കേരള സംസ്ഥാന സഹകരണ ഉദ്യോഗസ്ഥ സ്വാശ്രയ പെന്ഷന് പദ്ധതി പി.ഒ (പി)നം: 44/95/കോ.ഓപ്പ/ 14395 ല്രൂപീകൃതമായി. കേരള സംസ്ഥാന സഹകരണ ബാങ്കിന്റേയും ജില്ലാ സഹകരണ ബാങ്കിന്റേയും ഉദ്യോഗസ്ഥ സ്വാശ്രയ പെന്ഷന് പദ്ധതി, പി.ഒ.(പി)നം. 103/2005/കോഓപ്പ./ 290405 ലും സഹകരണ സംഘം രജിസ്റ്റാറുടെ പ്രവര്‍ത്തന നിയന്ത്രണത്തില്‍ വരുന്ന സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ ഉദ്യോഗസ്ഥ സ്വാശ്രയ പെന്ഷന് പദ്ധതി പി.ഒ.(പി) 56/2003/220303 ലും നിലവില്‍ വന്നു. തുടക്കത്തില്‍ ഇഡ പദ്ധതി സഹകരണ സംഘം നിയമം 1969 ന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ബാധകമാക്കിയിരുന്നു. ഒരു പ്രത്യേക ചട്ടപ്രകാരം 2432003 ലെ പി.ഒ.(പി)58/2003 ഉത്തരവിലൂടെ 111974 മുതല്‍ 361993 വരെയുള്ള കാലയളവില്‍ സഹകരണ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്ഷന് നല്കാന് ഉത്തരവായി. ഈ ഉത്തരവ് പി.ഒ.(പി)105/2011 സഹ: തീയതി 982011 പ്രകാരം ഭേദഗതി വരുത്തിയിട്ടുണ്ട്. വീണ്ടും സര്‍ക്കാര്‍ ഉത്തരവ് പി.ഒ.(എം.എസ്) 44/2006/ എന്‍.ബി.ആര് 19606 പ്രകാരം പ്രാഥമിക സഹകരണ സംഘങ്ങളെ പെന്ഷന് സ്കീമില്‍ അംഗത്വമെടുക്കുന്ന അതിനുള്ള സാധ്യത വരുത്താനായി ഉദ്യോഗസ്ഥ പ്രൊവിഡന്‍ ഫണ്ട് മിസ്സല്ലേനിയസ് പ്രൊവിഷന്‍ ആക്ട് 1952 ല്‍ പ്രകാരം അംഗത്വമെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ സ്കീമിന്റെ ഭാഗമായുളള പെന്ഷന് ഫണ്ടില്‍ അംഗമായിട്ടുള്ള സഹകരണ സംഘങ്ങളുടെ മാനേജ്മെന്റ് പെന്ഷന് ഫണ്ടിലേക്ക് ജീവനക്കാരുടെ ശമ്പളത്തിന്റെ 10% + ഡിഎ യും, സംസ്ഥാന സഹകരണ ബാങ്കിന്റേയും ജില്ലാ സഹകരണ ബാങ്കിന്റേയും കാര്യത്തില്‍ 12% വും പണം അടയ്ക്കേണ്ടതാണ്.
കേരള സ്റ്റേറ്റ് സഹകരണ ഉദ്യോഗസ്ഥ പെന്ഷന് ഫണ്ടിന്റെ അധികാരം താഴെ പറയുന്ന 14 അംഗങ്ങളടങ്ങിയ കേരള സ്റ്റേറ്റ് സഹകരണ ഉദ്യോഗസ്ഥ പെന്ഷന് ബോര്‍ഡില്‍ നിക്ഷിപ്തമാണ്.
(a) ചെയര്മാന് : ബോര്‍ഡ് അംഗങ്ങളില്‍ നിന്ന് ഒരാളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നു.
(b) 13 അംഗങ്ങളെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. അതില്‍ 6 പേര് ഉദ്യോഗസ്ഥ പ്രതിനിധികളും, 7 പേര് സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമാണ്.
അവസാനം പരിഷ്കരിച്ചത് : 2/16/2020