অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരളത്തിലെ ഭിന്നലിംഗക്കാര്‍ക്കുള്ള നയം

കേരളത്തിലെ ഭിന്നലിംഗക്കാര്‍ക്കുള്ള നയം

കേരളത്തില്‍ സ്ത്രീകള്‍ക്ക് ധാരാളം കഴിവുകളുണ്ടെന്ന് പരക്കെ അറിയപ്പെടുന്നുണ്ടെങ്കിലും, പലപ്പോഴും അവയെ അഭികാമ്യമായി പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ സാമൂഹികനീതി വകുപ്പ് ഭിന്നലിംഗക്കാര്‍ക്കിടയില്‍ നടത്തിയ സർവ്വേവെളിപ്പെടുത്തുന്നത് മാന്യതയുള്ളതും സൗഖ്യത്തോടുമുള്ള ഒരു ജീവിതത്തിന് അത്യാവശ്യമായ കഴിവുകള്‍ ആര്‍ജ്ജിക്കാന്‍പോലും അവര്‍ക്ക് കഴിയുന്നില്ല എന്നതാണ്. സ്ത്രീകളുടെ താല്പര്യങ്ങളും ഉന്നയിക്കുന്ന ആവശ്യങ്ങളും ഭാഗികമായെങ്കിലും അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അതേ നിലയിലുള്ള താല്പര്യങ്ങളും ആവശ്യങ്ങളും വ്യാപകവും തീവ്രവുമായ യാഥാസ്തികസമൂഹം സാമൂഹിക മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലാത്ത ലൈംഗികത വച്ചു പുലര്‍ത്തുന്നവര്‍ക്ക് (non-normative sexual orientations) നിയമത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കില്‍ കൂടി ഇവര്‍ കടുത്ത അദൃശ്യതയും അവഹേളനങ്ങളും സഹിക്കേണ്ടി വരുന്നു. കേരളത്തില്‍ (non-normative sexual orientations) ഇവരുടെ അവസ്ഥ ഇല്ലായ്മകളുടെത് മാത്രമാണെന്നു് പണമില്ലാത്തതിലൂടെ മോശം സ്ഥിതിയിലായത് എന്നു മാത്രം പറയാനാവില്ല. അതിനേക്കാളും അനുയോജ്യമായി പറയാവുന്നത് നികൃഷ്ടമായത് എന്നതാണ് - കാരണം പൗരസമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും കണ്ണില്‍ നിന്ന് ഇവര്‍ നിര്‍ബന്ധിത അദൃശ്യത നേരിടുന്നു”. (സംസ്ഥാന ആസൂത്രണബോര്‍ഡ് ലിംഗപദവിയ്ക്കായുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് 2016). അതിനാല്‍ ഭിന്നലിംഗകാര്‍ക്കായിട്ടുള്ള ഇടപെടല്‍ സാമ്പത്തിക കാര്യങ്ങളില്‍ മാത്രം പരിമിതപ്പെടുത്താനാവില്ല. അടുത്തിടെ സുപ്രീംകോടതി നടത്തിയ വിധിയില്‍ ഭിന്നലിംഗക്കാരുടെ ചില പ്രത്യേക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനും ഇടം നല്‍കിയിട്ടുണ്ട്. സാമൂഹ്യ മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ലാത്ത ലൈംഗികത ഉളളവരെ നിയമപരമായി അംഗീകരിക്കല്‍ ഇപ്പോഴും ഒരു വിദൂര സ്വപ്നമായി നിലനില്‍ക്കുന്നു. എന്നിരിക്കെ, ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീംകോടതി (2014, ഏപ്രില്‍ 15-ാം തീയതിയിലെ വിധിന്യായപ്രകാരം) ഭിന്നലിംഗക്കാര്‍ക്കും തുല്ല്യഅവകാശവും തുല്ല്യസംരക്ഷണവും വ്യക്തമായി സ്ഥാപിക്കുന്നു, കൂടാതെ അവരുടെ ജീവിക്കാനുള്ള അവകാശത്തില്‍ ലിംഗപദവി എന്ന നിലയ്ക്കുള്ള വിവേചനം പാടില്ല എന്നും ഊന്നല്‍ നല്കിയിരിക്കുന്നു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഭിന്നലിംഗക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചറിയുന്നതിനായി കേരള സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ് അവരുടെ സാമൂഹ്യവ്യക്തിജീവിതത്തിന്റെ വിവിധ തലങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയുന്നതിനായി അവയെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് സർവ്വേ നടത്തി. 4000 ഭിന്നലിംഗവ്യക്തികളുടെ വിവരങ്ങള്‍ സർവ്വേയില്‍ ശേഖരിച്ചു. സർവ്വേ സൂചിപ്പിക്കുന്നത് കേരളത്തില്‍ ഭിന്നലിംഗക്കാര്‍ 250,005 ത്തിലധികം ഉണ്ട് എന്നാണ്.

2015-ല്‍ ഭിന്നലിംഗനയം പ്രഖ്യാപിച്ച ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമാണ് കേരളം. ഒരു വ്യക്തമായ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ഭിന്നലിംഗക്കാര്‍ക്ക് അവകാശ അധിഷ്ഠിതമായ ഒരു സംസ്ഥാന നയമാണ് കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് കൂടാതെ 2014-ലെ സുപ്രീംകോടതി വിധിയ്ക്ക് യോജിച്ച വണ്ണം ഒരു വ്യക്തിയ്ക്ക് ഭിന്നലിംഗം ആണെന്ന് സ്വയം തിരിച്ചറിയുന്നതിന് നയം അനുവദിക്കുന്നു. ഭിന്നലിംഗക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും തിരിച്ചറിയല്‍കാര്‍ഡ് നല്‍കുന്നതിനും ജില്ലാതല ഭിന്നലിംഗബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും നയം നിര്‍ദ്ദേശിക്കുന്നു. ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും അതിനായി എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കുന്നതിനും സാമൂഹ്യനീതി വകുപ്പ് ആലോചിക്കുന്നുണ്ട്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate