অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സാധാരണയായി കാണുന്ന തകരാറുകള്‍

പൊതുവായ തകരാറുകള്‍

ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം പൊതുവായി കണ്ടെത്തപ്പെട്ടിട്ടുള്ള തകരാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. പലപ്പോഴും നിസാരമായ മാനസിക സമ്മര്‍ദ്ദം എന്ന നിലയ്ക്ക് കരുതിപ്പോരുന്ന വിഷാദരോഗം, ഉത്കണ്ഠ പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധേയമായ മനക്ലേശത്തിന് കാരണമാകുകയും ക്രമേണ ഗുരുതരമായ മാനസികാരോഗ്യ തകരാറിലേക്ക് എത്തുകയും ചെയ്തേക്കാം. ഇതിലെതെങ്കിലും ലക്ഷണങ്ങളുള്ള വ്യക്തികള്‍ക്ക് ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം ആവശ്യമാണ്. യഥാസമയത്തുള്ള ഇടപെടലും പിന്തുണയും ഇവര്‍ക്ക് ഗുണപ്പെടുകയും ചെയ്യും.

വിഷാദ രോഗം

എന്താണ് വിഷാദ രോഗം ?

നിങ്ങളുടെ ഒരു സുഹൃത്ത് അല്ലെങ്കില്‍ ബന്ധു എന്തുകൊണ്ടാണ് ഒരു പാട് നേരം ദുഃഖിതരും ക്ഷീണിതരും മറ്റുമായി കാണപ്പെടുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ അമ്പരന്നിട്ടുണ്ടോ? ഈ വ്യക്തി ഒന്നും മിണ്ടാതിരിക്കുന്നതോ ദൈനംദിന കാര്യങ്ങളില്‍ ഇയാള്‍ക്ക് താല്‍പര്യം നഷ്ടപ്പെട്ടിരിക്കുന്നതോ യഥാസമയം ഭക്ഷണം കഴിക്കാതിരിക്കുന്നതോ ഇടയ്ക്കിടയ്ക്ക് ജോലിക്ക് വരാതിരിക്കുന്നതോ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകാം. ഈ സൂചനകള്‍ വ്യക്തമാക്കുന്നത് ഈ വ്യക്തിക്ക് വിഷാദരോഗം ഉണ്ട് എന്നായേക്കാം.

വിഷാദരോഗം, ഒരു വ്യക്തിയുടെ ചിന്തകളെ, വികാരങ്ങളെ, പെരുമാറ്റത്തെ, മറ്റുള്ളവരുമായുള്ള ബന്ധങ്ങളെ, ജോലിയിലുള്ള മികവിനെ ബാധിക്കുന്ന ഒരു കൂട്ടം ലക്ഷണങ്ങളോട് കൂടിയ, ചില ഗുരുതരമായ കേസുകളില്‍ ആത്മഹത്യയിലേക്ക് പോലും നയിച്ചേക്കാവുന്ന ഒരു സാധാരണ മാനസിക തകരാറാണ്.

ചില സന്തോഷകരമല്ലാത്ത സന്ദര്‍ഭങ്ങളില്‍ അല്ലെങ്കില്‍ സംഭവങ്ങളില്‍ ആര്‍ക്കും ദുഃഖമോ അസ്വസ്ഥതയോ ഒക്കെ തോന്നിയേക്കാം. എന്നാല്‍ ആ വികാരം ദീര്‍ഘനാള്‍ (രണ്ടാഴ്ചയില്‍ അധികം) നിലനില്‍ക്കുന്നു എങ്കില്‍ അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുകയും സാധാരണ ജീവിതത്തേയും ആരോഗ്യത്തേയും തടസപ്പെടുത്തുകയും ചെയ്യുന്നു എങ്കില്‍ അത് ഒരു പക്ഷെ ചികിത്സയാവശ്യമുള്ള വിഷാദരോഗത്തിന്‍റെ സൂചനയായേക്കാം.

ശ്രദ്ധിക്കുക :

വിഷാദരോഗം തളര്‍ച്ചയുടേയോ, ബലമില്ലായ്മയുടേയോ അല്ലെങ്കില്‍ മാനസികമായ അസ്ഥിരതയുടേയോ സൂചനയല്ല, അത് പ്രമേഹവും ഹൃദ്രോഗവും പോലെ ഒരു രോഗമാണ്.വിഷാദരോഗം ആരേയും ജീവിതത്തിന്‍റെ ഏത് ഘട്ടത്തില്‍ വെച്ചും ബാധിച്ചേക്കാം.

വിഷാദരോഗം ചികിത്സിക്കാവുന്നതാണ്.

വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെ?

" ഈയിടെയായി എനിക്ക് വിശപ്പ് തോന്നുന്നില്ല. പകല്‍ മുഴുവന്‍ എനിക്ക് ഉറക്കം വരുന്നു, എന്നാല്‍ രാത്രിയില്‍ ഞാന്‍ ഉറക്കം കിട്ടാതെ അസ്വസ്ഥമായ ചിന്തകളുമായി ഉണര്‍ന്നിരിക്കുകയും ചെയ്യുന്നു. എനിക്ക് ജോലി ചെയ്യാനോ ആരെങ്കിലുമായി സംസാരിക്കാനോ താല്‍പര്യമില്ല. ദിവസം മുഴുവന്‍ ഞാന്‍ എന്‍റെ മുറിയില്‍ കഴിച്ചു കൂട്ടുന്നു. ഞാന്‍ ചെയ്യുന്നതെല്ലാം എനിക്ക് തെറ്റായി തോന്നുന്നു. ഞാന്‍ ഒരു വിലയില്ലാത്തവനും ഒന്നിനും കൊള്ളാത്തവനുമാണെന്ന് എനിക്ക് തോന്നുന്നു. എന്നെ ആരും മനസിലാക്കുന്നില്ല..."

ഇത്തരത്തിലുള്ള ചിന്തകള്‍ സൂചിപ്പിക്കുന്നത് ആ വ്യക്തിക്ക് വിഷാദരോഗം ഉണ്ടായിരിക്കാം എന്നാണ്. എങ്ങനെയായാലും വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളും തീവ്രതയും ഓരോ വ്യക്തിയിലും വ്യത്യസ്തമായേക്കാം. അതുപോലെതന്നെ ഒരു വ്യക്തിയില്‍ എല്ലാ ലക്ഷണങ്ങളും കാണുകയുമില്ല.വിഷാദരോഗം ജീവിതത്തിന്‍റെ എല്ലാ വശങ്ങളേയും ഭാവങ്ങളേയും ബാധിച്ചേക്കാം.

ശ്രദ്ധിക്കുക : ഈ ലക്ഷണങ്ങള്‍  ഈ അവസ്ഥയുടെ സാധ്യതയെ സൂചിപ്പിക്കുന്നതിനുള്ള ഒരു വ്യാപകാര്‍ത്ഥത്തിലുള്ള തരംതിരിക്കലാണ്. ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുകയും ശരിയായ രോഗനിര്‍ണയം നടത്തുകയും ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.അത് നിങ്ങളെ ഏതു തരത്തിലുള്ള ചികിത്സയാണ് വേണ്ടത് എന്ന് നിശ്ചയിക്കാന്‍ സഹായിക്കും.

വിഷാദരോഗത്തിന്‍റെ ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു :

ന്മിക്കവാറും സമയങ്ങളില്‍ നിരുത്സാഹവും സങ്കടവും അനുഭവപ്പെടുക.

ദൈനംദിന കാര്യങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടുകയും അവ ചെയ്തുതീര്‍ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും.  ദിവസം മുഴുവന്‍ ഒരു പ്രസരിപ്പില്ലായ്മ അനുഭവപ്പെടുകയും എളുപ്പത്തില്‍ തളരുകയും ചെയ്യും. മുമ്പ് ഇഷ്ടമുണ്ടായിരുന്ന കാര്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയാതെ വരും.

ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും എന്തിലെങ്കിലും ശ്രദ്ധയൂന്നാനും ബുദ്ധിമുട്ട് അനുഭവപ്പെടും (ഉദാഹരണത്തിന് :വിനോദങ്ങളിലേര്‍പ്പെടുക, പഠനത്തില്‍ ശ്രദ്ധിക്കുക).

ആത്മാഭിമാനവും ആത്മവിശ്വാസവും നഷ്ടപ്പെടുക.

ജീവിതത്തേയും അവനവനേയും ഭാവിയേയും കുറിച്ച് പ്രതികൂലമായ ചിന്തകള്‍ ഉണ്ടാകുക.

വിശപ്പ് ഇല്ലാതാകല്‍ അല്ലെങ്കില്‍ അമിതമായി ഭക്ഷണം കഴിക്കല്‍.

കുറ്റബോധം അനുഭവപ്പെടുകയും പഴയ കാല പരാജയങ്ങളുടെ പേരില്‍ സ്വയം കുറ്റപ്പെടുത്തുകയും ചെയ്യല്‍.

ജോലി ചെയ്യാന്‍ കഴിയാതിരിക്കല്‍ അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് ജോലിക്ക് പോകാതിരിക്കല്‍.

ഭാവിയെക്കുറിച്ച് പ്രത്യാശയില്ലാതിരിക്കല്‍.

അസ്വസ്ഥമായ ഉറക്കം അല്ലെങ്കില്‍ ഉറങ്ങാന്‍ കഴിയാതിരിക്കല്‍.

ഇണചേരുന്നതിലും ലൈംഗിക കാര്യങ്ങളിലും താല്‍പര്യക്കുറവ്.

തലവേദന, കഴുത്ത് വേദന, പേശികള്‍ കോച്ചിപ്പിടിക്കല്‍ പോലുള്ള ശരീര വേദനകള്‍ അനുഭവപ്പെടുക.

സ്വയം വേദനിപ്പിക്കുന്നതിനെക്കുറിച്ചോ  ആത്മഹത്യയെ അല്ലെങ്കില്‍ മരണത്തെക്കുറിച്ചോ ഉള്ള ചിന്തകള്‍.

നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണുകയാണെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.

വിഷാദരോഗത്തിന് എന്താണ് കാരണം?

ജനിതകമായ ഘടകങ്ങള്‍, ജീവിത സന്ദര്‍ഭങ്ങള്‍, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ ഒത്തുചേര്‍ന്നാണ് പലപ്പോഴും വിഷാദരോഗം ഉണ്ടാകുന്നത്.

മാനസികാരോഗ്യപരമായ തകരാറുകള്‍ : കണ്ടെത്തപ്പെടാതെ കിടക്കുന്ന ഒബ്സസീവ് കമ്പള്‍സീവ് ഡിസ്ഓര്‍ഡര്‍ (ഏതെങ്കിലും കാര്യങ്ങളില്‍ അതീവശ്രദ്ധ ചെലുത്തി നിരന്തരം ചെയ്തുകൊണ്ടിരിക്കല്‍)  സമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലുള്ള ഭീതി (സോഷ്യല്‍ ഫോബിയ),സ്കിസോഫ്രീനിയ തുടങ്ങിയ മനോരോഗങ്ങള്‍ക്കൊപ്പം വിഷാദരോഗം ഉണ്ടായേക്കാം. ഇത്തരം കേസുകളില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ വിശദമായ വിലിയിരുത്തല്‍ ആവശ്യമാണ്.

ജീവിത സംഘര്‍ഷങ്ങള്‍ : മുതിര്‍ന്നവരില്‍ സാധാരണമായ ജോലിയുമായി ബന്ധപ്പെട്ടുള്ള, വ്യക്തികള്‍ക്കിടയിലുള്ള(കുടുംബാംഗങ്ങള്‍ തമ്മില്‍ അല്ലെങ്കില്‍ ദാമ്പത്യ സംബന്ധമായ) സമ്മര്‍ദ്ദങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവ.

ശാരീരിക ആരോഗ്യ പ്രശ്നങ്ങള്‍ : പ്രമേഹം, തൈറോയ്ഡ് പോലുള്ള നിയന്ത്രിക്കാനാകാത്ത രോഗങ്ങള്‍ ഒരാളെ വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍ ഒരു മനോരോഗ വിദഗ്ധനെ കാണുന്നതിനൊപ്പം മുന്‍കാലത്ത് കണ്ടെത്തപ്പെടാത്ത രോഗങ്ങള്‍ വല്ലതും ഉണ്ടോയെന്ന അന്വേഷണം കൂടി നടത്തേണ്ടതാണ്. ഹൃദ്രോഗം, അര്‍ബുദം, എച്ച് ഐ വി തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരിക്കുകയും ആ രോഗങ്ങളെ വിജയകരമായ നേരിടാനോ രോഗം ഉണ്ടെന്ന് സ്വയം സമ്മതിക്കാനോ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നവര്‍ക്ക് വിഷാദരോഗം ഉണ്ടായേക്കാം.

വ്യക്തിത്വം : വ്യക്തിത്വം  അല്ലെങ്കില്‍ ശരീരപ്രകൃതി  (വളരെ വണ്ണം ഉണ്ടായിരിക്കുക, അല്ലെങ്കില്‍ തീരെ മെലിഞ്ഞിരിക്കുക, വളരെ ഉയരം കൂടിയിരിക്കുക അല്ലെങ്കികില്‍ തീരെ പൊക്കം കുറഞ്ഞിരിക്കുക), പെര്‍ഫെക്ഷനിസം (എല്ലാവരും, എല്ലാ കാര്യങ്ങളും കുറ്റമറ്റതായിരിക്കണം എന്ന കടുംപിടുത്തം),  സ്കൂള്‍, കോളേജ്, ജോലിസ്ഥലം എന്നിവിടങ്ങളിലെ കിടമത്സരം, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. മിക്കവാറും ഗവേഷണള്‍ വ്യക്തമാക്കുന്നത് ഈ ഘടകങ്ങള്‍ എല്ലാം അല്ലെങ്കില്‍  ഇവയുടെ സംയുക്തം വിഷാദരോഗത്തിന് പ്രേരകശക്തിയായേക്കും എന്നാണ്.

മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തി : മദ്യം വിഷാദമുണ്ടാക്കുന്ന വസ്തുവാണ്, ഇതിന്‍റെ അമിതമായ ഉപയോഗം വിഷാദരോഗത്തിന് കാരണമായേക്കാം. മയക്കുമരുന്നും മറ്റ് അപകടകരമായ ലഹരിവസ്തുക്കളും ഒരു വ്യക്തിയെ കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒറ്റപ്പെടുത്തിയേക്കും. ദീര്‍ഘനാളായുള്ള മയക്കുമരുന്ന് ഉപയോഗം അല്ലെങ്കില്‍ മയക്കുമരുന്ന് കിട്ടാനുള്ള പ്രയാസം സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും മറ്റും പിന്‍വാങ്ങുന്നതിനുള്ള പ്രവണത, പെരുമാറ്റപരമായ പ്രശ്നങ്ങള്‍, വിഷാദം എന്നിവയുണ്ടാക്കിയേക്കും. എല്ലാ പ്രായക്കാരിലും  മനഃശാസ്ത്രപരമായ വിവിധ കാരണങ്ങളാലും വിഷാദരോഗം ഉണ്ടായേക്കാം.    താഴെ പറയുന്ന വിഭാഗങ്ങളില്‍ വിഷാദരോഗം കുട്ടികളേയും സ്ത്രീകളേയും മുതിര്‍ന്നവരേയും എങ്ങനെയെല്ലാമാണ് ബാധിക്കുന്നതെന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കിയിരിക്കുന്നു.

വിഷാദരോഗം എങ്ങനെ കണ്ടെത്താം ?

ഒരോ തകരാറിനും അതിന്‍റേതായ രോഗനിര്‍ണയ സംവിധാനം ഉണ്ട്. അതിനാല്‍ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ്  ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുകയും ശരിയായ രോഗനിര്‍ണയം നടത്തുകയും വേണം. തെറ്റായ രോഗനിര്‍ണയം പ്രശ്നം സങ്കീര്‍ണമാക്കുകയും രോഗവാസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്യും.

രോഗ ചരിത്രം: സാധാരണയായി ഒരു വിദഗ്ധന്‍ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാവുന്ന മറ്റ് രോഗങ്ങള്‍ കണ്ടെത്തുന്നതിനായി നിങ്ങളുടെ മുന്‍കാല രോഗങ്ങളെയും ചികിത്സകളേയും സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും.

മനഃശാസ്ത്രപരമായ വിലയിരുത്തല്‍ : രോഗിയുടെ ലക്ഷണങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍, പെരുമാറ്റ രീതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി മാനസികാരോഗ്യ വിദഗ്ധന്‍ ഒരു ചോദ്യാവലി ഉപയോഗപ്പെടുത്തുന്നു. ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്ന കാല ദൈര്‍ഘ്യം,  എപ്പോള്‍, എങ്ങനെ അവ ആരംഭിച്ചു, അവയുടെ തീവ്രത എത്രത്തോളം, ഈ ലക്ഷണങ്ങള്‍ ഈ വ്യക്തിയുടെ ചിന്തകളേയും പെരുമാറ്റത്തേയും എങ്ങനെയാണ് ബാധിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഈ വിദഗ്ധന്‍ വിലയിരുത്തും. വിഷാദരോഗത്തിന്‍റെ അഞ്ചിലധികം ലക്ഷണങ്ങള്‍ ദിവസത്തില്‍ ഏതാണ്ട് എല്ലാ സമയത്തും രണ്ടാഴ്ചയിലധികം ഉണ്ടെങ്കില്‍ മാത്രമേ ഈ വ്യക്തിക്ക് വിഷാദരോഗം ഉള്ളതായി നിശ്ചയിക്കു.ഈ ലക്ഷണങ്ങള്‍ ഒരു വ്യക്തിയുടെ വീട്ടിലോ ജോലി സ്ഥലത്തോ ഉള്ള ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ തക്കവണ്ണം തീവ്രതയുള്ളതായിരിക്കുകയും വേണം.

വിഷാദരോഗത്തിന് ചികിത്സ നേടല്‍

ആളുകള്‍ ഈ രോഗത്തെക്കുറിച്ച് പറയാന്‍ മടിക്കുന്നതിനാല്‍ വിഷാദരോഗം മിക്കവാറും മറഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. പരിഹസിക്കപ്പെടും അല്ലെങ്കില്‍ ദുര്‍ബലരായി പരിഗണിക്കപ്പെടും എന്ന പേടികൊണ്ട് നമ്മളില്‍ പലരും ഒന്നു ചിരിക്കുകമാത്രം ചെയ്യുകയും ഈ പ്രശ്നം പങ്കുവെയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ ഈ രോഗം അപമാനകരമായി കാണുന്ന ചിന്ത നിലനില്‍ക്കുന്നു എന്നതാണ് ഇക്കാര്യത്തില്‍ സഹായം തേടുന്നതില്‍ നിന്നും ആളുകളെ തടയുന്ന പ്രധാന സംഗതി. ഇതുമൂലം വിഷാദരോഗത്തിന് ചികിത്സ തേടാതെ പല വ്യക്തികളും ദീര്‍ഘകാലം അനാവശ്യമായി ഇത് സഹിക്കുകയും  അവരുടെ കുടുംബവും ഇത് സഹിക്കുന്നതിന് കാരണക്കാരാകുകയും ചെയ്യുന്നു.

വേണ്ടത്ര അറിവോ അവബോധമോ ഇല്ലാത്തതിനാല്‍ ധാരാളം പേര്‍ക്ക് വിഷാദരോഗത്തിന്‍റെ സൂചനകള്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. ഇക്കാരണത്താല്‍ ഇവര്‍ ചികിത്സയെക്കുറിച്ച് അന്വേഷിക്കുക പോലും ചെയ്യുന്നതില്‍ ഒരു വലിയ കാലതാമസം ഉണ്ടാകുന്നു, ഇതാകട്ടെ അവസ്ഥ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു. ലഘുവായതും നിയന്ത്രിതമായ തോതിലുള്ളതുമായ വിഷാദരോഗത്തില്‍ നിന്ന് മുക്തി നേടുന്നതിന് കൗണ്‍സിലിംഗ്, ഏതെങ്കിലും തെറാപ്പി, സ്വയം സഹായിക്കുന്നതിനുള്ള  'ടെക്നിക്കു'കള്‍ എന്നിവ മതിയാകും. കടുത്ത വിഷാദരോഗത്തിന് മാത്രമേ ഒരാള്‍ക്ക് ചികിത്സയും മരുന്നുകഴിക്കലും ആവശ്യമുള്ളു.

ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ)  ലോകത്തില്‍ ആളുകളെ ഏറ്റവുമധികം ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളില്‍ ഒന്നായാണ് വിഷാദരോഗത്തെ കാണുന്നത്. എന്നിരുന്നാലും വിഷാദരോഗമുള്ള ആര്‍ക്കും ഇതില്‍ നിന്ന് മുക്തിനേടാനും  സന്തോഷകരമായ ഒരു സാധാരണ ജീവിതം നയിക്കാനും സാധിക്കും.

വിഷാദരോഗം ചികിത്സിക്കുന്നതിന് വിവിധ മാര്‍ഗങ്ങള്‍ ഉണ്ട്. ഇതിലേതാണ് വേണ്ടതെന്നത് രോഗത്തിന്‍റെ തീവ്രത, ആരോഗ്യസ്ഥിതി, വേഗത്തില്‍ മുക്തി നേടണം എന്ന രോഗിയുടെ ദൃഢനിശ്ചയം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഡോക്ടര്‍മാര്‍ സാധാരണയായി വിഷാദരോഗം തടയുന്നതിനുള്ള മരുന്നുകള്‍- ആന്‍റിഡിപ്രെസ്സെന്‍റ്കള്‍- നിര്‍ദ്ദേശിക്കുന്നു.

വിഷാദരോഗത്തോടൊപ്പം നിലനില്‍ക്കുന്ന പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും ഒരു വ്യക്തിയെ വിഷാദരോഗത്തില്‍ നിന്നും വേഗത്തില്‍ മുക്തിനേടുവാന്‍ സഹായിക്കും.

വിഷാദരോഗം ചികിത്സിക്കാന്‍  മാനശാസ്ത്രപരമായ വിവിധ തെറാപ്പികളും വളരെ ഫലപ്രദമായി കണ്ടുവരുന്നു. രോഗിക്ക് അനുകൂലവും ഗുണകരവുമായ ചിന്ത വളര്‍ത്തിയെടുക്കുന്നതിനും ജീവിതത്തെ വിജയകരമായി അഭിമുഖീകരിക്കുന്നതിനുമുള്ള  ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ടെക്നിക്കുകളും പരിശീലിക്കാവുന്നതാണ്. ഇത് ധാരണാസംബന്ധമായ തെറാപ്പി, പിന്തുണ നല്‍കുന്ന തെറാപ്പി, ശ്രദ്ധവര്‍ദ്ധിപ്പക്കുന്ന തെറാപ്പി  തുടങ്ങിയവയിലൂടെ ചെയ്യാവുന്നതാണ്.

വിഷാദരോഗമുള്ള ഒരാളെ പരിചരിക്കല്‍

വിഷാദരോഗമുള്ള ഒരാളെ നിങ്ങള്‍ക്ക് എല്ലായ്പ്പോഴും സഹായിക്കാനാകും. എന്നിരുന്നാലും ഈ വ്യക്തിയെ രോഗമുണ്ടെന്ന വസ്തുത അംഗീകരിപ്പിക്കാനും സഹായം തേടണമെന്ന കാര്യം ബോധ്യപ്പെടുത്താനും പ്രയാസമായേക്കാം.എങ്കിലും നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളില്‍ ഏതെങ്കിലും കാണുന്നു എങ്കില്‍ ആ വ്യക്തിയെ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്.

പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാനാകും :

നിങ്ങള്‍ കൂടുതല്‍ ശ്രദ്ധയും പിന്തുണയും നല്‍കുന്ന, അവസ്ഥ മനസിലാക്കുന്ന ആളായി പെരുമാറുക.

ഈ വ്യക്തിയോട് സംസാരിക്കുകയും അയാളെ അനുകമ്പയോടെ കേള്‍ക്കുകയും ചെയ്യുക.

സംസാരിക്കാനും വികാരങ്ങള്‍ പങ്കുവെയ്ക്കാനും ഇവരെ പ്രോത്സാഹിപ്പിക്കുക.

വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഈ വ്യക്തിയെ സഹായിക്കുക,സജീവമായിരിക്കുക എന്നത് വിഷാദത്തിനുള്ള മറുമരുന്നാണ്.

ആത്മഹത്യയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ഉണ്ടാകുന്നു എങ്കില്‍ എത്രയും പെട്ടന്ന് മനോരോഗചികിത്സകനെ (സൈക്യാട്രിസ്റ്റിനെ) വിവരം അറിയിക്കുകയും ചെയ്യുക.

വിഷാദരോഗത്തെ വിജയകരമായി നേരിടല്‍

വിഷാദം ഒരു രോഗമാണ്, അതില്‍ നിന്ന് മുക്തിനേടാന്‍ നിങ്ങള്‍ക്ക് സഹായം ആവശ്യമാണ്. ഇക്കാര്യത്തിലെ ആദ്യ ചുവടായി സുഹൃത്തുക്കളോടും കുടുംബത്തോടും സംസാരിക്കുകയും ശരിയായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുകയും ചെയ്യുക.

ചികിത്സയ്ക്കും തെറാപ്പിക്കും ഒപ്പം നിങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കുകയും വേണം. അത്ര എളുപ്പമായിരിക്കില്ല എങ്കിലും നിങ്ങളുടെ ദിനചര്യകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് ഗുണകരമായ ഫലം ഉണ്ടാക്കും.

പ്രതികൂല ചിന്തകളുടെ ഒഴുക്ക് തടയുക : വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളില്‍ ഒന്ന്, സ്ഥിരമായി  കുറ്റബോധവും വിലകെട്ടവരും ഒന്നിനും കൊള്ളാത്തവരുമാണെന്ന ചിന്തയുമാണ്. ഇത്തരം ചിന്തകളെ നിയന്ത്രിക്കുകയും ഈ ചിന്തകള്‍ എപ്പോഴാണ് വളര്‍ന്നു വരുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അവബോധമുണ്ടായിരിക്കുകയും വേണം. ഈ വക പ്രതികൂല ചിന്തകളുടെ ഘടന എന്താണെന്ന് തിരിച്ചറിയുകയും  അനുകൂലമായ, അല്ലെങ്കില്‍ ക്രിയാത്മകമായ ചിന്തകള്‍ അവയ്ക്ക് പകരം വെയ്ക്കുകയും ചെയ്യുക. സാധ്യമാണെങ്കില്‍ ഈ ചിന്തകളെ ശ്രദ്ധിക്കുകയും എങ്ങനെ നിങ്ങള്‍ക്ക് സന്തോഷകരമായ ചിന്തകളും വികാരങ്ങളും പകരം വെയ്ക്കാന്‍ കഴിയുമെന്ന് നോക്കുകയും ചെയ്യുക.

സജീവമായിരിക്കുക : ദൈനംദിന പ്രവര്‍ത്തനകളും കര്‍ത്തവ്യങ്ങളും ചികിത്സയുടെ ഫലം ചെയ്യുന്ന കാര്യങ്ങളാണ്. ദൈനംദിന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്ര പരിശ്രമിക്കുക. ലഘുവും കൈവരിക്കാനാകുന്നതുമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക. വ്യായാമം ശീലമാക്കുക. ഗവേഷണങ്ങള്‍ തെളിയിക്കുന്നത് വ്യായാമം ശരീരത്തിനും മനസിനും സഹായകരമാണെന്നാണ്.

നിങ്ങളുടെ പേടികളെ/ആശങ്കകളെ അഭിമുഖീകരിക്കുക : സാധാരണ, ആളുകള്‍ സങ്കടമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോള്‍ അവര്‍ മറ്റുള്ളവരോട് സംസാരിക്കുന്നത് അല്ലെങ്കില്‍ യാത്രചെയ്യുക, ഉദ്യാനം പരിപാലിക്കുക, പാചകം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുന്നു. നിങ്ങളുടെ ആശങ്കകളെ / പേടികളെ അഭിമുഖീകരിക്കുകയും സാവധാനം ഈ കാര്യങ്ങള്‍ തുടരുകയും ചെയ്യുന്നതാണ് നല്ലത്.

നിങ്ങളുടെ ദിനചര്യകളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുക : വിഷാദരോഗം നിങ്ങളുടെ ഉറക്കത്തിന്‍റെ സമയക്രമത്തെ ബാധിക്കുമ്പോഴും രാത്രി പതിവ് സമയത്ത് തന്നെ ഉറങ്ങാന്‍ പോകുകയും നിങ്ങള്‍ സാധാരണ എഴുന്നേല്‍ക്കാറുള്ള സമയത്ത് തന്നെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ദിനചര്യകളില്‍ കഴിയുന്നത്ര പിടിച്ച് നില്‍ക്കുക.

കുടുംബത്തിന്‍റെ പിന്തുണ :കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം തേടുക. നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സ അല്ലെങ്കില്‍ തെറാപ്പി പതിവായി ഡോക്ടര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതുപോലെ തന്നെ ചെയ്യുക, ഇത് നിങ്ങളെ വേഗത്തില്‍ രോഗമുക്തി നേടാന്‍ സഹായിക്കും. പ്രചോദനവും സ്വയ-ദൃഢനിശ്ചയവും വിഷാദരോഗത്തില്‍ നിന്നും മുക്തി നേടുന്നതിനുള്ള സുപ്രധാന ഘടകങ്ങളാണ്.

പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിഷാദരോഗമുള്ള ഒരു വ്യക്തിയെ പരിചരിക്കുക എന്നത് നിങ്ങള്‍ക്ക് തളര്‍ച്ചയും മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കിയേക്കാം. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കണം എന്നത് അതിപ്രധാനമായ കാര്യമാണ്, എങ്കിലേ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടയാളെ പരിചരിക്കാനാകു എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവരില്‍ നിന്നും പിന്തുണയും ഉപദേശവും തേടുന്നത് നിങ്ങള്‍ക്ക് വളരെ   സഹായകരമാകും. നിങ്ങളുടെ അവസ്ഥ മനസിലാക്കാന്‍ കഴിവുള്ള, നിങ്ങളെപ്പോലെ തന്നെ മറ്റൊരാളെ പരിചരിക്കുന്നവരുമായി  സംസാരിക്കുക.

നിങ്ങളെ സുഖപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാനാകും:

ഈ തകരാറിനെക്കുറിച്ച് പഠിക്കുക, ഇത് നിങ്ങളുടെ ഉത്കണ്ഠ കുറയ്ക്കാനും നിങ്ങളെ കൂടുതല്‍ മികച്ചൊരു പരിചരണം കൊടുക്കുന്നയാളാക്കി മാറാനും സാഹായിക്കും.

ശരിയായ പോഷകവും മതിയായ ഉറക്കവും കൊണ്ട് നിങ്ങളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തണം.

നടക്കാന്‍ പോകുകയോ നിങ്ങള്‍ക്ക് താല്‍പര്യമുള്ള ഒരു വിനോദത്തില്‍ അല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം.

നിങ്ങളുടെ സുഹൃത്ത് അല്ലെങ്കില്‍ വിശ്വസ്തനുമായി സംസാരിക്കുകയോ ചിന്തകള്‍ പങ്കുവെയ്ക്കുകയോ ചെയ്യുക. ഇത് നിങ്ങളെ നിങ്ങളുടെ സ്വയം വിലക്കുകള്‍ അല്ലെങ്കില്‍ മടി  മറികടക്കാന്‍ സഹായിക്കും.

നിങ്ങള്‍ നിങ്ങളുടെ പരിമിതികള്‍ മനസിലാക്കുകയും എത്രമാത്രം സമയം പരിചരണത്തിനായി ചെലവഴിക്കാനാകുമെന്നതിനെക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിക്കുകയും ചെയ്യുക. ഈ പരിമിതികളെക്കുറിച്ച് രോഗിയുമായും കുടുംബാംഗങ്ങളുമായും ഡോക്ടറുമായും സംസാരിക്കുക, ഇത് അവര്‍ക്കെല്ലാം  ഇതിനെക്കുറിച്ച് അവബോധം ഉണ്ടാക്കുകയും വളരെയേറെ ചുമതല ഏറ്റെടുക്കല്‍ നിങ്ങളില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കാതിരിക്കുകയും ചെയ്യും.

നിങ്ങളുടെ സാഹചര്യം നിങ്ങളെ ശാരീരികവും മാസികവുമായി വളരെയധികം തളര്‍ത്തുന്നു എങ്കില്‍ കുറച്ചു നേരത്തേക്ക് ഒരു ഇടവേളയെടുത്ത് അല്‍പം അകന്ന് നില്‍ക്കുക.

വിഷാദരോഗത്തിനുള്ള വിവിധ തരം ചികിത്സകള്‍

വിഷാദരോഗത്തിന് ധാരണാസംബന്ധമായ പെരുമാറ്റ ചികിത്സകള്‍(കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി-സി ബി റ്റി ) , വ്യക്തികള്‍ക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഇന്‍റര്‍പേര്‍സണല്‍ തെറാപ്പി (ഐ പി റ്റി) എന്നിവ ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള സൈക്കോതെറാപ്പികള്‍ വളരെ ഫലപ്രദമാണെന്ന് കാണുന്നു. പൊതുവില്‍ ഈ രണ്ട് തെറാപ്പികള്‍ ഹ്രസ്വകാലം മാത്രം മതിയാകുന്നതാണ്, സാധാരണയായി ചികിത്സയടക്കം ഇതിന് 10-20 ആഴ്ചയാണ് വേണ്ടി വരുന്നത്. ലഘുവായതുമുതല്‍ നിയന്ത്രിതമായതുവരെയുള്ള വിഷാദരോഗം മരുന്നോ തെറാപ്പിയോ മാത്രം കൊണ്ട് വിജയകരമായി ചികിത്സിക്കാമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. എന്നാല്‍ കടുത്ത വിഷാദരോഗമുള്ള ഒരാള്‍ക്ക് ഇവ രണ്ടും ചേര്‍ത്തുള്ള ഒരു സംയോജിത ചികിത്സ വേണ്ടി വരും.

തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതും വളരെ ഫലപ്രദവുമായ ധാരണാ സംബന്ധമായ പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി-സി ബി റ്റി ) വിഷാദരോഗം ചികിത്സിക്കാന്‍ വളരെ ഗുണകരമായതാണ്. ഇതിലൂടെ ഈ വ്യക്തിയെ വിഷാദരോഗത്തിന് പ്രേരക ശക്തിയാകുന്ന പ്രതികൂല ചിന്തകളെ മനസിലാക്കാനും നിയന്ത്രിക്കാനും നിര്‍ത്താനും പഠിപ്പിക്കുന്നതിനാല്‍ ഇത് പ്രതികൂല ചിന്തകളുടെ ഒഴുക്ക് തടയാന്‍ രോഗിയെ സഹായിക്കുന്നു. പ്രതികൂല ചിന്തകളുടെ രീതി/ പ്രക്രിയ ( ഉദാ: "എനിക്ക് ഒന്നും ശരിയായി ചെയ്യാന്‍ കഴിയില്ല" ) മനസിലാക്കുകയും അതിന്‍റെ സ്ഥാനത്ത് കൂടുതല്‍ ഗുണകരമായതും പെരുമാറ്റം മെച്ചപ്പെടുത്തുന്നതുമായ അനുകൂല ചിന്തകള്‍ (ഉദാ: "എനിക്കിത് ശരിയായി ചെയ്യാനാകും") ഉണ്ടാക്കുകയും ചെയ്യുന്നു.ഒരു വ്യക്തിയുടെ പെരുമാറ്റത്തില്‍ ചെറിയ  മാറ്റം വരുത്തുന്നത് അയാളുടെ ചിന്തയിലും മനോഭാവത്തിലും വലിയ പുരോഗതി കൊണ്ടുവരും എന്നും കണ്ടുവരുന്നു, ഇത് വീട്ടില്‍ നിന്നും പുറത്തിറങ്ങി പത്തുപതിനഞ്ച് മിനിറ്റ് നടക്കുന്നതിലൂടെ പോലും സാധിച്ചെടുക്കാനായേക്കും.

ഇന്‍റര്‍പേഴ്സണല്‍ തെറാപ്പി (ഐ പി റ്റി) വ്യക്തിപരമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. തെറാപ്പിസ്റ്റ് വിഷാദരോഗമുള്ളവരെ മറ്റുള്ളവരോടുള്ള തങ്ങളുടെ പെരുമാറ്റം എങ്ങനെയാണെന്ന് വിലയിരുത്താനും സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലിനെക്കുറിച്ച് തിരിച്ചറിവ് നേടാനും പഠിപ്പിക്കുന്നു. അതുപോലെതന്നെ തെറാപ്പിസ്റ്റ് മറ്റുളളവരുമായി പൊരുത്തപ്പെടാനും മറ്റുള്ളവരെ മനസിലാക്കാനും ഈ വ്യക്തിക്കുള്ള ബുദ്ധിമുട്ട് സ്വയം വിലയിരുത്താന്‍ അയാളെ സഹായിക്കുകയും ചെയ്യുന്നു.

മനശാസ്ത്ര വിദ്യാഭ്യാസം ഒരു വ്യക്തിയെ അവരുടെ രോഗത്തെക്കുറിച്ചും അതെങ്ങിനെ ചികിത്സിക്കാം, രോഗം തിരിച്ചു വരുന്നതിന്‍റെ സൂചനകള്‍ എങ്ങനെ മനസിലാക്കാം എന്നതിനെക്കുറിച്ചും പഠിപ്പിക്കുന്നു. ഇതിലൂടെ അവര്‍ക്ക് രോഗം വഷളാകുന്നതിന് മുമ്പ് അല്ലെങ്കില്‍ തിരിച്ചു വരുന്നതിന് മുമ്പ് ആവശ്യമായ ചികിത്സ നേടാന്‍ സാധിക്കും.

കുടുംബത്തിനുള്ള മനശാസ്ത്ര വിദ്യാഭ്യാസം കുടുംബത്തിനുള്ളിലുള്ള മാനസിക സംഘര്‍ഷവും, ആശയക്കുഴപ്പവും, ഉത്കണ്ഠയും കുറയ്ക്കാനും, ഈ സാഹചര്യത്തെ വിജയകരമായി അഭിമുഖീകരിക്കാനും സഹായിക്കുന്നു. ഇതിലൂടെ  വിഷാദരോഗമുള്ള വ്യക്തിക്ക് മെച്ചപ്പെട്ട പരിചരണവും പിന്തുണയും കൊടുക്കാന്‍ അവര്‍ക്ക് കഴിവുണ്ടാകുന്നു.

മാനസിക രോഗങ്ങള്‍ നേരിടുന്ന വ്യക്തികള്‍ക്കും കുടുംബത്തിനുമുള്ള സഹായക സംഘങ്ങള്‍ (സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍) ഇപ്പോള്‍ ധാരാളം ഉണ്ട്. ഇവിടെ  ആളുകള്‍ക്ക് അവരുടെ അനുഭവങ്ങളും വികാരങ്ങളും പങ്കുവെയ്ക്കുകയും പരിശീലനം നേടിയിട്ടുള്ള സ്പെഷ്യലിസ്റ്റുകളില്‍ നിന്ന് സഹായം തേടുകയും ചെയ്യാം. അതുപോലെ തന്നെ സാമൂഹികമായ സാധ്യതകളെക്കുറിച്ച് പഠിക്കുകയും ഏത് ചികിത്സ അല്ലെങ്കില്‍ തെറാപ്പിയാണ് അവരുടെ രോഗമുക്തിക്ക് ഏറ്റവും ഫലപ്രദമാകുക എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സമ്പാദിക്കാനാകുകയും ചെയ്യും.

ഇലക്ട്രോ കണ്‍വള്‍സീവ് തെറാപ്പി (ഈ സി റ്റി ) : ഇത് കടുത്ത വിഷാദരോഗത്തിനും മതിഭ്രമത്തോട് കൂടിയ കടുത്ത വിഷാദരോഗത്തിനും വളരെയധികം ഫലപ്രദമായ ചികിത്സയാണ്. കടുത്ത മതിഭ്രമം അല്ലെങ്കില്‍ ആത്മഹത്യാ ചിന്ത പ്രകടിപ്പിക്കുന്ന വിഷാദരോഗത്തിന് മരുന്നും സൈക്കോതെറാപ്പിയും ഫലപ്രദമല്ലാതെ വരുമ്പോള്‍ അല്ലെങ്കില്‍ ഈ വ്യക്തി ആന്‍റിഡിപ്രെസ്സന്‍റുകള്‍ കഴിക്കാന്‍ വിസമ്മതിക്കുമ്പോള്‍ ഇ സി റ്റി പരിഗണിച്ചേക്കാം. ചില വ്യക്തികള്‍ക്ക്  ആന്‍റിഡിപ്രെസ്സെന്‍റുകള്‍ക്കൊപ്പം ചേര്‍ത്തും ഇ സി റ്റി ചികിത്സ നടത്താറുണ്ട്. ഇ സി റ്റി ചികിത്സയെ തുടര്‍ന്ന് ഓര്‍മ്മത്തകരാര്‍ ഉണ്ടായേക്കും, അതിനാല്‍ പ്രധാനപ്പെട്ടതും ഫലപ്രദവുമായ ഈ ചികിത്സയ്ക്കായി ശ്രദ്ധാപൂര്‍വം ഒരു അപകട- ഗുണ സാധ്യതാ വിലയിരുത്തല്‍ നടത്തേണ്ടതാണ്.

നിങ്ങള്‍ക്ക് അറിയാമോ ?

ലോകാരോഗ്യ സംഘടന ഇങ്ങനെ പറയുന്നു :

മുതിര്‍ന്നവരില്‍ ഏതാണ്ട് അഞ്ച് ശതമാനം പേര്‍ക്കും അവരുടെ ജീവിതത്തിന്‍റെ ഏത് ഘട്ടത്തില്‍ വെച്ചും വിഷാദരോഗം ഉണ്ടാകുന്നു.

വിഷാദരോഗം 2020 ല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാനസികരോഗമാകാന്‍ പോകുന്നു.

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വിവിഷാദരോഗ നിരക്കുള്ള രാജ്യം ഇന്ത്യയാണ്.

കുട്ടികളിലേയും കൗമാരക്കാരിലേയും വിഷാദരോഗം

എന്താണ് കുട്ടികളിലെ വിഷാദരോഗം ?

ഒരാള്‍ വളരുന്ന പ്രായത്തില്‍ സങ്കടം, മനോവേദന, അസന്തുഷ്ടി തുടങ്ങിയവ അനുഭവപ്പെടുക എന്നതും വിവിധ മനോവികാരങ്ങളിലൂടെ കടന്നുപോകുക എന്നതും സാധാരണമാണ്. എന്നിരുന്നാലും ചില കുട്ടികളില്‍ ഈ വികാരങ്ങള്‍ അവരുടെ വൈകാരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചുകൊണ്ട് ദീര്‍ഘനാളത്തേക്ക് നിലനില്‍ക്കുന്നു.

കുട്ടികളിലെ വിഷാദരോഗം വളരെ ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. ഇത് കുട്ടി എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു തുടങ്ങിയ കാര്യങ്ങളേയും കുട്ടിയുടെ ജീവിത നിലവാരത്തേയും ബാധിച്ചേക്കും.

കുട്ടികളിലെ വിഷാദരോഗത്തിന്‍റെ സൂചനകള്‍ എന്തൊക്കെ ?

വിഷാദരോഗം പലപ്പോഴും മുതിര്‍ന്നവരുടെ ഒരു അസുഖമായാണ് പരിഗണിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത് കുട്ടികളേയും കൗമാരപ്രായത്തിലുള്ളവരേയും ബാധിക്കുമ്പോള്‍ എല്ലായ്പ്പോഴും തിരിച്ചറിയപ്പെടുന്നില്ല. കുട്ടികളിലെ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ക്ക് മുതിര്‍ന്നവരില്‍ കാണപ്പെടുന്നതിനേക്കാള്‍ ചെറിയ വ്യത്യാസവും ഉണ്ട്. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ് രോഗമുക്തി നേടുന്നതിലേക്കുള്ള അദ്യത്തെ ചുവട്.

വിഷാദരോഗമുള്ള ഒരു കുട്ടിക്ക് താഴെ പറയുന്ന പ്രശ്നങ്ങള്‍ ഉണ്ടാകും

  • പഠനത്തിലുള്ള താല്‍പര്യം നഷ്ടപ്പെടും, സ്കൂളിലെ പ്രകടനത്തില്‍ പെട്ടെന്നുള്ള ഒരു തളര്‍ച്ചയുണ്ടാകും.
  • സ്കൂളില്‍ പോകാന്‍ വിസമ്മതിക്കും.
  • മനസ് ചിതറിയ നിലയിലാകുകയും പഠനത്തിലോ മറ്റ് പ്രവര്‍ത്തികളിലോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതാകുകയും ചെയ്യും.
  • എളുപ്പത്തില്‍ ക്ഷീണിതരും ഉദാസീനതയുള്ളവരുമാകുകയും ചെയ്യും.
  • ഉറക്കവും വിശപ്പും നഷ്ടപ്പെടും
  • ചിന്തിക്കുന്നതിനും തീരുമാനമെടുക്കുന്നതിനും പ്രയാസപ്പെടും.
  • ചെറിയകാര്യങ്ങള്‍ക്കും  ക്ഷോഭിക്കും.
  • ഒരു കാരണവുമില്ലാതെ കരയും.
  • തലവേദനയെന്നും വയറുവേദനയെന്നും പരാതിപ്പെടുകയും ചികിത്സകൊണ്ട് മെച്ചപ്പെടാതിരിക്കുകയും ചെയ്യും.
  • കൂട്ടുകാരോടൊപ്പം കളിക്കാന്‍ വിസമ്മതിക്കും.
  • ഒരിക്കല്‍ ആസ്വദിച്ചിരുന്ന പ്രവര്‍ത്തികളില്‍ താല്‍പര്യം നഷ്ടപ്പെടും.

കുട്ടികളിലെ വിഷാദരോഗത്തിന് എന്താണ് കാരണം ?

ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത്, പഠനത്തിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നതിനായി അനാവശ്യമായ സമ്മര്‍ദ്ദത്തിലൂടെ കുട്ടികള്‍ വളരെയധികം പീഢിപ്പിക്കപ്പെടുന്നുണ്ട്. ഓരോ കുട്ടിയും അനന്യമായതാണ് എന്ന വസ്തുത മാതാപിതാക്കളും അദ്ധ്യാപകരും അവഗണിക്കുന്നു. കുട്ടി വളറെ കര്‍ക്കശമായ ഒരു സംവിധാനത്തെ പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെടുകയും നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് അനുസരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇത് അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്നതിലും വളരെ അധികമാണ്. കുട്ടികളിലെ വിഷാദരോഗത്തിന് ഇത് ഏറ്റവും പ്രധാനമായ കാരണങ്ങളില്‍ ഒന്നാകാം. വീട്ടിലായാലും സ്കൂളിലായാലും കുട്ടികള്‍ അവരുടെ വളരെയധികം  സമയം പഠിക്കാനായി ചെലവഴിക്കുന്നു. അതേസമയം കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന മറ്റ് സാമൂഹിക-മാനസിക ഘടകങ്ങളും ഉണ്ടാകാം. വൈകാരികവും മാനസികവുമായ കോളിളക്കങ്ങള്‍ താങ്ങാന്‍ പറ്റാത്ത കുട്ടികളും എളുപ്പത്തില്‍ വിഷാദരോഗത്തിന് വിധേയരായേക്കാം.

കുട്ടികളിലും കൗമാരക്കാരിലും താഴെപറയുന്ന കാരണങ്ങള്‍ മൂലം വിഷാദരോഗം ഉണ്ടാകാം.

  • കുടുംബത്തിലെ സംഘര്‍ഷങ്ങള്‍ മൂലം ഉണ്ടാകുന്നതും നീണ്ടുനില്‍ക്കുന്നതുമായ മാനസിക സമ്മര്‍ദ്ദം, ഉദാഹരണത്തിന് മദ്യപാനിയായ രക്ഷകര്‍ത്താവുമായി ഇടപഴകേണ്ടി വരുന്നത്, അല്ലെങ്കില്‍ മാതാപിതാക്കളുടെ ദാമ്പത്യ പ്രശ്നങ്ങള്‍.
  • ശാരീരികമോ മാനസികമോ ആയ പീഡനം, അക്രമം, അവഗണന തുടങ്ങിയവ പോലുള്ള ആഘാതമേല്‍പ്പിക്കുന്ന സംഭവങ്ങള്‍.
  • ഉത്കണ്ഠാ രോഗം പോലെ ചികിത്സിക്കപ്പെടാതെപോകുന്ന മനോരോഗങ്ങള്‍
  • കുട്ടിയുടെ ആത്മവിശ്വാസത്തേയും കഴിവുകളേയും ബാധിക്കുന്ന തരത്തിലുള്ള പഠന പ്രശ്നങ്ങള്‍.

കുട്ടികള്‍ക്കിടയിലെ വിഷാദരോഗം ഗുരുതരമല്ലാത്തത് മുതല്‍ ഇടത്തരം തീവ്രതയുള്ളത്, വളരെ ഗുരുതരമായത് എന്നിങ്ങനെ പല തരത്തിലുണ്ടായേക്കാം.

ഗുരുതരമല്ലാത്ത വിഷാദരോഗം കുട്ടിയില്‍ അസന്തുഷ്ടി   ഉണ്ടാകുന്നതിന് കാരണമായേക്കാമെങ്കിലും കുട്ടിക്ക് ഒരു സാധാരണ ജീവിതം നയിക്കാനാകും. കുട്ടി ദൈനംദിന പ്രവര്‍ത്തികളോ ഗൃഹപഠങ്ങളോ ചെയ്യാന്‍ അത്ര താല്‍പര്യം കാണിച്ചെന്നിരിക്കില്ല, എന്നാല്‍ മാതാപിതാക്കളുടെ സഹായത്തോടെയും ജീവിത ശൈലിയില്‍ വരുത്തുന്ന ലളിതമായ മാറ്റങ്ങള്‍ കൊണ്ടും കുട്ടിക്ക് ഈ വിഭാഗത്തിലുള്ള വിഷാദരോഗത്തെ അതിജീവിക്കാനാകും.

ഇടത്തരം തീവ്രതയുള്ള വിഷാദരോഗം സാരമായിത്തന്നെ കുട്ടിയുടെ ജീവിതത്തെ ബാധിക്കും. കുട്ടി സ്ഥിരമായി ദുഃഖിതനും നിരാശനുമായേക്കാം. നിങ്ങളുടെ കുട്ടി വിഷാദരോഗത്തിന്‍റെ ഈ ലക്ഷണങ്ങള്‍ കാണിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍ നിങ്ങളുടെ കുടുംബ ഡോക്ടറുമായി ബന്ധപ്പെടുകയും ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടുകയും ചെയ്യുക.

ഗുരുതരമായ വിഷാദരോഗം കുട്ടിയില്‍ താന്‍ കഴിവുകെട്ടവനാണ് എന്ന മനോവിചാരം ഉണ്ടാക്കിയേക്കാം. കുട്ടിയില്‍ സ്ഥിരമായ അവന് അല്ലെങ്കില്‍ അവള്‍ക്ക് തൃപ്തികരമായി നേരിടുന്നതിന് സാധിക്കാതെ വരുന്ന സങ്കടാവസ്ഥയും പ്രതികൂല ചിന്തകളും ഉണ്ടാകാം. നിങ്ങളുടെ കുട്ടി ഗുരുതരമായ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എങ്കില്‍ കുട്ടിയെ ഡോക്ടറെ കാണിക്കുകയും എത്രയും നേരത്തേ ചികിത്സ ആരംഭിക്കുകയും ചെയ്യുക.

വിഷാദരോഗത്തിനുള്ള ചികിത്സ നേടല്‍

വിഷാദരോഗം കുട്ടിയുടെ ശാരീരിക, മാനസിക ആരോഗ്യത്തേയും പഠന മികവിനേയും ദൈനംദിന ജീവിതത്തേയും ബാധിക്കുന്നു. കുട്ടിയില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളില്‍  രണ്ടോ അതിലധികമോ നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നു എങ്കില്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഒരു ശിശുരോഗ വിദഗ്ധന്‍റെയോ മാനസികാരോഗ്യ വിദഗ്ധന്‍റെയോ ഉപദേശം തേടുക എന്നതാണ്. മരുന്നുകളും ഔഷധം ആവശ്യമില്ലാത്ത ചികിത്സകളും അടക്കം ചികിത്സാവിധി ഏതായിരിക്കണം എന്നു തീരുമാനിക്കുന്നത്  അവസ്ഥ എത്രമാത്രം ഗുരുതരമാണ് എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ധാരണാപരമായ പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി- സി ബി റ്റി ) വിഷാദരോഗം ചികിത്സിക്കുന്നതിന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ശ്രദ്ധിക്കുക : അദ്ധ്യാപകര്‍ മാനസികാരോഗ്യത്തില്‍ പരിശീലനം നേടേണ്ടതുണ്ട്. അങ്ങനെയായാല്‍ അവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളും കൈകാര്യം ചെയ്യാനാകും.

വിഷാദരോഗമുള്ള കുട്ടിയെ പരിചരിക്കല്‍

മാതാപിതാക്കളെന്ന നിലയ്ക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ വിഷാദരോഗം വിജയകരമായി അഭിമുഖീകരിക്കുന്നതിന് സഹായിക്കാനാകും. നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ സഹായിക്കാനാകുന്ന ചില മാര്‍ഗങ്ങള്‍ താഴെ പറയുന്നു.

  • വിഷാദരോഗത്തെക്കുറിച്ച് പഠിക്കുക- പരിചരണം കൊടുക്കുന്ന ഒരാളെന്ന നിലയ്ക്ക് ഈ അവസ്ഥയെക്കുറിച്ച് മനസിലാക്കുന്നത് നിങ്ങളെ കൂടുതല്‍ സജ്ജനാകുവാന്‍ ശേഷിയുള്ളവനാക്കും. അതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിക്ക് വളരെയധികം ആവശ്യമായ പിന്തുണ കൊടുക്കാനാകും.
  • നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സ മുടങ്ങാതെ പിന്തുടരാന്‍ കുട്ടിയെ സഹായിക്കുക. ഡോക്ടര്‍ മരുന്നു കഴിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത് എങ്കില്‍ പതിവായി കുട്ടി  മരുന്ന് കഴിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.
  • നിങ്ങളുടെ കുട്ടിയോട് സംസാരിക്കുകയും അവന്‍റെ അല്ലെങ്കില്‍ അവളുടെ സംസാരം ക്ഷമയോടെയും സ്നേഹത്തോടെയും സഹാനുഭൂതിയോടെയും കേള്‍ക്കുകയും ചെയ്യുക. എന്താണ് ഏതാണ് എന്നൊന്നും വിധിക്കാതെ അവരെ അവരുടെ മനോവികാരങ്ങള്‍ തുറന്നു പറയാന്‍ അനുവദിക്കുക.
  • വിഷാദരോഗം വര്‍ദ്ധിക്കുന്നതായി മുന്നറിയിപ്പ് തരുന്ന സൂചനകളും അതുണ്ടാകുന്ന സാഹചര്യങ്ങളും നിരീക്ഷിക്കുക. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
  • വിഷാദരോഗത്തില്‍ നിന്ന് കരകയറാനായി നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടിയെ എങ്ങനെ സഹായിക്കാനാകും എന്ന് കണ്ടെത്തുന്നതിനായി ഡോക്ടര്‍, അദ്ധ്യാപകര്‍ മറ്റ് വിദഗ്ധര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക.
  • കുട്ടിയുടെ ശാരീരികാരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കുക. വ്യായാമങ്ങളും ശാരീരികമായുള്ള മറ്റ് പ്രവര്‍ത്തനങ്ങളും കുട്ടിയുടെ മാനസിക നില മെച്ചപ്പെടുത്താന്‍ സഹായകരമാകും.
  • കുട്ടിയുടെ പോഷകാഹാരത്തില്‍ ശ്രദ്ധവെയ്ക്കുക, കാരണം അത് കുട്ടിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് വളരെ അത്യാവശ്യമാണ്.

ബൈപോളാര്‍ തകരാര്‍ (ബൈപോളാര്‍ ഡിസോര്‍ഡര്‍)

എന്താണ് ബൈപോളാര്‍ തകരാര്‍ ?

ഒരു ഐടി പ്രൊഫഷണലായ രാമനാണ് ഈ കഥ പങ്കുവെച്ചത് :

" എന്‍റെ സഹപ്രവര്‍ത്തകന്‍ ചിലസമയത്ത് വിചിത്രമായി പെരുമാറുന്നു. ചില സമയം അവന്‍ വല്ലാത്തൊരു ആവേശത്തള്ളിച്ച കാണിക്കും, അടുക്കും ക്രമവുമില്ലാതെ പലവിധ വിഷയങ്ങളെക്കുറിച്ച് തുടര്‍ച്ചയായി സംസാരിക്കും, അല്ലെങ്കില്‍ ഒരു കമ്പനിയുണ്ടാക്കി കോടിക്കണക്കിന് രൂപ സമ്പാദിക്കും എന്നതുപോലുള്ള വമ്പന്‍ പദ്ധതികളെക്കുറിച്ച് വീമ്പടിക്കും. പക്ഷെ കുറച്ച് ദിവസം കഴിയുമ്പോള്‍ അവന്‍ തീര്‍ത്തും മൗനിയാകും, ആരുമായും ബന്ധപ്പെടില്ല, ജോലി സമയത്ത് ചെയ്തു തീര്‍ക്കുകയുമില്ല.

ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും കൂടി പുറത്ത് ഉച്ചഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍, താന്‍ ആവശ്യപ്പെട്ട ഭക്ഷണം സമയത്ത് തന്നില്ലെന്ന് പറഞ്ഞ് അവന്‍ പാത്രം വെയ്റ്റര്‍ക്കു നേരെ വലിച്ചെറിഞ്ഞു. അവന്‍റെ ആ പെരുമാറ്റം കണ്ട് ഞങ്ങള്‍ അന്തിച്ചുപോയി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍റെ പെരുമാറ്റം മുന്‍കൂട്ടിപറയാന്‍ പറ്റാത്ത തരത്തിലുള്ളതായി, അതവന്‍റെ ജോലിയേയും സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തേയും ബാധിക്കുകയും ചെയ്തു. ഒടുവില്‍ അവനോട് രാജിവെയ്ക്കാന്‍ കമ്പനി ആവശ്യപ്പെട്ടു.

അവന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നറിയാന്‍ എനിക്ക് ആകാംഷയുണ്ടായി. എന്‍റെ കുടുംബ ഡോക്ടറുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ എന്‍റെ സഹപ്രവര്‍ത്തകന് ബൈപോളാര്‍ ഡിസോര്‍ഡറാണെന്ന് എനിക്ക് മനസിലായി".

(ഈ തകരാറിനെ ഒരു യഥാര്‍ത്ഥ ജീവിത സാഹചര്യത്തില്‍ വെച്ച് മനസിലാക്കാന്‍ സഹായിക്കുന്നതിനാണ് ഈ കഥ ഇവിടെ അവതരിപ്പിച്ചത്.)

ബൈപോളാര്‍ തകരാര്‍ (മാനിക് ഡിപ്രഷന്‍ എന്നും അറിയപ്പെടുന്നു) അസാധാരണവും തീവ്രവുമായ മാനസികാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന ഗുരുതരമായ മാനസിക രോഗമാണ്. ഇതുള്ള വ്യക്തിക്ക് ചിലപ്പോള്‍ ഒരു ആവേശത്തള്ളിച്ച, (സാങ്കേതികമായി മാനിയ എന്നറിയപ്പെടുന്നു-) ചിലപ്പോള്‍ ഇടിഞ്ഞ അവസ്ഥ  (സാങ്കേതികമായി വിഷാദം) തോന്നിയേക്കാം, ഇത് ഏതാനും ദിവസങ്ങളോ ആഴ്ചകളോ തുടര്‍ന്നേക്കും. ഈ വ്യക്തിക്ക് വിഷാദവും മാനിയയും മാറിമാറി വരുന്ന ഘട്ടങ്ങള്‍ ആവര്‍ത്തിച്ച് ഉണ്ടായേക്കാം, ഇവ വേഗം വേഗം മാറിമാറി വന്നേക്കാം, ഒരാഴ്ചയില്‍ പല തവണ പോലും.

കടുത്ത ബൈപോളാര്‍ ഡിസോര്‍ഡറുള്ള വ്യക്തിക്ക് മതിഭ്രമം, മിഥ്യാബോധം തുടങ്ങിയവ പോലുള്ള മനോരോഗ ലക്ഷണങ്ങളും സ്വയം അപകടപ്പെടുത്താനോ ആത്മഹത്യ ചെയ്യാനോ ഉള്ള ചിന്ത പോലും ഉണ്ടായേക്കാം. ബൈപോളാര്‍ തകരാര്‍ ഒരു വ്യക്തിയുടെ നിത്യജീവിതത്തില്‍ സാധാരണ മട്ടില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ശേഷിയെ തടസ്സപ്പെടുത്തുകയും ഇതിന്‍റെ ഫലമായി വ്യക്തിപരമായും തൊഴില്‍പരമായും ഉള്ള ബന്ധങ്ങള്‍ തകരാറിലാകുകയും ചെയ്തേക്കും.

ശ്രദ്ധിക്കുക : ബൈപോളാര്‍ തകരാര്‍ ഹൃദ്രോഗവും പ്രമേഹവും മറ്റും പോലെ ദീര്‍ഘകാലം നിലനില്‍ക്കുന്നതും ജീവിതകാലം മുഴുവന്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതുമായ രോഗമാണ്.

എന്താണ് ബൈപോളാര്‍ തകരാര്‍ അല്ലാത്തത് ?

നമുക്കെല്ലാവര്‍ക്കും പലപ്പോഴും മാനസികാവസ്ഥയില്‍ ചാഞ്ചാട്ടവും ആവേശത്തള്ളിച്ചയും മറ്റും അനുഭവപ്പെടാറുണ്ട്. പക്ഷെ അതൊന്നും നമ്മുടെ ദൈനംദിന ജീവിത പ്രവര്‍ത്തികളെ ബാധിക്കാറില്ല. ഇത് ബൈപോളാര്‍ തകരാറല്ല. ബൈപോളാര്‍ തകരാറിന്‍റേയും വിഷാദരോഗത്തിന്‍റേയും ചില ലക്ഷണങ്ങള്‍ ഒരേപോലുള്ളതാണെങ്കില്‍ പോലും വിഷാദരോഗം (ഡിപ്രഷന്‍) ബൈപോളാര്‍ ഡിസോര്‍ഡര്‍ അല്ല. ബൈപോളാര്‍ തകാറുള്ളവരില്‍ മാനസികാവസ്ഥയില്‍ അത്യധികമായ ചാഞ്ചാട്ടം പോലെ തന്നെ മാനിയയുടേയും വിഷാദത്തിന്‍റേയും ഘട്ടങ്ങളും ഉണ്ടാകും എന്നതാണ് ഇതിലെ പ്രധാന വ്യത്യാസം.

ബൈപോളാര്‍ തകാരാറിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

ബൈപോളാര്‍ തകരാറുള്ള വ്യക്തികള്‍ വിഷാദത്തിന്‍റെ ഘട്ടത്തിലും മാനിയയുടെ ഘട്ടത്തിലും രണ്ടു തരം ലക്ഷണങ്ങളാണ് കാണിക്കുന്നത്.

മാനിക് ഘട്ടം : മാനിയ ഉണ്ടാകുന്ന സമയത്ത് ഈ വ്യക്തി എടുത്തു ചാട്ടം, ശരിയായി വിലയിരുത്താതെ തീരുമാനം എടുക്കല്‍, അനാവശ്യമായ റിസ്ക്കെടുക്കല്‍ തുടങ്ങിയ പെരുമാറ്റങ്ങള്‍ പ്രകടിപ്പിച്ചേക്കും. അതുപോലെ തന്നെ ഈ വ്യക്തിക്ക് അവരുടെ അപ്രതീക്ഷിതമായ പെരുമാറ്റങ്ങളുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് അവബോധം ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ അത് അവഗണിക്കുകയോ ചെയ്തേക്കാം.

  • മോശം വാര്‍ത്തയ്ക്കോ ദുരന്ത സംഭവങ്ങള്‍ക്കോ പോലും മാറ്റാനാകാത്ത  അത്യാഹ്ലാദം അനുഭവപ്പെടും.
  • പെട്ടന്നുള്ള രോഷം അല്ലെങ്കില്‍ അതിയായ മുന്‍കോപം.
  • യുക്തിസഹമായ ഒരു കാരണവുമില്ലാത്ത ശക്തമായ വിശ്വാസങ്ങള്‍ അല്ലെങ്കില്‍ ഉന്നതമായ മോഹത്തോടെയുള്ള മിഥ്യാബോധങ്ങള്‍ തുടങ്ങിയവ ഉണ്ടായേക്കാം. ഈ വ്യക്തി അവന് അല്ലെങ്കില്‍ അവള്‍ക്ക് ദൈവവുമായി, ചരിത്ര കഥാപാത്രങ്ങളുമായി അല്ലെങ്കില്‍ സുപ്രസിദ്ധ വ്യക്തികളുമായി (സെലിബ്രിറ്റികളുമായി)  ഒരു പ്രത്യേക ബന്ധമുണ്ടെന്ന് അവകാശപ്പെട്ടേക്കാം.
  • സ്വന്തം ശേഷിയെക്കുറിച്ച് യാഥാര്‍ത്ഥ്യബോധമില്ലാത്ത വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തും. ഉദാഹരണത്തിന്, ദുഷ്കരമായ ഒരു കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ നിന്ന്  ഒന്നിനും തന്നെ തടുക്കാനാകില്ലെന്ന് ഈ വ്യക്തികള്‍ ചിന്തിച്ചേക്കും.
  • അനാവശ്യമായ കാര്യങ്ങളില്‍ ആര്‍ഭാടം കാണിക്കല്‍, മണ്ടന്‍ ബിസിനസുകളില്‍ നിക്ഷേപമിറക്കല്‍, ശ്രദ്ധയില്ലാത്ത ഡ്രൈവിംഗ്, അതിയായ ലൈംഗിക പെരുമാറ്റങ്ങള്‍, പോലുള്ള എടുത്തു ചാട്ടങ്ങളും അപകട സാധ്യതയുള്ള പെരുമാറ്റങ്ങളും നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ.
  • മനസ്സില്‍ നിയന്ത്രിക്കാനാകാത്ത ചിന്തകള്‍  തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കും.
  • ഉറങ്ങാന്‍ കഴിയാതെ വരികയും അത് വിശ്രമമില്ലായ്മയ്ക്കും അത്യുല്‍സാഹ പ്രവണത (ഹൈപ്പറാക്റ്റിവിറ്റി)ക്കും കാരണമാകുകയും ചെയ്യും.
  • എന്തിലെങ്കിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടും, സാധാരണ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ വരും.
  • ദിവസം മുഴുവന്‍ നിരാശ തോന്നുകയും അസ്വസ്ഥരായിരിക്കുകയും ചെയ്യും.
  • അതിവേഗത്തിലുള്ള സംസാരം, ഒരു ആശയത്തില്‍ നിന്നും മറ്റൊന്നിലേക്ക് ചാടല്‍, ചിന്തകള്‍ തമ്മില്‍ ഒരു പെരുത്തം ഇല്ലായ്മ തുടങ്ങിയവ പ്രകടമാകും.
  • യാഥാര്‍ത്ഥ്യബോധം നഷ്ടമാകല്‍- ഇത് മിഥ്യാഭ്രമത്തിലേക്ക് (ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യല്‍) നയിക്കുകയും ചെയ്യും.
  • അമിതമായ ഉയര്‍ന്ന അത്മാഭിമാനവും സ്വന്തം ശേഷികളില്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത വിശ്വാസങ്ങളും.
  • ആവര്‍ത്തിച്ചുള്ള അനിയന്ത്രിതമായ പെരുമാറ്റങ്ങള്‍ (ഒബ്സസീവ് കമ്പള്‍സീവ് ബിഹേവിയര്‍)- ന്മ സാധനങ്ങള്‍ വൃത്തിയാക്കുകയോ ക്രമീകരിക്കുകയോ ചെയ്യുക, ദിവസങ്ങളോളം ഒരേ പാട്ട്തന്നെ കേട്ടുകൊണ്ടിരിക്കുക, മറ്റുള്ളവരെ നിയന്ത്രിക്കാനോ ഭരിക്കാനോ ശ്രമിക്കുക.

വിഷാദ ഘട്ടം :വിഷാദം ഉണ്ടാകുന്ന ഘട്ടത്തില്‍ ഈ വ്യക്തിക്ക് താഴെ പറയുന്ന അനുഭവങ്ങള്‍ ഉണ്ടായേക്കാം :

  • അതിയായ സങ്കടം അല്ലെങ്കില്‍ നിരാശ.
  • പ്രത്യാശയില്ലായ്മ അനുഭവപ്പെടല്‍.
  • ഒരിക്കല്‍ ആസ്വദിച്ചിരുന്ന കാര്യങ്ങളില്‍ താല്‍പര്യം ഇല്ലായ്മ.
  • പ്രസരിപ്പ് നഷ്ടമാകല്‍, എളുപ്പത്തില്‍ ക്ഷീണിക്കാനും മയക്കം വരാനുമുള്ള പ്രവണത.
  • ഉറക്കം സംബന്ധിച്ച ബുദ്ധിമുട്ടുകള്‍- വളരെയധികം ഉറങ്ങുകയോ തീരെ ഉറങ്ങാതിരിക്കുകയോ ചെയ്യും.
  • രുചിയിലും വിശപ്പിലും  മാറ്റം വരുക,  ആഹാരം കഴിക്കാന്‍ കഴിയാതെ വരുക, കൃത്യമായ ഭക്ഷണനിയന്ത്രണം ഇല്ലാതെ തന്നെ ശ്രദ്ധേയമായ തരത്തില്‍ തൂക്കക്കുറവ് ഉണ്ടാകുക.
  • ഏകാഗ്രത പുലര്‍ത്താനും ഓര്‍മ്മിക്കാനും തീരുമാനങ്ങളെടുക്കാനും ബുദ്ധിമുട്ട്.
  • സ്വയം അപകടപ്പെടുത്താനോ മരണത്തേക്കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഉള്ള ചിന്തകള്‍.

നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും ഈ ലക്ഷണങ്ങള്‍ കാണുന്നു എങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കുക.

ബൈപോളാര്‍ തകാരാറിന് എന്താണ് കാരണം?

ബൈപോളാര്‍ തകരാറിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ്. ബൈപോളാര്‍ തകരാര്‍ സാധാരണയായി കൗമാരത്തിലോ യൗവ്വനാരംഭത്തിലോ  ആണ് ആരംഭിക്കുന്നതെന്ന് നിരീക്ഷിക്കപ്പെടുന്നു. ഈ തകരാറിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തതിനാല്‍ ബൈപോളാര്‍ തകരാറുള്ള ഭൂരിപക്ഷം പേരും സഹായം തേടുന്നതിന് മുമ്പ് ദീര്‍ഘകാലം ഇത് അനുഭവിക്കുകയാണ് ചെയ്യുന്നത്.

ഹോര്‍മോണ്‍ നിലയിലെ സംതുലനമില്ലായ്മ, ജനിതകം, ഏതെങ്കിലും ദുരന്തത്തിന്‍റെ ഫലമായി  സംഭവിച്ചിട്ടുള്ള ആഘാതം, മദ്യത്തിന്‍റേയും മയക്കുമരുന്നുകളുടേയും ഉപയോഗം തുടങ്ങിയവയാണ് ബൈപോളാര്‍ തകരാറുണ്ടാകുന്നതിനുള്ള സാധ്യതാ ഘടകങ്ങള്‍. ചിത്തഭ്രമത്തോട് കൂടിയ കടുത്ത വിഷാദരോഗം, അല്ലെങ്കില്‍ സ്കിസോഫ്രീയ തുടങ്ങിയ മനോരോഗങ്ങള്‍ക്കൊപ്പവും ബൈപോളാര്‍ തകരാര്‍ ഉണ്ടായേക്കാം.

വിവിധ തരം ബൈപോളാര്‍ തകരാറുകള്‍

ബൈപോളാര്‍ തകരാര്‍ നാലുതരത്തിലുണ്ട് :

1. ബൈപോളാര്‍  തകരാര്‍ : മാനിക് അല്ലെങ്കില്‍ സമ്മിശ്രമായ അവസ്ഥ, കുറഞ്ഞത് ഒരാഴ്ച നീണ്ടു നില്‍ക്കും, അല്ലെങ്കില്‍ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലാക്കേണ്ടി വരുന്ന തരത്തിലുള്ള കടുത്ത മാനിക് ലക്ഷണങ്ങള്‍ ഉണ്ടാകും. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നിലനിന്നേക്കാവുന്ന വിഷാദമുള്ള ഘട്ടവും ഉണ്ടായേക്കാം.

2. ബൈപോളാര്‍  തകരാര്‍ : വിഷാദവും ശക്തി കുറഞ്ഞ മാനിയയും ഒന്നിച്ചുള്ള അവസ്ഥ ഉണ്ടാകും. പക്ഷെ ശക്തമായ മാനിക് അല്ലെങ്കില്‍ സമ്മിശ്ര അവസ്ഥ ഉണ്ടാകില്ല.

3. മറ്റ് തരത്തില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ലാത്ത ബൈപോളാര്‍ തകരാര്‍ (ബിപി-എന്‍ ഒ സ്) : രോഗത്തിന്‍റെ ലക്ഷണങ്ങള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തും എന്നാല്‍ ബൈപോളാര്‍ ക ന്‍റെ അല്ലെങ്കില്‍ കക ന്‍റെ രോഗനിര്‍ണയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ വ്യക്തിയുടെ സാധാരണ പെരുമാറ്റ ലക്ഷണങ്ങളില്‍ നിന്നും വ്യക്തമായി വേറിട്ടു നില്‍ക്കുന്നതായിരിക്കും.

4. സൈക്ലോത്തൈമിക് തകരാര്‍ അല്ലെങ്കില്‍ സൈക്ലോത്തൈമിയ : ബൈപോളാര്‍ തകരാറിന്‍റെ ഒരു ലഘുവായ രൂപം, ശക്തികുറഞ്ഞ മാനിയയും ലഘുവായ വിഷാദവും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും നിലനിന്നേയ്ക്കും.

ബൈപോളാര്‍ തകരാറിനൊപ്പം ഉണ്ടാകുന്ന മറ്റ് അവസ്ഥകള്‍

ചില വ്യക്തികളില്‍ ബൈപോളാര്‍ തകരാറിനൊപ്പം സ്കിസോഫ്രീനിയ, കടുത്ത വിഷാദരോഗം പോലുള്ള മറ്റ് തകരാറുകളും കണ്ടേക്കാം. അതുപോലെ തന്നെ ബൈപോളാര്‍ തകരാറുള്ള വ്യക്തിക്ക് തൈറോയ്ഡ്, പ്രമേഹം, അല്ലെങ്കില്‍  ചില മാനസിക രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്.

ബൈപോളാര്‍ തകരാര്‍ എങ്ങനെ കണ്ടെത്തും?

ലക്ഷണങ്ങളിലുള്ള സാമ്യത മൂലം ബൈപോളാര്‍ തകരാര്‍ പലപ്പോഴും സ്കിസോഫ്രീനിയ ആണെന്നും വിഷാദരോഗമാണെന്നും മറ്റും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മാനസികാവസ്ഥയിലെ സാധാരണമല്ലാത്ത ആരോഹണം/ഉയര്‍ച്ച (മാനിയ അല്ലെങ്കില്‍ ശക്തികുറഞ്ഞ മാനിയ) ആണ് ബൈപോളാര്‍ തകരാറിന്‍റെ ഏറ്റവും പ്രബലമായ ലക്ഷണം.

ബൈപോളാര്‍ തകരാര്‍ ശരിയായി നിര്‍ണയിക്കുന്നതിനും വ്യക്തിയുടെ അവസ്ഥയ്ക്ക് കാരണമായി മറ്റെന്തെങ്കിലും അടിസ്ഥാന പ്രശ്നങ്ങളുണ്ടോ എന്ന് അറിയുന്നതിനുമായി  മാനസികാരോഗ്യ വിദഗ്ധര്‍ നിരവധി പരിശോധനകളും വിലയിരുത്തലുകളും നടത്തും.

രോഗലക്ഷണങ്ങളുടെ തീവ്രത അറിയുന്നതിനായി വിദഗ്ധന്‍ ഈ വ്യക്തിയോട് അവരുടെ മാനസികാവസ്ഥയിലെ മാറ്റം, ഉറക്കത്തിന്‍റെ രീതി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ  ഒരു ദൈനംദിന റെക്കോര്‍ഡ് ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടേക്കും.ഇത് ശരിയായ ചികിത്സ നിര്‍ദ്ദേശിക്കുവാന്‍ സഹായിക്കും.

ഒരു സൈക്കോളജിസ്റ്റ് (മനഃശാസത്രജ്ഞന്‍) ഈ വ്യക്തിയുടെ ചിന്തകള്‍, അനുഭവങ്ങള്‍, വികാരങ്ങള്‍ എന്നിവ വിലയിരുത്തും. ഈ വ്യക്തിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വിദഗ്ധന്‍ കുടുംബാംഗങ്ങളുമായും സംസാരിച്ചേക്കും. തകരാറിന്‍റെ ഗുരുതരാവസ്ഥ വിശകലനം ചെയ്യുന്നതിനായി മനഃശാസത്രപരമായ ഒരു സ്വയം വിലയിരുത്തലും നിര്‍ദ്ദേശിച്ചേക്കാം.

ബൈപോളാര്‍ തകരാറിന് ചികിത്സ നേടല്‍

ബൈപോളാര്‍ തകരാര്‍ ഹൃദ്രോഗവും പ്രമേഹവും പോലെ തന്നെ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതും ഒരു വ്യക്തിയുടെ ജീവിത കാലം മുഴുവന്‍ കൈകാര്യം ചെയ്യേണ്ടി വരുന്നതുമായ രോഗമാണ്. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഒരു വ്യക്തിയെ ആരോഗ്യകരവും ഫലപ്രദവുമായ ഒരു ജീവിതം നയിക്കാന്‍ സഹായിക്കും. ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ ഉണ്ടാകുന്ന കാലയളവിലും ലക്ഷണങ്ങളുടെ തീവ്രതയിലും കുറവ് വരുത്തിക്കൊണ്ട് രോഗിയുടെ അവസ്ഥയില്‍ വന്‍ മാറ്റം കൊണ്ടുവരാന്‍ ചികിത്സയ്ക്ക് സാധിക്കും. മരുന്നും തെറാപ്പിയും കൗണ്‍സിലിംഗും ഒന്നിപ്പിച്ചുകൊണ്ടുള്ള ഒരു ചികിത്സ ബൈപോളാറിന് വളരെ ഫലപ്രദമായിരിക്കും.  വ്യക്തിയുടെ പ്രായം, രോഗ ചരിത്രം, അവസ്ഥയുടെ തീവ്രത, മരുന്നിനോടുള്ള രോഗിയുടെ  പ്രതികരണം എന്നിവയുടെ അടിസ്ഥാനത്തില്‍ ചികിത്സയ്ക്ക് വ്യത്യാസം ഉണ്ടായേക്കാം. ചികിത്സിക്കാതിരിക്കുകയോ നിലവിലുള്ള ചികിത്സയോ മരുന്നുകഴിക്കലോ തുടരാതിരിക്കുകയോ ചെയ്യുന്നത് അവസ്ഥ കൂടുതല്‍ വഷളാക്കുകയോ രോഗം തിരിച്ചു വരുന്നതിന് കാരണമാകുകയോ ചെയ്യും. ചില വ്യക്തികളില്‍ ലക്ഷണങ്ങള്‍ അപ്രതീക്ഷിതമായി കുതിച്ചുയരുകയും ആ വ്യക്തിക്ക്  അത് നിയന്ത്രിക്കാന്‍ കഴിയുകയോ അതിനെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുക പോലുമോ ഇല്ല.

ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങള്‍ താഴെ പറയുന്നു :

  • ഈ തകരാറിന്‍റെ തീവ്രതയും കാലയളവും കുറയ്ക്കുക.
  • ഈ വ്യക്തിയെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും വീട്ടിലും ജോലിസ്ഥലത്തുമുള്ള അവന്‍റെ/അവളുടെ ജീവിതം ആസ്വദിക്കാനും പ്രാപ്തിയുള്ളവരാക്കുക.
  • സ്വയം അപകടപ്പെടുത്തലും ആത്മഹത്യയും തടയുക.

ശ്രദ്ധിക്കുക : ഈ ലക്ഷണങ്ങളില്‍ ചിലത് വിഷാദരോഗത്തിനും സ്കിസോഫ്രീനിയയ്ക്കും കണ്ടേക്കാം. അതിനാല്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ അടുക്കല്‍ സൂക്ഷമമായ വിശകലനവും വിലയിരുത്തലും നടത്തി രോഗം നിര്‍ണയിക്കുകയും നിര്‍ദ്ദേശിക്കപ്പെടുന്ന ചികിത്സയുമായി മുന്നോട്ട് പോകുകയും ചെയ്യണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

പ്രധാനപ്പെട്ട കാര്യം : ബൈപോളാര്‍ തകരാറുള്ള ഒരു വ്യക്തി ആത്മഹത്യ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ചികിത്സ എത്രയും പെട്ടന്ന് ആരംഭിക്കണം.

ബൈപോളാര്‍ തകരാറിനെ വിജയകരമായി നേരിടല്‍

ബൈപോളാര്‍ തകരാര്‍ നിങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളേയും ബാധിച്ചേക്കാം.നിങ്ങള്‍ക്ക് ബൈപോളാര്‍ തകരാര്‍ ഉണ്ടെന്ന കാര്യം അംഗീകരിക്കുകയും ഇതിനെക്കുറിച്ച് സാധ്യമാകുന്നത്ര  പഠിക്കുകയും ചെയ്യുന്നത് ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കാന്‍ നിങ്ങളെ സഹായിക്കും.

നിങ്ങള്‍ക്ക് സാധിക്കുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു :

  • മാനസികാരോഗ്യ വിദഗ്ധന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ചികിത്സ പിന്തുടരുക.
  • ന് പതിവുള്ള പരിശോധനയ്ക്കായി മുടങ്ങാതെ പോകുകയും മരുന്ന്  യഥാസമയം മുടങ്ങാതെ കഴിക്കുകയും ചെയ്യുക.
  • പോഷകാഹാരങ്ങള്‍ കഴിക്കുന്നതിലും കൃത്യസമയത്ത് വേണ്ടത്ര ഉറങ്ങുന്നതിലും ശ്രദ്ധവെച്ചുകൊണ്ടുള്ള ഒരു ആരോഗ്യകരമായ ജീവിത ശൈലി നയിക്കുക.
  • നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുകയും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ പ്രേരകശക്തിയാകുന്ന സാഹചര്യങ്ങളും സംഭവങ്ങളും ഏതെല്ലാമെന്ന് തിരിച്ചറിയുകയും ചെയ്യുക.
  • പരിചരിക്കുന്നവര്‍ (കുടുംബാംഗങ്ങളും സുഹൃത്തുക്കളും)  നല്‍കുന്ന പിന്തുണയേയും സഹായത്തേയും വകവെയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുക.
  • ഒരു സഹായക സംഘത്തില്‍ (സപ്പോര്‍ട്ട് ഗ്രൂപ്പില്‍)ചേരുകയും നിങ്ങളുടെ അതേ പ്രശ്നം നേരിടുന്ന ആളുകളുമായി ഇടപെടുകയും ചെയ്യുക. ഇത്തരം സമ്പര്‍ക്കങ്ങള്‍ നിങ്ങള്‍ക്ക് പ്രചോദകമാകുകയും  നിങ്ങളുടെ അവസ്ഥയെ കൈകാര്യം ചെയ്യാന്‍ അത് നിങ്ങളെ കൂടുതല്‍ ശേഷിയുള്ളവരാക്കുകയും ചെയ്യും.

ബൈപോളാര്‍ തകരാറുള്ള വ്യക്തിയെ പരിചരിക്കല്‍

ബൈപോളാര്‍ തകരാറുള്ള ആരെയെങ്കിലും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാനും ചികിത്സ നേടാനും അവരെ പ്രോത്സാഹിപ്പിക്കുക. തങ്ങള്‍ക്ക് ഒരു പ്രശ്നം ഉണ്ടെന്ന് ഈ വ്യക്തി സമ്മതിച്ചെന്നു വരില്ല. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ആദ്യം ഡോക്ടറെ കാണുകയും പിന്നീട് ഈ വ്യക്തിയെ കൂടെ കൊണ്ടുപോകുകയും ചെയ്യുക.

നിങ്ങള്‍ക്ക് സാധിക്കുന്ന ചില കാര്യങ്ങള്‍ :

  • ഇവരുമായി സംസാരിക്കുമ്പോള്‍ ശാന്തരും സൗമ്യരുമായിരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ശാന്തത ആ വ്യക്തിയെ അനുകൂലമായ തരത്തില്‍ സ്വാധീനിച്ചേക്കും.
  • ഈ വ്യക്തിയെ ഒരു പ്രവര്‍ത്തന പദ്ധതി പിന്തുടരാനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി ക്രമീകരിക്കാനും പ്രോത്സാഹിപ്പിക്കുക.
  • ബൈപോളാര്‍ തകരാര്‍ ഉണ്ടാകുന്ന ഒരു മിശ്ര ഘട്ടം അസ്വസ്ഥതയുണ്ടാക്കുന്നതും അപകടസാധ്യതയുള്ളതുമാണ്. എന്ത് സമ്മര്‍ദ്ദമാണ് ഇത്തരത്തിലുള്ള പെരുമാറ്റത്തിന് കാരണമാകുന്നതെന്ന് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക, അത്തരം കാര്യങ്ങള്‍ ഒഴിവാക്കാന്‍ ആ വ്യക്തിയെ സഹായിക്കുക. ഉദാഹരണത്തിന്, ക്രമരഹിതമായ ഭക്ഷണം കഴിക്കല്‍ അല്ലെങ്കില്‍ ഉറക്കം, എളുപ്പത്തില്‍ പണം ലഭ്യാകുന്ന അവസ്ഥ.
  • ബൈപോളാറിന്‍റെ ഒരു ഘട്ടത്തിന് ശേഷം തങ്ങളുടെ ഉചിതമല്ലാത്തതും കുഴപ്പം പിടിച്ചതുമായ രോഗവുമായി  ബന്ധപ്പെട്ട പെരുമാറ്റത്തെ ഓര്‍ത്ത് ഈ വ്യക്തിക്ക് വലിയ അപമാനവും കുറ്റബോധവും അനുഭവപ്പെട്ടേക്കും. അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ഇത്തരം പെരുമാറ്റം സ്വമേധയാ ചെയ്യുന്നതല്ല, ഈ അവസ്ഥ മൂലം ഉണ്ടാകുന്നതാണ് എന്ന കാര്യം അവരോട് വിശദീകരിക്കുകയും ചെയ്യുക.
  • തുടര്‍ച്ചയായുള്ള ചികിത്സ കൊണ്ട് സ്ഥിതി മെച്ചപ്പെടുത്താമെന്നും ഒരു സാധാരണ ജീവിതം നയിക്കാനാകുമെന്നും അവര്‍ക്ക് ഉറപ്പു കൊടുക്കുക.
  • ആത്മഹത്യയെക്കുറിച്ചോ സ്വയം അപകടപ്പെടുത്തുന്നതിനേക്കുറിച്ചോ എന്തെങ്കിലും അഭിപ്രായ പ്രകടനങ്ങളോ അതിനുള്ള പ്രവര്‍ത്തികളോ ഉണ്ടാകുന്നുണ്ടോയെന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുക. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാന്‍ ഉടനേ ഡോക്ടറെ അറിയിക്കുക.

പരിചരിക്കുന്നവര്‍ക്കുള്ള പരിചരണം

ബൈപോളാര്‍ തകരാറുള്ളവരെ ചികിത്സിക്കുന്നവരും വളരെയധികം മാനസിക സമ്മര്‍ദ്ദത്തിലൂടേയും വൈകാരിക സംഘര്‍ഷത്തിലൂടേയുമായിരിക്കും കടന്നു പോകുന്നത്. മിക്കവാറും പരിചരണം നല്‍കുന്ന പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദവും തളര്‍ച്ചയും ഉത്കണ്ഠയും മറ്റും അനുഭവപ്പെട്ടേക്കും. അവര്‍ക്ക് വിഷാദരോഗം ഉണ്ടായി വരാനുള്ള സാധ്യത വളരെ കൂടുതലുമാണ്.

പരിചരിക്കുന്നവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തെക്കുറിച്ച് വളരെയേറെ ഉത്കണ്ഠപ്പെടുന്നതിനാല്‍ സ്വന്തം കാര്യം നോക്കാന്‍ മറന്നു പോകാറുണ്ട്.

പരിചരിക്കുന്നവര്‍ താഴെ പറയുന്ന അവസ്ഥയിലാണെങ്കില്‍ അവരും സഹായം തേടേണ്ടതാണ്.

  • പരിചരിക്കാന്‍ തുടങ്ങുന്നത് മുമ്പ് ഉണ്ടായിരുന്ന പ്രസരിപ്പും ഊര്‍ജസ്വലതയും നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നില്ലെങ്കില്‍.
  • ഇടയ്ക്കിടയ്ക്ക് ജലദേഷം, പനി, കഫക്കെട്ട് തുടങ്ങിയവ മൂലം അസുഖത്തിലാകുന്നു എങ്കില്‍.
  • ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്തതിന് ശേഷവും എപ്പോഴും  തളര്‍ച്ച തോന്നുന്നു എങ്കില്‍.
  • നിങ്ങള്‍ വളരെ തിരക്കിലായതുകൊണ്ടോ അല്ലെങ്കില്‍ വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടോ സ്വന്തം ആവശ്യങ്ങള്‍ അവഗണിക്കുന്നു എങ്കില്‍.
  • നിങ്ങളുടെ ജീവിതം രോഗിയെ പരിചരിക്കലില്‍ ചുറ്റി തിരിയുകയാണ്, പക്ഷെ അത് നിങ്ങള്‍ക്ക് സംതൃപ്തി തരുന്നില്ല എന്ന് ചിന്തിക്കുന്നു എങ്കില്‍.
  • സഹായം ലഭ്യമാകുമ്പോള്‍ പോലും റിലാക്സ് ചെയ്യാന്‍ പറ്റാതിരിക്കല്‍.
  • നിങ്ങള്‍ പരിചരിക്കുന്ന വ്യക്തിയോടും മറ്റുള്ളവരോടും ദേഷ്യം തോന്നുകയും നിങ്ങളുടെ അക്ഷമ വര്‍ദ്ധിച്ചു വരികയും ചെയ്യുന്നു എങ്കില്‍.
  • തളര്‍ച്ചയും, നിസ്സഹായതയും നിരാശയും തോന്നു എങ്കില്‍-

നിങ്ങള്‍ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. താഴെ പറയുന്ന ചില കാര്യങ്ങള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഗുണകരമാകും:

  • ആവശ്യത്തിന് വിശ്രമിക്കുകയും പോഷകാഹാരം കഴിക്കുകയും ചെയ്യുക.
  • പതിവായി വ്യായാമം ചെയ്യുക.
  • മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകള്‍ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുക.
  • കുറ്റബോധം കൂടാതെ നിങ്ങളുടെ കാര്യങ്ങള്‍ക്ക് ആവശ്യമായ സമയം ചെലവഴിക്കുക.
  • നിങ്ങള്‍ക്ക് മനസുഖം തരുന്ന ഒരു വിനോദത്തിലോ എന്തെങ്കിലും പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുക.
  • മറ്റുള്ളവരുടെ സഹായം തേടുകയും സ്വീകരിക്കുകയും ചെയ്യുക.
  • വിശ്വസിക്കാവുന്ന ഒരു കൗണ്‍സിലറോടോ അല്ലെങ്കില്‍ ഒരു സുഹൃത്തിനോടോ നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കുവെയ്ക്കുക.

അമിതമായി ഭക്ഷണം കഴിക്കല്‍ (ബിന്‍ഗ് ഈറ്റിംഗ്)

എന്താണ് ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാര്‍ ?

നമ്മളെല്ലാം പലപ്പോഴും  അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. ചിലപ്പോള്‍ നമ്മള്‍ ഒരു ബന്ധുവിന്‍റെ വീട് സന്ദര്‍ശിക്കുമ്പോള്‍ മേശപ്പുറത്ത് നമുക്ക് പ്രിയപ്പെട്ട ഭക്ഷണം കാണുമ്പോള്‍, ചിലപ്പോള്‍ സ്വാദിഷ്ഠമായ ഭക്ഷണങ്ങളോടുകൂടിയ ഒരു സല്‍ക്കാരത്തിന് ചെല്ലുമ്പോള്‍, ചിലപ്പോള്‍ വല്ലാതെ വിശക്കുന്നുണ്ട് എന്ന് നമുക്ക് തോന്നുമ്പോള്‍ നമ്മള്‍ വളരെയധികം ഭക്ഷണം കഴിക്കാറുണ്ട്. ഭക്ഷണം നമ്മുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘടകമാണ്, നല്ല ഭക്ഷണം നമ്മളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചില അവസരങ്ങളില്‍ നമ്മള്‍ അമിതമായി ഭക്ഷണം കഴിച്ചു പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില ആളുകള്‍ക്ക് അമിതമായി ഭക്ഷണം കഴിക്കാനുള്ള നിയന്ത്രിക്കാനാകാത്ത ഒരു ത്വര പതിവായി ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് ഈ ഘട്ടത്തില്‍ നിയന്ത്രണമില്ലായ്മ അനുഭവപ്പെടുകയും ഇത് നിര്‍ത്താന്‍ കഴിയാതെ വരികയും ചെയ്യും. വയറ് നിറഞ്ഞു കഴിഞ്ഞാലും പിന്നേയും കാര്യമായ ഒരു അസ്വസ്ഥത തോന്നുന്നതുവരേയും  അവര്‍ ഭക്ഷണം കഴിക്കുന്നത് തുടരും. ഇത്തരക്കാര്‍ക്ക് ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറായിരിക്കും.

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറുള്ള വ്യക്തികള്‍ ഭക്ഷണത്തെ അവരുടെ ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും മറ്റ് വൈകാരിക പ്രശ്നങ്ങളും മറികടക്കുന്നതിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.  എന്നിരുന്നാലും ഇങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നതിലും ഒടുവില്‍ വഷളായ അവസ്ഥയില്‍ എത്തുന്നതിലും ഇവര്‍ നാണക്കേട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. തക്കസമയത്തുള്ള ചികിത്സകൊണ്ട് നിങ്ങള്‍ക്ക് ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറില്‍ നിന്ന് മുക്തിനേടുകയും ആരോഗ്യകരമായ ഭക്ഷണ ശീലം വീണ്ടെടുക്കുകയും ചെയ്യാം.

ശ്രദ്ധിക്കുക : ബുലിമിയ (വാരിവലിച്ച് തിന്നുകയും പിന്നീടത് ഛര്‍ദ്ദിച്ച് കളയുകയും ചെയ്യുന്ന തകരാര്‍) ഉള്ള ആളുകളും അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. അങ്ങനെയാണെങ്കിലും  അവര്‍ അതിനെ തുടര്‍ന്ന് ആ കഴിച്ച ഭക്ഷണം അധിമായി വ്യായാമം ചെയ്തോ സമ്മര്‍ദ്ദം ചെലുത്തി ഛര്‍ദ്ദിച്ചോ പുറന്തള്ളാറുമുണ്ട്. ഇതിന് കാരണം ബുലിമിയ ഉള്ള ആളുകള്‍ക്ക് മെലിയാനുള്ള അഗ്രഹം ഉണ്ടായിരിക്കുമെന്നതും അവര്‍ക്ക് ശരീരാകൃതിയെക്കുറിച്ച് അബദ്ധധാരണകള്‍ ഉണ്ടായിരിക്കും എന്നതുമാണ്. എന്നാല്‍ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറുള്ളവര്‍ക്ക് ശരീരാകൃതിയെ സംബന്ധിച്ച പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കില്ല, അവര്‍ അവരുടെ വൈകാരികമായ സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ വാരിവലിച്ച് തിന്നുകമാത്രം ചെയ്യുന്നു.

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ താഴെ പറയുന്നു :

  • വളരെയേറെ ഭക്ഷണം വേഗത്തില്‍ തിന്നുകയും തീറ്റ നിര്‍ത്താന്‍ പറ്റാതിരിക്കുകയും ചെയ്യുന്നു.
  • തന്‍റെ ഭക്ഷണ ശീലം നിയന്ത്രിക്കാനാകാത്ത തരത്തിലുളളതാണ് എന്ന് തോന്നുകയും അതില്‍ നാണക്കേടനുഭവിക്കുകയും  ചെയ്യുന്നതിനാല്‍ മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു. ഒറ്റയ്ക്കാകുമ്പോള്‍ കഴിക്കുന്നതിനായി ഇവര്‍ ഭക്ഷണം ഒളിച്ചുവെയ്ക്കുക പോലും ചെയ്യു്ന്നു.
  • മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്ന സമയത്ത്  ഭക്ഷണം കഴിക്കലിലൂടെ മാത്രമാണ് തങ്ങള്‍ക്ക് സ്വസ്ഥത കിട്ടുന്നതെന്ന്  ഇവര്‍ കരുതുന്നു. എന്നാല്‍ ഇത്തരത്തില്‍ അനിയന്ത്രിതമായ തീറ്റയുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ ഉടനെ അമിതമായി ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ അവര്‍ക്ക് നാണക്കേടു തോന്നുകയും ചെയ്യുന്നു.
  • വയറ് നിറഞ്ഞു കഴിഞ്ഞാലും ഇവര്‍ പിന്നേയും കാര്യമായ ഒരു അസ്വസ്ഥത തോന്നുന്നതുവരേയും തിന്നുകൊണ്ടിരിക്കുന്നു.
  • പ്രത്യേകിച്ച് ഭക്ഷണ സമയക്രമം ഒന്നും പാലിക്കാതെ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കാന്‍ ഇവര്‍ക്ക് കഴിയും.

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിന് എന്താണ് കാരണം?

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ്, എന്നിരുന്നാലും ഇത് സാധാരണയായി വൈകാരികവും മാനസികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഉണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. ഉത്കണ്ഠാ രോഗം, വിഷാദരോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാര്‍ ഉണ്ടായേക്കാം. പ്രതികൂല മാനസികാവസ്ഥകളെ അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങളെ നേരിടുന്നതിനായി ഭക്ഷണം കഴിക്കലിനെ ഉപയോഗപ്പെടുന്നവര്‍ക്കും ഈ തകരാര്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയേറെയാണ്. കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതിനാല്‍ അത്തരം അനുഭവങ്ങളും ഈ തകരാറിന് കാരണമാകാറുണ്ട്. നിങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ക്ക് പാരിതോഷികമായി മാതാപിതാക്കള്‍ ഭക്ഷണം വാങ്ങിത്തന്നിട്ടുള്ളത്, അല്ലെങ്കില്‍ നിങ്ങള്‍ ഉഷാറല്ലാതിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമോ ചോക്ലേറ്റോ വാങ്ങി തന്നിട്ടുള്ളത് പിന്നീട് ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഭക്ഷണം ഉപയോഗപ്പെടുത്തുന്ന ഒരു മാനസികാവസ്ഥയിലേക്ക് നിങ്ങളെ നയിച്ചേക്കാം. അതുപോലെ തന്നെ കുട്ടിക്കാലത്ത്  അനുഭവിച്ചിട്ടുള്ള ശാരീരിക പീഡനം, അല്ലെങ്കില്‍ ഉപദ്രവം പോലുള്ള കാര്യങ്ങളും ഈ തകരാറുണ്ടാകുന്നതിന് ഒരു കാരണമായേക്കാം. അതുപോലെ തന്നെ ആത്മാഭിമാനക്കുറവ് പോലുള്ള മനഃശാസ്ത്രപരമായ ഘടകങ്ങളും ചിലരില്‍ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാര്‍ ഉണ്ടായി വരുന്നതില്‍ വലിയ പങ്ക് വഹിക്കാറുണ്ട്.

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിന് ചികിത്സ നേടല്‍

ഈ തകരാറിനുള്ള ചികിത്സ പ്രധാനമായും മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദത്തെ നേരിടുന്നതിനുള്ള തന്ത്രമായി ഭക്ഷണം കഴിക്കലിനെ ഉപയോഗപ്പെടുന്ന നിങ്ങളുടെ മനോഭാവത്തെ നേരിടുന്ന മനഃശാസ്ത്രപരമായ തെറാപ്പിയാണ്. വിദഗ്ധന്മാര്‍ ധാരണാപരമായ പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി), മറ്റുള്ളവരുമായുള്ള  ബന്ധത്തെ ലക്ഷ്യം വെച്ചുള്ള ഇന്‍ര്‍പേര്‍സണല്‍ സൈക്കോതെറാപ്പി, സംവാദാത്മക പെരുമാറ്റ ചികിത്സ (ഡയലക്റ്റിക് ബിഹേവിയറല്‍ തെറാപ്പി) തുടങ്ങിയവ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാര്‍ ചികിത്സിക്കാനായി ഉപയോഗിക്കുന്നു. ഈ തെറാപ്പികളുടെ ലക്ഷ്യം, വൈകാരിക പ്രശ്നങ്ങള്‍ മറികടക്കാന്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന അവസ്ഥയെ നേരിടുക, ആഹാരത്തേയും ശരീരഭാരത്തേയും കുറിച്ച് ആരോഗ്യകരമായ ചിന്ത ഉണ്ടാക്കിയെടുക്കുക, മനക്ലേശത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ നേരിടുന്നതിന് മികച്ച വഴി കണ്ടെത്താന്‍ സഹായിക്കുക തുടങ്ങിയവയാണ്.

ഈ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) മൂലം നിങ്ങളുടെ ശരീരഭാരം വേണ്ടതിലധികം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ഭാരം കുറയ്ക്കുന്നതിനുള്ള വഴികള്‍ സ്വീകരിക്കാനും  ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുന്നതിനായി ആരോഗ്യകരമായ ഒരു നിത്യാഹാരക്രമം പാലിക്കാനും നിങ്ങളെ സഹായിക്കും. ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) പ്രവണതയ്ക്ക് പ്രേരകശക്തിയാകുന്ന ഏതെങ്കിലും മറ്റു മാനസികാരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവ മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കിയേക്കും.

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴി ക്കല്‍) തകരാറുള്ള ഒരു വ്യക്തിയെ പരിചരിക്കല്‍

നിങ്ങളുടെ ഒരു സുഹൃത്തോ നിങ്ങള്‍ക്ക് പ്രിയപ്പെട്ട മറ്റാരെങ്കിലുമോ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അവരോട് അതിനെക്കുറിച്ച് സംസാരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു പക്ഷെ നിങ്ങള്‍ അവരുടെ കാര്യത്തില്‍ ആവശ്യമില്ലാതെ ചുഴിഞ്ഞു കേറുകയാണെന്ന് അവര്‍ക്ക് തോന്നുകയോ അവര്‍ ദേഷ്യപ്പെടുകയോ ഇത് നിഷേധിക്കുകയോ ചെയ്തേക്കാം, പക്ഷെ അതുകൊണ്ട് നിങ്ങള്‍ പിന്തിരിയരുത്. അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ അവരോട് ഉച്ചത്തില്‍ സംസാരിച്ച് വായടപ്പിക്കുകയോ ചെയ്യരുത്. അവര്‍ക്ക് സഹായകമായി നില്‍ക്കുകയും അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ നിങ്ങളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സഹായം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും കൂടെച്ചെല്ലാമെന്ന് അവര്‍ക്ക് ഉറപ്പു കൊടുക്കുകയും ചെയ്യുക. അവര്‍ നിങ്ങളോട് മനസ് തുറക്കുകയാണെങ്കില്‍ അവരെ ഉപദേശിക്കാന്‍ ശ്രമിക്കുകയോ അവരുടെ അവസ്ഥയെ ചൊല്ലി അവര്‍ക്ക് കുറ്റബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യാതെ ശ്രദ്ധയോടെ അവര്‍ പറയുന്നത് കേട്ടിരിക്കുക മാത്രം ചെയ്യണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

നല്ല ഭക്ഷണ ശീലം, ദിനചര്യ, വ്യയാമം തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങള്‍ അവര്‍ക്ക് ഒരു മാതൃകയാകുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവര്‍ക്ക് ചുറ്റുമുള്ള ആളുകളും ഇത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും  ഭക്ഷണം, നിത്യാഹാരക്രമം, ശരീരഭാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സംസാരം ഒഴിവാക്കാനും ശ്രമിക്കുക.

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിനെ വിജയകരമായി നേരിടല്‍

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറുമൂലം നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന നിസ്സഹായതയും കുറ്റബോധവും അത്യധികം മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയേക്കും, എന്നിരുന്നാലും ഇത് ചികിത്സിക്കാവുന്നതാണെന്നതും ശരിയായ പിന്തുണ ലഭിച്ചാല്‍ ഈ ത്വരയെ മറികടക്കാമെന്നതും ഓര്‍ക്കുക. ഒരിക്കല്‍ നിങ്ങളുടെ പ്രശ്നത്തിന് സഹായം തേടിക്കഴിഞ്ഞാല്‍ പിന്നെ ആ ചികിത്സാ പദ്ധതിയില്‍ ഉറച്ചു നില്‍ക്കുകയും നിങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള  പുതിയ വിവരങ്ങള്‍ ഡോക്ടറെ അല്ലെങ്കില്‍ തെറാപ്പിസ്റ്റിനെ സമയാസമയം അറിയിക്കുകയും ചെയ്യുക. ഒരു സുഹൃത്തിനേയോ കുടുംബാംഗത്തേയോ വിശ്വാസത്തിലെടുക്കുകയും മനക്ലേശം ഉണ്ടാകുന്ന സമയത്ത് അവരെ ആശ്രയിക്കാന്‍ ശ്രമിക്കുകയും ചെയ്യുക, അടുത്ത തവണ നിങ്ങള്‍ക്ക് ബിന്‍ഗ് ഈറ്റിംഗിന് (അമിതമായി ഭക്ഷണം കഴിക്കാന്‍) തോന്നുമ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വലിയ സഹായമായേക്കാം. നിങ്ങള്‍ക്ക് മനസുഖമില്ലായ്മ തോന്നുമ്പോള്‍  പുറത്ത് നടക്കാന്‍ പോകുക, ആരോടെങ്കിലും സംസാരിക്കുക തുടങ്ങിയ എന്തെങ്കിലും പ്രവര്‍ത്തികളിലൂടെ ആ അവസ്ഥയില്‍ നിന്ന് വഴിമാറി നടക്കാന്‍ സ്വയം ശ്രമിക്കുക. മാനസികസൗഖ്യത്തിനുള്ള കാര്യങ്ങളും ധ്യാനവും പരിശീലിക്കുന്നതും മാനസികാവസ്ഥ നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.

അനോറെക്സിയ നെര്‍വോസ (മെലിയല്‍ രോഗം)

എന്താണ് അനോറെക്സിയ നെര്‍വോസ ?

അനോറെക്സിയ നെര്‍വോസ ഒരു ഈറ്റിംഗ് ഡിസോര്‍ഡറാണ് ( ഭക്ഷണം കഴിക്കലിലെ തകരാര്‍). അസാധാരണമാംവിധം കുറഞ്ഞ ശരീരഭാരവും ഭാരം കൂടുന്നതിനെക്കുറിച്ചുള്ള തീവ്രമായ പേടിയും ശരീരാകൃതിയെക്കുറിച്ചുള്ള തെറ്റായ ധാരണകളുമാണ് ഈ തകാറിന്‍റെ ചില സ്വഭാവ സവിശേഷതകള്‍. വിവിധ വൈകാരിക പ്രശ്നങ്ങളെ നേരിടാനുള്ള ഒരു വ്യക്തിയുടെ കഴിവില്ലായമയില്‍ നിന്നാണ് ഈ തകരാര്‍ പലപ്പോഴും ആരംഭിക്കുന്നത്. ശരീരഭാരം കുറയുന്നതും വളരേ മെലിഞ്ഞതാകുന്നതും ഈ പ്രശ്നങ്ങളെ നേരിടാന്‍ തങ്ങളെ സഹായിക്കുമെന്നും തങ്ങള്‍ നല്ലതാണെന്ന തോന്നലുണ്ടാക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ഈ അവസ്ഥ കൈവരിക്കുന്നതിനു വേണ്ടി അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ തുടങ്ങുന്നു, പതിവായി ഭക്ഷണം ഒഴിവാക്കുന്നു, അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍  ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കുക പോലും ചെയ്യുന്നു. ഭക്ഷണം കഴിക്കുമ്പോഴാകട്ടെ  വളരെവളരെ കുറച്ച് മാത്രം കഴിക്കുന്നു, അതുപോലും അവരില്‍ കുറ്റബോധം ഉണ്ടാക്കുകയും ചെയ്യുന്നു. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഈ ഭക്ഷണം നിയന്ത്രിക്കലും മെലിയല്‍ മോഹവും മനസില്‍ നിന്ന് വിട്ടുപോകാതിരിക്കുന്ന ഒരു വിചാരമായി,  ഒരു ഒഴിയാബാധയായി അവരെ പിടികൂടുന്നു. അവരുടെ ശരീര ഭാരം അവരുടെ പ്രായത്തിലും ഉയരത്തിലും ഉള്ള ഒരാള്‍ക്ക് ഉണ്ടാകേണ്ട സാധാരണ ഭാരത്തേക്കാള്‍ വളരെ താഴെപോകുന്നു. ഇതോടൊപ്പം  കാഴ്ചയില്‍ തന്നെ ഇവര്‍ക്ക് വളരെ ഭാരക്കുറവ് പ്രകടമാകും എങ്കിലും തങ്ങള്‍ക്കിപ്പോഴും അമിതഭാരമാണെന്നായിരിക്കും അവര്‍ വിശ്വസിക്കുന്നത്.

അനോറെക്സിയ പലരും തെറ്റിദ്ധരിക്കുന്നതുപോലെ ഒരു  ഒരു വ്യക്തി തെരഞ്ഞെടുത്തിരിക്കുന്ന ജീവിതശൈലിയല്ല . ഇത് വൈകാരികമായ സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള ഒരു വ്യക്തിയുടെ ശേഷിയില്ലായ്മ മൂലവും അവനവന്‍റെ  രൂപത്തെക്കുറിച്ചുള്ള തെറ്റായ, പ്രതികൂലമായ ധാരണമൂലവും ഉയര്‍ന്നു വരുന്ന തകരാറാണ്. ശരീഭാരത്തെക്കുറിച്ച് അവര്‍ക്ക് അത്യധികമായ ഭയം ഉണ്ടായിരിക്കും. ഇത് തീവ്രമായ ശാരീരിക ലക്ഷണങ്ങളോട് കൂടിയ വളരെ ഗൗരവതരമായ ഒരു രോഗമാണ്, പക്ഷെ ശരിയായ ചികിത്സയിലൂടെ നിങ്ങള്‍ക്ക് നല്ല ആരോഗ്യത്തിലേക്ക് തിരിച്ചു വരാനാകും.

അനോറെക്സിയയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

അനോറെക്സിയയുള്ള ആളുകള്‍ അവരുടെ ശീലങ്ങളും പെരുമാറ്റവും കടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കും. എന്നിരുന്നാലും ഒരു വ്യക്തിക്ക് അനോറെക്സിയ ഉണ്ടെങ്കില്‍ അയാളില്‍ ശാരീരികവും പെരുമാറ്റ പരവുമായ നിരവധി ലക്ഷണങ്ങള്‍ പ്രകടമായിരിക്കും.

ശാരീരികമായ ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു :

  • ശരീരഭാരം ഗുരുതരമായ തരത്തില്‍ കുറയുകയും ഈ വ്യക്തി വളരെയധികം  മെലിഞ്ഞിരിക്കുകയും ചെയ്യും.
  • തലകറക്കവും ക്ഷീണവും അനുഭവപ്പെടും.
  • അകാരണമായി തണുപ്പ് അനുഭവപ്പെടും.
  • മുടി നേര്‍ത്തതാകാനും കൊഴിയാനും തുടങ്ങും, ചര്‍മ്മം അത്യധികമായി വരളും.
  • സ്ത്രീകള്‍ക്ക്, ആര്‍ത്തവ ചക്രത്തില്‍ കൃത്യതയില്ലായ്മ അനുഭവപ്പെടും, ചില കേസുകളില്‍ ആര്‍ത്തവം നിലയ്ക്കുക പോലും ചെയ്തേക്കാം.

പെരുമാറ്റത്തില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ താഴെ പറയുന്നു :

  • ഭാരത്തെക്കുറിച്ചും ഭക്ഷണത്തിലെ കലോറികളെക്കുറിച്ചുമുള്ള ചിന്ത ഒഴിയാബാധയാകുന്നു. ഈ വ്യക്തി  ആവര്‍ത്തിച്ച് തന്‍റെ ശരീരഭാരം പരിശോധിക്കുകയും കണ്ണാടിയില്‍ ശരീരത്തിന്‍റെ ആകൃതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
  • ഭക്ഷണം കഴിച്ചെന്നോ, ഇപ്പോള്‍ വിശക്കുന്നില്ല എന്നോ പറഞ്ഞ് കുടുംബത്തിനും കൂട്ടുകാര്‍ക്കും ഒപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും.
  • സമൂഹത്തില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കലും മുന്‍കോപവും വര്‍ദ്ധിക്കുകയും ചെയ്യും.
  • ശരീരഭാരം കുറയ്ക്കുന്നതിനായി കഠിനമായി വ്യായാമം ചെയ്യലും വിരേചനാഔഷധങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗവും.

അനോറെക്സിയക്ക് എന്താണ് കാരണം?

അനോറെക്സിയയുടെ കൃത്യമായ കാരണം അജ്ഞാതമാണ്. ഗവേഷണങ്ങള്‍ പറയുന്നത് മാനസികവും ശാരീരികവും പാരിസ്ഥിതികവുമായ ഘടങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇതുണ്ടാകുന്നതെന്നാണ്. വിഷാദരോഗത്തിന്‍റേയും ഉത്കണ്ഠാ രോഗത്തിന്‍റേയും പ്രവണതയുള്ളവര്‍ക്ക്, ആ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായി അനോറെക്സിയ ഉണ്ടായേക്കാം. ഒ സി ഡി യുള്ള ആളുകളില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് നിയന്ത്രിക്കാനാകെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചില പ്രവര്‍ത്തികള്‍ ഉണ്ടായേക്കാം, അത് ഭക്ഷണത്തിന്‍റെ  ഓരോ ഭാഗവും അളന്നുമുറിച്ച് ഒരേതരത്തിലുള്ള കക്ഷണങ്ങളാക്കുക തുടങ്ങിയ ശീലങ്ങള്‍ക്ക് കാരണമായേക്കാം. ചില കേസുകളില്‍ എല്ലാം കിറുകൃത്യമായിരിക്കണം എന്ന പെര്‍ഫക്ഷനിസവും അതിവൈകാരികതയും വ്യക്തികളെ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇക്കാര്യത്തിലുള്ള ജീനുകളുടെ യഥാര്‍ത്ഥ പങ്ക് എന്താണെന്ന് വ്യക്തമല്ല, എങ്കിലും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് തച്ചോറിലെ 'സെറോട്ടോണിന്‍' ഇതില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെന്നാണ്.

സ്കൂളില്‍ തങ്ങളുടെ ശരീരഭാരത്തെ /വണ്ണത്തെ ആരെങ്കിലും കളിയാക്കുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ കുട്ടികളില്‍ മെലിയാനുള്ള അതിയായ മോഹം ഉണ്ടായി വന്നേക്കാം. ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്കിടയില്‍ കൂട്ടുകാരികളില്‍ നിന്നുള്ള സമ്മര്‍ദ്ദം ചിലരില്‍ അനോറെക്സിയ ഉണ്ടാകുന്നതിന് ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഇന്നത്തെ ലോകത്ത് സമൂഹവും മാധ്യമങ്ങളും അനോറെക്സിയ ഉണ്ടാക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. സൗന്ദര്യമെന്നത് മെലിഞ്ഞ ശരീരത്തോടൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന ഒന്നാണെന്ന അസ്ഥാനത്തുള്ള പ്രചരണവും വിശ്വാസവും ചെറുപ്പക്കാരുടെ മനസുകളെ പിടികൂടുകയും അവരെ സ്വയം പട്ടിണിക്കിടാന്‍ തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.

അനോറെക്സിയക്ക് ചികിത്സ നേടല്‍

അനോറെക്സിയ ശരീരത്തേയും മനസിനേയും ബാധിക്കുന്നു, അതിനാല്‍ അനോറെക്സിയക്ക് വിവിധ തരത്തിലുള്ള ചികിത്സ വേണ്ടി വരും. അനോറെക്സിയയുള്ള ഒരാള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടാകും, അവരെ ആശുപത്രിയിലാക്കേണ്ടി വന്നേക്കാം. ഇനി, അവരുടെ ശരീരഭാരം ആവശ്യമായതിലും കുറവല്ലെങ്കില്‍, മറ്റ് ശാരീരികമായ അപകടാവസ്ഥയൊന്നും ഇല്ലെങ്കില്‍ അവര്‍ക്ക് പുറത്തു നിന്നുള്ള ചികിത്സ മതിയായേക്കും.

അനോറെക്സിയക്കുള്ള ചികിത്സയ്ക്ക് മൂന്നു ഭാഗങ്ങളുണ്ട് :

  • ഒന്നാമതായി-  ഈ വ്യക്തിക്ക് ഭക്ഷണം കഴിക്കലിലെ തകരാര്‍ മൂലം എന്തെങ്കിലും ഗുരുതരായ ആരോഗ്യ പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആദ്യം ചികിത്സിക്കണം.
  • രണ്ടാമതായി- ആരോഗ്യകരമായ ശരീരഭാരം വീണ്ടെടുക്കുന്നതിനായി അവര്‍ക്ക്  പോഷക സംബന്ധമായ ചികിത്സ കൊടുക്കണം, അതുപോലെ തന്നെ ഈ തൂക്കം നിലനിര്‍ത്തുന്നതിനായി അവര്‍ക്ക് പോഷകാഹാരം സംബന്ധിച്ച അറിവ് നല്‍കുകയും വേണം.
  • മൂന്നാമതായി- ഇവര്‍ക്ക് തൂക്കം കൂടുന്നതിനെക്കുറിച്ചുള്ള  പേടി അകറ്റുന്നതിനായി കൗണ്‍സിലിംഗും തെറാപ്പിയും വേണ്ടി വരും.

ഈ ചികിത്സകളെല്ലാം വിദഗ്ധരുടെ ഒരു സംഘം ഒരേ കാലത്ത്  തന്നെ ചെയ്യും. പല കേസുകളിലും കുടുംബവും ചികിത്സയില്‍ പങ്കാളികളാകാറുണ്ട്.

അനോറെക്സിയ ഉള്ള വ്യക്തിയെ പരിചരിക്കല്‍

നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും അനോറെക്സിയയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എങ്കില്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ചികിത്സ നേടണം എന്ന കാര്യം അവരെ ബോധ്യപ്പെടുത്തുക എന്നതാണ്. നിങ്ങള്‍ വളരെ സൗമ്യതോടെയും ക്ഷമയോടേയും വേണം ഇത് ചെയ്യാന്‍, കാരണം ഈ പ്രശ്നം അനുഭവിക്കുന്നവര്‍ അത് നിഷേധിക്കാനും കടുത്ത രീതിയില്‍ ചെറുത്തുനില്‍ക്കാനും സാധ്യതയുണ്ട്. അവരെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഉത്കണ്ഠകള്‍ സൗമ്യമായി അവരെ അറിയിക്കുകയും നിങ്ങള്‍ അവര്‍ക്കുവേണ്ടി അവരുടെ കൂടെ ഉണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ കുടുംബാംഗത്തിന് അനോറെക്സിയ ഉണ്ടെങ്കില്‍ മറ്റ് കുടുംബാംഗങ്ങളെല്ലാം ഭക്ഷണം കഴിക്കലില്‍ ഒരു  ആരോഗ്യകരമായ ശീലം പുലര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കണം. ഇത് തകരാറുള്ള വ്യക്തിക്ക് ചികിത്സാ ഘട്ടത്തില്‍ ഒരു മാതൃക എന്ന നിലയ്ക്ക് വളരെ സഹായകരമാകും.

അനോറെക്സിയയെ വിജയകരമായി നേരിടല്‍

അനോറെക്സിയക്കുള്ള ചികിത്സ ഏറെ നാള്‍ നീണ്ടുപോയേക്കാം, അതിനാല്‍ നിങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന  ചികിത്സയിലും നിത്യാഹാരക്രമത്തിലും പോഷകാഹാര പദ്ധതിയിലും  ഉറച്ചു നില്‍ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൂട്ടുകാരില്‍ നിന്നും കുടുംബക്കാരില്‍ നിന്നും സ്വയം വിട്ടുനില്‍ക്കാന്‍ ശ്രമിക്കരുത്.  നിങ്ങളെ സഹായിക്കുന്ന ആളുകളോടൊത്ത് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ സൗഖ്യം നല്‍കുകയും നിങ്ങളെക്കുറിച്ച് മതിപ്പു തോന്നാന്‍ സഹായിക്കുകയും ചെയ്യും. അനോറെക്സിയയെക്കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് നിങ്ങളുടെ തൂക്കം കൂടുന്നു എന്ന ഭീതി ഒരു തകരാറിന്‍റെ ലക്ഷണം മാത്രമാണെന്ന് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കും.അനോറെക്സിയയുള്ളവര്‍ക്കായുള്ള ഒരു സഹായക സംഘത്തില്‍ (സപ്പോര്‍ട്ട് ഗ്രൂപ്പില്‍) ചേരുന്നതും ഈ ഭീതിയെ മറികടക്കാന്‍ നിങ്ങളെ സഹായിക്കും. ഇടയ്ക്കിടയ്ക്ക് സ്വന്തം തൂക്കം നോക്കാനുള്ള ഒരു ത്വര നിങ്ങള്‍ക്കുണ്ടായേക്കാം, അതിനെ കഴിയുന്നത്ര ചെറുത്തുനില്‍ക്കുക.നിങ്ങളെ പരിചരിക്കുന്നവരെ വിശ്വസിക്കുകയും അവരോട് തുറന്ന മനസ്ഥിതി പുലര്‍ത്തുകയും ചെയ്യുക. ചികിത്സയുടെ ഘട്ടത്തില്‍ ഇത് നിങ്ങളെ വളരെയധികം സഹായിക്കും.

സാധാരണ രീതിയില്‍ നിന്ന് വേറിട്ട അനോറെക്സിയ

പഠനങ്ങള്‍ കാണിക്കുന്നത് ഈറ്റിംഗ് ഡിസോര്‍ഡറുകള്‍ (ഭക്ഷണം കഴിക്കലിലെ തകരാറുകള്‍) പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കൂടുതല്‍ വ്യാപകമാണെന്നാണ്. എന്നിരുന്നാലും അവ പടിഞ്ഞാറന്‍ അല്ലാത്ത രാജ്യങ്ങളിലും മേല്‍പ്പറഞ്ഞ കൃത്യമായ ലക്ഷണങ്ങളോടെ അല്ലെങ്കിലും കാണപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലും മറ്റ് തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലും അനോറെക്സിയ ഉള്ള വ്യക്തികള്‍ക്ക് ശരീര രൂപത്തേക്കുറിച്ച് മാറിമറിയുന്ന ധാരണകളോ ശരീരഭാരം കൂടുതന്നതിനെക്കുറിച്ചുള്ള ഭീതിയോ ഉണ്ടായേക്കില്ല ( നോണ്‍-ഫാറ്റ് ഫോബിക് അനോറെക്സിയ). അവര്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുക പോലുള്ള മറ്റ് ലക്ഷണങ്ങള്‍ കാണിച്ചേക്കും. പക്ഷെ അത്തരം പെരുമാറ്റങ്ങളുടെ കാരണം ശരീരത്തിന്‍റെ ആകൃതിയുമായി ബന്ധപ്പെട്ടതൊന്നുമായിരിക്കില്ല. ഈ പ്രദേശങ്ങളില്‍ അനോറെക്സിയ ഉണ്ടാകുന്നതിന് സാംസ്ക്കാരികമായ പല ഘടകങ്ങള്‍ ഉണ്ടായേക്കും. ഉദാഹരണത്തിന്, ഇന്ത്യയില്‍, മാതാപിതാക്കള്‍ക്ക് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരിക്കുകയും കുട്ടിക്ക് ആ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാന്‍ കഴിവില്ലാതെ വരികയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം പോലുള്ള കാര്യങ്ങള്‍ ഒരു വ്യക്തിയെ സ്വയം ശിക്ഷിക്കല്‍ എന്ന നിലയ്ക്ക് ആഹാരം കഴിക്കുന്നത് നിര്‍ത്തുന്ന അവസ്ഥയിലേക്ക് നയിക്കാറുണ്ട്. കുറെനാള്‍ കഴിയുമ്പോള്‍ ഇത് ആര്‍ജിത പെരുമാറ്റമായി  ആയി മാറിയേക്കാം. ഇത് സാധാരണ രീതിയിലുള്ളതല്ലാത്ത അനോറെക്സിയ എന്ന് അറിയപ്പെടുന്നു.

ബുലിമിയ നെര്‍വോസ

എന്താണ് ബുലിമിയ നെര്‍വോസ ?

ബുലിമിയ നെര്‍വോസ  ഭക്ഷണം കഴിക്കലിലെ ഒരുതകരാറാണ് (ഈറ്റിംഗ് ഡിസോര്‍ഡര്‍). ഇതുള്ള വ്യക്തികള്‍ വളരെയധികം ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുകയും പിന്നീടത് ഛദ്ദിച്ചോ, അമിതമായി വ്യായാമം ചെയ്തോ അല്ലെങ്കില്‍ വയറിളക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചോ  പുറത്തു കളയുകയും ചെയ്യുന്നു. ഇവര്‍ അസ്വസ്ഥരാകുമ്പോള്‍ വലിച്ചുവാരി തിന്നുകയും കുടിക്കുകയും ചെയ്യും, അതായത് വളരെയധികം ഭക്ഷണം കഴിക്കും, പലപ്പോഴും രഹസ്യമായിട്ട്. അതിന് തൊട്ടുപുറകേ വലിച്ചുവാരി തിന്നതില്‍ അവര്‍ക്ക് കുറ്റബോധവും നാണക്കേടും തോന്നുകയും അവര്‍ കഴിച്ച ഭക്ഷണം  ഛര്‍ദ്ദിച്ചോ, അമിതമായി വ്യായാമം ചെയ്തോ മറ്റു മാര്‍ഗങ്ങളിലൂടേയോ പുറത്തുകളയാന്‍ ശ്രമിക്കുകും ചെയ്യും. ഈ കുറ്റബോധം അവര്‍ക്ക് അവരുടെ ശരീര രൂപത്തെക്കുറിച്ചുള്ള ധാരണയുടേയും മെലിയണം എന്ന അവരുടെ ആഗ്രഹത്തിന്‍റേയും ഫലമായി ഉണ്ടാകുന്നതാണ്. ഇവരുടെ അസ്ഥാനത്തുള്ള സ്വന്തം പ്രതിച്ഛായ വിചാരം ഇവരെ ഒരു തരം താഴ്ന്ന ആത്മാഭിമാനത്തിലേക്ക് നയിക്കുകയും ചെയ്യും. കഴിച്ച ഭക്ഷണം പുറത്തു കളയല്‍ (വിരേചനം)കൊണ്ട് അവര്‍ക്ക് ജീവിതത്തിന്‍റെ മേല്‍ നിയന്ത്രണം ഉണ്ടെന്ന തെറ്റായ ധാരണ ഉണ്ടാകുന്നു. തനിക്ക് ചുറ്റുമുള്ള കാര്യങ്ങളെല്ലാം നിയന്ത്രണത്തിന് പുറത്താണെങ്കില്‍ പോലും തങ്ങള്‍ കാണപ്പെടുന്ന രീതിയും തങ്ങളുടെ ശരീര രൂപവും നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് അവര്‍ കരുതും.

ബുലിമിയ കൊണ്ടുള്ള ശാരീരികമായ കുഴങ്ങള്‍ ഗുരുതരമായേക്കാം, എന്നാല്‍ സമയോചിതമായ ചികിത്സ ആ വ്യക്തിയെ അവനവനെക്കുറിച്ച് നല്ലത് തോന്നാനും ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കാനും സഹായിക്കും. അതേപോലെ തന്നെ തങ്ങളുടെ ഉത്കണ്ഠയേയും മാനസികസമ്മര്‍ദ്ദത്തേയും വിജയകരമായി നേരിടാനും അവര്‍ പഠിക്കും.

ശ്രദ്ധിക്കുക : ചില ആളുകള്‍ ഭക്ഷണത്തെ ആശ്വാസം കണ്ടെത്തുന്നതിനുള്ള ഒരു സാധ്യതയായി അവലംബിക്കുകയും തങ്ങള്‍ വൈകാരിക സംഘര്‍ഷത്തിലൂടെ കടന്നു പോകുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുക എന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ ബുലിമിയ ഉള്ളവരെപ്പോലെ  അമിതമായ വ്യായാമത്തിലൂടെയോ വിരേചനത്തിലൂടെയോ ഇതിന് പ്രയശ്ചിത്തം ചെയ്യാന്‍ ശ്രമിക്കാറില്ല. മാനസിക സംഘര്‍ഷമോ മനക്ലേശമോ അനുഭവിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവിന്മേലുള്ള നിയന്ത്രണം കൈവിട്ടു പോകുന്നവര്‍ അമിതമായ തീറ്റയും കുടിയും എന്ന തകരാര്‍  അനുഭവിക്കുന്നുണ്ടാകാം.

ബുലിമിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?

ബുലിമിയയുടെ ഏറ്റവും പ്രധാനപ്പെട്ട പെരുമാറ്റ പരമായ ലക്ഷണങ്ങള്‍ താഴെ പറയുന്നു :

  • ബുലിമിയ ഉള്ള വ്യക്തികള്‍ക്ക് തങ്ങളുടെ ശരീരത്തിന്‍റെ ആകൃതിയിലും രൂപത്തിലും അമിതമായ താല്‍പര്യമുണ്ടായിരിക്കും, ശരീരഭാരം വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ഭീതിയിലായിരിക്കും അവര്‍ ജീവിക്കുന്നത്.
  • മനസുഖമില്ലാതിരിക്കുമ്പോള്‍ ഇവര്‍ വളരെയധികം ഭക്ഷണം കഴിക്കും (വലിച്ചുവാരി തിന്നും).
  • കുടുംബക്കാരോ സുഹൃത്തുക്കളോ കാണാതിരിക്കാനായി ഇവര്‍ രഹസ്യമായി ഭക്ഷണം കഴിക്കാനുള്ള പ്രവണ പ്രകടിപ്പിച്ചേക്കും.
  • ഇവര്‍ ഭക്ഷണം കഴിച്ച ഉടനേ പതിലായി കുളിമുറിയില്‍ പോകുന്നുണ്ടെങ്കില്‍ അത് കഴിച്ച ഭക്ഷണം പുറന്തള്ളാനുള്ള ശ്രമത്തിന്‍റെ (വിരേചനത്തിന്‍റെ) സൂചനയായേക്കാം. ഇവര്‍ കഴിച്ചത് ഛര്‍ദ്ദിക്കാന്‍ സ്വയം പണിപ്പെടുന്നുണ്ടാകാം അല്ലെങ്കില്‍ വയറിളക്കുന്നതിനും മൂത്രം പോകുന്നതിനും മറ്റുമുപയോഗിക്കുന്ന മരുന്നുകള്‍  ദുരുപയോഗം ചെയ്യുന്നുണ്ടാകാം. ചില ആളുകള്‍ ശരീഭാരം കുറയ്ക്കുന്നതിനായി ചില പച്ചമരുന്ന് കൂട്ടുകള്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്തേക്കും.
  • ഇവര്‍ പലപ്പോഴും വളരെയധികം വ്യയാമം ചെയ്യും, അല്ലെങ്കില്‍ വ്യായാമത്തോട് അമിതമായ താല്‍പര്യം കാണിച്ചുകൊണ്ടിരിക്കും. ഉദാഹരണത്തിന്, പുറത്ത് മഴപെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ പോലും ഇവര്‍ ഓടാന്‍ പോകാന്‍ ആഗ്രഹിക്കും.

ശാരീരികമായ ചില സൂചനകള്‍ താഴെ പറയുന്നു :

  • ഇവര്‍ക്ക് കൈവിരലുകളുടെ തുമ്പിലും വിരലിന്‍റെ മടക്കുകളിലും മുറിവ് ഉണ്ടായേക്കും,  ഇതു സംഭവിക്കുന്നത് പതിവായി തൊണ്ടയില്‍ സമ്മര്‍ദ്ദം ചെലുത്തി ഛര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്.
  • ഛര്‍ദ്ദിക്കുമ്പോള്‍ വയറ്റിലെ അമ്ലങ്ങള്‍  (ആസിഡുകള്‍) പല്ലില്‍ വന്ന് പറ്റും. ഇത് പതിവായി സംഭവിക്കുന്നത് പല്ലുകളുടെ നിറം മാറ്റത്തിന് കാരണമാകും.
  • കൂടെക്കൂടെയുള്ള ഛര്‍ദ്ദിക്കല്‍ കവിള്‍ത്തടത്തിലും  കീഴ്ത്താടിയിലും മറ്റും നീരുകെട്ടുന്നതിന് കാരണമാകും.
  • വലിച്ചു വാരിത്തിന്നുകയും അത് പുറന്തള്ളുകയും ചെയ്യുക എന്ന പ്രക്രിയ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുന്നതുമൂലം  ശരീരഭാരത്തില്‍ ഇടയ്ക്കിടയ്ക്ക് മാറ്റം വരും.

ബുലിമിയയ്ക്ക് എന്താണ് കാരണം?

ബുലിമിയയ്ക്ക് അറിയപ്പെടുന്ന പ്രത്യേക കാരണമൊന്നും ഇല്ല,  ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാണ് സാധാരണമായി ഈ തകരാറുണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. ഭക്ഷണം കഴിക്കലില്‍ ഉണ്ടാകുന്ന മറ്റ് പല തകരാറുകളെപ്പോലെ തന്നെ ബുലിമിയയും ആളുകള്‍ അവര്‍ക്കുള്ളില്‍ ആഴത്തില്‍ കുടിയിരിക്കുന്ന മറ്റ് വൈകാരിക പ്രശ്നങ്ങളെ നേരിടുന്നതിനായി ഉപയോഗപ്പെടുത്തുന്നു.

ഒരു വ്യക്തിയെ ബുലിമിയയിലേക്ക് നയിച്ചേക്കാവുന്ന ചില ഘടകങ്ങള്‍

  • മാനസിക സംഘര്‍ഷമുണ്ടാക്കുന്ന സംഭവങ്ങള്‍ : പ്രിയപ്പെട്ട ആരുടെയങ്കിലും മരണം, ജോലി നഷ്ടപ്പെടല്‍ അല്ലെങ്കില്‍ വിവാഹമോചനം പോലുള്ള കാര്യങ്ങള്‍ ബുലിമിയയ്ക്കുള്ള പ്രേരകശക്തിയായേക്കാം. ഈ വ്യക്തിക്ക് മാനസികസംഘര്‍ഷത്തെ നേരിടുന്നതിനായി വലിച്ചുവാരി തിന്നാനുള്ള ത്വരയുണ്ടാകുകയും പിന്നീട് അത് പുറന്തളളിക്കൊണ്ട് അങ്ങനെ തിന്നതിന് സ്വയം ശിക്ഷിക്കുകയും ചെയ്യും.
  • ബുലിമിയ ഉള്ള വ്യക്തികളില്‍ പലപ്പോഴും ഒരു ആഘാതത്തിന്‍റെ, ലൈംഗികമോ ശാരീരികമോ ആയ ആക്രമണത്തിന്‍റെ ചരിത്രം കാണാറുണ്ട്.
  • മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍പ്പുമാതൃകകളിലൂടെ അല്ലെങ്കില്‍ കൂട്ടുകാരുടെ സമ്മര്‍ദ്ദത്തിലൂടെ ശരീരാകൃതിയെക്കുറിച്ച് രൂപം കൊള്ളുന്ന വികലമായ ധാരണയും ബുലിമിയ ഉണ്ടാകുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കാറുണ്ട്.
  • ചില കേസുകളില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് ജോലിയെ ബാധിക്കുമെന്ന പേടിയില്‍ നിന്നും ബുലിമിയ ഉണ്ടാകാറുണ്ട്, ഉദാഹരണത്തിന് ഫാഷന്‍ മോഡലുകള്‍, നടീനടന്മാര്‍, ജിംനാസ്റ്റുകള്‍ തുടങ്ങിയവരില്‍.
  • ചിലപ്പോഴൊക്കെ വിഷാദരോഗം, ഉത്കണ്ഠാ രോഗം അല്ലെങ്കില്‍ മറ്റ് വൈകാരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ബുലിമിയ ഉണ്ടായേക്കാം. അവരുടെ വൈകാരികമായ സംഘര്‍ഷം എല്ലാം നിയന്ത്രണത്തിന് പുറത്താണെന്ന തോന്നല്‍ സൃഷ്ടിക്കും. ഒരു വലിച്ചുവാരിത്തീറ്റയ്ക്ക് ശേഷം കഴിച്ചത് പുറന്തള്ളുന്നത് തങ്ങളുടെ ശരീര രൂപത്തിന് മേല്‍ തങ്ങള്‍ക്ക് ഒരു നിയന്ത്രണമായി എന്ന ധാരണ അവരില്‍ ഉണ്ടാക്കുന്നു.

ബുലിമിയയ്ക്ക് ചികിത്സ നേടല്‍

ബുലിമിയ ഒരു ഗുരുതരമായ പ്രശ്നമാണ്, എന്നാല്‍ അത് ചികിത്സിക്കാന്‍ സാധിക്കുകയും തക്കസമയത്തു തന്നെ സഹായം തേടുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ  പരിപൂര്‍ണമായി മറികടക്കാനാകുകയും ചെയ്യും. ചികിത്സയില്‍ പ്രധാനമായി ഉത്കണ്ഠയെയും മാനസിക സംഘര്‍ഷത്തേയും എങ്ങനെ നന്നായി നേരിടാം എന്ന് നിങ്ങളെ പഠിപ്പിക്കുന്നതിനുള്ള കൗണ്‍സിലിംഗ്,  തെറാപ്പി എന്നിവ ഉള്‍പ്പെടുന്നു.ചിലപ്പോള്‍ ആന്‍റിഡിപ്രെസെന്‍റ് പോലുള്ള ചില മരുന്നുകള്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചേക്കാം.

നിങ്ങള്‍ക്ക് എന്തെങ്കിലും ശാരീരികമായ കുഴപ്പം ഉണ്ടെങ്കില്‍ നിങ്ങളെ അവസ്ഥ ശരിയാകുന്നതുവരെ ആശുപത്രിയില്‍ കിടത്തിയേക്കാം. നിങ്ങളുടെ ശരീരഭാരം ആവശ്യമായതിലും കുറവാണെങ്കില്‍ വിദഗ്ധരുടെ ഒരു സംഘം നിങ്ങളെ ആരോഗ്യകരമായ തൂക്കം തിരികെ നേടുന്നതിനും ആരോഗ്യകരമായ ഒരു നിത്യാഹാര ക്രമം പിന്തുടരുന്നതും സഹായിക്കും. നിങ്ങള്‍ എപ്പോഴും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സയില്‍ പിടിച്ച് നില്‍ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.അമിതമായി ഭക്ഷണം കഴിക്കാന്‍ (വലിച്ചുവാരി തിന്നാല്‍) ത്വരയുണ്ടായാല്‍ ഉടനേ നിങ്ങളുടെ ഡോക്ടറേയോ പരിചാരകനേയോ വിവരം അറിയിക്കണം.

ബുലിമിയ ഉള്ള ഒരാളെ പരിചരിക്കല്‍

ബുലിമിയ ഉള്ള വ്യക്തികള്‍ക്ക് തങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് വലിയ നാണക്കേട് ഉണ്ടായേക്കാം എന്നതിനാല്‍ അവര്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ മടിച്ചേക്കാം. എന്നിരുന്നാലും ബുലിമിയ ഒരു വ്യക്തിക്ക് ശാരീരികവും വൈകാരികവുമായി ഗുരുതരമായ തകരാര്‍ ഉണ്ടാക്കാറുണ്ട്. ഒരു പരിചാരകന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ വളരെയധികം സഹായം നല്‍കേണ്ടതുണ്ട്. അവരെ അവരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനും ചികിത്സ തേടാനും പ്രോത്സാഹിപ്പിക്കുക. ആദ്യം അവര്‍ ഇഷ്ടക്കേട് കാണിച്ചേക്കാം, എന്നാല്‍ നിങ്ങള്‍ ക്ഷമയോടെ തുടരണം.

നിര്‍ബന്ധിക്കുകയോ  ഈ തകരാറിന്‍റെ വരുംവരായ്കകളെക്കുറിച്ച് സൂചിപ്പിക്കുകയോ  ചെയ്യരുത്. ചികിത്സയുടെ ഘട്ടത്തില്‍, രോഗിക്ക് ചുറ്റുള്ള എല്ലാവരും ആരോഗ്യകരമായ ഒരു ഭക്ഷണ ശീലം പാലിക്കുകയും ശരീഭാരത്തേയും രൂപത്തേയും കുറിച്ചുള്ള സംസാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ വ്യക്തിയെ ചികിത്സയില്‍ ഉറച്ചു നില്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും തളര്‍ച്ചയുണ്ടാകുമ്പോളെല്ലാം നിങ്ങള്‍ സഹായത്തിനുണ്ടാകുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്യുക.

ബുലിമിയയെ വിജയകരമായി നേരിടല്‍

ബുലിമിയയുമായി ജീവിക്കുക എന്നത് അത്യധികം മാനസിക സംഘര്‍ഷമുണ്ടാക്കുന്ന കാര്യമായിരിക്കും. ശാരീരികമായ ശിക്ഷയോടൊപ്പം വൈകാരികമായ സംഘര്‍ഷം കൂടിയുണ്ടാകുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ജീവിതത്തെ ഗുരുതരമായി പരിക്കേല്‍പ്പിക്കും. എന്നിരുന്നാലും ഇതിന് ചികിത്സ സാധ്യമാണ്. സുഖപ്പെടുന്നതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ക്കൊരു പ്രശ്നമുണ്ടെന്ന കാര്യം സ്വയം അംഗീകരിക്കുകയും സഹായം തേടുകയും ചെയ്യുക എന്നതാണ്. ബുലിമിയയ്ക്കുള്ള ചികിത്സയ്ക്ക് അല്‍പം സമയമെടുത്തേക്കും, അതിനാല്‍ ക്ഷമകാണിക്കുകയും ചികിത്സയോട് സ്ഥിരോത്സാഹം കാണിക്കുകയും   ചികിത്സയിലും  നിത്യാഹാരക്രമത്തിലും ഉറച്ചുനില്‍ക്കുകയും വേണം എന്നത് രോഗമുക്തി നേടുന്നതിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ക്ക് വല്ലായ്മ തോന്നുകയോ വലിച്ചുവാരി തിന്നാനുള്ള ത്വരയുണ്ടാകുകയോ ചെയ്താല്‍ ആരെയെങ്കിലും സമീപിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുക. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി പുറത്ത് ഓടാന്‍ പോകുക, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക എന്നിങ്ങനെയുള്ള ഗുണകരമായ അതിജീവന തന്ത്രങ്ങള്‍ വളര്‍ത്തിയെടുക്കുക.

സ്ത്രീകളിലെ വിഷാദരോഗം

എന്താണ് സ്ത്രീകളിലെ വിഷാദരോഗം?

സ്ത്രീകള്ക്ക്  ഋതുമതിയാകല്‍, ഗര്ഭധാരണം, മാതൃത്വം, ആര്ത്തവ വിരാമം, വാര്ദ്ധക്യം തുടങ്ങിയ അവരുടെ ജീവിതത്തിലെ ജീവശാസ്ത്രപരമായ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതായിവരുന്നുണ്ട്. ഓരോ ഘട്ടത്തിനും അതിന്‍റേളതായ മാനസിക സമ്മര്ദ്ദമുണ്ട്. ചിലപ്പോള്‍  ഈ അവസ്ഥകള്‍ ദീര്ഘനാള്‍ വിടാതെ പിന്തുടരുന്ന ശാരീരിക രോഗങ്ങള്ക്ക് കാരണമാകുകയും ഇത്തരം രോഗങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമം സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും അത് വിഷാദരോഗമായോ ഉത്കണ്ഠാ ക്രമക്കേടുകളായോ വളരുകയു ചെയ്യാവുന്നതാണ്. അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ വിഷാദരോഗം അനുഭവിക്കന്നുതായാണ് കണക്കാക്കപ്പെടുത്

സ്ത്രീകളെ വിഷാദരോഗത്തിലേക്ക് നയിക്കുന്ന ചില ഘടകങ്ങള്‍

  • ആര്ത്തവചക്രത്തില്‍ വരുന്ന വ്യതിയാനങ്ങളും അതിനോടനുബന്ധിച്ച രോഗങ്ങളും, ആര്ത്തവത്തിന് മുമ്പുള്ള രോഗലക്ഷണങ്ങള്‍, ആര്ത്തവവിരാമം.
  • ലൈംഗികതയും ശരീര സങ്കല്പ പ്രശ്നങ്ങളും.
  • തീരുമാനങ്ങള്‍ എടുക്കുതിനുള്ള സ്വാതന്ത്ര്യമില്ലായ്മ ( മാതാപിതാക്കള്‍, ഭര്ത്താതവ്, ഭര്ത്താവിന്‍റെ ബന്ധുക്കള്‍ എന്നിവരുടെ നിയന്ത്രണം).
  • തൊഴിലോ,വിവാഹമോ, സ്വദേശം വിട്ടുപോകുതോ മൂലം ജീവിതശൈലിയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍.
  • വിവാഹമോചനം, വിവാഹേതര ബന്ധങ്ങള്‍,  പൊരുത്തക്കേടുകള്‍ തുടങ്ങി ദാമ്പത്യപരമായ പ്രശ്നങ്ങള്‍.
  • മുമ്പ് ഉണ്ടായ വിഷാദരോഗം,   പ്രസവാനന്തര വിഷാദരോഗം. സമൂഹത്തിന്‍റെപ പിന്തുണയില്ലായ്മ.
  • ആഗ്രഹിക്കാത്ത ഗര്ഭധാരണം, ഗര്ഭ ഛിദ്രം, വന്ധ്യത.
  • ഉത്തരവാദിത്തങ്ങള്‍ കൊണ്ടുള്ള ക്ലേശം അല്ലെങ്കില്‍ ഒറ്റപ്പെട്ട മാതൃത്വം
  • ശാരീരികമായോ മാനസികമായോ ഏല്ക്കുന്ന പീഡനത്തില്‍ നിന്നുണ്ടാകു ആഘാതം.

എന്താണ് പ്രസവാനന്തര വിഷാദരോഗം?

മേഘ ആരോഗ്യമുള്ള ഒരു കുട്ടിക്ക് ജന്മം നല്‍കിയതിന്‍റെ സന്തോഷത്തിലായിരുു അവളുടെ കുടുംബം. എാല്‍ ഏതാനും ദിവസം കഴിഞ്ഞതോടെ മേഘ അസ്വസ്ഥയായിത്തുടങ്ങി. വ്യവസ്ഥയില്ലാത്ത പാലൂട്ടലും  കുട്ടി ഉറങ്ങു രീതിയുമൊക്കെ മേഘയെ കൂടുതല്‍ സംഘര്‍ഷമുള്ളവളാക്കിത്തീര്‍ത്തു. അവള്‍ നിരന്തരം കരയുകയും വേവലാതിപ്പെടുകയും കൊണ്ടിരുു.

നിസ്സാകകാര്യങ്ങള്‍ക്കുപോലും അവള്‍ അസ്വസ്ഥയാവുകയും -ശരീരത്തെപ്പറ്റി വ്യാകുലപ്പെടുകയും കുട്ടിയെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തുതുടങ്ങി. വിശപ്പ് ഇല്ലാതാവുകയും ക്രമം തെറ്റി ആഹാരം കഴിക്കാ

നും തുടങ്ങി. അവളുടെ പെരുമാറ്റത്തില്‍ കുഴപ്പം

തോിയ ബന്ധുക്കള്‍ ഡോക്ടറുടെ ഉപദേശം തേടാന്‍ തീരുമാനിച്ചു. രോഗലക്ഷണങ്ങളില്‍ നിും മേഘയ്ക്ക് പ്രസവാനന്തര വിഷാദരോഗമാണ്െ ഡോക്റ്റര്‍ സ്ഥിരീകരിച്ചു.

ഈ കഥ ഇവിടെ പറഞ്ഞിരിക്കുത് ഈ അസുഖം യഥാര്‍ത്ഥ ജീവിതത്തില്‍ അനുഭവപ്പെടുത് എങ്ങനെയാണ്െ  മനസ്സിലാക്കുതിന് വേണ്ടിയാണ്.

ഉത്കണ്ഠ, ഭയം, വികാരവിക്ഷോഭം, ജീവിതത്തിലെ പൊരുത്തപ്പെടലുകള്‍ എിവയ്ക്കൊപ്പം പ്രസവസമയത്തുണ്ടാകു വേദനയും മാനസിക

പിരിമുറുക്കവും  മൂലം മാതാവിന്‍റെ വികാരങ്ങള്‍  വ്രണപ്പെടാറുണ്ട്.  ഇത് ഏതാനും ദിവസത്തേക്ക് മാതാവിനെ ശ്കതമായ വികാരത്തിനടിപ്പെടുത്താ

നുമുളള സാധ്യതയുമുണ്ട്. ചിലപ്പോള്‍ ഈവൈകാരികാവസ്ഥ ദീര്‍ഘനാളത്തേയ്ക്ക് തുടരുകയും ചെയ്തേക്കാം( ഒരു മാസത്തില്‍ കൂടുതല്‍),  ഇത് പ്രസവാനന്തര വിഷാദരോഗമായേക്കാം. ഇതിന് ചികിത്സ ആവശ്യമായി വക്കോം.

പ്രസവാനന്തര വിഷാദരോഗം ഉണ്ടാകുതി നുള്ള കാരണങ്ങള്‍

പ്രസവാനന്തര വിഷാദരോഗം ഉണ്ടാകുതിനുള്ള കൃത്യമായ കാരണങ്ങള്‍ അജ്ഞാതമാണ്.

പെട്ടെന്നുണ്ടാകു ഹോര്മോണ്‍ സംബന്ധിയായ ശാരീരിക വ്യതിയാനങ്ങള്‍ മൂലവും നവജാതശിശുവിനെ പരിചരിക്കുന്നതിലുള്ള മാനസിക സംഘര്ഷ്ത്തില്‍

നിന്നുമാണ്  ഇതുണ്ടാകുന്നതെന്നാണ് ഡോക്ടര്മാര്‍ അഭിപ്രായപ്പെടുന്നത്.

പ്രധാനമായി ശ്രദ്ധിക്കേണ്ടത് :  ചിലപ്പോള്‍ ഗര്ഭാവസ്ഥയില് സ്ത്രീകളില്‍ വിഷാദരോഗം രൂപപ്പെടാനിടയുണ്ട്,  ഇത്തരം സന്ദര്ഭങ്ങളില്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കണം. ഗര്ഭകാലത്ത് വിഷാദരോഗം ചെറുക്കുതിനുള്ള മരുന്നുകള്‍ കഴിക്കുതിന് മുമ്പ്

നിങ്ങള്ക്കും  നിങ്ങളുടെ കുട്ടിക്കുമുള്ള അപകടസാധ്യതകളെക്കുറിച്ചും, ഗുണങ്ങളെക്കുറിച്ചും ഡോക്ടറുമായി സംസാരിച്ച് ഉറപ്പുവരുത്തണം. ഗര്‍ഭകാലത്ത്  എപ്പോഴെങ്കിലും കഴിക്കു മരുന്നുകള്‍  വളര്‍ന്നുകൊണ്ടിരിക്കു കുട്ടിയേയും ബാധിക്കാനിടയുണ്ട്. അതേസമയം, മരുന്നുകള്‍ കഴിക്കാതിരിക്കുന്നത് നിങ്ങള്ക്കും  നിങ്ങളുടെ കുട്ടിയ്ക്കും ആപത്ക്കരമാവുകയും ചെയ്തേക്കാം. സ്ത്രീകളുടെ അവസ്ഥയും  വിഷാദരോഗത്തിന്‍റെ കാഠിന്യവും അനുസരിച്ചായിരിക്കും ചികിത്സയുടെ ഫലം ലഭിക്കുന്നത്.

എന്തൊക്കെയാണ് പ്രസവാനന്തര വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍?

പ്രസവാനന്തര വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളില്‍ ചിലത് താഴെ പറയുന്നു:

  • ആത്മാഭിമാനക്കുറവും അമ്മയെന്ന നിലയ്ക്കുള്ള കഴിവുകളെക്കുറിച്ചുള്ള ആശങ്കയും.
  • സാമൂഹ്യവും വൈകാരികവുമായ പിന്തുണ കിട്ടാതെവരുമ്പോള്‍ ഉണ്ടാകു നിസ്സഹയാവസ്ഥയും അസ്വസ്ഥതയും.
  • കുട്ടിയേക്കുറിച്ച് സ്ഥിരമായി വേവലാതിപ്പെട്ടുകൊണ്ടിരിക്കുകയോ പരിചരിക്കുന്നതിലുള്ള ശ്രദ്ധയില്ലായ്മയോ.
  • വീട്ടിലും ജോലിസ്ഥലത്തുമുള്ള പതിവുകളിലെ മാറ്റങ്ങള്‍ കൊണ്ട് ഉണ്ടാകു മാനസിക പിരിമുറുക്കവും കഠിനപ്രയത്നവും.
  • ശാരീരിക മാറ്റങ്ങളില്‍ ദു:ഖിക്കുക.
  • ഇടവിട്ടിടവിട്ടുള്ള പാലൂട്ടലും കുട്ടി ഉറങ്ങുന്ന രീതികളും മൂലം ഉറങ്ങാന്‍ കഴിയാതെയിരിക്കുക.
  • മുമ്പ് ഉണ്ടായ വിഷാദരോഗാവസ്ഥയും ബൈപോളാര്‍  തകരാറും. ഇത് ഗുരുതരമാകുന്ന അവസ്ഥയില്‍ ആത്മഹത്യയേക്കുറിച്ചോ കുട്ടിയേ അപകടപ്പെടുത്തുന്നതിനെക്കുറിച്ചോ അമ്മ ചിന്തിച്ചേക്കാം. ഇത്തരം കേസുകളില്‍ അമ്മയെ ആശുപത്രിയില്‍ ആക്കുകയാണ് വേണ്ടത്. അമ്മയ്ക്ക് ചികിത്സ കിട്ടാനും രോഗം സുഖപ്പെടാനും വീട്ടുകാരുടെ പിന്തുണ സഹായകരമായിരിക്കും.

പ്രസവാനന്തര വിഷാദരോഗം ഉണ്ടാകാവുന്ന അവസ്ഥകള്‍

താഴെ പറയുന്ന ഏതെങ്കിലും ഘടകങ്ങള്‍ കൊണ്ടും പ്രസവാനന്തര വിഷാദരോഗം ഉണ്ടാകാനിടയുണ്ട്.

  • മുമ്പ് വന്നിട്ടുള്ള പ്രസവാനന്തര വിഷാദരോഗം.
  • ഗര്ഭവാസ്ഥയുമായി ബന്ധപ്പെട്ടല്ലാതെ മുമ്പേതന്നെ ഉണ്ടായിരുന്ന വിഷാദരോഗം.
  • ക്ലേശകരമോ സംഘര്ഷം നിറഞ്ഞതോ ആയ ദാമ്പത്യ ജീവിതമോ ബന്ധങ്ങളോ .
  • ഗര്ഭകാലത്തും പ്രസവശേഷവും സംഘര്ഷം  ഉണ്ടാക്കിയ അനുഭവങ്ങള്‍ (ഗര്ഭകാലത്തുണ്ടായ ഗുരുതരമായ രോഗാവസ്ഥ, അകാലത്തിലുള്ള പ്രസവം, ക്ലേശകരമായ പ്രസവം).
  • കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള പിന്തുണയില്ലായ്മ.
  • കഠിനമായ ആര്ത്തവ പൂര്‍വ്വ  അസ്വസ്ഥത.
  • ബൈപോളാര്‍ തകരാറുള്ളവര്‍.

പ്രസവാനന്തര വിഷാദരോഗം എങ്ങനെ തടയാം

പുതിയ ഒരമ്മ എന്ന നിലയില്‍ നിങ്ങളുടെ സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യവും സൗഖ്യവും സംരക്ഷിക്കാന്‍ ആത്മര്ത്ഥമായി പരിശ്രമിക്കുന്നത് പ്രസവാനന്തര വിഷാദരോഗം തടയാന്‍ സഹായിക്കും.

  • സാധിക്കുമെങ്കില്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് കൂടുതല്‍ സഹായം കിട്ടാന്‍ ശ്രമിക്കുന്നതിലൂടെ  നിങ്ങള്ക്ക് മതിയായ  ഉറക്കം ലഭിക്കും.
  • ദിനചര്യകള്ക്കൊപ്പം മാനസിക പിരിമുറുക്കത്തിന് അയവുവരുത്തുന്നതിനും അതുപോലെതന്ന ഗൈനക്കോളജിസ്റ്റിന്‍റെ നിര്ദ്ദേശമനുസരിച്ചുള്ള ശാരീരിക വ്യായാമങ്ങള്‍ ചെയ്യാനുമുള്ള സമയം കണ്ടെത്താന്‍ ശ്രമിക്കണം.
  • പ്രസവാനന്തര വിഷാദരോഗത്തെക്കുറിച്ച് ആശങ്കപ്പടുന്നുണ്ടെങ്കില്‍, പ്രസവാനന്തര പരിശോധനയില്‍ നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി ഇതിനെക്കുറിച്ച് ചര്ച്ചചെയ്യുക.
  • മദ്യവും മയക്കു മരുന്നുകളും ഒഴിവാക്കുക.

പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സ നേടല്‍

രോഗലക്ഷണങ്ങളുടെ സ്വഭാവത്തിന്‍റെയും ഗുരുതരാവസ്ഥയുടേയും അടിസ്ഥാനത്തിലാണ് പ്രസവാനന്തര വിഷാദരോഗത്തിനുള്ള ചികിത്സ നിശ്ചയിക്കുന്നത്. കുടുംബാംഗങ്ങളില്‍ നിന്നും മാതാവിന് ലഭിക്കുന്ന വൈകാരിക പിന്തുണയും സംരക്ഷണവും അവളെ വേഗത്തില്‍ രോഗവിമുക്തയാക്കാനും മാതൃത്വത്തിന്‍റെ  സന്തോഷം അനുഭവിക്കാനും സഹായിക്കും.

പ്രസവാനന്തര വിഷാദരോഗത്തെ വിജയകരമായി അഭിമുഖീകരിക്കല്‍

ചികിത്സ തുടങ്ങിയാല്‍, ക്രമേണ മെച്ചപ്പെട്ട അവസ്ഥയില്‍ എത്തുന്നത് നിങ്ങള്ക്ക് അറിയാന്‍ കഴിഞ്ഞേക്കാം. പ്രസവാനന്തര വിഷാദരോഗമെന്ന അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കാന്‍ സഹായിക്കുന്ന ചില നിര്ദ്ദേശങ്ങള്‍ താഴെ പറയുന്നു:

  • കുട്ടി ജനിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ഏതെങ്കിലും പ്രവര്ത്തനങ്ങളില്‍ ഏര്പ്പെടാന്‍ ശ്രമിക്കുക.
  • ഒരുപാട് പണികള്‍ ഏറ്റെടുത്ത് ക്ലേശിക്കരുത്. എന്നാല്‍ വെറുതേ ഇരിക്കുകയുമരുത്.
  • ഒരു സമയത്ത് ഒരു പണി പൂര്ത്തി യാക്കുക. വലിയ പണികളെ ചെറുതായി ഭാഗിക്കുകയും കഴിയുന്നിടത്തോളം ചെയ്യുകയും ചെയ്യുക.
  • മറ്റുള്ളവരുമായി സംസാരിക്കാന്‍ സമയം കണ്ടെത്തുകയും ഒരു സുഹൃത്തിനോട് അല്ലെങ്കില്‍ ബന്ധുക്കളോട് നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് പറയുകയും ചെയ്യണം.
  • കുട്ടിയേ നോക്കുന്നതിനായി കുടുംബാംഗങ്ങളുടേയോ പരിചാരികയുടേയോ സഹായം ആവശ്യപ്പെടാവുന്നതാണ്.
  • രോഗാവസ്ഥ മെച്ചപ്പെടുന്നതുവരെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കരുത്. സാമ്പത്തിക കാര്യങ്ങള്‍, തൊഴില്‍ തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ കുടുംബാംഗങ്ങളുമായി ചര്ച്ച ചെയ്യണം.

 

കടപ്പാട് : malayalam.whiteswanfoundation.org

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate