অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്റ്റാര്‍ട്ട്‌ അപ്പ് ഇന്ത്യ

പദ്ധതി

രാജ്യത്തെ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണ് സ്റ്റാര്‍ട്ട് അപ് ഇന്ത്യാ പദ്ധതി.എല്ലാ കേന്ദ്ര സര്‍വകലാശാലകളെയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സഹകരിപ്പിച്ചാകും പദ്ധതി നടപ്പാക്കുക. ഇന്ത്യയെ ലോകത്തിന്റെ സ്റ്റാര്‍ട്ടപ്പ് തലസ്ഥാനമാക്കി മാറ്റുക എന്നതായിരിക്കും പദ്ധതിയുടെ ലക്ഷ്യം. ഐടി മേഖലയ്ക്ക് പുറമെ സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയുന്ന സംരംഭങ്ങളും പദ്ധതിയുടെ ഭാഗമാകും.വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പുതിയ വ്യവസായ, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുന്ന പദ്ധതിയാണിത്. പുതിയ വ്യവസായ സംരംഭങ്ങളെ(സ്റ്റാര്‍ട്ടപ്പ്) മൂന്നു വര്‍ഷത്തേക്ക് ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും മൂന്നു വര്‍ഷത്തേക്ക് അവിടങ്ങളില്‍ ഒരു തരത്തിലുള്ള പരിശോധനകളും ഉണ്ടാവില്ല.

സവിശേഷതകള്‍

  • സ്റ്റാര്‍ട്ട്അപ് സംരംഭകര്‍ ലാഭത്തിന് മൂന്നു വര്‍ഷത്തേക്ക് ആദായ നികുതി നല്‍കേണ്ടതില്ല.
  • പേറ്റന്‍റ് ഫീസില്‍ 80 ശതമാനം ഇളവു നല്‍കും
  • ഫാസ്റ്റ്ട്രാക് വ്യവസ്ഥയില്‍ കാലതാമസമില്ലാതെ പേറ്റന്‍റും ലഭ്യമാക്കും
  • പരിസ്ഥിതി ചട്ടങ്ങള്‍ പാലിച്ചുവെന്ന് സംരംഭകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവും. മൂന്നു വര്‍ഷത്തേക്ക് പരിശോധനകളുണ്ടാവില്ല.
  • സ്റ്റാര്‍ട്ട്അപ്പുകളില്‍ പണം നിക്ഷേപിക്കുന്നതിന് നികുതി വ്യവസ്ഥകള്‍ ഉദാരീകരിക്കും
  • ഗുണകരമല്ളെന്നുകണ്ട് അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 90 ദിവസംകൊണ്ട് സൗകര്യമൊരുക്കാന്‍ നിയമം കൊണ്ടുവരും
  • വായ്പ നല്‍കുന്നതിനായി 10,000 കോടി
  • മുന്‍പരിചയമില്ലാത്തവര്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്ന അവസ്ഥക്ക് മാറ്റംവരുത്തും

കൂടുതല്‍ വിവരങ്ങള്‍ക്ക്

  1. Link to download mobile app of Startup India
  2. Link for submitting your application for recognition as a Startup
  3. Format of Letter of Funding of not less than 20% in equity from Incubation Fund/ Private Equity Fund/ Accelerator/Angel Network
  4. Format of the Recommendation Letter from any incubator established in a post-graduate college in India
  5. Format of the Recommendation Letter from any incubator recognized by Government of India (GoI)
  6. Format of the Letter of Support from any incubator which is funded from Government of India (GoI) or any State Government(GoI)
  7. Validation of Startup Recognition - Validate Certificate Number / Entity Name

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate