പല്ലുകളുടെ ഘടന
ഓരോ പല്ലുകള്‍ക്കും രണ്ട് പ്രധാന ഭാഗങ്ങളുണ്ട്. ക്രൗണും, റൂട്ടും. നമുക്ക് കാണാന്‍ സാധിക്കുന്ന പല്ലിന്റെ പുറഭാഗമാണ് ക്രൗണ്‍. മോണകള്‍ക്ക് കീഴില്‍ മറച്ചുവയ്ക്കപ്പെട്ടതാണ് റൂട്ട്. പല്ലുകളുടെ ആകെ നീളത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ഇവ രണ്ടുമാണ്. മുതിര്‍ന്നവര്‍ക്ക് 32 സ്ഥിരദന്തങ്ങള്‍ കൂടാതെ മൂന്നാമത്തെ അണപ്പല്ലുമുണ്ട്. (Wisdom teeth)
നിങ്ങളുടെ പല്ലുകളെ അറിയുക
ഓരോ പല്ലുകളും വിവിധങ്ങളായ നാല് കലകളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു
വായുടെയും, പല്ലുകളുടെയും ആരോഗ്യം സമൂഹത്തിലെല്ലാവര്‍ക്കും ഏറ്റവും പ്രാധാന്യമുള്ളയൊന്നാണ്. ആരോഗ്യമുള്ള ജീവിതത്തിന് വായുടെ ആരോഗ്യം വളരെ പ്രാധാന്യപ്പെട്ടതാണ്. വായുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍.
മോണ :പിങ്ക് നിറമെന്നാല്‍ ആരോഗ്യമുള്ളത്
നമ്മുടെ പല്ലുകള്‍ക്ക് ചുറ്റുമുള്ള മോണകള്‍ (gingival) പല്ലുകളെ യഥാസ്ഥാനത്ത് ഉറപ്പിച്ചു നിറുത്താന്‍ സഹായിക്കുന്നു. നമ്മുടെ മോണകളെ ആരോഗ്യമുള്ളതാക്കാന്‍ നല്ല വായ് ശുചിത്വം ശീലിക്കുക. ദിവസവും രണ്ടുനേരം പല്ലുകള്‍ തേയ്ക്കുക; ദിവസവും ഒരു പ്രാവശ്യം ഫ്ലോസ്സ് ചെയ്യുക, ദന്തപരിശോധന കൃത്യമായ ഇടവേളകളില്‍ നടത്തുക. നമ്മുടെ മോണകള്‍ ചുവക്കുകയോ, പഴുപ്പ് ബാധിച്ചോ, രക്തം സ്രവിക്കുകയോ ചെയ്താല്‍ അവയ്ക്ക് അണുബാധയേറ്റിരിക്കാം. ഈ അവസ്ഥയാണ് മോണപഴുപ്പ് എന്നു പറയുന്നത്. കാലതാമസമില്ലാതെ ചികിത്സിച്ചാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുവാന്‍ സാധിക്കും. ചികിത്സിക്കാതെ വിട്ടാല്‍ മോണപഴുപ്പ് കടുത്ത മോണരോഗമായി വളരുകയും (Periodontitis) പല്ല് കൊഴിയുവാനുള്ള സാധ്യതയുമുണ്ട്.
ബ്രഷിംഗ്- വായുടെ ആരോഗ്യത്തിന്
വായുടെ ആരോഗ്യം ആരംഭിക്കുന്നത് വൃത്തിയുള്ള പല്ലുകളില്‍ നിന്നാണ്. പല്ല് വൃത്തിയാക്കുമ്പോള്‍ താഴെ പറയുന്ന അടിസ്ഥാന കാര്യങ്ങള്‍ പരിഗണിയ്ക്കാം
ഒരു ദിവസം കുറഞ്ഞത് 2 പ്രാവശ്യം പല്ല് തേയ്ക്കുക : തിരക്കിട്ട് ബ്രഷ് ചെയ്യരുത്. സമയമെടുത്ത് പൂര്‍ണ്ണമായും വൃത്തിയായും ബ്രഷ് ചെയ്യുക.
അനുയോജ്യമായ ടൂത്ത് ബ്രഷും പേസ്റ്റും ഉപയോഫ്ലൂറൈഡ് കലര്: ന്നടൂത്ത് പേസ്റ്റും മൃദുവായ നാരുകളുള്ള ബ്രഷും ഉപയോഗിക്കുക
നല്ല രീതികള്‍ പ്രാവര്‍ത്തികമാക്കുക : ബ്രഷ് ചരിച്ച് പിടിച്ച് മൃദുവായി പല്ലുകളുടെ അടിഭാഗത്ത് (ചവയ്ക്കുന്ന പ്രതലം) ബ്രഷ് ചെയ്യണം. വേഗത്തിലുള്ള ബ്രഷിംഗ് മോണകള്‍ക്ക് അപകടകരമാണ്. അതുകൊണ്ട് തിരക്കുപിടിച്ച വേഗത്തിലുള്ള ബ്രഷിംഗ് ഒഴിവാക്കണം..
ഒരേ ബ്രഷ് ഏറെക്കാലം ഉപയോഗിക്കരുത് : ഒരു ബ്രഷ് 3 - 4 മാസം വരെ മാത്രം ഉപയോഗിക്കുക. ബ്രഷിന്റെ നാരുകള്‍ വളഞ്ഞുപോയതിനുഷേശം ഉപയോഗിക്കാതിരിക്കുക.
വായുടെ ആരോഗ്യത്തിനുള്ള പൊതുനിര്‍ദ്ദേശങ്ങള്‍
പല്ല് നഷ്ടമായാല്‍ ദന്തരോഗവിദഗ്ദ്ധന്റെ സഹായത്താല്‍ പുതിയ പല്ലുകള്‍ വച്ചുപിടിപ്പിയ്ക്കാം. പല്ലുകളിലെ ദ്വാരങ്ങള്‍ അടയ്ക്കാനും പൊതിഞ്ഞുസൂക്ഷിക്കാനുമുള്ള മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്. ഇത് പല്ലുകളുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.
പുകവലി ആരോഗ്യത്തിനെന്നപോലെ പല്ലുകള്‍ക്കും ഹാനീകരമാണ്. പുകവലി മുഖേന പല്ലുകളുടെ നിറം മാറ്റവും ബലക്കുറവും ഉണ്ടാകുന്നു.
ചിലപ്പോള്‍ നമ്മളില്‍ പെട്ടെന്നു പല്ലുവേദന അനുഭവപ്പെടാറുണ്ട്. സ്വാഭാവികമായ സുരക്ഷിത രീതിയില്പല്ലുവേദനതടയുന്നതിനുള്ളമാര്ഗങ്ങള്അറിഞ്ഞിരിക്കുന്നത്നല്ലതാണ്പല്ലുവേദനയ്ക്ക്ശമനമുണ്ടാക്കാന്പ്രകൃതിദത്തമായഔഷധസസ്യവേദനസംഹാരികളായകടുക്,കുരുമുളക്,വെളുത്തുള്ളി തുടങ്ങിയവ വളരെ ഫലപ്രദമായി ഉപയോഗിക്കാം.സാധാരണയായി പല്ലുവേദനയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ എന്തൊക്കെ ചെയ്യാം എന്ന കാര്യങ്ങളെക്കുറിച്ച് താഴെ സൂചിപ്പിക്കുന്നു.
സ്കെയിലിംഗ് എന്നാല്‍ എന്താണ് ?
പൊതുവെ ആരോഗ്യത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് പല്ലുകളുടെ ആരോഗ്യവും സംരക്ഷണവും. ഏത് പ്രായക്കാരായാലും ശരിയായ ദന്തസംരക്ഷണത്തിലൂടെ ജീവിതകാലമത്രയും ആരോഗ്യമുള്ള പല്ലുകളെ നിലനിറുത്തുവാന്‍ കഴിയും. മോണകളെ ആരോഗ്യവും ഉറപ്പുള്ളതുമാക്കി മാറ്റുന്ന അത്തരമൊരു പ്രക്രിയയാണ് സ്കെയിലിംഗ്. നമ്മുടെ പല്ലുകളുടെ പ്രതലത്തിലുള്ള കറകള്‍, അണുബാധിത നിക്ഷേപങ്ങളായ പ്ലേഗ് (Plaque, Calculus), കാല്‍ക്കുലസ് മുതലായവയെ നീക്കം ചെയ്യുന്നതാണ് സ്കെയിലിംഗ്. അത്തരം നിക്ഷേപങ്ങളെ സ്കെയിലിംഗിലൂടെ നീക്കം ചെയ്തില്ലെങ്കില്‍ അണുബാധയേല്ക്കുകയും, മോണയെ അയഞ്ഞ താക്കുകയും ഒടുവില്‍ പെയ് യോറിയ (Pyorroea) ലേയ്ക്ക് നയിക്കുകയും, പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്യും. സ്കെയിലിംഗ് ഏറ്റവും സുരക്ഷിതവും, നിത്യേന ചെയ്യാവുന്നതും; അത് ഒരു തരത്തിലും പല്ലുകളുടെ ഉപരിതലത്തെ കേടുവരുത്തുകയുമില്ല. വിദഗ്ധനായ ഒരു ദന്ത ചികിത്സകനെ ഇതു ചെയ്യാന്‍ പാടുള്ളൂ.
എന്താണ് പ്ലേഗ് (Plaque) ?
പല്ലുകളിലെ പ്ലേക്ക് മൃദുവാര്‍ന്നതും പറ്റിപ്പിടിച്ചിരിക്കുന്നതും, നിറമില്ലാത്തതുമായ നേര്‍ത്ത പാടപോലുള്ള ബാക്ടീരിയകളാണ്. പല്ലുകളില്‍ നിരന്തരം അടിയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പ്ലേക്കുകളായി മാറുന്നു. ഇവ പല്ലുകളില്‍ കാണുന്ന നേര്‍ത്ത പാടകളില്‍ കൂടുകൂട്ടി പെട്ടെന്ന് പെരുകി, മോണകളില്‍ അണുബാധ ഏല്പിക്കുകയും, ക്രമേണ മോണകളില്‍ നിന്ന് രക്തം പൊടി യുകയും ചെയ്യും. പല്ലുകളിലുണ്ടാകുന്ന ഈ പ്ലേക്കുകള്‍ 10 മുതല്‍ 14 മണിക്കൂറിനകം ബ്രഷ് ചെയ്ത് നീക്കം ചെയ്തില്ലെങ്കില്‍ കാല്‍ക്കുലസ് അഥവാ ടാര്ടറുകളായി ധാതുക്കളായി രൂപാന്തരപ്പെടുന്നു. ഒരിക്കല്‍ കാല്‍ക്കുലസായി രൂപപ്പെട്ടാല്‍ ബ്രഷ് ചെയ്ത് നീക്കം ചെയ്യാന്‍ സാധിക്കില്ല; അത് വിദഗ്ധനായ ദന്ത ചികിത്സകന് സ്കെയിലിംഗിലൂടെ നീക്കം ചെയ്യാവുന്നതാണ്.
സ്കെയിലിംഗ് എന്തിന് ?
ബ്രഷിംഗിലൂടെയും, ഫ്ലോസ്സിംഗിലൂടെയും നീക്കം ചെയ്യാന്‍ സാധിക്കാത്ത കാല്ക്കുലസു കളെയും ടാര്ടറുകളെയും വൃത്തിയാക്കുവാന്‍ ദന്തചികിത്സകന്റെ സഹായത്തോടുകൂടിയ കൃത്യമായ ദന്ത ശുചീകരണം ഏറെ പ്രധാന്യമാണ്. വിദഗ്ധമായ ശുചീകരണത്തില്‍ സ്കെയിലിംഗും പല്ല് മിനുക്കുന്നതും ഉള് പ്പെടുന്നു. പല്ലുകളുടെ പ്രതലത്തില്‍ നിന്നും അണുബാധിത നിക്ഷേപങ്ങളായ ടാര്ടറുകളെയും, കാല്ക്കുലസുകളെയും നീക്കം ചെയ്യുന്ന, സാധാരണമായ ശസ്ത്രക്രീയയില്ലാത്ത ചികിത്സയാണ് സ്കെയിലിംഗ്. ഈ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ പെരിയോഡോണ്ടല് (Periodontal) രോഗത്തിലേയ്ക്ക് നയിക്കുന്നു. പെരിയോഡോണ്ടല് രോഗം ബാധിച്ചാല്‍ പല്ലു കള്‍ക്കും മോണയ്ക്കുമിടയിലുള്ള ചെറിയ ഭാഗം കുഴിയാന്‍ തുടങ്ങുന്നു. ഇവയ്ക്കുള്ളില്‍ അനെയ് റോബിക് (Anaerobic) ബാക്ടീരിയകള്‍ക്ക് വളരുവാനുള്ള സാഹചര്യം കൂടുതലാണ്. ഈ ബാക്ടീരിയകള്‍ പെട്ടെന്ന് പെരുകുവാന്‍ ഇടയാവുകയും, മോണയുടെ കൂടുതല്‍ ഭാഗങ്ങളിലേയ്ക്ക് വേഗം പടരുകയും, അങ്ങനെ പല്ലുകളെ താങ്ങുന്ന എല്ലുകള്‍ ദ്രവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ക്രമേണ പല്ലുകള്‍ നഷ്ടപ്പെടുവാന്‍ തുടങ്ങുന്നു. അപ്രകാരം പല്ലുകളെ രക്ഷിക്കാറുള്ള ചിക്ത്സ കൂടുതല്‍ സങ്കീര്‍ണ്ണവും നീങ്ങിനില്ക്കുന്നതും ആയിത്തീരുന്നു. പല്ലുകള്‍ക്ക് ചുറ്റുമുള്ള മാംസപേശികളെ ആരോഗ്യമുള്ളതാക്കി തീര്‍ക്കാന്‍ മോണകള്‍ക്ക് ശസ്ത്രക്രീയ ആവശ്യമായിത്തീരുന്നു.
എപ്പോഴൊക്കെ സ്കെയിലിംഗ് ചെയ്യണം ?
പല്ലുകളില്‍ രൂപപ്പെടുന്ന പ്ലേക്ക് ഒരു തുടര്‍ പ്രക്രീയയാണ്. ബ്രഷിംഗിലൂടെ ഇവയെ നീക്കം ചെയ്തില്ലെങ്കില്‍ 10 മുതല്‍ 14 മണിക്കൂറിനകം ധാതുകരണം ആരംഭിച്ച് ഇവ ടാര്ടറുകളായി മാറുന്നു. അത്തരം വ്യക്തികള്‍ക്ക് കൃത്യമായ കാലയളവില്‍ ഓരോ 6 മാസം കൂടുമ്പോഴും അതില്‍ കൂടുതലോ സ്കെയിലിംഗ് ആവശ്യമാണ്. സുവര്‍ണ്ണ നിയമമെന്തെന്നാല്‍ ഓരോ 6 മാസം കൂടുമ്പോഴും പതിവായി ദന്ത പരിശോധന നടത്തുക. നിങ്ങളുടെ ദന്തരോഗ വിദഗ്ധനെ നിങ്ങള്‍ക്ക് സ്കെയിലിംഗ് ആവശ്യമാണോ അല്ലയോ എന്ന ഉപദേശം തരാന്‍ സാധിക്കും. വീട്ടിലിരുന്നു കൊണ്ടുള്ള ശരിയായ ദന്തസംരക്ഷണത്തെക്കുറിച്ചും അദ്ദേഹം നിങ്ങളെ ഉപദേശിക്കും. വീണ്ടും ഊന്നിപറയേണ്ട ഒന്നാണ് സ്കെയിലിംഗ് പല്ലുകളെ ഒരിക്കലും ദുര്ബലപ്പെടുത്തുകയില്ലെന്നത്; മോണയില്‍നിന്ന് രക്തം വരുന്നതിനെ തടഞ്ഞ് മോണരോഗത്ത ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. യഥാസമയം പരിശോധിച്ചില്ലെങ്കില്‍ ഗുരുതരമായതും, നീണ്ടുനില്ക്കുന്നതുമായ മോണ രോഗ ത്തിന് കാരണമാകുന്നു.
എന്താണ് പരിണിതഫലം ?
വ്യക്തിശുചിത്വത്തില്‍ ഏറെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് പല്ല്, വായ് എന്നിവ യുടെ ശുചിത്വം. അതുകൊണ്ടുതന്നെ ഇവയ്ക്കുണ്ടാകുന്ന തകരാറുകള്‍ ഏറെ പ്രാധാന്യത്തോടെ കാണേണ്ടതും ചികിത്സ തേടേണ്ടതുമാണ്. ശുചിത്വത്തോടുകൂടിയ വായ് ആരോഗ്യം പ്രദാനം ചെയ്യുന്നു. വായ് ആണ് മനുഷ്യശരീരത്തിന്റെ ഏക തുറന്ന കവാടം എന്നുള്ളതുകൊണ്ട് ഒരു പരിധിവരെ ആരോഗ്യമുള്ള വായ് ആരോഗ്യമുള്ള ശരീരം ഉറപ്പാക്കുന്നു.
മോണപഴുക്കല്‍ സാധാരണയായി കണ്ടുവരുന്ന ഗുരുതരമല്ലാത്ത മോണരോഗമാണ്. (Perioontal) ഇതുമൂലം മോണകള്‍ക്ക് പഴുപ്പ് ബാധിച്ച് മോണകള്‍ക്ക് (നീരുവീക്കം) ഉണ്ടാകുന്നു. മോണപഴുക്കല്‍ പൊതുവെ ഹാനികരമല്ലാത്തതിനാല്‍ രോഗത്തെക്കുറിച്ച് ബോധവാനല്ല പക്ഷെ മോണപഴുക്കലിനെ വളരെ ഗൌരവമായി കാണേണ്ടതും, വേഗം ചികിത്സിക്കേണ്ടതുമാണ്. അല്ലെങ്കില്‍ ഗുരുതരമായ മോണരോഗത്തിന് കാരണമാകും.
പല്ല് തേയ്ക്കുമ്പോള്‍ നമ്മുടെ മോണകള്‍ പഴുത്തിരിക്കുകയോ, രക്തം വരുകയോ ചെയ്താല്‍ നമുക്ക് മോണപഴുക്കല്‍ ഉണ്ടാകാം. മോണപഴുക്കലിന് പ്രധാനകാരണം വായ് ശുചിത്വത്തിന്റെ അഭാവമാണ്. ദിവസേനയുള്ള ബ്രഷിംഗും, ഫോള്സിംഗും വ്യക്തിശുചിത്വശീലമാക്കിയാല് മോണപഴുക്കലിനെ തടയാന്‍ കഴിയും.
ആരോഗ്യമുള്ള മോണകള്‍
ജിന്ജിവൈറ്റിസ് (Gingivitis)
രോഗ ലക്ഷണങ്ങള്‍ ജിന്ജിവൈറ്റിസിന്റെ ലക്ഷണങ്ങളും സൂചനങ്ങളും ഇപ്രകാരമാണ്:-
ജിന്ജിവൈറ്റിസിന് അപൂര്‍വമായ വേദനയുണ്ടാവുകയുള്ളു എന്നതുകൊണ്ട് നമ്മളറിയുന്നില്ലെങ്കിലും ജിന്ജിവൈറ്റിസുണ്ടാകാം. നമ്മള് ശ്രദ്ധിക്കുമ്പോള്‍ ബ്രഷിന്റെ നാന്ദകള് പിങ്ക് നിറമായി കണ്ടാല്‍ അസ്വാഭാവികമായത് എന്തോ സംഭവിക്കുന്നത് തിരിച്ചറിയും. അതിന്റെ അര്‍ത്ഥം ഒരു ചെറിയ മാര്‍ദവത്തില്‍ പോലും നമ്മുടെ മോണകളില്‍ രക്തസ്രാവം ഉണ്ടായിരിക്കുന്നുവെന്നാണ്.
ആരോഗ്യമുള്ള മോണകള്‍ ഉറപ്പുള്ളതും, നേര്‍ത്ത പിങ്ക് നിറത്തിലുള്ളതുമാണ്. നമ്മുടെ മോണകള്‍ വീര്‍ത്തും, ഇരുണ്ടുചുമന്നും, എപ്പോഴും രക്തം വരുകയും ചെയ്താല്‍ ഉടന്‍ ദന്തചികിത്സകനെ കാണുക. എത്രയും വേഗം ചികിത്സ തേടുന്നുവോ അത്രയും വേഗം ജിന്ജിവൈറ്റിസ് മൂലമുള്ള തകരാറുകളില്‍ നിന്നും പിന്തിരിയുവാനും, അങ്ങനെ കൂടുതല്‍ ഗുരുതരമാര്‍ന്ന പ്രശ്നങ്ങളിലേക്കുള്ള പുരോഗതിയെ തടയുവാനുള്ള സാധ്യതയും വര്‍ധിക്കുന്നു.
പല്ലെടുക്കുന്നതിനു മുമ്പും പിമ്പും അറിയേണ്ട 40 കാര്യങ്ങള്‍
1. വേദന വന്നതുകൊണ്ടു മാത്രം പല്ലെടുക്കേണ്ടതില്ല. റൂട്ട് കനാല്‍ ചികിത്സ വഴി വേദന മാറ്റാം. ഇതിനു താല്പര്യമില്ലെങ്കില് പല്ലെടുക്കുന്നതാണു നല്ലത്. അല്ലെങ്കില്‍ വീണ്ടും വേദന വരും.
2. മേല്‍വരിയിലെയോ താഴെവരിയിലെയോ പല്ലെടുക്കുന്നതുകൊണ്ട് ചെവി, കണ്ണ്, തല എന്നിവയ്ക്കൊന്നും യാതൊരു കുഴപ്പവുമുണ്ടാകില്ല.
3. ഒന്നോ രണ്ടോ പല്ലെടുത്താല്‍ മാത്രം കവിള് ഒട്ടുകയില്ല. മാത്രമല്ല, കൃത്രിമപ്പല്ലുകള്‍ വച്ചാല്‍ പരിഹാരവുമായി.
4. ഒരേ സമയം ഒന്നില്‍ക്കൂടുതല്‍ പല്ലെടുക്കാം.
5. പല്ലെടുക്കുന്നതു ഭയമുള്ളവര്‍ക്ക് മുന്‍കൂട്ടി മരുന്നുകള്‍ കഴിച്ചു ഭയം കുറയ്ക്കാം.
6. പല്ലെടുക്കാന്‍ വരുമ്പോള്‍ കൂടെ ആളുണ്ടാകേണ്ടത് ആവശ്യമാണ്.
7. പഴുപ്പുള്ളപ്പോള്‍ പല്ലെടുക്കുന്നത് വേദന വരുത്താം. മരുന്നു കഴിച്ച് ഉടനെ എടുക്കുന്നതാണ് ഉചിതം.
8. രാവിലെയാണ് പല്ലെടുക്കാന്‍ നല്ലത്.
9. ഭക്ഷണം കഴിച്ചതിനു ശേഷമേ പല്ലെടുക്കാവൂ.
ആദ്യമായി പല്ലെടുക്കുമ്പോള്‍ മരവിപ്പിക്കുന്ന മരുന്നിന് അലര്‍ജിയുണ്ടോ എന്നു നോക്കുന്നത് ആവശ്യമാണ്.
11. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടെങ്കില്‍ അവ കുറഞ്ഞസമയത്തേ പല്ലെടുക്കാവൂ. പ്രമേഹമുള്ളവര്‍ പല്ലെടുത്താല്‍ മുറിവുണങ്ങില്ല. പ്രഷറുള്ളവര്‍ പല്ലെടുത്താല്‍ രക്തം നില്‍ക്കാതെ വരും.
12. ഹൃദ്രോഗമുള്ളവര്‍ വിവരങ്ങള്‍ ഡോക്ടറോട് മുന്‍കൂട്ടി പറയണം. രക്തവാതമുള്ളവര്‍ക്കും വാല്‍വ് തകരാറുള്ളവര്‍ക്കും മറ്റും പല്ലെടുക്കുന്നതിനു മുമ്പു മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്.
13. എന്തെങ്കിലും രോഗമുള്ളവരും മരുന്ന് കഴിക്കുന്നവരും, പല്ലെടുക്കുന്നതിനു മുമ്പ് ഡോക്ടറോടു പറയണം.
14. ഗര്‍ഭിണികള്‍ക്ക് ആദ്യ മൂന്നുമാസത്തിനും അവസാന മൂന്നുമാസത്തിനും ഇടയില്‍ വേണമെങ്കില്‍ പല്ലെടുക്കാം.
15. കുട്ടികളുടെ പല്ലുകള്‍ പുതിയതു വരുമ്പോള്‍ ഇളകുന്നതു മാത്രമേ എടുക്കാറുള്ളൂ. ഒരുവിധേനയും അടയ്ക്കാന്‍ കഴിയാത്തതേ എടുക്കാവൂ. അതോടൊപ്പം പല്ലോ സ്പേസ് മെയിന്റനറോ വച്ചിരിക്കണം. അല്ലെങ്കില്‍ നിരതെറ്റി പല്ലു വരാം.
16. മൂന്നാമത്തെ അണപ്പല്ല് 17 വയസിനു ശേഷമാണു വരിക. ചിലപ്പോള്‍ അവ എല്ലില്‍ കുടുങ്ങിയിരിക്കുകയും അല്പം മാത്രം മുളച്ച അവസ്ഥയിലും ആയിരിക്കും. അവ ഇടയ്ക്കിടെ വേദനയുണ്ടാക്കാം. അവ എടുത്തുമാറ്റുവാന്‍ കൂടുതല്‍ സമയവും വൈദഗ്ധ്യവും ചെലവും വരും.
17. ഓര്‍ത്തോഡന്റിക് ചികിത്സയില്‍ ചിലപ്പോള്‍ ഏതാനും പല്ലുകള്‍ എടുക്കുവാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അതുകൊണ്ട് ദോഷമൊന്നുമില്ല. എടുത്ത ഭാഗം സ്വാഭാവികമായി അടയും.
18. സ്റ്റിച്ചിടുന്നത് മുറിവുണങ്ങാനും ഭക്ഷണം കയറാതിരിക്കാനും സഹായിക്കും. എന്നാല്‍ അവ നിര്‍ബന്ധമില്ല. സ്റ്റിച്ചിട്ടാല്‍ ആറാംദിനം എടുത്തു മാറ്റണം.
19. പല്ലില്ലാത്ത മോണകള്‍ കാലം കഴിയും തോറും ചുരുങ്ങുന്നതായി കാണുന്നു. ഇതുമൂലം സെറ്റുപല്ല് മാറ്റേണ്ടി വന്നേക്കാം. പല്ലിന്റെ വേരുകളെങ്കിലും നിലനിര്‍ത്താനായാല്‍ ഈ മാറ്റം കുറയ്ക്കാം.
20. ചിലപ്പോള്‍ പല്ലെടുക്കാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ജനറല്‍ അനസ്തീഷ്യ വേണ്ടിവന്നേക്കാം.
1. ഒരു മണിക്കൂറോളം പല്ലെടുത്ത ഭാഗത്തു പഞ്ഞി കടിച്ചു പിടിക്കണം. ഇതിനിടയില്‍ സംസാരം പാടില്ല.
2. കൂടെക്കൂടെ തുപ്പുവാനും കഴുകുവാനും പാടില്ല.
3. കട്ടപിടിച്ച രക്തത്തിന് ഇളക്കം തട്ടാതെ എടുത്തുമാറ്റുക. പഞ്ഞി കളഞ്ഞശേഷം മരുന്നുകള്‍ കഴിക്കണം.
4. പല്ലെടുത്ത ദിനം തണുപ്പിച്ച ആഹാരങ്ങള്‍ മാത്രം കഴിക്കുക.
5. 24 മണിക്കൂറിനിടയില്‍ ചൂടുള്ളതു കഴിച്ചാല്‍ രക്തം വരാന്‍ സാധ്യതയുണ്ട്.
6. ഈ സമയം കട്ടിയുള്ളത് കഴിക്കുകയോ, തല അനങ്ങിയുള്ള കഠിനജോലികള് ചെയ്താലോ, കുട്ടികള്‍ ഓടിക്കളിച്ചാലോ രക്തം വന്നേക്കാം.
7. കട്ടപിടിച്ച രക്തം ഇളകുന്ന വിധത്തില്‍ വായ് കഴുകാനോ കൊപ്ളിക്കാനോ പാടില്ല.
8. പല്ലെടുത്ത ശേഷം ചിലപ്പോള്‍ 24 മണിക്കൂര്‍ വരെ രക്തം കുറേശ്ശെ വരാന്‍ സാധ്യതയുണ്ട്.
9. അധികമായി രക്തം വരുന്നുണ്ടെങ്കില്‍ വീണ്ടും പഞ്ഞിയോ, വൃത്തിയുള്ള തുണിയോ കട്ടിയില്‍ പല്ലെടുത്ത ഭാഗത്തു കടിച്ചുപിടിക്കാം.
10. രക്തം വീണ്ടും നില്‍ക്കാതെ വന്നാല്‍ ഉടനെ ഡോക്ടറെയോ, അടുത്ത ഹോസ്പിറ്റലിലോ കാണിക്കണം.
11. മുറിവ് ഉണങ്ങുന്നതുവരെ മുറിവില്‍ ആഹാരപദാര്‍ഥങ്ങള്‍ ഇരിക്കാതെ വൃത്തിയായി സൂക്ഷിക്കുക.
12. പല്ലെടുത്ത ഭാഗത്ത് ചിലപ്പോള്‍ എല്ല് തെളിഞ്ഞു കാണും. അവിടെ വിരലോ നാക്കോ കൊണ്ടു തൊട്ടുനോക്കാതിരിക്കുക. അങ്ങനെ സ്പര്‍ശിച്ചാല്‍ മുറിവുണങ്ങാന്‍ സമയമെടുക്കും.
13. 24 മണിക്കൂറിനുശേഷം ചെറിയ ചൂടുള്ള ഉപ്പുവെള്ളം മൂന്നോ നാലോ തവണ കൊള്ളുന്നതു മുറിവുണങ്ങാന്‍ സഹായിക്കും. മൗത്ത് വാഷും ഇതിനു സഹായകരമാണ്.
14. പല്ലെടുത്ത ശേഷം മുറുക്ക്, മദ്യപാനം എന്നിവ ഒഴിവാക്കുക.
15. ഒരു മണിക്കൂര്‍ സമയമെങ്കിലും മരുന്നിന്റെ മരവിപ്പ് ഉണ്ടാകും. ഈ സമയം പ്രത്യേകിച്ചു കുട്ടികള്‍ ചുണ്ടോ കവിളോ കടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
16. പല്ലെടുത്ത ദിനം മാത്രമേ സാധാരണയായി വിശ്രമിക്കേണ്ടതുള്ളൂ.
17. ഏതാനും ദിവസങ്ങള്‍ ചെറിയ വേദനയും നീരും സാധരണയാണ്.
18. മൂന്നു മുതല്‍ അഞ്ചു ദിവസം സാധാരണഗതിയില്‍ മരുന്നു കഴിക്കണം.
19. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ യഥാക്രമം കഴിക്കുക. മരുന്നു കഴിച്ചശേഷം ശരീരത്തില്‍ ചൊറിച്ചിലോ, വയറ്റില്‍ വേദനയോ അനുഭവപ്പെട്ടാല്‍ മരുന്നു നിര്‍ത്തി ഡോക്ടറെ സമീപിക്കണം.
20. എടുത്ത ഭാഗത്തു പുതിയ പല്ല് രണ്ടുമൂന്നു മാസത്തിനിടയ്ക്കു വച്ചില്ലെങ്കില്‍ മറ്റു പല്ലുകള്‍ക്കു സ്ഥാനചലനം വന്നു പില്ക്കാലത്തു പുതിയതു വയ്ക്കാന്‍ ബുദ്ധിമുട്ടായേക്കും.
ഡോ. മുഹമ്മദ് അല്‍ഖാഫ്
അവസാനം പരിഷ്കരിച്ചത് : 7/17/2020
അസ്ഥികളെ ബാധിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളില്‍ ...
കൂടുതല്‍ വിവരങ്ങള്‍
അപ്പൻഡിസൈറ്റിസ് - വിവരങ്ങൾ
ശരീരഘടന നിർമ്മിക്കുന്ന അടിസ്ഥാന ഘടകങ്ങളായ കോശങ്ങളി...