অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

കേരളത്തിലെ  കൈത്തറി നെയ്ത്ത് മേഖലയിലെ  തൊഴിലാളികള്‍ക്കും, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പെന്‍ഷനും  ഇതര ആനുകൂല്യങ്ങളും നല്കിവരുന്നു. ക്ഷേമനിധിയുടെ ഭരണച്ചുമതല വഹിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സമിതി അഞ്ച്  വീതം തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങിയ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആണ്.  ബോര്‍ഡിന്റെ ആസ്ഥാനം കണ്ണൂരിലും, തിരുവനന്തപുരം,      എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ നാലു റീജിയണല്‍ ഓഫീസുകളുമുണ്ട്.

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധിയുടെ ഗുണഭോക്താക്കള്‍,  കൈത്തറി മേഖലയിലെ തൊഴിലാളികളും കൈത്തറി  മേഖലയില്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ്.  അംശാദായം ഓരോ തൊഴിലാളിയും പ്രതിമാസം 3 രൂപയും, സ്വയം തൊഴിലില്‍  ഏര്‍പ്പെട്ടിരിക്കുന്ന ഓരോ ആളും പ്രതിമാസം 5 രൂപയും, തൊഴിലുടമ അവരുടെ കീഴിലുളള തൊഴിലാളികളുടെ അംശാദായത്തിന്റെ  ഇരട്ടി  തുകയായ 6 രൂപയും സര്‍ക്കാര്‍ തൊഴിലാളികളുടെയും സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും അംശാദായത്തിനു തുല്യമായ തുകയുമടയ്‌ക്കേണ്ടതാണ്.

അംഗത്വത്തിനായി സംസ്ഥാനത്തെ കൈത്തറി മേഖലയിലേയും  സഹകരണ സ്ഥാപനങ്ങളിലെയും, സ്വകാര്യ സ്ഥാപനങ്ങളിലെയും തൊഴിലാളികളെ സ്ഥാപന തൊഴിലാളികളായും വീടുകളില്‍ വച്ച് ജോലി ചെയ്യുന്നവരെ സ്വയം തൊഴിലാളികളായും   കണക്കാക്കി അംഗത്വം നല്‍കുന്നതാണ്.  അംഗത്വം ലഭിക്കുന്നതിന് സ്ഥാപന തൊഴിലാളികള്‍ ചുവടെ പറയുന്ന  രേഖകള്‍  ഹാജരാക്കേണ്ടതാണ്.

  • അംഗത്വ അപേക്ഷ (ഫോറം നമ്പര്‍ കക)
  • വയസ്സു തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ ജനന  സര്‍ട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും ഒന്നിന്റെ  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്)
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 2
  • രജിസ്‌ട്രേഷന്‍ ഫീസ് 2 രൂപ

അംഗത്വം ലഭിക്കുന്നതിനായി സ്വയം തൊഴില്‍ ചെയ്യുന്നവര്‍ ഹാജരാക്കേണ്ടുന്ന രേഖകള്‍

  • അംഗത്വ അപേക്ഷ (ഫോറം നമ്പര്‍ കക എ)
  • വയസ്സു തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ജനനസര്‍ട്ടിഫിക്കറ്റ്  ഇവയിലേതെങ്കിലും ഒന്നിന്റെ  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്)
  • പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ 2
  • തൊഴില്‍ സര്‍ട്ടിഫിക്കറ്റ്  സ്വയം തൊഴില്‍ ചെയ്യുന്നുണ്ടെന്ന് തെളിയിക്കുന്നതിനുളള വില്ലേജ് ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, എം.എല്‍.എ, എം.പി മാര്‍ ഇവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തുന്ന തൊഴില്‍ സര്‍ട്ടിഫിക്കറ്റ് (വീട്ടില്‍ വച്ച് ജോലി ചെയ്യുന്നുവെന്ന്  സര്‍ട്ടിഫിക്കറ്റില്‍  വ്യക്തമാക്കിയിരിക്കണം.)
  • രജിസ്‌ട്രേഷന്‍ ഫീസ് 2 രൂപ

സ്വന്തമായി തൊഴിലില്‍  ഏര്‍പ്പെട്ടിരിക്കുന്ന അംഗങ്ങള്‍ മാസം തോറുമോ, അല്ലെങ്കില്‍ വര്‍ഷത്തില്‍ രണ്ടു തവണകളായോ (കലണ്ടര്‍ വര്‍ഷം ജൂണ്‍ 30 നും ഡിസംബര്‍ 31 നും മുന്‍പായി) അംശാദായം അടയ്‌ക്കേണ്ടതും,അടയ്ക്കാതിരുന്നാല്‍ അംഗത്വം നഷ്ടമാകുന്നതുമായിരിക്കും. അംഗത്വം ലഭിക്കുന്നവര്‍ക്ക്  ഫോട്ടോ പതിച്ച  തിരിച്ചറിയല്‍ കാര്‍ഡ്  നല്കുന്നതാണ്.  ക്ഷേമ നിധിയില്‍  നിന്നും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനും ഇതര ആവശ്യങ്ങള്‍ക്കും നിര്‍ബന്ധമായും തിരിച്ചറിയല്‍  കാര്‍ഡ് ഹാജരാക്കേണ്ടതാണ്. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ മതിയായ കാരണം     കാണിച്ചാല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുന്നതാണ്.

ആനുകൂല്യങ്ങള്‍

  • പെന്‍ഷന്‍ :  58 വയസ്സ് പൂര്‍ത്തിയായി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സ്ഥാപന തൊഴിലാളികള്‍ക്കും  സ്വയം തൊഴില്‍  ചെയ്യുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട്.
  • ശാരീരിക വൈകല്യത്താലോ  സ്ഥായിയായ അവശത മൂലമോ ജോലി ചെയ്യാന്‍ കഴിയാതെ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ പെന്‍ഷന്  അര്‍ഹതയുണ്ട്. (അവശത മൂലം ജോലി  ചെയ്യാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍  ബോര്‍ഡിന്റെ  സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.)
  • ആശ്രിത ധന സഹായം
  • ജോലിയിലിരിക്കെ മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് 5,000/ രൂപ ധന സഹായത്തിനര്‍ഹതയുണ്ട്.  അംഗം  മരണമടഞ്ഞ് 90 ദിവസത്തിനകം അപേക്ഷ ഓഫീസില്‍  ലഭിച്ചിരിക്കണം.
  • അംശാദായം തിരിച്ചു നല്‍കല്‍
  • ജോലിയിലിരിക്കെ മരണമടയുന്ന  അംഗങ്ങളുടെ  ആശ്രിതര്‍ക്ക് അംശദായം  തിരിച്ചുനല്‍കല്‍ ഇനത്തില്‍ 1,000/  രൂപയ്ക്ക്  അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
  • എക്‌സ്‌ഗ്രേഷ്യാ ധനസഹായം
  • വിവാഹ ധനസഹായം

ക്ഷേമനിധി അംഗത്തിന്റെ പെണ്‍മക്കളുടെ വിവാഹത്തിനും വനിതാ അംഗത്തിന്റെ സ്വന്തം വിവാഹത്തിനും, വിവാഹ ധനസഹായമായി 2,000/ രൂപ നല്‍കുന്നു. പുനര്‍ വിവാഹത്തിന്  ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. എന്നാല്‍ വിധവകളായ അംഗങ്ങളുടെയോ അംഗങ്ങളുടെ വിധവകളായ  മക്കളുടെ പുനര്‍ വിവാഹത്തിന് ഈ ധനസഹായം ലഭിക്കുന്നതാണ്. ഒരംഗത്തിന് തന്റെ അംഗത്വകാലയളവില്‍ പരമാവധി രണ്ടു തവണ ഈ ധനസഹായം ലഭിക്കുന്നതാണ്. വിവാഹം കഴിഞ്ഞ് 60 ദിവസത്തിനകം അപേക്ഷ നല്‍കിയിരിക്കണം.

പ്രസവാനുകൂല്യം

പ്രസവാനുകൂല്യമായി 500/  രൂപ ക്ഷേമനിധിയിലെ വനിതാ അംഗത്തിന് നല്കുന്നു. അംഗത്വകാലയളവില്‍ പരമാവധി രണ്ടു തവണ ഈ ആനുകൂല്യം അനുവദിക്കുന്നതാണ്.  പ്രസവത്തീയതി മുതല്‍ 90 ദിവസത്തിനകം അപേക്ഷ ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ലഭിച്ചിരിക്കണം. ഇഡ ഇനത്തില്‍ ഏതെങ്കിലും സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹതയുളളവര്‍ക്കും 1961 ലെ മെറ്റേര്‍ണിറ്റി ബെനിഫിറ്റിന് നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അംഗങ്ങള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ക്ഷേമനിധിയില്‍  അംഗത്വമെടുത്ത് പ്രസവതീയതിയ്ക്ക് തൊട്ട് മുന്‍പ് കുറഞ്ഞത്  2 വര്‍ഷത്തെ അംഗത്വം ഉണ്ടായിരിക്കണം.

വിദ്യാഭ്യാസഗ്രാന്റ്

വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് പ്രതിവര്‍ഷം 300 രൂപ മുതല്‍ 2100 രൂപ വരെ വിദ്യാഭ്യാസ ഗ്രാന്റിന് അര്‍ഹതയുണ്ട്. അപേക്ഷ കോഴ്‌സ് തുടങ്ങി 45 ദിവസത്തിനകം ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ലഭിച്ചിരിക്കണം.ഹൈസ്‌കൂള്‍ ക്ലാസ്സുകള്‍ക്കൊഴികെ ഓരോ കോഴ്‌സിനും ഒന്നാം വര്‍ഷത്തേയ്ക്കാണ് ഗ്രാന്റിന് തിരഞ്ഞെടുക്കുവാനുളള അപേക്ഷ സമര്‍പ്പിക്കേണ്ടത്.  എന്നാല്‍  ഒന്നാം വര്‍ഷത്തേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്  തുടര്‍ന്നുളള വര്‍ഷത്തെ ഗ്രാന്റിന് തെരഞ്ഞെടുക്കാനുളള  അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസ്സുകളിലും പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഹൈസ്‌കൂള്‍ ക്ലാസ്സുകള്‍ക്കൊഴികെയുളള മറ്റ് കോഴ്‌സുകള്‍ക്ക് ഒരിക്കല്‍ ഗ്രാന്റിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്  ആ കോഴ്‌സിനെ തുടര്‍ന്നുളള  വര്‍ഷത്തെ ഗ്രാന്റിന് അര്‍ഹതയുണ്ടായിരിക്കും. അവര്‍ അടുത്ത വര്‍ഷത്തേയ്ക്കും തുടര്‍ച്ചയായി പ്രൊമോഷന്‍ ലഭിച്ചവരായിരിക്കണം. ഗ്രാന്റ് പുതുക്കാനുളള നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

യോഗ്യതകള്‍

  • അംഗത്തിന്റെ മക്കളായിരിക്കണം
  • 50% മാര്‍ക്ക് മുന്‍ കോഴ്‌സിന്/ യോഗ്യതാ കോഴ്‌സിന് ലഭിച്ചിരിക്കണം
  • അപേക്ഷിക്കുന്ന അദ്ധ്യയന വര്‍ഷത്തിന്റെ തൊട്ട് മുന്‍പുളള മാര്‍ച്ച് 31 തീയതിയിലേയ്ക്ക് 2 വര്‍ഷത്തെ അംഗത്വം  നിലനിര്‍ത്തി  വരുന്നവരായിരിക്കണം.
  • സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഫുള്‍ടൈം/ റഗുലര്‍ കോഴ്‌സ് പഠിക്കുന്നവരായിരിക്കണം.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate