অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഒറ്റമൂലി: ഇഞ്ചി

ഒറ്റമൂലി: ഇഞ്ചി

  • തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവയ്ക്ക് ഇഞ്ചി കല്ക്കണ്ടം ചേര്‍ത്തു തിന്നാല്‍ മതി. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറു വേദന,ആമവാതം, അര്‍ശസ്സ് എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്ഇഞ്ചി.
  • ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ഔണ്‍സ് ശുദ്ധമായ ആവണെക്കെണ്ണ ചേര്‍ത്ത് കാലത്ത്വെറും വയറ്റില്‍ കഴിക്കുന്ന പക്ഷം അരക്കെട്ട് വേദന മാറും. ഇഞ്ചി തൊലി കളഞ്ഞ് ചെറുതാക്കി നുറുക്കുക.
  • ഒരു നാഴി സമം പശുവിന്‍‍ നെയ്യും നാഴി പശുവിന്‍‍ പാലും ആറ് കഴഞ്ച് ഇഞ്ചി അരച്ചത്കല്കമായി ചേര്‍ത്ത് നെയ്യ് കാച്ചി കാല്കുടം വീതം കഴിക്കുകയാണെങ്കില്‍‍ ഗുൽമന്‍‍, ഉദര രോഗം, അഗ്നി മാന്ദ്യംമുതലായവ ശമിക്കും.
  • ഇഞ്ചിയും കുറുന്തോട്ടിയുംചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്. പനി, ചുമ, കഫകെട്ട് എന്നിവക്ക് ചുക്ക്, കുരുമുളക്, തിപ്പല്ലി എന്നിവ സമമെടുത്ത് അതിന്റെ ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് രണ്ട് നേരം 20.മി.ലി.വീതം കുടിക്കുക.
  • ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഉപയോഗിക്കാം.
  • ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലതവണ കവിള്‍ കൊള്ളുകയാണെങ്കില്‍ പല്ലുവേദന ഇല്ലാതാവും.
  • ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത് ദിവസം മൂന്നുനേരം പുരട്ടുകയാണെങ്കില്‍ ആണിരോഗം ശമിക്കും.
  • ഇഞ്ചി ഇടിച്ചുപിഴിഞ്ഞ നീരില്‍ ഉപ്പും കാന്താരിമുളകും ചേര്‍ത്ത് അര ഒണ്‍സ് കഴിക്കുകയാണെങ്കില്‍ വയറുവേദന മാറും.
  • ഒരു കഷ്ണം ഇഞ്ചി, ഏലക്ക, വെളുത്തുള്ളി ഇവ ചേര്‍ത്തു മൂന്നുനേരം കഴിച്ചാല്‍ വയറുവേദന മാറും. ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിന് നല്ലതാണ്.
  • ഇഞ്ചിനീരും തേനും വെണ്ണയും ചേര്‍ന്ന മിശ്രിതം മുറിവുകളിലും വൃണങ്ങളിലും തേക്കുകയാണെങ്കില്‍ ഉണങ്ങിക്കിട്ടും.
  • ചുമക്ക് – ചുക്ക്, ജീരകം ഇവ പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
  • ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് കഴുകി നീരെടുത്ത് ചെറുതായി ചൂടാക്കി വേദനയുള്ള ചെവിയിലൊഴിച്ചാല്‍ ചെവിവേദന സുഖമാവും.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate