অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

അയ്യപ്പന്‍റെ ചരിത്രം

അയ്യപ്പന്‍റെ ചരിത്രം

ആദ്യകാലത്ത് ദ്രാവിഡരുടേയും പിന്നീട് ബൗദ്ധരുടെയും ഒടുവിൽ ഹൈന്ദവരുടെയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവാനാണ് അയ്യപ്പൻ അഥവാ ധർമശാസ്താവ്. പ്രധാനമായും ദക്ഷിണേന്ത്യയിൽ ആണ് ധർമശാസ്താവ് ആരാധിക്കപ്പെടുന്നത്.  ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ, സ്വാമി, ശബരീശൻ, വേട്ടയ്‌ക്കൊരു മകൻ, ചാത്തപ്പൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. 'അയ്യാ' എന്ന പദം ദ്രാവിഡർ അയ്യപ്പനെ സംബോധന ചെയ്ത് ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. അയ്യപ്പനെ ആരാധിച്ചാൽ ദുരിതങ്ങളിൽ നിന്ന് മുക്തിയും, മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം. കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. [[അച്ചൻകോവിൽ|അച്ചൻകോവിലി ഭാര്യമാരായ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെയിരിക്കുന്ന ശാസ്താവ്, ആര്യങ്കാവിൽ കുമാരനായും, ശബരിമലയിൽ തപസ് ചെയ്യുന്ന സന്ന്യാസിയുടെ ഭാവത്തിലും അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. പന്തളത്ത് രാജകുമാരനായ അയ്യപ്പൻ ശബരിമലയിലെ ധർമശാസ്താവിൽ ലയിച്ചു മോക്ഷം നേടിയതായി വിശ്വസിക്കപ്പെടുന്നു. ശബരിമല ആദിവാസികളായ ദ്രാവിഡ ഗോത്രങ്ങളുടെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായെന്നും അയ്യപ്പൻ ശാസ്താവിൽ ലയിച്ചതോടുകൂടി ഹൈന്ദവ ക്ഷേത്രമായി മാറിയെന്നും പറയപ്പെടുന്നു. "ധർമശാസ്താവ്" എന്ന പദം അയ്യപ്പനു പകരമായി ഉപയോഗിച്ചു വരുന്നുണ്ട്. ശാസ്താവ് അഥവാ ചാത്തപ്പൻ ദ്രാവിഡരുടെ ദൈവമായിരുന്നെന്നും അഭിപ്രായമുണ്ട്.  സാമൂഹിക നരവംശശാസ്ത്രജ്ഞനായ ഡോ. അയ്യപ്പൻ ശാസ്താവിനെ സമന്തഭദ്ര ബോധിസത്വനായായാണ് കണക്കാക്കുന്നത് കേസരി ബാലകൃഷ്ണ പിള്ളയാകട്ടെ അവലോകിതേശ്വര ബോധിസത്വനായും. മഹായാന ബുദ്ധമതക്കാരുടെ വിശ്വാസപ്രകാരം സമന്ത്രഭദ്ര ബോധിസത്വന്റെ കടമ അതാതു നാടിലെ ജനങ്ങളുടെ സംരക്ഷണമാണ്.
അയ്യനാർ ഭാര്യമാരായ പൂർണ്ണ,പുഷ്ക്കല എന്നിവരോടൊപ്പം.
ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് അയ്യപ്പന്റേത്. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ 2013-2014 സീസണിൽ ലഭിച്ച വരുമാനം 230 കോടിയാണ്
നിരുക്തം
അയ്യൻ എന്നത് പാലിയിലെ അയ്യ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. ശ്രേഷ്ഠൻ എന്നർഥം. സംസ്കൃതത്തിലെ ആര്യഃ എന്ന പദത്തിന് സമാനമായ പാലി പദമാണ് 'അയ്യ'. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്.  ശാസ്താവ് എന്നത് ബുദ്ധന്റെ പര്യായമായാണ് ഉപയോഗിക്കുന്നത്. അദ്ധ്യാപകൻ എന്നാണ് അർത്ഥം. ബുദ്ധതത്വങ്ങൾ പഠിപ്പിക്കുക വഴി അദ്ധ്യാപകൻ എന്ന പര്യായം ബുദ്ധനു ലഭിച്ചു.
അയ്യപ്പൻ എന്ന പേര് വിഷ്ണു എന്നർത്ഥം വരുന്ന അയ്യ എന്ന വാക്കും ശിവൻ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളതാണ് എന്നാണ് ഐതിഹ്യം.
ചരിത്രം
ശാസ്താവ്, കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നും
ശാസ്താവ്‌ അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും  അതിനു മുമ്പ് അതൊരു ദ്രാവിഡ ദേവനായിരുന്നു എന്നും ധർമ്മശാസ്താവ് എന്ന പേരിൽ തന്നെ ബുദ്ധനെ കണ്ടെത്താമെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. അയ്യപ്പൻ ചരിത്രം എഴുതിയ പി.ആർ. രാമവർമ്മ അനുമാനിക്കുന്നത് ശാസ്താവ് ക്രിസ്തുവർഷം 1006 ലാണ് ജനിച്ചതെന്നാണ്.
ശാസ്താവ് എന്നത് ബുദ്ധന്റെ പര്യായമായാണ് ഉപയോഗിക്കുന്നത്. ധർമ്മം എന്നത് ബുദ്ധധമ്മ എന്നതിന്റെ മലയാളീകരിച്ച്ച പദമായും അവർ സൂചിപ്പിക്കുന്നു. ശബരിമലയിലെ ശാസ്തക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിൽ ബുദ്ധമതാചാരങ്ങൾ ആണ്‌ മുന്നിട്ടുനിൽക്കുന്നതെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു .  അയ്യപ്പ ഭക്തന്മാർ തീർത്ഥാടനത്തിനു മുൻപ് നാൽപ്പത്തൊന്നു ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നതും ശബരിമലയിലെ പൂജകൾ മലയാള ബ്രാഹ്മണരാണ്‌ നടത്തി വരുന്നത്‌ എന്നതും തീർത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവും ബുദ്ധമതത്തിലേത്‌ പോലുള്ള ശരണം വിളികൾ ആണ്‌ ഉപയോഗിക്കപ്പെടുന്നതെന്നതും ഇതിന്‌ തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. ശബരിമലയിൽ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങൾ മിക്കവയും ബുദ്ധമതത്തിലെ വിഹാരങ്ങളുടേതു പോലെ വനാന്തർഭാഗങ്ങളിൽ ആണ്‌ എന്നതും ഇതിന്‌ ശക്തി പകരുന്ന മറ്റു തെളിവുകൾ ആണ്‌. ശാസ്താവിഗ്രഹങ്ങൾക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. അമരകോശത്തിന്റെ കർത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുമുണ്ട്. എന്നാൽ വില്ലാളി വീരൻ, വീര മണികണ്ഠൻ എന്ന സംബോധനകൾ ബൌദ്ധാചാരങ്ങളുമായി ഒത്തുപോകുന്നില്ല എന്നൊരു വാദം നിലവിലുണ്ട്. പൂർണ അഹിംസാവാദിയായ ശ്രീബുദ്ധന് ഈ സംബോധനകൾ ഒട്ടും യോജിക്കുന്നില്ല. അതുപോലെ ശരണകീർത്തനത്തിന് വൈദിക പാരമ്പര്യവുമായാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട് വൈദിക മന്ത്രങ്ങളിലെ ശരണ മന്ത്രങ്ങളേ ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പന്റെ ഇരിപ്പും ബുദ്ധന്റേതു പോലെയല്ല മറിച്ച് യോഗദക്ഷിണാമൂർത്തി, യോഗ നരസിംഹം എന്നിവരുടേതു പൊലെയാണെന്നും അഭിപ്രായമുണ്ട്. കൂടാതെ പള്ളിവേട്ട, മാളികപ്പുറത്തെ ഗുരുതി എന്നിവയും ബൗദ്ധപാരമ്പര്യത്തിനു വിരുദ്ധമാണ്.
പാണ്ടിനാട്ടിൽ നിന്നും കുടിയേറിയ പന്തളത്തു രാജവംശം കൊല്ലവർഷം 377 (കൃ വ 1202)ലാണ് പന്തളത്തെത്തിയത്. വാവരുടെ പൂർ‌വികർ പാണ്ടിനാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയതാകട്ടെ കലി വർഷം 4441 (ക്രി.വ. 1440). തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ പൂർ‌വികർ കുടിയേറിയത് 500 വർഷം മുൻപു മാത്രമാണെന്നു വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള "ശ്രീഭൂതനാഥ സർ‌വ്വസ്വം" എന്ന കൃതിയിൽ പറയുന്നു. 500 കൊല്ലം മുൻപു ജീവിച്ചിരുന്ന"മലയാളി സേവക"നായിരുന്നു "വെള്ളാളകുലജാതൻ" അയ്യൻ എന്ന അയ്യപ്പൻ
ഐതിഹ്യങ്ങൾ
പരമശിവന്വിഷ്ണുമായയിൽൽ പിറന്ന കുട്ടിയാണ് അയ്യപ്പൻ എന്നാണ് ഐതിഹ്യം. എന്നാൽ രണ്ട് ശക്തരായ ദൈവകഥാപാത്രങ്ങൾക്ക് മറ്റെവിടെയും ദർശിക്കാനാവാത്ത വിധം കഥകൾ പുരാണമാക്കിയത് ബുദ്ധമതത്തിന്റെ ക്ഷയത്തിനു ശേഷം വൈഷ്ണവ മതവും ശൈവമതവും ക്ഷേത്രം കയ്യടക്കാൻ നടത്തിന്റെ ശ്രമങ്ങൾ ആയിരുന്നു എന്ന് കേരളത്തിന്റെ ചരിത്രപഠനങ്ങൾ നടത്തിയിട്ടുള്ള കെ.എൻ. ഗോപാലപിള്ളയെ പോലുള്ള ചിലർ കരുതുന്നത്.
മറ്റൊരൈതിഹ്യം പന്തളരാജാവിന്റെ മകൻ എന്ന് വിശ്വസിക്കുന്ന മണികണ്ഠനെപ്പറ്റിയാണ്‌.
പന്തളത്തു ജീവിച്ചിരുന്ന പന്തളരാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവിനേയും അയ്യപ്പനായി ചിത്രീകരിച്ച് കാണിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം നശിപ്പിച്ച ചില ശക്തികളെ നിഗ്രഹിച്ച് വിഗ്രഹപുനഃപ്രതിഷ്ഠ നടത്തിയ ഈ യോദ്ധാവ് (അയ്യപ്പൻ എന്ന് പേര്‌) നാട്ടിലേക്കു തിരിച്ചു വന്നില്ല. മരിച്ചു പോകയോ അപ്രത്യക്ഷനാകയോ ചെയ്തിരിക്കാം എന്ന് കരുതുന്നു. എന്നാൽ ആളുകൾ അദ്ദേഹം ശാസ്താവിന്റെ അവതാരമായിരുന്നു എന്നു വിശ്വസിക്കാൻ തുടങ്ങി.
മറ്റൊരു ഐതിഹ്യപ്രകാരം പൊന്നമ്പലമേട്ടിലെ സന്യാസിയുടെ മകനായിരുന്നു അയ്യപ്പനെന്നും ആയോധനകലകളിൽ പരിശീലനം നേടിയശേഷം പന്തളം രാജസൈന്യത്തിലേക്ക് അയക്കപ്പെട്ടുവെന്നും പറയുന്നു.
മറ്റൊരു ഐതിഹ്യം ചിറപ്പഞ്ചിറയിലെ ഈഴവകുടുംബവുമായി ബന്ധപ്പെട്ടതാണ്. ആയോധന കളരിയായിരുന്നു തണ്ണീർമുക്കം ചീരപ്പഞ്ചിറ എന്ന കുടുംബത്തിലെ കളരിയിൽ അയ്യപ്പൻ പഠനാർത്ഥം അയ്യപ്പൻ ചേരുകയും അവിടെയുള്ള ഈഴവ പെൺകുട്ടിയുമായി പ്രണയത്തിലായി എന്നുമാണ്. ഈ പെൺകുട്ടിയാണ് പിന്നീട് മാളികപ്പുറത്തമ്മയായി എന്നുമാണ് ഐതിഹ്യം. ഈ കഥ ഏഴീത്തിശേഷം എന്ന കാവ്യങ്ങളിൽ വിവരിക്കുന്നുണ്ട്.
ഗ്രന്ഥം
ശബരിമല അയ്യപ്പസ്വാമിയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായ ഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനം ആണ്. 60 വർഷത്തോളം ലഭ്യമല്ലാതിരുന്ന ഈ കിളിപ്പാട്ട് എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം കണ്ടെത്തി 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു.
കേരളത്തിലെ അയ്യപ്പക്ഷേത്രങ്ങൾ
അച്ചൻകോവിൽ ശാസ്താക്ഷേത്രം, കൊല്ലം ജില്ല
കൂളത്തൂപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം, കൊല്ലം ജില്ല
ആര്യങ്കാവ് ശ്രീ ധർമ്മശാസ്താക്ഷേത്രം, കൊല്ലം ജില്ല
ചടയമഠഗലഠ ശ്രീ ധർമ്മശാസ്താക്ഷേത്രം, കൊല്ലം ജില്ല
ശബരിമല ധർമ്മശാസ്താക്ഷേത്രം, പത്തനംതിട്ട ജില്ല
മീന്തലക്കര ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം, തിരുവല്ല, പത്തനംതിട്ട ജില്ല
ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രം, കോട്ടയം ജില്ല
ഇളങ്ങുളം ശ്രീധർമശാസ്‌താ ക്ഷേത്രം, കോട്ടയം ജില്ല
വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം, കോട്ടയം ജില്ല
എരുമേലി ശ്രീ ധർമ്മശാസ്താക്ഷേത്രം, കോട്ടയം ജില്ല
തൃക്കുന്നപ്പുഴ ശ്രീ ധർമ്മശാസ്താക്ഷേത്രം മാവേലിക്കര, ആലപ്പുഴ ജില്ല,
തകഴി അയ്യപ്പക്ഷേത്രം തകഴി, ആലപ്പുഴ ജില്ല
കാട്ടുവള്ളി അയ്യപ്പക്ഷേത്രം, മാവേലിക്കര ആലപ്പുഴ ജില്ല
ഇരമല്ലിക്കര അയ്യപ്പക്ഷേത്രം,ചെങ്ങന്നൂർ ആലപ്പുഴ ജില്ല
ശാസ്താനട അയ്യപ്പക്ഷേത്രം,ഉമ്പർനാട്, മാവേലിക്കര ആലപ്പുഴ ജില്ല
പുല്ലുകുളങ്ങര ശ്രീ ധർമ്മശാസ്താക്ഷേത്രം, ആലപ്പുഴ ജില്ല
കാരക്കാട് ശ്രീധർമശാസ്താ ക്ഷേത്രം , കാരക്കാട്, ചെങ്ങന്നൂര്
വെള്ളിമുറ്റം അയ്യപ്പൻകാവ്, ആലപ്പുഴ ജില്ല
കുന്നം ശ്രീ ധർമ്മശാസ്താ ക്ഷേത്രം, മാവേലിക്കര ആലപ്പുഴ ജില്ല
പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം, പെരുമ്പാവൂർ എറണാകുളം ജില്ല
ശ്രീ ധർമ്മശാസ്താ ക്ഷേത്രം കൊമ്പനാട് എറണാകുളം ജില്ല
തളിക്കുളംശ്രീ ധർമ്മശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
ചിറമൻകാട് അയ്യപ്പൻകാവ് വെങ്ങിലശ്ശേരി തൃശ്ശൂർ ജില്ല
ആറേശ്വരം ശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
കണിമംഗലം ശാസ്താ ക്ഷേത്രം, തൃശ്ശൂർ ജില്ല
ചിറ്റിച്ചാത്തക്കുടം ശ്രീധർമ്മശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം, തൃശ്ശൂർ ജില്ല
പനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രം, തൃശ്ശൂർ ജില്ല
മാട്ടിൽ ശ്രീശാസ്താക്ഷേത്രം, തൃശ്ശൂർ ജില്ല
മണലൂർ അയ്യപ്പൻകാവ്ക്ഷേത്രം, തൃശ്ശൂർ ജില്ല
എടത്തിരുത്തി അയ്യപ്പൻകാവ്ക്ഷേത്രം, തൃശ്ശൂർ ജില്ല
അകമല അയ്യപ്പൻകാവ്, വടക്കാഞ്ചേരി, തൃശ്ശൂർ ജില്ല
ഉത്രാളികാവ്, വടക്കാഞ്ചേരി, തൃശ്ശൂർ ജില്ല
ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്, പാലക്കാട് ജില്ല
ഒറ്റപ്പാലം അയ്യപ്പൻകാവ്, പാലക്കാട് ജില്ല
കരിക്കാട് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
ചമ്രവട്ടത്ത് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
ഇട്ടിയൊട്ട് അയ്യപ്പക്ഷേത്രം, മലപ്പുറം ജില്ല
കുറൂർ അയ്യപ്പൻ കാവ്,തേഞ്ഞിപ്പലം മലപ്പുറം ജില്ല
നിറംകൈതക്കോട്ട, ഒലിപ്രം കടവ്, വള്ളികുന്ന്,മലപ്പുറം ജില്ല
കുതിരക്കുട അയ്യപ്പ ക്ഷേത്രം , കൊയിലാണ്ടി കോഴിക്കോട് കേരള
ചെറുപുഴ ശ്രീധർമ്മ ശാസ്താക്ഷേത്രം കണ്ണൂർ, കേരളം
ശാസ്താപുരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം വായാട്ടുപറമ്പ കണ്ണൂർ
കീഴൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം (കാസർഗോഡ് ജില്ല)
ശ്രീ മേൽകടകംവെളളി അയ്യപ്പക്ഷേത്രം പാലത്ത് കോഴിക്കോട്
ശാസ്താംകോട്ട ശ്രീ ധർമ്മശാസ്തക്ഷേത്രം. കൊല്ലം ജില്ല
കുന്നുംപുറത്ത്ധർമ്മശാസ്താക്ഷേത്റം പരിപ്പ് കോട്ടയംജില്ല
ആരുവാമൊഴി
മുളയനല്ലൂർ
കൂനംകാണി
പുതിയകാവ്
വീരക്കോട് ( ശുചീന്ദ്രം),
കമുകിൻ തോട്ടം (പാറശ്ശാല) ,
കുളപ്പട,
വീരനക്കാവ്,
വാമന‌പുരം,
അലാന്തര,
കോഴിമട,
ശാസ്താംകൊട്ട,
ശക്തികുളങ്ങര,
കുളത്തുപുഴ,
മേലില,
കുമ്പല്ലൂർ,
അഞ്ചൽ,
അച്ചങ്കോവിൽ,
അരയങ്കാവു.
ഓമല്ലൂർ,
പന്തളം,
വലിയകോയിക്കൽ,
ചെറുവള്ളിക്കാവ്,
വാകത്താനം,
പത്തനംതിട്ട,
പെരുനാട്,
ചെറുകോൾ
ചാങ്കങ്കാരി,
കോട്ടയിൽ,
അയ്യൻ‌കോയിൽ,
കലവൂർ,
ഊരുക്കാരി,
വങ്ങാനം,
മാവേലിക്കര,
കുമരകം,
പക്കിൽ,
എളംപള്ളി,
അയ്യപ്പൻകാവ്,
പാണ്ടവം,
അരാകുളം,
ഏറ്റുമാനൂർ,
കൊടുങ്ങല്ലൂർ,
ഉഴം,
വടക്കാഞ്ചേരി,
തൃപ്രായാർ,
കിഴക്കേമല,
തിരുവിലക്കാവ്,
അയ്യപ്പങ്കാവ്,
കിഴക്കേമല,
ചെർപ്പുളശ്ശേരി,
ഉഴവൂർ,
ഇടത്തുരുത്തി,
കോടനൂർ,
കണിമംഗലം ,
മാന്നാർ
ചേനപ്പാടി ശ്രീധർമ്മശാസ്താക്ഷേത്രം
അയ്യപ്പൻ പരദേവതയായ തറവാടുകൾ
വെള്ളക്കാട്ടു മനവണ്ടൂർ, മലപ്പുറം ജില്ല
മന്നാനമ്പറ്റ മന ഷൊർണൂർ.
കൈതക്കൽ മന മഞ്ചേരി മലപ്പുറം ജില്ല
പുല്ലൂർ മന മഞ്ചേരി മലപ്പുറം ജില്ല
മമ്മിളി ഇല്ലം പാലത്ത് കോഴിക്കോട്‌ ജില്ല

ആദ്യകാലത്ത് ദ്രാവിഡരുടേയും പിന്നീട് ബൗദ്ധരുടെയും ഒടുവിൽ ഹൈന്ദവരുടെയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവാനാണ് അയ്യപ്പൻ അഥവാ ധർമശാസ്താവ്. പ്രധാനമായും ദക്ഷിണേന്ത്യയിൽ ആണ് ധർമശാസ്താവ് ആരാധിക്കപ്പെടുന്നത്.  ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ, സ്വാമി, ശബരീശൻ, വേട്ടയ്‌ക്കൊരു മകൻ, ചാത്തപ്പൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. 'അയ്യാ' എന്ന പദം ദ്രാവിഡർ അയ്യപ്പനെ സംബോധന ചെയ്ത് ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. അയ്യപ്പനെ ആരാധിച്ചാൽ ദുരിതങ്ങളിൽ നിന്ന് മുക്തിയും, മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം. കേരളത്തിൽ അയ്യപ്പനെ പല രീതിയിലാണ് ആരാധിക്കുന്നത്. കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. [[അച്ചൻകോവിൽ|അച്ചൻകോവിലി ഭാര്യമാരായ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെയിരിക്കുന്ന ശാസ്താവ്, ആര്യങ്കാവിൽ കുമാരനായും, ശബരിമലയിൽ തപസ് ചെയ്യുന്ന സന്ന്യാസിയുടെ ഭാവത്തിലും അയ്യപ്പനെ കുടിയിരുത്തപ്പെട്ടിരിക്കുന്നു. പന്തളത്ത് രാജകുമാരനായ അയ്യപ്പൻ ശബരിമലയിലെ ധർമശാസ്താവിൽ ലയിച്ചു മോക്ഷം നേടിയതായി വിശ്വസിക്കപ്പെടുന്നു. ശബരിമല ആദിവാസികളായ ദ്രാവിഡ ഗോത്രങ്ങളുടെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായെന്നും അയ്യപ്പൻ ശാസ്താവിൽ ലയിച്ചതോടുകൂടി ഹൈന്ദവ ക്ഷേത്രമായി മാറിയെന്നും പറയപ്പെടുന്നു. "ധർമശാസ്താവ്" എന്ന പദം അയ്യപ്പനു പകരമായി ഉപയോഗിച്ചു വരുന്നുണ്ട്. ശാസ്താവ് അഥവാ ചാത്തപ്പൻ ദ്രാവിഡരുടെ ദൈവമായിരുന്നെന്നും അഭിപ്രായമുണ്ട്.  സാമൂഹിക നരവംശശാസ്ത്രജ്ഞനായ ഡോ. അയ്യപ്പൻ ശാസ്താവിനെ സമന്തഭദ്ര ബോധിസത്വനായായാണ് കണക്കാക്കുന്നത് കേസരി ബാലകൃഷ്ണ പിള്ളയാകട്ടെ അവലോകിതേശ്വര ബോധിസത്വനായും. മഹായാന ബുദ്ധമതക്കാരുടെ വിശ്വാസപ്രകാരം സമന്ത്രഭദ്ര ബോധിസത്വന്റെ കടമ അതാതു നാടിലെ ജനങ്ങളുടെ സംരക്ഷണമാണ്.അയ്യനാർ ഭാര്യമാരായ പൂർണ്ണ,പുഷ്ക്കല എന്നിവരോടൊപ്പം.ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് അയ്യപ്പന്റേത്. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ 2013-2014 സീസണിൽ ലഭിച്ച വരുമാനം 230 കോടിയാണ് 
നിരുക്തം അയ്യൻ എന്നത് പാലിയിലെ അയ്യ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. ശ്രേഷ്ഠൻ എന്നർഥം. സംസ്കൃതത്തിലെ ആര്യഃ എന്ന പദത്തിന് സമാനമായ പാലി പദമാണ് 'അയ്യ'. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്.  ശാസ്താവ് എന്നത് ബുദ്ധന്റെ പര്യായമായാണ് ഉപയോഗിക്കുന്നത്. അദ്ധ്യാപകൻ എന്നാണ് അർത്ഥം. ബുദ്ധതത്വങ്ങൾ പഠിപ്പിക്കുക വഴി അദ്ധ്യാപകൻ എന്ന പര്യായം ബുദ്ധനു ലഭിച്ചു. 
അയ്യപ്പൻ എന്ന പേര് വിഷ്ണു എന്നർത്ഥം വരുന്ന അയ്യ എന്ന വാക്കും ശിവൻ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളതാണ് എന്നാണ് ഐതിഹ്യം.

ചരിത്രം
ശാസ്താവ്, കൃഷ്ണപുരം കൊട്ടാരത്തിൽ നിന്നുംശാസ്താവ്‌ അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും  അതിനു മുമ്പ് അതൊരു ദ്രാവിഡ ദേവനായിരുന്നു എന്നും ധർമ്മശാസ്താവ് എന്ന പേരിൽ തന്നെ ബുദ്ധനെ കണ്ടെത്താമെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. അയ്യപ്പൻ ചരിത്രം എഴുതിയ പി.ആർ. രാമവർമ്മ അനുമാനിക്കുന്നത് ശാസ്താവ് ക്രിസ്തുവർഷം 1006 ലാണ് ജനിച്ചതെന്നാണ്.
ശാസ്താവ് എന്നത് ബുദ്ധന്റെ പര്യായമായാണ് ഉപയോഗിക്കുന്നത്. ധർമ്മം എന്നത് ബുദ്ധധമ്മ എന്നതിന്റെ മലയാളീകരിച്ച്ച പദമായും അവർ സൂചിപ്പിക്കുന്നു. ശബരിമലയിലെ ശാസ്തക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിൽ ബുദ്ധമതാചാരങ്ങൾ ആണ്‌ മുന്നിട്ടുനിൽക്കുന്നതെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു .  അയ്യപ്പ ഭക്തന്മാർ തീർത്ഥാടനത്തിനു മുൻപ് നാൽപ്പത്തൊന്നു ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നതും ശബരിമലയിലെ പൂജകൾ മലയാള ബ്രാഹ്മണരാണ്‌ നടത്തി വരുന്നത്‌ എന്നതും തീർത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവും ബുദ്ധമതത്തിലേത്‌ പോലുള്ള ശരണം വിളികൾ ആണ്‌ ഉപയോഗിക്കപ്പെടുന്നതെന്നതും ഇതിന്‌ തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. ശബരിമലയിൽ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങൾ മിക്കവയും ബുദ്ധമതത്തിലെ വിഹാരങ്ങളുടേതു പോലെ വനാന്തർഭാഗങ്ങളിൽ ആണ്‌ എന്നതും ഇതിന്‌ ശക്തി പകരുന്ന മറ്റു തെളിവുകൾ ആണ്‌. ശാസ്താവിഗ്രഹങ്ങൾക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. അമരകോശത്തിന്റെ കർത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുമുണ്ട്. എന്നാൽ വില്ലാളി വീരൻ, വീര മണികണ്ഠൻ എന്ന സംബോധനകൾ ബൌദ്ധാചാരങ്ങളുമായി ഒത്തുപോകുന്നില്ല എന്നൊരു വാദം നിലവിലുണ്ട്. പൂർണ അഹിംസാവാദിയായ ശ്രീബുദ്ധന് ഈ സംബോധനകൾ ഒട്ടും യോജിക്കുന്നില്ല. അതുപോലെ ശരണകീർത്തനത്തിന് വൈദിക പാരമ്പര്യവുമായാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട് വൈദിക മന്ത്രങ്ങളിലെ ശരണ മന്ത്രങ്ങളേ ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പന്റെ ഇരിപ്പും ബുദ്ധന്റേതു പോലെയല്ല മറിച്ച് യോഗദക്ഷിണാമൂർത്തി, യോഗ നരസിംഹം എന്നിവരുടേതു പൊലെയാണെന്നും അഭിപ്രായമുണ്ട്. കൂടാതെ പള്ളിവേട്ട, മാളികപ്പുറത്തെ ഗുരുതി എന്നിവയും ബൗദ്ധപാരമ്പര്യത്തിനു വിരുദ്ധമാണ്.
പാണ്ടിനാട്ടിൽ നിന്നും കുടിയേറിയ പന്തളത്തു രാജവംശം കൊല്ലവർഷം 377 (കൃ വ 1202)ലാണ് പന്തളത്തെത്തിയത്.[12]. വാവരുടെ പൂർ‌വികർ പാണ്ടിനാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയതാകട്ടെ കലി വർഷം 4441 (ക്രി.വ. 1440). തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ പൂർ‌വികർ കുടിയേറിയത് 500 വർഷം മുൻപു മാത്രമാണെന്നു വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള "ശ്രീഭൂതനാഥ സർ‌വ്വസ്വം" എന്ന കൃതിയിൽ പറയുന്നു. 500 കൊല്ലം മുൻപു ജീവിച്ചിരുന്ന"മലയാളി സേവക"നായിരുന്നു "വെള്ളാളകുലജാതൻ" അയ്യൻ എന്ന അയ്യപ്പൻ 
ഐതിഹ്യങ്ങൾ തിരുത്തുകപരമശിവന് വിഷ്ണുമായയിൽ പിറന്ന കുട്ടിയാണ് അയ്യപ്പൻ എന്നാണ് ഐതിഹ്യം. എന്നാൽ രണ്ട് ശക്തരായ ദൈവകഥാപാത്രങ്ങൾക്ക് മറ്റെവിടെയും ദർശിക്കാനാവാത്ത വിധം കഥകൾ പുരാണമാക്കിയത് ബുദ്ധമതത്തിന്റെ ക്ഷയത്തിനു ശേഷം വൈഷ്ണവ മതവും ശൈവമതവും ക്ഷേത്രം കയ്യടക്കാൻ നടത്തിന്റെ ശ്രമങ്ങൾ ആയിരുന്നു എന്ന് കേരളത്തിന്റെ ചരിത്രപഠനങ്ങൾ നടത്തിയിട്ടുള്ള കെ.എൻ. ഗോപാലപിള്ളയെ പോലുള്ള ചിലർ കരുതുന്നത്.മറ്റൊരൈതിഹ്യം പന്തളരാജാവിന്റെ മകൻ എന്ന് വിശ്വസിക്കുന്ന മണികണ്ഠനെപ്പറ്റിയാണ്‌. പന്തളത്തു ജീവിച്ചിരുന്ന പന്തളരാജാവിന്റെ ദാസനായിരുന്ന ഒരു യോദ്ധാവിനേയും അയ്യപ്പനായി ചിത്രീകരിച്ച് കാണിക്കുന്നുണ്ട്. ശബരിമല ക്ഷേത്രം നശിപ്പിച്ച ചില ശക്തികളെ നിഗ്രഹിച്ച് വിഗ്രഹപുനഃപ്രതിഷ്ഠ നടത്തിയ ഈ യോദ്ധാവ് (അയ്യപ്പൻ എന്ന് പേര്‌) നാട്ടിലേക്കു തിരിച്ചു വന്നില്ല. മരിച്ചു പോകയോ അപ്രത്യക്ഷനാകയോ ചെയ്തിരിക്കാം എന്ന് കരുതുന്നു. എന്നാൽ ആളുകൾ അദ്ദേഹം ശാസ്താവിന്റെ അവതാരമായിരുന്നു എന്നു വിശ്വസിക്കാൻ തുടങ്ങി.മറ്റൊരു ഐതിഹ്യപ്രകാരം പൊന്നമ്പലമേട്ടിലെ സന്യാസിയുടെ മകനായിരുന്നു അയ്യപ്പനെന്നും ആയോധനകലകളിൽ പരിശീലനം നേടിയശേഷം പന്തളം രാജസൈന്യത്തിലേക്ക് അയക്കപ്പെട്ടുവെന്നും പറയുന്നു.മറ്റൊരു ഐതിഹ്യം ചിറപ്പഞ്ചിറയിലെ ഈഴവകുടുംബവുമായി ബന്ധപ്പെട്ടതാണ്. ആയോധന കളരിയായിരുന്നു തണ്ണീർമുക്കം ചീരപ്പഞ്ചിറ എന്ന കുടുംബത്തിലെ കളരിയിൽ അയ്യപ്പൻ പഠനാർത്ഥം അയ്യപ്പൻ ചേരുകയും അവിടെയുള്ള ഈഴവ പെൺകുട്ടിയുമായി പ്രണയത്തിലായി എന്നുമാണ്. ഈ പെൺകുട്ടിയാണ് പിന്നീട് മാളികപ്പുറത്തമ്മയായി എന്നുമാണ് ഐതിഹ്യം. ഈ കഥ ഏഴീത്തിശേഷം എന്ന കാവ്യങ്ങളിൽ വിവരിക്കുന്നുണ്ട്.ഗ്രന്ഥം തിരുത്തുകശബരിമല അയ്യപ്പസ്വാമിയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായ ഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനം ആണ്. 60 വർഷത്തോളം ലഭ്യമല്ലാതിരുന്ന ഈ കിളിപ്പാട്ട് എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം കണ്ടെത്തി 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു.

കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate