অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹൃദ്യം

ഹൃദ്യം

അഖിലേന്ത്യാതലത്തിൽ അംഗീകരിക്കപ്പെട്ട കേരള ആരോഗ്യവകുപ്പിൻ്റെ പദ്ധതിയാണ് ഹൃദ്യം. ദേശീയതലത്തിൽ ശ്രദ്ധേയമായ എക്‌സ്പ്രസ് ഹെൽത്ത് കെയർ അവാർഡ് നേടിയ ഈ പദ്ധതി സങ്കീർണ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. ഇതുവരെ മുന്നൂറിലധികം കുഞ്ഞുങ്ങളുടെ ഹൃദ്രോഗം ശസ്ത്രക്രിയയിലൂടെ ഭേദമാക്കി അവരെ ആരോഗ്യപൂർണമായ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ ഹൃദ്യത്തിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. ജനനം മുതൽ 18 വയസ്സൂവരെയുള്ള കുട്ടികൾക്കാണ് ഹൃദ്യത്തിലൂടെയുള്ള സേവനങ്ങൾ ലഭ്യമാവുക.

പ്രതിവർഷം 2000 കുട്ടികൾ ഹൃദയവൈകല്യങ്ങളുമായി നമ്മുടെ നാട്ടിൽ ജനിക്കുന്നുണ്ട്. ആ കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാൻ ഹൃദ്യത്തിലൂടെ നമുക്ക് സാധിക്കും. www.hridyam.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. അത്യാഹിത സ്വഭാവമുള്ള കേസുകളിൽ 24 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഹൃദ്യത്തിലൂടെ സാധിക്കും.

ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് പരമാവധി ആളുകളിലേയ്ക്ക് ഹൃദ്യത്തെ എത്തിക്കൂ. നമ്മുടെ ഒരു ഷെയർ  ചിലപ്പോൾ ഒരു കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചേക്കാം.

അഖിലേന്ത്യാതലത്തിൽ അംഗീകരിക്കപ്പെട്ട കേരള ആരോഗ്യവകുപ്പിൻ്റെ പദ്ധതിയാണ് ഹൃദ്യം. ദേശീയതലത്തിൽ ശ്രദ്ധേയമായ എക്‌സ്പ്രസ് ഹെൽത്ത് കെയർ അവാർഡ് നേടിയ ഈ പദ്ധതി  സങ്കീർണ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. ഇതുവരെ മുന്നൂറിലധികം കുഞ്ഞുങ്ങളുടെ ഹൃദ്രോഗം ശസ്ത്രക്രിയയിലൂടെ ഭേദമാക്കി അവരെ ആരോഗ്യപൂർണമായ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ ഹൃദ്യത്തിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. ജനനം മുതൽ 18 വയസ്സൂവരെയുള്ള കുട്ടികൾക്കാണ് ഹൃദ്യത്തിലൂടെയുള്ള സേവനങ്ങൾ ലഭ്യമാവുക.

പ്രതിവർഷം 2000 കുട്ടികൾ ഹൃദയവൈകല്യങ്ങളുമായി നമ്മുടെ നാട്ടിൽ ജനിക്കുന്നുണ്ട്. ആ കുഞ്ഞുങ്ങളെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാൻ ഹൃദ്യത്തിലൂടെ നമുക്ക് സാധിക്കും. www.hridyam.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്. അത്യാഹിത സ്വഭാവമുള്ള കേസുകളിൽ 24 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഹൃദ്യത്തിലൂടെ സാധിക്കും.

അശ്വതി പി.എസ്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate