অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന

പ്രധാന്‍മന്ത്രി മാതൃ വന്ദന യോജന - ആമുഖം

ഭൂരിഭാഗം ഇന്ത്യന്‍ സ്ത്രീകളും നിരന്തരമായ പോഷണ അപര്യാപ്തത നേരിടുന്നവരാണ്‌. ഇന്ത്യയില്‍ സത്രീകളില് മൂന്നില്‍ ഒരാള്‍ വീതം പോഷണ അപര്യാപ്തത  നേരിടുബോള്‍ രണ്ടില്‍ ഒരാള്‍ വീതം വിളര്‍ച്ച ബാധിതരാകുന്നു.പോഷണ അപര്യാപ്തത ഉള്ള അമ്മമാര്‍ തൂക്കകുരവുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു.ഗര്‍ഭസ്ഥ കാലഘട്ടത്തിലെ പോഷണ കുറവ് പിന്നീട് ജീവിതത്തിലൊരിക്കലും പരിഹരിക്കാന്‍ സാധിക്കില്ല.ശരീരം അനുവധികുന്നില്ല എങ്കിലും സാമൂഹിക സാമ്പത്തിക തകര്‍ച്ചകള്‍ സ്ത്രീകളെ ഗര്‍ഭകാലത്തെ അവസാനനാള്‍ വരെയും പ്രസവം കഴിഞ്ഞ ഉടനെയും ജോലിക് പോകാന്‍ നിര്‍ബന്ധിതരാക്കുന്നു.ശാരീരിക പ്രശ്നങ്ങള്‍ കൂടാതെ കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആര് മാസത്തേക്ക് എങ്കിലും മുലയൂട്ടാന്‍ കഴിയാതെ വരുന്നു.

2013 ലെ ഭക്ഷ്യസുരക്ഷ ബില്ലുമായി ബന്ധപെട്ട് ‘പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന’പദ്ധതിയിലുടെരാജ്യത്തെ എല്ലാ ജില്ലകളിലെയും അമ്മമാര്‍ക് ഗുണകരമാകുന്ന ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്.

ലക്ഷ്യങ്ങള്‍

1.ആദ്യത്തെ കുട്ടിയുടെ  ജനനത്തിനു മുന്‍പും ശേഷവും സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി വേതന നഷ്ടത്തിന്റെ ഒരു ഭാഗം സാമ്പത്തിക സഹായമായി നല്‍കുക.

2.സാമ്പത്തിക സഹായം ഗര്‍ഭിണികള്‍ ആയവരും മുലയൂട്ടുന്നവരും ആയവരുടെ ആരോഗ്യ പരിപലനതിനുള്ളതാണ്.(PW&LM)

ഗുണഭോക്താക്കള്‍

1.കേന്ദ്ര ഗവര്‍മെന്റിലോ സംസ്ഥാന ഗവര്‍മെന്റിലോ ജോലി ചെയ്യുന്നവരും  PSUS ഉം നിയമം അനുശാസിക്കുന്ന അതുപോലുള്ള ആനുകൂല്യങ്ങള്‍ പറ്റുന്നവരും ഒഴികെയുള്ള ഗര്‍ഭിണികളായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും

2.01/01/2017 നോ അതിനു ശേഷമോ ആദ്യ ശിശുവിനെ ധരിക്കുകയോ മുലയൂട്ടുകയോ ചെയ്യുന്ന സ്ത്രീകളും അമ്മമാരും .

3.LMP തിയതി MCP കാര്‍ഡില്‍ രേഖപെടുതിയിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഗുണഭോക്താക്കളെ പരിഗണിക്കുക

4. ഗര്‍ഭം അലസല്‍/ജനനം വരെ

  • ഒരു പ്രാവശ്യം മാത്രമേ ഗുണഭോക്താവിന് ഈ പദ്ധതിക്ക് കീഴില്‍ ആനികൂല്യങ്ങല്ക് അര്‍ഹാതയുല്ല്
  • ഗര്‍ഭം അലസല്‍/ജനനം വരെ,ഗുണഭോക്താവിന് ബാക്കിയുള്ള ഗഡുക്കള്‍ അടുത്ത ഗര്ഭാകലയലവിലല്‍  ആവശ്യപ്പെടാം
  • ആദ്യ ഗഡു ലഭിച്ച ശേഷം ഗര്‍ഭം അലസിയാല്‍ ,രണ്ടാം ഗടുവും മൂന്നാം ഗടുവും അടുത്ത ഗര്ഭാകയലവില്‍ ലഭിക്കും.ഒന്നും രണ്ടും ഗഡുക്കള്‍ വാങ്ങിചിട്ടുന്ടെങ്കില്‍ മൂന്നാം ഗടുവും അഗുത്ത ഗര്‍ഭ കാലയളവില്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി ലഭിക്കും.

5. കുഞ്ഞിനു മരണം സംഭവിച്ചാല്‍ PMMVY പദ്ധതി പ്രകാരമുള്ള എല്ലാ        ഗടുക്കളും ലഭിച്ചതനെങ്കില്‍ പോലും പിന്നീട് ഈ പദ്ധതിയിലേക്ക് പരിഗണിക്കപെടുന്നതല്ല.

6. ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ AWWS/AWHS/ASHA തുടങ്ങിയവര്കും ഈ പദ്ധതിയുടെ ഗുനഭോക്തക്കളാകം.

PMMVY പദ്ധതിയുടെ ആനുകൂല്യങ്ങള്‍

  • 5000 രൂപയുടെ സാമ്പത്തിക സഹായം മൂന്നു ഗടുക്കളായി നല്‍കുന്നു.അതായത് ഒന്നാമത്തെ ഗഡു 1000 രൂപ ലഭിക്കുന്നത് അങ്ങന്വാടികളിലോ സംസ്ഥാന ഗവര്‍മെന്റ് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ഗര്‍ഭ ധാരണം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കും.രണ്ടാം ഗഡു 2000 രൂപ ആറു മാസത്തിനു ശേഷം ചുരുങ്ങിയത് ഒരു പ്രാവശ്യത്തെ എങ്കിലും ഗര്‍ഭകാല പരിശോധനക്ക് ശേഷം ലഭിക്കും.മൂന്നാം ഗഡു രണ്ടായിരം രൂപ കുഞ്ഞിന്റെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം കുഞ്ഞിനു BCG,OP,DPT യും ഹെപ്പടൈടിസ് ബി വാക്സിനും നല്‍കിയശേഷം ലഭിക്കും.
  • അര്‍ഹതയുള്ള ഗുനഭോക്ത്ക്കല്ക് പ്രോത്സാഹനമായി JSY (ജനനി സുരക്ഷ യോജനയുടെ) കീഴില്‍ ആശുപത്രികളില്‍ പ്രസവങ്ങല്ക് സാമ്പത്തിക സഹായം നല്‍കപ്പെടുന്നു.ഒരു ശരാശരി അമ്മക് 6000 രൂപ വരെ ഇങ്ങേ നല്‍കപ്പെടുന്ന സഹായം പ്രസവ സുരക്ഷ സഹായമായി പരിഗണിക്കപെടുന്നു.

ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിധം

  1. നിശ്ചിത യോഗ്യത ഉള്ള സ്ത്രീകള്‍ക്ക് അടുത്തുള അങ്ങനവാടികളിലോ സംസ്ഥാന ഗവര്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
  2. രേങിസ്ട്രറേന്‍ സമയത്ത് ഗുണഭോക്തവ്,നിര്ധേസിചിരിക്കുന്ന 1-A അപേക്ഷ ഫോറം പൂരിപ്പിച് നല്‍കേണ്ടതാണ്.അതോടൊപ്പം ആധികാരികമായ രേഖകള്‍ /ഭാര്യയുടെയും ഭര്‍ത്താവിന്റെയും സമ്മതപത്രം at the AWC/ അന്ഗീകൃത ആരോഗ്യ സംവിധാനം.ഇതോടൊപ്പം ഭാര്യയുടെയും ഭര്‍ത്താവിന്റെയും ആധാര്‍ വിവരങ്ങള്‍ കൂടി രേഖാമൂലം നല്‍കേണ്ടതാണ്.ഭാര്യയുടെ/ഭര്‍ത്താവിന്റെ കുടുംബ അംഗങ്ങളുടെ മൊബൈല്‍ നമ്പരും ബാങ്ക് പോസ്റ്റ്‌ ഓഫിസ് അക്കൗണ്ട്‌ വിവരങ്ങളും നല്‍കണം.
  3. നിര്‍ദ്ധിഷ്ട ഫോറം (S)അംഗന്‍വാടി വഴിയോ അംന്ഗീകൃത ആരോഗ്യ സംവിധാനഗളിലുടെയോ സൗജന്യമായി ലഭിക്കുന്നതാണ്.ഈ ഫോറം മിനിസ്ട്രി ഓഫ് വുമന്‍ ആന്‍ഡ്‌ ചൈല്‍ഡ് ഡെവലപ്മെന്റ് എന്ന വെബ്‌സൈറ്റില്‍ നിന്ന ഡൌണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
  4. പദ്ധതിക്കുവേണ്ടി നിര്ധേഷിച്ചിട്ടുള്ള ഫോര്മുകള്‍ പൂരിപ്പിക്കുകയും അവ അംഗണവാടി സെന്‍ടരിലോ സര്‍കാര്‍ അന്ഗീകൃത ആരോഗ്യ സ്ഥാപനങ്ങളിലോ സമര്‍പ്പിക്കുകയും ശയ ഗാട് അവകാശപ്പെടുകയും ചെയ്യണം.ഗുണഭോക്താവ് അങ്ങനവാടി ജോലിക്കാരുടെ അടുക്കല്‍ നിന്നോ ASHA/ANM എന്നിവിടങ്ങളില്‍ നിന്നോ രസീത് വാങ്ങി ഭാവി അവസ്യങ്ങല്കായി സൂക്ഷിക്കേണ്ടതാണ്.
  5. ആദ്യ ഗഡു ലഭ്യം ആകുന്നതിനുമായി 1-A ഫോറം പൂരിപ്പിച്ചതും  MCP കാര്‍ഡും (മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡ്‌)ഗുനഭോക്തവിന്റെയും ഭര്‍ത്താവിന്റെയും തിരിച്ചറിയല്‍ രേഖകളും ആധാര്‍ കാര്‍ഡ്‌/മറ്റു തിരിച്ചറിയല്‍ രേഖകള്‍ കൂടാതെ ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ്‌ ഓഫീസ് അക്കൗണ്ട്‌ വിവരങ്ങള്‍ സമര്‍പ്പിപ്പിക്കേണ്ടതാണ്.
  6. രണ്ടാമത്തെ ഗാട് ലഭിക്കുന്നതിനായി ഗുണഭോക്താവ് ഗര്‍ഭ ധാരനതിനു ആര് മാസങ്ങള്‍ക് ശേഷം ഫോറം 1-B പൂരിപ്പിച് അതോടൊപ്പം ഗര്‍ഭകാല പരിശോധന രേഖപെടുത്തിയ MCP കാര്‍ഡിന്റെ ഒരു കോപ്പിയും സമര്‍പ്പിക്കേണ്ടതാണ്.
  7. മൂന്നാമത്തെ ഗാട് ലഭികുന്നതിനായി ഗുണഭോക്താവ് പൂരിപ്പിച്ച ഫോറം 1-C യോടൊപ്പം കുട്ടയുടെ ജനന സര്ടിഫിക്ക്റ്റു ,കുട്ടിക്ക് പ്രധിരോധ കുത്തി വെയ്പ്പ് എടുത്ത് രേഖപെടുത്തിയ MCP  കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം.
  8. ഗുണഭോക്താവിന് ഏതെങ്കിലും കാരണത്താല്‍ കൃത്യ സമയത്ത് രജിസ്റ്റര്‍ ചെയ്യണോ സലിം ചെയ്യണോ സാധിക്കാതെ വന്നാല്‍ ഗര്‍ഭ ധാരണത്തിനു ശേഷം 730 ദിവസങ്ങല്കുള്ളില്‍ അപേക്ഷിക്കാവുന്നതാണ്.ഈ പദ്ധതിക് അനുസരിചുള്ള ആനുകൂല്യത്തിനു അര്‍ഹമായ എല്ലാവിധ മാനധന്ടങ്ങളും കൃത്യമായി പാലിക്കുന്നവരും മുന്പ് യാതൊരുവിധ അവകാശവാധവും ഉന്നയിക്കാത്തവര്‍ക്കും മാത്രമേ ഈ ആനുകൂയം ലബ്യമാകുകയുള്ളൂ.

മൂന്നാമത്തെ ക്ലൈമിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ MCP കാര്‍ഡില്‍ LMP തിയതി ഏതെങ്കിലും കാരണവശാല്‍ രേഖപെടുതിയിട്ടില്ലെങ്കില്‍ കുഞ്ഞിന്റെ ജനന ശേഷം 460 ദിവസങ്ങള്‍കുള്ളില്‍ സമര്‍പ്പിക്കാവുന്നതാണ്.അതിനുശേഷമുള്ള ഒരു ക്ലൈമും സ്വീകരിക്കുന്നതല്ല.

വിശദ വിവരങ്ങള്‍ക്ക് : PMMVY

Source : Ministry of Women and Child Development

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate