പഴങ്ങളിലെ രാജാവ് എന്നു പറയില്ലെങ്കിലും ചെറിയൊരു രാജാവ് തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് ആവകാഡോ നമുക്ക് തരുന്നത്. അതുകൊണ്ടു തന്നെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു പഴമാണ് ആവകാഡോ.ആവകാഡോ കഴിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാം.. ഭക്ഷണകാര്യത്തിലും സൗന്ദര്യസംരക്ഷണത്തിലും, ചര്‍മ്മ സംരക്ഷണത്തിലും ആവകാഡോ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ ആവകാഡോ കഴിക്കുന്നതിനാല്‍ നിരവധി ഗുണങ്ങളാണ് നമുക്കുള്ളത്. ഓക്‌സിജന്‍ അടങ്ങിയ ഭക്ഷണത്തിന്റെ ആവശ്യകത ഇപ്പോള്‍ ആവകാഡോ സീസണ്‍ ആയതിനാലും എളുപ്പത്തില്‍ നമുക്ക് ഇത് ലഭ്യമാവും എന്നതും ഒരു വലിയ കാര്യമാണല്ലോ. ഏതൊക്കെ തരത്തിലാണ് ആവകാഡോ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതെന്ന് നോക്കാം.
a)ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സഹായിക്കുന്നു
ഒമേഗ 3 ഫാറ്റി ആസിഡിന്റെ പ്രവര്‍ത്തനവും വിറ്റാമിന്‍ ഇയുടെ പ്രവര്‍ത്തനവും കാരണം എപ്പോഴും ഉന്‍മേഷത്തോടെ ഇരിക്കാന്‍ ആവകാഡോ കഴിക്കുന്നതിലൂടെ കഴിയുന്നു. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും.തലച്ചോറിന്റെപ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.
b)കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
ആവകാഡോ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് പക്ഷാഘാത സാധ്യതയും കുറയ്ക്കുന്നു. എന്തായാലും ആവകാഡോ ആവശ്യക്കാര്‍ ഏറി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
c)മറ്റുള്ള പോഷകങ്ങളെ കൂടി ആകര്‍ഷിക്കുന്നു
ഇതെന്ത് മറിമായം എന്ന് തോന്നാം എന്നാല്‍ എന്തായാലും വിറ്റാമിന്‍ എ, കെ, ഡി എന്നിവയെ ആകര്‍ഷിക്കാനുള്ള കഴിവ് ആവകാഡോയ്ക്കുണ്ട്. ഇത് ഭക്ഷണം അധികം കഴിച്ചാലുള്ള പ്രശ്‌നങ്ങളെയെല്ലാം ചെറുക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്.
d)ആര്‍ത്രൈറ്റിസില്‍ നിന്ന് വിട
ആവകാഡോയുടെ ഉപയോഗം ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നു.കൊഴുപ്പ് കൂടുതലാണെന്നു പറഞ്ഞ് നമ്മള്‍ മാറ്റി നിര്‍ത്തുന്ന ഇത്തരം പഴങ്ങള്‍ക്ക് നിരവധി കഴിവുകളാണ് ഇപ്പോഴുള്ളത് എന്നു നിങ്ങള്‍ക്ക് മനസ്സിലായില്ലേ.
e)കണ്ണിനെ പൊന്നു പോലെ
കണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യം ഇനി മുതല്‍ ആവകാഡോയ്ക്കു നല്‍കൂ. ഇത് എല്ലാത്തിനും പ്രതിവിധിയാണ്. കണ്ണിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതോടൊപ്പം കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
f)നാരുകളാല്‍ സമൃദ്ധം
ആവകാഡോയില്‍ നിറയെ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കുന്നു. രക്ത സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ശരീരത്തിന്റെ പകുതി അസുഖങ്ങള്‍ക്ക് വിരാമമാകും.
g)തടി കുറയും
തടി കുറയ്ക്കാന് സഹായിക്കുന്ന ഏറ്റവും നല്ല ഒരു പഴമാണ് ആവകാഡോ, അതുകൊണ്ടു തന്നെ ഇതിന്റെ സ്ഥിരോപയോഗം തടി കുറയ്ക്കുന്നതിന് കാരണമാകും. ഇതില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് അധിക കലോറി എരിച്ചു കളയുന്നു.
h)പഴത്തേക്കാള്‍ കൂടുതല്‍ പൊട്ടാസ്യം
ഒരു വാഴപ്പഴത്തേക്കാള്‍ കൂടുതല്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നത് ഇത്തിരിക്കുഞ്ഞന്‍ ആവകാഡോയിലാണ്. 14 ശതമാനത്തോളം അളവില്‍ പൊട്ടാസ്യം ആവ്ക്വാഡോയില്‍ അടങ്ങിയിട്ടുണ്ട്.
i)ഗര്‍ഭകാല പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു
ഗര്‍ഭകാല പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു ആവകാഡോ ഗര്‍ഭകാലത്തുണ്ടാകുന്ന പ്രശ്‌നങ്ങളെയെല്ലാം തന്നെ ഒഴിവാക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ തന്നെ ആരോഗ്യം നല്‍കാന്‍ ആവ്ക്വാഡോ സഹായിക്കുന്നു.
j)പോഷകങ്ങളാല്‍ സമൃദ്ധം
പോഷകങ്ങളാല്‍ സമൃദ്ധം ആവകാഡോയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളെ നിര്‍വ്വചിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ആരോഗ്യത്തിന് ഒരു ആവകാഡോയെങ്കിലും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്
k)സൗന്ദര്യസംരക്ഷണത്തിനും ഒട്ടും പുറകിലല്ല
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും ആവകാഡോ ഒട്ടും പുറകിലല്ല എന്നുള്ളതാണ് സത്യം. അതുകൊണ്ടു തന്നെ നിരവധി ഗുണങ്ങളുള്ള ഈ പഴത്തെ എന്തുകൊണ്ടും നിത്യോപയോഗത്തിന് കരുതാം.
കടപ്പാട്: BOLDSKYഅവസാനം പരിഷ്കരിച്ചത് : 6/10/2020