കാപ്പി കൃഷിയുടെ നടീല് മുതല് വിളവെടുപ്പു വരെ ആവശ്യമായ എല്ലാ
സാങ്കേതിക വിവരങ്ങളും ഇവിടെ ലഭ്യമാണ്
ഉത്ഭവം കോഫി അറബിക്ക(Coffea arabica)എന്ന കാപ്പിച്ചെടിയുടെ ഉത്ഭവം മധ്യ ഏത്യോപ്യയിലെ പീഢഭൂമിയിലാണെന്നതിന് തെളിവുകളുണ്ട്. അതെങ്ങിനെയോ യെമനിലെത്തിച്ചേർന്നു അവിടെ കാപ്പി 6-10 നൂറ്റാണ്ടു മുതൽ കൃഷി ചെയ്തിരുന്നു.
ചരിത്രം ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപെട്ട ഒരു കഥ ഇതാണ്. ഒരു കാലി ചെക്കനായ ഖാലിദ് തന്റെ ആടുകൾ ഒരു കുറ്റിച്ചെടിയുടെ കായ്കുലകൾ ചവച്ച് ഉൻമാദത്തോടെ തുള്ളിച്ചാടുന്നത് ശ്രദ്ധിച്ചു. അയാളും അത് രുചിച്ചു നോക്കുകയും അതിനാൽ ഉത്തേജിക്കപെടുകയും ചെയ്തു. ഒരു സന്യാസി ഖാലിദിനെ ഈ അവസ്ഥയിൽ കാണുകയും അദ്ദേഹം അതു രുചിച്ചുനോക്കി എടുത്തു കൊണ്ടു പോയി തന്റെ ആശ്രമ പരിസരത്ത് - നീലനൈൽനദി മൂലം ഉണ്ടായ ടാണ തടാകക്കരയിൽ നട്ടുവളർത്തുകയും ചെയ്തു. അദ്ദേഹം അത് വിളവെടുത്ത് തിളപ്പിച്ച് തന്റെ അനുയായികൾക്ക് കൊടുത്തു. അതിന്റെ ഫലമായി രാത്രികാലത്തെ ദീർഘമായ പ്രാർത്ഥനകളിൽ അവർ എഴുന്നേറ്റിരുന്നു. അങ്ങിനെ കാപ്പി ഒരു ഉത്തേജന പാനിയം എന്ന് അംഗീകരിക്കപ്പെട്ടു. സീഗ് എന്ന സ്ഥലത്ത് കാപ്പിച്ചെടി ആരാധിക്കപ്പെടുന്നു. ഇവിടെ നിന്ന് ആയിരക്കണക്കിന് ചെടികൾ സങ്കര ഇനങ്ങൾ ഉണ്ടാക്കുന്നതിന് ഏത്യോപ്യൻ കോഫി റിസർച്ച് സെന്റർ ഉപയോഗപെടുത്തുന്നു.
വ്യാപനം
ഏത്യോപ്യയുടെ പീഢഭൂമികളിൽ പ്രത്യക്ഷപെട്ട കാലം മുതൽ-ഒമ്പതാം നൂറ്റാണ്ടോടെ തന്നെ കാപ്പി ഉപയോഗത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എത്യോപ്യയിൽ നിന്നും കാപ്പി ഈജിപ്തിലേക്കും യമനിലേക്കും വ്യാപിച്ചു. ആദ്യമായി അറേബ്യയിലാണ് കാപ്പിക്കുരു വറുത്ത് ഇന്നന്തേതുപോലെ കാപ്പിയുണ്ടാക്കിയത്. പതിനഞ്ചാം നൂറ്റാണ്ടോടെ അത് മധ്യേഷ്യയിലേക്ക് - പേർഷ്യ, ടർക്കി- വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.
കാപ്പി
കാപ്പി അനവരതം നിലനിൽക്കുന്ന റൂബിയേസിയ കുടുംബത്തിൽ പെട്ട ചെറു വൃക്ഷമാണ്. ഇന്ന് രണ്ടിനങ്ങളാണ് കൃഷിചെയ്യപ്പെടുന്നത്. കോഫി അറബിക്ക എന്ന അറബിക്ക കാപ്പിയും കോഫി കനേഫോറ എന്ന റോബസ്റ്റ കാപ്പിയും. ലോക ഉത്പാദനത്തിൽ 75-80% വരെയും അറബിക്കയാണ്. റോബസ്റ്റയിൽ നിന്നും അത്ര രുചികരമല്ലാത്ത ഒരു അൽക്കഹോളിക് പാനിയം ഉണ്ടാക്കുന്നു.
വേരുപടലം 400-500 ചതുരശ്ര മീറ്റർ ആഗികരണ ഉപരിതലമുള്ള വേരു പടലമാണ് കാപ്പിക്കുള്ളത്. നേരെ താഴെക്കു വളരുന്ന ഒരു തായ് വേരും മണ്ണിൽ സമാന്തരമായി വളരുന്ന അനേകം പാർശ്വ വേരുകളുമുണ്ട്. 30-45 സെ.മി ൽ 4 മുതൽ 8 വരെ താങ്ങു വേരുകൾ തിരശ്ചീനമായി ഉത്ഭവിച്ച് താഴെക്ക് വളരുന്നു. പാർശ്വ വേരുകൾ തായ്ത്തടിയിൽ നിന്ന് രണ്ട് മീറ്റർ വരെ നീളംവെക്കാം.
തണ്ട് കാപ്പി ഒരു നിത്യ ഹരിത കുറ്റിച്ചെടിയെന്നോ ചെറു വൃക്ഷമെന്നോ വിളിക്കാവുന്ന, വെട്ടിയൊതുക്കിയില്ലങ്കിൽ 5 മീറ്റർ വരെ വളരുന്ന സസ്യമാണ്.
ഇല കാപ്പിച്ചെടിയുടെ ഇല മിനുസമുള്ളതും കടുത്ത പച്ച നിറത്തോടുകുടിയതുമാണ്. സാധാരണ 100-150 സെ.മീറ്റർ വരെ നീളവും 60 മില്ലി മീറ്റർ വീതിയും ഉണ്ടായിരിക്കും. സുഗന്ധമുള്ള വെളുത്ത പൂക്കളുള്ള പൂങ്കുല ഉത്പാദിപ്പിക്കും. പൂക്കളെല്ലാം ഒരുമിച്ച് വിടരുന്നു.
പൂക്കൾ
കാപ്പിച്ചെടി നട്ട് മൂന്നോ നാലോ വർഷം കഴിയുമ്പോൾ മധുരഗന്ധമുള്ള പൂക്കൾ ഇലയിടുക്കിൽ നിന്ന് കൂട്ടമായി വളരും. പുതിയ കുലകളിൽ നിന്നു മാത്രമേ കായ് ഉണ്ടാകുന്നുള്ളു. അറബിക്ക ഇനത്തിൽ സ്വയം പരാഗണമാണ് നടക്കുന്നത്. എന്നാൽ റോബസ്റ്റയിൽ പരപരാഗണമാണ്. ആറോ എട്ടോ ആഴ്ചക്കു ശേഷമാണ് പൂക്കളിൽ ബീജ സങ്കലനം നടക്കുന്നത്. അതിനു ശേഷം കോശവിഭജനം നടന്ന് കായ് ഒരു മൊട്ടു സൂചിയുടെ തലയോളമായി കുറച്ച് നാളേക്ക് അതു പോലെ തുടരും പിന്നീട് അണ്ഡം വികസിക്കാൻ തുടങ്ങും. അതിനുശേഷമുള്ള വളർച്ച വളരെ വേഗത്തിലായിരിക്കും. അത് നടക്കാൻ പൂവിട്ട് ഏകദേശം 15 ആഴ്ചയെങ്കിലും എടുക്കും ഈ സമയം കൊണ്ട് പരാഗണം നടന്ന അണ്ഡം കാപ്പിക്കുരുവിന് യഥാർത്ഥ രൂപം കൈവന്നിരിക്കും. മീസോകാർപ്പ് വികസിച്ച് കുരുവിനു ചുറ്റും മാംസളമായ ഒരു കവചമായിത്തീരും. 30-35 ആഴ്ച കഴിയുമ്പോൾ കായ്കുല പച്ചയിൽ നിന്നു ചുവപ്പു നിറമായിത്തീരും.
ഫലം അണ്ഡാകൃതിയിലുള്ള 15 മില്ലീമീറ്റർ നീളമുള്ള പച്ച നിറത്തോടെയുള്ള കായ് ആണ് കാപ്പിക്ക് . പാകമാകുമ്പോൾ മഞ്ഞനിറമാകും പിന്നീട് ക്രീംസൺ ചുവപ്പും ഉണങ്ങുമ്പോൾ കറുത്ത നിറവും ആയിത്തീരും ഒരു ഫലത്തിനുള്ളിൽ രണ്ട് വിത്തുകൾ ഉണ്ടാവും. എന്നാൽ 5-10% ഫലത്തിനുള്ളിലും ഒരു വിത്തേ ഉണ്ടായിരിക്കൂ. 7 മുതൽ 9 മാസങ്ങൾ കൊണ്ടാണ് കായ്കൾ പാകമാകുന്നത്.
മണ്ണു്
മണ്ണ് ഒരു മീറ്റർ മുതൽ -രണ്ടുമീറ്റർ ആഴത്തിൽ മണ്ണുണ്ടാകേണ്ടത് കാപ്പിച്ചെടിയുടെ ശരിയായ വളർച്ചക്ക് ആവശ്യമാണ്. തായ്വേര് നന്നായി വികസിക്കാനും വേനൽക്കാലത്ത് ആവശ്യത്തിന് വെള്ളം ലഭ്യമാവുന്നു എന്ന് ഉറപ്പുവരുത്താനും ഇതത്യാവശ്യമാണ്. എന്നിരുന്നാലും ഭുഗർഭജലനിരപ്പ് സ്ഥിരമായി ഉയരത്തിലായ മണ്ണ് കാപ്പികൃഷിക്ക് അനുയോജ്യമല്ല. ഉപരിതലത്തിൽ നിന്നും 1.5 -2 മീറ്ററിൽ താഴെയായിരിക്കണം ഭൂഗർഭജലനിരപ്പ്. വെള്ളപൊക്ക ഭീഷണി നിലനിൽക്കുന്ന ഇടങ്ങൾ ഒഴിവാക്കണം. കാപ്പിച്ചെടിയുടെ വേരുകൾ പെട്ടെന്ന് ചീഞ്ഞുതുടങ്ങും. കളിമണ്ണിന്റെ അംശം അധികമായ മുഴുത്തമണ്ണും നീർവർച്ചയില്ലാത്ത മണ്ണും കാപ്പികൃഷിക്ക് തീരെ അനുയോജ്യമല്ല.
കാലാവസ്ഥ
ആവശ്യകത | അറബിക്ക | റോബസ്റ്റ |
ഉയരം (സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം) | 1000-1500 മീ.നു മുകളിൽ എം എസ് എൽ | 500-1000 മീ.നു മുകളിൽ എം എസ് എൽ |
വാർഷിക മഴ ലഭ്യത | 1600-2500 മി.മീ | 1000-2000മി.മീ |
പൂവിടുമ്പോൾ മഴ | മാർച്ച്-ഏപ്രിൽ (2.5-4.0 സെമി.) | ഫെമ്പ്-മാർച്ച് (2.0-4.0 സെമി.) |
കായ് പിടിക്കുമ്പോൾ മഴ | ഏപ്രിൽ-മെയ് (5.0-7.5 സെമി) | ഏപ്രിൽ-മെയ് (5.0-7.5 സെമി.) |
തണൽ | ഇടത്തരം തുടങ്ങി-കുറച്ച് തണൽ | കനം കുറഞ്ഞ-ഒരുപോലെ |
Temperature | 15-25ºC | 20-30ºC |
RH | 70-80% | 80-90% |
സസ്യസംരക്ഷണവും ആയി ബന്ധപ്പെട്ട്
400ഗ്രാം നീറിയം ഒലിയാണ്ടർന്റെ വേര് 1500 ലിറ്റർ വെള്ളത്തിൽ ചെറിയ കഷണങ്ങളാക്കി ഇട്ടുവച്ച് അതിലേക്ക് 20ഗ്രാം മഞ്ഞൾ പൊടി ചേർത്ത് കുഴമ്പു രൂപത്തിലാക്കി അത് തണ്ടിന്റെ കീടബാധയേറ്റ സ്ഥലത്ത് തേച്ച് കൊടുത്താൽ തണ്ടുതുരപ്പൻ പുറത്ത് വന്ന് ചത്തുപോവും.
വേപ്പിൻ കുരു പെറുക്കി വെയിലത്തുണക്കി ഗ്രൈന്ററിൽ പൊടിച്ച് 100 ഗ്രാം പൊടിയൊന്നിന് എന്ന ക്രമത്തിൽ 10 സെ.മി ആഴത്തിൽ കടക്കൽ ഇട്ടുകൊടുത്താൽ ഏഫീഡ് ജാസ്സിസ്, വെളുത്ത ഈച്ച എന്നിവയെല്ലാം നശിക്കും.
മരമൊന്നിന് 500 ഗ്രാം എന്ന തോതിൽ നാരങ്ങപൊടി ഇട്ടു കൊടുത്താൽ നീമാവിരകളുടെ ശല്യം ഒഴിവാകും.
ഏക്കറിന് 200 കി.ഗ്രാം എന്ന തോതിൽ അവസാന ഉഴവിനൊപ്പം മണ്ണിൽ ചേർത്താൽ കരിമ്പിന്റെ ഇലതീനി, സെറ്റംബാർക്ക്, ഫംഗസ് രോഗങ്ങൾ എന്നിവ തടയാം.
വിളവെടുപ്പും സംഭരണവും സംബന്ധിച്ച്
വേപ്പിൻ കുരുപൊടി 500 ഗ്രാം ചെടിയൊന്നിന് എന്ന തോതിൽ കടക്കൽ ഇട്ടു കൊടുത്താൽ കാപ്പിയുടെ വിളവും വിളവിന്റെ ഗുണവും വർധിക്കും
സാമ്പത്തിക പ്രാധാന്യം ലോകസമ്പത്ത് വ്യവസ്ഥയിൽ കാപ്പിക്കുള്ള പങ്ക് വളരെ വലുതാണ്. ലോക വിപണിയിൽ ഒരു വിലപ്പെട്ട പ്രാഥമിക ഉത്പന്നമാണ് കാപ്പി.
കാപ്പികൃഷി, സംസ്കരണം, വിപണനം, ഗതാഗതം മാർക്കറ്റിംങ്ങ് എന്നീ രംഗത്തെല്ലാം ദശലക്ഷക്കണക്കിന് ആളുകൾ തൊഴിൽ ചെയ്യുന്നു. അനേകം വികസ്വര രാഷ്ട്രങ്ങൾക്കും വളരെയധികം തീരെ വികസിക്കാത്ത രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥയിലും രാഷ്ട്രീയത്തിലും കാപ്പി ഒരു നിർണ്ണായക വസ്തുവാണ്. കയറ്റുമതിയിലും അതുവഴിയുള്ള വിദേശനാണ്യത്തിലും ഒരു സുപ്രധാനപങ്ക് ( ചില രാജ്യങ്ങളിൽ 80% കൂടുതൽ ഉണ്ട്) വഹിക്കുന്നു.
പോഷകമൂല്യം കാപ്പിയുടെ തരവും തയ്യാറാക്കുന്ന രീതിയും അനുസരിച്ച് കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ് വളരെ വ്യത്യാസപെട്ടിരിക്കുന്നു. ഒരു കപ്പ് കാപ്പിയിൽ (ഏകദേശം 200 മില്ലിലിറ്റർ) ശരാശരി അടങ്ങിയിരിക്കുന്ന കഫീൻ താഴെപറയും പ്രകാരമാണ്.
ഡ്രിപ്കോഫി 115 -17 മി.ഗ്രാം ( 560-850 മി.ഗ്രാം/ ലിറ്റർ
എസ്പ്രെസ്സോ 60 മിഗ്രാം- ( 2000മിഗ്രാം/ ലിറ്റർ
ബ്രീവ്ഡ്/ പ്രെസ്സ്ഡ് 80-135 മി.ഗ്രാം ( 390-650 മി.ഗ്രാം/ ലിറ്റർ
ഇൻസ്റ്റാന്റ് 65-100 മി.ഗ്രാം (310-480 മിഗ്രാം
ഡികാഫ്, ബ്രീവ്ഡ് 3-4 മി.ഗ്രാം
ഔഷധഗുണം
കാപ്പിയിലെ പ്രധാന ഘടകം കഫീൻ ആണ്. ഹെപ്റ്റിക് മൈക്രോഡോമൽ എൻസൈം സംവിധാനം ഉപയോഗിച്ച് ആരോഗ്യമുള്ള കരൾ കഫീനെ വിഘടിപ്പിക്കും.
കഫീൻ വിഘടിച്ച് പാരസാൻന്തെൻ, തിയോബ്രോമിൻ, തിയോഫിലൈൻ എന്നിവയുണ്ടാക്കുന്നു. കുറച്ച് മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്നു. അതുകൊണ്ട് കഫീന്റെ ഉപാപചയ പ്രവർത്തനം ഈ എൻസൈം സംവിധാനം അനുസരിച്ചാണ്. പ്രായമായ ആളുകളിൽ ഈ സംവിധാനം ശരിയല്ലാത്തതുകൊണ്ട് കഫീൻ അടങ്ങിയ കാപ്പി ബുദ്ധിമുട്ടുണ്ടാക്കും. കഫീൻ ഒഴിവാക്കിയ കാപ്പിയാണ് ഇവർക്ക് നിർദ്ദേശിക്കപെടുന്നത്. ആമാശയം ആരോഗ്യകരമല്ലെങ്കിൽ രണ്ടുതരം കാപ്പിയും നെഞ്ചു പുകച്ചിൽ ഉണ്ടാക്കും ഒരു ചെറിയ അളവ് കാപ്പി(50-100 മിഗ്രാം കഫീൽ 15-10ഗ്രാം കാപ്പിപൊടി ) മിക്കവാറും പ്രായമായവരിൽ കുഴപ്പമൊന്നും ഉണ്ടാക്കുന്നില്ല. കാപ്പിയുടെ അമിത ഉപയോഗം എല്ലാവർക്കും ആരോഗ്യത്തിന് ഭീഷണിയാണ്.
അമ്മമാരിലും കുട്ടികളിലും കാപ്പിയുടെ ഉപയോഗം അയേൺ കുറവുകൊണ്ടുള്ള അനീമിയ ഉണ്ടാക്കുന്നു. അയേണിന്റെ ആഗീരണത്തെ കാപ്പി തടസ്സപെടുത്തും. യാസ്സർ ഡോറി എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ അഭിപ്രായപെടുന്നത് കാപ്പിയുടെ മണം വിശപ്പുണ്ടാക്കുംഎന്നും ഘ്രാണ ശക്തി ത്വരിതപെടുത്തും എന്നുമാണ്. മണമുള്ള കാപ്പിക്കുരു പാചകം ചെയ്ത് വിശപ്പ് വീണ്ടെടുക്കാം. ഗവേഷണ മൃഗങ്ങളിൽ ഇത് ഉപയോഗിക്കുന്നു എന്നും പറയുന്നു. പെർഫ്യൂം കടകളിൽ പെർഫ്യൂം ടെസ്റ്റ് ചെയ്യുമ്പോൾ കാപ്പിക്കുരു മണപ്പിച്ച് ഘ്രാണേന്ദ്രിയം റിഫ്രഷ് ചെയ്യുന്നു.
നിങ്ങളുടെ പ്രാഥമിക ആവശ്യത്തെ മുൻനിർത്തി ആവശ്യത്തിനനുയോജിച്ച ഇനങ്ങൾ തെരഞ്ഞെടുക്കാൻ സഹായം ലഭ്യമാക്കുന്നു.
Sln. 1R (S 274)
ഇനത്തിന്റെ പ്രാധാന്യം
വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന റോബസ്റ്റ കാപ്പിയുടെ ഏറ്റവും പ്രചാരം കട്ടിയ ഇനമാണ് സെലക്ഷൻ 274. സാമാന്യം വലിയ മരമായി നല്ല ആരോഗ്യത്തോടെ ഈ ഇനം വളരുന്നു. ഇളം പച്ച നിറത്തിലോ വലിയ വീതിയേറിയ ഇലയാണിതിന്. നല്ല ഉറപ്പുള്ള, 30-50 കായ്കളുള്ള, ഇടതുർന്ന കുലകളാണ് ഈ ഇനം ഉത്പാദിപ്പിക്കുന്നത്. അറബിക്കയെ അപേക്ഷിച്ച് പാകമാവാൻ കുടുതൽ സമയമെടുക്കും പച്ച തുടങ്ങി ചാരനിറത്തിൽ ഏകദേശം ഉരുണ്ട കാപ്പിക്കുരുകളാണ്. 43%വും എ ഗ്രേഡിൽ പെടുന്ന കായ്കളാണ്.
രൂപപരമായ സവിശേഷത
1) ഇലയുടെ ആകൃതി - വലിയതും വീതിയുള്ളതും
2) ഇലയുടെ നിറം - ഇളം പച്ച
3) വളർച്ചാ സ്വഭാവം - ഉയരമുള്ള മരങ്ങൾ
4) കായുടെ നിറം - പച്ച - ചാരനിറം
5) കുരുവിന്റെ ആകൃതി - സാമാന്യം ഉരുണ്ടത്.
കാർഷിക രീതി
1) ഇടയകലം = 3മീ 3മീ
2) നിർദ്ദേശിക്കപ്പെട്ടവളം
3) ജലത്തിന്റെ ആവശ്യകത കുറവ്
4) തണൽ
5) ആദ്യവിളവെടുപ്പിന് വേണ്ട കുറഞ്ഞ പ്രായം
6) വിളവു തരുന്ന സ്വഭാവം - കുമ്മായം
7) കായ് പിടിക്കുന്ന നിരക്ക്
8) മൂക്കാൻ വേണ്ട കാലാവധി
9) വിളവെടുക്കുന്ന മാസം
10) ശരാശരി വിളവെടുപ്പുകാലം
കീടപ്രതിരോധം
1) ഇലത്തുരുമ്പ് രോഗം(ഹലമള ൄെി)= പ്രതിരോധമുണ്ട്
2) കരിം ചീയൽ
3) തണ്ടുതുരപ്പൻ =പ്രതിരോധമുണ്ട്.
4) കായ്തുരപ്പൻ
5) ശൽക്ക കീടങ്ങൾ
പാരിസ്ഥിതികമായ അനുകൂലനങ്ങൾ
1) വരൾച്ച=
2) കുറഞ്ഞ ഊഷ്മാവ്=
3) ഉയർന്ന ഊഷ്മാവ്=
4) വെള്ളക്കെട്ട്=
5) ലോവർ ഇലവേഷൻ=
6) ഹൈയർ ഇവവേഷൻ=
വിളവ് സംബന്ധിച്ച് 1) ഓരോ നോഡിലും ഉള്ള കായ്കൾ =30-50
2) ഒരു ഹെക്ടറിലെ ശരാശരി വിളവ് = 1000
3) എ ഗ്രേഡ് കാപ്പിക്കുരുവിന്റെ ശതമാനം = 43%
4) 100 കുരുവിന്റെ ഭാരം =
5) ഔട്ട് ടേൺ റേഷ്യോ = 5:1
6) കഫീൻ അളവ് =
7) കാരകോളി കുരുനിരക്ക് =
8) pH = ന്യൂട്രൽ
3 R (C x R)
ഇത് ‘ഇന്റർ-സ്പെസിഫിക് ഹൈഡ്രയെ സേഷൻ’ വഴി വികസിപ്പിച്ചെടുത്ത ഒരു സങ്കരയിനമാണ്.ഈ ഇനം 30-40 കായ്കൾ ഒരു ഇടമുട്ടിൽ ഉതപാദിപ്പിക്കും. പാകമായാൽ ക്രിംസൺ ചുപ്പു നിറത്തിലെ കായ്കളായിരിക്കും. കുരു ഒരുവിധം ഉറപ്പുള്ള സുവർണ്ണ തവിട്ടുനിറത്തിലാണ്.54% Aഗ്രേഡ് കുരുക്കളായിരിക്കും. ദ്രാവകം മ്യദുവും നീർവീര്യവും അമ്ലഗുണമുള്ളതും ആയിരിക്കും കപ്പ് നിരക്ക് മെച്ചപെട്ടതാണ്.
രൂപപരമായ സവിശേഷത
1. ഇലയുടെ ആകൃതി = Large and broader
2. ഇലയുടെ നിറം = Light green
3. വളർച്ചാ സ്വഭാവം = Medium stature
4. കായുടെ നിറം= Orange to crimson red
5. കുരുവിന്റെ ആകൃതി = Medium to bold
കാർഷിക രീതി
1. ഇടയകലം = 2.7 m x 2.7 m
2. നിർദ്ദേശിക്കപ്പെട്ടവളം =
3. ജലത്തിന്റെ ആവശ്യകത= Low
4. തണൽ = Medium
5. ആദ്യവിളവെടുപ്പിന് വേണ്ട കുറഞ്ഞ പ്രായം =
6. വിളവു തരുന്ന സ്വഭാവം = Regular
7. കായ് പിടിക്കുന്ന നിരക്ക് =
8. മൂക്കാൻ വേണ്ട കാലാവധി =
9. വിളവെടുക്കുന്ന മാസം =
10. ശരാശരി വിളവെടുപ്പുകാലം =
കീടപ്രതിരോധം
1. ഇലത്തുരുമ്പ് രോഗം = Tolerant
2. കരിം ചീയൽ=
3. തണ്ടുതുരപ്പൻ = Tolerant
4. കായ്തുരപ്പൻ =
5. ശൽക്ക കീടങ്ങൾ =
പാരിസ്ഥിതികമായ അനുകൂലനങ്ങൾ
1. വരൾച്ച =
2. കുറഞ്ഞ ഊഷ്മാവ് =
3. ഉയർന്ന ഊഷ്മാവ് =
4. വെള്ളക്കെട്ട് =
5. ലോവർ ഇലവേഷൻ = Adaptable
6. ഹൈയർ ഇവവേഷൻ =
വിളവ് സംബന്ധിച്ച് 1. ഓരോ നോഡിലും ഉള്ള കായ്കൾ = 30-40
2. ഒരു ഹെക്ടറിലെ ശരാശരി വിളവ് = 1200 kg/ha
3. എ ഗ്രേഡ് കാപ്പിക്കുരുവിന്റെ ശതമാനം = 54 %
4. 100 കുരുവിന്റെ ഭാരം =
5. ഔട്ട് ടേൺ റേഷ്യോ = 4.5:1
6. കഫീൻ അളവ് = % DM
7. കാരകോളി കുരുനിരക്ക് = %
8. pH =
കാപ്പിയുടെ വംശവർദ്ധന
കാപ്പിയുടെ വംശവർദ്ധന കാപ്പിയിൽ സാധാരണ വിത്തുവഴിയാണ് വംശവർദ്ധന. റോബസ്റ്റ ഇനത്തിൽ ഈയടുത്ത കാലത്ത് ക്ളോൺ ചെയ്യുന്നത് വിജയകരമായിട്ടുണ്ട്. വളരെ കുറഞ്ഞ അളവിൽ ഗ്രാഫ്റ്റ് ചെയ്ത തൈകളും നട്ടുവരുന്നു.
തെരഞ്ഞെടുത്ത, സെർട്ടിഫൈ ചെയ്ത വിത്തുത്പാദന തോട്ടങ്ങളിൽ നിന്നും കാഴ്ചയിൽ സാധാരണ വളർച്ചയുള്ള ആരോഗ്യമുള്ള കുലകളിൽ നിന്നുമാണ് വിത്തുകൾ ശേഖരിക്കേണ്ടത്. കുലകളിൽ മുക്കാൽ ഭാഗവും പഴുത്ത തെരഞ്ഞെടുത്ത ചെടിയിൽ നിന്ന് ശ്രദ്ധാപൂർവ്വം കായ്കൾ ശേഖരിക്കണം. അറബിക്ക ഇനം നവംബർ - ഡിസംബർ മാസത്തിലും റോബസ്റ്റ ജനുവരി - ഫെബ്രുവരി മാസത്തിലും വിളവെടുക്കണം. കൂട്ടത്തിൽ നിന്നും കേടുള്ള കുരുക്കൾ നീക്കം ചെയ്യണം. ഇങ്ങിനെ തെരഞ്ഞെടുത്തവ 0.75 കി.ഗ്രാം വിത്തുകൾ വീതം മരച്ചാരം ചേർത്ത് കുഴച്ച് തണലത്തുണക്കണം. ഇടക്കിടക്ക് ഇളക്കി ഉണക്ക് ഒരു പോലെയാക്കണം. വിത്തുകളെ അണുജീവികളിൽ നിന്നും സംരക്ഷിക്കാൻ കാർബോഫൂറാൻ 1 ഗ്രാം വിറ്റാവെക്സ് 0.66ഗ്രാം എന്നിവ ഒരു കി.ലോ വിത്തിന് എന്ന തോതിൽ ചേർത്ത് പരിചരിക്കണം.
ക്ളോണുകൾ വഴിയുള്ള വംശവർദ്ധന
റോബസ്റ്റയിൽ പരപരാഗണമാണ് നടക്കുന്നത് എന്നത് കൊണ്ട് ക്ളോണൽ വിതരണമാണ് സ്വീകാര്യം. അറബിക്കയിലാകട്ടെ നല്ല ഗുണങ്ങൾ നിലനിർത്താൻ ക്ളോണൽ രീതിയോ തണ്ട് നടുന്ന രീതിയോ ആണ് സ്വീകരിക്കപ്പെടുന്നത്.
കുത്തനെ വളരുന്ന മുളകൾ വിളവെടുപ്പു സമയത്തു തന്നെ മാർക്കു ചെയ്ത് അൽപം ബലമുള്ള പച്ചനിറമുള്ള 3-6 മാസം പ്രായമായ തണ്ടുകൾ 10 സെ.മി നീളത്തിൽ പോളിത്തീൻ ബാഗുകളിൽ വനമണ്ണും മണലും കാലിവളവും 6:3:1 എന്ന അനുപാതത്തിൽ ചേർത്ത് നടണം. 2 ഃ 1 ഃ 0.5 മീറ്റർ അളവുകളിൽ ചാല് / കുഴിയെടുത്ത് ഈ പോളിത്തീൻ ബാഗുകൾ അതിൽ നിരത്തിവെക്കണം. അതിനു മുകളിൽ മുളകൊണ്ട് ഫ്രെയിം ഉണ്ടാക്കി 500 ഗേജിന്റെ പോളിത്തീൻ ഷീറ്റെടുത്ത് മൂടിയിടണം.
വിത്ത് മുളപ്പിക്കുന്നതിനുള്ള തറ (തവാരണ)
മണ്ണും കംപോസ്റ്റും മണലും 6:2:1 എന്ന അനുപാതത്തിൽ ചേർത്ത് വെള്ളം വാർന്ന് പോകാനുള്ള സൗകര്യം ഉറപ്പുവരുത്തി 15 സെ.മി ഉയർത്തി തറയുണ്ടാക്കി അതിൽ വിത്തു പാകണം. 1.5 കി.ഗ്രാം വിത്തിന് 4x3 മീ വലിപ്പത്തിലുള്ള തറ മതിയാകും. 1.0 - 1.5 സെ.മി അകലത്തിൽ വിത്തിന്റെ പരന്ന ഭാഗം മണ്ണിന്റെ അടിയിലേകാക്കിയാണ് നടേണ്ടത്. തുടർന്ന വളരെ കനം കുറച്ച് ഒരു പാളി മണ്ണിട്ടു കൊടുക്കുന്നു. ഒരേ ഊഷ്മാവും ഈർപ്പവും നിലനിർത്താൻ 5സെ.മി കനത്തിൽ ഉണങ്ങിയ വൈക്കോൽ ഉപയോഗിച്ച് മൂടുന്നു.
അറബിക്ക ഇനത്തിന്റെ വിത്തു പാകൽ ഡിസംബർ ജനുവരി മാസത്തിലും റോബസ്റ്റയുടേത് ഫെബ്രുവരി മാർച്ചിലുമാണ്. ദിവസത്തിൽ രണ്ടു നേരം വീതം വിത്തു പാകിയ നഴ്സറി ആദ്യ ആഴ്ചകളിൽ നനക്കണം. അതിനു ശേഷം നന കുറക്കാം. 40 ദിവസങ്ങളോളം ആകുമ്പോൾ വിത്തു മുളക്കുന്നു. ഉണങ്ങിയ ഇലയോ കയർ മാറ്റുകളോ ഉപയോഗിച്ച് നഴ്സറി മൂടണം.
പോളീബാഗ് തവാരണ
മുളകൾ ബട്ടൺ അവസ്ഥയിലാകുമ്പോൾ മുളപ്പിച്ച നഴ്സറിയിൽ നിന്നും തൈകൾ പോളിത്തീൻ ബാഗുകളിലേക്ക് പറിച്ചു നടണം. പകുതിക്കു താഴെ 3 മി.മീ ദ്വാരങ്ങളുള്ള 23 സെ.മി ഃ 15 സെ.മി വലിപ്പത്തിൽ 150 ഗേജിന്റെ പോളിത്തീൻ ബാഗുകളാണ് ആവശ്യം 6: 2:1 എന്ന അനുപാതത്തിൽ ജൈവാംശമുള്ള വനമണ്ണ് , അഴുകിയ കാലിവളം, നല്ല മണൽ എന്നിവയുടെ മിശ്രിതം നന്നായി ചേർത്തിളക്കി നനച്ച് ആവശ്യത്തിന് ഈർപ്പം ഉറപ്പുവരുത്തി പാക്ക് ചെയ്യണം.
നഴ്സറിക്കുട്ടകളിൽ മിശ്രിതം നിറച്ച് നന്നായി അമർത്തുന്നു. മുളകൾ കീറി ഫ്രെയം ഉണ്ടാക്കി ഇത് മരക്കാലുകളിൽ ഉറപ്പിച്ച് (ദീർഘചതുരാകൃതിയിൽ ) അതിനുള്ളിൽ സൗകര്യപ്രദമായ രീതിയിൽ കുട്ടകൾ / ബാഗുകൾ നിരത്തുന്നു.
കാപ്പിയുടെ ബട്ടൺ ഘട്ടത്തിലെത്തിയ മുളകൾ കുട്ടകളിലേക്കോ ബാഗുകളിലേക്കോ ശ്രദ്ധയോടെ പറിച്ചുനടുന്നു. വേരുകൾക്ക് പരമാവധി പരിക്കുപറ്റാതെ വേണം പറിക്കാൻ. നടുന്നതിനു മുൻപ് ബാസ്ക്കറ്റുകുളുടെ മധ്യത്തിൽ 5സെ.മി ആഴത്തിൽ കുഴികൾ എടുത്തു നനക്കണം. മുളകൾ പറിച്ചു നടുമ്പോൾ തായ് വേരിന്റെ തുമ്പ് നുള്ളി കളയുന്നത് നല്ലതാണ്.
പറിച്ചുനട്ട ചെടികളുടെ മുളകൾ ആദ്യനഴ്സറിയിൽ ഉണ്ടായിരുന്ന അതേ ഉയരത്തിൽ തന്നെ മണ്ണിനു മുകളിൽ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. പറിച്ചു നടൽ അതി രാവിലെയോ വൈകുന്നേരം വളരെ വൈകീട്ടോ ആയിരിക്കാൻ ശ്രദ്ധിക്കണം. ആദ്യനഴ്സറിയിൽ ഉണ്ടായ വേരുകൾ അധികം നിലനിൽക്കില്ലങ്കിലും കൃത്യമായ നനയും പരിചരണവും തുടരണം.
മുളകളുടെ നടീലിനു ശേഷമുള്ള പരിചരണം.
പശുവിൻ ചാണക കുഴമ്പോ വെള്ളത്തിൽ കലക്കിയ യൂറിയയോ ഉപയോഗിച്ച് രണ്ടുമാസത്തിലൊരിക്കൽ വളം ചേർക്കണം. ഒരു ചതുരശ്ര മീ നനക്കുന്നതിന് 20 ഗ്രാം യൂറിയ 4.5 ലിറ്റർ വെള്ളത്തിൽ കലക്കണം. നഴ്സറി രോഗങ്ങൾക്കും കീടങ്ങൾക്കും എതിരായ സംരക്ഷണ മാർഗ്ഗങ്ങൾ കൈകൊള്ളണം
മൺസൂൺ ആവുമ്പോഴേക്കും മുകളിലിട്ട തണലിന്റെ കനം കുറച്ച് കൊണ്ടുവന്ന് പൂർണമായും നീക്കം ചെയ്യാവുന്നതാണ്. ഉച്ച സൂര്യനിൽ നിന്നും സംരക്ഷിക്കുകയും ശരിയായി നനക്കുകയും ചെയ്താൽ ചെടികൾ അതിവേഗം വളരുന്നതായിരിക്കും.
നിലമൊരുക്കല്
കാടുവെട്ടിതെളിച്ചാണ് കൃഷി ചെയ്യുന്നതെങ്കിൽ തണലിന് ആവശ്യമുള്ള മരങ്ങൾ നിർത്തിയതിന് ശേഷം വേണം മരങ്ങൾ വെട്ടിമാറ്റാൻ. സെലക്ടീവ് ഫില്ലിംങ്ങ് നടത്തി ആവശ്യത്തിന് സ്ഥലം ഉണ്ടാക്കണം. വളർച്ച മുരടിച്ച ചെടികൾ നീക്കം ചെയ്യാവുന്നതാണ്. റോഡുകളും നടവഴികളും ഉണ്ടാക്കി തോട്ടം ബ്ളോക്കുകളാക്കണം.
ഓരോ ഇനങ്ങൾക്കും ആവശ്യമായ രീതിയിൽ ഏപ്രിൽ മാസത്തിൽ 45 x 45 x 45സെ.മി വലിപ്പത്തിൽ കുഴികൾ തുറക്കണം. താഴെ കാണുന്ന പട്ടിക ശ്രദ്ധിക്കുക.
ഉയരം കൂടിയ അറബിക്ക S 795, S 288: | 2.1 m x 2.1 m |
ഇടത്തരം കുള്ളൻ/ കാവെരി പോലുള്ളവ | 1.8 m x 1.8 m |
കുള്ളൻ ഇനം S 7 (സാന്റോമൻ ): | 1.5 m x 1.5 m |
സങ്കരയിനം (CxR) | 2.5 m x 2.5 m |
റോബസ്റ്റ ഉദാ- S 274, BR series | 3.0 m x 3.0 m |
തുറന്ന കുഴികൾ മൺസൂൺ വരെ കാറ്റു കൊള്ളാനായി തുറന്നു വക്കണം. ജൂൺ മാസത്തിൽ മേൽമണ്ണ് ഉപയോഗിച്ച് കുഴിമൂടണം. മണ്ണിന് ഫലഭൂയിഷ്ടത കുറവാണെങ്കിൽ 250 ഗ്രാം എഫ് വൈ എം അല്ലങ്കിൽ കംപോസ്റ്റ് കുഴിയൊന്നിന് എന്ന തോതിൽ ചേർത്തുകൊടുക്കണം.
നടീൽ
രോഗബാധയില്ലാത്ത നല്ല വളർച്ചയുള്ള മുളകൾ നടീലിനായി തെരഞ്ഞെടുക്കുക. വളർച്ചയില്ലാത്ത വേരുകളോ പിരിഞ്ഞ വേരുകളോ ഉള്ള തൈകൾ ഒഴിവാക്കണം. 16-18 മാസം പ്രായമായ വേരുപിടിച്ച തൈകൾ ബാൾ കൂടിയോ അല്ലാതെയോ ജൂൺ മാസത്തിൽ നടാം. ബാഗിലെ തൈകൾ സെപ്റ്റംബർ -ഒക്ടോബർ മാസത്തിലാണ് നടുന്നത്. കുഴിയുടെ നടുവിൽ ഒരു ചെറിയ ദ്വാരമിട്ട് ചുറ്റും നിരപ്പാക്കുക. തൈ പറിച്ച് അതിന്റെ തായ് വേര് ദ്വാരത്തിൽ വെച്ച് പാർശ്ശ്വ വേരുകൾ പുറത്ത് ശരിയായി വിടർത്തിവക്കുക. പിന്നെ ഈ ദ്വാരം മൂടുക. കടക്കുചുറ്റും 3 സെ.മി ഉയരത്തിൽ മണ്ണിട്ടമർത്തുക. ചെടികൾ കാറ്റിൽ മറിഞ്ഞു വീഴാതിരിക്കാൻ താങ്ങുകൊടുത്ത് പുതയിടുക.
ബാൾ തൈകളും ബാഗ് തൈകളും വടക്കു കിഴക്കൻ മഴ തുടങ്ങുമ്പോൾ അതായത് സെപ്തംബറിൽ നടണം. ആദ്യം ബാഗിന്റെ അടിഭാഗം മുറിക്കണം. തായ് വേരിന്റെ അറ്റം നുള്ളിക്കളയണം. ബാഗിൽ നിന്നും ശ്രദ്ധയോടെ സാവധാനം വേരു പടലത്തോടും മണ്ണോടും ഒപ്പം തൈ പുറത്തെടുത്ത് കുഴിയുടെ ദ്വാരത്തിൽ വച്ച് നടുക. ദ്വാരം മൂടി തൈ ഉറപ്പിച്ചു നിർത്തുന്നു. രണ്ടു തരം നഴ്സറികളും നിലനിർത്തി സൂക്ഷിക്കുകയും രണ്ട് സീസണിലും ജൂണിലും സെപ്റ്റംബറിലും നടീൽ നടത്തുകയും ചെയ്യുന്നതാണ് ബുദ്ധിപരമായ രീതി.
തണൽ മരങ്ങളുടെ പ്രാധാന്യം കാപ്പിച്ചെടികൾ വളർന്നു തുടങ്ങുമ്പോഴേക്കും തണൽ മരങ്ങൾ നന്നായി വളർന്നിട്ടുണ്ടാകണം. കാപ്പി നടീലിനും ഒരു വർഷം മുൻപെങ്കിലും തണൽ മരങ്ങൾ നടണം. ഒരു കാരണവശാലും കാപ്പിയും തണൽ മരങ്ങളും ഒരുമിച്ച് നടരുത്.
തണൽ മരങ്ങൾ കാപ്പിയെ വരൾച്ചയിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നു. വരൾച്ചയും വെയിലും കാപ്പിയിലകളുടെ മഞ്ഞപ്പിനും കൊഴിച്ചിലിനും കാരണമാകുന്നു. തണൽ കാപ്പിയുടെ പുഷ്പിക്കലും വളർച്ചയും സമന്വയിപ്പിച്ച് വിളവ് വർദ്ധിപ്പിക്കുന്നു. ലെഗ്യൂം ചെടികൾ തണലായി ഉപയോഗിക്കുമ്പോൾ ഇലകൊഴിഞ്ഞും വെട്ടിയിട്ടും മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കാം. അന്തരീക്ഷ നൈട്രജനെ മണ്ണിൽ സ്ഥിരപ്പെടുത്തുന്നതുവഴി മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ടതയും മെച്ചപ്പെടും.
നിർദ്ദേശിക്കപ്പെട്ട തണൽ മരങ്ങൾ പല ഇനങ്ങളും ഇതിനായി ഉപയോഗപെടുത്തുന്നുണ്ട്. പരിഗണന അർഹിക്കുന്നതിവിടെ കൊടുക്കുന്നു.
1. എറിത്രിന, സുബാബുൽ, ഡാഡപ്പ് വളരെ വേഗം വളരുന്നതും പെട്ടന്ന് കമ്പ് മുറിച്ചു നട്ട് എളുപ്പം വിതരണം നടത്താവുന്നതുമാണ്. പലസ്ഥലത്തു കുരുമുളകിന് താങ്ങായും കാപ്പിക്കു തണലായും ഉപയോഗിച്ചു പോരുന്നു.
2. ഗ്രിവില്ലിയ റോബസ്റ്റ (സിൽവർ ഓക്ക്) 70 വർഷത്തിലധികമായി മ്യാൻമറിലും 1856 മുതൽ ശ്രീലങ്കയിലും ചായത്തോട്ടത്തിൽ തണലായി ഉപയോഗിക്കുന്നു. വെട്ടിയില്ലെങ്കിൽ 50 മീറ്ററോളം വളരുന്നു. നല്ല തണലും വിറകുമാണ്.
തണൽ മരങ്ങളുടെ ഇടയകലം 14 x 13 അടി അല്ലെങ്കിൽ ഏക്കറിൽ 170 തണൽമരം എന്നതോതിൽ എറിത്രിന, ഗ്രവെല്ലിയ, കാഷ്യ എന്നിവ (5 x 5 സെമി 555 മരങ്ങൾ ഒരു ഹെക്ടറിന് എന്ന തോതിൽ പോളോണിയ, 19 x 19 അടി അല്ലെങ്കിൽ 120 ഏക്കറിൽ കാപ്പിച്ചെടികളുടെ നിരയിൽ തന്നെ തണൽ മരവും നടുക. ചെടി വളരുന്നതനുസരിച്ച് താഴത്തെ കൊമ്പുകൾ നീക്കം ചെയ്തു കൊടുക്കുക.
കാപ്പിത്തോട്ടത്തിലെ കള നിയന്ത്രണം
കളനിയന്ത്രണതത്ത്വങ്ങൾ
സാധാരണഗതിയിൽ കളകൾ പറിച്ചു നീക്കുകയാണ് ചെയ്യുന്നത്. പുതുതായി നട്ട ചെടികളിൽ വർഷത്തിൽ 3-4 തവണയെങ്കിലും കളകൾ നീക്കം ചെയ്യണം. മൺസൂൺകാലത്ത് വൃത്തിയായി കളകൾ നീക്കം ചെയ്യണം. ചെറുതൈകൾ ഉള്ള തോട്ടത്തിൽ പച്ചില വളച്ചെടികൾ, ആവരണവിളകൾ, വാർഷിക വിളകളായ പയറുകൾ, കസ്സാവ, ബീൻസ്, പീജിയൻപീ, ചേന, എന്നിവ ഇടവിളയായി കൃഷിചെയ്ത് കളശല്യം കുറക്കാം.
രാസനിയന്ത്രണം തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ടോ ചിലവുകൂടുതലോ ആണെങ്കിൽ രാസനിയന്ത്രണം നടത്താം. കളനാശിനികളായ ഗ്ളൈഫോസ്ഫേറ്റ് 42% ഇ.സി. 0.27% വീര്യത്തിൽ നിർദ്ദേശിക്കപ്പെടുന്നു.
ചിലവുകുറക്കൽ തന്ത്രം 1% വീര്യമുള്ള യൂറിയ തളിച്ച് കളനാശിനി ഉപയോഗിക്കുന്ന ചിലവിന്റെ 50% ലാഭിക്കാം. കാപ്പിത്തോട്ടത്തിൽ രാസ കളനാശിനി തളിക്കുമ്പോൾ പ്ളാസ്റ്റിക് പാത്രത്തിൽ നാപ്പ്- ഡാക്ക് അല്ലങ്കിൽ ബാക്ക് - സാക്ക് ഘടിപ്പിക്കുന്നത് (ഉയർന്ന അളവ്, താഴ്ന്ന മർദ്ദം) നല്ലതാണ്. മണ്ണിൽ ഈർപ്പം ഉണ്ടായിരിക്കുന്ന , കളകളുടെ നല്ല വളർച്ചാഘട്ടത്തിൽ പൂക്കുന്നതിന് മുൻമ്പാണ് കളനാശിനി തളിക്കേണ്ടത്. നല്ല വെയിലുള്ള ദിവസം കളനാശനി പ്രയോഗത്തിനു തിരഞ്ഞെടുക്കണം. ആദ്യത്തെ മരുന്നു തളി ഏപ്രിൽ അവസാനം മെയ് ആദ്യത്തോടെയും രണ്ടാമത്തേത് സെപ്റ്റംബർ -ഒക്ടോബറിലും നടത്തുക
കുഴിക്കൽ
പുതിയ തോട്ടത്തി൯ 34-45 സെ.മി ആഴത്തിൽ നല്ലവണ്ണം കിളക്കേണ്ടത് ആവശ്യമാണ്. മൺസൂൺ അവസാനത്തോടെയാണിത് നിർദ്ദേശിക്കപെടുന്നത്.
മണ്ണിളക്കൽ വളർച്ചയെത്തിയ കാപ്പിത്തോട്ടങ്ങളിൽ വരണ്ട കാലാവസ്ഥ ആകുന്നതോടെ നല്ലവണ്ണം ഇളക്കിയിടണം. ഇത് കളനിയന്ത്രണത്തിനുമാത്രമല്ല മണ്ണിലെ ഈർപ്പം നഷ്ടപെടാതിരിക്കാനും ഉപകരിക്കും.
ചാലുകീറൽ കാപ്പിത്തോട്ടത്തിൽ വരികൾക്കിടയിൽ ചാലുകീറുകയും കുഴികളുണ്ടാക്കുകയും ചെയ്യണം ആഗസ്റ്റ് ഒക്ടോബർ മാസത്തിൽ മണ്ണ് മൃദുവായിരിക്കുന്ന സമയത്താണ് ഇങ്ങിനെ ചെയ്യാനെളുപ്പം 50സെ.മി വ്യാസത്തിലും 25സെ.മി ആഴത്തിലും അല്ലെങ്കിൽ സൗകര്യപ്രദമായ നീളത്തിൽ ചെയ്യാവുന്നതാണ്.
പുതയിടൽ ചെറുചെടികളുള്ള തോട്ടത്തിൽ പുതയിടുന്നത് മണ്ണിലെ ഊഷ്മാവും ഈർപ്പവും നിലനിർത്താൻ സഹായിക്കും എന്നു മാത്രമല്ല ഒരു പരിധിവരെ മണ്ണൊലിപ്പും തടയും.
വളപ്രയോഗം
വളം ഏറ്റവും ആവശ്യമുള്ള സമയം എന്നു പറയുന്നത് പൂക്കുന്ന, കായ്കൾ വികസിക്കുന്ന സമയത്താണ്. കാപ്പിയുടെ വളപ്രയോഗം താഴെ കാണിച്ചിരിക്കുന്നു.
വളപ്രയോഗത്തിന്റെ സമയം | ||||
പൂവിടുന്നതിന് മുൻപ് (മാർച്ച്) |
പൂവിടുന്നതിന് ശേഷം -മൺസൂണിന് മുൻപ് മെയ് |
മൺസൂണിന്റെ മധ്യത്തിൽ |
മൺസൂണിനു ശേഷം |
|
അറബിക്ക |
||||
1-ാം വർഷം | 15:10:15 | 15:10:15 | 15:10:15 | |
23 വർഷം | 20:15:20 | 20:15:20 | 20:15:20 | |
4-ാം വർഷം | 30:20:30 | 30:20:30 | 30:20:30 | |
5 വർഷത്തിനു മുകളിലുള്ള കാപ്പിക്ക് വിളവ്1t/ ഹെക്ടറിലും താഴെ | 40:30:40 | 40:30:40 | 20:0:0 | 40:30:40 |
വിളവ് 1t /ഹെക്ടർ ഉം അതിനു മുകളിലും | 40:30:40 | 40:30:40 | 40:30:40 | 40:30:40 |
റോബസ്റ്റ |
||||
വിളവ് 1t/ ഹെക്ടറിലുംതാഴെ | 40:30:40 | 40:30:40 | ||
വിളവ്1t/ ഹെക്ടറും മുകളിലും | 40:30:40 | 40:30:40 | 40:30:40 |
ജലസേചന തത്ത്വങ്ങൾ ദക്ഷിണേന്ത്യയിലെ കാപ്പിത്തോട്ടങ്ങൾ സാധാരണ ഗതിയിൽ ഡിസംബർ മുതൽ 3-4 വരെ മാസത്തേക്ക് വരൾച്ച നേരിടാറുണ്ട്. ചിലപ്പോൾ ഒക്ടോബർ മാസത്തോടെ, വടക്കുകിഴക്കൻ മൺസൂൺ അവസാനിക്കുന്നതോടെ വരൾച്ച തുടങ്ങുകയായി. വളരെ നന്നായി പരിപാലിക്കപെടുന്ന തോട്ടങ്ങളിലും വരൾച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കാറുണ്ട്. ചെറിയ തൈകൾ പിടിച്ചു വരുന്നതിനെ വരൾച്ച വളരെ പ്രതികൂലമായിതന്നെ ബാധിക്കും. റോപസ്റ്റയേക്കാൾ അറബികക്ക് വരൾച്ചയെ അതിജീവിക്കാനുള്ള ശേഷി കൂടുതലാണ്.
പൂവിരിയുന്ന സമയത്തും കായ് പാകപെടുത്തുന്ന സമയത്തും മഴയുടെ കുറവ് ഈ വികാസങ്ങൾ വൈകാനോ പൂർണ്ണമാകാതിരിക്കാനോ ഇടയാക്കും. പൂവിരിഞ്ഞു വരുന്ന സമയത്തെ ജല ദൗർലഭ്യം ഉത്പാദനത്തെ ഗണ്യമായി ബാധിക്കും. അതുകൊണ്ട് ഇത്തരം സമയത്ത് (മാർച്ച് ഏപ്രിൽ) ജലസേചനം ഗുണം ചെയ്യുന്നു പ്രത്യേകിച്ച് റോബസ്റ്റ് ഇനത്തിന്. റോബസ്റ്റ് ജലസേചനത്തോട് നന്നായി പ്രതികരിച്ചുകാണുന്നു. കാപ്പിത്തോട്ടങ്ങളിൽ സ്പ്രിംഗളർ ജനസേചനരീതിയാണ് കൂടുതലും അവലംബിച്ചു കാണുന്നത്. ഏതുതരം ഭൂപ്രദേഷത്തിനും ഇത് അനുയോജ്യമാണ്. മാത്രമല്ല ജലത്തിന്റെ അളവും തോതും കാര്യക്ഷമമായി നിയന്ത്രിക്കുകയും ചെയ്യാം.
