অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജനസംഖ്യാ പ്രത്യേകതകള്‍

ജനസംഖ്യാ പ്രത്യേകതകള്‍

ജനസംഖ്യയുടെ 52 ശതമാനം സ്ത്രീകളെന്ന പദവിയോടെ കേരളം അതിന്റെ ശുഭകരമായ ആണ്‍-പെണ്‍ അനുപാതത്തില്‍ അറിയപ്പെടുന്ന ഒരു സംസ്ഥാനമാണ്. കേരളത്തിലെ ആകെയുള്ള സ്ത്രീ-പുരുഷ അനുപാതം 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്നത് 2001-ല്‍ 1058 സ്ത്രീകള്‍ ആയിരുന്നു . കുട്ടികളിലെ ആണ്‍-പെണ്‍ അനുപാതം 1991-2011 കാലയളവില്‍ ഏറെക്കുറെ സുസ്ഥിരമായിരുന്നെങ്കിലും 2001-ല്‍ 963 ആയിരുന്നത് 2011-ല്‍ 959 ആയത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്നാലും 2011 സെന്‍സസ് പ്രകാരം കേരളത്തിലെ കുട്ടികളുടെ ആണ്‍-പെണ്‍ അനുപാതം രാജ്യത്തിലെ ശരാശരിയായ 914 -നേക്കാള്‍ മെച്ചപ്പെട്ടതാണ്. എന്നിരുന്നാലും, ദേശീയ കുടുംബാരോഗ്യ സർവ്വേവ്വ 2015-16 പ്രകാരം അഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ ആണ്‍-പെണ്‍ അനുപാതത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം ശുഭകരമാണ്.0-5 പ്രായത്തിലുള്ള ശിശുജനസംഖ്യയുടെ അനുപാതം 7.5ശതമാനം. ഇന്ത്യയിലിത് 9.7 ശതമാനത്തോടെ ഉയര്‍ന്ന നിരക്കിലാണ്. എന്നാല്‍ 60 വയസ്സ് പ്രായമുള്ളവരുടെ ജനസംഖ്യ 12.6 ശതമാനത്തോടെ കേരളത്തില്‍ ദേശീയ ശരാശരിയായ 8 ശതമാനത്തേക്കാള്‍ കൂടുതലാണ്. പ്രായം അടിസ്ഥാനമാക്കി ജനസംഖ്യ പട്ടിക 4.3.1 -ല്‍ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തിലെ ശിശുജനസംഖ്യാനുപാതം പ്രായമേറിയവരുടെ ജനസംഖ്യാനുപാതത്തേക്കാള്‍ കുറവാണെന്നും അത് ദേശീയ ശരാശരിയിലെത്തുമ്പോള്‍ നേരെതിരിച്ചാണെന്നും വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate