অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സൗഖ്യത്തിനായി വേപ്പ് ഉപയോഗിക്കുവാൻ കഴിയുന്ന 10 മാർഗങ്ങൾ

സൗഖ്യത്തിനായി വേപ്പ് ഉപയോഗിക്കുവാൻ കഴിയുന്ന 10 മാർഗങ്ങൾ

ലോകവ്യാപകമായ വിവിധതരം രോഗങ്ങള്‍ക്ക് വേപ്പ് ഫലപ്രദമായ ഔഷധമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ആയുര്‍വേദ വിദഗ്ദ്ധന്‍, *ഡോ. മഹേഷ് ടി.എസ് വേപ്പിനെക്കുറിച്ച്‌ പറഞ്ഞത് ഇപ്രകാരമാണ്, "വേപ്പ് നാവിന് കയ്പ്പുള്ളതാണെങ്കിലും, ശരീരത്തിന് അത് മധുരമുള്ളതും സംരക്ഷണം നല്‍കുന്നതുമാണ്."

വാസ്തവത്തില്‍, വളരെ വൈദഗ്ദ്ധ്യമുള്ള ചെടികളില്‍ ഒന്നാണ് വേപ്പ്. ആയുര്‍വേദ പ്രകാരം, നിരവധി രോഗങ്ങള്‍ സുഖപ്പെടുത്തുവാന്‍ കഴിവുള്ള ശക്തമായ സസ്യമാണിത്. വാസ്തവത്തില്‍, 4500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ അസുഖങ്ങള്‍ സുഖപ്പെടുത്തുന്നതിന് ഈ സസ്യം ഉപയോഗിച്ചു വരുന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ട്. പിത്ത, കഫ സംബന്ധമായ അസുഖങ്ങള്‍ക്ക് ആയുര്‍വേദം വേപ്പ് ഉപയോഗിക്കുന്നുവെങ്കിലും, വേപ്പിന് മറ്റ് നിരവധി രോഗങ്ങള്‍ സുഖപ്പെടുത്തുവാനുള്ള കഴിവുണ്ട്: അത് രക്തത്തെ ശുദ്ധീകരിക്കുന്നു, വിഷവസ്തുക്കളെ നീക്കംചെയ്യുന്നു, പ്രാണികളുടെ ദംശനം, അള്‍സര്‍ എന്നിവ ചികിത്സിക്കുന്നു, ശരീരത്തില്‍ ഫ്രീ റാഡിക്കലുകളുണ്ടാകുന്ന നാശങ്ങള്‍ തടയുന്നു. , മുറിവുകള്‍, പൊള്ളല്‍, അണുബാധകള്‍, മറ്റ് ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഇത് അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലുകയും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ലിസ്റ്റ് ചെയ്യുവാന്‍ കഴിയുന്ന വേപ്പിന്റെ അനവധി ആരോഗ്യകരമായ പ്രയോജനങ്ങള്‍ക്ക് പുറമെ, നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വേപ്പിന്റെ 10 ഉപയോഗങ്ങള്‍.

1. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍

രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിന് വേപ്പ് ഉത്തമമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ചായയുടെ രൂപത്തില്‍ വേപ്പിലകള്‍ ഉപയോഗിക്കുമ്ബോള്‍ വേപ്പിന്റെ ആന്റിബാക്ടീരിയല്‍, ആന്റിമൈക്രോബിയല്‍ സവിശേഷതകള്‍ പൂര്‍ണ്ണമായി നേടാന്‍ കഴിയും. കുറച്ച്‌ വേപ്പ് ഇലകള്‍ ചതച്ച്‌ ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ലളിതമായ ഒരു മാര്‍ഗമാണിത്.

2. ശരീരം ശുദ്ധീകരിക്കുവാന്‍

വേപ്പ് ഒരു നല്ല നിര്‍വ്വീകാരിയാണ്. ആയുര്‍വേദ പ്രകാരം ശരീരത്തിലെ ഉപാപചയത്തെ ഉത്തമീകരിച്ച്‌ വിഷാംശം പുറംതള്ളുന്നതിന് കാരണമാകും വിധം കരളിനേയും കിഡ്നികളേയും ഉത്തേജിപ്പിക്കുന്നു. വേപ്പ് ഇലകള്‍ പൊടിച്ച്‌ പശുവിന്റെ നെയ്യില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. അല്ലാത്തപക്ഷം, വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിന്, സപ്ലിമെന്‍റുകളുടെ രൂപത്തിലും, കഴിക്കാവുന്നതാണ്.

3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുവാന്‍

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമാക്കാന്‍ വേപ്പ് ഫലപ്രദമാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഈ സസ്യത്തിന്റെ രാസഘടകം ഇന്‍സുലിന്‍ റിസപ്റ്ററിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന് ശരിയായ അളവ് ഇന്‍സുലിന്‍ ലഭിക്കുന്നതിനും സഹായിക്കുന്നതിന് പേര് കേട്ടതാണ്. അതിനാല്‍, വേപ്പ് ഉപയോഗിക്കുന്നതിലൂടെ പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ കഴിക്കുന്നത് കുറയ്ക്കാവുന്നതാണ്. എന്നിരുന്നാലും, മരുന്നിന്റെ അളവിനേയും മറ്റ് വശങ്ങളേയും കുറിച്ച്‌ ഡോക്ടറോട് സംസാരിക്കുക

4. ആമാശയ-കുടല്‍ നാളി ആരോഗ്യകരമായി നിലനിര്‍ത്തുവാന്‍

വേപ്പ് ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ട്രാക്ടിലെ വീക്കം കുറയ്ക്കുന്നു, അള്‍സര്‍, തടിപ്പ്, വലിവ്, മലബന്ധം എന്നിവ കുറയ്ക്കുകയും വയറ്റില്‍ അണുബാധ തടയുകയും ചെയ്യുന്നു. ദഹനം, വിസര്‍ജ്ജനം എന്നിവയെല്ലാം ഇത് മെച്ചപ്പെടുത്തുന്നു.

5. സന്ധിവാതം ചികിത്സിക്കുവാന്‍

വേപ്പിന്റെ ആന്റിഇന്‍ഫ്ലമേറ്ററി സവിശേഷതകള്‍ സന്ധിവാതം ചികിത്സിക്കുന്നതിന് ഉത്തമമാണ്. വേദനയും അസ്വാസ്ഥ്യവും കുറയ്ക്കാന്‍ വേപ്പില്‍ നിന്നും തയ്യാറാക്കുന്ന എണ്ണ അല്ലെങ്കില്‍ കുഴമ്ബ് വേദനയുള്ള സന്ധികളിലും പേശികളും പ്രയോഗിക്കാവുന്നതാണ്.

6. വദന ആരോഗ്യം ഉറപ്പാക്കുവാന്‍

ഭൂരിഭാഗം വദന ആരോഗ്യ ഉല്‍പ്പന്നങ്ങളിലും വേപ്പ് ഒരു പ്രധാന ഘടകമാണ്. വേപ്പിലെ ആന്റിബാക്ടീരിയല്‍ സവിശേഷതകള്‍ മോണരോഗങ്ങളും ശ്വാസദുര്‍ഗന്ധവും ഇല്ലാതാക്കുന്നതിന് പ്രയോജനകരമാണ്. വേപ്പ് വെള്ളം മൗത്ത്വാഷ് ആയി ഉപയോഗിക്കുക. വേപ് ചില്ലികള്‍ ടൂത്ത് ബ്രഷ് ആയി ഉപയോഗിക്കാം.

7. ലളിതമായ നേത്ര/ കര്‍ണ്ണ രോഗങ്ങള്‍ ചികിത്സിക്കുവാന്‍

വേപ്പിന്റെ തളിര്‍ ഇലകള്‍ തിളപ്പിച്ച്‌ വെള്ളം നന്നായി തണുക്കാന്‍ അനുവദിക്കുക. ഈ വെള്ളം ഉപയോഗിച്ച്‌ കണ്ണുകള്‍ കഴുകുക, കണ്ണിന്റെ അസ്വസ്ഥത, ചുവപ്പുനിറം, അല്ലെങ്കില്‍ ക്ഷീണം എന്നിവയ്ക്ക് ഫലപ്രദമായ ആശ്വാസം ലഭിക്കും. കുറച്ച്‌ ഇലകള്‍ ചതച്ച്‌, അതില്‍ തേന്‍ ചേര്‍ക്കുക, കര്‍ണ്ണ അസ്വസ്ഥതകള്‍ ചികിത്സിക്കാന്‍ നിങ്ങള്‍ക്ക് ഈ മിശ്രിതം ഉപയോഗിക്കാം.

8. എല്ലാത്തരം ചര്‍മ്മ രോഗങ്ങളും ചികിത്സിക്കുവാന്‍

ഒരു കപ്പ് വേപ്പിലകള്‍ അവ മൃദുവാകുന്നതുവരേയും നിറ വ്യത്യാസം ഉണ്ടാകുന്നത് വരേയും തിളപ്പിക്കുക. ഇത് തണുക്കുമ്ബോള്‍ അരിച്ച്‌ ഒരു കുപ്പിയില്‍ സംഭരിക്കുക. മുഖക്കുരു, ചര്‍മ്മ അണുബാധ, ശരീരം ദുര്‍ഗന്ധം തുടങ്ങിയവ തടയാന്‍ ഇത് നിങ്ങള്‍ കള്ളിക്കുന്ന വെള്ളത്തില്‍ ദൈനംദിനം ചേര്‍ക്കാം. ഏതാനും ഇലകള്‍ വെള്ളം ചേര്‍ത്ത് അരച്ച്‌ മുഖത്ത് പാക്ക് ആയി ഉയോഗിച്ച്‌ മുഖക്കുരുവിനെ ചികിത്സിക്കാം. പൊതുവായി, ഇലകളാല്‍ തയ്യാറാക്കിയ കുഴമ്ബ് മുറിവുകളും മറ്റ് ചര്‍മ്മ സംബന്ധമായ രോഗങ്ങളും സൗഖ്യമാക്കുവാന്‍ സഹായിക്കും. വേപ്പ് വെള്ളം ചര്‍മ്മത്തിന് ഒരു നല്ല ടോണര്‍ ആണ്, പൊള്ളലില്‍ പുരട്ടിയാല്‍, വേഗത്തില്‍ ഉണങ്ങുവാന്‍ സഹായിക്കുകയും രോഗബാധയുള്ള പ്രദേശത്തെ അണുബാധ, അലര്‍ജി എന്നിവ തടയുന്നതിനും വേപ്പ് അനുയോജ്യമാണ് .

9. കേശ പ്രശ്നങ്ങള്‍ ഉന്മൂലനം ചെയ്യുന്നു

തിളയ്ക്കുന്ന വെള്ളത്തില്‍ വേപ്പ് ഇലകള്‍ ചേര്‍ത്ത് അത് തണുക്കുമ്ബോള്‍, മുടി കഴുകുവാന്‍ ഉപയോഗിക്കുക. ഈ സസ്യത്തിന്റെ ആന്റിബാക്ടീരിയല്‍ സവിശേഷത മുടിയിലെ പേന്‍, താരന്‍, തലയോട്ടിയിലെ വരള്‍ച്ച, മുടി കൊഴിച്ചില്‍, വരണ്ട മുടി എന്നിവ ചികിത്സിക്കുവാന്‍ സഹായിക്കും. ഇത് നിങ്ങളുടെ മുടി മിനുസമാര്‍ന്നതും ഇടതൂര്‍ന്നതും ആക്കുന്നു.

10. പ്രാണികളെ തടയുവാന്‍

എല്ലാ തരത്തിലുമുള്ള പ്രാണികളേയും പ്രതിരോധിക്കുന്നതില്‍ വേപ്പില നല്ലതാണ്. നിങ്ങളുടെ ജാലകത്തിന് സമീപം വേപ്പ് നീരില്‍ മുക്കിയ പഞ്ഞി സൂക്ഷിക്കുക, അല്ലെങ്കില്‍ പ്രാണികളെ തടയുന്നതിനായി വേപ്പ് ഇലകള്‍ കത്തിക്കുക. ഇത് കൊതുകുകളെ നേരിടാനുള്ള ഒരു സ്വാഭാവികമാര്‍ഗമാണ്.

കുറിപ്പ്: വേപ്പ് ശക്തമായ ഒരു ഔഷധ സസ്യം ആണ്. അതിനാല്‍, ശിശുക്കളും കുട്ടികളും ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, വൃക്ക അല്ലെങ്കില്‍ കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഒരു ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യേണ്ടതാണ്.

ഡോ. മഹേഷ്, അലിഗഡ്, ജീവന്‍ ജ്യോതി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ, ദ്രവ്യഗുണ വകുപ്പ് മേധാവിയും പ്രൊഫസറും ആണ്.

കടപ്പാട്:lever ayush

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate