অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹെല്‍ത്തി അറിവുകള്‍

ഹെല്‍ത്തി അറിവുകള്‍

  1. പല്ലിന്റെ ആരോഗ്യത്തിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
  2. ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളറിയാം
  3. ചെങ്കദളിയുടെ ആരോഗ്യഗുണങ്ങള്‍
  4. ഗ്രോത്ത് പ്ളേറ്റ് പരുക്ക്
  5. കീനോവ എന്ന ആരോഗ്യ ഭക്ഷണം
  6. നന്നായി ഉറങ്ങാന്‍ ഇക്കാര്യങ്ങള്‍ അറിയുക
  7. എക്കിളിന്‍റെ കാരണങ്ങള്‍ അറിയാം
  8. പാര്‍ക്കിന്‍സണ്‍ രോഗത്തെ പ്രതിരോധിക്കാം
  9. മാതളനാരങ്ങയുടെ ഔഷധഗുണങ്ങള്‍
  10. വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
  11. മൈഗ്രേന് പരിഹാരം വീട്ടില്‍ തന്നെ
  12. ഗോള്‍ബ്ലാഡര്‍ സ്റ്റോണ്‍: അറിയേണ്ട കാര്യങ്ങള്‍
  13. കക്കിരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍
  14. പള്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ശ്വാസനാളസമ്മര്‍ദ്ദം
  15. വാനിലയുടെ ആരോഗ്യഗുണങ്ങളറിയൂ.
  16. ലൂപ്പസ് രോഗത്തിന്‍റെ കാരണങ്ങളും ലക്ഷണങ്ങളും
  17. പേരയിലയുടെ ഔഷധഗുണങ്ങള്‍
  18. വെസ്‌റ്റ് നൈല്‍ വൈറസ് ബാധ: കാരണങ്ങളറിയാം
  19. തുമ്പയുടെ ഔഷധഗുണങ്ങള്‍
  20. ഔഷധ സസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും നല്‍കുന്ന ആരോഗ്യഗുണങ്ങളറിയൂ..
  21. രോഗങ്ങളെ ചെറുക്കാന്‍ ചണവിത്ത്

പല്ലിന്റെ ആരോഗ്യത്തിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫൈ​ബര്‍ അ​ട​ങ്ങിയ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന് മാ​ത്ര​മ​ല്ല പ​ല്ലി​നും ഗു​ണം ചെ​യ്യും. ഇ​ത് മോ​ണ​രോ​ഗ​ങ്ങള്‍ പ്ര​തി​രോ​ധി​ക്കു​ക​യും പ​ല്ലി​ന്റെ തി​ള​ക്കം കൂ​ട്ടു​ക​യും ചെ​യ്യും. കാത്സ്യം അ​ട​ങ്ങിയ ഭ​ക്ഷ​ണം നി​ത്യേന ക​ഴി​ക്കു​ന്ന​ത് പ​ല്ലി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കും. ഹാര്‍​ഡ് ആ​യു​ള്ള ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പല്ലി​ന്റെ ആ​രോ​ഗ്യ​ത്തി​ന് ന​ന്ന​ല്ല. പു​ക​വ​ലി, ചാ​യ, കോ​ഫി എ​ന്നി​വ​യു​ടെ അ​മിത ഉ​പ​യോ​ഗം പ​ല്ലി​ന്‍റെ ഭം​ഗി കെ​ടു​ത്തു​മെ​ന്നകാ​ര്യം മ​റ​ക്ക​രു​ത്. സോ​ഡ​യു​ടെ ഉ​പ​യോ​ഗ​വും പ​ല്ലില്‍ മ​ഞ്ഞ നി​റം ഉ​ണ്ടാ​കാന്‍ കാ​ര​ണ​മാ​ണ്. ചൂ​ട് ഭ​ക്ഷ്യ​വ​സ്തു​ക്കള്‍ ക​ടി​ക്കു​ന്ന​തും പ​ല്ലി​ന്‍റെ  നി​റം കെ​ടു​ത്തും. രാ​വി​ലെ​ മാ​ത്ര​മ​ല്ല രാ​ത്രി ഉ​റ​ക്ക​ത്തി​ന് മുന്‍​പും ബ്ര​ഷ് ചെ​യ്യാന്‍ മ​റ​ക്ക​രു​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും രാ​ത്രി ബ്ര​ഷ് ചെ​യ്ത​തി​ന് ശേ​ഷം മ​ധുര പ​ദാര്‍​ത്ഥ​ങ്ങ​ളോ പാ​ലോ ക​ഴിക്ക​രു​ത്.പ​ല്ല് മു​ക​ളില്‍ നി​ന്ന് താ​ഴേ​ക്ക് മാ​ത്രം ബ്ര​ഷ് ചെ​യ്യു​ക.ഓര്‍​ക്കുക .ഭം​ഗി​യു​ള്ള പ​ല്ല് നി​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം വര്‍​ദ്ധി​പ്പി​ക്കും.

ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളറിയാം

ആരോഗ്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി  ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദം. ശ്വാസകോശ സംബന്ധമായ ഏത് രോഗവും അതിന്‍റെ അവസാന ഘട്ടത്തിലാണ് പലപ്പോഴും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇത് കൃത്യമായി തിരിച്ചറിയാതെ പോവുന്നതാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കുന്നത്. കൃത്യമായ രോഗനിര്‍ണയം നടത്താതിരിക്കുന്നതാണ് പലപ്പോഴും രോഗത്തിനെ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യംഉണ്ടാക്കുന്നത്. ഏറ്റവും മാരകമായ അര്‍ബുദങ്ങളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദംഎന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍രോഗനിര്‍ണയം നടത്താന്‍ വൈകുന്നതാണ് പലപ്പോഴും രോഗാവസ്ഥ ഗുരുതരമാക്കുന്നത്.

പ്രത്യേകിച്ച്‌മധ്യവയസ്‌കരിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെഇത്തരത്തിലുള്ള അവസ്ഥകളില്‍ രോഗനിര്‍ണയം കൃത്യമായി നടത്തുകയാണ് അത്യാവശ്യം.എന്നാല്‍ പുകവലിക്കാരില്‍ മാത്രമല്ല സ്ത്രീകളും കുട്ടികളും ശ്വാസകോശാര്‍ബുദത്തിന്‍റെ ഇരകളാവാറുണ്ട്. ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ നമ്മളില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. കൃത്യമായ രോഗനിര്‍ണയം നടത്തി കൃത്യമായ ചികിത്സ അത്യാവശ്യമായി വേണ്ട ഒന്നാണ്ശ്വാസകോശാര്‍ബുദം.

ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് പലപ്പോഴും ശ്വാസകോശാര്‍ബുദമായി മാറുന്നത്. ഇത്പിന്നീട് ശരീരത്തിന്‍റെ  പല ഭാഗത്തേക്ക് വ്യാപിക്കുന്നു. സ്ത്രീകളില്‍ സ്തനാര്‍ബുദമാണ്  മരണകാരണമായി മുന്നില്‍ നില്‍ക്കുന്നത് എന്നാല്‍ പുരുഷന്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത് ശ്വാസകോശാര്‍ബുദമാണ് എന്നതാണ്സത്യം.

അമിതക്ഷീണം

പലപ്പോഴും ക്ഷീണം കാണുമ്പോള്‍ ഒന്ന് കിടന്നാല്‍ മതി അത് മാറും എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. എന്നാല്‍ എത്ര കിടന്നിട്ടും വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണമാണെങ്കില്‍ ഡോക്ടറെ ഒന്ന് കാണേണ്ടത് അത്യാവശ്യമാണ്. കാരണം അത് ചിലപ്പോള്‍ ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങളില്‍ ഒന്നാവാം. അതുകൊണ്ട് ചെറിയ ക്ഷീണം പോലും ഒരിക്കലും അവഗണിക്കരുത്. ഇത് പലവിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ചെറിയ ലക്ഷണങ്ങളോട് കൂടി തുടങ്ങുന്ന പല കാര്യങ്ങളും പിന്നീട് പല വിധത്തില്‍ ഗുരുതരമായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരംകാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ശ്വാസകോശാര്‍ബുദം തുടക്കത്തില്‍ കണ്ടു പിടിക്കാം 
തൂക്കക്കുറവ്

ശരീരഭാരംപെട്ടെന്ന് കുറയുന്നത് ഇത്തരത്തില്‍ രോഗങ്ങള്‍ നിങ്ങളിലുണ്ട് എന്ന്അറിയിക്കുകയാണ്. ശരീര ഭാരം പെട്ടെന്ന് കുറയുന്ന കാര്യത്തില്‍ അല്‍പംശ്രദ്ധിക്കാം. കാരണം ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണത്തിന്റെ കാര്യത്തില്‍മുന്നിലാണ് തൂക്കക്കുറവ്. ശരീരത്തിന്റെ പെട്ടെന്നുള്ള തൂക്കക്കുറവ് അല്‍പംഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍കണ്ടാല്‍ ഉടന്‍ തന്നെ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത്തരം അവസ്ഥകള്‍ഗുരുതരമാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.

പനിയും അണുബാധയും

പനിയുംഅണുബാധയും ഇടക്കിടക്ക് വരുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ഉണ്ടാക്കുന്നു. പനി ലക്ഷണം മാത്രമാണ് രോഗങ്ങള്‍ പുറകേ വരുന്നുണ്ട് എന്നതിന്‍റെ ലക്ഷണമാണ് ഇത്. എന്നാല്‍ ഇടക്കിടെയുണ്ടാവുന്ന പനിയും ക്ഷീണവും അല്‍പം ശ്രദ്ധിക്കണം. കാരണം ശ്വാസ കോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളില്‍പ്രധാനപ്പെട്ട ഒന്നാണ്.

ശ്വാസം മുട്ടല്‍

പല കാരണങ്ങള്‍ കൊണ്ട് ശ്വാസം മുട്ടല്‍ഉണ്ടാവുന്നു. എന്നാല്‍ ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശ്വാസം മുട്ടല്. ശ്വാസകോശങ്ങളില്‍ മുഴകള്‍ ഉണ്ടാവുമ്പോള്‍ അവ ശ്വാസകോശനാളങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത്കൊണ്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് ശ്വാസം മുട്ടല്‍ അല്‍പംശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു.

നെഞ്ചു വേദന

ചുമ അത്ര പ്രശ്‌നമുണ്ടാക്കുന്ന ഒന്നല്ല. എന്നാല്‍ ശ്വാസകോശാര്‍ബുദം ഉണ്ടെങ്കില്‍ ഈ ചുമയെ അത്ര നിസ്സാരമാക്കി മാറ്റേണ്ടആവശ്യമില്ല. ചുമയോടൊപ്പം നെഞ്ച് വേദനയും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍പ്രധാനപ്പെട്ട ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശ്വാസകോശത്തിലോ അന്നനാളത്തിലോ തൈറോയ്ഡ് ഗ്രന്ഥിയിലോ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ഉണ്ടെങ്കില്‍ ഇതൊന്ന് ശ്രദ്ധിക്കാവുന്നതാണ്.

എപ്പോഴും വീര്‍ത്ത വയര്‍

എപ്പോഴും വീര്‍ത്ത വയര്‍ ഉള്ളതു പോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ ഇതെല്ലാം ശ്വാസകോശാര്‍ബുദത്തിന്‍റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത്തരം ലക്ഷണങ്ങള്‍ എല്ലാം തന്നെ ശ്വാസകോശാര്‍ബുദമായി കണക്കാക്കാവുന്നതാണ്. എന്നാല്‍ എല്ലാ വയറു വേദനയും ഒരിക്കലും അര്‍ബുദമാവില്ല

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

ആസ്തമയല്ലാതെ തന്നെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് നിങ്ങളിലുണ്ടാവുകയാണെങ്കില്‍ അതും അല്‍പം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട കാരണങ്ങളില്‍ ഒന്നാണ്. കാരണം ഇത് പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രകടമായ ലക്ഷണങ്ങളില്‍ഒന്നാണ്. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങളെയൊന്നും ഒരിക്കലും അവഗണിക്കരുത്.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മയാണ്മറ്റൊരു പ്രശ്‌നം. എത്രയൊക്കെ ഭക്ഷണം കഴിച്ചില്ലെങ്കിലും നിങ്ങളില്‍ വിശപ്പുണ്ടാവില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉടന്‍ ഡോക്ടറെ കാണുക എന്നത്. കാരണം ഇത്പലപ്പോഴും ശ്വാസകോശാര്‍ബുദ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. ചെറിയ ലക്ഷണമെന്ന് കരുതി ഒരിക്കലും അവഗണിക്കാതിരിക്കുക.

ശബ്ദത്തിലെ മാറ്റം

ശബ്ദത്തില്‍ വരെ മാറ്റങ്ങള്‍ വരുന്നു. ഇത്പലപ്പോഴും പല വിധത്തില്‍ ആരോഗ്യ പ്രശ്‌നമായി പലരും കണക്കാക്കാറില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ഇതെല്ലാം പലപ്പോഴും ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാവാം. പലപ്പോഴും ഇത്തരം ചെറിയ മാറ്റം പോലും ജീവിതത്തില്‍ ഉണ്ടാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളായിരിക്കാം. അതുകൊണ്ട് തന്നെ ചെറിയ ചില മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്.

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടാണ് മറ്റൊന്ന്. ഇത് പല കാരണങ്ങള്‍ കൊണ്ട്സംഭവിക്കാവുന്നതാണ്. ഏത് വിധത്തിലും ഇത്തരം മാറ്റങ്ങള്‍ പ്രതിസന്ധിഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇനി ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണും മുന്‍പ് അതിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് കൃത്യമായ രോഗനിര്‍ണയം അത്യാവശ്യമാണ്.

ചെങ്കദളിയുടെ ആരോഗ്യഗുണങ്ങള്‍

കാഴ്‌ചയിലെ ഭംഗി പോലെ തന്നെ ആകര്‍ഷകമാണ് ചെങ്കദളിയുടെ ആരോഗ്യഗുണവും. കപ്പവാഴ, ചോരക്കദളി എന്നീ പേരുകളിലും അറിയപ്പെടുന്നു ചെങ്കദളി. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റിഓക്‌സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമാണിത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹന പ്രക്രിയ സുഗമമാക്കുകയും ദഹനസംബന്ധമായപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ഒരു ചെങ്കദളി പഴത്തില്‍ നാല് ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പോരാടാനുള്ള കഴിവും ഇതിനുണ്ട്. കിഡ്നി സ്‌റ്റോണിന് പരിഹാരമാണ്. മികച്ച രോഗപ്രതിരോധശേഷിയും പ്രദാനം ചെയ്യുന്നു ഈ ഫലം. അമിത വണ്ണം തടയാന്‍ സഹായിക്കും. പതിവായി ചെങ്കദളി കഴിയ്ക്കുന്നത് രക്തം ശുദ്ധീകരിയ്ക്കാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.കൂടാതെ ഹീമോഗ്ളോബിന്‍റെ അളവ് ഉയര്‍ത്തും ഊര്‍ജ്ജത്തിന്‍റെ കലവറയായതിനാല്‍ കായികാദ്ധ്വാനമുള്ളവര്‍ക്കും കുട്ടികള്‍ക്കും കഴിക്കാം. ചെങ്കദളി കഴിയ്ക്കുന്നത് നെഞ്ചെരിച്ചില്‍ തടയും. ചെങ്കദളി പഴവും ഓട്‌സ്പൗഡറും ചേര്‍ന്നുള്ള ഫേസ് പായ്‌ക്ക് ചര്‍മ്മത്തിന് തിളക്കവും സൗന്ദര്യവും നല്‍കും.

ഗ്രോത്ത് പ്ളേറ്റ് പരുക്ക്

കുട്ടികളുടെയും കൗമാരക്കാരുടെയും എല്ലുകളുടെ അഗ്രഭാഗത്ത് കാണപ്പെടുന്ന, മൃദുവായതും വഴക്കമുള്ളതുമായ തരുണാസ്ഥികളാണ് ഗ്രോത്ത് പ്ളേറ്റുകള്‍. ഇവ പിന്നീട് കടുപ്പമുള്ള അസ്ഥിയായി മാറുന്നു. പെണ്‍കുട്ടികള്‍ 13-15 വയസ്സ് പ്രായമെത്തുമ്പോള്‍ ഗ്രോത്ത് പ്ളേറ്റുകള്‍ കട്ടിയുള്ളതായിമാറും. ആണ്‍കുട്ടികളില്‍, 15-17 വയസ്സിലാണ് ഇത് സംഭവിക്കുന്നത്.

എന്തുകൊണ്ടാണ് ഗ്രോത്ത് പ്ളേറ്റുകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്

ഗ്രോത്ത് പ്ളേറ്റുകള്‍ മൃദുവായ തരുണാസ്ഥികളാണ്. അതിനാല്‍, മസിലുകളെക്കാളും സന്ധിബന്ധങ്ങളെക്കാളും വേഗത്തില്‍ പരുക്കു പറ്റുന്നതിനുള്ള സാധ്യതയുണ്ട്. ഇവയ്ക്ക് കട്ടിയുണ്ടാകുന്നതു വരെ, വളര്‍ച്ചയുടെ വര്‍ഷങ്ങളില്‍, കഠിനമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട് പരുക്കുപറ്റാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഗ്രോത്ത് പ്ളേറ്റ് പരുക്കുകളില്‍ മിക്കതുംഎല്ലിന്റെ വളര്‍ച്ചയെ ബാധിക്കില്ല. എന്നാല്‍, ചിലയവസരങ്ങളില്‍ പരുക്ക് മൂലം ഗ്രോത്ത് പ്ളേറ്റിനു മാറ്റമുണ്ടാകുന്നത് ഭാവിയില്‍ വൈദ്യസഹായം വേണ്ടിവരുന്ന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

ഗ്രോത്ത് പ്ളേറ്റ് പരുക്കുകള്‍ക്കുള്ള കാരണങ്ങള്‍

സാധാരണഗതിയില്‍, വീഴ്ചയോ തിരിച്ചിലോ മൂലമായിരിക്കും ഗ്രോത്ത് പ്ളേറ്റിനു പരുക്ക് പറ്റുക. കൈവിരലുകള്‍, കൈത്തണ്ട, കാല് തുടങ്ങിയ ഭാഗങ്ങളിലായിരിക്കും മിക്കപ്പോഴും പരുക്ക് ഉണ്ടാകുക. കുട്ടിക്കാലത്തും കൗമാരപ്രായത്തിലും എല്ലുകള്‍ അമിതമായി ഉപയോഗിക്കപ്പെടുന്നതും ഗ്രോത്ത് പ്ളേറ്റ് പരുക്കുകള്‍ക്ക് കാരണമായേക്കാം. ഉദാഹരണത്തിന്, അത്‌ലറ്റിക്സിലും സ്പോര്‍ട്സിലും മണിക്കൂറുകളോളം പരിശീലനംതേടുന്ന കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഗ്രോത്ത് പ്ളേറ്റ് പരുക്ക്ഉണ്ടാകാം.

സൂചനകള്‍

  • കളികളില്‍ അല്ലെങ്കില്‍ അത്‌ലറ്റിക്സില്‍ ഏര്‍പ്പെടുമ്പോള്‍ വിട്ടുമാറാത്ത വേദന അനുഭവപ്പെടുക, പ്രത്യേകിച്ച്‌ എന്തെങ്കിലും പരുക്ക് പറ്റിയ ശേഷം.
  • വിട്ടുമാറാത്ത വേദന മൂലം ശാരീരിക പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സാധിക്കാതെ വരിക.
  • പരുക്കുപറ്റിയ ശേഷം കടുത്ത വേദന മൂലം കൈയും കാലും ചലിപ്പിക്കാന്‍ കഴിയാതെ വരിക.

രോഗനിര്‍ണയം

ഗ്രോത്ത് പ്ളേറ്റ് പരുക്കുകള്‍ നിര്‍ണയിക്കുന്നതിനുള്ള വിശ്വസനീയമായ വഴിയല്ല എങ്കില്‍ക്കൂടി എക്സ്‌-റേ ഉപയോഗപ്പെടുത്തിയേക്കാം.

പ്രതിരോധമാര്‍ഗങ്ങള്‍

  • കായികയിനങ്ങളില്‍ പങ്കെടുക്കുമ്ബോള്‍ സംരക്ഷണോപാധികള്‍ ഉപയോഗിക്കുക
  • അപകടകരമായ വിനോദങ്ങളില്‍ നിന്ന് ഒഴിവാകുക
  • എല്ലാ ദിവസവും ഒരു കായികയിനത്തില്‍ മാത്രം മുഴുകാതിരിക്കുക

അടുത്ത നടപടികള്‍

നിങ്ങളുടെകുട്ടിക്ക് കായികയിനങ്ങളില്‍ പങ്കെടുക്കുന്നയവസരത്തില്‍ വിട്ടുമാറാത്ത വേദനയനുഭവപ്പെടുന്നുവെങ്കില്‍, വെറുമൊരു മസില്‍ വേദനയായി അതിനെ അവഗണിക്കാതിരിക്കുക. അത് ഗ്രോത്ത് പ്ളേറ്റ് പരുക്കു മൂലമാണോ എന്ന് തിരിച്ചറിയുന്നതിനായി ഡോക്ടറുടെ സഹായം തേടുക.

കീനോവ എന്ന ആരോഗ്യ ഭക്ഷണം

ലോകമെമ്പാടുമുള്ള ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരുആരോഗ്യഭക്ഷണമാണിത്. തെക്കേ അമേരിക്കയില്‍ സാര്‍വത്രികമായി കൃഷിചെയ്യപ്പെടുന്ന ഒരു ധാന്യവിളയാണിത്. സൂപ്പര്‍ഫൂഡ് പദവിയുള്ള ഈധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് അടുത്തകാലത്തായി ആരോഗ്യരംഗത്തു നിറഞ്ഞുനില്‍ക്കുന്നത്. അരി പോലെയും മറ്റു വിവിധ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തിയും ഇത് ഉപയോഗിക്കാവുന്നതാണ്. വെളുപ്പും ചുവപ്പും കറുപ്പും നിറത്തിലുള്ള കീന്‍വ ലഭ്യമാണ്.

കീനോവയുടെ പ്രധാനപ്പെട്ട ആരോഗ്യ ഗുണങ്ങള്‍

  • കീ‌നോവ നല്ലൊരു പ്രോട്ടീന്‍സ്രോതസ്സാണ് : നമുക്ക്അവശ്യം വേണ്ട ഒന്‍പത് അമിനോ ആസിഡുകള്‍ ഇതിലടങ്ങിയിരിക്കുന്നു. അതിനാല്‍, ഇതിനെ 'സമ്പൂര്‍ണ പ്രോട്ടീന്‍' എന്നും വിളിക്കുന്നു. ഒരു കപ്പ് കീന്‍വയില്‍എട്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.
  • മറ്റുള്ള ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്നതിന്റെ ഇരട്ടിയോളം നാരുകള്‍ അടങ്ങിയിരിക്കുന്നു : ഒരുകപ്പ് പാകം ചെയ്ത കീന്‍വയില്‍ അഞ്ച് ഗ്രാം നാരുകള്‍ (ഫൈബര്)അടങ്ങിയിരിക്കുന്നു. ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്നതിനും രക്തസമ്മര്‍ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുന്നതിനും ഭക്ഷണ പദാര്‍ത്ഥങ്ങളിലെ നാരുകള്‍ സഹായിക്കും. ആഹാരത്തിന്‍റെ ഭാഗമായി നാരുകള്‍ ഉള്ളിലെത്തുന്നത് വയര്‍ നിറഞ്ഞ പ്രതീതി കൂടുതല്‍ സമയം നിലനിര്‍ത്തുന്നതിനും അമിതമായി ഭക്ഷണംകഴിക്കാതെ ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
  • ഇരുമ്പിന്റെ നല്ലൊരു സ്രോതസ്സാണ് : പാകംചെയ്യാത്ത 100 ഗ്രാം കീന്‍വയില്‍ 4.6 മില്ലി ഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഹീമോഗ്ളോബിന്‍ ഉത്പാദനം, തലച്ചോറിന്‍റെ പ്രവര്‍ത്തനം, ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനം, ശരീരോഷ്മാവിന്റെ നിയന്ത്രണം എന്നിവയ്ക്ക് ഇരുമ്പിന്റെ സഹായം അത്യാവശ്യമാണ്.
  • ക്വര്‍സെറ്റിന്‍, കേമ്ബ്‌ഫെറോള്‍ എന്നീ ഫ്ളാവനോയിഡുകളാല്‍ സമ്ബുഷ്ടം : ഇവ സസ്യങ്ങളില്‍ നിന്നുള്ള നിരോക്സീകാരികളാണ്. ഇവയ്ക്ക്ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി-വൈറല്‍, ആന്റിഡിപ്രസന്റ് ഗുണങ്ങളുമുണ്ടെന്ന്മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
  • കീനോവ സ്വാഭാവിക ഗ്ളൂട്ടന്‍രഹിത ഭക്ഷണമാണ് : ഗ്ളൂട്ടന്‍ അലര്‍ജിയുള്ളവര്‍ക്ക് കഴിക്കാവുന്ന പോഷകസമൃദ്ധമായ ഒരു ആഹാരമാണിത്.

ഏതെങ്കിലുമൊരു ഭക്ഷണ പദാര്‍ത്ഥം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രവേഗം ഉയരുന്നു എന്ന് കണക്കാക്കുന്ന അളവാണ് ഗ്ളൈസമിക് ഇന്‍ഡക്സ്. ഉയര്‍ന്ന ഗ്ളൈസമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ വിശപ്പും ശരീരഭാരവും വര്‍ദ്ധിക്കും. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ എന്നീ രോഗാവസ്ഥകളുണ്ടാകാന്‍ ഇത്തരം ഭക്ഷണങ്ങള്‍കാരണമായേക്കാം. അതിനാല്‍, ശരീരഭാരത്തില്‍ ഉത്കണ്ഠ പുലര്‍ത്തുന്നവര്‍ക്ക്സന്തോഷിക്കാം - ഗ്ളൈസമിക് ഇന്‍ഡക്സ് കുറഞ്ഞ ഒരു ഭക്ഷണമാണ് കീനോവ. ഇത്ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

അവശ്യധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ് കീനോവ. ഇതില്‍ ഉയര്‍ന്ന അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് കീന്‍വയില്‍ 335 ഗ്രാം മഗ്നീഷ്യമാണ് അടങ്ങിയിരിക്കുന്നത്. മൈഗ്രേന്‍ തലവേദനയെ അകറ്റുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം സഹായിക്കും. ഊര്‍ജോത്പാദനത്തിനും എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും നാഡീആവേഗങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും മഗ്നീഷ്യം സഹായിക്കുന്നു.

ഒലെയിക്ആസിഡ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആല്‍ഫ-ലിനൊലെനിക് ആസിഡ് എന്നിവയും കീന്‍വയില്‍ അടങ്ങിയിരിക്കുന്നു. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളായ ഇവഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനു സഹായിക്കുന്നു.

ബി- വൈറ്റമിനുകള്‍, വൈറ്റമിന്‍ 'ഇ' തുടങ്ങി നിരവധി വൈറ്റമിനുകളുടെ നല്ലൊരു സ്രോതസ്സു കൂടിയാണ്കീനോവ. എന്‍സൈമുകളുടെ പ്രവര്‍ത്തനം, ഓക്സിജന്‍ എത്തിക്കല്‍, ഊര്‍ജ്ജവുമായി ബന്ധപ്പെട്ട മെറ്റാബോളിസം, ചര്‍മ്മ ആരോഗ്യം തുടങ്ങി നിരവധിപ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം വൈറ്റമിനുകള്‍ അത്യാവശ്യമാണ്.

സസ്യങ്ങളില്‍ കാണപ്പെടുന്ന രാസസംയുക്തങ്ങള്‍ (സാപോനിന്‍സ്) നീക്കംചെയ്യുന്നതിനായി കീനോവ നന്നായി കഴുകി വൃത്തിയാക്കേണ്ടതുണ്ട്. വിപണിയില്‍ ലഭിക്കുന്ന ചില ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ വൃത്തിയാക്കിയതായിരിക്കും. പ്രോട്ടീനുകള്‍ , നാരുകള്‍, കൊഴുപ്പുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍, ഫാറ്റി ആസിഡുകള്‍, നിരോക്സീകാരികള്‍ എന്നിവ സന്തുലിതമായും അപൂര്‍വമായ സംയോജനത്തിലും കാണപ്പെടുന്നതിനാല്‍ കീനോവ എന്തുകൊണ്ടും ഉയര്‍ന്ന പോഷകഗുണമുള്ള ഒരു ആഹാരമാണ്.

നന്നായി ഉറങ്ങാന്‍ ഇക്കാര്യങ്ങള്‍ അറിയുക

നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ ആവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ഉറക്കം വരാത്തതാണ് മിക്കവരുടെയും പ്രശ്‌നം. പ്രായപൂര്‍ത്തിയായവര്‍ പ്രതിദിനം ഏഴ് മണിക്കൂറും കൗമാരപ്രായക്കാര്‍ പത്ത് മണിക്കൂറും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വേണ്ടത്ര ഉറങ്ങിയിലെലങ്കില്‍ ക്ഷീണം മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം, പൊണ്ണത്തടി, ലൈംഗികതാല്‍പ്പര്യമില്ലായ്മ, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക പിരിമുറുക്കം, ശ്രദ്ധയില്ലായ്മ മൂലമുള്ള അപകടങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകും. ഉറക്കമില്ലായ്മ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ പ്രശ്‌നത്തിനു പരിഹാരം കാണാനാവും. അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ്പിലെ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന, നല്ല ഉറക്കത്തിനുള്ള മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. ബെഡ് റൂം ഒരു ഗുഹയിലേതുപോലെ നിശബ്ദവും ഇരുട്ടുള്ളതും നേരിയ തണുപ്പുള്ളതുമാക്കി മാറ്റണം.മുറിയിലേയ്ക്ക് കടന്നുവരുന്ന ശബ്ദത്തെ ഒഴിവാക്കാന്‍ ഇയര്‍ പ്ലഗുകള്‍ ഉപയോഗിക്കുക. കട്ടിയുള്ള കര്‍ട്ടന്‍ കൊണ്ടുമറച്ച് മുറി ഇരുട്ടുള്ളതാക്കാം.
  2. കിടക്കുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് എല്ലാ ജോലികളും തീര്‍ക്കുക. ടിവിയും മൊബൈല്‍ ഫോണുമൊക്ക പോലും ആ ഒരു മണിക്കൂറില്‍ ഉപയോഗിക്കാതിരിക്കുക. അത്യാവശ്യ വിളികള്‍ വരാനില്ലാത്ത പക്ഷം മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലാക്കി അലമാരയില്‍ സൂക്ഷിക്കുക. പ്രകാശം ചൊരിയുന്ന ചാര്‍ജറുകള്‍ ബെഡ്‌റൂമില്‍ ഉപയോഗിക്കാതിരിക്കുക.
  3. ഉറക്കക്കുറവുള്ളവര്‍ രാത്രിയില്‍ കിടക്കാന്‍ വൈകരുത്. കഴിവതും നേരത്തെ കിടക്കുന്നത് ശീലമാക്കുക. എല്ലാ ദിസവും ഒരേ സമയത്ത് ഉറങ്ങാന്‍ പോകുക.
  4. പുകവലി, കാപ്പി എന്നിവയുടെ ഉപയോഗം ഉറക്കത്തെ തടസ്സപ്പെടുത്തും. രാത്രിയില്‍ അവയുടെ ഉപയോഗം കുറയ്ക്കുക.
  5. പുസ്തകം വായിച്ചാല്‍ മിക്കവര്‍ക്കും ഉറക്കം വരും. ആ പഴയ വിദ്യയും പ്രയോഗിക്കാവുന്നതാണ്.
  6. ഫാന്‍ കറങ്ങുന്ന ശബ്ദം കേട്ടില്ലെങ്കില്‍ ഉറക്കം വരില്ല ചിലര്‍ക്ക്. അതുപോലെ എന്തെങ്കിലുമൊരു ശബ്ദം ഉറങ്ങുമ്പോള്‍ കേള്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അത്തരക്കാര്‍ക്ക് ഉപയോഗിക്കാന്‍ വൈറ്റ് നോയ്‌സ് എന്നൊരു സംഗതിയുണ്ട്. വൈറ്റ് നോയ്‌സ് മെഷീനുകള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാല്‍ ചെയ്യാവുന്ന വൈറ്റ് നോയ്‌സ് ആപ്ലിക്കേഷനുകളും ലഭ്യമാണ്.

എക്കിളിന്‍റെ കാരണങ്ങള്‍ അറിയാം

ഡയഫ്രംപേശിയുടെ ഹ്രസ്വമായ സങ്കോചങ്ങളാണ് എക്കിള്‍ .ഈ പേശികള്‍ തുടരെത്തുടരെ സങ്കോചിക്കുകയാണെങ്കില്‍ വോക്കല്‍ കൊടിനിടയിലുള്ള സുഷിരം അടയുകയും വായു അകത്തേക്ക് കടക്കുന്നത് എക്കിള്‍ ശബ്ദത്തോടെ ആകുകയും ചെയ്യും. ഈ അസ്വസ്ഥത കഴുത്തില്‍ നിന്നും നെഞ്ചു വരെ വ്യാപിക്കുകയും ചെയ്യും.

ഇത്ചിലപ്പോള്‍ പല രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കും.ന്യുമോണിയ,വൃക്കതകരാര്‍,രക്തത്തില്‍ ചില ഘടകങ്ങള്‍ വ്യാപിക്കുക എന്നിവ കാരണവും എക്കിള്‍ ഉണ്ടാകാം. എക്കിള്‍ അത്ര ഗുരുതരമല്ല. ഇതുണ്ടാകാനായുള്ള കാരണവും അത്രവ്യക്തമല്ല. വളരെ അപൂര്‍വമായി എക്കിള്‍ ചില ആരോഗ്യ പ്രശനങ്ങള്‍, സംസാരത്തിന് തടസ്സം,ഭക്ഷണം കഴിക്കാനും ഉറങ്ങാനും ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കാം.

ഇക്കിളിന്‍റെ കാരണങ്ങള്‍

പല കാരണങ്ങള്‍ കൊണ്ടും ഇക്കിള്‍ ഉണ്ടാകാം. ഒരു വ്യക്തി വേഗത്തില്‍ ഭക്ഷണം കഴിക്കുക,ഭക്ഷണത്തോടൊപ്പം വായുവും വിഴുങ്ങിയാല്‍ അത് ഇക്കിളില്‍ വന്നു ചേരാം

പുകവലി അല്ലെങ്കില്‍ ച്യൂയിങതിനൊപ്പം വായു ഉള്ളില്‍ കടക്കുന്നതും ഇക്കിളിനു കാരണമാകും

ഡയഫ്രത്തെഅസ്വസ്ഥമാക്കുന്ന തരത്തില്‍ ഭക്ഷണം അമിതമായി കഴിക്കുന്നതും ആല്‍ക്കഹോള്‍അല്ലെങ്കില്‍ കാര്‍ബണേറ്റ് പാനീയങ്ങള്‍ അമിതമായി കുടിക്കുന്നതും എക്കിള്‍ ഉണ്ടാക്കും .ഈ അവസരങ്ങളില്‍ വയര്‍ ഡയഫ്രത്തോട് ചേര്‍ന്നിരിക്കുകയും വികസിക്കുകയും ചെയ്യും.അപ്പോള്‍ ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുമ്പോള്‍ ശ്വാസതടസ്സസത്തിനു പകരം എക്കിള്‍ ഉണ്ടാകുന്നു.

ബ്രെയിന്‍സ്റെമ്മിലാണ് സ്ട്രോക്ക് അല്ലെങ്കില്‍ മസ്തിഷ്ക്ക ട്യൂമറുകള്‍ഉണ്ടാകുന്നത്.ചില ദീര്‍ഘകാല രോഗങ്ങളും ഇക്കിളിനു കാരണമാകും. മസ്തിഷ്ക്കട്രോമാ,മെനിഞ്ചറ്റിസ് തുടങ്ങിയവയും എക്കിള്‍ ഉണ്ടാക്കും

വാഗ്‌സ്അഥവാ ഫ്രുന്‍സ് നാഡികള്‍ക്ക് ക്ഷതം ഉണ്ടാകുമ്പോള്‍ എക്കിള്‍ ദീര്‍ഘകാലം നില്‍ക്കും. കരള്‍ രോഗം,അണുബാധ,വീക്കം, ഡയഫ്രത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ എക്കിള്‍ ഉണ്ടാക്കും.

ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ അസിഡിക് വ്യതിയാനം ഉണ്ടാക്കുകയും എക്കിള്‍ ഉണ്ടാക്കുകയും ചെയ്യും.

പുകവലി എക്കിള്‍ കൂടുതലായി ഉണ്ടാക്കുന്ന ഒന്നാണ്

കുഞ്ഞുങ്ങള്‍ക്ക് കരയുമ്പോഴോ ചിരിക്കുമ്പോഴോ എക്കിള്‍ ഉണ്ടാകാറുണ്ട്. ഇത് ആദ്യ വര്‍ഷങ്ങളില്‍കുഞ്ഞുങ്ങളില്‍ സാധാരണയാണ്. ചിലപ്പോള്‍ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്ളക്സ്എക്കിള്‍ ഉണ്ടാക്കാറുണ്ട്.

ഉത്കണ്ഠയും സമ്മര്‍ദ്ദവും ഹ്രസ്വവും നീണ്ടു നില്‍ക്കുന്നതുമായ എക്കിള്‍ ഉണ്ടാകാന്‍ കാരണക്കാരാണ് .

എക്കിളിന്‍റെ ലക്ഷണങ്ങള്‍

ഡയഫ്രത്തില്‍ അസ്വസ്ഥത ഉണ്ടാകുന്നതുമൂലം ഏതാനും സെക്കന്‍റുകളാണ് സാധാരണ എക്കിള്‍ ഉണ്ടാകാറുള്ളത്. ഇത് മനുഷ്യരില്‍ സാധാരണയായി കാണുന്നവയും ഏതൊരു ചികിത്സയും ആവശ്യമില്ലാതെ മാറുന്നതും ആണ്.

കുട്ടികള്‍ക്ക്എക്കിള്‍ നീണ്ടു നിന്നാല്‍ പീഡിയാട്രീഷനെ കാണിക്കുക. മുതിര്‍ന്നവര്‍ക്ക്എമെര്‍ജന്‍സി മെഡിക്കല്‍ ഡോക്ടറെയോ,ഇ എന്‍ ടി ,ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്, ന്യൂറോളജിസ്റ്റ് അല്ലെങ്കില്‍ സൈക്കോളജിസ്റ്റിനെ കാണിക്കുക

എപ്പോഴാണ് ഒരാള്‍ക്ക് ഇക്കിളിന് ചികിത്സ വേണ്ടത്?

എക്കിള്‍നിരന്തരമായി ശല്യം ചെയ്യുകയോ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ നില്‍ക്കുകയോ,ഭക്ഷണം കഴിക്കാനോ , സംസാരിക്കാനോ,ഉറങ്ങാനോ സാധിക്കാതെ വരികയോ, ഇക്കിളിനൊപ്പം ഛര്‍ദ്ദില്‍,വയറുവേദന ,രക്തം തുപ്പുക,എന്നിവ ഉണ്ടായാല്‍ ചികിത്സ ആവശ്യമാണ്.

എക്കിള്‍ മാറാനുള്ള വീട്ട് വൈദ്യങ്ങള്‍

ശ്വാസം നിയന്ത്രിച്ചു, ധാരാളം വെള്ളം കുടിച്ചു , ഉപ്പ് നാവില്‍ വച്ച്‌ അങ്ങനെ നിരവധി വിധത്തില്‍ എക്കിള്‍ മാറ്റാവുന്നതാണ് .

ശ്വാസം നിയന്ത്രിക്കുക/ പിടിച്ചു വയ്ക്കുക

പെട്ടെന്ന് ഒരു ഗ്ലാസ് വെള്ളം വേഗത്തില്‍ കുടിക്കുക

ആരെങ്കിലും നിങ്ങളെ പേടിപ്പിക്കുകയോ അതിശയിപ്പിക്കുകയോ ചെയ്യുക

ഉപ്പ് മണപ്പിക്കുക

അര സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ കോണ്‍ സിറപ്പ് നാവില്‍ വയ്ക്കുക . രണ്ടു മിനിറ്റിനിടയില്‍ 3 തവണ ഇത് ചെയ്യാവുന്നതാണ്

സാധാരണ എക്കിള്‍ തനിയെ മാറിക്കൊള്ളും. അല്ലെങ്കില്‍ വീട്ടു വൈദ്യം മതിയാകും.

പാര്‍ക്കിന്‍സണ്‍ രോഗത്തെ പ്രതിരോധിക്കാം

ജീവിതത്തില്‍ എന്നെങ്കിലും പാര്‍ക്കിന്‍സണ്‍ എന്ന അസുഖത്തെക്കുറിച്ച്‌കേള്‍ക്കാത്തവര്‍ വിരളമാണ്.  പ്രായമായവരില്‍ മാത്രമല്ല, പ്രായഭേദമന്യേ ബാധിക്കുന്ന രോ​ഗമാണിത്. ഒരു കപ്പ് ചായയെടുക്കുമ്പോള്‍, പേനനന്നായി പിടിക്കാന്‍ നോക്കുമ്പോഴൊക്കെ കൈവിറയല്‍ അനുഭവപ്പെട്ടാല്‍ കാര്യമാക്കേണ്ടതില്ല  എന്നാലിത് തീവ്രമാകുമ്പോഴാണ്​ ഗുരുതരമാകുക.

കൈവിറയല്‍ എന്നാലെന്താണ്?

ആരെയെങ്കിലും കണ്ടാല്‍ , ജനക്കൂട്ടത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഒക്കെആള്‍ക്കാര്‍ക്ക് ഇത്തരത്തില്‍ കൈവിറയല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പേടികൊണ്ട് മാത്രം വന്നതാണെന്ന് കരുതി ചികിത്സിക്കാതിരിക്കുമ്പോഴാണ് ഇവയൊക്കെ​ഗുരുതരമാകുക.

കൈകള്‍ക്ക് തുടര്‍ച്ചയായി വരുന്ന വിറയല്‍ ദൈനംദിനജീവിതത്തെ ബാധിക്കുമ്പോഴാണ് ഈ അസുഖം ​ഗുരുതരമാകുക. മസ്തിഷ്കത്തിലെ പ്രധാനഭാ​ഗങ്ങള്‍ക്ക് വരുന്ന നാഡീവ്യവസ്തയ്ക്ക് വരുന്ന ചില അപചയത്തെ തുടര്‍ന്നാണിത് സംഭവിക്കുന്നത്.

ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളുള്ള ചിലമരുന്നുകളുടെ ഉപയൊ​ഗത്തെ തുടര്‍ന്നും ദീര്‍ഘകാലത്തേയ്ക്ക് ഈ രോ​ഗംവരാറുണ്ട്. ഈ രോ​ഗം ബാധിച്ച്‌ കഴിഞ്ഞാല്‍ ഇടവേളകളില്ലാതെ ഈ രോ​ഗംവന്നുകൊണ്ടിരിക്കും , വിശ്രമവേളകളിലടക്കം വിറയല്‍ നിര്‍ത്താതെ വരും. ടെന്‍ഷന്‍ അധികരിക്കുമ്പോഴെല്ലാം ഇത്തരക്കാര്‍ക്ക് അസുഖം വളരെ കൂടുന്നതായി കണ്ട് വരാറുണ്ട്. ചലനങ്ങളിലെ ചടുലത നഷ്ട്ടപ്പെടുന്നത് പതിവാണ്. അതിനാല്‍സാധാരണ കാര്യങ്ങള്‍ ചെയ്യുവാന്‍ പോലും ഇത്തരക്കാര്‍ പാടുപെടും.

പാര്‍ക്കിന്‍സണ്‍ രോ​ഗം ബാധിച്ചര്‍ക്ക് വീട്ടില്‍തന്നെ ചെയ്യാവുന്ന മാര്‍​ഗങ്ങള്‍

ലാവെന്‍ഡര്‍ ഓയില്‍ എല്ലായ്പ്പോഴും കരുതുക എന്നത് വളരെ നല്ല മാര്‍​ഗമാണ്. വെള്ളവുമായി ഏതാനും തുള്ളി ലാവെന്‍ഡര്‍ യോജിപ്പിച്ച്‌ ഇന്‍ഹേലി​ങ് നടത്തുന്നത് വഴി ഒട്ടേറെ മാറ്റങ്ങളുണ്ടാകുന്നു. ഒന്നോ രണ്ടോ പ്രാവശ്യം ഇത്തരത്തില്‍ ഓരോദിനവും ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ഇന്‍ഹേലിംങ് നടത്തുന്നത് നാഡീസംബന്ധമായ രോ​ഗങ്ങളെ കുറക്കാന്‍ അത്യുത്തമമാണ്. ലാവെന്‍ഡറിന്‍റെ ​ഗുണത്താല്‍മനോസംഘര്‍ഷം, അമിതമായ ഉത്കണ്ഠ, അമിത ആകാംക്ഷ, എന്നിവയെയെല്ലാം പടിക്ക്പുറത്താക്കുന്നു. ഇത്തരത്തില്‍ ശരീരത്തില്‍ അത്ഭുതകരമായ ഒട്ടേറെമാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ലാവെന്‍ഡര്‍ ഉപയോ​ഗിക്കുന്നത് വഴി കഴിയുന്നു.

ഇതേപോലെതന്നെ ഉപയോ​ഗിക്കാവുന്ന ഒന്നാണ് ചമോമില്‍ ഓയില്‍. ലാവെന്‍ഡര്‍ പോലെ ഒട്ടേറെ ​ഗുണങ്ങളുള്ളതാണ് ഇതും. മാനസിക സംഘര്‍ഷത്തെ ലഘൂകരിച്ച്‌ നിങ്ങളെ ഊര്‍ജസ്വലരാക്കി തീര്‍ക്കും. ഇത്തരത്തിലൊന്നും അല്ലാതെ വിറ്റാമിന്‍റെ കുറവ്മൂലം വരുന്ന വിറയലും സധാരണമാണ്. ശരീരത്തിന് ആവശ്യത്തിനുള്ള വിറ്റാമിന്‍സ് ലഭിക്കാത്തതു മൂലം ഈ ഒരു അവസ്ഥയിലേക്ക് എത്തിപ്പെടു്നനതാണ് ഭൂരിഭാ​ഗവും.

വിറ്റാമിന്‍ b 12 ന്‍റെ അഭാവമാണ് ഇതില്‍ പ്രധാനമായുള്ളത്. നാഡീ വ്യൂഹങ്ങളുടെ സു​ഗമമായ പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ഈ വിറ്റാമിന്‍റെ അപര്യാപ്തത നമ്മുടെ ശരീരത്തെയും, പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിക്കുന്നു.വിറ്റാമിന്‍ b 1 ന്‍റെ അഭാവവും വിറയലിന് കാരണമായി തീരുന്നുണ്ട്.

വിറ്റാമിന്‍റെ അപര്യാപ്തത

പോഷക സമ്പുഷ്ടമായ ആഹാരത്തിലൂടെ ഈ വിറയല്‍ രോ​ഗത്തെ ഒരു പരിധി വരെ അകറ്റിനിര്‍ത്താവുന്നതാണ്. ചീസ്, പാല്‍ ഉത്പന്നങ്ങള്‍, ഇലക്കറികള്‍, സൂര്യകാന്തിപുഷ്പത്തിന്റെ വിത്ത് ഉപയോ​ഗിക്കുന്നതു വഴിയൊക്കെ ഈ വിറ്റാമിന്‍റെ അപര്യാപ്തത നികത്തപ്പെടും. നിത്യേന ഇവ ഭക്ഷണത്തില്‍ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. വിറ്റാമിനുകളും, മറ്റ് പോഷകങ്ങളും നിറഞ്ഞസമ്പുഷ്ടമായ ആഹാരരീതി പിന്തുടരുക എന്നത് അതീവ പ്രാധാന്യമര്‍ഹിക്കുന്നു. വിശക്കുമ്പോളെന്തും കഴിക്കുന്ന രീതി  മാറ്റി നിര്‍ത്തി ആരോ​ഗ്യകരമായ ആഹാരരീതി തുടരാന്‍ പറയുന്നത് അതിനാലാണ്.

കൊളസ്ട്രോള്‍ അധികരിക്കും, ശരീരത്തിന് ഹാനികരം എന്നെല്ലാം പറ‍ഞ്ഞ് നമ്മള്‍ മാറ്റി നിര്‍ത്തുന്നതില്‍ മുന്‍പന്തിയിലുള്ള , നമ്മുടെ നാടുകളില്‍ സുലഭമായി കിട്ടുന്ന വെളിച്ചെണ്ണ ഏറ്റവും നല്ല മരുന്നാണ്. വിര്‍ജിന്‍കോക്കനട്ട് ഓയില്‍ ആഹാരത്തില്‍ ദിനവും ഉള്‍പ്പെടുത്തുന്നത് വഴി വിറയല്‍ രോ​ഗം ബാധിച്ചവര്‍ക്ക് അവരുടെ രോ​ഗശമനത്തിനായി ഈ എണ്ണ ഉപയോ​ഗിക്കാം. ആഹാരത്തില്‍ ഉള്‍പ്പെടുത്തിയോ, അതുമല്ലെങ്കില്‍ ഓരോ ടീസ്പൂണ്‍ വീതമോ ഇത് കഴിക്കാവുന്നതാണ്. നിത്യേനയുള്ള ഉപയോ​ഗം വഴി കാര്യമായ മാറ്റം ഈ അസുഖം ബാധിച്ചവരില്‍ കാണുവാന്‍ കഴിയും.

ഏറെ ലഭ്യതയുള്ള എന്നാല്‍നാം കാര്യമായ ശ്രദ്ധ കൊടുക്കാത്ത വെളിച്ചെണ്ണ പോലും ഇത്തരം രോ​ഗങ്ങള്‍ക്കുള്ള നല്ല മരുന്നാണ്. ആദ്യമാദ്യം ശരീരത്തില്‍ഏതെങ്കിലും ഒരു ഭാ​ഗത്ത് മാത്രം പ്രകടമാകുന്ന വിറയല്‍ ക്രമേണ ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിലും എത്തുന്നു. ശരീരത്തിന്‍റെ തുലനാവസ്ഥയ്ക്ക് കാര്യമായമാറ്റം വരുന്നതിനാല്‍ ഇരിക്കുന്നതിനും, നടക്കുന്നതിനുമെല്ലാം രോ​ഗി വല്ലാതെ ബുദ്ധിമുട്ടും. ഈ രോ​ഗത്തിന്‍റെ നാലാംഘട്ടം അഥവാ അവസാന ഘട്ടത്തിലെത്തുമ്പോള്‍ രോഗിക്ക് എല്ലാ കാര്യങ്ങള്‍ക്കും പരസഹായം വേണ്ടി വരുന്നു. ഇരിക്കുന്നതിനും നടക്കുന്നതിനും എല്ലാം ഇത്തരത്തില്‍ മറ്റൊരാളുടെ സഹായം തേടേണ്ടി വരും.

പാര്‍ക്കിന്‍സണ്‍രോ​ഗം തീവ്രമാകുന്തോറും ഇതിന്‍റെ പ്രത്യാഘാതമെന്നോണം മറവിരോ​ഗവും, ചിലരില്‍ അപൂര്‍വ്വമായെങ്കിലും പെരുമാറ്റ വൈകല്യങ്ങളും കാണപ്പെടും .പാര്‍ക്കിന്‍സണ്‍ രോ​ഗത്തിന്‍റെ അനുബന്ധമായി വരുന്ന മറവി രോ​ഗം എല്ലാവരിലും തന്നെ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ അപൂര്‍വ്വമായെങ്കിലും ചിലരില്‍ മറവി രോ​ഗവും തീവ്രമാകാറുണ്ട്. വീഴ്ച്ചയാണ്പാര്‍ക്കിന്‍സണ്‍ രോ​ഗികള്‍ നേരിടുന്ന മറ്റ് പ്രധാന പ്രശ്നങ്ങളിലൊന്ന് ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടപെടുന്നതിനാല്‍ കൈകലുകള്‍ ഉറപ്പിച്ച്‌വയ്ക്കാനാകാതെ മറിഞ്ഞ് വീഴും. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു ..

പാര്‍ക്കിന്‍സണ്‍ രോ​ഗത്തിന്‍റെ ഭാ​ഗമായിചിലരില്‍ ഭാഷ കൈകര്യം ചെയ്യുന്നതിനുള്ള കാലതാമസം, ആശയവിമയത്തിനുള്ള ബുദ്ധിമുട്ട് എന്നിവയൊക്കെ സര്‍വ്വ സാധാരണമാണ് . ഇതെല്ലാം ചിലരോ​ഗികളില്‍അങ്ങേയറ്റം തീവ്രമാകാറുമുണ്ട്. വികാരങ്ങള്‍ ഫലപ്രദമായി പ്രകടിപ്പിക്കാനുള്ള കഴിവ് ഇത്തരം രോ​ഗം ബാധിച്ചവരില്‍ പലര്‍ക്കും നഷ്ട്ടമാകാറുണ്ട്. പാര്‍ക്കിന്‍സണ്‍ രോ​ഗം ബാധിച്ചവരില്‍ ഈ അവസ്ഥകളെല്ലലാം ഏറിയും കുറഞ്ഞുമിരിക്കും .

എല്ലാക്കാലത്തും പരിപൂര്‍ണ്ണമായിമാറ്റിയെടുക്കാനാകുന്ന രോ​ഗങ്ങളില്‍ പാര്‍ക്കിന്‍സണ്‍ രോ​ഗം കടന്നുവരാറില്ല, പകരം ചിട്ടയോടെയുള്ള ആഹാരക്രമവും, ചികിത്സയോടെയും ഒരുപരിധി വരെ ഈ രോ​ഗത്തിന്റെ തീവ്രത കുറക്കാനാകും. ലാവെന്‍ഡര്‍ ഓയില്‍പോലുള്ളവ കൃത്യമായി ഉപയോ​ഗിച്ച്‌ ഒരു പരിധിവരെ രോ​ഗ ശമനത്തിന്‍റെ കാഠിന്യംകുറക്കാനാകും.

മാതളനാരങ്ങയുടെ ഔഷധഗുണങ്ങള്‍

മാതളനാരങ്ങയില്‍ ആന്‍റി ഓക്സിഡെന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍  ഫ്രീറാഡിക്കലുകളില്‍ നിന്നും ശരീര കോശങ്ങളെ സംരക്ഷിക്കാന്‍ മാതളത്തിന് കഴിയുന്നു. അന്തരീക്ഷ മലിനീകരണം കൊണ്ടും മറ്റും ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി യൗവ്വനം നിലനിര്‍ത്താന്‍ മാതളം സ്ഥിരമായി കഴിക്കുന്നവര്‍ക്ക് സാധിക്കും.

നിങ്ങളുടെ ശരീരത്തിന് പുറമെ മുറിവോ ചതവോ ഉണ്ടാവുമ്പോള്‍ രക്തം കട്ടപിടിച്ച്‌ മുറിവുകള്‍ വേഗത്തില്‍  ഉണങ്ങുന്നു. എന്നാല്‍ ഹൃദയമുള്‍പ്പെടെയുള്ള ആന്തരാവയവങ്ങളില്‍ രക്തംകട്ടപിടിച്ചാല്‍ സ്ഥിതി മാറും. മരണം വരെ സംഭവിക്കും. അതിനാല്‍ ശരിയായ രക്തചംക്രമണം അത്യാവശ്യമാണ്. മാതളത്തിലെ ആന്‍റി ഓക്സിഡെന്‍റുകള്‍ രക്തശുദ്ധി വര്‍ദ്ധിപ്പിച്ച്‌ ആന്തരാവയവങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നു.

അനാരോഗ്യകരമായ ജീവിതരീതികളുടെ ഫലമായി വാര്‍ദ്ധക്യത്തില്‍ എത്തുമ്പോഴേക്കും രക്തക്കുഴലുകളില്‍ കൊഴുപ്പും മറ്റും അടിഞ്ഞുകൂടി പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങും. മാതളനാരങ്ങയിലെ ആന്‍റിഓക്സിഡെന്‍റുകള്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നതിനാല്‍ രക്തപ്രവാഹം സുഗമമാവുകയും തെറോസ്ക്ലീറോസിസ് അടക്കമുള്ള ഒരുപാട് രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു.

പ്രൊസ്റ്റേറ്റ് കാന്‍സര്‍ തടയാന്‍ മാതള ജ്യൂസിന് കഴിയുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കാന്‍സര്‍ബാധിത കോശങ്ങള്‍ പെരുകുന്നത് തടയാന്‍ മാതള ജ്യൂസ് ഉപയോഗപ്പെടുത്തിയ പരീക്ഷണങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിരുന്നു. അതുപോലെ ഹൃദ്രോഗങ്ങള്‍ അകറ്റാനും മാതളം സഹായിക്കും. ആയുര്‍വേദത്തില്‍ ഹൃദ്രോഗങ്ങള്‍ക്ക് മരുന്നായി മാതളം ഉപയോഗിക്കുന്നുമുണ്ട്.

വെണ്ടയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍

രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് സഹായകമാകുന്നതാണ് വെ​ണ്ട​യ്ക്ക​യി​ലെ വി​റ്റാ​മി​ന്‍ സി . രോ​ഗാ​ണു​ക്ക​ളോടു പോ​രാ​ടു​ന്ന​തി​നു കൂ​ടു​ത​ല്‍ വെളു​ത്ത ര​ക്താ​ണു​ക്ക​ളെ സൃ​ഷ്ടി​ക്കാ​ന്‍ വി​റ്റാ​മി​ന്‍ സി​ പ്രേ​ര​ണ​ ചെ​ലു​ത്തു​ന്നു. ജ​ല​ദോ​ഷം, ചു​മ തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ പൊരുതി ജയിക്കുന്നു. ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ്രത്യേ​കി​ച്ചും ആസ്മയില്‍ നി​ന്ന് രക്ഷ നേ​ടു​ന്ന​തി​ന് വെണ്ട​യ്ക്ക​യി​ലു​ള​ള ആ​ന്‍​റി​ഓ​ക്സി​ഡ​ന്‍​റു​ക​ളും വി​റ്റാ​മി​ന്‍സി​യും സ​ഹാ​യിക്കുന്നു. ര​ക്ത​സമ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വെ​ണ്ട​യ്ക്ക​യി​ലു​ള്ള പൊട്ടാ​സ്യം ഏറെ ഗുണകരമാണ്. ര​ക്തം കട്ട​പി​ടി​ക്കു​ന്ന​തി​നും ആ​ര്‍ട്ടീരി​യോ സ്ളീ​റോ​സി​സി​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ല്‍ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ള്‍ രക്ത​ത്തി​ലെ സെ​റം കൊ​ള​സ്ട്രോ​ള്‍ നി​ല കു​റ​യ്ക്കു​ന്ന​തി​നു ഫലപ്രദമാണ്. വെ​ണ്ട​യ്ക്ക​യി​ല്‍ സോ​ഡി​യം കു​റ​വും, പൊട്ടാ​സ്യം കൂടുതലുമാണ്. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ തോ​ത് സം​തു​ല​നം ചെ​യ്തു നി​ര്‍​ത്തു​ന്ന​തി​ല്‍ പൊട്ടാ​സ്യ​ത്തി​നു പ​ങ്കു​ണ്ട്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ന്‍ എ ​എ​ന്ന ആ​ന്‍​റി​ഓ​ക്സി​ഡ​ന്‍​റ് ചര്‍​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു.  ചു​ളി​വു​ക​ള്‍ നീ​ക്കു​ന്നു.പാ​ടു​ക​ളും കു​രു​ക്ക​ളും കു​റ​യ്ക്കു​ന്നു. ച​ര്‍​മ​കോ​ശ​ങ്ങ​ള്‍​ക്കു കേ​ടു​പാ​ടു വ​രു​ത്തു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ  വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ന്‍​റി​ഓ​ക്സി​ഡ​ന്‍​റു​ക​ള്‍ നി​ര്‍​വീ​ര്യ​മാ​ക്കു​ന്നു.
സ്ത്രീ​ക​ളു​ടെ  ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗുണകരമാണ്. പ്ര​ത്യേ​കി​ച്ചു ഗ​ര്‍​ഭി​ണി​ക​ളു​ടെ. ഭ്രൂ​ണാ​വ​സ്ഥ​യി​ല്‍ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ല്‍ ഫോ​ളേ​റ്റു​ക​ള്‍ ധാ​രാ​ളമുണ്ട്`. ഗ​ര്‍​ഭ​സ്ഥ​ശി​ശു​വിന്‍റെ ന്യൂ​റ​ല്‍ ട്യൂ​ബി​നെ ത​ക​രാ​റി​ല്‍ നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും ഫോ​ളേ​റ്റു​ക​ള്‍ അ​വ​ശ്യമാണ്. 4 മുതല്‍ 12 വരെആ​ഴ്ച​ക​ളി​ലെ ഗ​ര്‍​ഭ​കാ​ല​ത്താ​ണ് ഫോ​ളി​ക്കാ​സി​ഡ് വേ​ണ്ടി​വ​രു​ന്ന​ത്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ഇ​രു​മ്പും ഫോ​ളേ​റ്റും ഹീ​മോ​ഗ്ലോ​ബിന്‍റെ നി​ര്‍​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. ഗ​ര്‍​ഭ​കാ​ല​ത്തെ വി​ള​ര്‍​ച്ച ത​ട​യു​ന്ന​തി​നും അ​തു സ​ഹാ​യ​കം.  അ​തി​നാ​ല്‍ ഗ​ര്‍​ഭി​ണി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ല്‍ വെ​ണ്ട​യ്ക്ക പ​തി​വാ​യി ഉ​ള്‍​പ്പെ​ടു​തുന്നത് നന്നായിരിക്കും.

മൈഗ്രേന് പരിഹാരം വീട്ടില്‍ തന്നെ

മൈഗ്രേന്‍ ഇന്ന് സര്‍വസധാരണമായ ഒരു അസുഖമായി മറിയിട്ടുണ്ട്. നമ്മുടെ ജീവിത ശൈലിയും ജോലിയും സ്ട്രെസ്സുമെല്ലാമാണ് മൈഗ്രേനിന് പ്രധാന കാരണം അസഹ്യമായ വേദനയാണ് മൈഗ്രേന്‍ ഉണ്ടാക്കുക. ഇതില്‍ നിന്നും രക്ഷ നേടുന്നതിന്പലരും സ്ഥിരമായി വേദനാ സംഹാരികള്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇത് അപകടകരമാണ്.നമ്മുടെ നാഡീ വ്യവസ്ഥയെ ഇത് സാരമായി തന്നെ ബാധിക്കും.

മൈഗ്രേന്‍ ഉണ്ടാക്കുന്ന വേദനയെ ചെറുക്കാന്‍ നമ്മുടെ അടുക്കളയില്‍ തന്നെ ചില നാടന്‍മര്‍ഗങ്ങള്‍ ഉണ്ട്. ശരീരത്തെ ദോഷകരമായി ബധിക്കാതെ ഇത് വേദന കുറക്കും. ഇഞ്ചിക്ക് ഇതിന് പ്രത്യേക കഴിവുണ്ട്. ഇഞ്ചി കട്ടന്‍ചായയില്‍ ചേര്‍ത്ത്കുടിക്കുന്നത് മൈഗ്രൈന്‍ വേദന അകറ്റാന്‍ സഹാ‍യിക്കും.

മറ്റൊന്ന് മുന്തിരി ജ്യൂസ് കുടിക്കുന്നതാണ്. മധുരം ചേര്‍ക്കാതെ വേണം മുന്തിരി ജ്യൂസ് കുടിക്കാന്‍. ഇത് . നാഡികളില്‍ പ്രവര്‍ത്തിച്ച്‌ വേദന കുറക്കാ‍ന്‍ സഹായിക്കും.

കറുവപട്ട അരച്ച്‌നെറ്റിയില്‍ പുരട്ടുന്നതും വേദന കുറക്കാന്‍ നല്ലതാണ്.

ഗോള്‍ബ്ലാഡര്‍ സ്റ്റോണ്‍: അറിയേണ്ട കാര്യങ്ങള്‍

എന്താണ് ഗോള്‍ബ്ലാഡര്‍ സ്റ്റോണ്‍ ? കരള്‍ അമിതമായി പിത്തരസം ഉല്‍പാദിപ്പിക്കുന്നത്, ബിലിറൂബിന്‍റെ  അളവു കൂടുന്നത്, പിത്തസഞ്ചിയില്‍നിന്നും കൃത്യമായ ഇടവേളകളില്‍ പിത്തരസം പുറന്തള്ളാതിരിക്കുക എന്നിവയെല്ലാം ഗോള്‍ബ്ലാഡര്‍ സ്റ്റോണുകള്‍ക്ക് കാരണമാകും.

കരളിന് അടിയില്‍ വലതുവശത്തായി സ്ഥിതി ചെയ്യുന്ന ഗോള്‍ബ്ലാഡറിന്‍റെ ജോലി പിത്തരസംസൂക്ഷിക്കുകയും അത് കുറുക്കിയെടുക്കുകയും ചെയ്യുക എന്നതാണ്. ദഹനത്തിന്സഹായിക്കുകയാണ് പിത്തരസം ചെയ്യുന്നത്. പിത്തരസം കൊഴുപ്പിനെ ചെറിയഘടകങ്ങളാക്കി ദഹനപ്രക്രിയ എളുപ്പമാക്കുന്നു.

പിത്തരസം അമിതമായാല്‍ ചര്‍ദ്ദി, മാനസിക സമ്മര്‍ദ്ദം പോലുളള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. കൊളസ്ട്രോള്‍, ബിലിറൂബിന്‍, ബെല്‍സോള്‍ട്ട് എന്നിവയുടെ അളവ് കൂടുന്നത് പിത്തസഞ്ചിയില്‍ കല്ലുകള്‍ ഉണ്ടാകാന്‍ ഇടയാക്കും. കല്ല്  വലുതാകുമ്പോള്‍ വേദന കൂടുകയും ചെയ്യും. തുടര്‍ന്നാണ് കല്ല് നീക്കംചെയ്യേണ്ടി വരുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജീവിതശൈലിയില്‍മാറ്റം വരുത്തണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അതുപോലെതന്നെ എണ്ണ വെണ്ണ, പ‍ഞ്ചസാര എന്നിവ അമിതമായി അടങ്ങിയവയും, ജങ്ക് ഫുഡുകളും ഒഴിവാക്കുക. കഫീന്‍ കലര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കുക. വെള്ളം ധാരാളംകുടിക്കുക. ദഹിക്കാന്‍ പ്രായസമുളള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൃത്യമായിവ്യായാമം ചെയ്യുക.

കക്കിരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

നമുക്ക് നിത്യവും ആവശ്യമായ വിറ്റാമിനുകളില്‍ മിക്കതും കക്കിരിക്കായിലുണ്ട്. വിറ്റാമിന്‍ B, B2, B3, B5, B6, ഫോളിക് ആസിഡ്, വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്… ക്ഷീണം തോന്നുമ്പോള്‍ കക്കിരിക്ക സ്വല്‍പ്പം ഉപ്പ് വിതറി കഴിക്കുക.ആശ്വാസം തോന്നും. നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച്‌ക ക്കിരിക്കാ കഷണങ്ങള്‍ കഴിക്കുക. ഉണരുമ്പോള്‍ സമാധാനമുണ്ടാവും. ശരീരത്തില്‍ കുറവുവരുന്ന പോഷകാംശങ്ങള്‍ നികത്താന്‍ കക്കിരിക്കയ്ക്ക് കഴിവുണ്ട്. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കക്കിരിക്ക കുരുമുളകും ഉപ്പും വിതറി കഴിക്കുക.വയറും നിറയും കൊഴുപ്പ് കൂടുകയുമില്ല. ഭക്ഷണമെന്നതിലപ്പുറം ഗുണങ്ങളുണ്ട് കക്കിരിക്കയ്ക്ക്. വായനാറ്റം തടയാന്‍ ഉത്തമം. ഭക്ഷണശേഷം ഒരുകഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി 30 സെക്കന്‍ഡ് സൂക്ഷിക്കുക.
ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുന്നു. നല്ലൊരു ഫേഷ്യല്‍ ഒരുക്കാനും കക്കിരിക്ക ധാരാളം. തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെമുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക. ഇതില്‍നിന്ന് വരുന്ന ആവി മുഖത്ത്തട്ടണം.  ചര്‍മം ഫ്രഷ് ആവും.

പള്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ശ്വാസനാളസമ്മര്‍ദ്ദം

പള്‍മിനറി ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ശ്വാസനാളസമ്മര്‍ദ്ദം എന്ന രോഗാവസ്ഥ നിങ്ങളുടെ ശ്വാസകോശത്തെയും വലതുഭാഗത്തെ ഹൃദയധമനികളെയും ബാധിക്കുന്ന മാരകമായൊരു രോഗാവസ്ഥയാണ്. അമിതമായ രക്തസമ്മര്‍ദമാണ് ഉതുണ്ടാവാനുള്ള പ്രധാനകാരണം.

പലതവണ ഇങ്ങനെയുണ്ടാകുന്നത് വഴി നിങ്ങളുടെ ഹൃദയപേശികള്‍ ദുര്‍ബലപ്പെടുകയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവാന്‍ കാരണമാകുകയും ചെയ്യുന്നു. മറ്റൊരു തരത്തിലുള്ള ശ്വാസനാള സമ്മര്‍ദ്ദങ്ങള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥകളാണ്. നാളുകള്‍ കടന്നു പോകുന്തോറും ഇത് വളരെ മോശമായും അപകടകരമായും ഭവിച്ചേക്കാം. ചുരുക്കം ചില ശ്വാസനാള സമ്മര്‍ദ്ദങ്ങള്‍ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തവയാണ്. ഇത്തരം അവസ്ഥയില്‍ ചികിത്സ കൊണ്ട് രോഗലക്ഷണങ്ങളെ  കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും മാത്രമേ സാധിക്കുകയുള്ളൂ.

ലക്ഷണങ്ങള്‍

ശ്വാസനാള സമ്മര്‍ദ്ദത്തിന്‍റെ  പ്രധാന ലക്ഷണങ്ങള്‍ അതിന്‍റെ ആദ്യനാളുകളില്‍ ഒരുപക്ഷേ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വരും. വളരെ പതുക്കെയാണ് ഇത് ശരീരത്തില്‍ വേരുറപ്പിക്കുന്നതും പടര്‍ന്നു പിടിക്കുന്നതും. രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതുടങ്ങാനായി ഒരുപക്ഷേ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവന്നേക്കാം. രോഗം കൂടുതല്‍ വികസിക്കുമ്പോള്‍, ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നതും കൂടുതല്‍ വഷളാകുന്നതും കാണാനാവും.

ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍

ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന അപര്യാപ്തത (ശ്വാസതടസം) - തുടക്കത്തിലിത് വ്യായാമം ചെയ്യുമ്പോള്‍ മാത്രമായിരിക്കും. പിന്നീട് വിശ്രമിക്കുന്ന വേളയിലും വെറുതെയിരിക്കുമ്പോഴുമൊക്കെ അനുഭവപ്പെടും.

തളര്‍ച്ച, തലകറക്കം അല്ലെങ്കില്‍ മോഹാലസ്യം, നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്ന അവസ്ഥ അല്ലെങ്കില്‍ നെഞ്ചുവേദന

കണങ്കാല്‍ വേദന, അടിവയറ്റിലെ വേദന, നിങ്ങളുടെ ചുണ്ടുകള്‍ക്ക് ഉണ്ടാകുന്ന നിറവ്യത്യാസം, ഹൃദയമിടിപ്പിലും നാഡീതുടിപ്പിലും ഉണ്ടാവുന്ന അസന്തുലിതമായ വര്‍ദ്ധനവ്

കാരണങ്ങള്‍

നമ്മുടെ ഹൃദയത്തിന്‍റെ മുകള്‍ഭാഗത്തും താഴെ തട്ടിലുമായി ഈരണ്ട് അറകള്‍ വീതമുണ്ട്. ഇവയെ അട്രിയ എന്നും വെന്‍ട്രിക്കിള്‍സ് എന്നുമാണ് പറയാറ്. ഓരോ തവണയും നിങ്ങളുടെ ഹൃദയത്തിലൂടെ രക്തം കടന്നുപോകുമ്പോള്‍ താഴെ വലതുഭാഗത്തുള്ള വെന്‍ട്രിക്കിള്‍ അറ ഒരു വലിയ രക്തക്കുഴലിലൂടെ (പള്‍മനറി ആര്‍ട്ടറി )രക്തം ശ്വാസകോശത്തിലേക്ക് കടത്തിവിടുന്നു.

ശ്വാസകോശത്തില്‍ എത്തുന്ന രക്തം ഓക്സിജനെ വലിച്ചെടുത്ത ശേഷം കാര്‍ബണ്‍ ഡയോക്സൈഡിനെ പുറന്തള്ളുന്നു.അതിനുശേഷം ഓക്സിജനടങ്ങിയ ഈ രക്തം രക്തക്കുഴലിലൂടെ ഒഴുകി വലതുഭാഗത്തെ ഹൃദയധമനികളിലേക്ക് എത്തിച്ചേരുന്നു. സാധാരണ നിലയില്‍ രക്തം വളരെ എളുപ്പത്തില്‍ തന്നെ ശ്വാസകോശത്തിലേക്ക് പ്രവഹിച്ചെത്താറുണ്ട്. അതുകൊണ്ടുതന്നെ ശ്വാസകോശത്തിലെ രക്തസമ്മര്‍ദ്ദം പൊതുവേ താഴ്ന്നതായിരിക്കും

പള്‍മോണറി ഹൈപ്പര്‍ടെന്‍ഷന്‍ എന്ന രോഗമുള്ളവര്‍ക്ക് ഈയവസ്ഥയില്‍ രക്തസമ്മര്‍ദ്ദം ഉയരുകയും ശ്വാസകോശ ധമനികളിലെ കോശങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയുംചെയ്യുന്നു. ഈ മാറ്റം ധമനിയുടെ ചുവരുകളെ കട്ടിയുള്ളതാക്കി തീര്‍ക്കുകയും കൂടുതല്‍ കോശങ്ങളെ രൂപപ്പെടുത്തുകയും ചെയ്യുന്നു.

ശ്വാസനാളധമനികളില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ രക്തചംക്രമണത്തെ കുറയ്ക്കുകയും രക്തക്കുഴലില്‍ വച്ച്‌ രക്തം കട്ടപിടിപ്പിക്കാനും കാരണമാകുന്നു. ഇതുവഴി ശ്വാസനാളത്തിലെ രക്തസമ്മര്‍ദ്ദം ഉയരുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യുന്നു.

രക്തസംബന്ധമായ രോഗങ്ങള്‍

ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന അസുഖങ്ങളായ സാര്‍ക്കോയ്ഡോസിസ് പോലുള്ള രോഗങ്ങള്‍ വരാന്‍ ഇത് കാരണമായേക്കും. പോഷകസമ്മന്തമായ രോഗങ്ങള്‍ വരാനും വളരെയധികം സാധ്യതയുണ്ട്.  ശ്വാസനാളത്തില്‍ മുഴകള്‍ വരാന്‍ കാരണമാകുന്നു. എയ്സന്‍മെന്‍ജര്‍ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. ശ്വാസനാളത്തിലെസമ്മര്‍ദ്ദം മൂലം ഉണ്ടാകാനിടയുള്ള മാരകമായൊരു ഹൃദയസംബന്ധരോഗമാണ്എയ്സന്‍മെന്‍ജര്‍ സിന്‍ഡ്രോം. ഇത് ഹൃദയനാളത്തിന്റെ താഴെതട്ടിലുള്ള രണ്ട്അറകളിലും വലിയ ദ്വാരങ്ങള്‍ സൃഷ്ടിക്കുന്നു. ഈ ദ്വാരം നിങ്ങളുടെ ഹൃദയത്തില്‍ അസന്തുലിതമായ രക്തചക്രമണത്തിന് കാരണമാകുന്നു. ഓക്സിജനെ ഹൃദയത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ചുവന്ന രക്താണുക്കള്‍ ഓക്സിജ രഹിതമായ രക്തവുമായി ഇടകലര്‍ന്ന് പ്രതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഈയവസ്ഥയില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കടന്നു ചെല്ലണ്ട രക്തം ശ്വാസകോശത്തിലേക്ക് തിരിച്ചുവന്ന് ശ്വാസകോശധമനികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യുന്നു.

അപകടസാധ്യതയേറിയതും ശ്രദ്ധിക്കേണ്ടതുമായ ഘടകങ്ങള്‍

ചുവടെപ്പറയുന്ന ഇത്തരം സാഹചര്യങ്ങളെ നേരിടുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്

നിങ്ങള്‍ ശ്വാസകോശസംബന്ധമായ രോഗമുള്ള യുവാക്കളാണെങ്കില്‍

നിങ്ങള്‍ അമിതഭാരം ഉള്ളവരാണെങ്കില്‍

നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ രോഗം മുന്‍പുണ്ടായിട്ടുണ്ടെങ്കില്‍.

കൊക്കെയിന്‍ പോലെയുള്ള നിയമവിരുദ്ധമായ മയക്കുമരുന്നുകള്‍ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍

വിശപ്പകറ്റിനിര്‍ത്താനുള്ള മരുന്നുകള്‍ നിങ്ങള്‍ കഴിക്കുന്നുണ്ടെങ്കില്‍

ഇത്തരം സാഹചര്യങ്ങളെ നേരിടുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കും ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്

വാനിലയുടെ ആരോഗ്യഗുണങ്ങളറിയൂ.

ബുദ്ധി: നിങ്ങളെ ബുദ്ധികൂര്‍മതയുള്ളവരാക്കാന്‍ വാനില സഹായിക്കും. മാനസികശേഷി മികച്ചതാക്കാന്‍ കഴിയും എന്നതാണ്‌ വാനിലയുടെ പ്രധാനഗുണം. ചിന്താശേഷി മെച്ചപ്പെടുത്താന്‍ വളരെ നാളുകളായി ഉപയോഗിക്കുന്ന ഒരുമികച്ച ഒരു ആന്‍റിഓക്‌സിഡന്റാണ്‌ ഇത്‌.

പ്രതി-ജ്വലനം : വാനിലയ്‌ക്ക്‌പ്രതിജ്വലന ശേഷിയുണ്ട്‌ എന്നതാണ്‌ ഇതിന്റെ മറ്റൊരു ഗുണം. ഈ ഗുണമുള്ള ഇഞ്ചിപോലുള്ളവയില്‍ നടത്തിയിരിക്കുന്ന പഠനം വാനിലയില്‍ നടത്തിയിട്ടില്ല എങ്കിലും വളരെ മികച്ച ഫലമാണ്‌ ഇവ നല്‍കുന്നത്‌. ജ്വലനം ചിന്താശേഷിയെ ഒരു പരിധി വരെ ബാധിക്കും എന്നാല്‍ വാനില ഇതിന്‌ പരിഹാരം നല്‍കും.

നാഡിവ്യവസ്ഥ : നാഡിവ്യവസ്ഥയില്‍ വാനില മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.അപസ്‌മാരത്തിനുള്ള ഫലപ്രദമായ മരുന്നാണ്‌ വാനില എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

സമ്മര്‍ദ്ദം : സമ്മര്‍ദ്ദത്തിനുള്ള ഫലപ്രദമായ പ്രതിവിധിയാണ്‌ വാനില. ഇന്നത്തെ കാലത്ത്‌ നമ്മളെ എല്ലാവരെയും ഒരു പോലെ ബാധിക്കുന്ന ഒന്നാണ്‌ സമ്മര്‍ദ്ദം. ഇതില്‍ നിന്നും രക്ഷനേടുന്നതിന്‌ വാനില രുചി തിരഞ്ഞെടുക്കാം. സന്ധിവേദന കുറയ്‌ക്കാനും ദഹനം മെച്ചപ്പെടുത്താനും വാനില നല്ലതാണ്‌. പുരുഷ വന്ധ്യതയ്‌ക്ക്‌ പരിഹാരം നല്‍കാനും വാനിലയ്‌ക്ക്‌ കഴിവുണ്ട്‌. വാനിലയുടെ ഗുണങ്ങള്‍ ശരിക്കും അത്ഭുതപെടുത്തുന്നതാണ്‌. .

ഗര്‍ഭകാലം : ഗര്‍ഭകാലത്തെ പ്രഭാത അസ്വാസ്ഥ്യങ്ങള്‍ക്കും ഛര്‍ദ്ദിക്കും വാനില പരിഹാരം നല്‍കും. വാനിലയുടെ മണം മനംപുരട്ടല്‍ ഭേദമാക്കും.

ലൂപ്പസ് രോഗത്തിന്‍റെ കാരണങ്ങളും ലക്ഷണങ്ങളും

ഒരു വ്യക്തിയിലെ രോഗപ്രതിരോധ സംവിധാനം ആ വ്യക്തിയുടെ തന്നെ സ്വന്തംകോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍ സംജാതമാകുന്ന സ്വയംപ്രതിരോധകമായ ഒരു ശാരീരിക വൈകല്യമാണ് ലൂപ്പസ്. ഇതിന്‍റെ ഫലമായി ഉണ്ടാകുന്ന നീര്‍വീക്കത്തിന്, സന്ധികള്‍, ചര്‍മ്മം, രക്തകോശങ്ങള്‍, മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ വിവിധ ശരീര സംവിധാനങ്ങളെ സ്വാധീനിക്കുവാന്‍ കഴിയും.

മറ്റ് പല അസുഖങ്ങളുടെയും അനുകരണം എന്നപോലെയാണ് ലൂപ്പസ് രോഗം കാണപ്പെടുന്നത്. അതിനാല്‍ രോഗനിര്‍ണ്ണയം പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ലൂപ്പസിന്‍റെ ഏറ്റവും സവിശേഷമായലക്ഷണമാണ് മുഖത്ത് ചൂടുപൊങ്ങല്‍പോലെ തെളിഞ്ഞ് കാണപ്പെടുന്ന തിണര്‍പ്പുകള്.  ചിത്രശലഭം ഇരു കവിളുകള്‍ക്കിടയിലായി ഇരുന്ന് കവിളിലേക്ക് ചിറകുവിടര്‍ത്തുന്നതുപോലെയുള്ള പ്രതീതിയാണ് അതില്‍നിന്നും ഉണ്ടാകുന്നത്. ഈ ലക്ഷണം പല കാരണത്താലും ഉണ്ടാകാം. ലൂപ്പസിന്‍റെ ലക്ഷണമാണ് അതെന്ന് ഉറപ്പിക്കുവാന്‍ കഴിയില്ല.

രോഗബാധയുടെ ലക്ഷണങ്ങള്‍

ചിലആളുകള്‍ക്ക് ജനിക്കുമ്പോള്‍ത്തന്നെ ലൂപ്പസ് ബാധിക്കുവാനുള്ള പ്രവണത ഉണ്ടായിരിക്കും. രോഗാണു ബാധകളിലൂടെയോ,  ചില പ്രത്യേക ഔഷധങ്ങള്‍ കാരണമായോ, സൂര്യപ്രകാശം കാരണമായോ അത് സജീവമാകാം. ലൂപ്പസിനെ ഭേദമാക്കുവാന്‍ കഴിയുകയില്ലെങ്കിലും, അതിന്‍റെ ലക്ഷണങ്ങളെ നിയന്ത്രിക്കുവാന്‍ ചികിത്സകളിലൂടെ സാധിക്കും.

എല്ലാവരിലും ഒരുപോലെയല്ല ലൂപ്പസ് രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ഇതിന്‍റെ ലക്ഷണങ്ങള്‍ ചിലരില്‍ വളരെപെട്ടെന്ന് പ്രത്യക്ഷപ്പെടുകയോ, അതുമല്ലെങ്കില്‍ വളരെ സാവധാനം ഉണ്ടായിവരുകയോ ചെയ്യാം. ചിലരില്‍ ഇതിന്റെ ലക്ഷണങ്ങള്‍ വളരെ ലഘുവായിരിക്കുകയോ ഗുരുതരമായിരിക്കുകയോ ആകാം. മാത്രമല്ല അവ ചിലപ്പോള്‍ താല്‍ക്കാലികമോ സ്ഥിരമോ ആകാം. ചിലപ്പോള്‍ ഈ രോഗത്തിന്റെ അടയാളങ്ങളും മറ്റ് രോഗലക്ഷണങ്ങളും കുറച്ചുകാലം വളരെ മോശമായ നിലയിലായിരിക്കും. അതിനുശേഷം കുറയുകയോ കുറച്ചുകാലത്തേക്ക് പൂര്‍ണ്ണമായി അപ്രത്യക്ഷമാകുകയോ ചെയ്യാം. ഏത് ശരീര സംവിധാനത്തെയാണ് ഈ രോഗം ബാധിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി അതിന്‍റെ  അടയാളങ്ങളും രോഗലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും.

പൊതുവില്‍ കാണപ്പെടുന്ന അടയാളങ്ങളും രോഗലക്ഷണങ്ങളും

ക്ഷീണം, പനി, സന്ധിവേദന, സന്ധികളിലെ അയവില്ലായ്മ, വീക്കം, മൂക്കിന്‍റെ പാലത്തിലൂടെ ഇരു കവിളുകളിലേയ്ക്കും ചിത്രശലഭത്തിന്‍റെ ചിറകുകള്‍പോലെ പടര്‍ന്ന് വ്യാപിക്കുന്ന ചുവന്ന തിണര്‍പ്പുകള്‍, അതുമല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഏത് ഭാഗത്തു വേണമോ പ്രത്യക്ഷപ്പെടാവുന്ന ചുവന്ന തിണര്‍പ്പുകള് . വെയിലു കൊള്ളുമ്പോള്‍ പ്രത്യക്ഷപ്പെടുകയോ വഷളാകുകയോ ചെയ്യുന്ന (പ്രകാശസംവേദനം) ചര്‍മ്മക്ഷതങ്ങള്.  തണുപ്പേല്‍ക്കുമ്പോള്‍ വെളുക്കുകയോ നീലനിറമാകുകയോ ചെയ്യുന്ന വിരലുകള്‍,  ശ്വാസംമുട്ട്, നെഞ്ചുവേദന,വരണ്ട കണ്ണുകള്‍, തലവേദന, സംഭ്രമം, ഓര്‍മ്മക്കുറവ്. അസാധാരണമായി തോന്നുന്ന തിണര്‍പ്പോ, അതിനെത്തുടര്‍ന്നുള്ള പനിയോ, വിട്ടുമാറാതെ നില്‍ക്കുന്ന വേദനയോ ക്ഷീണമോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്.

ലൂപ്പസിന്‍റെ കാരണങ്ങള്‍

രോഗപ്രതിരോധ വ്യവസ്ഥശരീരത്തിലെ ആരോഗ്യമുള്ള കോശകലകളെ മോശമായി ബാധിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ലൂപ്പസ്. ജനിതകപരമായ ഘടകങ്ങളുടെയും പരിസ്ഥിതി സംബന്ധമായ ഘടകങ്ങളുടെയും ഒരു സംയോഗത്തില്‍ നിന്നാണ് ഇതിന്‍റെ ഉത്ഭവം എന്ന കാര്യം സംഭാവ്യമാണ്.

ലൂപ്പസ് രോഗം ജനിതകപരമായി ഉണ്ടാകുവാന്‍ സാധ്യതയുള്ളവര്‍ പരിസ്ഥിതിയിലെ എന്തെങ്കിലുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് മിക്കവാറും ആ അസുഖം ഉടലെടുക്കുവാന്‍ പ്രേരിതമാകുന്നത്.എന്നാല്‍ ഭൂരിഭാഗം രോഗികളുടെയും കാര്യത്തില്‍ ഈ രോഗത്തിന്‍റെ കാരണം അജ്ഞാതമാണ്.

ലൂപ്പസ് രോഗ പ്രേരകങ്ങള്‍

സൂര്യപ്രകാശം: രോഗമുണ്ടാകാന്‍ സാധ്യതയുള്ള ആളുകള്‍ വെയിലുകൊള്ളുകയാണെങ്കില്‍ ലൂപ്പസ് രോഗത്തിന്‍റേതായ ചര്‍മ്മക്ഷതം ഉണ്ടാകാം, അതുമല്ലെങ്കില്‍ അതിനു വേണ്ടിയുള്ളഒരു ആന്തരിക പ്രചോദനം ഉടലെടുക്കാം.

രോഗാണുബാധകള്‍: എന്തെങ്കിലും രോഗാണുബാധ ഉണ്ടാകുകയാണെങ്കില്‍, ലൂപ്പസ് രോഗം പ്രത്യക്ഷപ്പെടാം, അതുമല്ലെങ്കില്‍ മാറിയ രോഗം വീണ്ടും ഉണ്ടാകാം.

ഔഷധസേവ: രക്തസമ്മര്‍ദ്ദത്തിന് അലംബിക്കുന്ന ചില പ്രത്യേക ഔഷധങ്ങള്‍, ജ്വരസന്നിയ്ക്കുള്ള പ്രതിരോധൗഷധങ്ങള്‍, രോഗാണുനാശിനികള്‍ തുടങ്ങിയവ ലൂപ്പസ്ഉണ്ടാകുന്നതിനുള്ള പ്രേരണയാകാം. ഔഷധസേവ കാരണമായി ഉണ്ടാകുന്ന ഈ രോഗം ഔഷധത്തിന്റെ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ അപ്രത്യക്ഷമാകുന്നതായി കാണാറുണ്ട്. അപൂര്‍വ്വമായി മാത്രമേ അങ്ങനെയുള്ളവരില്‍ രോഗം തങ്ങിനില്‍ക്കാറുള്ളൂ.

ആശങ്കാ ഘടകങ്ങള്‍

സ്ത്രീകളിലാണ് ലൂപ്പസ് രോഗബാധ കൂടുതലായും കാണപ്പെടുന്നത്

ഏത് പ്രായത്തിലുള്ളവരെ വേണമെങ്കിലും ഈ രോഗം ബാധിക്കാം. എങ്കിലും 15-നും45-നും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായും രോഗബാധ കാണപ്പെടുന്നത്.

രോഗസങ്കീര്‍ണ്ണത

ലൂപ്പസ് കാരണമായുണ്ടാകുന്ന നീര്‍വീക്കം ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിക്കാം.

വൃക്കകള്‍ : ഗുരുതരമായ വൃക്കത്തകരാര്‍, വൃക്കകളുടെ പ്രവര്‍ത്തനരാഹിത്യം തുടങ്ങിയവ ലൂപ്പസ് രോഗത്തിലൂടെ ഉണ്ടാകാവുന്ന ഗൗരവമേറിയ പ്രശ്‌നങ്ങളാണ്. ഈ അസുഖം ബാധിച്ച ആളുകള്‍ മരണപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അത്തരത്തില്‍ ഉടലെടുക്കുന്ന വൃക്കത്തകരാറുകളാണ്.

മസ്തിഷ്‌കവും കേന്ദ്രനാഡീവ്യവസ്ഥയും:  ലൂപ്പസ് രോഗം മസ്തിഷ്‌കത്തെ ബാധിക്കുകയാണെങ്കില്‍, തലവേദന, തലച്ചുറ്റ്, പൊരുമാറ്റ വൈകല്യങ്ങള്‍, ദൃശ്യവൈകല്യങ്ങള്‍, മസ്തിഷ്‌കാഘാതം, ജ്വരസന്നി തുടങ്ങിയവ ഉണ്ടാകാം. ഒട്ടുമിക്ക ആളുകള്‍ക്കും ഓര്‍മ്മപ്പിശക് ഉണ്ടാകാറുണ്ട്, മാത്രമല്ല ചിന്തയില്‍ ഉടലെടുക്കുന്നകാര്യങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടാകാം.

രക്തവുംരക്തക്കുഴലുകളും : വിളര്‍ച്ച, രക്തസ്രാവത്തിനുള്ള സാദ്ധ്യത, രക്തംകട്ടപിടിക്കല്‍ തുങ്ങിയ ഭയാശങ്കകളിലേക്ക് ഈ രോഗം നയിക്കാം. രക്തക്കുഴല്‍വീക്കത്തിനും (vasculitis) ഇത് കാരണമാകാം.

ശ്വാസകോശങ്ങള്‍: നെഞ്ചിനുള്ളില്‍ നീര്‍വീക്കമുണ്ടാകാനുള്ള സാധ്യതയിലേക്ക് ഈ രോഗബാധനയിക്കുന്നു. അങ്ങനെ ശ്വാസോച്ഛ്വാസം വേദനയുള്ളതാകുന്നു. ശ്വാസകോശത്തിനുള്ളില്‍ രക്തസ്രാവം ഉണ്ടാകുന്നതിനും, നീര്‍ക്കെട്ട് ബാധിക്കുന്നതിനും ലൂപ്പസ് കാരണമാകാം.

ഹൃദയം: ഹൃദയപേശികള്‍, ഹൃദയധമനികള്‍, ഹൃദയസ്തരം എന്നിവയില്‍ നീര്‍വീക്കം ഉണ്ടാകുന്നതിന് ലൂപ്പസ് കാരണമാകാം. ഹൃദയധമനീസംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ലൂപ്പസ് രോഗത്തിന്റെവലിയ ഭയാശങ്കകളായി നിലകൊള്ളുന്നു.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍

രോഗാണുബാധ: ലൂപ്പസ് രോഗവും അതിനുവേണ്ടിയുള്ള ചികിത്സകളും രോഗപ്രതിരോധശേഷിയെ വഷളാക്കും എന്നതിനാല്‍ പല തരത്തിലുള്ള രോഗാണുബാധകളും ഉണ്ടാകാം.

അര്‍ബുദം:  നേരിയ തോതിലുള്ള അര്‍ബുദ ഭയാശങ്കയും നിലകൊള്ളുന്നു.

അസ്ഥികോശനാശം: അസ്ഥികളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിലൂടെ ഉടലെടുക്കുന്ന അവസ്ഥയാണിത്. അസ്ഥികളില്‍  ചെറിയ വിള്ളലുകളായി പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥ ക്രമേണ അസ്ഥിയുടെ പൂര്‍ണ്ണ നാശത്തിലേക്ക് നയിക്കുന്നു.

പേരയിലയുടെ ഔഷധഗുണങ്ങള്‍

പേരയ്ക്ക ഇലകള്‍ക്കാണ് പഴത്തേക്കാള്‍ ഗുണമുളളത്. കാരണം പേരയ്ക്ക ഇലകളില്‍ അടങ്ങിയിട്ടുളള ആന്‍റി കാന്‍സര്‍ പ്രോപ്പര്‍ട്ടീസ് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഈ ഇലകള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ഉണ്ടാവുന്ന ചുളിവുകള്‍ക്കെതിരെ പോരാടി നിങ്ങളുടെ ചര്‍മ്മത്തിന്‍റെ  സത്വംനിലനിര്‍ത്തുന്നു.

പേരയ്ക്ക ഇലകള്‍ക്ക് ആന്‍റിബാക്ടീരിയല്‍ ആന്‍റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇവചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുക്കളെ നശിപ്പിക്കുന്നു. മുഖക്കുരു തടയാനുളള ഉത്തമമായ ഒരു ഔഷധമാണ് പേരയ്ക്ക ഇലകള്‍. പേരയ്ക്ക ഇല അരച്ച്‌ ഇത് മുഖക്കുരുഉളള ഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച്‌ കഴിഞ്ഞ് കഴുകികളയുക. മുഖക്കുരു മാറുന്നതുവരെ ഈ ചികില്‍സ ആവര്‍ത്തിക്കുക.

സൗന്ദര്യകാര്യത്തില്‍ വളരെ വെല്ലുവുളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍. നിങ്ങളുടെ മനസമാധാനം കെടുത്തുന്ന ഇത്തരം പാടുകള്‍ പേരയ്ക്ക ഇലകള്‍ ഉപയോഗിച്ച്‌ നീക്കും ചെയ്ത്, മുഖചര്‍മ്മം വൃത്തിയുളളതും തിളക്കമുളളതുമാക്കുന്നു. പേരയ്ക്ക ഇല അരച്ച്‌ കറുത്തപാടുകള്‍ ഉളളഭാഗങ്ങളില്‍ പുരട്ടാവുന്നതാണ്. കുറച്ച്‌ കഴിഞ്ഞ് കഴുകികളയുക. പാടുകള്‍മാറുന്നതുവരെ ദിവസേനെ ഇത് ആവര്‍ത്തിക്കേണ്ടതാണ്.

പേരയ്ക്കഇലകള്‍ കുറച്ച്‌ വെളളം ചേര്‍ത്ത് മിശ്രിതമാക്കി എടുക്കുക , ഇത് സ്‌ക്രബ്ആയി നിങ്ങളുടെ മൂക്കിലോ ബാക്ക് ഹെഡ്‌സ് ബാധിച്ച മറ്റിടങ്ങളിലോ പുരട്ടുക.ബാക്ക് ഹെഡ്‌സ് മാറുന്നതാണ്.

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉത്തമ ഔഷധമാണ്. ചര്‍മ്മത്തിന് ഉപരിതലത്തില്‍ ഉണ്ടാവുന്ന ഇത്തരം വീക്കത്തിന് പേരയ്ക്ക ഇലകള്‍ പ്രയോഗിച്ചാല്‍ ഇത് കോശങ്ങള്‍ക്ക് ക്ഷതമേല്‍ക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന രാസവസ്തുവായ ഹിറ്റമീന്‍റെ വളര്‍ച്ച തടയുന്നു. ഈ കെമിക്കല്‍ ശരീരത്തില്‍ കടന്നുകൂടിയാല്‍ ഇത് അലര്‍ജി ഉണ്ടാക്കുന്നു. ചൊറിച്ചില്‍, തുമ്മല്‍ , ശ്വാസംമുട്ടല്‍ , നീര്‍വീക്കം എന്നിവയാണ് ഹിറ്റമീന്‍ ലക്ഷണങ്ങള്‍.

ചര്‍മ്മവീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉപയോഗിച്ചുള്ള ചികില്‍സ

ഇതിനായിആവശ്യമുളള സാധനങ്ങള്‍ ഉണങ്ങിയ പേരയ്ക്ക ഇലകള്‍, ചൂടുവെള്ളം എന്നിവയാണ്. ഉണങ്ങിയപേരയ്ക്ക ഇലകള്‍ എടുക്കുക, ഇത് നന്നായി പൊടിക്കുക. ഇത് നിങ്ങള്‍കുളിക്കാന്‍ ഉപയോഗിക്കുന്ന വെളളത്തില്‍ ചേര്‍ക്കുക. പ്രകൃതിദത്തമായ ഈചികില്‍സ ചൊറിച്ചില്‍ മാറ്റുന്നതാണ്.

ചര്‍മ്മവീക്കത്തിന് പേരയ്ക്ക ഇലകള്‍ ഉപയോഗിച്ചുള്ള മറ്റൊരു ചികില്‍സ ,ഉണങ്ങിയ പേരയ്ക്കഇലകള്‍ നന്നായി പൊടിച്ചെടുക്കുക. ഒരു പാനില്‍ വെള്ളം ചൂടാക്കി അതിലേക്ക് ഈപൊടി ചേര്‍ക്കുക. വെള്ളം ബ്രൗണ്‍ നിറം ആവുന്നവരെ ചൂടാക്കുക. ഈ മിശ്രിതം തണുത്തതിനുശേഷം ഉപയോഗിക്കുക.

വെസ്‌റ്റ് നൈല്‍ വൈറസ് ബാധ: കാരണങ്ങളറിയാം

1973ല്‍ ആഫ്രിക്കയിലെ വെസ്റ്റ് നൈല്‍ മേഖലയിലാണ് ഈ വൈറസ് ബാധകണ്ടെത്തിയത്. അതിനാലാണ് ഈ വൈറസിന് ഇങ്ങനെ ഒരു പേര് ലഭിച്ചതും. പക്ഷികളില്‍ നിന്ന് കൊതുകുകളില്‍ എത്തുന്ന വൈറസ് പിന്നീടാണ് മനുഷ്യരിലേക്ക് പകരുന്നത്. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ ഈരോഗബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രാത്രി സമയങ്ങളില്‍ കടിക്കുന്ന ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്​ത-അവയവ ദാനത്തിലൂടെയും അമ്മയില്‍ നിന്ന്​ മുലപ്പാലിലൂടെ കുഞ്ഞിനും ഗര്‍ഭിണിയില്‍ നിന്ന്​ ഗര്‍ഭസ്​ഥ ശിശുവിനും അപൂര്‍വമായി  രോഗം ബാധിക്കാം. എന്നാല്‍ നേരിട്ട്​ മനുഷ്യരില്‍ നിന്ന്​ മനുഷ്യരിലേക്ക്​ പകരില്ല.

ലഷണങ്ങള്‍

സാധാരണവൈറല്‍ പനിക്ക് ഉണ്ടാവുന്ന തരത്തില്‍ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പുകള്‍, തുടങ്ങിയവയാണ് വെസ്റ്റ്നൈല്‍ പനിയുടെ ലക്ഷണങ്ങള്‍.

റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ഒരു ശതമാനം പേരില്‍ തലച്ചോര്‍ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായാണ് കണക്കുകള്‍.

വെസ്റ്റ്നൈല്‍ വൈറസ് ബാധയേല്‍ക്കുന്ന 150ല്‍ ഒരാള്‍ക്ക് മാത്രമേ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാവുകയുള്ളൂ. ബാക്കിയുള്ളവരില്‍ ലക്ഷണങ്ങള്‍ പ്രകടമാവില്ലഎന്നതാണ് വൈറസ് ബാധയുടെ പ്രധാന വിഷയം.

വൈറസ് ബാധയേറ്റ് രണ്ട്മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധരണയായി വെസ്റ്റ് നൈല്‍വൈറസ് ബാധ അധികം അപകടകാരിയല്ല. വൈറസ് ബാധയേറ്റ് 80 ശതമാനം പേരെയും പൂര്‍‌ണമായും ചികിത്സിച്ചു. കൊതുക് കടിയിലൂടെയാണ് വെസ്റ്റ് നൈല്‍ വൈറസ്മനുഷ്യരിലേക്ക് പടരുന്നത് എന്നത് കൊണ്ടുതന്നെ കൊതുക് പ്രതിരോധമാണ് ഈരോഗത്തിനെതിരെ സ്വീകരിക്കാവുന്ന ഏറ്റവും ഫലപ്രദമായ മുന്‍കരുതല്‍. കൊതുക്, പക്ഷികള്‍ എന്നിവ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് വ്യാപിക്കാന്‍ സാദ്ധ്യതയുണ്ട്.

വെസ്റ്റ് നൈല്‍ വൈറസ് ഏത്പ്രായത്തിലുള്ളവരിലും ഉണ്ടായേക്കാം. എന്നാല്‍ 60 വയസിന് മുകളില്‍പ്രായമുള്ളവര്‍, ഡയബറ്റിസ്, കാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്‌നി രോഗങ്ങള്‍തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ വൈറസ് ബാധ ഗുരുതരമാവാം. മസ്‌തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങള്‍ ഉള്ളവരില്‍ രോഗംമൂര്‍ച്ഛിക്കാം.

തുമ്പയുടെ ഔഷധഗുണങ്ങള്‍

തുമ്പച്ചെടി സമൂലം ഓട്ടുപാത്രത്തിലിട്ടു വറുത്ത്, അതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച്‌, പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ കുട്ടികളിലെ ഛര്‍ദ്ദിശമിക്കും. അള്‍സര്‍ മാറാന്‍ തുമ്പചെടി ഏറെ നല്ലതാണ്. തുമ്പചെടിയുടെ നീര്കരിക്കിന്‍വെള്ളത്തില്‍ അരച്ചു ചേര്‍ത്ത് കഴിച്ചാല്‍ പനി കുറയാന്‍ ഏറെനല്ലതാണ്. തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.

തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്‍ക്കായംചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും, തന്മൂലം ഉണ്ടാകുന്ന മയക്കം, ഛര്‍ദ്ദി എന്നിവയും ശമിക്കും.തുമ്പപ്പൂവ് കിഴികെട്ടിയിട്ടു പാല്‍ വെന്തു സേവിപ്പിച്ചാല്‍കുട്ടികളില്‍ വിരശല്യവും വയറുവേദനയും ഉണ്ടാവില്ല.

തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് ഗര്‍ഭാശയ ശുദ്ധിക്കും, ഗാസ് ട്രബിളിനും നല്ലതാണ്. വ്രണങ്ങള്‍ ഉണ്ടായാല്‍ തുമ്പയുടെ നീര്പിഴിഞ്ഞെടുത്ത് പുരട്ടുന്നത് നല്ലതാണ്. വ്രണങ്ങള്‍ പെട്ടെന്ന് ഉണങ്ങാന്‍തുമ്പ ഏറെ നല്ലതാണ്. തുമ്പയിലയുടെ നീര് കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന അസുഖങ്ങള്‍ ശമിക്കും.

ഔഷധ സസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും നല്‍കുന്ന ആരോഗ്യഗുണങ്ങളറിയൂ..

ഔഷധ സസ്യങ്ങളും സു​ഗന്ധദ്രവ്യങ്ങളും ചേര്‍ക്കുന്നത് വഴി നമ്മള് കൃത്രിമമായ രുചിക്കും മണത്തിനും വേണ്ടി രാസ വസ്തുക്കള്‍ ചേര്‍ക്കുന്നത് പാടേ കുറയ്ക്കാം. ഇങ്ങനെ നോക്കിയാല്‍ ഇവയുടെ ​ഗുണങ്ങള്‍ അനവധിയാണ്. തുളസി പോലുള്ളവ ഔഷധ നിര്‍മ്മാണ ചേരുവയിലെ പ്രധാനിയാണ്. ഹെര്‍ബ്സും സ്പൈസുംചേര്‍ക്കുക  വഴി ശരീരത്തിന് ഹാനികരമായ വസ്തുക്കളെ അകറ്റി നിര്‍ത്താമെന്ന് ഡേവിഡ് ജെഫ്രോണ്‍ സ്കൂള്‍ പ്രഫസറായ അഡ്രീന്‍ യൂഡീം പറയുന്നു .വെളുത്തുള്ളി, കറുവപ്പട്ട തുടങ്ങിയവ ഒക്കെ യാതൊരു ഭയാശങ്കകളും ഇല്ലാതെ തന്നെകഴിക്കാവുന്നതാണ് . ദഹന പ്രക്രിയക്കുമെല്ലാം ഇവ അത്യുത്തമമാണ്.

ആദ്യമായി ഹെര്‍ബ്സും സ്പൈസും ഉപയോ​ഗിക്കുന്നവര്‍ക്കും ഇവിടെ വഴികാട്ടിയാകുന്നുണ്ട് .അനുപാതമായ അളവില്‍ ചേര്‍ക്കുന്ന രീതി എങ്ങനെയെന്ന് വിശദീകരിക്കുന്നു. ഏറ്റവും കുറഞ്ഞ അളവില്‍ ആദ്യമായി ഇവഉപയോ​​ഗിക്കുന്നവര്‍ ഉപയോ​​ഗിക്കണമെന്ന് ഇവിടെ വ്യക്തമാക്കുന്നു . ചെറിയ അളവില്‍ ചേര്‍ത്താല്‍ പോലും ഇവക്ക് വലിയ തോതിലുള്ള ​ഗുണങ്ങള്‍നല്‍കാനാകുമെന്നും വ്യക്തമാക്കുന്നു . മലയാളിയുടെ തീന്‍ മേശയിലെന്നും ഉന്നതസ്ഥാനം ഉണ്ടായിരുന്നവയാണ് ഇവയെല്ലാം തന്നെ. തൊടികളും , കൃഷിയിടങ്ങളും എല്ലാം വിസ്മൃതിയിലേക്ക് ആണ്ടപ്പോള്‍ ഇന്ന് ഇവയെല്ലാം വന്‍ വില കൊടുത്ത് വേണം വാങ്ങുവാന്‍ .

ഏലക്കയുടെ ​ഗുണങ്ങള്‍: ഏലക്കയെ പലപ്പോഴും ബിരിയാണി പോലുള്ളവയില്‍ മാത്രം ഉള്‍പ്പെടുത്തിയാകും നമുക്ക്ശീലം എന്നാല്‍ ആരോ​ഗ്യം പകരാനും , സൗന്ദര്യം പകരാനും ഏലക്ക സഹായിക്കും.ഏലക്കയെ മറ്റ് സ്പൈസസുകളില്‍ നിന്നും വ്യത്യസ്തമക്കുന്നത് അതിന്‍റെ മനംമയക്കുന്ന സു​ഗന്ധമാണ് . ആരെയും ആകര്‍ഷിക്കുന്ന നറുമണമാണ് ഏലക്കയ്ക്ക് ഉള്ളത് . കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അതിനാല്‍ ഏലക്കയുടെ സു​ഗന്ധം ഇഷ്ടപ്പെടും എന്ന് ഉറപ്പായ കാര്യമാണ്.

ക്യാന്‍സറിന് കാരണമാകുന്ന സെല്ലുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കാനും ഏലക്കയുടെ ഉപയോ​ഗം മൂലംകഴിയുന്നു. നമ്മള്‍ കണ്ടിരുന്നതിലും കേട്ടിരുന്നതിലും അധികമാണ് ഏലക്കയുടെ​ ഗുണങ്ങള്‍. മിനറല്‍സും സിങ്കുമെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു .ദുര്‍​ഗന്ധ പൂരിതമായ വായ് നാറ്റത്തെ പടിക്ക് പുറത്താക്കുവാനും ഏലക്കക്ക് കഴിവുണ്ട് . ദഹനം സു​ഗമമാക്കുവാനും, ശ്വാസ കോശ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുവാനും ഇതു മൂലം കഴിയുന്നു .

കറുവപ്പട്ട ഉപയോ​ഗിച്ച്‌ നേടാം ആരോ​ഗ്യം :

പറഞ്ഞറിയിക്കാനാവാത്ത അത്ര ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട. കറികളിലും മധുരപലഹാരങ്ങളില്‍ പോലും ഇവ മുന്നിട്ട് നില്‍ക്കുന്നു. കറുവപ്പട്ട ഇല്ലാത്ത അടുക്കള കുറവാണ് .

ചായയിലും കാപ്പിയിലും വരെ ധൈര്യമായി് ചേര്‍ക്കാം . കറികള്‍ക്ക് പുതു രുചി നല്‍കാനും, പലഹാരങ്ങള്‍ക്ക് നറുമണം പകരാനും കറുവപ്പട്ട വിശിഷ്ടമായി ഉപയോ​ഗിക്കാം . കറുവപ്പട്ട എസന്‍സ് അല്‍പ്പം വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചാല്‍ ചിലവ് കുറഞ്ഞതും, ​ഗുണമുള്ളതുമായ എയര്‍ഫ്രെഷ്നറും തയ്യാറാക്കി എടുക്കാവുന്നതാണ്.

അല്‍ഷിമേഴ്സിനെതിരയും പാര്‍ക്കിന്‍സണ്‍ രോ​ഗത്തിനെതിരെയും വരെ പോരാടാന്‍ കറുവപ്പട്ടക്ക് കഴിയുംഎന്ന് തിരിച്ചറിയുന്നിടത്താണ് ഇതിന്‍റെ മാഹാത്മ്യം മനസിലാകുക. ഇത്തരത്തില്‍ പ്രകൃതിയിലുള്ള വസ്തുക്കള്‍ കൊണ്ട് ആരോ​ഗ്യത്തെ പിടിച്ച്‌ നിര്‍ത്താന്‍ കഴിയും. കടകളില്‍ ആകര്‍ഷകമായി വച്ചിരിക്കുന്ന രാസ വസ്തുക്കള്‍ അടങ്ങിയവയേക്കാളും ​ഗുണമുള്ളതും ആരോ​ഗ്യത്തെ തകര്‍ക്കാത്തതുമായ ഇതുപോലുള്ളവ ഉപയോ​ഗിക്കുന്നതാണ് ഉചിതം.

കൊക്കോയുടെ ആരോഗ്യഗുണങ്ങള്‍ :കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്കോടിവരിക കൊക്കോ പൗഡറാണ്. അത് ചേര്‍ത്ത് നിര്‍മ്മിക്കുന്ന ചോക്കളേറ്റുകളും. ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ഏറെ പ്രധാനമാണ് കൊക്കോ. പല ഭക്ഷണ പദാര്‍ഥങ്ങളിലെയും പ്രധാന ചേരുവയാണ് ഇത്. സംസ്കരിച്ചെടുത്ത് കൊക്കോ പൗഡറായെല്ലാം എത്തുന്ന കൊക്കോയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയങ്കരമാണ് ഇത്.

ജീരകത്തിന്‍റെ ​ഗുണങ്ങള്‍ : കാഴ്ച്ചയില്‍ ഇത്തിരിയെ ഉള്ളു എങ്കിലും മലയാളിയുടെ ഒട്ടുമിക്ക ആഹാരത്തിലും ജീരകം അടങ്ങിയിട്ടുണ്ട്. പല തരത്തിലുള്ള ജീരകം വിപണിയില്‍ ലഭ്യമാണ്. ഒരേ സമയം കറികളിലും, മരുന്നായും എല്ലാം ഇത് ഉപയോ​ഗിക്കാം. ജീരകത്തിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് പ്രമേഹത്തെ പോലും നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ശരീരത്തില്‍ ​ഗ്ലൂക്കോസിന്‍റെ അളവ്കൃത്യമായി നില നിര്‍ത്തുന്നു. അങ്ങനെ പ്രമേഹത്തെ കൈപ്പിടിയിലൊതുക്കാന്‍കഴിയുന്നു.

അയണിനാല്‍ സമ്പുഷ്ടമാണ് ജീരകം. ഏത് പ്രായക്കാര്‍ക്കും ഉപയോ​ഗിക്കാനും കഴിയും. മലയാളികളുടെ വീടുകളിലെ നിത്യ സാന്നിധ്യമായിരുന്നുജീരക വെള്ളം. ജീരക വെള്ളം വയറിനുള്ളിലെ അസ്വസ്ഥത കുറച്ച്‌ ദഹനപ്രക്രിയയെയും എളുപ്പത്തിലാക്കുന്നു . ഉറങ്ങുന്നതിന് മുന്‍പ് ജീരക വെള്ളം കുടിക്കുന്നത് ഉറക്കത്തെ ശരിയായ വിധത്തിലാക്കുന്നു. എല്ലാവരുടെയും ഭക്ഷണത്തിലെ ഒഴിച്ച്‌ കൂടാനാവാത്ത ഒന്നായി ജീരകം പെരുമയോടെ നില്‍ക്കുന്നു . രുചി പകരുന്നതോടൊപ്പം ആരോ​ഗ്യത്തയും മാടി വിളിക്കുന്ന ഇവ നമ്മുടെ അടുക്കളകളില്‍ പ്രധാനമായും ഉണ്ടാകേണ്ടവയാണ് .

വെളുത്തുള്ളിയുടെ ​ഗുണങ്ങള്‍ : ആന്‍റിബയോട്ടിക് ​ഗുണങ്ങളടക്കം അടങ്ങിയ വെളുത്തുള്ളി ശരീരത്തിന് അത്യത്തമമാണ്. വെളുതത്തുള്ളിയിലടങ്ങിയ അലിസിനാണ് വെളുത്തുള്ളിക്ക് അതിന്‍റെ ​ഗുണങ്ങള്‍ നല്‍കുന്നത്. കൊളസ്ട്രോളിനെയടക്കം തടയാനുള്ള കഴിവ് വെളുത്തുള്ളിയിലുണ്ട്.

യാതൊരു പാര്‍ശ്വ ഫലങ്ങളെയും ഭയക്കാതെ കഴിക്കാവുന്നവയാണ് വെളുത്തുള്ളി പോലുള്ളവ . പരസ്യങ്ങളില്‍ മയങ്ങി വന്‍ വില കൊടുത്ത് വാങ്ങുന്നവയേക്കാളും ഒരു പടിമുകളിലാണ് ഇവയുടെ ഒക്കെ സ്ഥാനം

രോഗങ്ങളെ ചെറുക്കാന്‍ ചണവിത്ത്

മഴക്കാലം കഴിയുമ്പോഴേക്കും അസുഖങ്ങള്‍ വരുകയും ചെയ്യും . ശരീരത്തിന് ആരോഗ്യത്തോടൊപ്പം അസുഖങ്ങള്‍ പരിഹരിയ്ക്കാനും സഹായിക്കുന്ന പല ഭക്ഷണവസ്തുക്കളുമുണ്ട്. ചണവിത്ത് ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ്.ഫ്‌ളാക്‌സ് സീഡുകളിലെ ലിഗ്നന്‍ - ആന്‍റി ഓക്സിഡന്‍റ് ശേഷിയുള്ളതും, സസ്യ ഈസ്ട്രജന്‍ അടങ്ങിയതുമാണ്. മറ്റ് സസ്യഭക്ഷണങ്ങളേക്കാള്‍ 75 മുതല്‍ 800 വരെ മടങ്ങ് ലിഗ്നന്‍ അടങ്ങിയതാണ് ചണവിത്ത്. കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ചണവിത്ത് നല്ലതാണ്.

അതുപോലെ ഫ്‌ളാക്‌സ് സീഡിലെ എ.എല്‍.എ, ലിഗ്നന്‍ എന്നീ ഘടകങ്ങള്‍ പാര്‍ക്കിന്‍സണ്‍സ്, ആസ്ത്മ പോലുള്ള രോഗങ്ങളുടെ അനുബന്ധമായുണ്ടാകുന്ന ജ്വലനം അഥവാ എരിച്ചില്‍ തടയാന്‍ സഹായിക്കും. അതുപോലെ ചണവിത്തിലെ ഒമേഗ 3 ആസിഡ് ശ്വേതാണുക്കള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗങ്ങളിലടിയുന്നത് തടയുകയും രക്തക്കുഴലുകളില്‍ തടസമുണ്ടാകുന്നത് ഇല്ലാതാക്കുകയും ചെയ്യും. അതുപോലെ തടി കുറക്കുവാന്‍ നല്ലൊരു മാര്‍ഗം കൂടിയാണ് ചണവിത്ത്.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate