অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിനോദ സഞ്ചാരവും സാമ്പത്തിക വികസനവും

വിനോദ സഞ്ചാരവും സാമ്പത്തിക വികസനവും

സമ്പദ് വ്യവസ്ഥയിലെ മുന്‍-പിന്‍ ബന്ധങ്ങള്‍ നിമിത്തം സാമ്പത്തിക വളര്‍ച്ചക്ക് പ്രേരകമാകുന്ന മേഖലയാണ് വിനോദ സഞ്ചാരം. ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ പഠന കണ്ടെത്തല്‍ പ്രകാരം വ്യാപക അടിസ്ഥാനത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് മുന്‍-പിന്‍ ബന്ധങ്ങള്‍ സുദൃഡമാണ്. ഇത് തൊഴിലുകള്‍ സൃഷ്ടിക്കുന്നതും ദാരിദ്ര ലഘൂകരണവും ഉള്‍പ്പെടെ സാരമായ സാമ്പത്തിക ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിനും ഇടയാക്കുന്നു. വിനോദ സഞ്ചാര മേഖലയില്‍ ഒരു തൊഴില്‍ സൃഷ്ടിക്കുന്നത് വിനോദ സഞ്ചാര അനുബന്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഒന്നര തൊഴില്‍ അധികമായോ പരോക്ഷമായോ സൃഷ്ടിക്കപ്പെടുന്നതായി അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ) കണക്കാക്കിയിട്ടുണ്ട്.

വിനോദസഞ്ചാര മേഖല സുസ്ഥിര വികസനത്തിന് നല്‍കുന്ന സംഭാവനയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിലും (എസ്.ജി.സി) 169 അനുബന്ധ ലക്ഷ്യങ്ങളിലും വിനോദ സഞ്ചാരം 8,12,14 ലക്ഷ്യങ്ങളിലാണ് പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ചയും, മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗവും എല്‍ലാവര്‍ക്കും പ്രദാനം ചെയ്യുക, സുസ്ഥിര ഉപഭോഗവും ഉത്പാദനവും പ്രോത്സാഹിപ്പിക്കുക, ജല വിഭവങ്ങളുടെ സുസ്ഥിരമായ വികസനവും സംരംക്ഷണവും എന്നിവയാണ് അതില്‍ പ്രധാനം. ലോക ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സിലിന്റെ 2012 ലെ സഞ്ചാര, വിനോദ സഞ്ചാരത്തിന്റെ സാമ്പത്തിക സ്വാധീനത്തെ സംബന്ധിക്കുന്ന താരതമ്യ പഠന റിപ്പോര്‍ട്ട്, സമ്പദ് വ്യവസ്ഥയിലെ താഴെ ചേര്‍ത്തിരിക്കുന്ന മേഖലകളിലെ സഞ്ചാര, വിനോദ സഞ്ചാരത്തിന്റെ സ്വാധീനം ചൂണ്ടി കാണിക്കുന്നു.

  • മൊത്തം ആഭ്യന്തര ഉല്‍പാദനം, തൊഴില്‍, കയറ്റുമതി എന്നിവയിലെ സംഭാവനയുടെ കാര്യത്തില്‍ മറ്റ് മേഖലകളെ അപേക്ഷിച്ച് സഞ്ചാരവും വിനോദ സഞ്ചാരവുമാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
  • സഞ്ചാര, വിനോദ സഞ്ചാര മേഖലയിലെ വളര്‍ച്ചാ പ്രവണതയും വികസന സാധ്യതയും മറ്റ് പ്രധാന മേഖലകളെക്കാള്‍ അധികമാണ്.
  • മറ്റ് മേഖലകളുമായുള്ള ബന്ധത്തിലൂടെ സഞ്ചാര, വിനോദ സഞ്ചാര മേഖലകള്‍ ദൃഢമായ പരോക്ഷ പ്രയോജനങ്ങള്‍ സൃഷ്ടിക്കുന്നു.
  • ദേശീയ സമ്പദ് വ്യവസ്ഥകളില്‍ വിനോദ സഞ്ചാരം കൂടുതലായി വ്യാപിച്ചു കിടക്കുകയും അതിന്റെ പ്രയോജനം വ്യാപകമായി വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
  • സഞ്ചാരവും വിനോദ സഞ്ചാരവും മറ്റ് വ്യവസായങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന വിധത്തില്‍ പശ്ചാത്തല സൗകര്യ നിക്ഷേപം ആകര്‍ഷിക്കുന്നു.
  • മെച്ചപ്പെട്ട രൂപകല്‍പനയിലുള്ള സഞ്ചാര കേന്ദ്രങ്ങളില്‍ നിക്ഷേപവും സുസ്ഥിരമായ വിപണനവും, സുദൃഡവുമായ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധിക്കുന്നു.

വിദേശ വരുമാനം നേടുന്നതിനും വിഞ്ജാനവും മൂലധനവും കൈമാറ്റം ചെയ്യുന്നതിനും കൂടുതല്‍ സാധ്യതയുള്ള മേഖല ആയതിനാല്‍ ആഗോള വിനോദ സഞ്ചാരവുമായി വിനോദ സഞ്ചാര മേഖലയുടെ വികസന സാധ്യത ബന്ധപ്പെട്ടിരിക്കുന്നു. വിദേശ വരുമാനത്തിന്റെ പ്രധാന ഉറവിടമായ ആഗോള വിനോദ സഞ്ചാരം പ്രത്യേകിച്ച് വികസിച്ച് കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ബലവത്തായ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കും ബാലന്‍സ് ഓഫ് പെയ്മെന്റിന്റെ പ്രധാന സംഭാവനയ്ക്കും കാരണമാകുന്നു. വികസിത രാജ്യങ്ങള്‍ക്ക് വിദേശ നാണ്യം നേടിത്തരുന്നതിനും അവയുടെ സ്ഥൂല സാമ്പത്തിക സ്ഥിരതയ്ക്കും ആഗോള വിനോദസഞ്ചാരം പ്രധാന പങ്ക് വഹിക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 7/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate