অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രാഷ്ട്രീയ സ്വാസ്ഥ്യ ബിമ യോജന

രാഷ്ട്രീയ സ്വാസ്ഥ്യ ബിമ യോജന

പാവങ്ങള്ക്കുള്ള ആരോഗ്യ ഇന്ഷുറന്സ്

ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന ആളുകള്‍ക്ക് ഒരു രോഗം എന്നത് അവരുടെ വരുമാനം ആര്‍ജ്ജിക്കാനുള്ള കഴിവിനുള്ള സ്ഥിരമായ ഒരു വെല്ലുവിളീ മാത്രമല്ല, മറിച്ച് കുടുംബം തന്നെ വിവിധതരത്തില്‍ കടക്കെണിയിലാകാനുള്ള സാദ്ധ്യതകൂടിയാണ്‌ തുറക്കുന്നത്. ദരിദ്ര കുടുംബങ്ങള്‍ക്ക് ചികിത്സ ആവശ്യമായി വരുമ്പോള്‍ അവര്‍ക്ക് വേണ്ടത്ര ഉറവിടങ്ങളില്ലാത്തതും, കൂലി നഷ്ടപ്പെടുമോ എന്ന ഭയവും, അല്ലെങ്കില്‍ അപകടകരമാംവിധം വൈകും വരെ കത്തിരിക്കുകയോ ചെയ്യുന്നു. ആവശ്യമായ ആരോഗ്യപരിചരണം തേടാന്‍ അവര്‍ തീരുമാനിച്ചാലും അത് അവരുടെ നിക്ഷേപങ്ങളുടെ വലിയൊരു പങ്ക് അപഹരിക്കുന്നു, അത് സ്വത്തുക്കള്‍ വില്‍ക്കാനും അതുപോലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് വെട്ടി കുറയ്ക്കാനും ഇടയാക്കുന്നു. അതിനു പകരമായി അവര്‍ക്ക് വലിയ കടങ്ങള്‍ നേരിടേണ്ടിവരുന്നു. ചികിത്സ വിസ്മരിക്കുന്നത് അനാവശ്യമായ സഹനങ്ങളോ മരണം തന്നെയോ ക്ഷണിച്ചുവരുത്തിയേക്കാം മാത്രമല്ല ചികിത്സിച്ചാല്‍ അത് സ്വത്തുക്കളുള്‍പ്പെടെ വില്‍ക്കാനും അതുപോലെ ജീവിതകാലം മുഴുവന്‍ ദാരിദ്ര്യത്തില്‍ തന്നെ കഴിഞ്ഞുകൂടാന്‍ ഇടയാക്കുകയും ചെയ്തേക്കാം.

ഈ ദുരന്തപൂര്‍ണ്ണമായ ഫലങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സിലൂടെ ഒഴിവാക്കാന്‍ സാധിക്കും, കാരണം അപകടസാദ്ധ്യതകള്‍ ഒരു വലിയ ഗ്രൂപ്പിന്‍റെ അപകടസാദ്ധ്യതയിലേയ്ക്ക് വീതിച്ചുപോവുകയാണ്‌ ചെയ്യുന്നത്. ശരിയായി രൂപകല്‍പന ചെയ്യപ്പെട്ടിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന്‌ ആരോഗ്യപരിചരണവും അതുപോലെതന്നെ ജീവിത നിലവാരം തന്നെയും മെച്ചപ്പെടുത്താന്‍ സാധിക്കും.

| ആര്എസബിവൈയുടെ രൂപവല്ക്കരണം(Genesis of RSBY)

കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത ബെനഫിഷ്യറികള്‍ക്ക് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ആരോഗ്യ ഇന്ഷുറന്‍സ് പ്രദാനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നിരുന്നാലും, മിക്കവാറും പദ്ധതികള്‍ക്കൊന്നും തന്നെ ഉദ്ദേശിച്ച ഫലമുണ്ടാക്കാന്‍ സാധിച്ചില്ല. സാധാരണയായി അവയ്ക്ക് രൂപകല്‍പനയില്‍ കൂടാതെ/അല്ലെങ്കില്‍ പ്രയോഗത്തിലായിരുന്നു കുഴപ്പങ്ങളുണ്ടായിരുന്നത്.

ഈ പശ്ചാത്തലം മനസ്സില്‍ വെച്ചുകൊണ്ട്, ഇന്ത്യന്‍ സര്‍ക്കാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് മുന്‍പ് സംഭവിച്ച കുഴപ്പങ്ങളില്ലാതെ രൂപകല്‍പന ചെയ്യാന്‍ തീരുമാനിക്കുകയും അത് സാദ്ധ്യമാക്കുകയും ചെയ്തു, എന്നുമാത്രമല്ല ഒരുപടികൂടി കടന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒന്നായി മാറുകയും ചെയ്തു. നിലവിലുള്ള പദ്ധതി മുമ്പുണ്ടായിരുന്ന ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിമര്‍ശനാത്മകമായ വിലയിരുത്തല്‍ വഴിയാണ്‌ മികച്ച രൂപം കൈവരിച്ചത്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടും മറ്റ് വിജയകരമായ മാതൃകകള്‍ ലോകത്താകമാനം പരിശോധിച്ചും രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജന രൂപവല്‍ക്കരിച്ചു.

രാഷ്ട്രീയ സ്വാസ്ഥ്യ ബിമാ യോജന അല്ലെങ്കില്‍ ആര്‍എസ്ബിവൈ 2008 ഏപ്രില്‍ 1ന്‌ പ്രവര്‍ത്തനമാരംഭിച്ചു.

| എന്താണ് ആര്എസ്ബിവൈ?(What is RSBY?)

ഇന്ത്യന്‍ സര്‍ക്കാരിന്‍റെ തൊഴില്‍ മന്ത്രാലയമാണ്‌ ആര്‍എസ്ബിവൈ ആരംഭിച്ചത്. ഇത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രദാനം ചെയ്യാനായി രൂപവല്‍ക്കരിച്ചതാണ്‌. ആര്‍എസ്ബിവൈയുടെ ലക്ഷ്യം ആശുപത്രി പ്രവേശനമുള്‍പ്പെടെയുള്ള ആരോഗ്യപരമായ പ്രശ്നങ്ങള്‍ മൂലമുള്ള സാമ്പത്തിക ബാദ്ധ്യതകളില്‍ നിന്ന് ബിപിഎല്‍ കുടുംബങ്ങളെ കരകയറ്റുക എന്നതാണ്‌. ആര്‍എസ്ബിവൈയ്ക്ക് കീഴിലുള്ള ഗുണഭോക്താക്കള്‍ക്ക് ആശുപത്രി പ്രവേശനം ആവശ്യമുള്ള തരത്തിലുള്ള മിക്കവാറും രോഗങ്ങള്‍ക്കൊക്കെത്തന്നെ 30,000/- രൂപയുടെ ആനുകൂല്യം ലഭിക്കുന്നതാണ്‌. ഭീമമായ തോതില്‍ ആളുകള്‍ക്കാവശ്യമുള്ള പാക്കേജുകള്‍ ആശുപത്രികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായപരിധിയില്ലാതെ തന്നെ മുമ്പ് നിലവിലുള്ള അവസ്ഥകളും പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ പരിരക്ഷ കുടുംബനാഥന്‍ പങ്കാളി മൂന്നു വരെ ആശ്രിതര്‍ എന്നിവര്‍ക്ക് ലഭിക്കുന്നതാണ്‌. ഗുണഭോക്താക്കള്‍ രജിസ്ട്രേഷന്‍ ഫീസായി 30/- രൂപ മാത്രം നല്‍കിയാല്‍ മതി, ബാക്കി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മത്സരാധിഷ്ഠിതമായ ലേലം വിളിയിലൂടെ തെരഞ്ഞെടുത്ത ഇന്‍ഷുറര്‍ക്ക് ബാക്കി പ്രീമിയം അടയ്ക്കുന്നതാണ്‌.

| ആര്എസ്ബിവൈയുടെ അതുല്യമായ പ്രത്യേകതകള്‍(Unique Features of RSBY)

ഇന്ത്യന്‍ സര്‍ക്കാര്‍ ആദ്യമായി പാവപ്പെട്ടവര്‍ക്ക് ആരോഗ്യ ഇന്ഷുറന്‍സ് നാല്‍കാന്‍ ശ്രമിക്കുന്ന ആദ്യ പദ്ധതിയല്ല ആര്‍എസ്ബിവൈ. എന്നിരുന്നാലും ആര്‍എസ്ബിവൈ പദ്ധതി മറ്റ് പദ്ധതികളില്‍ നിന്ന് ഒരുപാട് പ്രധാന കാര്യങ്ങളില്‍ വ്യത്യസ്തമാണ്‌.

ഗുണഭോക്താവിനെ ശക്തിപ്പെടുത്തുന്നു(Empowering the beneficiary) ആര്‍എസ്ബിവൈ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പൊതു,സ്വകാര്യ ആശുപത്രികളില്‍ ഏതുവേണമെങ്കിലും തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്, കാരണം ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ആശുപത്രികള്‍ തമ്മില്‍ മത്സരമുണ്ട്.

എല്ലാ ഗുണദാതാക്കള്ക്കും ബിസിനസ്സ് മാതൃക (Business Model for all Stakeholders) – ഈ സ്കീം ഓരോ ഗുണദാതാക്കള്‍ക്കും ഇടയിലുള്ള ആരോഗ്യകരമായ മത്സരം വളര്‍ത്താന്‍ പാകത്തിന്‌ രൂപകല്‍പന ചെയ്തിട്ടുള്ളതാണ്‌. ഇത് സ്കീം വളരുന്നതിനും നിലനില്‍ക്കുന്നതിനും സുപ്രധാനമായ തരത്തിലുള്ള സംഭാവനകള്‍ നല്‍കുന്നു.

ഇന്ഷുറര്മാര്‍(Insurers) ആര്‍എസ്ബിവൈയില്‍ അംഗത്വമുള്ള എല്ലാ കുടുംബങ്ങളുടെയും ആദ്യ പ്രീമിയം ഇന്‍ഷുറര്‍ അടയ്ക്കുന്നതാണ്‌. അതിനാല്‍, ഇന്‍ഷുറര്‍ക്ക് ബിപിഎല്‍ പട്ടികയില്‍ നിന്ന് പരമാവധി കുടുംബങ്ങളെ ചേര്‍ക്കാനുള്ള പ്രേരണ ഉണ്ടാകും. ഇത് ലക്ഷ്യം വെയ്ക്കുന്ന ഗുണഭോക്താക്കള്‍ പരമാവധി പങ്കെടുക്കാന്‍ ഇടയാക്കും.

ആശുപത്രികള് (Hospitals) – ഗുണഭോക്താക്കളെ എത്ര ചികിത്സിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ ആശുപത്രിയ്ക്ക് പ്രതിഫലം ലഭിക്കുന്നത്. പൊതുമേഖലയിലെ ആശുപത്രികള്‍ക്ക് പോലും ആര്‍എസ്ബിവൈയ്ക്ക് കീഴില്‍ വരുന്ന രോഗികളെ ചികിത്സിക്കുക വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ലഭിക്കുന്നു. അതിനുപകരമായി ഇന്‍ഷുറര്‍മാര്‍ ആശുപത്രികളെ നിരീക്ഷിച്ച് വഞ്ചനാപരമായ ഒന്നും തന്നെ സംഭവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു.

ഇടനിലക്കാര്‍(Intermediaries) എന്‍ജിഒകള്‍ കൂടാതെ എംഎഫ്ഐകള്‍ മുതലായവയുടെ ഉള്‍പ്പെടുത്തല്‍ ബിപിഎല്‍ കുടുംബങ്ങളെ വലിയ തോതില്‍ സഹായിക്കും. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനനുസരിച്ച് ഈ ഇടനിലക്കാര്‍ക്ക് പ്രതിഫലം ലഭിക്കുന്നതാണ്‌.

സര്ക്കാര് (Government) – ഒരു കുടുംബത്തിന്‌ പ്രതിവര്‍ഷം 750/- രൂപ പരമാവധി നല്‍കുന്നതിലൂടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ആളുകള്‍ക്ക് മികച്ച ആരോഗ്യ നിലവാരം പ്രദാനം ചെയ്യാന്‍ സാധിക്കുന്നു. ഇത് പൊതു സ്വകാര്യ സേവനദാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരമുണ്ടാകുന്നതിനും പൊതു ആരോഗ്യ പരിചരണ ദാതാക്കളുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

വിവര സാങ്കേതികവിദ്യാ പ്രതിഫലം

ഇത്രയും വലിയ തോതില്‍ ഐടി സങ്കേതങ്ങള്‍ ആദ്യമായാണ്‌ സാമൂഹ്യ മേഖലയില്‍ ഉപയോഗിക്കപ്പെടുന്നത്. ഗുണം ലഭിക്കുന്ന ഓരോ കുടുംബത്തിനും ഒരു ജൈവസാദ്ധ്യമാക്കിയ സ്മാര്‍ട്ട് കാര്‍ഡ് കൈവിരലടയാളങ്ങളും ഫോട്ടോകളും ഉള്‍പ്പെടെ ലഭിക്കുന്നതാണ്‌. ആര്‍എസ്ബിവൈയുടെ കീഴില്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള എല്ലാ ആശുപത്രികളും ഐടി ബന്ധമുള്ളതും ജില്ലാ തലത്തില്‍ ഒരു സെര്‍വറുമായി ബന്ധിപ്പിച്ചിട്ടുള്ളതും ആയിരിക്കും. സേവനം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കാലികമായി വിവരങ്ങള്‍ ലഭിക്കാന്‍ ഈ സൌകര്യം ഫലപ്രദമാണ്‌.

സുരക്ഷിതവും വഞ്ചിക്കപ്പെടാത്തതും(Safe and foolproof) – ജനിതകസാദ്ധ്യമാക്കിയ സ്മാര്‍ട്ട് കാര്‍ഡ് കൂടാതെ കീ മാനേജ്മെന്‍റ് സംവിധാനവും ഈ സ്കീനിനെ സുരക്ഷിതവും വഞ്ചനാമുക്തവുമാക്കിയിരിക്കുന്നു. ആര്‍എസ്ബിവൈയുടെ കീ മാനേജ്മെന്‍റ് സംവിധാനം കാര്‍ഡ് അവകാശപ്പെട്ട ആള്‍ക്കുതന്നെ എത്തിച്ചേരുന്നു എന്ന് ഉറപ്പുവരുത്തുകയും അത് കൃത്യമായി പുറപ്പെടുക്കുകയും ചെയ്യുന്നു. ജനിതകസാദ്ധ്യമാക്കിയ സ്മാര്‍ട്ട് കാര്‍ഡ് അതിന്‍റെ അവകാശപ്പെട്ട ആളുകള്‍ക്കുമാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

അനായാസത (Portability ) – ആര്‍എസ്ബിവൈയുടെ പ്രധാനപ്പെട്ട ഒരു പ്രത്യേകത ഒരു പ്രത്യേക ജില്ലയില്‍ എന്‍റോള്‍ ചെയ്യപ്പെട്ടിട്ടുള്ള ബെനഫിഷ്യറിയ്ക്ക് സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ളപക്ഷം എംപാനല്‍ ചെയ്തിട്ടുള്ള ഇന്ത്യയിലെ എല്ലാ ആശുപത്രികളിലും ചികിത്സ തേടാവുന്നതാണ്‌. ഈ പ്രത്യേകത സ്കീമിനെ അതുല്യമാക്കുകയും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വലിയൊരു സഹായവുമാണ്‌. കാര്‍ഡുകളുടെ ഒരു പങ്ക് കൈവശം വെയ്ക്കുന്നപക്ഷം സ്ഥലം മാറിപ്പോകുന്ന ജോലിക്കാര്‍ക്കും ഈ പരിരക്ഷ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്‌.

രൂപയില്ലാത്തതും പ്രമാണങ്ങളില്ലാത്തതുമായ ഇടപാടുകള്‍(Cash less and Paperless transactions) –ആര്‍എസ്ബിവൈയുടെ ഒരു ബെനഫിഷ്യറിയ്ക്ക് എംപാനല്‍ ചെയ്തിട്ടുള്ള ഒരു ആശുപത്രിയില്‍ രൂപയില്ലാതെ ചികിത്സിക്കാനുള്ള ആനുകൂല്യം ലഭിക്കുന്നു. അയാള്‍/ അവര്‍ക്ക് പ്രസ്തുത ആനുകൂല്യം ലഭിക്കാന്‍ സ്മാര്‍ട്ട് കാര്‍ഡ് കയ്യില്‍ കരുതിയാല്‍ മതിയാകും അതിനെ തുടര്‍ന്ന് അവരുടെ കൈവിരലടയാളം പരിശോധിക്കുന്നതാണ്‌. ഇതിനോടനുബന്ധിച്ച് ചികിത്സ സംബന്ധിച്ച എല്ലാ പ്രമാണങ്ങളും ഇന്‍ഷുറര്‍ക്ക് അയയ്ക്കേണ്ടതില്ല എന്ന ആനുകൂല്യം കൂടി ലഭിക്കുന്നു. അവര്‍ ഇന്‍ഷുരര്‍ക്ക് ഓണ്‍ലൈനായി ക്ലെയിമുകള്‍ അയയ്ക്കുകയും ഇലക്ട്രോണിക്കലായി തന്നെ ആനുകൂല്യം കൈപ്പറ്റുകയും ചെയ്യുന്നു.

റോബസ്റ്റ് നിരീക്ഷണവും വിശകലനവും(Robust Monitoring and Evaluation) –ആര്‍എസ്ബിവൈ ഒരു റോബസ്റ്റ് നിരീക്ഷണ അവലോകന സംവിധാനം രൂപീകരിക്കുന്നു. ഒരു വിസ്തൃതമായ ബാക്കെന്‍റ് ഡാറ്റാ മാനേജമെന്‍റ് സംവിധാനം ഇന്ത്യയിലുടനീളം നടക്കുന്ന ഇടപാടുകള്‍ നിരീക്ഷിക്കുകയും കാലികമായ വിശകലന റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുകയും ചെയ്യും. സര്‍ക്കാര്‍ ശേഖരിച്ചതും പൊതുവായി പ്രഖ്യാപിച്ചിട്ടുള്ളതുമായ വിവരങ്ങള്‍ ഈ സ്കീമിന്‍റെ ഇടക്കാല മെച്ചപ്പെടലുകള്‍ക്ക് സഹായിക്കും. ഡാറ്റാ കൂടാതെ മറ്റ് റിപ്പോര്‍ട്ടുകള്‍ എന്നിവയെ അധാരമാക്കി ഇന്‍ഷുറര്‍മാര്‍ തമ്മിലുള്ള ടെന്‍റര്‍ മത്സരത്തിന്‌ ഇത് ആക്കം കൂട്ടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

 

For more information visit Rashtriya Swasthya Bima Yojana

അവസാനം പരിഷ്കരിച്ചത് : 7/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate