നമ്മുടെ ആഹാരത്തില്‍ പോഷകാംശവും വൈവിദ്ധ്യവും ഉറപ്പുവരു-ത്തുന്നതിന് പച്ചക്കറികള്‍ക്ക് മുഖ്യ പങ്കാണുള്ളത്. എന്നാല്‍ അന്യസം-സ്ഥാന പച്ചക്കറികളെ കേരളിയര്‍ ഇപ്പോഴും വന്‍തോതില്‍ ആശ്രയിച്ചു-ക്കൊണ്ടിരിക്കയാണ്. കീടനാശിനികളുടെ അമിതമായ ഉപയോഗം മൂലം അന്യസംസ്ഥാന പച്ചക്കറികളെ ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നത്. വിഷം കലര്‍ന്ന പച്ചക്കറികള്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന പൊ-തുബോധം ജനങ്ങള്‍ക്കുണ്ട്. വിഷരഹിത പച്ചക്കറിക്ക്ഏറ്റവും ഉചിതമായ ഒരു പദ്ധതിയാണ് അടുക്കളത്തോട്ടം.
കുടുംബാങ്ങള്‍ക്ക് ആവശ്യമായ വിഷരഹിത പച്ചക്കറി വര്‍ഷം മുഴുവന്‍ അടുക്കളതോട്ടത്തിലൂടെ കഴിയും. നല്ല വെയില്‍ കിട്ടുന്നതും അ-തേസമയം വെള്ളക്കെട്ടില്ലാത്തതും നിരപ്പായതുമായ സ്ഥലമാണ് തോട്ടം നി-ര്‍മാണത്തിന് യോജിച്ചത്. വീടിന്റെ തെക്ക് ഭാഗത്ത് തോട്ടം സംവിധാനം ചെയ്യുന്നതാണ് വെയില്‍ ലഭിക്കാന്‍ നല്ലത്. ദീര്‍ഘകാല വിളകള്‍ തോട്ടത്തി-ന്റെ ഏറ്റവും പിറകിലായി നടണം. ഈ ദീര്‍ഘകാല വിളകള്‍ക്കിടയില്‍ തണലില്‍ വളരുന്ന പപ്പായ, ഇഞ്ചി, മഞ്ഞള്‍, ചേബ്,ചേന, കാന്താരി മുള-ക്, കപ്പ എന്നിവ നടാം. പിന്നീടുള്ള പ്രധാന പച്ചക്കറി വിളകള്‍ രണ്ട് വിഭാഗങ്ങളായി നടാം. ഈ ഭാഗങ്ങളുടെ നടുവില്‍ക്കൂടി നടക്കാനുള്ള ചെ-റിയ വരബുണ്ടാക്കണം. ഒരു വിഭാഗത്തില്‍ വെണ്ട, വഴുതന എന്നിവയും അടുത്ത വിഭാഗത്തില്‍ പാവല്‍, മത്തന്‍ തുടങ്ങിയവയും നടാം. തോട്ടത്തി-ന് ചുറ്റും വേലിക്കെട്ടി ചിക്രുമാണിസ്, അമരച്ചതുരപ്പയര്‍, നിത്യവഴുതന തുടങ്ങിയ വിളകളും നടാം.
മെയ് മാസത്തില്‍ 1-2 കിട്ടികഴിഞ്ഞാല്‍ വെണ്ട,പയര്‍,പച്ചമുളക്,വഴു-തന, പാവല്‍, പച്ചച്ചീര, മത്തന്‍ എന്നിവ നടാം. അമര, ചതുര പയര്‍ തു-ടങ്ങിയവ ജൂലൈ മാസത്തില്‍ വിത്തിട്ടാല്‍ മഞ്ഞുകാലമെത്തുമ്പോള്‍ വിള-വെടുക്കാം. സെപ്റ്റംബര്‍ മാസത്തോടെ മഴക്കാല വിളകളെല്ലാം നിലം വീ-ണ്ടും കിളച്ചോരുക്കി ഒക്ടോബര്‍ മാസത്തില്‍ കാബേജ് , കോളിഫ്ലവര്‍, ത-ക്കാളി, വള്ളിപ്പയര്‍, സാലഡ് വെള്ളരി,കുമ്പളം എന്നിവ നടാം. ജനുവരി, ഫെബ്രുവരി മാസത്തോടെ ഈ വിളകളുടെ എല്ലാം തന്നെ കാലവധികഴി-യും. അതോടെ വേനല്‍ക്കാല വിളകളായ ചീര, കണിവെള്ളരി, തണ്ണിമത്ത-ന്‍, കുമ്പളം, പയര്‍ എന്നിവ നടാം. വിളകള്‍ നടുമ്പോള്‍ ശാസ്ത്രിയമായരീ-തിയില്‍ വിളപരിക്രമണം നടത്താന്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് വെള്ള-രി വര്‍ഗങ്ങള്‍ കഴിഞ്ഞാല്‍ പയറും പയര്‍വര്‍ഗങ്ങള്‍ കഴിഞ്ഞാല്‍ ചീര/ വഴുതന/ വെണ്ട വര്‍ഗ്ഗ വിളകള്‍ എന്നിവ നടാന്‍ ശ്രദ്ധിക്കണം.
തൈ ഒരുക്കി നടുന്നതാണ് നല്ലത്. വര്‍ഷക്കാലത്ത് വെള്ളം കെട്ടി-നില്‍ക്കാതിരിക്കാന്‍ തടങ്ങളും വരമ്പുകളും എടുക്കണം. നിലം കിളചോരു-ക്കുമ്പോള്‍ തന്നെ ഒരു സെന്റ് സ്ഥലത്തു 2kg എന്ന നിരക്കില്‍ കുമ്മായം ചേര്‍ക്കണം. ജൈവവള മിശ്രിതം ഉണ്ടാക്കുന്നതിനായി ഒരു സെന്റ് സ്ഥല-ത്തേക്ക് 90kg ഉണങ്ങിയ ചാണകപ്പൊടി, 10kg വേപ്പിന്‍ പിണ്ണാക്ക്, 1kg ട്രൈക്കോഡര്‍മ, 800g അസോഫോസ് എന്നിവ ചേര്‍ത്തു മൂടണം. ഈ മി-ശ്രിതത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനായി ദിവസവും കുറച്ച വെള്ളം തളി-ക്കണം. പിന്നീട് ഈ മിശ്രിതം ചാലുകളിലോ തടങ്ങളിലോ ചേര്‍ത്ത് മണ്ണു-മായി ഇളക്കണം. അടുക്കളത്തോട്ടത്തിലെ പച്ചക്കറി ഉത്പാദനത്തിന് ജൈ-വവളങ്ങള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. കാലിവളം, കോഴിവളം, ആട്ടിന്‍കാഷ്ഠം, പലതരം പിണ്ണാക്കുകള്‍, മണ്ണിരകമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവ നൈട്രജന്‍ ലഭിക്കാനായി മാറിമാറി ഉപയോഗിക്കാം. ഫോസ്ഫറസ് ലഭിക്കാന്‍ എല്ലുപൊടിയും പോട്ടാഷിനായി ചാരവും സമീ-കൃതമായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ചെടിയുടെ വളര്‍ച്ച കുറവാണെങ്കില്‍ വളര്‍ച്ചാത്വരകങ്ങള്‍ ഉപയോഗിക്കേണ്ടതാണ്.
റിയാസ്. എന്‍. കെ
അവസാനം പരിഷ്കരിച്ചത് : 3/13/2020