অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മെഡിക്ലെയിം ഇന്‍ഷുറന്‍സ്‌

മെഡിക്ലെയിം ഇന്‍ഷുറന്‍സ്‌

അസുഖങ്ങള്‍, അപകടങ്ങള്‍ എന്നിവ ദിനംപ്രതി കൂടിവരികയാണ്‌. ത•ൂലം ചികിത്സാരംഗത്തും വമ്പിച്ച വളര്‍ച്ചയാണ്‌ ഇന്ന്‌ ഉണ്ടായിട്ടുള്ളത്‌. അസുഖങ്ങള്‍ക്കുള്ള പ്രധാന കാരണം മലിനമായ വെള്ളം, വായു, ഭക്ഷണം, വ്യായാമകുറവ്‌, മാനസികസമ്മര്‍ദ്ദം, ആഹാരരീതി, ഭക്ഷണ പദാര്‍ത്ഥങ്ങളിലുള്ള കലര്‍പ്പ്‌, കൊഴുപ്പു കലര്‍ന്നതും സ്വാദിഷ്‌ടവുമായ ഭക്ഷണപദാര്‍ത്ഥങ്ങളോടുള്ള ആസക്തി എന്നിവയാണ്‌. യന്ത്രവത്‌കരണം, വാഹനത്തിന്റെ ആധിക്യം, റോഡുകളുടെ സുരക്ഷിതത്വമില്ലായ്‌മ എന്നിവ അപകടങ്ങള്‍ കൂടാന്‍ ഇടയാക്കി. മുന്‍കരുതലുകള്‍ എടുക്കാത്തതിനാലും ശാസ്‌ത്രീയമായി അപകടങ്ങള്‍ കണ്ടെത്തി കുറയ്‌ക്കുവാനുള്ള സത്വര നടപടികള്‍ എടുക്കാത്തതും ഇതിന്‌ കാരണമാകുന്നു. നൂതനമായ സൗകര്യങ്ങളും അസുഖം നിര്‍ണ്ണയിക്കാനുള്ള സാങ്കേതികവിദ്യയും, മരുന്നുകളുടെ ക്രമാതീതമായ വര്‍ദ്ധനവും ചികിത്സാചിലവ്‌ കൂടാന്‍ ഇടയായി. മാരകരോഗങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ കൂടുമ്പോള്‍ ചികിത്സാചിലവിന്‌ പണം കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. പാരമ്പര്യമായി ലഭിക്കുന്ന അസുഖങ്ങള്‍, പകര്‍ച്ചവ്യാധികള്‍, ദുശ്ശീലങ്ങളിലൂടെ ലഭിക്കുന്ന മാറാവ്യാധികള്‍ എന്നിങ്ങനെ പലതരത്തിലും രോഗങ്ങള്‍ക്ക്‌ അടിമപ്പെടുന്നുണ്ട്‌. അണുകുടുംബ വ്യവസ്ഥിതിയില്‍ ജീവിക്കുന്ന നമ്മുടെ നാട്ടില്‍ നാം സാമ്പത്തിക സുരക്ഷാ കാര്യങ്ങളില്‍ മുന്‍ കാഴ്‌ചയോടെ പ്രവര്‍ത്തിക്കേണ്ടതാണ്‌. ഗൃഹനാഥന്‌ മാരകരോഗങ്ങള്‍ സംഭവിച്ചാല്‍ രണ്ടുതരത്തില്‍ കുടുംബത്തെ ബാധിക്കും. ഒന്ന്‌ വരുമാനം നിലക്കുമെന്ന അവസ്ഥ, രണ്ടാമത്‌ അസുഖത്തിന്‌ ചികിത്സക്കായി വേണ്ടിവരുന്ന പണം കുടുംബത്തിലെ ആര്‍ക്കായിരുന്നാലും ചികിത്സിക്കാനുള്ള പണം പെട്ടെന്ന്‌ കണ്ടെത്താന്‍ നമുക്ക്‌ പ്രയാസമായിരിക്കും. ഇതില്‍ നിന്ന്‌ മോചനം നേടാന്‍ നാം ആരോഗ്യമുള്ള സമയത്ത്‌ ഒരു ചെറിയ പ്രീമിയം അടച്ച്‌ പോളിസി എടുക്കുകയും ആരോഗ്യമില്ലാത്ത, രോഗാവസ്ഥയില്‍ ചികിത്സാചിലവ്‌ പരിപൂര്‍ണ്ണമായും തിരികെ ലഭിക്കുന്നതോ അതല്ലെങ്കില്‍ ചികിത്സാ ചിലവ്‌ സൗജന്യമായി ലഭിക്കുന്നതോ ആയ പോളിസികള്‍ എടുക്കേണ്ടതാണ്‌. അസുഖം അതല്ലെങ്കില്‍ അപകടം ആര്‍ക്ക്‌ എപ്പോള്‍ എങ്ങിനെ എവിടെവെച്ച്‌ സംഭവിക്കും എന്ന്‌ നമുക്ക്‌ തീര്‍ത്തും പറയുവാന്‍ പറ്റുകയില്ല. പക്ഷെ ഇന്‍ഷുര്‍ ചെയ്യുന്നതുമൂലം നമ്മുടെ ചികിത്സാ ചിലവുകള്‍ മൂലം സാമ്പത്തികഭാരം വരാതെ കുടുംബജീവിതം സന്തുഷ്‌ടമാക്കുവാന്‍ നമുക്ക്‌ സാധിക്കും.

പോളിസികള്‍ പലതരം


സ്റ്റാന്റേഡ്‌ മെഡിെക്ലയിം പോളിസി:

ജനറല്‍ഇന്‍ഷുറന്‍സ്‌ മേഖലയിലെ 4 പൊതുേമഖലാകമ്പനികളുടെ സ്റ്റാന്റേഡ്‌ മെഡിെക്ലയിം പോളിസിയാണ്‌ ഏറ്റവും ആദ്യത്തെ പോളിസി. പക്ഷെ ആവശ്യങ്ങള്‍ക്കനുസൃതമായ പോളിസികള്‍ ഏതെന്നും നോക്കാം.

പൊതുവായ നിയമങ്ങള്‍:

മനുഷ്യനെ മാനസികമായും, ശാരീരികമായും, സാമ്പത്തികമായും വ്യാകുലപ്പെടുത്തുന്നവയാണ്‌ അപകടങ്ങളും രോഗങ്ങളും. അപകടം മൂലമോ അസുഖം മൂലമോ, അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഭാരിച്ച ചെലവുകളെ നേരിടാന്‍ തയ്യാറാക്കിയിട്ടുള്ള ഒന്നാണ്‌ മെഡിക്ലെയിം പോളിസി. അസുഖം മൂലം ആശുപത്രിയില്‍ കിടന്നു ചികിത്സിക്കേണ്ടിവരുമ്പോള്‍ അനുബന്ധമായി വരുന്ന മുറി വാടക, ഐ.സി.യു ചാര്‍ജ്ജ്‌, ഡോക്‌ടര്‍ അഥവാ സര്‍ജന്റെ ഫീസ്‌, ഓപ്പറേഷന്‍ തിയ്യറ്റര്‍ ചാര്‍ജ്ജ്‌, എക്‌സ്‌റെ, സ്‌കാനിങ്ങ്‌, എം.ആര്‍.ഐ തുടങ്ങിയ പരിശോധനാ ചെലവുകള്‍, മരുന്നുകള്‍ തുടങ്ങിയവ മെഡിക്ലെയിം പോളിസിപ്രകാരം തിരികെ ലഭിക്കുന്നു.
സാധാരണഗതിയില്‍ കുറഞ്ഞത്‌ ഒരു ദിവസമെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടി വരുമ്പോഴുള്ള ചെലവുകളാണ്‌ തിരികെ ലഭിക്കാന്‍ അര്‍ഹതപ്പെട്ടത്‌.
ഡയാലിസിസ്‌, കെമോതെറാപ്പി, റേഡിയോതെറാപ്പി, കണ്ണ്‌/പല്ല്‌ തെറാപ്പി, വൃക്കയിലെ കല്ല്‌ നീക്കം ചെയ്യല്‍ എന്നിവ ആശുപത്രിയില്‍ വച്ച്‌ നടത്തുകയും അന്നേ ദിവസം തന്നെ രോഗി ആശുപത്രി വിടുകയും ചെയ്യുകയാണെങ്കിലും ആശുപത്രി ചെലവുകള്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നതാണ്‌.

അസുഖം ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്‌ 30 ദിവസം മുമ്പും ആശുപത്രിയില്‍ നിന്നും പോന്നതിന്‌ 60 ദിവസത്തിനുള്ളിലും വരുന്ന ചികിത്സാ ചെലവുകളും തിരികെ ലഭിക്കുന്നു.
പോളിസി എടുത്ത്‌ ആദ്യത്തെ 30 ദിവസത്തിനുള്ളില്‍ ഉണ്ടാവുന്ന രോഗങ്ങള്‍ പോളിസി പരിധിയില്‍ വരുന്നതല്ല.
ഇന്ത്യയില്‍ വച്ചു നടത്തപ്പെടുന്ന ചികിത്സകള്‍ക്കുമാത്രമേ ആനുകൂല്യത്തിന്‌ അര്‍ഹതയുള്ളൂ.
അലോപ്പതി ചികിത്സാ ചെലവിന്‌ മാത്രമേ ക്ലെയിം ലഭിക്കൂ. ചില പ്രതേ്യക പോളിസികളില്‍ നിബന്ധനകള്‍ക്ക്‌ വിധേയമായി ആയുര്‍വേദ ചികിത്സയ്‌ക്കും ക്ലെയിം നല്‍കുന്നു.
ഗര്‍ഭം/്രപസവ സംബന്ധമായ ആശുപത്രി ചെലവുകള്‍ക്ക്‌ ക്ലെയിം ലഭിക്കുന്നതല്ല. ചില പ്രതേ്യക ഗ്രൂപ്പ്‌ പോളിസികളില്‍ നിബന്ധനകള്‍ക്ക്‌ വിധേയമായി പ്രസവ ചികിത്സയ്‌ക്കും ക്ലെയിം നല്‍കുന്നുണ്ട്‌.
കണ്ണട, കോണ്‍ടാക്‌ട്‌ ലെന്‍സ്‌, ശ്രവണസഹായി എന്നിവക്കുള്ള ചെലവുകള്‍ക്ക്‌ ആനുകൂല്യം ലഭിക്കുന്നതല്ല.
എയ്‌ഡ്‌സ്‌ സംബന്ധമായ അസുഖങ്ങള്‍ക്ക്‌ ആനുകൂല്യം ലഭിക്കുന്നതല്ല.
രോഗം ഉണ്ട്‌ എന്ന്‌ സംശയിച്ച്‌ നടത്തപ്പെടുന്ന രോഗനിര്‍ണ്ണയ പരീക്ഷണങ്ങളുടെ ചെലവുകള്‍ക്ക്‌ ആനുകൂല്യം ലഭിക്കുന്നതല്ല.
പോളിസി എടുക്കുന്ന സമയത്ത്‌ നിലവിലില്ല എങ്കില്‍ പോലും തിമിരം, പേ്രാസ്റ്റേറ്റ്‌ സംബന്ധമായ അസുഖങ്ങള്‍, കുടലിറക്കം, ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, ഗര്‍ഭപാത്ര സംബന്ധമായ അസുഖങ്ങള്‍, വൃഷ്‌ണ വീക്കം, പൈല്‍സ്‌, ജ•നായുള്ള ആന്തരിക അസുഖങ്ങള്‍, ഫിസ്റ്റുല, സൈനസൈറ്റിസ്‌ സംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക്‌ പോളിസി എടുത്തതിന്‌ ആദ്യത്തെ ഒരു വര്‍ഷത്തേക്ക്‌ ക്ലെയിമിന്‌ അര്‍ഹതയില്ല.
രോഗാനന്തരമുള്ള വിശ്രമം, പൊതുവായുള്ള അനാരോഗ്യം, വിശ്രമം, രഹസ്യ രോഗങ്ങള്‍, അംഗവൈകല്യങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം മൂലമുണ്ടാവുന്ന രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്ക്‌ ആനുകൂല്യം ലഭിക്കുന്നതല്ല.

ക്രിട്ടിക്കല്‍ ഇന്‍ഷ്വറന്‍സ് പോളിസി:

മാരകേരാഗങ്ങള്‍ക്കുള്ള സംരക്ഷണം നല്‍കുന്ന പോളിസി ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നാണ്‌. കാരണം മാരകേരാഗങ്ങള്‍ ദിനം്രപതി വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഒരു ഡസേനാളം മാരകേരാഗങ്ങള്‍ കവര്‍ ചെയ്യുന്നുണ്ട്‌. സാധാരണ മെഡിെക്ലയിം പോളിസിയില്‍ ചേര്‍ന്നാല്‍ ചികിത്സിക്കാനുള്ള ചിലവുകള്‍ ലഭ്യമാവുേമ്പാള്‍ മേല്‍പ്പറഞ്ഞ പോളിസിയില്‍ അസുഖം (മാരകേരാഗങ്ങള്‍) കണ്ടുപിടിച്ചാല്‍ ഇന്‍ഷുര്‍ ചെയ്‌ത തുക മുഴുവനായും തന്നെ മുന്‍കൂറായി കമ്പനി നല്‍കുന്നു.

ഹോസ്‌പിറ്റല്‍ ക്യാഷ്‌ പോളിസി:

ആശുപ്രതിയില്‍ അസുഖംമൂലെമാ, അപകടംമൂലമൊ അഡ്‌മിറ്റ്‌ ചെയ്‌താല്‍ പ്രതിദിനബത്ത (ഹോസ്‌പിറ്റല്‍ അലവന്‍സ്‌) ലഭിക്കുന്ന പോളിസികള്‍ ഇന്ന്‌ നിലവിലുണ്ട്‌. ഇത്‌ അടിസ്ഥാനേപാളിസിേയാട്‌ ചേര്‍ത്താണ്‌ സാധാരണ കൊടുക്കുന്നത്‌. നമുക്ക്‌ ഇഷ്ടമുള്ള പ്രതിദിനബത്ത തിരെഞ്ഞടുക്കണം. (ഉദാഃ 500/1000/2000 എന്നീ തുകകള്‍). പോളിസിയില്‍ പറഞ്ഞ്രപകാരം ആശുപ്രതിയില്‍ അഡ്‌മിറ്റ്‌ ആയാല്‍ ഇന്‍ഷുര്‍ ചെയ്‌ത പ്രകാരമുള്ള അലവന്‍സ്‌ ലഭിക്കും. പക്ഷെ ഇത്‌ പരമാവധി ഒരു മാസം മുതല്‍ രണ്ടുമാസം വരെ ആയിരിക്കും.

ആക്‌സിഡന്റ്‌ മെഡിെക്ലയിം പോളിസി:

അപകടം പറ്റിയാല്‍ മാത്രം ആശുപ്രതിചിലവുകള്‍ ലഭ്യമാവുന്ന ആക്‌സിഡന്റ്‌ മെഡിെക്ലയിം പോളിസികള്‍ ഇന്ന്‌ സുപരിചിതമാണ്‌. ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ തുകക്കുള്ള കവേറജാണ്‌ ഇതില്‍ ലഭ്യമാവുക. ഇതിനുപുറമേ ആംബുലന്‍സ്‌ വാടക, എല്ലുകള്‍ക്ക്‌ പൊട്ടലുണ്ടായാലുള്ള നഷ്ടപരിഹാരം, അപകടംമൂലം ജോലി നഷ്ടെപ്പട്ടാലുള്ള നഷ്ടപരിഹാരം, റോഡപകടങ്ങള്‍ മാത്രമായുള്ള നഷ്ടപരിഹാരം എന്നിവയും ലഭ്യമാണ്‌.

സീനിയര്‍ സിറ്റിസണ്‍ പോളിസി:

സാധാരണ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ 55 60 വയസ്സ്‌ പ്രായം വരെയാണ്‌ തുടക്കത്തില്‍ പോളിസി നല്‍കുന്നത്‌. പക്ഷെ സീനിയര്‍ സിറ്റിസണ്‍ പേരിനെ പോലെ തന്നെ 60നും 70നും മദ്ധേ്യ പ്രായമുള്ളവര്‍ക്കുേവണ്ടി പ്രതേ്യകം തയ്യാര്‍ ചെയ്‌ത പോളിസിയാണ്‌. 69 വയസ്സ്‌ കഴിഞ്ഞാലും തുടര്‍ന്നും പോളിസി പുതുക്കുവാന്‍ സൗകര്യവും ഉണ്ട്‌. പോളിസിയില്‍ ചേരാന്‍ മെഡിക്കല്‍ പരിേശാധന ആവശ്യമില്ല. ഇന്ത്യയിലുടനീളമുള്ള 3800ഓളം ആശുപ്രതികളിലൂടെ ചികിത്സ ലഭ്യമാണ്‌. നിലവിലുള്ള അസുഖങ്ങള്‍ക്ക്‌ ഈ പോളിസിയില്‍ കവേറജ്‌ ലഭ്യമാണ്‌. പക്ഷെ പോളിസിയില്‍ ചേരുന്നതിനുമുമ്പ്‌ 12 മാസത്തിനുള്ളില്‍ നടത്തിയ ചികിത്സകള്‍ക്ക്‌ ഭാവിയില്‍ കവേറജ്‌ ലഭ്യമല്ല. അസുഖമോ അപകടമോ വന്ന്‌ ചികിത്സിേക്കണ്ടിവന്നാല്‍ 24 മണിക്കൂെറങ്കിലും ആശുപ്രതിയില്‍ അഡ്‌മിറ്റ്‌ ആയിരിക്കണം. പരമാവധി റൂംവാടക ഇന്‍ഷുര്‍ ചെയ്‌ത തുകയുടെ 1 ശതമാനമായി നിജെപ്പടുത്തിയിട്ടുണ്ട്‌. ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റിലാണ്‌ അഡ്‌മിറ്റ്‌ ചെയ്‌തിരിക്കുന്നെതങ്കില്‍ ഇത്‌ 2%മായിരിക്കും. നഴ്‌സിംഗ്‌, ഡോക്ടര്‍, സര്‍ജ്ജന്‍, അനസ്‌തീഷ്യ എന്നിവരുടെ ഫീസ്‌ ഇന്‍ഷുര്‍ ചെയ്‌ത തുകയുടെ 25%മായും നിശ്ചയിച്ചിട്ടുണ്ട്‌. ഇതുകൂടാെത, രക്തം, ഓക്‌സിജന്‍, പേസ്‌മേക്കര്‍, മരുന്നുകള്‍, രോഗനിര്‍ണ്ണയത്തിനുള്ള ടെസ്റ്റുകള്‍ എന്നിവയ്‌ക്ക്‌ ഇന്‍ഷുര്‍ ചെയ്‌ത തുകയുടെ 50% തുകയാണ്‌ ലഭ്യമാവുക. കാര്‍ഡിയോ വാസ്‌കുലര്‍ സംബന്ധമായ അസുഖങ്ങള്‍, സെറിേപ്രാവാസ്‌കുലര്‍ അസുഖങ്ങള്‍, കാന്‍സര്‍, എല്ലുെപാട്ടല്‍ എന്നിവയ്‌ക്ക്‌ പരമാവധി 75,000 രൂപ പോളിസിയില്‍ കവേറജ്‌ ഉണ്ട്‌. തിമിര ശസ്‌ത്ര്രകിയക്ക്‌ 15,000 രൂപ വരെയും ക്ലെയിം ലഭിക്കും. മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്ക്‌ 75,000 രൂപ വരെയും മേജര്‍ ഓപ്പേറഷന്‌ 60,000 രൂപ വരെയും ക്ലെയിം ചെയ്യാം. അടിയന്തിര ഘട്ടങ്ങളില്‍ ആംബുലന്‍സ്‌ വിളിച്ചാല്‍ 750 രൂപ വരെയും മൊത്തം പോളിസി കാലാവധിയില്‍ 1,500 രൂപയും ക്ലെയിം ചെയ്യാം. ആശുപ്രതിയില്‍ അഡ്‌മിറ്റ്‌ ചെയ്യുന്നതിന്‌ തൊട്ടുമുമ്പ്‌ ചികിത്സിച്ചിട്ടുെണ്ടങ്കിലും അതുേപാലെ ആശുപ്രതിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌ത ശേഷമുള്ള ചികിത്സാചിലവിേലക്കായി ഇന്‍ഷുര്‍ ചെയ്‌ത തുകയുടെ 7 ശതമാനമോ അതെല്ലങ്കില്‍ പരമാവധി 5,000 രൂപ വരെ ക്ലെയിം ചെയ്യാം. അടയ്‌ക്കുന്ന പ്രീമിയം സെക്ഷന്‍ 80 പ്രകാരം ഇന്‍കംടാക്‌സ്‌ ആനുകൂല്യവും ലഭ്യമാണ്‌. ഒരു ലക്ഷം രൂപയ്‌ക്ക്‌ ഒരു വര്‍ഷേത്തക്ക്‌ 5,000 രൂപ വരെയും രണ്ട്‌ ലക്ഷത്തിന്‌ 10,000 രൂപ വരെയുമാണ്‌ പ്രീമിയം നിരക്ക്‌ 12.36% ടാക്‌സും നല്‍കണം. നല്ല ആരോഗ്യമുള്ള വ്യക്തിയാണ്‌ നിങ്ങെളങ്കില്‍ കമ്പനി അനുശാസിക്കുന്ന ടെസ്റ്റ്‌ റിപ്പോര്‍ട്ട്‌ (േപാളിസി എടുക്കുന്ന ദിവസത്തിന്‌ 45 ദിവസം മുമ്പുവരെ ഉള്ളതായിരിക്കണം) നല്‍കുകയും കമ്പനിക്ക്‌ അത്‌ സ്വീകാര്യമാവുകയും ചെയ്‌താല്‍ പ്രീമിയത്തില്‍ 10 ശതമാനം വരെ കിഴിവ്‌ ലഭിക്കും. പോളിസിയില്‍ ചേര്‍ന്ന്‌ ആദ്യത്തെ 30 ദിവസം വരെ അസുഖങ്ങള്‍ക്ക്‌ ക്ലെയിം ലഭ്യമല്ല. പോളിസിയുടെ ആദ്യവര്‍ഷത്തില്‍, ഹെര്‍ണിയ, മൂലക്കുരു, ഹൈഡേ്രാസില്‍, സൈനസയ്‌റ്റിസ്‌, മൂത്രാശയക്കല്ല്‌, പേ്രാസ്റ്റോറ്റ്‌ ചികിത്സ മുതലായവയ്‌ക്ക്‌ ക്ലെയിം ലഭ്യമല്ല. അതുേപാലെ ഗര്‍ഭപാത്രം നീക്കല്‍, തിമിരം, കാല്‍മുട്ട്‌/കയ്‌മുട്ട്‌ എന്നിവയുടെ സന്ധിമാറ്റിെവയ്‌ക്കല്‍ ശസ്‌ത്ര്രകിയ, ഡിസ്‌കിനുള്ള തകരാറ്‌, വെരിേക്കാസ്‌ വെയിന്‍, അള്‍സര്‍ എന്നിവയ്‌ക്ക്‌ പോളിസിയുടെ ആദ്യത്തെ രണ്ടുവര്‍ഷം ക്ലെയിം ലഭ്യമല്ല. കോസ്‌മെറ്റിക്‌ സര്‍ജറിക്കും പരിരക്ഷ ഈ പോളിസിയില്‍ ലഭ്യമല്ല. നിലവിലുള്ള അസുഖങ്ങള്‍ക്ക്‌ ചികിത്സ ചിലവിന്റെ 30% സ്വന്തമായി വഹിേക്കണ്ടതാണ്‌.

യൂണിേവഴ്‌സല്‍ ഹെല്‍ത്ത്‌:

സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട്‌ പൊതുേമഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓറിയന്റല്‍, ന്യുഇന്ത്യ, നാഷണല്‍, യുണൈറ്റഡ്‌ ഇന്ത്യ എന്നീ കമ്പനികളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കുടുംബ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയാണിത്‌. കുറഞ്ഞ പ്രീമിയം നിരക്കില്‍ ഒരു വ്യക്തിക്കൊ കുടുംബത്തിനൊ പരിരക്ഷ നല്‍കുന്നതാണ്‌ ഈ പോളിസിയെ ഏറ്റവും ആകര്‍ഷകമാക്കുന്നത്‌. ഒരു കുടുംബം എന്ന നിര്‍വചനത്തില്‍ ഭര്‍ത്താവ്‌ / ഭാര്യ, ആശ്രിതരായ മക്കള്‍, മാതാപിതാക്കള്‍ എന്നിവരാണ്‌. 3 മാസം മുതല്‍ 70 വയസ്സുവരെ പ്രായമുള്ളവര്‍ക്ക്‌ ഈ പോളിസിയില്‍ അംഗമാകാവുന്നതാണ്‌. വിശ്വ ആരോഗ്യ പദ്ധതിയില്‍ 70 വയസ്സ്‌ വരെ മെഡിക്കല്‍ പരിശോധന ആവശ്യമില്ല. നിലവിലുള്ള അസുഖങ്ങള്‍ ഈ പോളിസിയില്‍ കവര്‍ ചെയ്യുന്നതാണ്‌. കൂടാതെ അസുഖം മൂലമോ, അപകടം മൂലമോ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌ത്‌ ചികിത്സിക്കേണ്ടി വന്നാല്‍ ഒറ്റ തവണ 15,000 രൂപ വരെയുള്ള ക്ലെയിമുകള്‍ ലഭിക്കും. പക്ഷെ ഒരു വ്യക്തിയായാലും കുടുംബത്തിലെ മറ്റുള്ള മെംബര്‍മാര്‍ക്കായിരുന്നാലും 30000 രൂപയാണ്‌ പരമാവധി ക്ലെയിം തുകയായി
ലഭിക്കാന്‍ അര്‍ഹത ഉണ്ടാവുക. പോളിസിയില്‍ കവര്‍ ചെയ്‌ത ആര്‍ക്ക്‌ വേണമെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നതാണ്‌ ഈ പോളിസിയുടെ പ്രതേ്യകത. അതുകൊണ്ട്‌ ഈ പോളിസി ഫാമിലി ഫ്‌്‌ളോട്ടര്‍ ആയി അറിയപ്പെടുന്നു. വാര്‍ഷികപ്രീമിയം ഒരു വ്യക്തിക്ക്‌ 300രൂപയും, അഞ്ചുഅംഗങ്ങള്‍ വരെയുള്ള ഒരു കുടുംബത്തിന്‌ 450 രൂപയും, ഏഴുഅംഗങ്ങള്‍ വരെയുള്ള ഒരു കുടുംബത്തിന്‌ 600 രൂപയുമാണ്‌. പോളിസിയില്‍ ചേര്‍ന്ന്‌ 12 മാസത്തിനുശേഷം പ്രസവാനന്തര ചികിത്സക്ക്‌ പരമാവധി 5,000 രൂപ വരെ (സാധാരണ പ്രസവത്തിന്‌ 2,500 രൂപ വരെ) ഈ പോളിസിയിലൂടെ പരിരക്ഷ ലഭിക്കുന്നതാണ്‌. ഇത്‌ കൂടാതെ കുടുംബനാഥന്‍ അഥവാ പോളിസി ഉടമ അപകടം മൂലം മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക്‌ 25,000 രൂപ നഷ്‌ടപരിഹാരമായി ലഭിക്കും. ഇതിനും പുറമെ അപകടം മൂലം കുടുംബനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ആദ്യത്തെ 3 ദിവസം ഒഴികെ നാലാം ദിവസം മുതല്‍ 15 ദിവസം തുടര്‍ച്ചയായി പ്രതിദിന ബത്തയായി 50 രൂപ വീതം (പരമാവധി 750 രൂപയും) ലഭിക്കുന്നതാണ്‌. ക്ലെയിം ഉണ്ടായാല്‍ കമ്പനിയെ രേഖാമൂലം അറിയിക്കുകയും ക്ലെയിം ഫോം പൂരിപ്പിച്ച്‌ ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റ്‌, ഡിസ്‌ചാര്‍ജ്ജ്‌ കാര്‍ഡ്‌, പരിശോധന റിപ്പോര്‍ട്ടുകള്‍, ബില്ലുകള്‍ എന്നിവ സഹിതം പോളിസിയെടുത്ത കമ്പനിയില്‍ സമര്‍പ്പിക്കേണ്ടതാണ്‌.

സൂപ്പര്‍ ടോപ്‌ അപ്‌ പോളിസി:

മാരകരോഗങ്ങള്‍ നേരത്തെ കണ്ടുതുടങ്ങുന്ന ഈ കാലഘട്ടത്തില്‍ മെഡിെക്ലയിം സൂപ്പര്‍ ടോപ്‌ അപ്‌ പോളിസി വളെരയധികം ഗുണം ചെയ്യും. ചെറിയ അസുഖങ്ങെളാന്നും ക്ലെയിം ചെയ്യാതെ ലക്ഷകണക്കിന്‌ രൂപ ചിലവുവരുന്ന മാരകേരാഗങ്ങള്‍ കവര്‍ ചെയ്യാന്‍ ചുരുങ്ങിയ പ്രീമിയം അടച്ച്‌ ടോപ്‌ അപ്‌ പോളിസി എടുക്കാവുന്നതാണ്‌. ഒരു സാധാരണ പോളിസിയും, ടോപ്‌ അപ്‌ പോളിസിയും ഉണ്ടെങ്കില്‍ നമുക്ക്‌ ഭാവി ചികിത്സാചിലവുകള്‍ മറക്കാം എന്നര്‍ത്ഥം. ഉദാ: 3ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള ചികിത്സാചിലവുകള്‍ ടോപ്‌അപ്‌ പോളിസിയില്‍ ക്ലെയിം ചെയ്യുേമ്പാള്‍ സാധാരണ അസുഖങ്ങളും, അപകട ചികിത്സാചിലവുകളും സാധാരണ മെഡിെക്ലയിം പോളിസിയിലൂടെ കവര്‍ ചെയ്യുന്നു. ഇന്ത്യയില്‍ പൊതുേമഖലാ കമ്പനിയായ യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്നും ടോപ്‌ അപ്‌ പോളിസികള്‍ ഇപ്പോള്‍ ലഭ്യമാണ്‌. യുണൈറ്റഡ്‌ ഇന്ത്യയില്‍ ടോപ്‌ അപ്‌ 3 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെക്ക്‌ കവര്‍ ചെയ്യുേമ്പാള്‍, സൂപ്പര്‍ ടോപ്‌ അപ്‌ 10 മുതല്‍ 20 ലക്ഷം വരെയാണ്‌. മറ്റ്‌ സാധാരണ പോളിസിയെ അപേക്ഷിച്ച്‌ ടോപ്‌ അപ്‌ പോളിസിയില്‍ പ്രീമിയം കുറവാണ്‌. അതിനുള്ള പ്രധാനകാരണം ഒരു നിശ്ചിത പരിധിവെരയുള്ള ക്ലെയിമുകള്‍ ഇതിലൂടെ ലഭ്യമല്ല എന്നതുതെന്ന. അതിനായി, സാധാരണ മെഡിെക്ലയിം ഒരു നിശ്ചിത തുകക്ക്‌ എടുത്താല്‍ പരിപൂര്‍ണ്ണ സംരക്ഷണത്തിന്റെ ഗുണം ലഭ്യമാവുന്നു.

സ്റ്റുഡന്‍ഡ്‌ പോളിസി:

നമ്മുടെ കുട്ടികള്‍ ഏതുതരം വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്നവരായാലും അവര്‍ പലതരത്തിലുള്ള റിസ്‌കുകെള അഭിമുഖീകരിേക്കണ്ടിവേന്നക്കാം. അതില്‍ അപകടമരണം, അസുഖങ്ങള്‍, തീപിടുത്തം, വെള്ളെപ്പാക്കം, പാമ്പുകടി മൂലമുള്ള മരണം, വാഹനാപകടങ്ങള്‍, സ്‌പോര്‍ട്‌സ്‌, ഗെയിംസ്‌, മുതലായവ മൂലമുള്ള പരുക്കുകള്‍, പ്രകൃതി ദുരന്തങ്ങള്‍, മുങ്ങിമരണം, ഭക്ഷ്യവിഷബാധ, ആക്രമണങ്ങള്‍, മുതലായവയാണ്‌. മാതാപിതാക്കള്‍ക്ക്‌ അത്യാഹിതം സംഭവിച്ചാല്‍ കുട്ടികളുടെ വിദ്യാഭ്യാസ ചിലവ്‌ വരെ നല്‍കുന്ന പോളിസികള്‍ ഇന്ന്‌ നിലവിലുണ്ട്‌. ഏതൊരു രക്ഷിതാവിനും അവരുടെ കുട്ടികള്‍ക്ക്‌ ഒരു അത്യാഹിതം സംഭവിച്ചാല്‍ ഏറ്റവും അടുത്തുള്ള ആശുപ്രതിയില്‍നിന്നും ഏറ്റവും മികച്ച ചികിത്സ കിട്ടണെമന്ന്‌ ആഗ്രഹമുണ്ടാവും. അത്യാഹിതങ്ങള്‍ സംഭവിച്ചതിനുേശഷം വിലപിക്കുന്നതിേനക്കാള്‍ ഭേദം നല്ല പാക്കേജുകള്‍ വിവിധ ഇന്‍ഷുറന്‍സ്‌ കമ്പനികളുമായി കൂടിയാേലാചിച്ച്‌ നടപ്പിലാക്കുന്നതായിരിക്കും. ഇന്ന്‌ പൊതുേമഖലയിെലയും സ്വകാര്യേമഖലയിെലയും വിവിധ കമ്പനികളില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പോളിസികള്‍ നിലവിലുണ്ട്‌. പല കമ്പനികളുടെ പോളിസികള്‍ താരതമ്യം ചെയ്യുകയും, സ്‌കൂളിനും രക്ഷാകര്‍ത്താക്കള്‍ക്കും അനുേയാജ്യമായവ തിരെഞ്ഞടുക്കുകയും ചെയ്യാം. സ്‌കൂള്‍ കുട്ടികളുടെ പോളിസിക്ക്‌ താരതേമ്യന കുറഞ്ഞ പ്രീമിയം അടച്ചാല്‍ മതി. പക്ഷെ പെ്രാഫഷണല്‍ കോളേജ്‌വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ മുഴുവന്‍ ഫീസിനും സംരക്ഷണം ലഭിക്കുന്ന പോളിസി ഇന്ന്‌ നിലവിലുണ്ട്‌. പ്രതേ്യകിച്ച്‌ ബാങ്കുകളില്‍ നിന്ന്‌ വിദ്യാഭ്യാസ വായ്‌പെയടുത്ത്‌ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ചെയ്‌തിരിേക്കണ്ട പോളിസിയാണിത്‌. വിദ്യാര്‍ത്ഥികള്‍ യാത്രചെയ്യുന്ന സമയത്ത്‌ ബാഗേജ്‌ നഷ്ടെപ്പടുക, അപകടം മൂലം റെഗുലര്‍ ക്ലാസില്‍ പോകാന്‍ പറ്റാതിരുന്നാല്‍, സ്വകാര്യട്യൂഷന്‍ പഠിക്കാന്‍ ദിവസബത്ത ലഭിക്കുന്നതുവെര, ചില കമ്പനികള്‍ കവര്‍ ചെയ്യുന്നുണ്ട്‌. ആംബുലന്‍സ്‌ വാടക ലഭിക്കുന്നതും ആശുപ്രതികളില്‍നിന്നും സൗജന്യചികിത്സ വരെ ലഭിക്കാവുന്ന വിധത്തില്‍ പാക്കേജുകള്‍ നിര്‍മ്മിക്കാന്‍ ഇന്ന്‌ സൗകര്യങ്ങളുണ്ട്‌. ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെ ഇന്‍ഷുര്‍ ചെയ്യുവാന്‍ വേണ്ടി തയ്യാറാേക്കണ്ട കാര്യങ്ങള്‍ ഇവയാണ്‌. വിദ്യാര്‍ത്ഥിയുടെ പേര്‌, വയസ്സ്‌, രക്ഷിതാവിന്റെ പേര്‌, ബന്ധം, ഇന്‍ഷുര്‍ ചെയ്യേണ്ട തുക നിലവിലുള്ള അസുഖങ്ങള്‍/അപകടങ്ങള്‍ വിശദവിവരങ്ങള്‍, ഏതൊക്കെ റിസ്‌കുകള്‍ കവര്‍ ചെയ്യണം എന്നതിന്റെ വിവരം എന്നിവ ഉള്‍ക്കൊള്ളിച്ചുെകാണ്ടുള്ള ഒരു പെ്രാപ്പോസല്‍ സമര്‍പ്പിക്കണം. വിവിധ കമ്പനികളുടെ പ്രീമിയം തമ്മില്‍ വ്യത്യാസമുണ്ടാകുവാന്‍ ഇടയുണ്ട്‌. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ ഏറ്റവും അടുത്തുള്ള നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപ്രതികളുമായി സഹകരിച്ച്‌ മെഡിെക്ലയിം പോളിസി നടപ്പിലാക്കാവുന്നതാണ്‌. കുട്ടികളുടെ ആരോഗ്യസംരക്ഷണ പരിപാടികള്‍ നടപ്പിലാക്കുന്നത്‌ ഒരുപരിധിവരെ രക്ഷിതാക്കള്‍ക്കും, സ്‌കൂള്‍ അധികൃതര്‍ക്കും ഒരു വലിയ ആശ്വാസമായിരിക്കുെമന്നതില്‍ സംശയമില്ല.

ഗ്രൂപ്പ്‌ മെഡിെക്ലയിം പോളിസി:

തൊഴിലാളികള്‍, ജീവനക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍, പെ്രാഫഷണലുകള്‍, കൃഷിക്കാര്‍ എന്നു തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട ആളുകള്‍ക്ക്‌ ഇന്ന്‌ സംഘടനയുണ്ട്‌. വ്യക്തിയായാലും, കുടുംബമായാലും അസുഖങ്ങള്‍, അപകടങ്ങള്‍, മാരകരോഗങ്ങള്‍, എന്നിവ ദിനംപ്രതി കൂടുന്നതുകൊണ്ട്‌ സാമ്പത്തിക നഷ്‌ടങ്ങള്‍ അപ്രതീക്ഷിതമായി ഏറ്റുവാങ്ങേണ്ടിവരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുയോജ്യമായ പോളിസികള്‍ നിലവിലുണ്ടെങ്കിലും ആകെ ജനസംഖ്യയുടെ 15%ത്തില്‍ താഴെ മാത്രമെ ഇന്‍ഷുര്‍ ചെയ്‌ത്‌ സുരക്ഷിതരായിട്ടുള്ളൂ. ഗ്രൂപ്പ്‌ ഇന്‍ഷ്വറന്‍സില്‍ അപകട ഇന്‍ഷുറന്‍സും അതിനോടനുബന്ധിച്ച സംരക്ഷണവും, മെഡിക്ലെയിം ഇന്‍ഷുറന്‍സും അതിനോടനുബന്ധിച്ച സംരക്ഷണവും ഇന്ന്‌ ലഭ്യമാണ്‌. ഓരോരുത്തരുടെയും തൊഴിലെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ടതാണ്‌ പ്രധാന റിസ്‌ക്കുകള്‍. തൊഴില്‍ജന്യ രോഗങ്ങളും, പാരമ്പര്യ രോഗങ്ങളും ഒട്ടും കുറവല്ല. വ്യായാമകുറവ്‌, ഭക്ഷണരീതി, ജീവിതശൈലി, മാനസിക പിരിമുറുക്കം, പരിസ്ഥിതി മലിനീകരണം, എന്നിവ നമ്മെ നേരത്തെ രോഗികളാക്കുന്നു. മാത്രമല്ല ആധുനിക ചികിത്സ ലഭ്യമായതുമൂലം ആയുര്‍ദൈര്‍ഘ്യം കൂടിവരുന്നതും ഇന്‍ഷുറന്‍സിന്റെ പ്രസക്തിയേറുന്നു. ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ ചെയ്യുമ്പോള്‍ റിസ്‌ക്‌ കവര്‍ ചെയ്യുന്നത്‌ അതിലെ മെമ്പര്‍മാരാണ്‌, മാത്രമല്ല ഒരേ ഒരു പോളിസിയായിരിക്കും. ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അപകട ഇന്‍ഷുറന്‍സില്‍ നിന്നും ലഭിക്കുന്ന 20 ഓളം വിവിധങ്ങളായ റിസ്‌ക്കുകള്‍ കവര്‍ ചെയ്യുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാദ്ധ്യമാകും. ആളുകള്‍ കൂടുംതോറും പ്രീമിയത്തില്‍ കുറവ്‌ ലഭ്യമാണ്‌.

അതുപോലെതന്നെ ഇന്‍ഷുര്‍ ചെയ്‌ത വര്‍ഷങ്ങളില്‍ ക്ലെയിം കുറവാണെങ്കിലും പ്രീമിയത്തില്‍ കുറവ്‌ ആവശ്യപ്പെടാവുന്നതാണ്‌. മെഡിക്ലെയിം പോളിസിയിലാണെങ്കില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ചോദിച്ചുവാങ്ങാം. ഉദാ: മാരകരോഗങ്ങള്‍ക്ക്‌ അധികരിച്ച ആനുകൂല്യം, സ്‌ത്രീകള്‍ക്ക്‌ പ്രസവ ചികിത്സാ ചിലവ്‌ ഒരു കുടുംബത്തിലെ പ്രായമായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തിയുള്ള സംരക്ഷണം, ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌ത ദിവസങ്ങള്‍ക്ക്‌ പ്രതിദിനബത്ത എന്നിവ ഇതില്‍ ചിലതാണ്‌.

ചില കാര്യങ്ങൾ

വീട്ടിലെ ചികിത്സക്ക്‌:

24 മണിക്കൂര്‍ ആശുപത്രിയില്‍ കിടന്നു ചികിത്സിച്ചാലാണ്‌ കവറേജിന്‌ അര്‍ഹത. സുനാമിയോ ഭൂകമ്പമോ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ മൂലം ആശുപത്രി നിറഞ്ഞിരിക്കുന്ന സമയത്തോ പകര്‍ച്ചവ്യാധി പോലുള്ള ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാനാകാത്ത സാഹചര്യത്തിലോ മാത്രമാണ്‌ വീട്ടില്‍ കിടത്തിയുള്ള ചികിത്സ ക്ക്‌ കവറേജ്‌ ലഭിക്കൂ. ഡോമിസിലി കവറേജ്‌ എന്ന ഈ ആനുകൂല്യം എല്ലാ കമ്പനികളും നല്‍കുന്നുണ്ട്‌.

എത്ര വയസു വരെ:

മൂന്നു മാസം പ്രായമുള്ള കുട്ടിക്കു മുതല്‍ 70 വയസ്സ്‌ വരെയുള്ളവര്‍ക്ക്‌ പോളിസിയില്‍ ചേരാം. എന്നാല്‍ കൊച്ചു കുട്ടികള്‍ക്ക്‌ ഫാമിലി പോളിസിയുടെ ഭാഗമായേ കവറേജ്‌ ലഭിക്കൂ. മുന്‍കൂട്ടി പോളിസിയെടുത്തിട്ടുള്ളവര്‍ക്ക്‌ 80 ഉം 90 ഉം വയസുവരെ കവറേജ്‌ തുടര്‍ന്ന്‌ കൊണ്ടുപോകാന്‍ ചില കമ്പനികള്‍ അവസരം നല്‍കുന്നുണ്ട്‌. സാധാരണ ഗതിയില്‍ 45 വയസ്‌ കഴിഞ്ഞവര്‍ക്ക്‌ മെഡിക്കല്‍ ചെക്കപ്പ്‌ ആവശ്യമാണ്‌. ഇത്‌ സ്വന്തം ചെലവില്‍ നടത്തണം.

ചികിത്സയ്‌ക്ക്‌ മുമ്പും പിമ്പും:

ചില പ്രതേ്യക സാഹചര്യത്തില്‍ ആശുപത്രിയില്‍ അഡ്‌മിറ്റാകാത്ത സാഹചര്യത്തിലും കവറേജിന്‌ അര്‍ഹതയുണ്ട്‌. ഉദാഹരണത്തിന്‌ പനിയായി തുടങ്ങിയപ്പോള്‍ ഔട്ട്‌ പേഷ്യന്റായി ചികിത്സിച്ച ഒരാള്‍ക്ക്‌ പിന്നീട്‌ രോഗം മൂര്‍ച്ഛിച്ച്‌ കിടത്തി ചികിത്സ വേണ്ടി വന്നാല്‍ ആദ്യം എടുത്ത ചികിത്സയ്‌ക്കും കവറേജ്‌ കിട്ടും. അതുപോലെ കിടത്തി ചികിത്സയ്‌ക്കു ശേഷം വീട്ടില്‍ പോയാലും ചികിത്സ തുടരേണ്ടിവന്നാല്‍ അതിനും കവറേജ്‌ ഉണ്ട്‌. ഓരോ കമ്പനിക്കും ഇതിനുള്ള ദിവസത്തില്‍ വ്യത്യാസം ഉണ്ട്‌.
നിലവിലുള്ള രോഗത്തിന്‌: നിലവില്‍ ഒരു രോഗമുള്ള വ്യക്തിയാണ്‌ നിങ്ങളെങ്കില്‍ അതിനോട്‌ അനുബന്ധിച്ചുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ കവറേജ്‌ കിട്ടില്ല. എന്നാല്‍ പോളിസി എടുത്ത്‌ നിശ്ചിത കാലയളവില്‍ യാതൊരു വിധ ക്ലെയിമുകളും ഉന്നയിക്കാതിരുന്നാല്‍ നിലവിലുള്ള രോഗങ്ങള്‍ക്കും തുടര്‍ന്ന്‌ കവറേജ്‌ ലഭിക്കും. ഈ നിബന്ധനകള്‍ ഓരോ കമ്പനിക്കും വ്യത്യസ്‌തമാണ്‌. പല പോളിസികളിലും 3വര്‍ഷം കഴിഞ്ഞാല്‍ നിലവിലുള്ള അസുഖങ്ങള്‍ക്കും കവേറജ്‌ നല്‍കുന്നുണ്ട്‌.

കാഷ്‌ലെസ്‌ സംവിധാനം:

മുമ്പ്‌ ആശുപത്രി ബില്ല്‌ അടച്ചിട്ട്‌ അത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ റീഇംപേഴ്‌സ്‌ ചെയ്യുന്ന രീതിയായിരുന്നു. ഇപ്പോള്‍ കമ്പനി അംഗീകരിച്ചിട്ടുള്ള ആശുപത്രികളില്‍ പണം നല്‍കാതെ ചികിത്സ നേടാന്‍ പോളിസി ഉടമകള്‍ക്ക്‌ കഴിയും. കാഷ്‌ലെസ്‌ സംവിധാനം എന്നറിയപ്പെടുന്ന ഈ രീതി ഏറെ പ്രചാരം നേടിക്കഴിഞ്ഞു.

നോ ക്ലെയിം ബോണസ്‌:

ഒരു വര്‍ഷം ക്ലെയിം ഉണ്ടായിട്ടില്ലെങ്കില്‍ തൊട്ടടുത്ത വര്‍ഷത്തെ പ്രീമിയത്തില്‍ നിശ്ചിത ശതമാനം ഇളവ്‌ അനുവദിക്കുന്ന രീതിയാണിത്‌.
ഫാമിലി ഫ്‌ളോട്ടറും ഫാമിലി ഡിസ്‌കൗണ്ടും: നിശ്ചിത തുകയ്‌ക്ക്‌ കവറേജ്‌ എടുത്താല്‍ കുടുംബത്തിലെ ഏത്‌ അംഗത്തിന്‌ വേണമെങ്കിലും അതിന്റെ പരിധിയില്‍ നിന്ന്‌ ചികിത്സാ ചെലവ്‌ നല്‍കുന്ന സംവിധാനമാണ്‌ ഫ്‌ളോട്ടര്‍ പോളിസി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പേര്‍ക്ക്‌ സംരക്ഷണം നേടാം എന്നതാണ്‌ ഇതിന്റെ ഗുണം. വ്യക്തിഗത പോളിസിയില്‍ ചില കമ്പനികള്‍ കുടുംബാംഗങ്ങള്‍ക്ക്‌ ഒന്നിച്ച്‌ പോളിസി എടുക്കുമ്പോള്‍ പ്രീമിയത്തില്‍ നല്‍കുന്ന നിശ്ചിത ശതമാനം ഇളവാണ്‌ ഫാമിലി ഡിസ്‌കൗണ്ട്‌.

വെയിറ്റിംഗ്‌ പിരീഡ്‌:

പോളിസി എടുത്ത്‌ നിശ്ചിത ദിവസത്തിന്‌ (30 ദിവസം) ശേഷമേ രോഗ ചികിത്സയ്‌ക്ക്‌ കവറേജ്‌ കിട്ടൂ. ഇതാണ്‌ വെയ്‌റ്റിംഗ്‌ പിരീഡ്‌. എന്നാല്‍ അപകടം മൂലമുള്ള ചികിത്സയ്‌ക്ക്‌ ഈ കാലാവധി ബാധകമല്ല.
ക്രിറ്റിക്കല്‍ ഇല്‍നസ്‌ കവറേജ്‌: എല്ലാ രോഗങ്ങള്‍ക്കും മെഡിക്ലെയിം കവറേജ്‌ ബാധകമാണെങ്കിലും ചില മാരക രോഗങ്ങള്‍ക്ക്‌ കനത്ത ചിലവു വരും. ഇതിന്‌ അധിക പ്രീമിയം നല്‍കി അധിക കവറേജ്‌ നേടാനുള്ള അവസരം ചില കമ്പനികള്‍ നല്‍കുന്നുണ്ട്‌. ഇത്തരം അസുഖങ്ങള്‍ കണ്ടുപിടിച്ച ശേഷം രോഗി അഥവാ പോളിസി ഉടമ 30 ദിവസെമങ്കിലും ജീവിച്ചിരിക്കണെമന്നും പോളിസിയില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്‌. ചികിത്സിച്ചാലും ഇല്ലെങ്കിലും മാരക രോഗങ്ങള്‍ കവര്‍ ചെയ്‌ത മുഴുവന്‍ തുകയും കമ്പനി ഈ അവസരത്തില്‍ നല്‍കുന്നുണ്ട്‌.

ഡോണര്‍ക്കുള്ള ചെലവ്‌:

വൃക്ക പോലുള്ള അവയവങ്ങള്‍ മാറ്റിവെക്കേണ്ടി വന്നാല്‍ അതു നല്‍കുന്ന വ്യക്തിക്ക്‌ നല്‍കേണ്ടിവരുന്ന തുകയ്‌ക്ക്‌ ചില പോളിസികളില്‍ കവറേജ്‌ ഉണ്ട്‌.

ഡേ കെയര്‍ ചിലവുകള്‍:

ഡയാലിസിസ്‌ പോലുള്ള ചില ചികിത്സയ്‌ക്ക്‌ ആശുപത്രിയില്‍ 24 മണിക്കൂര്‍ കിടന്നില്ലെങ്കിലും കവറേജ്‌ നല്‍കുന്നതാണിത്‌. ഇന്ന്‌ 140ത്തിലധികം ഡേ കെയര്‍ ചിലവുകള്‍ക്ക്‌ പല കമ്പനികളും ആശുപ്രതിയില്‍ 24 മണിക്കൂര്‍ അഡ്‌മിറ്റ്‌ ആവാെതയും ചികിത്സയ്‌ക്കായി ക്ലെയിം നല്‍കുന്നുണ്ട്‌.

ഫ്രീ ഹെല്‍ത്ത്‌ ചെക്കപ്പ്‌ :

തുടര്‍ച്ചയായി നിശ്ചിതവര്‍ഷം ക്ലെയിം ഇല്ലാതിരുന്നാല്‍ പോളിസിയുടമയ്‌ക്ക്‌ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്‌ കമ്പനിയുടെ ചെലവില്‍ നടത്തിക്കൊടുക്കുന്നതാണിത്‌. ഇത്‌ 3 വര്‍ഷങ്ങളെങ്കിലും ക്ലെയിംരഹിത വര്‍ഷങ്ങളായി ഉണ്ടെങ്കിലേ ഇതിന്റെ ആനുകൂല്യം ലഭ്യമാവു.

കുറഞ്ഞതും കൂടിയതുമായ കവറേജ്‌:

50,000 മുതല്‍ ഒരു ലക്ഷം രൂപയാണ്‌ ഇപ്പോള്‍ പല കമ്പനികളുടേയും കുറഞ്ഞ കവറേജ്‌. പരമാവധി 10ലക്ഷം രൂപയുടെ വരെ പോളിസികളാണ്‌ ഇന്ന്‌ വിപണിയിലുള്ളത്‌. പ്രീമിയം കുറവാണെന്നതുകൊണ്ട്‌ പോളിസി മികച്ചതാകില്ല.


പ്രീമിയം കുറയ്‌ക്കാം:

മെഡിക്ലെയിം പോളിസി ഓരോ വ്യക്തിയെ സംബന്ധിച്ചും അനിവാര്യമായ ഒന്നായി മാറുകയാണ്‌ ഇപ്പോള്‍. പക്ഷേ, പ്രീമിയത്തില്‍ ഇതുവരെ ഇല്ലാത്ത വര്‍ധനയാണ്‌ ഇപ്പോള്‍. ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്ക്‌ മെഡിക്ലെയിം പോളിസികള്‍ കനത്ത നഷ്‌ടമായതിനെ തുടര്‍ന്നാണ്‌ പ്രീമിയം വര്‍ധന നടപ്പില്‍ വരുത്തിയിരിക്കുന്നത്‌. പോളിസി എടുക്കുന്നവരും ഇന്‍ഷുറന്‍സ്‌ കമ്പനികളും ശ്രദ്ധിച്ചാല്‍ മെഡിക്ലെയിം പോളിസികളിലെ നഷ്‌ടം കുറയ്‌ക്കാനും പ്രീമിയത്തിലെ വര്‍ധന ഒഴിവാക്കാനും കഴിയും. ഡോക്‌ടര്‍മാര്‍, ആശുപത്രികള്‍, സര്‍ക്കാര്‍ എന്നിവര്‍ക്കും തങ്ങളുടേതായ പങ്ക്‌ നിര്‍വഹിക്കാനുണ്ട്‌.

വ്യക്തികള്‍


ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ നിലവിലുള്ള അസുഖങ്ങളെക്കുറിച്ച്‌ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുക.
ചികിത്സാ ചെലവുകള്‍ എത്രയാവുമെന്ന്‌ കണക്കാക്കി അതനുസരിച്ച്‌ കവറേജ്‌ ഉറപ്പാക്കുക.
കുടുംബത്തിലെ എല്ലാവരെയും (കുട്ടികള്‍ ഉള്‍പ്പടെ) ഇന്‍ഷുര്‍ ചെയ്യുക.
നിലവിലുള്ള അസുഖങ്ങള്‍ വെളിപ്പെടുത്താതെ, അത്‌ ചികിത്സിക്കാനും ക്ലെയിം ലഭിക്കാനും ശ്രമിക്കാതിരിക്കുക.
രോഗം ഭേദമാകുന്നതിനുള്ള ചികിത്സ സമ്പ്രദായത്തിന്‌ പകരം ആര്‍ഭാടമായ ചികിത്സാ സമ്പ്രദായം ഒഴിവാക്കുക.
മെഡിക്കല്‍ പരിശോധനക്ക്‌ വിധേയരാകുന്നതിന്‌ മുമ്പ്‌ മരുന്നുകള്‍ സേവിക്കാതെ പരിശോധന വിധേയരാവുക.

ഡോക്‌ടര്‍മാര്‍


മെഡിക്കല്‍ പരിശോധന ചടങ്ങ്‌ മാത്രമാക്കാതെ, ഗൗരവത്തോടെതന്നെ നടത്തുക, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരിക്കുക.
ആശുപത്രി ചെലവുകള്‍ക്ക്‌ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ഓരോ ചികിത്സക്കും നിശ്ചിത സംഖ്യ നിശ്ചയിക്കുകയും ചെയ്യുക.
ഇന്‍ഷുര്‍ ചെയ്‌ത വ്യക്തികളില്‍ നിന്നും ചികിത്സക്കായി അധിക തുക ഈടാക്കാതിരിക്കുക.
ആശുപത്രിയില്‍ തന്നെ ഒരു വിഭാഗം ജീവനക്കാര്‍ക്ക്‌ മെഡിക്ലെയിം ഇന്‍ഷുറന്‍സിനെക്കുറിച്ചും, ക്ലെയിം സംബന്ധമായ കാര്യങ്ങളെക്കുറിച്ചും വിദഗ്‌ദ പരിശീലനം നല്‍കുക.

സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍


ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ച്‌ സ്‌കൂള്‍തലം മുതല്‍ എല്ലാവര്‍ക്കും ബോധവല്‍ക്കരണം നടത്തുക.
കുറഞ്ഞ നിരക്കില്‍ (്രപതേ്യകിച്ച്‌ ദരിദ്രരേഖയ്‌ക്ക്‌ താഴെയുള്ളവരില്‍) ഇന്‍ഷുറന്‍സ്‌ പരിരക്ഷ നിര്‍ബന്ധമാക്കുക.
ആശുപത്രികളിലെ സൗകര്യങ്ങള്‍ മനസിലാക്കി വിവിധ കാറ്റഗറികളാക്കി അവര്‍ ഈടാക്കുന്ന സംഖ്യ പരിശോധിച്ച്‌ നിജപ്പെടുത്തുക.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇണങ്ങുന്ന വിവിധ പദ്ധതികള്‍ കമ്പനികളുമായി വിലപേശി നടപ്പില്‍ വരുത്തുക.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ‘െഹല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കാര്‍ഡ്‌’ നല്‍കുകയും അത്‌ നിര്‍ബന്ധമായും നടപ്പിലാക്കുകയും ചെയ്യുക.
സര്‍ക്കാര്‍ വ്യക്തവും സുതാര്യവുമായ ഒരു ആരോഗ്യനയം ഉണ്ടാക്കുകയും അത്‌ നടപ്പില്‍ വരുത്തുകയും ചെയ്യുക.

കമ്പനികള്‍


റിസ്‌ക്‌ മാനേജ്‌ ചെയ്യാന്‍ ശാസ്‌ത്രീയമായ മാര്‍ഗങ്ങള്‍ കണ്ടെത്തുക.
45 വയസ്‌ കഴിഞ്ഞവര്‍ക്ക്‌ മാത്രമായി ഏര്‍പ്പെടുത്തുന്ന മെഡിക്കല്‍ പരിശോധന പുന:പരിശോധിക്കുക. (45 വയസിന്‌ താഴെ ധാരാളം പേര്‍ക്ക്‌ മാരകമായ അസുഖങ്ങള്‍ ഉണ്ടാകും എന്നത്‌ നഷ്‌ടം വര്‍ധിപ്പിക്കുന്ന ഘടകമാണ്‌).
െഹല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ബോധവല്‍ക്കരണം എല്ലാ തലങ്ങളിലും വ്യാപിപ്പിക്കുക. അതിന്‌ സഹകരിക്കാന്‍ തയ്യാറുള്ള എല്ലാ ഏജന്‍സികളുമായും കൂട്ടുപിടിക്കുക.
ഏറ്റവും ലളിതമായി ഇന്‍ഷൂര്‍ ചെയ്യാനും ക്ലെയിം ലഭിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുക.
ക്ലെയിം ലഭിക്കുന്നതും ലഭിക്കാത്തതുമായ രോഗങ്ങളെക്കുറിച്ച്‌ ലളിതവുമായ വിവരങ്ങള്‍ പോളിസിയുടമയ്‌ക്ക്‌ നല്‍കുക.
ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചോ ഗ്രൂപ്പ്‌ ആയോ ഇന്‍ഷുര്‍ ചെയ്യുക.
തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ടേ്രറ്റര്‍മാരുടെ (െക്ലയിം തീര്‍പ്പാക്കുന്നവര്‍) കാര്യക്ഷമത ഉറപ്പുവരുത്തുക.
ആശുപത്രികളെ തരംതിരിച്ച്‌ നിലവാരം ഉറപ്പുവരുത്തി ചികിത്സാ ചെലവുകള്‍ നിജപ്പെടുത്തുക.
ഇന്‍ഷുറന്‍സിലെ ആള്‍മാറാട്ടം ഒഴിവാക്കാന്‍, തിരിച്ചറിയല്‍ സംവിധാനം ഉറപ്പുവരുത്തുക.
ക്രമക്കേട്‌ നടത്തുന്ന ഡോക്‌ടര്‍മാരെയും ആശുപത്രികളെയും കണ്ടെത്തി നടപടി സ്വീകരിക്കുക, ബന്ധപ്പെട്ടവരെ അറിയിക്കുക.
ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്യാതെ തന്നെ ചികിത്സിച്ച്‌ ഭേദമാക്കാവുന്ന അസുഖങ്ങളെ തരംതിരിക്കുക.

ക്ലെയിം നടപടി ക്രമങ്ങള്‍:

ആശുപത്രിയില്‍ പ്രവേശിച്ച്‌ 7 ദിവസത്തിനകം രോഗിയുടെ പേര്‌, പോളിസിയുടെ വിവരങ്ങള്‍, ആശുപത്രിയുടെ അഡ്രസ്സ്‌, ചികിത്സിക്കുന്ന ഡോക്‌ടറുടെ പേര്‌ എന്നിവ കാണിച്ച്‌ ക്ലെയിം റജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌ത്‌ ഉടന്‍ തന്നെ താഴെ പറഞ്ഞിട്ടുള്ള ആശുപത്രി രേഖകള്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്‌.
ഡിസ്‌ചാര്‍ജ്ജ്‌ സര്‍ട്ടിഫിക്കറ്റ്‌, ബില്‍, രസീത്‌, രോഗനിര്‍ണ്ണയ റിപ്പോര്‍ട്ട്‌, ഡോക്‌ടറുടെ മരുന്നുകുറിപ്പുകള്‍, ബില്ലുകള്‍ മുതലായവ
ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റ്‌, ബില്‍, രസീത്‌
രോഗം പൂര്‍ണ്ണമായി മാറി എന്നതിന്റെ സര്‍ട്ടിഫിക്കറ്റ്‌.
അംഗീകാരമുള്ള ആശുപത്രികളില്‍ അപേക്ഷകന്റെ ഇന്‍ഷുര്‍ ചെയ്‌ത തുക വരെയുള്ള ചികിത്സാ ചെലവുകള്‍ സൗജന്യമായി ലഭിക്കുന്നതാണ്‌. ഇതിനായി ഐഡന്റിറ്റികാര്‍ഡും പോളിസിയുടെ വിവരങ്ങളും ആശുപത്രിയില്‍ ഹാജരാക്കേണ്ടതാണ്‌
പൊതുവായ കാര്യങ്ങള്‍: അപകടം മൂലമോ അസുഖങ്ങള്‍മൂലമോ അപ്രതീക്ഷിതമായുണ്ടാകുന്ന ഭാരിച്ച ചികിത്സ ചെലവുകളെ നേരിടാന്‍ തയ്യാറാക്കിയിട്ടുള്ള ഒന്നാണ്‌ ഓറിയന്റലിന്റെ മെഡിക്ലെയിം പോളിസി. അസുഖംമൂലം ആശുപത്രിയില്‍ കിടന്നു ചികിത്സിക്കേണ്ടിവരുമ്പോള്‍ അനുബന്ധമായി വരുന്ന മുറി വാടക, ഐ.സി.യു ചാര്‍ജ്ജ്‌, ഡോക്‌ടര്‍ അഥവാ സര്‍ജന്റെ ഫീസ്‌, ഓപ്പറേഷന്‍ തിയ്യേറ്റര്‍ ചാര്‍ജ്ജ്‌, എക്‌സറേ, സ്‌കാനിങ്ങ്‌, എം.ആര്‍.ഐ. തുടങ്ങി പരിശോധനാ ചെലവുകള്‍, മരുന്നുകള്‍, കൃത്രിമ അവയവങ്ങളുടെ വില തുടങ്ങിയവ മെഡിക്ലെയിം പോളിസി പ്രകാരം തിരികെ ലഭിക്കുന്നു.
3 മാസം മുതല്‍ 60 വയസ്സുവരെ ഈ പോളിസിയില്‍ ചേരാവുന്നതാണ്‌ (മൂന്നു മാസത്തിനും അഞ്ചു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ രക്ഷിതാക്കളുടെ പോളിസിയില്‍ ചേര്‍ക്കാവുന്നതാണ്‌.)
ഏറ്റവും ചുരുങ്ങിയത്‌ ഒരു ദിവസമെങ്കിലും (24 മണിക്കൂര്‍) ആശുപത്രിയില്‍ കിടന്ന്‌ ചികിത്സ നടന്നുവെങ്കില്‍ മാത്രമേ മെഡിക്ലെയിം പോളിസി പ്രകാരം ആനുകൂല്യം ലഭിക്കുകയുള്ളൂ. (എന്നാല്‍ ഡയാലിസിസ്‌, കീമോ തെറാപ്പി, റേഡിയോ തെറാപ്പി, തിമിര ശസ്‌ത്രക്രിയ, ദന്തശസ്‌ത്രക്രിയ (അപകടം മൂലം) വൃക്കയിലെ കല്ല്‌ നീക്കല്‍, ടോണ്‍സിലക്‌ടമി, ശ്വാസകോശസ്രവം വലിച്ചെടുക്കല്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന ചികിത്സകള്‍ക്ക്‌ 24 മണിക്കൂര്‍ നിബന്ധന ബാധകമല്ല.)
ആരോഗ്യരക്ഷാ പ്രവര്‍ത്തനം നടത്തുന്ന രജിസ്‌ടേ്രഡ്‌ സ്ഥാപനങ്ങളെയാണ്‌ ആശുപത്രിയായി പരിഗണിക്കുന്നത്‌. അഥവാ അവ 15 കിടക്കകളും (ക്ലാസ്‌ സി നഗരങ്ങളില്‍ 10 കിടക്കകള്‍) പൂര്‍ണ്ണമായി സജ്ജീകരിച്ച ശസ്‌ത്രക്രിയാ വിഭാഗവും, രാപ്പകല്‍ യോഗ്യത നേടിയ ഡോക്‌ടര്‍മാരുടെയും നേഴ്‌സുമാരുടെയും മേല്‍നോട്ടത്തില്‍ നടത്തുന്നവയുമായിരിക്കണം. വിശ്രമസദനങ്ങള്‍, മദ്യ/മയക്കുമരുന്ന്‌ മുക്തി കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവ ആശുപത്രിയായി കണക്കാക്കുന്നതല്ല.

പോളിസിയുടെ പരിധിയില്‍ പെടാത്തവ


പോളിസി എടുക്കുമ്പോള്‍ നിലവിലുള്ള രോഗങ്ങള്‍, പോളിസി എടുത്ത്‌ 30 ദിവസത്തിനുള്ളില്‍ പിടിപെടുന്ന രോഗങ്ങള്‍, കണ്ണട കോണ്‍ടാക്‌ട്‌ ലെന്‍സ്‌, ശ്രവണസഹായി തുടങ്ങിയ, ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യമില്ലാത്ത തരം ദന്തചികിത്സയും ദന്തശസ്‌ത്രക്രിയയും
ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ കഴിക്കുന്ന വിറ്റാമിനുകള്‍, ടോണിക്കുകള്‍, പോഷകാഹാരം എന്നിവ, വിശ്രമചികിത്സ, മദ്യ/മയക്കുമരുന്ന്‌ മുക്തിക്കുള്ള ചികിത്സ, ഗുഹ്യരോഗം, എയ്‌ഡ്‌സ്‌, വന്ധ്യതാ നിവാരണം, ബാഹ്യമായ ജനിതക വൈകല്യങ്ങള്‍, മനപൂര്‍വ്വം ഉണ്ടാക്കിയ പരിക്കുകള്‍ എന്നിവയ്‌ക്കുള്ള ചികിത്സ, ഗര്‍ഭധാരണം, പ്രസവം, ശിശുജനനം തുടങ്ങിയവ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍, രോഗമുണ്ടെന്ന്‌ സംശയത്തില്‍ നടത്തുന്ന രോഗനിര്‍ണ്ണയ പരിശോധനാ ചെലവുകള്‍, അപകടം മൂലമല്ലാതെ നടത്തുന്ന പ്ലാസ്റ്റിക്‌ സര്‍ജറി.
തിമിരം, കുടലിറക്കം, വൃഷ്‌ണവീക്കം, മൂലക്കുരു, ഗര്‍ഭപാത്രം നീക്കംചെയ്യല്‍, ആന്തരിക ജനിതക വൈകല്യങ്ങള്‍, സൈനസൈറ്റിസ്‌, പോസ്റ്ററേറ്റ്‌ ഗ്രന്‌ഥികളുടെ വീക്കം, തുടങ്ങിയവ ആദ്യത്തെ 2 വര്‍ഷം പോളിസിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെങ്കിലും പോളിസി സമയത്ത്‌ പുതുക്കുന്നവര്‍ക്ക്‌ മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ക്ക്‌ രണ്ടാംവര്‍ഷം മുതല്‍ ആനുകൂല്യം ലഭിക്കുന്നതാണ്‌.
യുദ്ധം,ആഭ്യന്തരകലാപം,രാജ്യാന്തര ആക്രമണങ്ങള്‍, ആണവ വിസ്‌ഫോടനം എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങള്‍, പരിക്കുകള്‍
കണ്ണട, കോണ്‍ടാക്‌ട്‌ ലെന്‍സ്‌, ശ്രവണസഹായികള്‍, നടക്കുവാനുള്ള സഹായ ഉപകരണങ്ങള്‍, വീല്‍ ചെയറുകള്‍ എന്നിവയ്‌്‌ക്കുള്ള തെളിവുകള്‍.
ചികിത്സയുടെ ഭാഗമല്ലാതെ കഴിക്കുന്ന ടോണിക്കുകളും, വിറ്റാമിനുകളും
ആശുപത്രി രജിസ്‌ടേ്രഷന്‍,െടലഫോണ്‍, ഓഫീസ്‌ റെക്കോര്‍ഡ്‌ ചാര്‍ജ്ജുകള്‍
സഞ്ചിത ബോണസ്‌: പോളിസിയുടെ കാലാവധിക്കുള്ളില്‍ ക്ലെയിം ഉണ്ടായിട്ടിെല്ലങ്കില്‍ ഇന്‍ഷുറന്‍സ്‌ തുക ഓരോ വര്‍ഷവും ക്രമമായി 5% വീതം വര്‍ദ്ധിക്കുന്നതും പരമാവധി 50%വരെ വര്‍ദ്ധനവ്‌ ലഭിക്കുന്നതുമാണ്‌. ഏതെങ്കിലും പോളിസിയില്‍ ക്ലെയിം ഉണ്ടാവുകയാെണങ്കില്‍ സഞ്ചിത ബോണസ്സില്‍ 10% കിഴിവ്‌ ഉണ്ടാവുന്നതാണ്‌. എന്നാല്‍ ആനുകൂല്യം യാതൊരു കാരണവശാലും ഇന്‍ഷുറന്‍സ്‌ തുകയില്‍ കുറയുകയില്ല. പോളിസിയില്‍പ്പെട്ട ഓരോ വ്യക്തിക്കും പ്രതേ്യകം ബോണസ്‌ കണക്കാക്കുന്നതാണ്‌.
പരിേശാധനാ ചെലവുകള്‍: തുടര്‍ച്ചയായി 4 പോളിസിയില്‍ ക്ലെയിം ഒന്നും അവകാശെപ്പട്ടിെല്ലങ്കില്‍ ആരോഗ്യനില അറിയുന്നതിനുള്ള വൈദ്യപരിേശാധനാെചലവുകള്‍ അനുവദിച്ചിരുന്നതുമാണ്‌.
ഈ തുക കഴിഞ്ഞ നാലു പോളിസികളുടെ ശരാശരി ഇന്‍ഷുറന്‍സ്‌ തുകയുടെ ഒരു ശതമാനമായി പരിമിതെപ്പടുത്തിയിരിക്കുന്നു.

ആദായ നികുതിയിളവ്‌:

മെഡിെക്ലയിം പോളിസി പ്രീമിയം 80ഡി വകുപ്പു പ്രകാരം പൂര്‍ണ്ണമായി വിമുക്തമാണ്‌. എക്കൗണ്ടില്‍ നിന്നും കേ്രാസ്‌ ചെയ്‌ത ചെക്ക്‌ മുഖേന പ്രീമിയം അടച്ചാല്‍ 15,000 രൂപ വരെയുള്ള ആദായത്തിന്‌ നികുതി കിഴിവ്‌ ലഭിക്കുന്നതാണ്‌.
ക്ലെയിം നടപടി ക്രമങ്ങള്‍: ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ 7 ദിവസത്തിനുള്ളില്‍ പോളിസി നമ്പര്‍, രോഗിയുടെ പേര്‌, രോഗവിവരങ്ങള്‍ തുടങ്ങിയ വിശദവിവരങ്ങള്‍ കാണിച്ച്‌ നോട്ടീസ്‌ നല്‍കി ക്ലെയിം ഫോം വാങ്ങേണ്ടതാണ്‌. ചികിത്സ കഴിഞ്ഞ്‌ 30 ദിവസത്തിനകം ക്ലെയിം ഫോം ആശുപത്രി ഡിസ്‌ചാര്‍ജ്ജ്‌ കാര്‍ഡ്‌, ചികിത്സയുടെ റിക്കാര്‍ഡ്‌, ഡോക്‌ടറുടെ മരുന്നുകുറിപ്പുകള്‍, ബില്ലുകള്‍ ആശുപത്രി ബില്ലുകള്‍, മുതലായവ ഹാജരാക്കുക. ക്ലെയിം ഫോമിനോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളേതൊക്കെയാണെന്ന്‌ ക്ലെയിം ഫോമില്‍ത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍ വെച്ചു നടത്തുന്ന ചികിത്സകള്‍ക്ക്‌ മാത്രമെ ആനുകൂല്യം ലഭിക്കുകയുള്ളൂ. പേഴ്‌സണല്‍ ആക്‌സിഡന്റ്‌ ക്ലെയിമിന്‌ എഫ്‌.ഐ.ആര്‍, പോസ്റ്റ്‌മോര്‍ട്ടം, ഡത്ത്‌ സര്‍ട്ടിഫിക്കറ്റ്‌, നോമിനിയെ തിരിച്ചറിയാനുള്ള രേഖകള്‍, എന്നിവ നിശ്ചയമായും ഹാജരാക്കേണ്ടതാണ്‌.

പ്രധാന പ്രശ്‌നങ്ങള്‍

മെഡിെക്ലയിം ക്യാഷ്‌ലെസ്‌: ഈ മേഖലയിലെ പ്രധാന പ്രശ്‌നങ്ങള്‍

1. 2 ഡസനിലധികം കമ്പനികള്‍, ഒരേ കമ്പനിക്കുതന്നെ വിവിധതരം മെഡിെക്ലയിം പോളിസികള്‍
2. പോളിസി ഉടമക്ക്‌, പോളിസിയിലെ കവേറജിനെ കുറിേച്ചാ, ക്ലെയിം നടപടി്രകമങ്ങളെ കുറിച്ചോ ഉള്ള അജ്ഞത
3. ആശുപ്രതികള്‍ക്ക്‌ നിലവിലുള്ള രോഗബാധ തുടങ്ങുന്ന കാലം കൃത്യമായി നിര്‍ണ്ണയിക്കാനും വേര്‍തിരിെച്ചടുക്കാനുമുള്ള ബുദ്ധിമുട്ട്‌
4. കമ്പനി അംഗീകൃത സ്ഥലങ്ങളില്‍ നിന്നല്ലാതെ മെഡിക്കല്‍ ചെക്കപ്പ്‌ ചെയ്യുേമ്പാള്‍ ഉണ്ടാേയക്കാവുന്ന തര്‍ക്കങ്ങള്‍, എല്ലാം “േനാര്‍മല്‍’ ആക്കി ഇന്‍ഷുര്‍ ചെയ്യുന്ന രീതി
5. ക്യാഷ്‌ലെസ്‌ സൗകര്യങ്ങള്‍ കൊടുേക്കണ്ട ആശുപ്രതിയിലെ ജീവനക്കാര്‍ക്ക്‌ മെഡിെക്ലയിം പോളിസിയുടെ ക്ലെയിം നടപടി്രകമങ്ങള്‍, പലതരം കമ്പനികളുടെ വിവിധ മെഡിെക്ലയിം പോളിസിെയക്കുറിച്ചുള്ള അറിവില്ലായ്‌മ എന്നിവമൂലം പലേപ്പാഴും ക്യാഷ്‌ലെസ്‌ ലഭ്യമാവാതെ പോവുന്ന അവസ്ഥ
6. “ക്യാഷ്‌ ലെസ്‌’ സൗകര്യങ്ങള്‍ ചെയ്‌തുെകാടുക്കുന്ന ചില ആശുപ്രതികള്‍ ചികിത്സാബില്ലുകളില്‍ ഭീമമായ വര്‍ദ്ധന വരുത്തുകവഴി പോളിസി ഉടമക്ക്‌ ഉണ്ടാകുന്ന നഷ്ടം, ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്നതും ഇതുമൂലമാണ്‌.
7. ആശുപ്രതിവരാന്തയില്‍ മണിക്കൂറുകേളാളം ക്യാഷ്‌ലസിനായി കാത്തുനില്‍ക്കേണ്ട രോഗികളുടെ ഗതിേകട്‌
8. പോളിസി വിറ്റ കമ്പനികള്‍ ടി.പി.എ.യുെടയും ആശുപ്രതികളുെടയും സേവനങ്ങള്‍ക്ക്‌ കാത്തുനില്‍ക്കേണ്ട അവസ്ഥ
9. ആശുപ്രതികളുടെ ഇഷ്ടാനുസരണം ചികിത്സാനിരക്കുകള്‍ പ്രതേ്യകിച്ച്‌ മെഡിെക്ലയിം പോളിസികളിലെ ചികിത്സാനിരക്കുകള്‍ കൂട്ടുന്ന പ്രവണത

പരിഹാര നിര്‍ദ്ദേശങ്ങള്‍


1. ഇന്‍ഷുര്‍ ചെയ്യുേമ്പാള്‍ അസുഖത്തെ കുറിച്ചുള്ള ശരിയായ കാര്യങ്ങള്‍ എഴുതുക
2. പോളിസിയില്‍ ഏതൊക്കെ അസുഖങ്ങള്‍ക്ക്‌ ക്ലെയിം ലഭിക്കുകയും, ലഭിക്കാതിരിക്കുകയും ചെയ്യുെമന്നും ക്ലെയിം നടപടികള്‍ എന്തെല്ലാമാെണന്നുമുള്ള ലഘുേരഖ പ്രാദേശിക ഭാഷയില്‍ പോളിസി ഉടമക്ക്‌ കൊടുക്കുക
3. വിപണനസമയത്ത്‌ പോളിസിെയക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കുക
4. മെഡിക്കല്‍ പരിേശാധന പ്രായേഭദെമനെ്യ നിര്‍ബന്ധമായി അംഗീകൃത ക്ലിനിക്‌/ആശുപ്രതിയില്‍ നിന്നും നടത്തുക
5. മെഡിക്കല്‍ പരിേശാധന നടത്തുന്ന സ്ഥാപനങ്ങളിലെ സൗകര്യം, പരിേശാധനയിലെ കൃത്യത എന്നിവ ഉറപ്പുവരുത്തുക
6. ആശുപ്രതികളില്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഡിപ്പാര്‍ട്ടുെമന്റിലെ ജീവനക്കാര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍, തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ടേ്രറ്റര്‍മാര്‍ എന്നിവര്‍ മുന്‍കൈെയടുത്ത്‌ ക്ലെയിം നടപടി്രകമങ്ങള്‍ സുഗമമാക്കാനും പോളിസിെയക്കുറിച്ചും ഉള്ള ടെ്രയിനിംഗ്‌ നിര്‍ബന്ധമായും നടപ്പിലാക്കുക
7. ആശുപ്രതികളില്‍ മെഡിെക്ലയിം ചികിത്സക്കായി വരുന്നവര്‍ക്ക്‌ അമിതമായ ചികിത്സകളും അമിതമായ ചാര്‍ജ്ജുകളും ഇടുന്നിെല്ലന്ന്‌ ഉറപ്പുവരുത്തുക
8. ആശുപ്രതികളെ നിയ്രന്തിക്കാനും അവരുടെ സൗകര്യങ്ങള്‍ക്കനുപാതമായി ചികിത്സാചിലവുകള്‍ നിശ്ചയിക്കുകയും ചെയ്യുക. ഇതിനായി റെഗുേലറ്ററി അതോറിറ്റി രൂപീകരിക്കുക
9. ആശുപ്രതികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളില്‍ നിന്നുള്ള ക്ലെയിം തുക സമയപരിധി നിശ്ചയിച്ച്‌ എത്രയും വേഗം കൈമാറുക
10. പോളിസി ഉടമയുടെ അറിേവാടും സമ്മതേത്താടും ചികിത്സാചിലവുകള്‍ എത്രയാെണന്ന്‌ ആശുപത്രി അധികൃതര്‍ ഡിസ്‌ചാര്‍ജ്‌ ചെയ്യുന്നതിനുമുമ്പ്‌ രോഗിയെ ബോധിപ്പിക്കുക
11. ആശുപ്രതികള്‍, തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ടേ്രറ്റര്‍മാര്‍ എന്നിവര്‍ ആധുനിക സംവിധാനങ്ങള്‍ (കമ്പ്യൂട്ടര്‍, ഫാക്‌സ്‌) മുതലായവ 24 മണിക്കൂറും സേവന സന്നദ്ധമാക്കിെവക്കുക. ക്ലെയിം അനുബന്ധ സേവനങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രാദേശിക ഭാഷയിലുള്ള ഹെല്‍പ്‌ ലൈന്‍ സ്ഥാപിക്കുക.

തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ടേ്രറ്റര്‍:

മെഡിക്ലെയിം പോളിസി ഉടമയ്‌ക്കു മെച്ചപ്പെട്ട സേവനം ലഭ്യമാവുന്നതോടൊപ്പം ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കു കുറഞ്ഞ ചെലവില്‍ ശരിയായ രീതിയില്‍ ക്ലെയിം കൊടുക്കാനും അവസരമൊരുക്കുന്നവരാണ്‌ ടിപിഎ എന്നറിയപ്പെടുന്ന തേര്‍ഡ്‌ പാര്‍ട്ടി അഡ്‌മിനിസ്‌ടേ്രറ്റര്‍മാര്‍. ഇക്കൂട്ടരാണു പോളിസി ഉടമയുടെ എല്ലാവിധ വിവരങ്ങളും സൂക്ഷിക്കുകയും പോളിസി ഉടമയ്‌ക്കു ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഐഡന്റിറ്റി കാര്‍ഡ്‌ നല്‍കുന്നതും. കസ്റ്റമര്‍ക്ക്‌ ടിപിഎ അംഗീകരിച്ച ഇഷ്‌ടപ്പെട്ട ആശുപത്രികള്‍ തിരഞ്ഞെടുക്കാം. പോളിസിയില്‍ കവര്‍ ചെയ്‌ത റിസ്‌കാണെങ്കില്‍ പണം കൊടുക്കാതെ തന്നെ ഇപ്രകാരം ചികിത്സ ലഭ്യമാണ്‌. അംഗീകൃത ആശുപത്രിയില്‍ തെളിവിനായി ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കാര്‍ഡ്‌ പരിശോധനയ്‌ക്കായി നല്‍കിയിരിക്കണം. ഇതുകൂടാതെ മറ്റ്‌ ആശുപത്രികളില്‍ നിന്നും ചികിത്സ നടത്തിയാല്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ ക്ലെയിം തീര്‍പ്പാക്കുന്നതും പണം തിരികെ ലഭിക്കുന്നതുമാണ്‌. രണ്ടു തരത്തിലുള്ള അഡ്‌മിഷനാണ്‌ പ്രധാനമായും വേണ്ടിവരിക. അതില്‍ ആദ്യത്തേതു മുന്‍കൂട്ടി ചികിത്സക്കു തയ്യാറാവുകയും ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മുന്‍കൂട്ടി നിശ്ചയിച്ച തീയതിക്ക്‌ അഡ്‌മിഷന്‍ ആവുകയും ചെയ്യുന്ന രീതി. രണ്ടാമതായി അടിയന്തര ഘട്ടങ്ങളില്‍, അസുഖങ്ങള്‍, അപകടങ്ങള്‍ എന്നിവ സംഭവിച്ചാല്‍ നാം ഏറ്റവും അടുത്തുള്ള അംഗീകൃത ആശുപത്രിയില്‍ എത്തുന്ന സാഹചര്യമാണ്‌. ഈ സന്ദര്‍ഭത്തില്‍ ആശുപത്രി അധികൃതര്‍ ഉടനെ ടിപിഎയുടെ പ്രാദേശിക ഓഫീസുമായി ബന്ധപ്പെട്ട ശേഷം പോളിസിയുടെ കാലാവധി, ഇന്‍ഷുര്‍ ചെയ്‌ത തുക, നിലവിലുള്ള അസുഖങ്ങള്‍, ക്ലെയിം ചെയ്‌ത തുക എന്നിവ എത്രത്തോളമാണെന്ന്‌ അനേ്വഷിച്ച്‌ ഉറപ്പു വരുത്തുന്നു. ചികിത്സ കഴിഞ്ഞ ശേഷം ക്ലെയിം ഫോമും അനുബന്ധ രേഖകള്‍, ബില്ലുകള്‍, ഡിസ്‌ചാര്‍ജ്‌ കാര്‍ഡ്‌ എന്നിവയും ടിപിഎയുടെ ഓഫീസിലേക്ക്‌ അയച്ചുകൊടുക്കുകയും ആശുപത്രിക്കു ചെലവായ തുക ലഭ്യമാക്കുകയും ചെയ്യുന്നു. ക്ലെയിം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ അതിന്റെ കാരണങ്ങള്‍ കൃത്യമായും വ്യക്തമായും മനസ്സിലാക്കുകയും ഇന്‍ഷുറന്‍സ്‌ കമ്പനിയേയും ഉപഭോക്താവിനേയും അറിയിച്ചിരിക്കുകയും വേണം.

മെഡിക്ലെയിം ഇന്ഷുറന്സ്- കൂടുതൽ വിവരങ്ങൾ

ആരോഗ്യ പരിപാലനവും ചികിത്സാ രംഗവും സാങ്കേതികമായി ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. പക്ഷെ അനുദിനം വര്ദ്ധിക്കുന്ന ചികിത്സാ ചിലവുകള് ഇതിന്റെ ഗുണഫലം സാധാരണക്കാര്ക്ക് ലഭ്യമല്ലാതാക്കുന്നു. ഈ സാഹചര്യത്തിലാണ് ഇ.എസ്സ്.എസ്സ്.എസ്സ്. ഗവണ്മെന്റ് കൂഴിലുള്ള യൂണൈറ്റെഡ് ഇന്ത്യ ഇന്ഷുറന്സ് കന്പനിയുടെ മെഡിക്ലെയിം പോളിസി കുറഞ്ഞ പ്രീമിയം നിരക്കില് സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് മുന്കൈ എടുത്തത്. കഴിഞ്ഞ 11 വര്ഷക്കാലം കൊണ്ട് 6 കോടിയിലധികം രൂപയുടെ ക്ലെയിം ജനങ്ങള്ക്ക് കന്പനിയില് നിന്നും വാങ്ങി നല്കുന്നതിന് ഇ.എസ്സ്.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്ഷം മാത്രം 5756 കുടുംബങ്ങള്ക്കായി കേവലം 45,46,900 രൂപ പ്രീമിയമായി നല്കിയപ്പോള് 63,94,841 രൂപ മെഡിക്ലെയിം ആനുകൂല്യമായി തിരിച്ചു നല്കാന് സാധിച്ചു എന്നത് അഭിമാനാര്ഹമാണ്.

പദ്ധതിയുടെ കീഴില് ലഭിക്കുന്ന ആനുകൂല്യങ്ങള്

  1. ആശിപത്രിയില് കിടക്കേണ്ടിവന്നാല്(Hospitalisation)

അപകടം/അസുഖം മൂലം ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടാല് താഴെ പറയുന്ന പരിധികള്ക്ക് വിധേയമായി പരമാവധി 50000 രൂപയുടെ ചിലവുകള് തിരികെ ലഭിക്കുന്നു.

എ) മുറിവാടക, താമസച്ചിലവുകള് : പ്രതിദിനം 500 രൂപവരെ

ബി) ICU വില് പ്രവേശിപ്പിക്കപ്പെട്ടാല് : പ്രതിദിനം 750

രൂപവരെ

സി) ഡോക്ടര്മാരുടെ ഫീസ്, നഴ്സിംഗ് ചാര്ജ്ജുകള് :

ഒരസുഖത്തിന്/ ഒരപകടത്തിന് 7500 രൂപ വരെ

ഡി) അനസ്തേഷ്യ, രക്തം, ഓക്സിജന്,

ഓപ്പറേഷന്, ലബോറട്ടറി ചാര്ജ്ജുകള്,

മരുന്നുകള്, കൃത്രിമ അവയവങ്ങള് എന്നിവ :

മുകളില് പറഞ്ഞ രീതിയില് ഒരസുഖത്തിന്/ ഒരപകടത്തിന് പരമാമവധി ലഭിക്കുന്ന ചിക്ത്സാത്തുക 25000 രൂപയായിരിക്കും. പരമാവധി വാര്ഷിക ചികിത്സാനുകൂല്യമായ 50000 രൂപ കുടുംബാംഗങ്ങള് ഒറ്റയ്ക്കോ ഒന്നിലധികം പേര്ക്കോ ആയി ലഭിക്കുന്നതാണ്.

  1. വ്യക്തിഗത അപകട ഇന്ഷുറന്സ് (Personal accident insurance) വരുമാനമുള്ള കുടുംബനാഥന് (പോളിസിയില് കാണിച്ചിട്ടുള്ള ആള്) അപകടം മൂലം മരണപ്പെട്ടാല് അവകാശികള്ക്ക് ഒരുലക്ഷം രൂപ ലഭിക്കുന്നു.

പ്രീമിയം നിരക്ക്

ഒരുവ്യക്തിക്ക്     : 800 രൂപ

കുടുംബത്തില് അഞ്ചുപേര് (അച്ഛന്, അമ്മ, മൂന്നുകുട്ടികള്)

: 1400 രൂപ

കുടുംബത്തില് ഏഴുപേര് (അച്ഛന്, അമ്മ, മൂന്നുകുട്ടികള്, ആശ്രിതരായ മാതാപിതാക്കള്)

: 1700 രൂപ

(ഈ പദ്ധതിയില് അടയ്ക്കുന്ന പ്രീമിയത്തിന് സേവന നികുതി ബാധകമാണ്)

പ്രായ പരപിധി

3 മാസം മുതല് 65 വയസ്സുവരെ പ്രായമുള്ളവര്ക്ക് ഈ പോളിസിയില് ചേരാവുന്നതാണ്. കുട്ടികളെ മാതാപിതാക്കളോട് ഒപ്പമാണ് ചേര്ക്കേണ്ടത്. ആണ്ക്കുട്ടികളെ 25 വയസ്സുവരെ, പെണ്കുട്ടികള് വിവാഹം കഴിയുന്നതു വരെ.

നിബന്ധനകള്

  1. പ്രവേശിപ്പിക്കപ്പെടുന്ന ആശുപത്രി പ്രാദേശികമായി രജിസ്റ്റര് ചെയ്തതും രോഗികളെ കിടത്തി ചികിത്സിക്കാന് (ചുരുങ്ങിയത് 10 കിടക്കള്) സൌകര്യമുള്ളതും ഓപ്പറേഷന് തിയേറ്റര്/ ലബോറട്ടറി സൌകര്യമുള്ളതും രോഗ്യരായ ഡോക്ടര്മാരുടേയും നഴ്സിംഗ് സ്റ്റാഫിന്റെ സേവനം 24 മണിക്കൂറും ലഭ്യമായതും ആയിരിക്കണം. 24 മണിക്കൂറും ആശുപത്രിയില് കിടത്തി ചികിത്സിച്ചാല് മാത്രമേ ഈ പദ്ധതിയുടെ ആനുകൂല്യങ്ങള് ലഭിക്കുകയുള്ളൂ.
  2. ദന്തപരിചരണത്തിനോ ഭംഗി വര്ദ്ധിപ്പിക്കാനോ നടത്തുന്ന ചികിത്സകള്, കണ്ണട, കോണ്ടാക്ട് ലെന്സ്, സ്രവണ സഹായി മുതലായവയ്ക്കുള്ള ചിലവുകള് ഈ സ്കീമമില് ലഭിക്കുന്നതല്ല.
  3. പ്രതിരോധ കുട്ടിവയ്പുകള്, എയ്ഡ്സ് സംബന്ധമായചികിത്സകള്, ഗുഹ്യരോഗങ്ങള്, വന്ധ്യത, ആത്മഹത്യ, സ്വയം ഉണ്ടാകുന്ന മുറിവുകള്, മദ്യം മയക്കുമരുന്ന് എന്നിവ മൂലമുണ്ടാകുന്ന ചികിത്സകള് ഈ പോളിസിയില് നിന്ന് ഒഴിവാക്കപ്പെട്ടവയാണ്.
  4. ഹെര്ണ്ണിയ, തിമിര ശസ്ത്രക്രിയ, ഗര്ഭാശയസംബന്ധമായ അസുഖങ്ങള്, പൈല്സ്, കിഡ്നി സ്റ്റോണ് എന്നിവയ്ക്ക് ആദ്യത്തെ 2 വര്ഷം ഇന്ഷുറന്സ് പരിരക്ഷ ലഭിക്കുന്നതല്ല. ഇന്ഷുറന്സ് ചേരുന്നതിനുമുന്പുള്ള അസുഖങ്ങള്ക്കും ഇന്ഷുറന്സ് കിട്ടുന്നതല്ല.
  5. U I I C യുടെ ഫാമിലി മെഡിക്ലെയിം പോളിസിയുടെ നിബന്ധനകള് ഈ പോളിസിക്കും ബാധകമാണ്.
  6. 30 ദിവസത്തെ Waiting period  പുതിയ പോളിസി എടുക്കുന്നവര്ക്ക് ബാധകമാണ്.

സ്വാവലംബന് (SWAVALAMHAN)

ഇന്ത്യയിലെ അസംഘടിത വിഭാഗത്തിലുള്ളവര്ക്കായി കുറഞ്ഞ ചിലവില് നിക്ഷേപത്തിന് പൂര്ണ്ണ സുരക്ഷിതത്ത്വം ഉറപ്പുവരുത്തിക്കൊണ്ട് നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് ഇത്.

വ്യവസ്ഥകള്

പ്രായം :   18നും 55നും ഇടയില്

സ്ഥാപനങ്ങളിലെ P F പദ്ധതിയില് ഉള്പ്പെട്ടിട്ടില്ലാത്ത അസംഘടിത മേഖലയിലെ തൊഴിലാളികള്.

അടയ്ക്കേണ്ട തുക

വര്ഷത്തില് പരമാവധി കുറഞ്ഞത് 1200 രൂപയും കൂടിയത് 12200 രൂപയും.

ആനുകൂല്യങ്ങള്

  • 60 വയസ്സുമുതല് ആയുഷ്ക്കാല പെന്ഷന്
  • 60 വയസ്സില് നിക്ഷേപത്തുകയുടെ 60%വരെ പിന്വലിക്കുവാന് അവസരം
  • ബാക്കിത്തുകയ്ക്ക് നിബന്ധനകള്ക്കു വിധേയമായി പെന്ഷന് പ്രതിമാസം കുറഞ്ഞത് 1000 രൂപ.
  • 60 വയസ്സിനു മുന്പുതന്നെ പെന്ഷന് ലഭിക്കുവാനുള്ള അവസരം
  • 60 വയസ്സിനു മുന്പ് നിക്ഷേപകന് മരിക്കുകയാണെങ്കില് അവകാശിക്ക് പണം ഒരുമിച്ചോ പെന്ഷനായോ പിന് വലിക്കുവാനുള്ള അവസരം

അപേക്ഷിക്കേണ്ട വിധം

നിശ്ചിത ഫോമിന്റെ പൂരിപ്പിച്ച കോപ്പിയുടെ കൂടെ പാസ്പോര്ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല് കാര്ഡ്, അഡ്രസ്സു വയസ്സും തെളിയിക്കാനുള്ള രേഖകള് എന്നിവ നല്കണം. അംഗത്വം ലഭിക്കുന്നവര്ക്ക് ഫോട്ടോ പതിപ്പിച്ച PRAN CARD (Permanent retirement account No. card)   നല്കുന്നതായിരിക്കും. കൂടുതല് വിവരങ്ങള്ക്ക് ഇ.എസ്സ്.എസ്സ്.എസ്സ് ഇന്ഷുറന്സ് വിഭാഗവിമായി ബന്ധപ്പെടുക.

ആം ആദ്മി ബീമാ യോജന

അസംഘടിത മേഖലയിലെ തൊഴിലാളികള്ക്കുവേണ്ടി കേന്ദ്ര ഗവണ്മെന്റും ലൈഫ് ഇന്ഷുറന്സ് കോര്പ്പറേഷനും ചേര്ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്.

അംഗത്വം

പ്രായം:  18 നും 59 നും ഇടയില്

ആനുകൂല്യം

പോളിസി ഉടമയ്ക്ക് സാധാരണ മരണം സംഭവിക്കുകയാണെങ്കില് അവകാശിക്ക് 40000 രൂപയും അപകടമരണത്തിന് 85000 രൂപയും

വിദ്യാഭ്യാസാനുകൂല്യം

പോളിസി ഉടമയുടെ 9,10,12 ക്ലാസ്സുകളില് (ഗവണ്മെന്റ്/ എയിഡഡ് സ്ക്കൂളുകള്) പഠിക്കുന്ന രണ്ട് കുട്ടികള്ക്ക് പ്രതിവര്ഷം 1200 രൂപ ആനുകൂല്യം ലഭിക്കും. ഇതിനുവേണ്ടി പോളിസ് ഉടമയുടേയോ വിദ്യഭ്യാസ ആനുകൂല്യം ലഭിക്കുന്ന കുട്ടിയുടേയോ ബാങ്ക് അക്കൌണ്ട് നന്പറും മറ്റും അടങ്ങുന്ന രേഖയുടെ കോപ്പിയും നല്കേണ്ടതാണ്.

പ്രീമിയം

പ്രതിവര്ഷം 150 രൂപ.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate