অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാശ്മീരിന്റെ ഒരു അവലോകനം

കാശ്മീരിന്റെ ഒരു അവലോകനം

ഡാൽ തടാകത്തിൽ ടൂറിസ്റ്റുകളെ കാത്തുകിടക്കുന്ന ഷികാര വള്ളങ്ങൾ

ജമ്മു കാശ്മീർ ഇന്ത്യയുടെ ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്. ഈ സംസ്ഥാനത്തിന്റെ വടക്കുവശം അഫ്ഗാനിസ്ഥാനും ചൈനയും, കിഴക്ക് ചൈന, തെക്ക് ഹിമാചൽ പ്രദേശും പഞ്ചാബും, പടിഞ്ഞാറുവശം പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയും അതിർത്തി പങ്കിടുന്നു. ജമ്മു-കശ്മീരിന്റെ വിസ്തീർണം 222,236 ചതുരശ്ര കിലോമീറ്റർ ആണ്.

ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തിന് മൂന്നു പ്രദേശങ്ങളുണ്ട്;

  • മൊട്ടക്കുന്നുകളും സമതലങ്ങളും നിറഞ്ഞ ജമ്മു,
  • തടാകങ്ങളും നീല താഴ്വരകാലും മുതൽ ഉയർന്ന, ചുരങ്ങൾ നിറഞ്ഞ പ്രദേശം,
  • ചുരങ്ങൾക്കും മുകളെയുള്ള മനോഹരവും ഉദാത്തവുമായ മഞ്ഞുമൂടിയ ഹിമാലയപർവ്വതനിരകൾ. പൗരാണികമായ സിന്ധു നദി കശ്മിരിൽകൂടി ഒഴുകുന്നു. കൂടാതെ ഝലം നദിയും കശ്മീരിന്റെ വടക്കുകിഴക്കൻ മലകളിൽ ഉത്ഭവിക്കുന്നു.

കാശ്മീരിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംതുലിതമായ കാലാവസ്ഥയാണ്. താഴ്വാരങ്ങളും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സുഖവാസ കേന്ദ്രങ്ങളാണ്. ജമ്മു ശീതകാല തലസ്ഥാനവും ശ്രീനഗർ വേനൽക്കാല തലസ്ഥാനവുമാണ്.

ജമ്മു കശ്മീരിന്റെ ചരിത്രം

15-എം നൂറ്റാണ്ടുവരെ വ്യത്യസ്ത രാജ വംശങ്ങളുടെ ഭരണത്തിലായിരുന്ന കാശ്മീർ പിന്നീട് മുഗൾ ഭരണാധികാരി അക് ബറിന്റെ ഭരണത്തിന് കീഴിലായി. 1756 തുടങ്ങി അഫ്ഘാൻ ഭരണത്തിലായ ഈ പ്രദേശം 1819 ഓടെ സിഖ് അധിപത്യത്തിലായി. 1846 ൽ മഹാരാജ രഞ്ജിത് സിംഗ് ജമ്മു പ്രദേശം മഹാരാജാ ഗുലാബ് സിംഗിന് കൈമാറി.

1947 ൽ സംസ്ഥാനം പാകിസ്ഥാനിൽ നിന്നുള്ള ഒരു സായുധ ആക്രമണത്തിന് വിധേയമാകുകയും മഹാരാജ ഒരു ഉടമ്പടിവഴി ഈ പ്രദേശം ഇന്ത്യയോട് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇന്ത്യ 1949 ൽ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. അതുമുതൽ ഇന്ത്യയും പാകിസ്താനുമായി ഇന്നും തുടരുന്ന സംഘർഷത്തിന് ഭൂമികയാണ് ജമ്മു കാശ്മീർ. കാശ്മീർ സ്വാതന്ത്ര്യ വാദ ശക്തികളും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം പ്രദേശത്തിന്റെ സമാധാന നിലനിൽപിന് വിഘാതമായി തുടരുന്നു.

ജമ്മു കശ്മീരിലെ ജനങ്ങൾ

കാശ്മീർ താഴ്‌വരയിൽ ജീവിക്കുകയും കാശ്മീരി ഭാഷ സംസാരിക്കുകയും ചെയ്യുന്ന വംശീയ വിഭാഗത്തെയാണ് കശ്മീരികൾ എന്ന് വിളിക്കുന്നത്. പാരമ്പര്യമായി ഇവരുടെ അധിവാസ ഭൂമി 'കാശ്മീർ' ആണ്. എന്നാൽ ഇന്നത്തെ ജമ്മു-കാശ്മീർ സംസ്ഥാനത്ത് ഉൾപ്പെട്ടിട്ടുള്ള ജമ്മു, ജിൽജിത്-ബാൾടിസ്ത്താൻ, ആസാദ് കാശ്മീർ, ലഡാക് എന്നിവ കാശ്മീരിൽ ഉൾപ്പെടുന്നില്ല. കശ്മീരിൽ ജീവിക്കുന്ന എല്ലാവരും തങ്ങളെ കാശ്മീരികൾ എന്ന് പരിചയപ്പെടുത്തുമെങ്കിലും ആസാദ് കാശ്മീർ നിവാസികൾ വംശീയമായി കാശ്മീരികളല്ല. കാശ്മീരികൾ ഭൂരിപക്ഷവും മുസ്ലിം വിശ്വാസികളാണ്. കാശ്മീരി ഹിന്ദുക്കളും ഷെയ്ഖ് എന്ന പൊതുനാമത്തിലാണ് അറിയപ്പെടുന്നത്.

