অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ധാതുക്കളുടെ 2015-16 ലെ ഉല്പാദനവും റോയല്‍റ്റിയും

ധാതുക്കളുടെ 2015-16 ലെ ഉല്പാദനവും റോയല്‍റ്റിയും

കേരളത്തില്‍ 2015-16 വര്‍ഷത്തില്‍ 408.01 ലക്ഷം ടണ്‍ മേജര്‍/മൈനര്‍ മിനറലുകള്‍ ഉല്‍പ്പാദിപ്പിച്ചു. മേജര്‍ മിനറലുകളില്‍ ഒന്നാം സ്ഥാനം ബോക്സൈറ്റ്/ലാറ്ററേറ്റിനാണ് (16.90 ലക്ഷം ടണ്‍) ചുണ്ണാമ്പുകല്ല് (6.26 ലക്ഷം ടണ്‍), ചൈനാക്ലേ (5.86 ലക്ഷം ടണ്‍) എന്നിവ തുടര്‍ സ്ഥാനങ്ങളില്‍ ഉണ്ട്. മൈനര്‍ മിനറലുകളി‍ല്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണാണ് (298.75 ലക്ഷം ടണ്‍). ഓര്‍ഡിനറി എര്‍ത്ത് (55.08 ലക്ഷം ടണ്‍), സാധാരണ മണല്‍ (13.31 ലക്ഷം ടണ്‍) എന്നിവ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

2015-16 ല്‍ ധാതുക്കളില്‍ നിന്നുള്ള റോയല്‍റ്റി ഇനത്തില്‍ 119.51 കോടി രൂപ ലഭിച്ചു. ഇതില്‍ 28 കോടി രൂപ മേജര്‍ മിനറലുകളില്‍ നിന്നും 91.57 കോടി രൂപ മൈനര്‍ മിനറലുകളില്‍ നിന്നുമാണ്. മേജര്‍ മിനറലുകളില്‍ 2015-16 ല്‍ ഏറ്റവുമധികം റോയല്‍റ്റി ലഭിച്ചത് ബോക്സൈറ്റ്/ലാറ്ററേറ്റി ല്‍ നിന്നാണ് (16.22 കോടി രൂപ). തുടര്‍ന്ന്ചുണ്ണാമ്പ് കല്ല് (5.01 കോടി), ചൈനാക്ലേ (2.34 കോടി രൂപ), സിലിക്ക സാന്റ് (1.59 കോടിരൂപ), ഇല്‍മനൈറ്റ് (1.15 കോടി രൂപ) എന്നിവയാണ്. മൈനര്‍ മിനറലുകളില്‍ ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണില്‍ (71.70 കോടി രൂപ) നിന്നാണ് ഏറ്റവുമധികം റോയല്‍റ്റി 2015-16 വര്‍ഷത്തില്‍ ലഭിച്ചത്. രണ്ടാം സ്ഥാനം ഓര്‍ഡിനറി എര്‍ത്തിനും (11.01 കോടി രൂപ, മൂന്നാം സ്ഥാനം ഓര്‍ഡിനറി സാന്റിനുമാണ് (5.32 കോടി രൂപ).

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate