സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയില്‍ ഭൂമി, വര്‍ക്ക് ഷെഡ്, ജലം, അസംസ്കൃതവസ്തുക്കളുടെ വിതരണം എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കേരള ചെറുകിയ വ്യവസായ എസ്റ്റേറ്റുകളിലൂടെയും പാര്‍ക്കുകളിലൂടെയും സിഡ്കോ ലഭ്യമാക്കുന്നുണ്ട്. സിഡ്കോയുടെ ഭരണനിയന്ത്രണത്തില്‍ 882 പ്രവര്‍ത്തനക്ഷമങ്ങളായ യൂണിറ്റുകളുള്ള 17 വ്യവസായ എസ്റ്റേറ്റുകളുണ്ട്. സെപ്റ്റംബര്‍ 31 .2016 ലെ കണക്കനുസരി ച്ച് 7394 തൊഴിലവസരങ്ങള്‍ ഈ യൂണിറ്റുകള്‍ നൽകിയിട്ടുണ്ട്. കൂടാതെ 1303 തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന 326 യൂണിറ്റുകളുള്ള 36 മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും 7 ഇന്ഢസ്ടിയല് പാര്‍ക്കുകളും സിഡ്കോയുടെ കീഴിലുണ്ട്. 2015-16 ലെ മൊത്തം വിറ്റുവരവ് 277.69 കോടി രൂപയാണ്. 2012-13 മുതല്‍ സിഡ്കോ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
അവസാനം പരിഷ്കരിച്ചത് : 2/16/2020