অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രധാന്‍ മന്ത്രി കൌശല്‍ വികാസ് യോജന


പ്രധാന്‍ മന്ത്രി കൌശല്‍ വികാസ് യോജന

ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയുടെയും സാമൂഹിക വികസനത്തിന്‍റെയും ചാലകശക്തികളാണു നൈപുണ്യവും അറിവും. ഉന്നത തലത്തിലുള്ള നൈപുണ്യങ്ങളുള്ള രാജ്യങ്ങള്‍ വര്‍ത്തമാനകാല ലോകത്തിലെ വളര്‍ച്ച പ്രാപിക്കുന്ന സമ്പദ്ശക്തികളുടെ മുന്നിലുള്ള വെല്ലുവിളികളെ കൂടുതല്‍ ഫലപ്രദമായി അതിജീവിക്കുന്നു.
ഏതു രാജ്യത്തെയും നൈപുണ്യ വികസന പദ്ധതികളുടെ കേന്ദ്ര ബിന്ദു പ്രാഥമികമായും യുവാക്കളാണ്. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം മെച്ചപ്പെട്ട അവസ്ഥയിലാണ്. ഉത്പാദനപരമായ പ്രായപരിധിയിലുള്ള വളരെ വലിയൊരു ജനസംഖ്യ ഇന്ത്യയിലുണ്ട്. ഇത് ഒരേസമയം വന്‍ അവസരവും വെല്ലുവിളിയുമാണ് ഇന്ത്യയ്ക്കു നല്‍കുന്നത്. യുവാക്കള്‍ ആരോഗ്യവാന്മാരും വിദ്യാസമ്പന്നരും നൈപുണ്യമുള്ളവരുമായാലേ നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക് ആനുകൂല്യങ്ങള്‍ ഒഴുകിയെത്തൂ.
യുവാക്കളുടെ വളരെ വലിയൊരു നിരയുമായി സാമൂഹിക- സാമ്പത്തിക വികസനത്തില്‍ ഒരു കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. 25 വയസിനു താഴെയുള്ള 605 ദശലക്ഷം ജനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. തങ്ങളുടെയും മറ്റുള്ള വ്യക്തികളുടെയും ജീവിത്തില്‍ പ്രഭാവം ചെലുത്താന്‍ കഴിയും വിധം തൊഴില്‍പരമായ നൈപുണ്യങ്ങളാല്‍ ശാക്തീകരിക്കപ്പെട്ട മാറ്റത്തിന്‍റെ ഏജന്‍റുമാരായി അവരെ മാറ്റിയെടുക്കാന്‍ സാധിക്കും.

ഈ പദ്ധതിയുടെ ലക്ഷ്യം ജോലി ലഭ്യതക്കുവേണ്ടി ട്രൈയിനിംഗ് നൽകുക, അതിനോടൊപ്പം നിലവിലുള്ള തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക. ഇതിന്‍റെ കൂടുതൽ വിവരങ്ങള്‍ക്കായി 8800055555 എന്ന നമ്പറിലോ pkmvyofficial.org india വെബ്സൈറ്റോ സന്ദർശിക്കുക.

നൈപുണ്യ വികസനത്തിലൂടെ തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് മെച്ചപ്പെട്ട ജോലി ലഭിക്കുന്നതിനും ജീവിതം സുരക്ഷിതമാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

പദ്ധതി


യുവാക്കളുടെ നൈപുണ്യ വികസനത്തിനായിയുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ സുപ്രധാന പദ്ധതിയാണ് അടുത്തിടെ അംഗീകരിക്കപ്പെട്ട പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന. അനൗദ്യോഗിക നൈപുണ്യം, വ്യക്തിഗത പരിശീലനം, പെരുമാറ്റരീതിയിലെ മാറ്റം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ (എന്‍എസ്ഡിസി) വഴിയാണു പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി നടപ്പാക്കുന്നത്. 24 ലക്ഷം യുവാക്കള്‍ക്കാണു പദ്ധതി വഴി പരിശീലനം നല്‍കുക.
നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ചട്ടക്കൂടിനെയും മറ്റു വ്യവസായ തലത്തിലെ നിലവാരവും അടിസ്ഥാനമാക്കിയാണു നൈപുണ്യ പരിശീലനം. മൂന്നാം കക്ഷിയുടെ വിലയിരുത്തലിന്‍റെയും സര്‍ട്ടിഫിക്കേഷന്‍റെയും അടിസ്ഥാനത്തില്‍ ട്രെയ്നികള്‍ക്ക് ധനസഹായങ്ങളും നല്‍കുന്നുണ്ട്. ഒരു ട്രെയ്നിക്ക് ശരാശരി ലഭിക്കാവുന്ന ധനസഹായം 8000 രൂപയാണ്. എന്‍എസ്ഡിസി 2013-17 കാലഘട്ടത്തിലേക്ക് നടത്തിയ ആവശ്യകതാ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നൈപുണ്യ പരിശീലനം. ഇനിയുണ്ടാകുന്ന ആവശ്യകതകളെ സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളുടെയും വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുടെയും ഉപദേശനിര്‍ദ്ദേശങ്ങള്‍ തേടും. ഇതിനു വേണ്ടി ഒരു ഡിമാന്‍ഡ് അഗ്രിഗേറ്റര്‍ പ്ലാറ്റ്ഫോമിനും തുടക്കമിട്ടിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ദേശീയ സൗരോര്‍ജ്ജ ദൗത്യം, സ്വച്ഛ ഭാരത് അഭിയാന്‍ തുടങ്ങിയ സുപ്രധാന പദ്ധതികളില്‍ നിന്നുണ്ടാകുന്ന ആവശ്യകതയും കണക്കിലെടുത്താണ് നൈപുണ്യ വികസന ലക്ഷ്യം തീരുമാനിക്കുന്നത്.
തൊഴില്‍ മാര്‍ക്കറ്റിലേക്ക് ആദ്യമായി എത്തുന്നവരെ കേന്ദ്രീകരിക്കുന്ന പിഎംകെവിവൈ പദ്ധതി 10, 12 ക്ലാസുകളില്‍ സ്കൂള്‍ പഠനം ഇടയ്ക്കു വച്ച് അവസാനിപ്പിച്ചവരെയും ലക്ഷ്യമിടുന്നു. എന്‍എസ്ഡിസി പരിശീലന പങ്കാളികളിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ 2300 കേന്ദ്രങ്ങളിലായി 187 പരിശീലന പങ്കാളികളാണ് എന്‍എസ്ഡിസിക്കുള്ളത്. ഇതിനു പുറമേ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്‍റുകളുമായി അഫീലിയേറ്റ് ചെയ്യപ്പെട്ട പരിശീലന ദായകരെയും പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാ പരിശീലക ദായകര്‍ക്കും പദ്ധതിയുടെ ഭാഗമാകുന്നതിന് ശ്രദ്ധാപൂര്‍വകമായ ഒരു പ്രക്രിയയിലൂടെ കടന്നു പോകേണ്ടതുണ്ട്. മേഖലാ നൈപുണ്യ കൗണ്‍സിലുകളും സംസ്ഥാന ഗവണ്‍മെന്‍റുകളും പിഎംകെവിവൈ പദ്ധതിക്കു കീഴിലുള്ള നൈപുണ്യ പരിശീലന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നതാണ്.
ഇന്ത്യയിലെ എല്ലാ പരിശീലന കേന്ദ്രങ്ങളുടെയും വിവരങ്ങളും, അവയുടെ പരിശീലനത്തിന്‍റെയും കോഴ്സുകളുടെയും ഗുണനിലവാരവും രേഖപ്പെടുത്തുന്നതിന് ഒരു നൈപുണ്യ വികസന നിര്‍വഹണ സംവിധാനവും ഈ പദ്ധതിക്ക് കീഴില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധ്യമായ ഇടങ്ങളില്‍ ബയോമെട്രിക് സംവിധാനവും പരിശീലന പ്രക്രിയയുടെ വീഡിയോ റെക്കോര്‍ഡിങ്ങും ഉറപ്പാക്കും. പരിശീലനത്തെ കുറിച്ച് ട്രെയ്നികളുടെ അഭിപ്രായങ്ങളും സ്വരൂപിക്കുന്നുണ്ട്. പരാതികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് ഒരു ഓണ്‍ലൈന്‍ സിറ്റിസണ്‍ പോര്‍ട്ടലും തയ്യാറാക്കുന്നുണ്ട്.
പദ്ധതി അടങ്കലായ 1120 കോടി രൂപയില്‍ 220 കോടി രൂപയും നീക്കി വച്ചിരിക്കുന്നത് മുന്‍കൂര്‍ പഠനത്തിനാണ്. 67 കോടി രൂപ അവബോധമുണ്ടാക്കുന്നതിനും യുവാക്കളെ ഒരുമിച്ചു കൊണ്ടുവരുന്നതിനും നീക്കി വച്ചിരിക്കുന്നു. സംസ്ഥാന ഗവണ്‍മെന്‍റുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹായത്തോടെ പ്രാദേശിക തലത്തില്‍ നടത്തുന്ന നൈപുണ്യ മേളകളിലൂടെയാണ് യുവാക്കളെ വിളിച്ചു ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനും പ്ലേസ്മെന്‍റുകള്‍ ഒരുക്കുന്നതിനും 67 കോടി രൂപയും വടക്കു കിഴക്കന്‍ മേഖലകളിലെ യുവാക്കളുടെ പരിശീലനത്തിന് 150 കോടി രൂപയും വകയിരുത്തിയിരിക്കുന്നു.
സംരംഭകത്വവും നൈപുണ്യവും പുതിയ ഗവണ്‍മെന്‍റ് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന മേഖലകളാണ്. പുതുതായി രൂപീകരിച്ച കേന്ദ്ര നൈപുണ്യ, സംരംഭകത്വ വികസന മന്ത്രാലയം ഇന്ത്യയെ ഉത്പാദന ഹബ്ബാക്കി മാറ്റാനുള്ള മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ മുഖ്യ പങ്ക് വഹിക്കും. ഉത്പാദനരംഗം അടക്കമുള്ള വിവിധ മേഖലകളിലായി വളരുന്ന സമ്പദ് വ്യവസ്ഥയുടെ ആവശ്യകതയ്ക്ക് അനുസൃതമായി നൈപുണ്യമുള്ള തൊഴില്‍സേന രൂപീകരിക്കുന്നതിന് മന്ത്രാലയം പ്രമുഖ പങ്ക് വഹിക്കും. ഈ നിലയ്ക്കുള്ള എല്ലാ സംരംഭങ്ങളെയും ഉള്‍പ്പെടുത്തി നൈപുണ്യ, സംരംഭകത്വ വികസനത്തെ കുറിച്ച് ഒരു പുതിയ ദേശീയ നയവും ഉയര്‍ന്നു വന്നിട്ടുണ്ട്. 2022 ഓടു കൂടി 500 ദശലക്ഷം പേര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയാണ് ഈ നയം ലക്ഷ്യമിടുന്നത്.
ദേശീയ നൈപുണ്യ വികസന ദൗത്യത്തിന്‍റെ കീഴില്‍ മൂന്ന് സ്ഥാപനങ്ങളാണ് ഈ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള നൈപുണ്യ വികസന ദേശീയ കൗണ്‍സില്‍ പുതിയ ദിശാബോധം നല്‍കുകയും നൈപുണ്യ വികസന ശ്രമങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. നിതി ആയോഗ് വൈസ് ചെയര്‍മാന്‍റെ അധ്യക്ഷതയിലുള്ള ദേശീയ നൈപുണ്യ വികസന ഏകോപന ബോര്‍ഡ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൗണ്‍സിലിന്‍റെ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള നയരേഖ തയ്യാറാക്കുന്നു. അസംഘടിത മേഖല ഉള്‍പ്പെടെയുള്ളവയുടെ തൊഴില്‍ മാര്‍ക്കറ്റിലെ നൈപുണ്യ പരിശീലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ലാഭരഹിത കമ്പനിയാണ് ദേശീയ നൈപുണ് വികസന കോര്‍പ്പറേഷന്‍.
2020 ഓടു കൂടി ഇന്ത്യ ലോകത്തെ ഏറ്റവും വളര്‍ച്ച നേടിയ മൂന്നു രാജ്യങ്ങളിലൊന്നും ഏറ്റവും വലിയ മൂന്ന് ഉത്പാദന കേന്ദ്രങ്ങളിലൊന്നുമാകുമെന്ന് കണക്കാക്കുന്നു. നൈപുണ്യ വികസനത്തിലൂന്നി നിന്ന് മാനവിക മൂലധനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നൂതന പദ്ധതിയായ പിഎംകെവിവൈ നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്ക് തീര്‍ച്ചയായും നേട്ടങ്ങളുണ്ടാക്കി തരും.

യോഗ്യരായ  ഗുണഭോക്താക്കൾ

സ്കീമിൻറെ ഉദ്ദേശ്യങ്ങൾക്കനുസൃതമായി, താഴെ പറയുന്ന രീതിയില്‍ ഉള്ള ഇന്ത്യക്കാരായ  ആര്‍ക്കും   ഈ സ്കീം ബാധകമായിരിക്കും:

  • ഒരു തൊഴിലില്ലാത്ത യുവാവ്, കോളേജ് / സ്കൂൾ ഇടക്ക്  നിര്‍ത്തിയവര്‍
  • പരിശോധനാ ഐഡന്റിറ്റി പ്രൂഫ് - ആധാർ / വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്ളവര്‍.

കൂടുതല് വിവരങ്ങള്ക്ക് കോള് സെന്റര് നമ്പര്: 088000 - 55555, സമയം : 9:00 മുതല് വൈകിട്ട് 6 മണി വരെ ബന്ധപ്പെടുക,

അല്ലെങ്കില് pmkvy@nsdcindia.org ലേക്ക് മെയില്‍ അയക്കുക


കൂടുതല്‍ വിവരങ്ങള്‍ക്ക്

 

  1. Pradhan Mantri Kaushal Vikas Yojana (PMKVY) - Scheme booklet
  2. FAQs on Pradhan Mantri Kaushal Vikas Yojana (PMKVY)
  3. Locate NSDC Training Centres

Source: PMKVY website

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate