অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്

അംഗത്വം

കേരളത്തിലെ അസംഘടിത തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടൂതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ നിജപ്പെടുത്തുവാനും, അവര്‍ക്ക് ആവശ്യമായ ക്ഷേമാനുകൂല്യങ്ങള്‍ ലഭ്യമാക്കുവാനുമായി 1970 ല്‍ കേരള കര്‍ഷക തൊഴിലാളി നിയമം നിലവില്‍ വന്നു.  ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതി നിലവില്‍ വന്നത്.
1974 ലെ കേരള കര്‍ഷക തൊഴിലാളി നിയമത്തിന്‍റെ എട്ടാം വകുപ്പ് പ്രകാരം 1975 ആഗസ്റ്റ് പതിനാലാം തീയതി പി.ഒ(എം.എസ്)62/75 തൊഴില്‍ നമ്പര്‍,സര്‍ക്കാര്‍ ഉത്തരവനുസരിച്ച് നിലവിലു ണ്ടായിരുന്ന കേരള കര്‍ഷക തൊഴിലാളി പ്രൊവിഡന്‍റ് ഫണ്ട് പദ്ധതി നിര്‍ത്തല്‍ ചെയ്ത് 1990 ജൂലൈ 5ലെ പി.ഒ (സി)52/90 നമ്പര്‍  സര്‍ക്കാര്‍ ഉത്തരവ് പ്രകാരം (എസ്.ആര്‍.ഒ.നമ്പര്‍ 935/90) കര്‍ഷക ക്ഷേമനിധി പദ്ധതി നിലവില്‍ വന്നു.
പദ്ധതിയുടെ ഭരണനിര്‍വ്വഹണത്തിനായി നിയമത്തിന്‍റെ പതിനൊന്നാം വകുപ്പുനുസരിച്ച് കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ രൂപം നല്‍കി.  തൊഴിലാളി പ്രതിനിധി അംഗം 7 പേര്‍, ഭൂഉടമ 7 പേര്‍, സര്‍ക്കാര്‍ പ്രതിനിധി 7 പേര്‍ ഉള്‍പ്പെടുന്ന ബോര്‍ഡാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ക്ഷേമനിധി രജിസ്‌ട്രേഷന്‍  18 വയസ്സ് പൂര്‍ത്തിയായവരും 55 വയസ്സിന് താഴെ പ്രായമുള്ളവരുമായ കര്‍ഷക തൊഴിലാളികള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ തയ്യാറാക്കിയ  അപേക്ഷ ബന്ധപ്പെട്ട വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാകുന്നു.  വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ വിദഗ്ധമായി പരിശോധിച്ച് അംഗത്വം നല്‍കുന്നു.

ഹാജരാക്കേണ്ട രേഖകള്‍

  1. കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  2. വയസ്സ്  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
  3. നോമിനേഷന്‍ ഫോം
  4. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (2 കോപ്പി )

ആനുകൂല്യങ്ങള്‍


1.അധിവര്‍ഷാനുകൂല്യം

കേരള കര്‍ഷക തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗമാകുന്ന ഒരു തൊഴിലാളിക്ക് 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പദ്ധതിയിലെ 27(1) വ്യവസ്ഥ പ്രകാരം 40 വര്‍ഷം പിഴകൂടാതെ അംശാദായം അടച്ചിട്ടുണ്ടെങ്കില്‍ 25,000 രൂപ അധിവര്‍ഷാനുകൂല്യമായി ലഭിക്കും.  40 വര്‍ഷത്തിനു താഴെ ആണെങ്കില്‍ 25000 രൂപയുടെ ആനുപാതികമായ തുക 5000 രൂപയില്‍ കുറയാതെ ലഭിക്കും.  60 വയസ്സായ അംഗത്തില്‍ നിന്ന് അംശാദായ കുടിശ്ശിക ഈടാക്കാറില്ല.  അംശാദായം അടച്ചകാലം അംഗത്വകാലമായി കണക്കാക്കി 1(3) 1(4) പ്രകാരം ആനുകൂല്യം നല്‍കിവരുന്നു.

2.മരണാനന്തര സഹായം

60 വയസ്സ് പൂര്‍ത്തിയാകുന്നതിനു മുമ്പ് കുറഞ്ഞത് 12 മാസമെങ്കിലുംഅംശാദായം അടച്ചതിനു ശേഷം ഒരംഗം മരണപ്പെടുകയാണെങ്കില്‍ ടിയാന്‍റെ നിയമപരമായ അവകാശിക്ക് മരണാനന്തര സഹായം നല്‍കുന്നു. അംഗത്വകാലത്തിന് ആനുപാതികമായിരിക്കും തുക.  ഏറ്റവും കുറഞ്ഞത് 1000 രൂപയായിരിക്കും.  നിയമാനുസൃത അവകാശി  ഭാര്യ /ഭര്‍ത്താവ് , വിവാഹിതയായ മകള്‍/പ്രായപൂര്‍ത്തിയാകാത്ത മകന്‍,അംഗത്തെ ആശ്രയിച്ചു കഴിയുന്ന അച്ഛനും അമ്മയും/നോമിനി  ഈ ക്രമത്തിലായിരിക്കും. മേല്‍ പറഞ്ഞ ആനുകൂല്യങ്ങള്‍  ലഭിക്കേണ്ടതായ അപേക്ഷാഫാറങ്ങള്‍ അനുബന്ധത്തില്‍ ചേര്‍ത്തിരിക്കുന്നു.

കേരള കര്‍ഷക തൊഴിലാളി ക്ഷേമ പദ്ധതിയുടെ ഖണ്ഡിക 27 (3) പ്രകാരം താഴെ പറയുന്ന ക്ഷേമപദ്ധതികള്‍ കൂടി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്.

3.വിവാഹ ധനസഹായ പദ്ധതി ക്ഷേമനിധിയില്‍ അംഗമായിട്ടുള്ള തൊഴിലാളികളുടെ പെണ്‍മക്കള്‍ക്കും, അംഗമായിട്ടുള്ള തൊഴിലാളികള്‍ക്കും മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിവാഹ  ധനസഹായമായി 2000 രൂപ നല്‍കിവരുന്നു.

അര്‍ഹതാമാനദണ്ഡങ്ങള്‍
  • വിവാഹ തീയതിയില്‍ അപേക്ഷകന്‍ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കേണ്ടതും 12    മാസത്തെ അംശാദായം അടച്ചിരിക്കേണ്ടതുമാണ്.
  • വിവാഹ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക വരുത്തിയിട്ടുള്ള അംഗങ്ങള്‍ക്ക് ആനുകൂല്യത്തിന്  അപേക്ഷിക്കാന്‍ അര്‍ഹത  ഉണ്ടായിരിക്കുന്നതല്ല.
  • അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന്/അപേക്ഷകയ്ക്ക് അംശാദായ കുടിശ്ശിക ഉണ്ടായിരിക്കുവാന്‍ പാടില്ല.  കുടിശ്ശിക ഉണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പ് അടച്ചു തീര്‍ത്തിരിക്കണം.
  • ഈ ആനുകൂല്യം ഒരു കര്‍ഷക തൊഴിലാളി കുടുംബത്തിന് പരമാവധി 2 തവണ മാത്രമേ ലഭിക്കുകയുള്ളൂ.
  • സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ കളായ പെണ്‍മക്കള്‍ക്ക് ഈ ധനസഹായത്തിന് അര്‍ഹതയില്ല
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
a) അപേക്ഷ വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം
  • അപേക്ഷ നിര്‍ദ്ദിഷ്ട ഫോറത്തിലായിരിക്കണം
  • അപേക്ഷയോടൊപ്പം പാസ്സ്ബുക്ക്/തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കേണ്ടതാണ്.
  • വിവാഹിതയായ പെണ്‍കുട്ടിക്ക് 18വയസ്സ് പൂര്‍ത്തിയായി എന്ന് തെളിയിക്കുന്നതിന്  രേഖയായി ജനന സര്‍ട്ടിഫിക്കറ്റ്/സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒന്നിന്‍റെ ശരിപകര്‍പ്പ് ഹാജരാക്കേണ്ടതാണ്.
  • വിവാഹം നടന്നതിന്‍റെ രേഖയായി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1954 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റോ, പഞ്ചായത്ത് അധികാരികളില്‍ നിന്ന് ലഭിച്ച വിവാഹ സര്‍ട്ടിഫിക്കറ്റോ ഹാരാക്കേണ്ടതാണ്.  ഇതില്ലാത്തപക്ഷം മത സാമുദായസംഘടനകളില്‍ നിന്നും ലഭിച്ചസര്‍ട്ടിഫിക്കറ്റും പരിഗണിക്കുന്നതാണ്.
  • പെണ്‍കുട്ടിയുടെവിവാഹമാണെങ്കില്‍,പെണ്‍കുട്ടിയും അപേക്ഷകന്‍/അപേക്ഷകയും തമ്മിലുള്ള ബന്ധം
  • സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനത്തില്‍ ജോലിയില്ല എന്നതു സംബന്ധിച്ച് വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ സാക്ഷ്യപത്രം. അതിനു കീഴെ അംഗം മേലൊപ്പ് വെച്ചിരിക്കേണ്ടതാണ്.
ഈ പദ്ധതി അനുസരിച്ച് വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ പുറപ്പെടുവിക്കുന്ന ഉത്തരവിനെ സംബന്ധിച്ച് ആക്ഷേപമോ, പരാതിയോ ഉണ്ടെങ്കില്‍ 60 ദിവസത്തിനകം ബോര്‍ഡിന് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അതിന്മേല്‍ ബോര്‍ഡിന്‍റെ തീരുമാനം അന്തിമമായിരിക്കും. 4.പ്രസവ ധനസഹായ പദ്ധതി
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലെ വനിതാ അംഗങ്ങളുടെ പ്രസവത്തിന് 1000 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്.
അര്‍ഹതാ മാനദണ്ഡങ്ങള്‍
  • ക്ഷേമനിധിയില്‍ അംഗങ്ങളായ വനിതാ തൊഴിലാളികള്‍ക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ.
  • പ്രസവ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഉള്ള അംഗങ്ങള്‍ക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
  • പ്രസവ തീയതിയില്‍ അപേക്ഷക ക്ഷേമനിധി അംഗത്വം എടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയും 12 മാസത്തെ അംശാദായം അടച്ചിരിക്കുകയും വേണം.
  • അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകയ്ക്ക് കുടിശ്ശിക ഉണ്ടായിരിക്കുവാന്‍ പാടുള്ളതല്ല.  കുടിശ്ശിക ഉണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പ് അടച്ചു തീര്‍ത്തിരിക്കണം.
  • ഒരംഗത്തിന് 2 തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹതയുള്ളൂ.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
  • അപേക്ഷ നിര്‍ദ്ദിഷ്ട ഫോറത്തിലായിരിക്കണം.
  • അപേക്ഷയോടൊപ്പം പാസ്സ്ബുക്ക്/തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കേണ്ടതാണ്.
  • ആശുപത്രിയിലാണ് പ്രസവം നടന്നതെങ്കില്‍ ബന്ധപ്പെട്ട ആശുപത്രി അധികൃതരുടെ സര്‍ട്ടിഫിക്കറ്റ്/അല്ലെങ്കില്‍ കുഞ്ഞിന്‍റെ ജനനം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  • പ്രസവ തീയതി മുതല്‍ 90 ദിവസത്തിനകം ബന്ധപ്പെട്ട വെല്‍ഫെയര്‍  ഫണ്ട് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കണം

അപ്പീല്‍
വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍മാര്‍ പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച്   പരാതിയോ,  ആക്ഷേപമോ ഉണ്ടെങ്കില്‍ 60 ദിവസത്തിനകം ബോര്‍ഡിന് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. അതിന്മേല്‍ ബോര്‍ഡിന്‍റെ തീരുമാനം അന്തിമമായിരിക്കും.

5. ചികിത്സാ ധനസഹായ പദ്ധതി
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള അംഗങ്ങള്‍ക്ക് കടം മൂലമോ/അസുഖം മൂലമോ സര്‍ക്കാര്‍/സഹകരണ ആശുപത്രികളിലോ, കാലാകാലങ്ങളില്‍ ബോര്‍ഡ് അംഗീകരിച്ച അര്‍ദ്ധസര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലോ ചികിത്സ നടത്തിയതിന്‍റെ ചെലവിലേക്കായി ഓരോ 5 വര്‍ഷത്തിനും പരമാവധി 1000 രൂപവരെ ചികിത്സാ ധനസഹായം നല്‍കുന്നതാണ് ഈ പദ്ധതി. അര്‍ഹതാ മാനദണ്ഡങ്ങള്‍
  • ചികിത്സ ആരംഭിക്കുന്ന തീയതിയില്‍ 12 മാസത്തെ അംഗത്വ കാലം പൂര്‍ത്തീകരിച്ചിരിക്കണം.
  • അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അംഗങ്ങള്‍ക്ക് അംശാദായ കുടിശ്ശിക ഉണ്ടാവാന്‍ പാടുള്ളതല്ല.
  • മരുന്നു വാങ്ങിയതിനും, ലബോറട്ടറി ടെസ്റ്റുകള്‍ക്കും ചിലവായ തുകയ്ക്ക് ധനസഹായം ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
  • നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
  • അപേക്ഷയോടൊപ്പം ചികിത്സ നടത്തിയ ഡോക്ടറുടെ /ആശുപത്രി അധികൃതരുടെ  സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
  • ഒ.പി./ഐ.ഡി. കാര്‍ഡിന്‍റെ പകര്‍പ്പ്.
  • മരുന്നു വാങ്ങിയതിന്‍റെ/ടെസ്റ്റുകള്‍ നടത്തിയതിന്‍റെ ബില്ലുകള്‍ (അച്ചടിച്ചനമ്പരും,  തീയതിയും, രോഗിയുടെ പേരും രേഖപ്പെടുത്തിയത്.) ബില്ലില്‍ ചികിത്സിക്കുന്ന  ഡോക്ടര്‍   ഒപ്പിട്ടിരിക്കണം.
  • പാസ്സ് ബുക്കിന്‍റെയും, ഐഡന്‍റിറ്റി കാര്‍ഡിന്‍റെയും പകര്‍പ്പ്.
  • ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സപൂര്‍ത്തിയാക്കിയ തീയതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ തീയതി മുതല്‍ക്ക് അല്ലെങ്കില്‍ അവസാനം മരുന്നു വാങ്ങിയതിന്‍റെ/ടെസ്റ്റുകള്‍ നടത്തിയതിന്‍റെ ബില്‍ തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷ അതാതു വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിച്ചിരിക്കണം.

അപ്പീല്‍
വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍മാര്‍ പുറപ്പെടുവിച്ച ഉത്തരവിനെ കുറിച്ച് പരാതി ഉണ്ടെങ്കില്‍ ഉത്തരവ് തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ ബോര്‍ഡിന് അപ്പീല്‍നല്‍കാവുന്നതാണ്.  ബോര്‍ഡിന്‍റെ തീരുമാനം അന്തിമമായിരിക്കും.
6. വിദ്യാഭ്യാസ ധനസഹായ പദ്ധതി
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഓരോ വര്‍ഷവും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നോ അല്ലെങ്കില്‍ സര്‍ക്കാരിന്‍റെ അംഗീകാരമുള്ള സ്‌കൂളുകളില്‍നിന്നോ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.സി/പോസ്റ്റ് മെട്രിക് ഐ.ടി.സി./ടി.ടി.സി./പോളിടെക്‌നിക്/ബിരുദം/ബിരുദാന്തര ബിരുദം എന്നീ കോഴ്‌സുകള്‍ പാസ്സാകുന്ന നിശ്ചിത എണ്ണം കുട്ടികള്‍ക്ക്, നിശ്ചിത നിരക്കില്‍, ജില്ലാടിസ്ഥാനത്തില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ വാങ്ങുന്ന ക്രമത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
മുകളില്‍ പറഞ്ഞിരിക്കുന്ന കോഴ്‌സുകളില്‍ ഏതെല്ലാം കോഴ്‌സുകള്‍ക്കാണ് ധനസഹായം നല്‍കേണ്ടതെന്നും, ആയതിന്‍റെ നിരക്കും, കുട്ടികളുടെ എണ്ണവും ഓരോ വര്‍ഷവും ബോര്‍ഡ് നിശ്ചയിക്കുന്നതാണ്.

അര്‍ഹതാ മാനദണ്ഡം
  • പരീക്ഷ ആരംഭിക്കുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ ടി കുട്ടിയുടെ അച്ഛന്‍/അമ്മ  ഫണ്ടില്‍ അംഗമായിട്ട്  12 മാസത്തെ അംഗത്വം പൂര്‍ത്തിയായിരിക്കണം.
  • അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അംശാദായ കുടിശ്ശിക ഉണ്ടാകുവാന്‍ പാടില്ല.  കുടിശ്ശിക  ഉണ്ടെങ്കില്‍  അപേക്ഷ  സമര്‍പ്പിക്കുന്നതിനു മുമ്പ് അടച്ചു തീര്‍ത്തിരിക്കണം.
  • ധനസഹായത്തിന് അര്‍ഹമായ കോഴസ് ആദ്യ ചാന്‍സില്‍ പാസ്സായിരിക്കണം.
  • അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോറത്തില്‍ അപേക്ഷിക്കണം.

  • ഏത് പരീക്ഷപാസ്സായതിനാണോ അപേക്ഷിക്കുന്നത് പ്രസ്തുത പരീക്ഷയുടെ  മാര്‍ക്ക്  ലിസ്റ്റിന്‍റെ ശരിപ്പകര്‍പ്പ്  (സാക്ഷ്യപ്പെടുത്തിയത്).
  • പാസ്സ്ബുക്കിന്‍റെയും/തിരിച്ചറിയല്‍ കാര്‍ഡിന്‍റെയും പകര്‍പ്പ്.
  • ബന്ധപ്പെട്ട പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 60 ദിവസത്തിനുള്ളി  ലോ/ബോര്‍ഡോ/ചീഫ് എക്‌സിക്യൂട്ടീവോ നിശ്ചയിക്കുന്ന തീയതിക്കകത്തോ നിശ്ചിത  ഫോറത്തില്‍ ധനസഹായത്തിനുള്ള അപേക്ഷ  സമര്‍പ്പിച്ചിരിക്കണം.
  • നിശ്ചിത തീയതിക്ക് ശേഷം സമര്‍പ്പിക്കുന്ന  അപേക്ഷകള്‍ യാതൊരു കാരണവശാലും  പരിഗണിക്കുന്നതല്ല.

അപ്പീല്‍
ആനുകൂല്യം അനുവദിക്കുന്നതില്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫീസറുടെ ഉത്തരവ് സംബന്ധിച്ച് പരാതിയോ ആക്ഷേപമോ ഉണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കാവുന്നതാണ്.  ബോര്‍ഡിന്‍റെ തീരുമാനം അന്തിമമായിരിക്കും.  സമയപരിധി കഴിഞ്ഞ അപേക്ഷകളില്‍ അപ്പീല്‍ അനുവദിക്കുന്നതല്ല.

അവസാനം പരിഷ്കരിച്ചത് : 3/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate