অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്‌പെഷ്യലൈസേഷന്‍

സ്‌പെഷ്യലൈസേഷന്‍

ആശുപത്രിയില്‍ പോയാല്‍  ഡോക്ടറുടെ പേരിനൊപ്പം അവരുടെ സ്‌പെഷ്യലൈസേഷനും എഴുതി വച്ചിരിക്കുന്നത് കൂട്ടുകാര്‍ കണ്ടിട്ടില്ലേ?. അവര്‍ വൈദ്യശാസ്ത്രത്തിലെ ഏതു ഉപവിഭാഗത്തില്‍ വിദഗ്ധരാണെന്നതാണ് അവ സൂചിപ്പിക്കുന്നത്. രോഗലക്ഷണങ്ങള്‍ സങ്കീര്‍ണമായ കേസുകളില്‍ ഒരു സ്‌പെഷ്യലൈസേഷനിലുള്ള ഡോക്ടര്‍ മറ്റൊരു സ്‌പെഷ്യലൈസേഷനിലുള്ള ഡോക്ടറുടെ സഹായം തേടാറുണ്ട്.

പീഡിയാട്രിക്‌സ്

ശിശുരോഗവുമായ ബന്ധപ്പെട്ട കേസുകള്‍ പീഡിയാട്രിക്‌സുകളാണ് ചികിത്സിക്കുന്നത്. ശിശുക്കളുമായി ബന്ധപ്പെട്ട പലവിധത്തതിലുള്ള രോഗങ്ങളുടെ ചികിത്സാവിധികളില്‍ ഇവര്‍ വിദഗ്ധരായിരിക്കും.

നിയോനിറ്റോളജി

നവജാത ശിശുക്കളില്‍ കാണപ്പെടുന്ന രോഗങ്ങളുടെ ചികിത്സയും സങ്കീര്‍ണതയേറിയ പ്രസവത്തില്‍ പിറന്ന കുട്ടികളുടെ പരിചരണത്തിലും ഇവര്‍ വിദഗ്ധരാണ്. പീഡിയാട്രിക്‌സിന്റെ ഉപവിഭാഗമാണ് ഇത്.

ജനറല്‍ പ്രക്ടീസ്

ഒരു കുടുംബത്തിലേയും അല്ലെങ്കില്‍ ഓരോ വ്യക്തിയിലേയും വിവിധ രോഗങ്ങളെ ചികിത്സിക്കാനും പൊതു ആരോഗ്യസംരക്ഷണങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഈ വിഭാഗത്തിലുള്ള ഡോക്ടര്‍ക്ക് കഴിയും.

നെഫ്രോളജി

വൃക്കയുമായി ബന്ധപ്പെട്ട രോഗനിര്‍ണയം, ചികിത്സ, ഡയാലിസിസ് പോലുള്ള വൃക്കസംബന്ധമായ ബദല്‍ സംവിധാനങ്ങള്‍ എന്നിവയിലാണ് ഈ വിഭാഗക്കാര്‍ വിദഗ്ധര്‍.

കാര്‍ഡിയോളി

ഹൃദയസംബന്ധമായ രോഗനിര്‍ണയം, ചികിത്സ, ഹൃദയാരോഗ്യസംബന്ധമായ മുന്‍കരുതലുകള്‍, രോഗനിയന്ത്രണം തുടങ്ങിയവയടങ്ങിയുമായി ബന്ധപ്പെട്ട ശാഖയാണിത്.

ന്യൂറോളജി

മസ്തിഷ്‌ക രോഗങ്ങള്‍, സ്‌പൈനല്‍ കോര്‍ഡുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, നാഡി രോഗങ്ങള്‍ എന്നിവയുടെ ചികിത്സയാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. സങ്കീര്‍ണമേറിയ ഉപവിഭാഗങ്ങളിലൊന്നാണ് ന്യൂറോളജി.

ഒഫ്താല്‍മോളജി

നേത്രസംബന്ധമായ രോഗ ചികിത്സ, നേത്രസംരക്ഷണം, കാഴ്ചാപരിശോധന എന്നിവയുമായി ബന്ധപ്പെട്ട ശാഖ.

ജെറിയാട്രിക്‌സ്

വാര്‍ധക്യസംബന്ധമായ രോഗചികിത്സ, പരിചരണം, വാര്‍ധക്യവുമായി ബന്ധപ്പെട്ട രോഗനിര്‍ണയം എന്നിവയെല്ലാം ഈ വിഭാഗത്തില്‍പെടുന്നു.

റേഡിയോളജി

റേഡിയേഷന്‍ ഉപയോഗിച്ചുള്ള രോഗനിര്‍ണയവും ചികിത്സയും ഈ വിഭാഗത്തിന്റെ പരിധിയില്‍പ്പെടുന്നു.ആധുനിക ലോകത്ത് നിരവധി രോഗങ്ങള്‍ നിര്‍ണയിക്കാന്‍ റേഡിയോളജി ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇ.എന്‍.റ്റി

ചെവി, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട രോഗ നിര്‍ണയവും ചികിത്സയും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവ മൂന്നും പരസ്പര ബന്ധിതമായതിനാലാണ് ഒരു വിഭാഗത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഓര്‍ത്തോളജി

എല്ലുകളുമായി ബന്ധപ്പെട്ട രോഗനിര്‍ണയവും ചികിത്സയുമാണ് ഓര്‍ത്തോളജിയുടെ പരിധിയില്‍ വരുന്നത്.

ഓങ്കോളജി

കാന്‍സറുമായി ബന്ധപ്പെട്ട രോഗനിര്‍ണയം, ചികിത്സ എന്നിവയാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇന്ന് കൂടുതലായി പഠനവും നിരീക്ഷണവും ആവശ്യമുള്ളൊരു മേഖല കൂടിയാണിത്.

ഡെര്‍മറ്റോളജി

ചര്‍മ്മസംബന്ധമായ അസുഖങ്ങളുടെ നിര്‍ണയം, രോഗചികിത്സ, ചര്‍മ്മ സംരക്ഷണോപാധികള്‍ എന്നിവയില്‍ വിദഗ്ധരാണ് ഈ വിഭാഗക്കാര്‍.

ഓഡിയോളജിസ്റ്റ്

കേള്‍വിത്തകരാറുകളും സംസാരശേഷിത്തകരാറുകളും ഈ വിഭാഗത്തിന്റെ
പരിധിയില്‍പ്പെടുന്നു.

അലര്‍ജിസ്റ്റ്

ശരീരത്തെ ബാധിക്കുന്ന വിവിധതരത്തിലുള്ള അലര്‍ജികളെക്കുറിച്ചും അവ സംബന്ധമായ ചികിത്സകളെക്കുറിച്ചും സ്‌പെഷ്യലൈസ് ചെയ്തയാളാണ് അലര്‍ജിസ്റ്റ്.

ഗാസ്‌ട്രോഎന്ററോളജിസ്റ്റ്

ദഹന സംബന്ധമായ പ്രശ്‌നങ്ങളും അവയ്ക്കാവശ്യമായ പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നയാളാണ് ഈ വിഭാഗക്കാര്‍.

ഹീമറ്റോളജിസ്റ്റ്

രക്തസംബന്ധ രോഗങ്ങള്‍, മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട് രക്തത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവ  നിര്‍ദ്ദേശിക്കുന്നയാളാണ് ഹീമറ്റോളജിസ്റ്റ്.

ന്യൂറോസര്‍ജന്‍

മസ്തിഷ്‌ക്ക നാഡിസംബന്ധമായ അസുഖങ്ങളില്‍ ഓപ്പറേഷനടക്കമുള്ള ചികിത്സാ രീതികള്‍ നടത്തുന്നവരാണ് ന്യൂറോസര്‍ജന്‍

പെരിനറ്റോളജിസ്റ്റ്

സങ്കീര്‍ണതയേറിയ പ്രസവ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നവരാണിവര്‍.

യൂറോളജിസ്റ്റ്

മൂത്രസംബന്ധമായ അസുഖങ്ങള്‍, മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.

 

ഗൈനക്കോളജി

സ്ത്രീ രോഗസംബന്ധമായ ചികിത്സയും നിര്‍ണയവും നടത്തുന്നവരാണ് ഗൈനോക്കോളജിസ്റ്റ്.

കടപ്പാട് : suprabhaatham.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate