ബാംബൂ ഇന്നവേഷന്‍ സെന്റര്‍ അങ്കമാലി, എറണാകുളം
2016 ആഗസ്റ്റ് മാസം 16-ാ തീയ്യതി എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ ബാംബൂ ഇന്നവേഷന്‍ സെന്ററിനു തുടക്കം കുറിച്ചു. സംസ്ഥാനത്തെ മുളവ്യവസായ മേഖലയുടെ വിഭവ കേന്ദ്രമായി (റിസോഴ്സ് സെന്ററായി) ഇത് പ്രവര്‍ത്തിക്കുന്നു. പ്രചരണം, ഡിസൈന്‍ പ്രോസസ്സ് ഡെവലപ്മെന്റ്, ടെക്നോളജി എന്നിവയില്‍ വിവരശേഖരണം നടത്തുന്നു.
ബാംബൂ സപ്ലൈ ചെയിൻ
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ കരകൗശല/ക്രാഫ്ട്സ്മാൻമാർ എന്നിവര്‍ക്കാവശ്യമായ മുളയുടെ ലഭ്യത ഉറപ്പുവരുത്തല്‍.
ബാംബൂ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
ഗുണ ഭോക്താക്കളില്‍ വിവരശേഖര കൈമാറ്റം നടത്തുന്നു. മുള ഉത്പ്പന്നങ്ങള്‍, പ്രചരണം, ട്രീറ്റ്മെന്റ് (വിളവെടുപ്പിനു ശേഷം) ഉല്പ്പന്നങ്ങളെ സംബന്ധിച്ച കൈ പുസ്തകം എന്നിവ സോഫ്റ്റ് വെയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
വ്യാപാര മേളകളിലെ പങ്കാളിത്തം
ഫര്‍ണിച്ചര്‍ കം ഹോം ഫര്‍ണിഷിംഗ്, പ്രോഡക്സ് എക്സിബിഷിന്‍, ഹോം സ്റ്റെയ്സ് ആന്റ് റൂറല്‍ ടൂറിസം ട്രവല്‍മിറ്റ് മുംബൈയിലെ യുബിഎം ഇന്‍ഡക്സ് ഫെയര്‍ 2015, ന്യൂഡല്‍ഹിയിലെ ഇഡ്യഇന്റര്‍ നാഷണല്‍ ട്രേഡ് ഫെയര്‍ 2015 കോഴിക്കോട്ടെ സ്വാശ്രയഭാരത് 2015 എക്സിബിഷന്‍.
പരിശീലന പരിപാടികള്‍ വയനാട്ടിലെ സ്വയം സഹായ സംഘങ്ങള്‍
ബാംബൂ ഗ്രൂപ്പുകള്‍ക്ക് ഗുണമേൻമയും സംസ്ക്കരണവും വര്‍ദ്ധിപ്പിക്കുന്നതിനുളള പരിശീലനം, വയനാട്ടിലെ സൂക്ഷ്മ വ്യവസായ സംരംഭത്തിലെയും സ്വയം സഹായ സംഘങ്ങളിലെയും ബാംബൂ കര കൗശല തൊഴിലാളികള്‍ക്കും ആവശ്യമായ ഡിസൈന്‍ കൈമാറ്റ പരിശിലനം, എന്‍.ജി.ഒ സൊസൈറ്റികള്‍ വഴി ബാംബൂ സ്കില്‍ അപ്ഗ്രഡേഷനില്‍ പരിശീലനം. അങ്കമാലി കെ.എസ്.ബി.എം ഇന്നവേഷൻ സെന്റർവഴി ബാംബൂ സ്കില്‍ അപ്ഗ്രഡേഷനില്‍ പരിശീലനം.
അവസാനം പരിഷ്കരിച്ചത് : 2/16/2020