കാപ്പിത്തൈകൾ പിടിച്ചുവരുന്നതിന് അനുയോജ്യമായ ജലസേചനതോത് വരണ്ട മാസങ്ങളിൽ 15 ദിവസത്തിൽ ഒരിക്കൽ 2.5 സെ.മീ ജലമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
പൂക്കുമ്പോഴും കായ്പിടിച്ചുവരുന്ന സമയത്തും റോബസ്റ്റ ഇനത്തിന് സ്വാഭാവികമായി പൂക്കുന്നതിന് ഫെബ്രുവരിയുടെ രണ്ടാം പകുതി മുതൽ മാർച്ച് ആദ്യപകുതിവരെ 2.5 -3.25 സെ.മീ. ജലം ലഭ്യമാക്കണം. പൂത്ത് 15-20 ദിവസം കഴിഞ്ഞാൽ കായ് പിടിക്കുന്ന സമയത്ത് 2.5 സെ.മീ മതിയാകും. അറബികക്ക് ജലസേചനം ആവശ്യമില്ല അവ വരൾച്ച അതിജീവിനശേഷിയുള്ള ഇനമാണ്.
പാകമായ കാപ്പിയുടെ ജലസേചനം ജല ലഭ്യതക്കനുസരിച്ച് ജലസേചനം ആവാം. മഴ നിന്ന് 15-20 ദിവസം കഴിഞ്ഞ ഉടനെ ആദ്യ ജലസേചനം നടത്തണം (2.5-3.25 സെ.മീ ) തുടർന്ന് 15-20 ദിവസം ഇടവിട്ട് ഡിസംബർ വര ജലസേചനം ആവാം.
വരൾച്ചാ പരിപാലനം സസ്യവളർച്ച മുരടിക്കൽ, പൂക്കളിലെ വൈകല്യവും തുടർന്ന് വിളവ് കുറയലും വരൾച്ചബാധിക്കുന്നതിന്റെ ലക്ഷണമാണ്. കാപ്പി ഉത്പാദനത്തെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് വരൾച്ചാ അതിജീവനം. അറബിക്ക വരൾച്ചയെ റോബസ്റ്റയെ അപേക്ഷിച്ച് പ്രതിരോധിക്കും. റോബസ്റ്റക്ക് വരൾച്ചയെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കാൻ താഴെ പറയുന്ന പോഷണലായനി ചെടിയൊന്നിനു 1 ലിറ്റർ എന്ന തോതിൽ തളിക്കുക.
200 ലിറ്റർ ജലത്തിൽ ആവശ്യമായ പോഷണം
യുറിയ - 1 കി . ഗ്രാം
സൂപ്പർ ഫോസ്ഫേറ്റ് - 1 കി
മുറേറ്റ് ഓഫ് പൊട്ടാഷ് - 750 ഗ്രാം
സിങ്ക് ഫോസ്ഫേറ്റ് - 1 കി. ഗ്രാം
തളിക്കുന്നതിന്റെ ക്രമം
ആദ്യതവണ- മഴനിന്ന് 45 ദിവസത്തിന് ശേഷം
രണ്ടാം തവണ - ആദ്യതളിക്കുശേഷം 35-45 ദിവസത്തിനു ശേഷം
ആന്റി ട്രാൻസ്പിരന്റുകളായ റാലി ധാൻ 110 200 മില്ലി 200 ലിറ്റർ വെള്ളത്തിൽ (0.1%) ഇലകളിൽ തളിക്കുന്നത് വരൾച്ച തടയാൻ സഹായകമാണ്.
തണൽപരിപാലനതത്വങ്ങൾ ഇന്ത്യുയുടെ കാലാവസ്ഥയനുസരിച്ച് കാപ്പികൃഷിക്ക് തണൽ അത്യാവശ്യമാണ്. തണൽമരങ്ങൾ രണ്ടുതരത്തിലാണ്. താഴ്ന്നതും താത്കാലികവും ഉയർന്നതും സ്ഥിരമായതും. ഇൻഡ്യയിൽ താഴ്ന്ന തണൽമരമായി ഉപയോഗിക്കുന്നത് സാധാരണയായി സാഡപ്പ് ആണ്. ജൂൺ മാസത്തിൽ കമ്പുകൾ നട്ടാ൯ മണ്ണിലെ ഈർപ്പം വലിച്ചെടുത്ത് പെട്ടെന്ന് വളർന്നുവരുന്നു. സിൽവർ ഓക്കാണ് താത്കാലിക തണലായി കാപ്പിത്തോട്ടങ്ങളിൽ സാധാരണയായി ഉപയോഗിച്ചുകാണുന്നത്.
കാപ്പിചെടിക്കു 10-14 മീറ്റർ മുകളിൽ കനോപ്പി വരുന്ന രീതിയിൽ വേണം തണൽമരങ്ങൾ ക്രമീകരിക്കാൻ. കാപ്പിചെടികൾക്ക് ആവശ്യമായ തണൽ മാത്രം ലഭ്യമാവുന്ന രീതിയിൽ പതിവായി വെട്ടിയൊതുക്കി സൂക്ഷിക്കുന്നതിൽ സുസ്ഥിരശ്രദ്ധ ആവശ്യമാണ്. കാലാവസ്ഥക്ക് അനുയോജ്യമായ രീതിയിൽ സൂര്യപ്രകാശം ലഭ്യമാക്കുന്നതിന്. വർഷത്തിൽ 2-3 തവണയെങ്കിലും ഡാഡപ്പ് മരങ്ങൾ വെട്ടിയൊതുക്കേണ്ടതുണ്ട്. തെക്കു പടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നതോടെ ഡാസപ്പ് വെട്ടിയൊതുക്കി കാപ്പിക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമാക്കണം. വടക്കു കിഴക്കൻ മൺസൂൺ ലഭ്യമാവുന്നയിടങ്ങളിൽ ആഗസ്റ്റ്-സെപ്തംബൻ ആവുമ്പോഴേക്കും താഴത്തെ ചില്ലകൾ നീക്കം ചെയ്തു കൊടുക്കണം.
ട്രെയിനിംങ്ങ്
കാപ്പിച്ചെടി ഏകകാണ്ഠ സംവിധാനത്തിലും ബഹുകാണ്ഠസംവിധാനത്തിലും വളർത്തിക്കൊണ്ടുവരാം. 75 സെ.മീ. ഉയരത്തിലായാൽ അറബിക്കയിലും 150-120 സെ.മീ ആയാ൯ റോബസ്റ്റയിലും വളർന്നുകൊണ്ടിരിക്കുന്ന കൂമ്പ് മുറിക്കുക. തുറസ്സായസ്ഥലങ്ങളിൽ 60-70 സെ.മീ ഉയരം ശുപാർശചെയ്യപ്പെടുന്നു. റീപ്ളാന്റ് ചെയ്ത തോട്ടങ്ങളിലും പഴയചെടികൾ നിർത്തികൊണ്ട് തന്നെ പുതിയവ നട്ടു പിടിപ്പിക്കുന്ന തോട്ടങ്ങളിലും ബഹുകാണ്ഠസംവിധാനം സ്വീകരിച്ചുവരുന്നു.
പ്രൂണിംങ്ങ് വിളവെടുത്ത ഉടനെ തുടങ്ങി മൺസൂൺ ആരഭംവരെ പ്രൂണിംങ്ങ് നടത്തുന്നു.
സ്റ്റെറ്റിംങ്ങ്: മദ്ധ്യത്തിൽ നിന്നും 15 സെ.മീ ആരംഭത്തിൽ ചില്ലകളുടെ ആദ്യനോഡ് നിർത്തിക്കൊണ്ട് വെട്ടിയൊതുക്കുന്നു.
ചെറുതൈകൾ നീക്കം ചെയ്യൽ:- തായത്തടിയിൽ നിന്നു പുറപ്പെടുന്ന തൈകൾ നീക്കം ചെയ്യുന്നു.
ഹാൻഡിലിംങ്ങ് :- ഇലയിടുക്കുകളിൽ നിന്നുണ്ടാവുന്ന എല്ലാ കമ്പുകളും നീക്കംചെയ്യുന്നു. ഇവ കേന്ദ്രത്തിലേക്കു വളരാനും അനാവശ്യമായ തണലുണ്ടാക്കാനും അതുവഴി ഉത്പാദനക്ഷമതയില്ലാതാവാനും ഇടയാക്കും
നിപ്പിംങ്ങ് :- പ്രധാന ചില്ലകളുടെ വളരുന്ന അഗ്രം ചേദിക്കുന്നു.
ഉണക്ക കമ്പുകൾ നീക്കം ചെയ്യേണ്ടത് നേരത്തേ തന്നെ തുടങ്ങണം. വളർച്ചയെത്തിയ കാപ്പിച്ചെടികൾ നാലുവർഷത്തിലൊരിക്കൽ നല്ലരീതിയിൽ വെട്ടിയൊതുക്കണം. പ്രൂണിംങ്ങിന്റെ രീതിയും ഇടവേളയും പലകാര്യങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. സസ്യവളർച്ച, രോഗ/കീട ആക്രമണം എന്നിങ്ങനെ. സെന്ററിംങ്ങും, ഡീസക്കറിംങ്ങും നടീലിനു ശേഷം 5-6 വർഷംകഴിഞ്ഞാണ് ചെയ്യുക.
Fruit drop കാർബോഹൈഡ്രേറ്റ്, വെള്ളക്കെട്ട്, പോഷക കുറവ് , എന്നിവമൂലം കായ് പിടിച്ചുവരുന്ന സമയത്ത് 10-50 ശതമാനം ചെറുകായ്കൾ കൊഴിഞ്ഞുപോകും. കായ്പിടിക്കുന്നതിനും ചെറുകായ്കൾ കൊഴിഞ്ഞുപോകുന്നത് തടയാനും ചില വളർച്ചാത്വരിതങ്ങൾ ഉപയോഗിക്കാറുണ്ട്. പൂവിട്ട് 10-15 ദിവസത്തിനുശേഷം ആദ്യതവണയായും, മൺസൂൺ തുടങ്ങുന്നതിന് മുൻപ് രണ്ടാംതവണയും ചില ലായനികൾ ഇലകളിൽ തളിക്കുന്നത് വിളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.
വളർച്ചാത്വരിതം | 200 മില്ലി വെള്ളത്തിൽ | തോത് ഹെക്ടർ /(1.51) |
പ്ളാനേഫിക്സ് | 50 ml | 375 ml |
ഹോർമോണോൾ | 50 ml | 375 ml |
അട്രോണ | 50 ml | 375 ml |
മിറാക്കുലാൻ | 50 ml | 375 ml |
അറ്റോണിക്ക് | 50 ml | 375 ml |
സൈറ്റോസൈം ക്രോസ് | 60 ml | 450 ml |
അസ്കോർബിക് ആസിഡ് | 20 g | 150 g |
കാപ്പിക്കുരുവിന്റ വിളവെടുപ്പ്
ഇന്ത്യയിൽ കാപ്പി ഒരേ കാലത്താണ് വിളവെടുക്കുന്നത്. അറബിക്ക നവംബർമുതൽ ജനുവരിവരെയും റോബസ്റ്റ ഡിസംബർമുതൽ ഫെബ്രുവരി വരെയുമാണ് വിളവെടുക്കുന്നത്. കാപ്പിക്കുരു നല്ല കടും ചുവപ്പുനിറത്തിൽ തിളങ്ങി പാകമാകുമ്പോൾ വേനൽകാൽത്താണ് വിളവെടുപ്പ്.
കാപ്പി വൈറ്റ് രീതിയിൽ സംസ്ക്കരിച്ച് പ്ളാന്റേഷൻ കാപ്പിയും സൈരീതിയിൽ സംസ്ക്കരിച്ച് ചെറികോഫിയും ഉത്പാദിപ്പിക്കുന്നു. രണ്ടുരീതിക്കും ശാസ്ത്രീയവും വൈദഗ്ദ്യം ആവശ്യപ്പെടുന്നതുമാണ്. രണ്ട് രീതിക്കും കായ്കൾ പാകമായി കൃത്യസമയത്തു തന്നെ പറിച്ചെടുക്കേണ്ടതുണ്ട്.
പാകം കുറഞ്ഞാലും കൂടിയാലും കോഫിയുടെ ഗുണം കുറയും വിളഞ്ഞാൽ അതുപോലം പറിച്ചെടുക്കുകയല്ല ചെയ്യേണ്ടത്. കായ്കൾ പാകമനുസരിച്ച് തരം തിരിച്ച് സംസ്ക്കരിക്കണം.
കാപ്പിക്കുരു എങ്ങിനെ വിളവെടുക്കണം പഴുത്ത കായ്കൾ കൈകൊണ്ട് പറിച്ചെടുക്കാം. എല്ലാ കാപ്പിക്കുരുവും വിളവെടുപ്പ് യന്ത്രം ഉപയോഗിച്ച് പറിച്ചെടുക്കാം.
ഈ രീതികളെ സെലക്ടീവ് പിക്കിംങ്ങ്, മെക്കാനിക്കൽ ഹാർവസ്റ്ററിങ്ങ് എന്നൊക്കെ യഥാക്രമം പറയുന്നു. പഴുത്ത കാപ്പിക്കുരുകൾ പരമാവധി ലഭ്യമാകണമെങ്കിൽ പഴുത്ത കായകുരുക്കൾ കൈകൊണ്ട് പറിച്ചെടുത്ത് പാകമാകാത്തവയും പഴുക്കാത്തവയും നിർത്തി പഴുക്കാൻ അനുവദിക്കുക.
ഇന്ത്യയിൽ നേരിട്ട് പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിൽ കൂലിച്ചെലവ് വളരെ കൂടുതലാണ്.
പച്ചകാപ്പിക്കുരുവിന്റെ സംഭരണം
തണുപ്പുള്ളതും ഈർപ്പമില്ലാത്തതുമായ സഥലത്തുവേണം കാപ്പി സംഭരിക്കേണ്ടത്. സൂര്യപ്രകാശത്തിൽ തുറന്നവയാകുകയോ ഈർപ്പംകടക്കുകയോ ചെയ്താൽ കാപ്പിയുടെ മൂല്യം പെട്ടെന്നു കുറയും. കയറ്റുമതിക്ക് തൊട്ടുമുൻപുവരെ ?പെർഗാമിനോ? യിൽ സംഭരിക്കാൻ ഉപയോഗിക്കാറുണ്ട്. പേർബാഗുകളോ പ്ളാസ്റ്റിക്ബാഗുകളോ, ഉപയോഗിക്കുന്നതിനേക്കാൾ അധികം കാലം ഇരിക്കുകയും ചെയ്യും. കാപ്പിസംഭരിക്കുന്നതിനു മുൻപ് ബർലാപ്പ് ബാഗുകളുടെ മണം കളയണം. ഇല്ലെങ്കിൽ ബാഗിന്റെ ഗന്ധം കാപ്പിക്കുരുവിൽ പിടിച്ച് കാപ്പിയുടെ മണം വ്യത്യാസപ്പെടും.
കാപ്പി വിത്തിന്റെ സംഭരണം കാപ്പിവിത്ത് 15 ഡിഗ്രി സെന്റിഗ്രേഡിൽ 41 % ഈർപ്പത്തോടെ വായുകടക്കാത്ത പോളിത്തീൻ ബാഗുകളിൽ രണ്ടുവർഷത്തോളം കേടുകൂടാതെയിരിക്കും എന്നാൽ കെനിയയിൽ നടന്ന പഠനങ്ങൾ തെളിയിക്കുന്നത്.
വറുത്ത കാപ്പിയുടെ സംഭരണം
കാപ്പിക്കുരു ആ അവസ്ഥയിൽ അതിന്റെ പുതുമയും ഗന്ധവും നിലനിർത്തും. എന്നാൽ പൊടിച്ച കാപ്പി അതിന്റെ സംരക്ഷിതമായ കോശഘടന പൊട്ടിപോകുന്നതുകൊണ്ട് മേൽ പറഞ്ഞ ഗുണങ്ങൾ പെട്ടെന്ന് നഷ്ടമാകും. അതിലടങ്ങിയിരിക്കുന്ന വൊളട്ടയിൽ വസ്തു അന്തരീക്ഷവുമായ സമ്പർക്കതിതിലായാൽ ഓക്സീകരണത്തിനു വിധേയമാകുന്നതുകൊണ്ടാണിത്. നൈട്രജൻ പോലുള്ള നിർവീര്യവാതകം സംരക്ഷിക്കാം.
നൈട്രജൻ ഉപയോഗിച്ച് കാപ്പിക്കുരു രണ്ടുവർഷംവരെ സൂക്ഷിക്കാം എന്ന് ചില ആളുകൾ അവകാശപ്പെടുന്നുണ്ട് എന്നാൽ കുറച്ച് ആഴ്ചകൾക്കുശേഷം തന്നെ പുതുതായി വറുത്തെടുത്ത കാപ്പിപോലെ ഗന്ധത്തിലോ, രുചിയിലോ പ്രവർത്തനക്ഷമമല്ല. ഒരു കാരണവശാലും കാപ്പിക്കുരു ഒരാഴ്ചയിൽ ക്കൂടുതൽ അന്തരീക്ഷത്തിൽ തുറന്ന് വക്കരുത്. കാപ്പിക്കുരു നന്നായി കറുപ്പിച്ച് വറുത്താൽ ഓക്സീകരണത്തെ പ്രധിരോധിക്കാൻ കഴിയും എങ്കിലും വളരെ ചെറിയ കാലയളവിലേക്ക് മാത്രമേ ഇങ്ങിനെ സൂക്ഷിക്കാൻ കഴിയൂ.
ഈർപ്പത്തിന്റെ / കാപ്പിക്കുരു അളവ് ഈർപ്പത്തിന്റെ / കാപ്പിക്കുരു അളവ് ഉണക്കി കാപ്പിക്കുരുവിന്റെ ഈർപ്പം അളക്കുന്ന ഉപകരണഉപയോഗിച്ച് ഈർപ്പത്തിന്റെ അളവളക്കുന്നതിനു ശേഷമാണ് കയറ്റുമതി നടത്താറ്. കാപ്പി 60ശതമാനം ഈർപ്പം തുടങ്ങി 11-12 ശതമാനം ഈർപ്പം വരെ ഉണക്കണം. വലിയ പാർഷ്യോകളിലോ സിമന്റുതറയിലോ 5 സെ. മീ കനത്തിൽ പരത്തി ഉണക്കണം. തുടർന്ന് മെക്കാനിക്കൽ ഡൈയറിയിലേക്ക് മാറ്റണം. ഓരോ വരികളുടെയും ഇടക്ക് തുറന്ന നിലം ആയിരിക്കും. ഈ സ്ഥലം വെയിലേറ്റ് ഉണക്കി ചൂടു പിടിച്ചുകഴിയുമ്പോൾ വരിഅങ്ങോട്ടു മാറ്റിയിടുകയും മാറ്റിയസ്ഥലം ഉണക്കി ചൂടാവുമ്പോൾ കാപ്പിക്കുരു തിരിച്ച് അങ്ങോട്ടുമാറ്റുകയും വേണം. ഇത് ഓരോ 30-40 മിനിട്ടിലും ആവർത്തിക്കുക. ഈ പ്രവൃത്തി വേഗം ഉണക്കാൻ സഹായിക്കുകയും കുരു പുളിക്കാതെ പൂപ്പൽ ആവാതെയിരിക്കുകയും ചെയ്യും. ഈ രീതിയിൽ കാപ്പി ഉണക്കാൻ 6-7 ദിവസം എടുക്കും. പൾപ്പ് നാചുറലിന് 8-9 ദിവസവും നാചുറലിന് 12-14 ദിവസവും എടുക്കും. ?പേഷ്യോ?രീതിയാണ് കുടുതൽ അഭികാമ്യം. ഈ രീതിയിൽ 15 ശതമാനം ഈർപ്പം ആകുന്നതുവരെ ഉണക്കി മെക്കാനിക്കൽ ഡ്രൈയറിലേക്ക് മാറ്റണം.
ഈർപ്പത്തിന്റെ അളവ് ഒരിക്കൽ 25% ആയിക്കഴിഞ്ഞാൽ പിന്നെ രാത്രി പരുത്തി തുണികൊണ്ട് മൂടി തുറന്ന് വക്കാം. മഴയുണ്ടെങ്കിൽ മൂടാൻ പ്ളാസ്റ്റിക് ഷീറ്റ് ഉപയോഗിക്കണം.
സർലാവ് ചാക്കുകൊണ്ട് മൂടരുത് ഇത് കാപ്പിയുടെ സുഗന്ധത്തിൽ ബർലാപ്പിന്റെ ഗന്ധം കുറയാൻ ഇടയാക്കും.
കാപ്പി ഉണങ്ങൽ വിവിധഘട്ടങ്ങൾ കെനിയയിൽ കാമ്യം നടത്തിയ പഠനങ്ങളിൽ കാപ്പിക്കുരു ഉണങ്ങുന്നതിനു 6 ഘട്ടങ്ങൾഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
1 സ്കിൻസൈയിംക്ത് (തൊലിഉണക്കുന്നു) ഈർപ്പം 55-45 %
2 വൈറ്റ് സ്റ്റേജ് ഡ്രൈയിംങ്ങ് - 44-33 %
3 സോഫ്റ്റ് ബാക്ക് സ്റ്റേജ് - 32-22%
4 മീഡിയം ബാക്ക് സ്റ്റേജ് - 21-16%
5 ഹാർഡ്ബാക്ക് സ്റ്റേജ് - 15-12%
6 പൂർണ്ണമായി ഉണങ്ങിയകാപ്പി - 11-10%
കാപ്പിയുടെ ഗുണനിലവാരം നിലനിർത്താൻ മൂന്നാമത്തെഘട്ടം നിർബന്ധമാണെന്നിദ്ദേഹം കണ്ടെത്തുന്നു. മാത്രമല്ല ഇക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് 40ഡിഗ്രി സെൽഷ്യസ് ഇടയിലായാൽ ( അതായത് കാപ്പിക്കുരുവിന്റെ ഊഷ്മാവ് 35 ഡിഗ്രി സെൽഷ്യസ് ) കൂടുതൽ ഗുണം ചെയ്യും. അവസാന രണ്ടഘട്ടങ്ങൾ ഉണങ്ങാൻ വെറും 6 മണിക്കൂർ 4 ഡിഗ്രി സെൽഷ്യസിൽ മെക്കാനിക്കൽ ഡ്രൈയറിൽ ഇടേണ്ട ആവശ്യമേയുള്ളൂ.
കാപ്പി ഉണക്കുന്നതിന് അനേകം സംവിധാനങ്ങൾ ലഭ്യമാണ്. പഴയ ഉണക്കായതങ്ങൾഗ്രേയിൻ ഡ്രൈയേഴ്സ് മാറ്റി അവയാകട്ടെ പുതിഹൊറിസോൺഡൽ ബാരൽ ഡ്രൈയറുകളെ അത്രക്ക് കാര്യക്ഷമവുമല്ല. പുതിയ ഉണക്കുനൂങ്ങൾ ഇടക്കിടക്ക് മിശ്രണം നടത്തി എല്ലാക്കുരുവും ഒരുപോലെ ഉണക്കാൻ സഹായിക്കുന്നവയാണ്. മെക്കാനിക്കൽ ഡൈയർ ഉപയോഗിക്കുമ്പോൾ ഏറ്റവും സാവധാന ഉണങ്ങുന്ന അവസ്ഥ (15-11% ഈർപ്പം) കൂടുതൽ ത്വരിതപ്പെടുത്തുന്നു. മാത്രമല്ല, കാപ്പി പുളിക്കാതെ ഉണക്കിയെടുക്കണം.
വളരെ ഉയർന്ന ബാഷ്പസാന്ദ്രതയുള്ള ചുറ്റുപാടിൽ മുഴുവൻ ഉണക്കും മെക്കാനിക്കൽ ഡ്രൈയറിയിൽ തന്നെയാക്കുന്നു. മെക്കാനിക്കൽ ഡ്രൈയർ ഒരിക്കലും 40-45 ഡിഗ്രി കൂടുതൽ ഊഷ്മാവിൽ പ്രവർത്തിപ്പിക്കരുത്. ഉയർന്ന ഊഷ്മാവിൽ കാപ്പിയുടെ സുഗന്ധമൂല്യം നശിപ്പിക്കപ്പെടുന്നു. ഉയർന്ന ഊഷ്മാവിൽ കാപ്പിക്കുരു ക്രിസ്റ്റൽ രൂപത്തിലാവുകയും ഒരു ചുറ്റികയെടുത്ത് അടിച്ചാൽ ഗ്ളാസ് പോലെ പൊട്ടിപോകുന്നത് കാണാം.
കാപ്പി ഉണക്കാനു-പയോഗിക്കുന്ന മറ്റു യന്ത്രങ്ങൾ
കാപ്പി ഉണക്കാനുപയോഗിക്കുന്ന ഗുളികകളാണ് ഏറ്റവും നല്ലതും ഏന്നാൽ ഏറ്റവും കുറവ് ഉപയോഗിക്കപ്പെടുന്നതും. എല്ലാവശത്തുനിന്നും കാറ്റേൽക്കാൻ കഴിയുന്ന ഉയരത്തിയ തറകളിൽ പൾപ്പ് ആക്കി പുളിപ്പിച്ച കാപ്പി കനം കുറച്ച് പരത്തുക. ഇടക്കിടക്ക് കൈകൊണ്ട് ഇളക്കുക. ആഫ്രിക്കയിൽ നിന്നുള്ള ഏകദേശം മുഴുവൻ കാപ്പിയും ഈ രീതിയിലാണ് ഉണക്കുന്നതും. ലോകം മുഴുവൻ ഇത് പിൻ തുടരാൻ തുടങ്ങിയിട്ടുണ്ട്.
താരതമ്യേന പുതിയൊരു മാർഗ്ഗമാണ് സോളാർ ബ്രൈയിംങ്ങ്. മറ്റു യന്ത്രോപകരണങ്ങളേക്കാൾ ഇത് സാമ്പത്തികമായി ലാഭകരമാണ്. ഇതിന് വൈദ്യുതിയോ മറ്റു ഇന്ധനമോ ആവശ്യമില്ല എന്നതു തന്നെ കാരണം.
പേഷ്യോ ബ്രൈയിംങ്ങിനെ അപേക്ഷിച്ച് ഈ ഉപകരണം കൂറെക്കൂടി കാര്യക്ഷമമാണ്. പേഷ്യോ ബ്രൈയിംങ്ങ് ഉപയോഗിക്കുമ്പോൾ ഉയർന്ന ഊഷ്മാവിൽ ഉയർന്ന നിരക്കിലാണ് കാപ്പി ഉണങ്ങുക. സോളാർ ബ്രൈയർ ഊർജ്ജം ലഭിക്കാന്നുണ്ടെങ്കിലും വ്യാപകമായി ഉപയോഗിച്ചുകാണുന്നില്ല.
വിളവെടുപ്പ് രീതി എന്തു തന്നെ ആയലും പച്ചകാപ്പിക്കുരുവും നന്നായി പഴുത്തക്കുരുവും സംസ്കരിക്കുന്നതിനു മുൻപ് വേർതിരിക്കണം. പാകം തെറ്റിയ കുരുവും വളർച്ചയെത്താത്തകുരുവും വെള്ളത്തിൽ പൊങ്ങികിടക്കും പാകമായവമാത്രം ഫെർമെന്റേഷൻ ടാങ്കിലിടുക. ഉണങ്ങുന്നതിന് മുൻപ് മാംസളമായ വസ്തുക്കൾ നീക്കം ചെയ്യനാണിത്.
പൾൽപ്പാക്കിയ കാപ്പി സിമറ്റു ടാങ്കിലുട്ട് വെള്ളമൊഴിച്ച് 16-36 മണിക്കൂർ വക്കുക. ഫെർമെന്റേഷൻ ടാങ്കിൽ എത്തുന്നതിനു മുൻപ് മറ്റോരു സാന്ദ്രതാ തരംതിരിവുണ്ട്. ഏറ്റവും ഗുണമേന്മയുള്ള കാപ്പി ഏറ്റവും സാന്ദ്രത കൂടിയതാണ്. ഇത് തരം തിരിച്ച് പ്രത്യേകം ടാങ്കിൽ ഫെർമെന്റുചെയ്യണം.
കാപ്പിയുടെ ഫെർമെന്റേഷൻ (പുളിപ്പിക്കൽ)
പുളിപ്പിക്കാനിടുന്ന കാപ്പിയുടെ അളവ്, വെള്ളത്തിന്റെ ഊഷ്മാവ്, ബാഷ്പസാന്ദ്രത എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് പുളിക്കാനെടുക്കുന്ന സമയം കണക്കാക്കുന്നത്. പ്രോട്ടോപെക്റ്റിൻ 33% ഗ്ലൂക്കോസും പ്രക്റ്റോസും അടങ്ങിയ നിരോക്സീകരിച്ച ഷുഗർ 30%, നിരോക്സീകരിക്കാത്ത ഷുഗറായ സുക്രോസ് 20% സെല്ലുലോസ് 17% എന്നിവയാണ് പൾപ്പിൽ അടങ്ങിയിരിക്കുന്നത്.
പ്രൊട്ടോപെക്റ്റിൻ വെള്ളത്തിൽ ലയിക്കില്ല. അത് ഫെർമെന്റേഷൻ ടാങ്കിൽ ഹൈഡ്രേലൈസ് ചെയ്യപ്പെട്ട പെക്റ്റിനിക് ആസിഡ് ആയിത്തീരും.
പ്രോട്ടോപെക്റ്റിന്റെ ജലീകരണവും ഐൻസൈറ്റുകളിൽ പെക്റ്റിന്റെ വിഘടനവുമാണ് ഫെർമെന്റേഷനിൽ നടക്കുന്നത്. ഫെർമെന്റേഷൻ അവസാനിപ്പിക്കാൻ തീരുമാനിക്കേണ്ടത് അവയിൽ പൾപ്പ് പറ്റിപിടിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ്. 36-72 മണിക്കൂർ ഫെർമെന്റേഷൻ നടന്നാൽ ‘സ്റ്റിങ്കൾ കാപ്പിക്കുരു’ ഉണ്ടാവും.
ലാക്റ്റിക് ആസിഡ്, അസെറ്റിക് ആസിഡ്, പ്രൊപിയോനിക് ആസിഡ് എന്നിവ ഈ പ്രക്രിയയിൽ ഉണ്ടാവും. ബാഷ്പസാന്ദ്രമായ അവസ്ഥയിൽ പേഷ്യോ രീതിയിൽ ഉണക്കിയ കാപ്പിക്കുരുവിൽ പൂപ്പൽ സാധാരണ കണ്ടുവരാറുണ്ട്. ഇത് കാപ്പിയുടെ രുചിയെ ബാധിക്കുമെന്ന് വിശ്വാസിച്ചു പോരുന്നുണ്ട്.
കാപ്പിയുണക്കൽ
ഫെർമെന്റേഷൻ ടാങ്കിൽ നിന്നും ഉണക്കാനുള്ള പേഷ്യേയിലേക്ക് കാപ്പിക്കുരു മാറ്റപ്പെടുന്നു. ഇവിടെ ഈർപ്പത്തിന്റെ അൾവ് 11-12% ആകുന്നതുവരെ ഉണക്കുന്നു. ഒരുമിനിറ്റർ ഉപയോഗിച്ച് അല്പം കാപ്പിക്കുരു പൊടിക്കുന്നു. ഗുണമേന്മ അനുസരിച്ച് 100 ഗ്രാം വീതം,300 ഗ്രാം കാപ്പി വർഗ്ഗീകരിക്കണം.തുടർന്ന് 200-300 ഗ്രാം കാപ്പി വറുത്ത് കപ്പ് ചെയ്ത് ഗുണമേന്മ നിശ്ചയിച്ചശേഷം മാത്രമേ മുഴുവൻ സ്റ്റോക്കും തമ്മിൽ ചേർക്കുകയുള്ളൂ. കയറ്റുമതിയുടെ സമയം വരെ രുചിയും മണവും നഷ്ടപെടാതെ സൂഷിക്കുന്നു.
കടപ്പാട് : ഫാം എക്സ് ടെൻഷൻ മാനേജർ
അവസാനം പരിഷ്കരിച്ചത് : 6/10/2020