സംസ്ഥാനത്ത് ടെക്സ്റ്റൈല്‍ മില്ലുകള്‍ സ്ഥാപിച്ച് നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെ 1972 ല്‍ ഒരു കേരള സര്‍ക്കാര്‍ സംരംഭമായി കെ.എസ്.ടി.സി നിലവില്‍ വന്നു. കോര്‍പ്പറേഷന്റെ കീഴില്‍ നാല് മില്ലുകളും ഒരു റിസര്‍ച്ച് ആന്റ് ടെസ്റ്റിംങ്ങ് സെന്ററും ഉണ്ട്. പ്രഭുറാം മില്‍സ്, കോട്ടയം മില്‍സ്, ഇടരിക്കോട് ടെക്സ്റ്റൈല്‍സ്, മലബാര്‍ സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ് എന്നിവയാണ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മില്ലുകള്‍. മറ്റു രണ്ടു യൂണിറ്റുകളായ സീതാറം ടെക്സ്റ്റൈല്‍സും, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ലിമിറ്റഡും ഇപ്പോള്‍ കെ.എസ്.ടി.സി യുടെ ഭരണത്തിന്‍ കീഴിലാണ്. ഇതു കൂടാതെ കോര്‍പ്പറേഷനു കീഴില്‍ ഒരു റിസര്‍ച്ച് ആന്റ് ടെസ്റ്റിംങ്ങ് (CARDT) ഡിവിഷനുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കേരളത്തിലെ ടെക്സ്റ്റൈല്‍ യൂണിറ്റുകളിലുള്ള നൂല്‍, പഞ്ഞി, തുണിത്തരങ്ങള്‍ മുതലായവയുടെ ഗുണ നിലവാര പരിശോധന നടത്തുന്നു.
അവസാനം പരിഷ്കരിച്ചത് : 2/16/2020