অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്​കീസോഫ്രീനിയ

സ്​പഷ്​ടമായി ചിന്തിക്കുവാനും വികാരങ്ങളെ കൈകാര്യം ചെയ്യുവാനും മറ്റുള്ളവരുമായി ഇടപഴകാനുമുള്ള കഴിവിനെ ബാധിക്കുന്ന ഗുരുതരമായ ഒരു മാനസിക രോഗമാണ് സ്​കീസോഫ്രീനിയ. ഈ അസുഖത്തെ പലരും ഒരു രോഗമായി കണക്കാക്കുന്നില്ല. മറിച്ച് വളർത്തുദോഷമോ ഗ്രഹദോഷമോ, ദൈവശാപമോ, അമാനുഷിക ശകതികളോ ആണെന്ന് തെറ്റിദ്ധരിക്കുയാണ്. മറിച്ച്, മസ്​തിഷ്​ക കോശങ്ങളിൽ സംഭവിക്കുന്ന ഭൗതികവും രാസയാനികവുമായ മാറ്റങ്ങളാൽ വരുന്ന താളപ്പിഴകവുകളാണ് ഈ രോഗത്തിന് കാരണം. പ്രമേഹവും ഹൃേദ്രാഗവും പോലെ ജീവശാസ്​ത്രപരമായ ഒരു രോഗമാണിത്​.

ആരെയാണ് ​രോഗം ബാധിക്കുന്നത്?
സമൂഹത്തിൽ തികച്ചും സാധാരണമായ ഈ രോഗം നൂറു പേരിൽ ഒരാളെവീതം ജീവിതത്തിൽ ഏതെങ്കിലും സമയത്ത് ബാധിക്കുന്നു. കേരളത്തിൽ ഏകദേശം 3,30,000  പേർക്ക് ഈ രോഗമുണ്ട്. സ്​ത്രീകളെയും പുരുഷന്മാരെയും ഒരു പോലെ ബാധിക്കുന്ന രോഗമാണിത്. 15 നും 30 നും ഇടക്ക്​ പ്രായമുള്ള പുരുഷന്മാരിലും 25 നും 30 നും ഇടക്ക്​  പ്രായമുള്ള സ്​ത്രീകളിലുമാണ് സാധാരണയായി ഇത് കാണുന്നത്. വംശം, വർണം, ജാതി, മതം, സാമ്പത്തിക സ്​ഥിതി തുടങ്ങിയ എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി സ്​കീസോഫ്രീനിയ എല്ലാതരം ആളുകളേയും ബാധിക്കുന്നു.

അടിസ്​ഥാന കാരണങ്ങൾ


വിവിധ ഘടകങ്ങൾ കൂടിച്ചേരുന്ന രോഗമാണിത്. തലച്ചോറിലെ നാഡീകോശങ്ങൾ പരസ്​പരം കൈമാറാൻ ഉപയോഗിക്കുന്ന രാസപദാർഥങ്ങളായ ഡോപാമിൻ, ഗ്ലൂട്ടമേറ്റ് എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ ഈ രോഗത്തിന് മുഖ്യ കാരണമാകുന്നു. പാരമ്പര്യം, ജന്മനാ തലച്ചോറിന് സംഭവിക്കുന്ന നാശങ്ങൾ, ഗർഭാവസ്​ഥയിൽ ബാധിക്കാവുന്ന വൈറസ്​ രോഗങ്ങൾ, കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ എന്നിവയൊക്കെ മറ്റു കാരണങ്ങളാണ്. മാനസിക സംഘർഷങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെ  ഈ രോഗാവസ്​ഥയെ കൂടുതൽ മോശമാക്കാം.

ലക്ഷണങ്ങൾ


സ്​കീസോഫ്രീനിയയുടെ ലക്ഷണങ്ങൾ പലതാണ്. അസുഖം തുടങ്ങുന്നത് ക്രമേണയായിരിക്കും. സ്​കീസോഫ്രീനിയക്ക് ഒരായിരം മുഖങ്ങളുണ്ട്. ചുരുങ്ങിയത് ഒരു മാസമെങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങൾ സ്​ഥിരമായി കണ്ടുവന്നാൽ രോഗം സ്​കീസോഫ്രീനിയയാണെന്ന് അനുമാനിക്കാം.

  1. ഒന്നിലും താല്പര്യമില്ലായ്​മ, മറ്റുള്ളവരിൽനിന്നും ഒഴിഞ്ഞുമാറുക, പഠനം, ജോലി, ശരീരവൃത്തി, ആഹാരം എന്നിവയിൽ അലസതയും താല്പര്യക്കുറവും.
  2. സംശയ സ്വഭാവം – തന്നെ ആരോ അക്രമിക്കാൻ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിത ബന്ധം, ബാഹ്യശകതികൾ ത​​​െൻറ പ്രവർത്തനങ്ങളെയും, ചിന്തകളെയും നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ തോന്നലുകൾ.
  3. മിഥ്യാനുഭവങ്ങൾ മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാത്തതും കാണാൻ കഴിയാത്തതുമായ ശബ്​ദങ്ങൾ കേൾക്കുക, കാഴ്​ചകൾ കാണുക.
  4. വൈകാരിക മാറ്റങ്ങൾ – ഭയം, ഉത്കണ്​ഠ, നിർവികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക.
  5. ഇല്ലാത്ത വ്യകതികളുമായി സംസാരിക്കുക, ബന്ധമില്ലാത്തതും അർത്ഥമില്ലാത്തതുമായ  സംസാരം, അംഗവിക്ഷേപങ്ങൾ കാണിക്കുക, കണ്ണാടി നോക്കി ചേഷ്​ടകൾ കാണിക്കുക.
  6. കഠിനമായ ദേഷ്യം, ആത്​മഹത്യാ പ്രവണത, കൊലപാതക വാസന.

സ്​കീസോഫ്രീനിയയുടെ ഗതി
സ്​കീസോഫ്രീനിയ രോഗികളിൽ 30–40 വരെ പൂർണമായി വിമുകതി നേടുമ്പോൾ 30–40 ശതമാനം തുടർച്ചയായ പരിചരണത്തിലൂടെയും മരുന്നുകളുടെയും സഹായത്താൽ ഏറെക്കുറെ മുന്നോട്ട് പോകാൻ കഴിവുള്ളവരാണ്.

ചികിത്സ


ശരിയായ ചികിത്സയിലൂടെയും പരിചരണങ്ങളിലൂടെയും സ്​കീസോഫ്രീനിയയെ ഒട്ടൊക്കെ ഭേദമാക്കാം. ആരംഭത്തിൽ തന്നെ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതാക്കി ഭാവി ജീവിതം സുരക്ഷിതമാക്കിക്കൊണ്ടുള്ള ചികിത്സാ രീതികളാണ് ഇന്ന് നിലവിലുള്ളത്. മരുന്നുകളോടൊപ്പം മറ്റു തെറാപ്പികളും നല്ല പിന്തുണയും നൽകിയാൽ ചികിത്സ വളരെയേറെ എളുപ്പമാകും. ഇലക്​​ട്രോ കൺസെൽവ് തെറാപ്പിയും കൗൺസിലിങ്ങും പുനരധിവാസംപോലുള്ള  സാമൂഹിക ചികിത്സകളും ഇന്ന് വ്യാപകമാണ്. ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ രോഗം മൂർച്ഛിക്കുന്ന അവസരങ്ങളിൽ ഒരു ഹ്രസ്വകാലത്തേക്കെങ്കിലും ഈ രോഗമുള്ള മിക്കവർക്കും ആശുപത്രിയിൽ കിടക്കേണ്ടി വന്നേക്കാം.

ഔഷധ ചികിത്സ


സ്​കീസോഫ്രീനിയക്കുള്ള മരുന്നുകൾ പൊതുവെ ആൻറിസൈക്കോട്ടിക്​സ്​ എന്ന പേരിൽ അറിയപ്പെടുന്നു. മസ്​തിഷ്​കത്തിലെ ഡോപ്പമി​​​​െൻറ അധികാവസ്​ഥ കുറച്ചുകൊണ്ടുവരികയാണ് ഇത്തരം മരുന്നുകൾ ചെയ്യുന്നത്. പഴയകാല ഔഷധങ്ങൾക്ക്​ പുറമേ പാർശ്വഫലങ്ങൾ തീരെ കുറഞ്ഞതും അതേ സമയം കൂടുതൽ ഗുണം ലഭിക്കുന്നതുമായ നവീന ഔഷധങ്ങൾ വിദേശത്തേപ്പോലെ ഇന്ത്യയിലും ഇന്ന് ലഭ്യമാണ്.,  മരുന്ന് കഴിക്കാൻ വിസമ്മതിക്കുന്ന രോഗികൾക്കായി അവരറിയാതെ കൊടുക്കാവുന്നതും, രണ്ടാഴ്​ചയിലോ മാസത്തിലൊരിക്കലോ ഇഞ്ചക്ഷൻ രൂപത്തിൽ കൊടുക്കാവുന്നതുമായ മരുന്നുകളും ലഭ്യമാണ്.

ഇലക്​​ട്രോ കൺവൽസീവ് തെറാപ്പി


രോഗിയെ മയക്കി കിടത്തി ചെറിയ അളവിൽ വൈദ്യുതി തലച്ചോറിലൂടെ കടത്തിവിട്ട് തകരാറുകൾ പരിഹരിക്കുന്ന രീതിയാണിത്. ഇതിന് ഏകദേശം 40 സെക്കൻറ്​ മാത്രമേ ആവശ്യമുള്ളു. ഇത്തരത്തിൽ തലച്ചോറിലേക്ക് വൈദ്യുതി പ്രസരിപ്പിക്കുന്നത് ന്യൂറോട്രാൻസ്​മിറ്റേഴ്​സ്​ എന്നറിയപ്പെടുന്ന ഒട്ടേറെ രാസപദാർഥങ്ങളുടെ അസന്തുലിതാവസ്​ഥ ശരിയാക്കിയെടുക്കാൻ തലച്ചോറിനെ സഹായിക്കുന്നു. മരുന്നുകളൊന്നും ഫലിക്കാത്തവർക്കും മരുന്ന് കഴിക്കാൻ വിസമ്മതിക്കുന്നർക്കും അബോധാവസ്​ഥ പോലെ കാണിക്കുന്ന കാറ്ററ്റോണിക് അവസ്​ഥ പ്രകടിപ്പിക്കുന്നവർക്കും ഇലക്​​ട്രോകൺവൽസീവ് തെറാപ്പി വളരെ ഫലപ്രദമാണ്.

സാമൂഹ്യ–മനശാസ്​ത്ര ചികിത്സ


ആശയ വിനിമയത്തിനുള്ള പ്രയാസം, സ്വന്തം ശരീരത്തെക്കുറിച്ചുള്ള ശ്രദ്ധയില്ലായ്​മ, മറ്റുള്ളവരുമായി ബന്ധം സ്​ഥാപിക്കാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള താൽപര്യമില്ലായ്​മ തുടങ്ങിയ പ്രശ്​നങ്ങളാൽ വിഷമിക്കുന്ന രോഗികൾക്ക് ഒരാശ്വാസമാണ് സാമൂഹ്യ–മനശാസ്​ത്ര ചികിത്സ. ഈ ചികിത്സ വീണ്ടും  നല്ലൊരു ജീവിതം നയിക്കാൻ രോഗികളെ സഹായിക്കുന്നു. സൈക്കോതെറാപ്പി, കോഗ്​നറ്റീവ്​ ബിഹേവിയറൽ തെറാപ്പി, രോഗപരിചാരകർക്ക് രോഗത്തെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുക, തൊഴിലധിഷ്​ടിത സാമൂഹിക പുനരധിവാസം എന്നിവയെല്ലാം അടങ്ങിയതാണ് ഈ സമഗ്ര ചികിഝാ രീതി.

സൈക്കോതെറാപ്പി


മാനസികമായും വൈകാരികവുമായ പ്രശ്നങ്ങളെ ശാസ്​ത്രീയമായ ഉപദേശങ്ങളിലൂടെയും നിർദ്ദേശങ്ങളിലൂടെയും ഭേദമാക്കുന്ന രീതിയാണിത്. എന്നിരുന്നാലും സൈക്കോതെറാപ്പിക്കൊപ്പം മരുന്നുകളും ഉപയോഗിക്കേണ്ടതാണ്. സ്​കീസോഫ്രീനിയ എന്ന രോഗാവസ്​ഥ മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ സൈക്കോതെറാപ്പി രോഗികളെ സഹായിക്കുന്നു.

മരുന്നുകൾ യഥാസമയത്ത് കൊടുക്കുന്നതിൽ പരിചാരകർക്ക് വളരെ വലിയ പങ്കാണുള്ളത്. മരുന്നുകൾ കൃത്യസമയത്ത് നൽകാനും മരുന്നുകൾ കഴിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ചു രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ പരിചാരകർ ശ്രദ്ധിക്കണം. ആശുപത്രി വിട്ട രോഗികൾക്ക് മതയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും വളരെ പ്രധാനമാണ്. മരുന്നുകൾ നിർത്തിക്കളയുന്ന രോഗികളിലും തുടർചികിത്സക്ക് പോകാത്തവരിലും രോഗാവസ്​ഥ തിരിച്ചു വന്നേക്കാം. ചികിത്സ തുടരാൻ രോഗികളെ േപ്രരിപ്പിച്ച് ചികിത്സയിൽ സഹായിക്കുന്നതിലൂടെ പരിചാരകർക്ക് രോഗികളുടെ ജീവിതം മെച്ചപ്പെടുത്താനാകും.

കടപ്പാട്: ഡോ. പി.എൻ. സുരേഷ്​ കുമാർ

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate