অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹെയര്‍ ഡൈ പുരട്ടുമ്പോള്‍ ഇവ ശ്രദ്ധിക്കുക

ഹെയര്‍ ഡൈ പുരട്ടുമ്പോള്‍ ഇവ ശ്രദ്ധിക്കുക

മനുഷ്യന്‍റെ മുടിയുടെ നിറം പലതാണ്. ഗോത്രങ്ങള്‍ മാറുന്നതനുസരിച്ച് കറുപ്പും തവിട്ടും മുതല്‍ സ്വര്‍ണവര്‍ണം വരെയുണ്ട്. മുടിയുടെ നിറം മാറ്റല്‍ നിത്യജീവിതത്തിലെ ഒരു സാധാരണ കാര്യമായി മാറി. നിറം മാറ്റാനുപയോഗിക്കുന്ന വസ്തുവാണ് ഹെയര്‍ ഡൈ അഥവാ ഹെയര്‍ കളര്‍. ഇവ രാസവസ്തുക്കളോ, പ്രകൃതിദത്തങ്ങളായ നിറങ്ങളോ ആവാം.മുടിനിറം വരുന്ന വഴിശിരോചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിക്കു ന്ന മെലാനിന്‍ എന്ന വര്‍ണവസ്തുവാണു മുടിക്കു നിറം നല്‍കുന്നത്. പ്രായമേറുന്പോള്‍ മെലനോസൈറ്റ് കോശങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞ്, നിറം മങ്ങി, മുടി വെളുക്കാന്‍ തുടങ്ങുന്നു. പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനത്തില്‍ ഹെയര്‍ഡൈകളെ നാലായി തിരിക്കുന്നു.താല്‍ക്കാലിക ഡൈ: താല്‍ക്കാലികമായി ഡൈ ചെയ്‌യാന്‍ ഉപയോഗിക്കുന്നവയാണ് ടെംപററി ഡൈ. വര്‍ണ തന്മാത്രകള്‍ വലുതായതിനാല്‍ ഇതു മുടിയിഴകളിലേക്ക് ആഴ്ന്നിറങ്ങാതെ പറ്റിപ്പിടിച്ചു നില്‍ക്കുകയേ ഉള്ളൂ. മാത്രമല്ല, ഡൈ ഉടനെ കഴുകിക്കളയാനും സാധിക്കും.ഏതാനും മണിക്കൂറുകളോ, ഏറിയാല്‍ ഒരു ദിവസമോ ഒരു തവണ ഷാംപൂ ഉപയോഗിക്കുന്നതുവരെയോ മാത്രം നീണ്ടുനില്‍ക്കുന്നവയാണ് ഇവ. ഷാംപൂ, ജെല്ലുകള്‍, റിന്‍സസ്, സ്‌പ്രേകള്‍ എന്നീ രൂപത്തില്‍ ഇവ മാര്‍ക്കറ്റില്‍ ലഭിക്കുന്നു.അല്‍പം നീണ്ടു നില്‍ക്കുന്നവ: മുടിയിഴകളില്‍ പുരട്ടിയാല്‍ അത്രപെട്ടെന്ന് നിറം നഷ്ടപ്പെടാത്തവയാണ് സെമി പെര്‍മനന്‍റ് ഡൈകള്‍. നാലഞ്ചു പ്രാവശ്യം ഷാംപൂ ഉപയോഗിച്ചു കഴുകിയാലേ നിറം പോകൂ. തിളക്കം കുറഞ്ഞു പൊട്ടിപ്പോകാന്‍ സാധ്യതയുള്ള മുടിക്കുപോലും ഈ തരം ഡൈ സുരക്ഷിതമാണ്. കാരണം, പെറോക്‌സൈഡ് , അമോണിയ തുടങ്ങി ഹെയര്‍ ഡൈയില്‍ പൊതുവേ കാണുന്ന ഡവലപ്പര്‍ രാസവസ്തുവിന്‍റെ അളവ് കുറവാണ്.നീണ്ടുനില്‍ക്കുന്നവ: ഒരര്‍ഥത്തില്‍ പെര്‍മനന്‍റു ഡൈയ്ക്കു തുല്യം തന്നെയാണ് നീണ്ടുനില്‍ക്കുന്ന ഡെമി പെര്‍മനന്‍റ് ഡൈകളും. അമോണിയയ്ക്കു പകരം സോഡിയം കാര്‍ബണേറ്റ് പോലുള്ള ആല്‍ക്കലൈന്‍ വസ്തുക്കളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇവ മുടിയുടെ സ്വാഭാവിക നിറത്തെ പുറത്തുകളയാതെ, മുടിക്കു ക്ഷതംവരുത്താതെ നിറം കൊടുക്കുന്നു. ഇത്തരം ഡൈകള്‍ താരതമ്യേന സുരക്ഷിതമാണ്.പെര്‍മനന്‍റ് ഡൈ: ഇതില്‍ അടങ്ങിയിരിക്കുന്ന ഓക്സിഡൈസിംഗ് ഘടകങ്ങളും ആല്‍ക്കലൈന്‍ ഘടകങ്ങളും ഒരുമിച്ചു പ്രവര്‍ത്തിച്ചു നിറം മുടിയിഴയിലെ കോര്‍ട്ടകസ് എന്ന പാളിയിലേക്ക് പ്രവേശിക്കു ന്നു. ഇത്തരം ഡൈ എളുപ്പം കഴുകിക്കളയാന്‍ പറ്റില്ല. മാത്രമല്ല, മുടി വളരുന്നതോടൊപ്പം ഡൈ ചെയ്ത നിറമുള്ള ഭാഗവും പുതിയ വളര്‍ന്ന നിറമില്ലാത്ത ഭാഗവും പ്രകടമായ വ്യത്യാസവും കാണിക്കും. അലര്‍ജി പ്രശ്നങ്ങള്‍ ഇവയ്ക്കു കൂടുതലുമാണ്.അലര്‍ജി അറിയാന്‍ പാച്ച് ടെസ്റ്റ്ചിലരില്‍ ഡൈ ഉപയോഗിച്ചു കുറച്ചു കഴിഞ്ഞോ, അല്പം സമയത്തിനകമോ, അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടുവെന്നു വരാം. അതായതു മുഖത്തും പുരികങ്ങളിലും ചെവി, കഴുത്ത്, തോള്‍ഭാഗം, പുറം എന്നിവിടങ്ങളിലും ചൊറിച്ചില്‍, തടിപ്പ്, ചുവന്ന ഉണലുകള്‍, നീരൊലിക്കല്‍ എന്നിവ കണ്ടാല്‍ അലര്‍ജിയാണെന്നു മനസിലാക്കാം. ഡൈയിലെ പാരഫിനൈല്‍ ഡയാമിന്‍ എന്ന രാസവസ്തുവാണ് കൂടുതലായും അലര്‍ജി ഉണ്ടാക്കുന്ന ത്. പെര്‍മനന്‍റ് ഡൈയിലാണ് ഇതു സാധാരണ ഉണ്ടാകുക. ഈ ലക്ഷണം കണ്ടാല്‍, ഡൈ ഉപയോഗിക്കാതിരിക്കലാണ് ഉത്തമം.ഡൈ ചെയ്‌യാനൊരുങ്ങുന്പോള്‍ ആ ഡൈ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാ ക്കുമോ എന്നറിയാന്‍ പാച്ച് ടെസ്റ്റ് നടത്തണം. പ്രത്യേകിച്ചും പതിവില്ലാത്ത പുതിയ ഡൈ പരീക്ഷിക്കുന്പോള്‍. അല്‍പം ഡൈ എടുത്ത് ചെവിക്കു പുറകിലായി പുരട്ടി അല്‍പനേരം കാത്തിരിക്കുകയാണ് ഇതിനുവേണ്ടി ചെയേ്‌യണ്ടത്. ചൊറിച്ചിലോ പുകച്ചിലോ മറ്റോ ഉണ്ടെങ്കില്‍ ആ ഡൈ നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതാണെന്നു മനസിലാക്കാം. അത് ഉപയോഗിക്കരുത്.ഹെന്ന നല്ലതാണോ?സിന്തറ്റിക് ഡൈയെപ്പോലെതന്നെ പ്രചാരമേറി വരികയാണ് ഹെര്‍ബല്‍ ഡൈകളും. ഹെന്നയാണ് ഇതില്‍ പ്രസിദ്ധം. കുഴന്പുരൂപത്തിലുള്ള ഇതു തലയില്‍ പുരട്ടി 40-60 മിനിറ്റിനുശേഷം കഴുകാം. ഒരു ചുവപ്പുരാശിയും മുടിക്ക് കിട്ടും. ഇന്നു മാര്‍ക്കറ്റില്‍ സിന്തറ്റിക് ഹെന്ന മിശ്രിതവും ലഭ്യമാണ്. ഇതിനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതില്ല. ചൊറിച്ചില്‍, ഉണലുകള്‍, പൊന്തല്‍, നീരൊലിപ്പ്, എക്സിമ തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. മറ്റൊരു ചെടിയില്‍ നിന്നും ഉണ്ടാകുന്ന ഇന്‍ഡിഗോ ഹെയര്‍ഡൈ പ്രസിദ്ധമാണ്. ഹെന്നയുടെ കൂടെ ഇന്‍ഡിഗോ ചേര്‍ത്താല്‍ നല്ല കറുപ്പുനിറം കിട്ടും. 24 മണിക്കൂറെങ്കിലും സെറ്റാവാന്‍ വേണം.ഡൈ; എപ്പോള്‍, എങ്ങനെ?ഡൈ അഥവാ കളര്‍ ചെയ്‌യുന്നതിനു മുന്പായി, മുടി നന്നായി കഴുകിയശേഷം കണ്ടീഷണര്‍ ഉപയോഗിച്ച് ഒന്നുകൂടി കഴുകണം. ആദ്യം കുറച്ചു മാത്രം ഡൈ എടുത്ത് മുടിയിഴകളായി എടുത്തു നിറം കൊടുക്കുക. പിന്നീട് മുഴുവനായും ചെയ്‌യുക. കടഭാഗം മുതല്‍ അറ്റം വരെ ഡൈ നന്നായി പുരട്ടണം. പിന്നീട് ചെറിയ പല്ലുകളുള്ള ചീപ്പെടുത്ത് നന്നായി ചീകി, നിറം എല്ലാഭാഗത്തും ഒന്നുപോലെ പടര്‍ത്തണം. 30 മുതല്‍ 60 മിനിറ്റു വരെ വച്ചശേഷം കഴുകിക്കളയാം. കഴുകിയ വെള്ളം നന്നായി തെളിയുന്നതുവരെ കഴുകണം.ആവശ്യത്തിലധികം സമയം ഡൈ മുടിയിഴകളില്‍ തങ്ങി നിന്നാല്‍ മുടിയുടെ കട്ടിയും തിളക്കവും ആരോഗ്യവും നശിച്ച് കൊഴിഞ്ഞു പോകാനിടയാകും. അധികമായി ഡൈ ചെയ്‌യരുത്. ഉപയോഗിച്ചതിന്‍റെ ബാക്കി പിന്നീട് പുരട്ടാന്‍ വേണ്ടി സൂക്ഷിക്കരുത്. ഡൈ ചര്‍മത്തില്‍ പുരണ്ടാല്‍ ആ ഭാഗം വരണ്ടുണങ്ങി കറുത്ത്, ചിലപ്പോള്‍ ചൊറിയാനും തുടങ്ങും. അതൊഴിവാക്കാന്‍ വാസ്‌ലൈനോ, എണ്ണയോ എടുത്ത് ഹെയര്‍ ലൈനു ചുറ്റും പുരട്ടിയാല്‍ ഡൈ ചര്‍മത്തിലിറങ്ങുകയില്ല. പുരണ്ടാലും എളുപ്പത്തില്‍ നീക്കം ചെയ്‌യാം.ഡോ. ഉമാരാജന്‍ പ്രഫസര്‍ ഓഫ് ഡര്‍മറ്റോളജി വെനറോളജി, മെഡിക്കല്‍ കോളജ്, കോഴിക്കോട്.
കടപ്പാട്:aarogyavaarthakal

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate