অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഭക്ഷ്യ സംസ്ക്കരണം കേരളത്തില്‍

ഭാരത സര്‍ക്കാര്‍ 12-ാ പശ്ചവത്സര പദ്ധത്തിയിന്‍ ഉള്‍പ്പെടുത്തി ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയം വഴി നടപ്പാക്കിവരുന്ന കേന്ദ്രാവിഷ്കൃത പരിപാടിയാണ് ‘നാഷണല്‍ മിഷന്‍ ഓണ്‍ ഫുഡ് പ്രോസസ്സിങ്’ (എന്‍.എം.എഫ്.പി). 75 ശതമാനം കേന്ദ്രത്തിന്റെയും. 25 ശതമാനം സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതം ഉള്‍പ്പെടുന്നതാണ് ഇതിന്റെ ഫണ്ടിംഗ് പാറ്റേണ്‍. സംസ്ഥാന ഭക്ഷ്യ സംസ്ക്കരണ ദൗത്യത്തളിലൂടെയാണ് വിവിധ സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ ഇതിന്റെ നോഡല്‍ ഏജന്‍സിയാണ് കിന്‍ഫ്ര. എന്‍.എം.എഫ് പദ്ധതി വഴി 2015 മാര്‍ച്ച് 31 വരെ 967.18 ലക്ഷം രൂപ അനുവദിക്കുകയും 966.91 ലക്ഷം രൂപ വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. (അവലംബം : കിന്‍ഫ്ര) എന്നാൽ ഏപ്രില്‍ 1, 2015 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ എന്‍ എം എഫ് പിയില്‍ നിന്നും ഒഴിവാക്കുകയുണ്ടായി. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഈ പദ്ധതി പ്രകാരമുളള സഹായം ഇപ്പോഴും തുടർന്നുവരുന്നു.

കേരളത്തിലെ ഭക്ഷ്യ കയറ്റുമതിയില്‍ ഈ മേഖല പ്രധാന പങ്ക് വഹിക്കുന്നു. സുഗന്ധദ്രവ്യങ്ങൾ, മത്സ്യവിഭവങ്ങള്‍, അച്ചാറുകള്‍, സമുദ്രോത്പ്പന്നങ്ങള്‍, കശുവണ്ടി, കാപ്പി, തേയില എന്നിവയാണ് കേരളത്തില്‍ നിന്നും കയറ്റി അയക്കുന്ന പ്രധാനപ്പെട്ട ഭക്ഷ്യോൽപ്പന്നങ്ങൾ. കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗം വരുമാനവും ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. 2015 -16 ല്‍ രജിസ്റ്റര്‍ ചെയ്ത ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളുടെ എണ്ണം 879 ആണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റേര്‍ഡ് മേഖലയിലെ 237 ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളിൽ നിന്നുള്ള വിഹിതം 19 ശതമാനമാണ്. ഇത് ചിത്രം 3.12 ല്‍ കാണിച്ചിരിക്കുന്നു.

ചിത്രം 3.12
2015-16ൽ രജിസ്റ്റർ ചെയ്ത ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ

അവലംബം: ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്ീസ് ആന്റ് കൊമേഴ്സ്

കിന്‍ഫ്ര പന്ത്രണ്ട് പ്രധാന വ്യവസായ മേഖലകളില്‍ 22 വ്യവസായ പാര്‍ക്കുകളിലായി അന്താരാഷ്ട്ര നിലവാരത്തിലുളള അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനം നടത്തി. ഇതില്‍ 8 എണ്ണം സൂക്ഷമ ഇടത്തരം ചെറുകിട സംരംഭക മേഖലയ്ക്ക് വേണ്ടി മാത്രമായിട്ടുള്ളതാണ്. സംസ്ഥാനത്ത് നിക്ഷേപം പ്രോത്സാഹാപ്പിക്കുന്നതിനാവശ്യമായ അനുകൂല അന്തരീക്ഷം സൃഷ്ടിച്ച് സംസ്ഥാന വരുമാനം വർധിപ്പിക്കുവാൻ കിന്‍ഫ്ര മുഖ്യ പങ്ക് വഹിക്കുന്നു. ഇതനുസരിച്ച് കിന്‍ഫ്രയുടെ വിവിധ പാര്‍ക്കുകളിലായി 1581 കോടി രൂപ നിക്ഷപം സ്വീകരിച്ച് കൊണ്ട് 634 പുതിയ വ്യവസായ യൂണിറ്റുകള്‍ തുടങ്ങി. പ്രകാരം 35898 പേര്‍ക്ക് ജോലി ലഭ്യമാക്കി. കിന്‍ഫ്ര അതിന്റെ എല്ലാ പാര്‍ക്കുകളിലും ഏകജാലം ക്ലിയറന്‍സ് സംവിധാനം ഒരുക്കിയിട്ടൂണ്ട്. ഇത് നിക്ഷേപകര്‍ക്ക് യാതൊരുവിധ തടസ്സം കൂടാതെയും വ്യവസായ യൂണിറ്റുകള്‍ സ്ഥാപ്പിക്കുന്നതിനുളള സാഹചര്യമൊരുക്കി. എങ്കിലും 2015 ഏപ്രില്‍ 1 മുതല്‍ ഈ പദ്ധതി നിര്‍ത്തലാക്കി.

കിന്‍ഫ്ര അതിന്റെ 22 പാര്‍ക്കുകളില്‍ സ്ഥല പരിമിധി കണക്കിലെടുത്ത് ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പ്രത്യേക ഭക്ഷ്യ സംരക്ഷണ പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാലക്കാട് മെഗാഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിനുളള തത്വത്തിലുളള അംഗീകാരം കിന്‍ഫ്ര നേടിയെടുത്തു. പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ വ്യത്യസ്ത മേഖലകളിലെ 6 ജില്ലകളെ ഉള്‍പ്പെടുത്തി മെഗാഫുഡ് പാര്‍ക്കിനാവശ്യമായ മെറ്റീയിയല്‍ ക്ലസ്റ്ററായിട്ടാണ് ഇത് പ്രവര്‍ത്തിക്കുക. ഈ പദ്ധതിക്കാവശ്യമായ അന്തിമാനുമതി കേന്ദ്രമാന്ത്രാലയത്തില്‍ നിന്നും ലഭിക്കുകയുണ്ടായി. മലപ്പുറം, മുഴുവന്നൂര്‍, അടൂര്‍, വയനാട് എന്നീ സ്ഥലങ്ങളിലായി 52 യൂണിറ്റുകള്‍ കിന്‍ഫ്ര ഫുഡ് പാര്‍ക്കുകള്‍ കീഴില്‍ പ്രവര്‍ത്തിക്കുണുണ്ട്. ഇതില്‍ മുഴുവന്നൂരിലെ (എറണാകുളം ജില്ല) ഫുഡ് പാര്‍ക്കുകില്‍ 24 യൂണിറ്റും 631 തൊഴിലാളികളും, മലപ്പുറം ജില്ലയിലെ കാക്കന്‍ ച്ചേരിയില്‍ 15 യൂണിറ്റുകളിലായി 510 തൊഴിലാളികളും പണിയെടുക്കുന്നു. വിവിധ പാര്‍ക്കുകളിലായി ആകെ സൃഷ്ടിച്ച തൊഴിലിന്റെ എണ്ണം 1525 ആണ്. കിന്‍ഫ്ര ഫുഡ് പാര്‍ക്കുകളുടെ വിശദവിവരങ്ങള്‍ അനുബന്ധം 3.31 ല്‍ കൊടുത്തിരിക്കുന്നു.

ഭക്ഷ്യ സംസ്ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി പ്രകാരം കെ.എസ്.ഐ.ഡി.സി. ആലപ്പുഴ ജില്ലയിലെ പന്നിപ്പൂറത്ത് സമുദ്രോല്പ്പന്ന വിഭവങ്ങൾക്കു വേണ്ടി മാത്രമായി ഒരു മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപക്കുന്നതിനുളള ഒരുക്കത്തിലാണ്. വിവിധ സമുദ്രോല്പ്പന്ന സംസ്ക്കരണവും ഭക്ഷ്യ സംസ്ക്കരണ സംരഭകത്വവും ഈ മേഖലയില്‍ വ്യാപിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ 2000 പേര്‍ക്ക് ഈ പാര്‍ക്കിനുളില്‍ ജോലി ഉറപ്പുവരു ത്തുകയും മറ്റ് 50,000 മത്സ്യ തൊളിലാളികള്‍ക്ക് നേരിട്ടം അല്ലാതെയും ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യും.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate