പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സ്വകാര്യ ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ അടക്കമുള്ളവ യഥാക്രമം 4312 കോടി രൂപയും 1128 കോടി രൂപയും വായ്പ ഇനത്തില്‍ നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷം വിതരണം ചെയ്ത വായ്പയുമായി താരതമ്യം ചെയ്യുമ്പോള്‍ പട്ടികജാതി വിഭാഗത്തിന് നല്‍കിയത് കുറവും പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് നല്‍കിയതില്‍ ചെറിയ നിരക്കിലുള്ള വര്‍ദ്ധനവും കാണിക്കുന്നുണ്ട്. ബാങ്കുകള്‍ തിരിച്ചുള്ള കണക്ക് സൂചിപ്പിക്കുന്നത് വാണിജ്യ ബാങ്കുകളാണ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടുതല്‍ വായ്പ നല്‍കുന്നത് എന്നാണ്. എങ്കിലും ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്ത വായ്പ കേരളത്തിലെ ആകെ വായ്പയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. കേരളത്തിലെ സ്വാകാര്യ ബാങ്കുകള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020