അസ്‌തമയശോഭയിൽ കുളിച്ചുനിൽക്കുന്ന ജമ്മു നഗരം

ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ ഭൂപ്രകൃതി വളരെ നിമ്നോന്നതങ്ങൾ നിറഞ്ഞതാണ്. സമുദ്ര നിരപ്പിൽനിന്ന് 395 മീറ്റർ മുതൽ 6910 മീറ്റർ വരെ ഉയര വ്യത്യാസമുണ്ട്. ഭൂപ്രകൃതിയിലുള്ള ഈ വ്യത്യാസം കാലാവസ്ഥയിലും പ്രതിഫലിക്കുന്നു. താഴ്വരകളിലും സമതലങ്ങളും ഇടയ്ക്കിടെ മഴ പെയ്യുന്നതുകൊണ്ട് വേനൽചൂട് വളരെ നേർത്തതാണ്. ഉയർന്ന പർവത പ്രദേശങ്ങളിൽ നിരന്തരം ഈർപ്പമുള്ള കാറ്റടിക്കുകയും അതുമൂലം താപനില താഴ്ന്നിരിക്കുകയും ചെയ്യുന്നു. പുറം പർവതങ്ങളുടെ താഴ്വാരങ്ങളും സമതലങ്ങളെക്കാൾ തണുത്തതാണ്. ശൈത്യകാലങ്ങളിൽ മെഡിറ്ററേനിയൻ കാറ്റ് താഴ്വാരങ്ങളിൽ മഞ്ഞ് പെയ്യിക്കുന്നു. വേനൽക്കാലം ഹൃസ്വവും ശൈത്യകാലം വളരെ തണുത്തതും ഈർപ്പരഹിതവുമാണ്.

ഭാഷകൾ

ജമ്മു-കശ്മീരിലെ പ്രധാന സംസാരഭാഷകൾ കാശ്മീരി, ഉറുദു എന്നിവയാണ്. പഹാഡി, ഡോഗ്രി, ബാൽറ്റി, ഗോജ്‌രി, ലഡാക്കി, ഷിന, പഷ്ത്തൂൻ എന്നീ ഭാഷകളും സംസാരിക്കുന്നു. പേർഷ്യൻ ലിപിയിൽ എഴുതുന്ന ഉർദുവാണ് ജമ്മു-കശ്മീരിന്റെ ഔദ്യോഗിക ഭാഷ.

ജമ്മു-കാശ്മീരിൽ ടൂറിസം

കാശ്മീർ താഴ്‌വരയെ ഭൂമിയിലെ പറുദീസ എന്നാണ് വിളിക്കുന്നത്. ശ്രീനഗറിലെ ചഷ്മ ഷാഹി അരുവികൾ, ഷാലിമാർ ബാഗ് ഉദ്യാനം, ഡാൽ തടാകം എന്നിവ, താഴ്‌വരയിലെ ഗുൽമാർഗ്, പഹൽഗാം, സോനാമാർഗ് എന്നിവ, ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രം, പട്നിടോപ് എന്നിവയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. 1989 മുതൽക്കുള്ള തീവ്രവാദ ഭീഷണിക്കു മുൻപ് ടൂറിസം ജമ്മു കാശ്മീർ സംസ്ഥാനത്തെ സമ്പത് വ്യവസ്ഥയുടെ ഏറ്റവും പ്രധാന ഘടകമായിരുന്നു. ഈ കാലത്തിനുശേഷം കലാപങ്ങളും അക്രമങ്ങളും ടൂറിസം സാധ്യതയെ വല്ലാതെ പിന്നോട്ടടിച്ചു. സമീപകാലത്ത് കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നത് കാശ്മീരിന് പ്രതീക്ഷ നൽകുന്നു. 2011 നു ശേഷം ശരാശരി 10 ലക്ഷം ടൂറിസ്റ്റുകൾ വർഷംതോറും ശരാശരി താഴ്‌വര സന്ദർശിക്കുന്നു.

ഡാൽ തടാകത്തിൽ ടൂറിസ്റ്റുകളെ കാത്തുകിടക്കുന്ന ഷികാര വള്ളങ്ങൾ

ജമ്മു കാശ്മീർ ഇന്ത്യയുടെ ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്. ഈ സംസ്ഥാനത്തിന്റെ വടക്കുവശം അഫ്ഗാനിസ്ഥാനും ചൈനയും, കിഴക്ക് ചൈന, തെക്ക് ഹിമാചൽ പ്രദേശും പഞ്ചാബും, പടിഞ്ഞാറുവശം പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയും അതിർത്തി പങ്കിടുന്നു. ജമ്മു-കശ്മീരിന്റെ വിസ്തീർണം 222,236 ചതുരശ്ര കിലോമീറ്റർ ആണ്.

ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തിന് മൂന്നു പ്രദേശങ്ങളുണ്ട്; (1) മൊട്ടക്കുന്നുകളും സമതലങ്ങളും നിറഞ്ഞ ജമ്മു, (2 ) തടാകങ്ങളും നീല താഴ്വരകാലും മുതൽ ഉയർന്ന, ചുരങ്ങൾ നിറഞ്ഞ പ്രദേശം, (3) ചുരങ്ങൾക്കും മുകളെയുള്ള മനോഹരവും ഉദാത്തവുമായ മഞ്ഞുമൂടിയ ഹിമാലയപർവ്വതനിരകൾ. പൗരാണികമായ സിന്ധു നദി കശ്മിരിൽകൂടി ഒഴുകുന്നു. കൂടാതെ ഝലം നദിയും കശ്മീരിന്റെ വടക്കുകിഴക്കൻ മലകളിൽ ഉത്ഭവിക്കുന്നു.
കാശ്മീരിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംതുലിതമായ കാലാവസ്ഥയാണ്. താഴ്വാരങ്ങളും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സുഖവാസ കേന്ദ്രങ്ങളാണ്. ജമ്മു ശീതകാല തലസ്ഥാനവും ശ്രീനഗർ വേനൽക്കാല തലസ്ഥാനവുമാണ്.

ജമ്മു കശ്മീരിന്റെ ചരിത്രം15-എം നൂറ്റാണ്ടുവരെ വ്യത്യസ്ത രാജ വംശങ്ങളുടെ ഭരണത്തിലായിരുന്ന കാശ്മീർ പിന്നീട് മുഗൾ ഭരണാധികാരി അക് ബറിന്റെ ഭരണത്തിന് കീഴിലായി. 1756 തുടങ്ങി അഫ്ഘാൻ ഭരണത്തിലായ ഈ പ്രദേശം 1819 ഓടെ സിഖ് അധിപത്യത്തിലായി. 1846 ൽ മഹാരാജ രഞ്ജിത് സിംഗ് ജമ്മു പ്രദേശം മഹാരാജാ ഗുലാബ് സിംഗിന് കൈമാറി.

1947 ൽ സംസ്ഥാനം പാകിസ്ഥാനിൽ നിന്നുള്ള ഒരു സായുധ ആക്രമണത്തിന് വിധേയമാകുകയും മഹാരാജ ഒരു ഉടമ്പടിവഴി ഈ പ്രദേശം ഇന്ത്യയോട് കൂട്ടിച്ചേർക്കുകയും ചെയ്തു. ഇന്ത്യ 1949 ൽ ഐക്യരാഷ്ട്രസഭയെ സമീപിച്ചു. അതുമുതൽ ഇന്ത്യയും പാകിസ്താനുമായി ഇന്നും തുടരുന്ന സംഘർഷത്തിന് ഭൂമികയാണ് ജമ്മു കാശ്മീർ. കാശ്മീർ സ്വാതന്ത്ര്യ വാദ ശക്തികളും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം പ്രദേശത്തിന്റെ സമാധാന നിലനിൽപിന് വിഘാതമായി തുടരുന്നു.

ജമ്മു കശ്മീരിലെ ജനങ്ങൾകാശ്മീർ താഴ്‌വരയിൽ ജീവിക്കുകയും കാശ്മീരി ഭാഷ സംസാരിക്കുകയും ചെയ്യുന്ന വംശീയ വിഭാഗത്തെയാണ് കശ്മീരികൾ എന്ന് വിളിക്കുന്നത്. പാരമ്പര്യമായി ഇവരുടെ അധിവാസ ഭൂമി 'കാശ്മീർ' ആണ്. എന്നാൽ ഇന്നത്തെ ജമ്മു-കാശ്മീർ സംസ്ഥാനത്ത് ഉൾപ്പെട്ടിട്ടുള്ള ജമ്മു, ജിൽജിത്-ബാൾടിസ്ത്താൻ, ആസാദ് കാശ്മീർ, ലഡാക് എന്നിവ കാശ്മീരിൽ ഉൾപ്പെടുന്നില്ല. കശ്മീരിൽ ജീവിക്കുന്ന എല്ലാവരും തങ്ങളെ കാശ്മീരികൾ എന്ന് പരിചയപ്പെടുത്തുമെങ്കിലും ആസാദ് കാശ്മീർ നിവാസികൾ വംശീയമായി കാശ്മീരികളല്ല. കാശ്മീരികൾ ഭൂരിപക്ഷവും മുസ്ലിം വിശ്വാസികളാണ്. കാശ്മീരി ഹിന്ദുക്കളും ഷെയ്ഖ് എന്ന പൊതുനാമത്തിലാണ് അറിയപ്പെടുന്നത്.

അസ്‌തമയശോഭയിൽ കുളിച്ചുനിൽക്കുന്ന ജമ്മു നഗരം

ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ ഭൂപ്രകൃതി വളരെ നിമ്നോന്നതങ്ങൾ നിറഞ്ഞതാണ്. സമുദ്ര നിരപ്പിൽനിന്ന് 395 മീറ്റർ മുതൽ 6910 മീറ്റർ വരെ ഉയര വ്യത്യാസമുണ്ട്. ഭൂപ്രകൃതിയിലുള്ള ഈ വ്യത്യാസം കാലാവസ്ഥയിലും പ്രതിഫലിക്കുന്നു. താഴ്വരകളിലും സമതലങ്ങളും ഇടയ്ക്കിടെ മഴ പെയ്യുന്നതുകൊണ്ട് വേനൽചൂട് വളരെ നേർത്തതാണ്. ഉയർന്ന പർവത പ്രദേശങ്ങളിൽ നിരന്തരം ഈർപ്പമുള്ള കാറ്റടിക്കുകയും അതുമൂലം താപനില താഴ്ന്നിരിക്കുകയും ചെയ്യുന്നു. പുറം പർവതങ്ങളുടെ താഴ്വാരങ്ങളും സമതലങ്ങളെക്കാൾ തണുത്തതാണ്. ശൈത്യകാലങ്ങളിൽ മെഡിറ്ററേനിയൻ കാറ്റ് താഴ്വാരങ്ങളിൽ മഞ്ഞ് പെയ്യിക്കുന്നു. വേനൽക്കാലം ഹൃസ്വവും ശൈത്യകാലം വളരെ തണുത്തതും ഈർപ്പരഹിതവുമാണ്.

ഭാഷകൾ
ജമ്മു-കശ്മീരിലെ പ്രധാന സംസാരഭാഷകൾ കാശ്മീരി, ഉറുദു എന്നിവയാണ്. പഹാഡി, ഡോഗ്രി, ബാൽറ്റി, ഗോജ്‌രി, ലഡാക്കി, ഷിന, പഷ്ത്തൂൻ എന്നീ ഭാഷകളും സംസാരിക്കുന്നു. പേർഷ്യൻ ലിപിയിൽ എഴുതുന്ന ഉർദുവാണ് ജമ്മു-കശ്മീരിന്റെ ഔദ്യോഗിക ഭാഷ.
ജമ്മു-കാശ്മീരിൽ ടൂറിസംകാശ്മീർ താഴ്‌വരയെ ഭൂമിയിലെ പറുദീസ എന്നാണ് വിളിക്കുന്നത്. ശ്രീനഗറിലെ ചഷ്മ ഷാഹി അരുവികൾ, ഷാലിമാർ ബാഗ് ഉദ്യാനം, ഡാൽ തടാകം എന്നിവ, താഴ്‌വരയിലെ ഗുൽമാർഗ്, പഹൽഗാം, സോനാമാർഗ് എന്നിവ, ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രം, പട്നിടോപ് എന്നിവയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. 1989 മുതൽക്കുള്ള തീവ്രവാദ ഭീഷണിക്കു മുൻപ് ടൂറിസം ജമ്മു കാശ്മീർ സംസ്ഥാനത്തെ സമ്പത് വ്യവസ്ഥയുടെ ഏറ്റവും പ്രധാന ഘടകമായിരുന്നു. ഈ കാലത്തിനുശേഷം കലാപങ്ങളും അക്രമങ്ങളും ടൂറിസം സാധ്യതയെ വല്ലാതെ പിന്നോട്ടടിച്ചു. സമീപകാലത്ത് കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നത് കാശ്മീരിന് പ്രതീക്ഷ നൽകുന്നു. 2011 നു ശേഷം ശരാശരി 10 ലക്ഷം ടൂറിസ്റ്റുകൾ വർഷംതോറും ശരാശരി താഴ്‌വര സന്ദർശിക്കുന്നു.

കടപ്പാട്:

അവസാനം പരിഷ്കരിച്ചത് : 2/16/2020

© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate