ശുചിത്വമുള്ള രാഷ്ട്രം എന്ന ലക്ഷ്യവുമായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി 2014 ഒക്ടോബർ രണ്ടിനാണ് പ്രധാനമന്ത്രി സ്വച്ഛ്ഭാരത് പദ്ധതി പ്രഖ്യാപിച്ചത്. മഹാത്മാഗാന്ധിയുടെ 150 പത്താം ജൻമവാർഷികത്തോടനുബന്ധിച്ച് 2019 ഒക്ടോബർ രണ്ടോടുകൂടി പദ്ധതിയിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങൾ നിറവേറ്റാനാണ് തീരുമാനം. സച്ചിൻ തെണ്ടുൽക്കർ ഉൾപ്പടെ 9 പ്രശസ്തരെ പദ്ധതിയുടെ പ്രചാരണത്തിനായി അംബാസിഡർമാരായി പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-)ം ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ 2 ആകുമ്പോഴേക്കും പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജന രഹിത ഭാരതം എന്ന ലക്ഷ്യം പൂര്‍ണ്ണമായി കൈവരിക്കുന്നതിനായി 2014 ഒക്ടോബര്‍ 2 മുതല്‍ നിര്‍മ്മല്‍ ഭാരത് അഭിയാന്‍ എന്ന ഭാരത സര്‍ക്കാരിന്റെ ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതി സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ആയി പുനരാവിഷ്ക്കരിക്കുകയും പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തു. 2015-16 മുതല്‍കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതി വിഹിതം 75:25 എന്ന അനുപാതത്തില്‍ നിന്നും 60:40 എന്നാക്കി മാറ്റുകയും ചെയ്തു.
2015-16-ല്‍ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) പദ്ധതി പ്രകാരം 32167 വ്യക്തിഗത കക്കൂസുകളും 58 സാമൂഹ്യ ശുചിത്വ ശൌചാലയങ്ങളും 95 വിദ്യാലയ/അംഗ൯വാടി ശൗചാലയങ്ങളും നിര്‍മ്മിച്ചു.
അവസാനം പരിഷ്കരിച്ചത് : 2/15/2020