ആവശ്യമായ സാധനങ്ങള്‍ (25 പാക്കറ്റ് നിര്‍മ്മിക്കാന്‍):
അഗര്‍ബത്തി സ്റ്റിക്ക്: 500 എണ്ണം
ഡി. ഇ. പി. ഓയില്‍ : 100 മില്ലീലിറ്റര്‍
പെര്‍ഫ്യൂം : 50 മില്ലീലിറ്റര്‍
ഇന്നര്‍ പ്ലാസ്റ്റിക് കവര്‍ : 100 എണ്ണം
പേപ്പര്‍ കവര്‍ : എണ്ണം
നിര്‍മ്മിക്കുന്ന വിധം:
ഡി. ഇ. പി. ഓയില്‍, പെര്‍ഫ്യൂം എന്നിവ നന്നായി കൂട്ടി യോജിപ്പിക്കുക. ഇത് ഒരു പരന്ന പാത്രത്തിലൊഴിച്ച് അഗര്‍ബത്തി തിരികള്‍ അതില്‍ മുക്കിയെടുത്ത് പായ്ക്ക് ചെയ്യുക.
ആവശ്യമായ സാധനങ്ങള്‍:
ഡോളാമേറ്റ് : 2 കിലോഗ്രാം
സോഡിയം കാര്‍ബണേറ്റ് : 100 ഗ്രാം
റ്റി. എസ്. പി. : 50 ഗ്രാം
സ്ലറി : 100 ഗ്രാം
നിര്‍മ്മിക്കുന്ന വിധം:
മുകളില്‍ കൊടുത്തിരിക്കുന്ന ചേരുവകള്‍ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ആവശ്യമായ സാധനങ്ങള്‍:
നീലക്കൂട്ട് : 25 ഗ്രാം
അസറ്റിക് ആസിഡ്: 5 മില്ലീലിറ്റര്‍
വെള്ളം: 750 മില്ലീലിറ്റര്‍
നിര്‍മ്മിക്കുന്ന വിധം:
25 ഗ്രാം നീലക്കൂട്ട്(ആസിഡ് വൈലറ്റ്, ആസിഡ് ബ്ലൂ, ഗ്ലിസറിന്‍, ടിനോപാല്‍ ഇവ എല്ലാം ചേര്‍ന്നുള്ള പൌഡര്‍) 750 മില്ലീലിറ്റര്‍ വെള്ളത്തില്‍ മിക്സ് ചെയ്യുക. അതിനു ശേഷം 5 മില്ലീലിറ്റര്‍ അസറ്റിക് ആസിഡ് ഒഴിച്ച് നന്നായി ഇളക്കുക.
ആവശ്യമായ സാധനങ്ങള്‍:
ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം
പൈനോയിൽ
പുൽതൈലം
നിര്‍മ്മിക്കുന്ന വിധം:
1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം പൈൻ ഓയിലിന്റെ കൂടെ ബക്കറ്റിൽ ഒഴിക്കുക .2 തവികൾ ഒന്നിനു പുറകെ ഒന്നായി നന്നായി വേഗം വേഗം ഇളക്കുക .കട്ടി പിടിക്കാനോ പാട കെട്ടാനോ അനുവദിക്കരുത്
2.ഈ മിശ്രിതത്തിൽ പുൽതൈലംഒരു ചെറുകുപ്പി നിറയെ ഒഴിക്കുക. ഇളക്കുക
3.(12 ലിറ്റർ )വെള്ളം പതുക്കെ ഒഴിക്കുക ,ഇളക്കുക
4 .അടുത്ത ബക്കറ്റി ലോട്ടും തിരിച്ചും രണ്ടു തവണ ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക .
5.ഇനി ലിറ്റർ അളവുള്ള കുപ്പികളിലോട്ടു മാറ്റാം .പ്രകൃതി ദത്ത ലോഷൻ തയ്യാറായി കഴിഞ്ഞു
ടോയിലറ്റു കളും ബാത്ത് റൂമുകളും വൃത്തിയാക്കാൻ ഇവ ഉപയോഗിക്കാം.
ആവശ്യമായ സാധനങ്ങള്‍:
കാസ്റ്റിക് സോഡ : 150 ഗ്രാം
സോഡിയം സള്‍ഫേറ്റ് : 150 ഗ്രാം
സ്ലറി : 300 ഗ്രാം
കളര്‍ : 5 ഗ്രാം
പെര്‍ഫ്യൂം : 25 മില്ലീലിറ്റര്‍
വെള്ളം: 5 ലിറ്റര്‍
നിര്‍മ്മിക്കുന്ന വിധം:
150 ഗ്രാം കാസ്റ്റിക് സോഡ 1 ലിറ്റര്‍ വെള്ളത്തില്‍ തലേദിവസം ലയിപ്പിച്ച് വെക്കുക. പിറ്റേ ദിവസം ഈ ലായനിയിലേക്ക് സ്ലറി ഒഴിച്ച് ഒരു വശത്തേക്ക് നന്നായി ഇളക്കുക. ഇതിലേക്ക് സോഡിയം സള്‍ഫേറ്റ് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് കളറും പെര്‍ഫ്യൂമും ചേര്‍ത്തിളക്കുക. അതിനു ശേഷം കുറേശ്ശെയായി ലിറ്റര്‍ വെള്ളം ചേര്‍ക്കുക. എന്നിട്ട് ഒരു വശത്തേക്ക് മാത്രം നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യമായ സാധനങ്ങള്‍:
കാസ്റ്റിക് സോഡ : 200 ഗ്രാം
ടാല്‍കം പൌഡര്‍ : 200 ഗ്രാം
സിലിക്കേറ്റ് : 500 ഗ്രാം
കളര്‍ : 5 ഗ്രാം
പെര്‍ഫ്യൂം : 25 മില്ലീലിറ്റര്‍
എണ്ണ : 1 കിലോഗ്രാം
വെള്ളം : 600 മില്ലീലിറ്റര്‍
നിര്‍മ്മിക്കുന്ന വിധം:
500 ഗ്രാം സിലിക്കേറ്റിലേക്ക് 200 ഗ്രാം കാസ്റ്റിക് സോഡ ചേര്‍ത്ത് അതില്‍ 600 മില്ലീലിറ്റര്‍ വെള്ളം ഒഴിച്ച് ഇളക്കി സിലിക്കേറ്റ്ലായനി തലേദിവസം തയ്യാറാക്കി വെക്കണം. പിറ്റേദിവസം സോപ്പുണ്ടാക്കുന്നതിനു മുന്‍പായി 1 കിലോഗ്രാം എണ്ണയില്‍ നിന്ന് 100 ഗ്രാം മാറ്റി വെക്കുക. ബാക്കി വെളിച്ചെണ്ണ ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. അതില്‍ 200 ഗ്രാം ടാല്‍കം പൌഡര്‍ ഇട്ട് നന്നായി ഇളക്കുക. ഈ ടാല്‍കം പൌഡര്‍ ലായനിയിലേക്ക് തലേദിവസം തയ്യാറാക്കി വച്ചിരുന്ന സിലിക്കേറ്റ്ലായനി കുറേശ്ശെയായി ഒഴിച്ച് നന്നായി ഇളക്കിച്ചേര്‍ക്കുക. ഈ ലായനി കുഴമ്പു രൂപത്തിലാകുമ്പോള്‍ മാറ്റി വെച്ച 100 ഗ്രാം എണ്ണയില്‍ കളറും പെര്‍ഫ്യൂമും നന്നായി ചാലിച്ച് ചേര്‍ത്ത് ബക്കറ്റിലെ മിശ്രിതത്തിലേക്ക് ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. പിന്നീട് ഇത് അച്ചിലേക്ക് കോരിയോഴിച്ച് വെക്കുക. 3 മണിക്കൂര്‍ കഴിയുമ്പോള്‍ അച്ചില്‍ നിന്നും ഇളക്കിയെടുക്കുക. 4 ദിവസം കഴിഞ്ഞാല്‍ ഉപയോഗിക്കാം.
ആവശ്യമായ സാധനങ്ങള്‍:
കാസ്റ്റിക് സോഡ : 200 ഗ്രാം
ടാല്‍കം പൌഡര്‍ : 200 ഗ്രാം
വെളിച്ചെണ്ണ : 1 കിലോഗ്രാം
വെള്ളം : 600 മില്ലീലിറ്റര്‍
കളര്‍ : 5 ഗ്രാം
പെര്‍ഫ്യൂം : 25 മില്ലീലിറ്റര്‍
നിര്‍മ്മിക്കുന്ന വിധം:
200 ഗ്രാം കാസ്റ്റിക് സോഡ മില്ലീലിറ്റര്‍ വെള്ളത്തില്‍ തലേദിവസം ലയിപ്പിച്ചു വെക്കണം. സ്റ്റീല്‍ പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. പിറ്റേദിവസം സോപ്പുണ്ടാക്കുന്നതിനു മുന്‍പായി 1 കിലോഗ്രാം വെളിച്ചെണ്ണയില്‍ നിന്ന് 100 ഗ്രാം മാറ്റി വെക്കുക. ബാക്കി വെളിച്ചെണ്ണ ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. അതില്‍ 200 ഗ്രാം ടാല്‍കം പൌഡര്‍ ഇട്ട് നന്നായി ഇളക്കുക. ഒരു വശത്തേക്ക് മാത്രമേ ഇളക്കാവൂ (തിരിച്ച് ഇളക്കിയാല്‍ പിരിഞ്ഞു പോകും). ഈ ടാല്‍കം പൌഡര്‍ ലായനിയിലേക്ക് തലേദിവസം തയ്യാറാക്കി വച്ചിരുന്ന കാസ്റ്റിക് സോഡാ ലായനി കുറേശ്ശെയായി ഒഴിച്ച് ഒരു വശത്തേക്കു മാത്രം ഇളക്കുക. ഈ മിശ്രിതം കുഴമ്പു രൂപത്തിലാകുമ്പോള്‍ മാറ്റി വെച്ച 100 ഗ്രാം വെളിച്ചെണ്ണയില്‍ നിന്ന് കുറച്ച് എടുത്ത് അതില്‍ കളര്‍ ലയിപ്പിച്ച് ഈ മിശ്രിതത്തില്‍ ഒഴിച്ച് നന്നായി ഇളക്കുക. കുഴമ്പു രൂപത്തിലാകുമ്പോള്‍ പെര്‍ഫ്യൂം ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കുക. അച്ചില്‍ വെളിച്ചെണ്ണ പുരട്ടിയത്തിനു ശേഷം മിശ്രിതം അച്ചിലേക്ക് ഒഴിക്കുക. 3 മണിക്കൂര്‍ കഴിയുമ്പോള്‍ അച്ചില്‍ നിന്നും ഇളക്കിയെടുക്കുക. 20 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഉപയോഗിക്കാവൂ. കളറും പെര്‍ഫ്യൂമും മാറ്റിയാല്‍ വിവിധ തരത്തിലുള്ള സോപ്പുകള്‍ ഉണ്ടാക്കാന്‍ കഴിയും.
5 കിലോ ഡിറ്റര്‍ജന്റ് നിര്മ്മിക്കാന്ആവശ്യമായ സാധനങ്ങള്‍:
സോഡിയം കാര്‍ബണേറ്റ് - 2 കിലോഗ്രാം
സോഡിയം ക്ലോറൈഡ് - 2 കിലോഗ്രാം
സ്റ്റോണ്പൌഡര്- 200 ഗ്രാം
സ്ലറി - 400 ഗ്രാം
റ്റി. എസ്. പി. - 50 ഗ്രാം
റ്റി. വൈ. എസ്. പി. - 50 ഗ്രാം
കളര്‍ഗാര്‍ഡ് – 50 ഗ്രാം
പെര്‍ഫ്യൂം - 25 മി.ലി
നിര്‍മ്മിക്കുന്ന വിധം:
2 കിലോഗ്രാം സോഡിയം കാര്‍ബണേറ്റ്, 2 കിലോഗ്രാം സോഡിയം ക്ലോറൈഡ്, 200 ഗ്രാം സ്റ്റോണ്പൌഡര് എന്നിവ ഒരു പ്ലാസ്റ്റിക് ഷീറ്റിലേക്ക് ഇടുക. എന്നിട്ട് ഇവ മൂന്നും കൂടി നന്നായി ഇളക്കിച്ചേര്‍ക്കുക (ഗ്ലൌസ് ധരിച്ചു വേണം ഇളക്കാന്‍). ഇത് നന്നായി ഇളക്കിയതിനു ശേഷം നിരത്തിയിടുക. ഇതിലേക്ക് സ്ലറി ഒഴിച്ച് വേഗം നന്നായി ഇളക്കി പൊടി പോലെ ആക്കുക. പിന്നീട്റ്റി. എസ്. പി., റ്റി. വൈ. എസ്. പി. പൊടികള്‍ എല്ലാ ഭാഗത്തും വീഴത്തക്ക വിധം വിതറുക. അതിനു ശേഷം നന്നായി ഇളക്കുക. അവസാനം കളര്‍ഗാര്‍ഡ് ചേര്ത്ത്നന്നായി ഇളക്കി നിരത്തിയിട്ട് തണുക്കാന്‍ അനുവദിക്കുക. 15 മിനിറ്റ് കഴിഞ്ഞ് പായ്ക്കറ്റുകളിലാക്കി സീല്‍ ചെയ്യുക.
അവസാനം പരിഷ്കരിച്ചത് : 3/27/2020
തേനീച്ച വളര്‍ത്തല്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട...
മണ്ണു പരിശോധനയുടെ വിശദാംശങ്ങള്‍
ഗ്രീന്‍ ബാസ്ക്കറ്റ് കൂട് പരമ്പരാഗത വിദ്യയാണ്. തദ്...
എസ് ആര്‍ഐ സമ്പ്രദായത്തില്നെല്പ്പാടങ്ങള്വെള്ളം ...