অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന

പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന

ആമുഖം


ഇത് ഓരോ വർഷവും പുതുക്കാവുന്ന ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ഇൻഷുറൻസ് പ്ലാൻ ആണ്. ഈ പ്ലാൻ രൂപപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ ഗവണ്മെന്റി ന്റെക ‘‘പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന’’ (പിഎംജെവൈ) സ്കീമിന്റെൻ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന വിധത്തിലാണ്. ഈ സ്കീം ബാങ്കുകൾ കൈകാര്യം ചെയ്യുന്നതും സമയാ സമയങ്ങളിൽ ഇന്ത്യൻ ഗവണ്മെന്റ്പ‌ നിർവ്വചിക്കുന്ന നിയമങ്ങൾ അനുസരിച്ച് നടത്തപ്പെടുന്നതുമാണ്. 

ഈ പ്രൊഡക്ടിനു കീഴിലുള്ള ഇൻഷുറൻസ് പരിരക്ഷ സ്കീമിൽ ചേരുന്നതിനു വേണ്ടി ഇൻഷ്വർ ചെയ്യപ്പെടുന്ന അംഗത്തിന്റെ‌ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രീമിയം കിഴിക്കപ്പെടുന്ന തീയതി മുതൽ ആരംഭിക്കുന്നതാണ്.


മുഖ്യ സവിശേഷതകൾ


  • ചുരുങ്ങിയ ചെലവിൽ പരിരക്ഷ നൽകുന്നു
  • തത്സമയ പ്രൊസസ്സിംഗ് : വൈദ്യപരിശോധനയുടെ ആവശ്യമില്ല
  • എളുപ്പത്തിൽ ചേരാൻ സാധിക്കുന്നു: ലളിതമായ ഒരു പ്രൊപ്പോസൽ ഫോറത്തിന്റെി അടിസ്ഥാനത്തിൽ അംഗമായി ചേർക്കുന്നു

പ്ലാൻ ഒറ്റ നോട്ടത്തിൽ
അംഗമായി ചേരുമ്പോഴത്തെ പ്രായം ഏറ്റവും കുറഞ്ഞത്:18 വയസ്സ് (ഒടുവിലത്തെ ജന്മദിനത്തിൽ) 
പരമാവധി:50 വയസ്സ് (ഒടുവിലത്തെ ജന്മദിനത്തിൽ)
മച്ച്യുരിറ്റിയിലെ പരമാവധി പ്രായം 55 വയസ്സ് (ഒടുവിലത്തെ ജന്മദിനത്തിൽ)
പോളിസി കാലാവധി ഓരോ വർഷവും പുതുക്കാവുന്നത്
ഉറപ്പു നൽകപ്പെടുന്ന തുക രൂ. 200,000 (രണ്ട് ലക്ഷം മാത്രം)
പ്രീമിയം തുക രൂ.330 / (സർവ്വീസ് ടാക്സ്* ഒഴികെയും പങ്കെടുക്കുന്ന ബാങ്കുകൾ നടത്തിപ്പു ചാർജ്ജായി ഈടാക്കുന്ന രൂ. 41 ഉൾപ്പെടെയും)
കാത്തിരിപ്പു കാലാവധി സ്കീമിൽ ചേർന്ന തീയതി മുതൽ 45 ദിവസം (പ്രവേശിച്ച തീയതി/ ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ച തീയതി)
പ്രീമിയത്തിൽ ബാധകമാകുന്ന സർവ്വീസ് ടാക്സ്/സെസ്സ്/ജിഎസ്ടി (നിലവിൽ ജമ്മു-കാശ്മീർ നിവാസികൾക്കു മാത്രം) ഒപ്പം/അല്ലെങ്കിൽ നിലവിലുള്ള നികുതി നിയമങ്ങളനുസരിച്ച് കേന്ദ്ര, സംസ്ഥാന ഗവണ്മെന്‍റുകൾ ചുമത്തുന്ന മറ്റു നിയമപരമായ ലെവി/ഡ്യൂട്ടി/സർചാർജ്ജ്.


ആനുകൂല്യങ്ങൾ

ഡെത്ത് ബെനിഫിറ്റ്:
പരിരക്ഷാ കാലാവധിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിന്റെ/ മരണം സംഭവിക്കുന്നപക്ഷം ഉറപ്പു നൽകപ്പെട്ടിട്ടുള്ള തുക നൽകുന്നതാണ്. 

ഒരു അംഗം പല ബാങ്ക് അക്കൌണ്ടുകളിലൂടെ പല ഇൻഷുറൻസ് കമ്പനികളിൽ നിന്നും ഒന്നിലധികം പരിരക്ഷ എടുത്തിരുന്നാൽ പോലും ഒരു അംഗത്തിന് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജനയ്ക്കു കീഴിൽ ലഭിക്കുന്ന ഡെത്ത് ബെനിഫിറ്റ് രൂ.2,00,000 ൽ കവിയുകയില്ല. ഇത്തരം സാഹചര്യങ്ങളിൽ ആദ്യത്തെ ക്ലെയിം അപേക്ഷ (അംഗമായി ചേർന്ന തീയതിയുടെ അടിസ്ഥാനത്തിൽ) പരിഗണിക്കപ്പെടുന്നതും മറ്റു പരിരക്ഷകളുടെ പ്രീമിയം പിടിച്ചെടുക്കപ്പെടുന്നതുമാണ്.
മച്ച്യുരിറ്റി/സറണ്ടർ ബെനിഫിറ്റ്:
ഈ പ്ലാനിനു കീഴിൽ മച്ച്യുരിറ്റി ബെനിഫിറ്റോ സറണ്ടർ ബെനിഫിറ്റോ ലഭ്യമല്ല. .
അംഗമായി ചേരൽ:
ഇൻഷുറൻസ് പരിരക്ഷ ആരംഭിക്കുന്ന തീയതി ഇൻഷ്വർ ചെയ്യപ്പെട്ട അംഗത്തിന്റെ് ബാങ്ക് അക്കൌണ്ടിൽ നിന്നും സ്കീമിൽ ചേരുന്നതിനു വേണ്ടി പ്രീമിയം കിഴിക്കപ്പെടുന്ന തീയതി ആയിരിക്കും. ഇൻഷുറൻസ് പരിരക്ഷ അടുത്ത വർഷം 31 മെയ് വരെ ആയിരിക്കും. അതിനു ശേഷം ഓരോ വർഷവും ജൂൺ 1-തീയതി ബാങ്ക് അക്കൌണ്ടിൽ നിന്നും പ്രീമിയം കിഴിക്കുന്നതിലൂടെ പരിരക്ഷ പുതുക്കപ്പെടുന്നതാണ്. ഈ പ്രീമിയം സമയാ സമയങ്ങളിൽ ഗവണ്മെന്റ്1‌ നിർവ്വചിക്കുന്ന രീതിയിലുള്ള മാറ്റത്തിനു വിധേയമാണ്. 

ഏതെങ്കിലും അംഗങ്ങൾ 1 ജൂണിനു ശേഷം സ്കീമിൽ ചേരാൻ ആഗ്രഹിക്കുകയാണെങ്കിൽ അയാൾ/അവർ പൂർണ്ണ വർഷത്തെ പ്രീമിയം അടയ്ക്കുകയും സ്കീമിൽ നിർവ്വചിച്ചിട്ടുള്ള നിയമങ്ങൾ അനുസരിച്ചുള്ള രേഖകൾ/സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്യേണ്ടതാണ്. അംഗമായി ചേരുന്നതിനുള്ള നിബന്ധനകൾ സമയാ സമയങ്ങളിൽ ഗവണ്മെന്റ്ള‌ നിർവ്വചിക്കുന്ന രീതിയിലുള്ള മാറ്റത്തിനു വിധേയമാണ്.
ഒഴിവാക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ
സ്കീമിൽ ചേരുന്ന പുതിയ അംഗങ്ങൾക്ക്, സ്കീമിൽ ചേരുന്ന തീയതി മുതൽ ആദ്യത്തെ 45 ദിവസ കാലത്ത് (ലീൻ കാലയളവ്) റിസ്ക് പരിരക്ഷ ലഭിക്കുന്നതല്ല, കൂടാതെ ലീൻ കാലയളവിൽ മരണം സംഭവിച്ചാൽ (ഒരു അത്യാഹിതത്തിലൊഴികെ), ക്ലെയിം ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.
നികുതി ഇളവുകൾ:
ഇന്ത്യയിൽ പ്രാബല്യത്തിലുള്ള ആദായ നികുതി നിയമങ്ങൾ അനുസരിച്ചുള്ള നികുതി ഇളവുകൾ/ഒഴിവാക്കലുകൾ ലഭിക്കുന്നതാണ്. അവ സമയാ സമയങ്ങളിൽ മാറ്റത്തിനു വിധേയമാണ്. വിശദ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് കൺസൾട്ടുമായി ബന്ധപ്പെടുക.

അവസാനം പരിഷ്കരിച്ചത് : 7/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate