18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ സഹായ പദ്ധതിയുമായി കേരള സർക്കാരിന്റെ താലോലം പദ്ധതി.നിയമാനുസൃതമായ ആശുപത്രികളിൽ ചികിതസ തേടുന്ന APL , BPL വ്യത്യാസമില്ലാതെ ചികിത്സിക്കാൻ പണമില്ലാത്ത എല്ലാവർക്കും ഈ പദ്ധതിയുടെ പ്രയോചനം ലഭിക്കും. ഹൃദയ സംബന്ധമായ രോഗങ്ങൾ,നാഡീരോഗങ്ങൾ ,സെറിബ്രൽ പാൾസി,ഓട്ടിസം ,അസ്ഥി വൈകല്യങ്ങൾ ,എൻഡോ സൾഫാൻ രോഗ ബാധിതരുടെ രോഗങ്ങൾ ,ഡയാലിസിസ് തുടങ്ങിയവയ്‌ക്കാണുചികിത്സ സഹായം ലഭിക്കുന്നത് ,രോഗികളായ കുട്ടികൾക്ക് ഫേറ്റാലിറ്റി ,മെലിസിറ്റി ,ഉണ്ടെന്നു സ്ഥിരീകരിച്ച ശേഷമാണ് രെജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുകയുള്ളു ,ഇങ്ങനെ അർഹരാകുന്ന കുട്ടികളുടെ ശസ്ത്രക്രിയ അടക്കമുള്ള ചിലവുകൾ സർക്കാർ വഹിക്കും പക്ഷെ നിയമാനുസൃതമായ ആശുപത്രികളിലെ പേവാർഡിൽ കിടക്കുന്ന രോഗികൾക്കു ഈ ആനുകൂല്യം ലഭിക്കുകയില്ല,ചികിതസ ആരംഭിച്ചതിനു ശേഷം 18 വയസു കഴിഞ്ഞാൽ ഒരു വർഷംകൂടി ഈ ആനുകൂല്യം ലഭിക്കുന്നതാണ്.ഒരു കുട്ടിക്ക് 50000 രൂപ നിരക്കിലാണ് ചികിതസ ആനുകൂല്യം ലഭിക്കുക,ഈ തുകയ്ക്ക് മുകളിൽ പോകുകയാണെങ്കിൽ ബന്ധപ്പെട്ട വകുപ്പ് തലവന്റെ അംഗീകാരമുണ്ടെങ്കിൽ കൂടുതൽ തുക ലഭിക്കുന്നതായിരിക്കും...
അവസാനം പരിഷ്കരിച്ചത് : 2/15/2020