অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സമ്പൂര്‍ണ്ണ ശാരീരികാരോഗ്യം - 2

സമ്പൂര്‍ണ്ണ ശാരീരികാരോഗ്യം - 2

  1. ചെവിയുടെ ആരോഗ്യത്തിനായി സ്വീകരിക്കാവുന്ന ചില മുന്‍കരുതലുകളിതാ
  2. ജലദോഷം അകറ്റാന്‍ ചില പൊടിക്കൈകളിതാ
  3. കോവയ്ക്കയുടെ ഔഷധഗുണങ്ങള്‍
  4. വായ്പ്പുണ്ണ് അകറ്റാന്‍ ചില വീട്ടുവൈദ്യങ്ങളിതാ.
  5. മാങ്കോസ്റ്റിന്‍റെ ആരോഗ്യ ഗുണങ്ങള്‍
  6. ചെവിയിലെ കാന്‍സര്‍
  7. പിസ്സ ആരോഗ്യകരമോ?
  8. മല്ലിയിലയുടെ ആരോഗ്യഗുണങ്ങള്‍
  9. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നിത്യവും ഈന്തപ്പഴം കഴിക്കാം
  10. കട്ടന്‍ കാപ്പികുടിച്ചാലുള്ള ഗുണങ്ങളറിയൂ.
  11. കിവി പഴത്തിന്‍റെ ആരോഗ്യഗുണങ്ങള്‍
  12. ഗൗട്ട് രോഗത്തിനെതിരെ കരുതല്‍ വേണം
  13. എന്താണ് ടെക്സ്റ്റ്നെക്ക്?
  14. പിയര്‍ പഴത്തിന്‍റെ ആരോഗ്യഗുണങ്ങള്‍
  15. കരപ്പന് ഉടനടി പരിഹാരം ഇതാ
  16. പോളി ആര്‍ത്രൈറ്റിസ് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  17. ജീവിത ശൈലി രോഗങ്ങളകറ്റാന്‍ ചക്ക കഴിക്കാം
  18. ആരോഗ്യഗുണങ്ങളേറെയുള്ള തേന്‍ നെല്ലിക്ക
  19. വയറുവേദനയെ നിസ്സാരമായി കാണരുത്
  20. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെള്ളക്കടല
  21. ലോഷന്‍റെ ഉപയോഗം പുകവലിയേക്കാള്‍ മാരകമായ ദോഷഫലങ്ങളുണ്ടാക്കും
  22. മാമ്പഴത്തിന്‍റെ ഗുണമറിഞ്ഞ് കഴിക്കാം
  23. തൈരിന്‍റെ ആരോഗ്യഗുണങ്ങള്‍
  24. വാര്‍ദ്ധക്യകാലത്തും ആരോഗ്യം നിലനിര്‍ത്താം
  25. മുരിങ്ങയിലയുടെ ഔഷധഗുണങ്ങള്‍
  26. കണ്ണുകള്‍ സ്കാന്‍ ചെയ്ത് ഹൃദ്രോഗം കണ്ടെത്താം
  27. കസ്തൂരിമഞ്ഞളിന്‍റെ ഔഷധ ഗുണങ്ങള്‍
  28. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാരുകളടങ്ങിയ ഭക്ഷണം ശീലമാക്കാം
  29. പല്ലുകളുടെ ആരോഗ്യത്തിനായി ചില വഴികളിതാ
  30. ഹാന്‍ഡ് സാനിറ്റൈസറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടകാര്യങ്ങള്‍
  31. ഉലുവ ഒരു ഔഷധകലവറ
  32. അഴകിനും ആരോഗ്യത്തിനും ബ്രോക്കോളി
  33. ആരോഗ്യഗുണവും ഔഷധ ഗുണവും ഒത്തുചേര്‍ന്ന കറിവേപ്പില

ചെവിയുടെ ആരോഗ്യത്തിനായി സ്വീകരിക്കാവുന്ന ചില മുന്‍കരുതലുകളിതാ

  • ചെവിയില്‍ പ്രാണി കയറിയാല്‍ ചെറിയ ഉള്ളി ചേര്‍ത്ത് മൂപ്പിച്ച നല്ലെണ്ണ നേര്‍ത്തചൂടില്‍ ചെവിയിലൊഴിക്കുക.
  • എള്ള് ഏലത്തിരി, ചെറുപയര്‍, കുറുന്തോട്ടി വേര് ഇവ പൊടിച്ച്‌ തിരിയാക്കി കടുംകെണ്ണയില്‍ മുക്കി കത്തിച്ച്‌ അതിലെ പുക ചെവിയില്‍ ഏല്‍പ്പിച്ചാല്‍ ചെവിയില്‍ കയറിയ പ്രാണിയെ എളുപ്പത്തില്‍ പുറത്തേക്കെത്തിക്കാം.
  • വയമ്പ്, വെളുത്തുള്ളി, വരട്ടുമഞ്ഞള്‍ എന്നിവ കൂവളത്തില നീരും ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ ചെവിയില്‍ പഴുപ്പുണ്ടാവുന്നത് തടയാം.
  • വരട്ടുമഞ്ഞള്‍ നല്ലെണ്ണയില്‍ മുക്കി കത്തിക്കുക, പിന്നീട് തീയണച്ച്‌ ചെവിയുടെ സമീപത്തുപിടിച്ച്‌ പുക ചെവിക്കകത്തേക്ക് ഊതിക്കയറ്റുക, ചെവിവേദന ശമിക്കും
  • പൊട്ടിയൊലിക്കലോടു കൂടാതെ നീരിറക്കത്തിന്‍റെ ഭാഗമായ ചെവിവേദനയ്ക്ക് രാസ്നാദി ചൂര്‍ണം കുറുക്കി ചെറുചൂടോടെ ലേപനമിടുക. ത്രിഫല പഞ്ചകോലം കൊണ്ട് കവിള്‍ കൊള്ളുക.

ജലദോഷം അകറ്റാന്‍ ചില പൊടിക്കൈകളിതാ

  • ജലദോഷം പലപ്പോഴും അസഹ്യവും അലോസരപ്പെടുത്തുന്നതുമാകാറുണ്ട്​. കാലാവസ്​ഥാ മാറ്റമോ പനിയോ ജലദോഷത്തിന്​ കാരണമാകാം. മറ്റ്​ കാരണങ്ങളാലും ജലദോഷമുണ്ടാകാം. അമിതമായ തുമ്മല്‍, ചുമ, തൊണ്ടയിലുണ്ടാകുന്ന അസ്വസ്​ഥതകള്‍, നേരിയ തലവേദന ഉള്‍പ്പെടെയുള്ളവയാണ്​ ഇതി​ന്‍റെ ലക്ഷണങ്ങള്‍. ഇതിനെ മറികടക്കാന്‍ ഉയര്‍ന്ന അളവിലുള്ള ആന്‍റിബയോട്ടിക്കുകളെ ആശ്രയിക്കുകയാണ്​ പലരും. എന്നാല്‍ ജല​ദോഷത്തെ നിയന്ത്രിക്കാന്‍ സ്വാഭാവികമായ വഴികളിതാ.
  • ഗ്രീന്‍ ടീ
  • ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയ ഫ്ലവനോയിഡ്​ ധാരാളമായി ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്​. ഇത്​ മികച്ച രോഗപ്രതിരോധ ശേഷിക്കും അതുവഴി മികച്ച ശാരീരിക അവസ്​ഥക്കും സഹായകം. ജലദോഷത്തിന്​ കാര്യമായ മാറ്റമുണ്ടാക്കാന്‍ ഗ്രീന്‍ ടീക്ക്​ സാധിക്കും.
  • വിറ്റാമിന്‍ സി
  • വിറ്റാമിന്‍ സി കൂടുതലായുള്ള ഭക്ഷണം കഴിക്കുന്നത്​ നിങ്ങളുടെ പ്രതിരോധ ശേഷിയെ ഉയര്‍ത്തും. പപ്പായ, ഓറഞ്ച്​, സ്​ട്രോബറി, മത്തങ്ങ തുടങ്ങിയവ വിറ്റാമിന്‍ സിയുടെ സാന്നിധ്യം കൂടുതലുള്ളവയാണ്​.
  • തേന്‍
  • ബാക്​ടീരിയയെ തടയാന്‍ കഴിവുള്ള തേന്‍ ഒട്ടേറെ രോഗങ്ങള്‍ക്ക്​ പ്രതിരോധവും തീര്‍ക്കുന്നു. തിളപ്പിച്ചാറിയ പാലിലോ ഇളം ചൂടുള്ള വെള്ളത്തിലോ തേന്‍ ചേര്‍ത്തു കഴിക്കുന്നത്​ ജലദോഷത്തില്‍ നിന്ന്​ ആശ്വാസം നല്‍കാന്‍ സഹായിക്കും.
  • ബ്ലൂബെറി പഴങ്ങള്‍
  • ആന്‍റി ഓക്​സിഡന്‍റ്​ ഘടകങ്ങള്‍ ധാരാളമായുള്ള ബ്ലൂബെറി പഴങ്ങള്‍ കഴിക്കുന്നത്​ രോഗപ്രതിരോധ ശേഷി ഉയര്‍ത്തും. പ്രഭാത ഭക്ഷണത്തി​നൊപ്പമോ തനിച്ചോ ഇവ കഴിക്കാം.
  • വെളുത്തുള്ളിയും സവാളയും
  • വെളുത്തുള്ളിയിലും സവാളയിലുമുള്ള ആന്‍റിബാക്​ടീരിയല്‍ ഘടകങ്ങള്‍ പനിയുടെ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്​. ആരോഗ്യദായകമായ സൂപ്പ്​ രീതിയില്‍ ഇവ കഴിക്കാം.

കോവയ്ക്കയുടെ ഔഷധഗുണങ്ങള്‍

പ്ര​കൃ​തി​യു​ടെ ഇന്‍​സു​ലിന്‍ ക​ല​വറ എ​ന്നാ​ണ് കോ​വ​യ്ക്ക അ​റി​യ​പ്പെ​ടു​ന്ന​ത്. പാന്‍​ക്രി​യാ​സി​ലെ ബീ​റ്റാ കോ​ശ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ച്ച്‌ കൂ​ടു​തല്‍ ഇന്‍​സു​ലിന്‍ ഉ​ത്പാ​ദി​പ്പി​ക്കാ​നും ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കോ​ശ​ങ്ങ​ളെ പു​ന​രു​ദ്ധ​രി​ക്കാ​നും കോ​വ​ലി​നു പ്ര​ത്യേക ക​ഴി​വു​ണ്ട്. പ്രോ​ട്ടീന്‍, വി​റ്റാ​മിന്‍ സി എ​ന്നി​വ​യാല്‍ സ​മ്പന്ന​വു​മാ​ണ് കോ​വ​യ്ക്ക.

കോ​വ​യ്ക്ക ഉ​ണ​ക്കി ​പൊ​ടി​ച്ച്‌ പ​ത്തു ഗ്രാം വീ​തം ദി​വ​സ​വും ര​ണ്ടു നേ​രം ക​ഴി​ക്കാം. കോ​വ​യ്ക്ക വേ​വി​ക്കാ​തെ ക​ഴി​ക്കു​ന്ന​തും പ്ര​മേഹ രോ​ഗി​കള്‍​ക്ക് ഉ​ത്ത​മ​മാ​ണ്. ശ​രീ​ര​ത്തി​നു കു​ളിര്‍​മ്മ ന​ല്കു​ന്ന​തും ആ​രോ​ഗ്യ​ദാ​യ​ക​വു​മാ​ണ്. ത്വ​ക് രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നും ത്വ​ക്കി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും കോ​വ​യ്ക്ക ഭ​ക്ഷ​ണ​ത്തില്‍ ഉള്‍​പ്പെ​ടു​ത്തി​യാല്‍ മ​തി.

കോ​വ​ലി​ന്റെ ഇ​ല​യ്ക്കും ഔ​ഷ​ധ​ഗു​ണ​മു​ണ്ട്. കോ​വ​യ്​ക്ക​യു​ടെ ഇല വേ​വി​ച്ച്‌ ഉ​ണ​ക്കി പൊ​ടി​യാ​ക്കി ക​ഴി​ക്കു​ന്ന​തും, പ്ര​മേഹ രോ​ഗി​കള്‍ നി​ത്യ​വും അ​വ​രു​ടെ ഭ​ക്ഷ​ണ​ത്തില്‍ കോ​വ​യ്ക്ക ഉള്‍​പ്പെ​ടു​ത്തു​ന്ന​തും വ​ള​രെ ന​ല്ല​താ​ണ്.

വായ്പ്പുണ്ണ് അകറ്റാന്‍ ചില വീട്ടുവൈദ്യങ്ങളിതാ.

ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ നേരിട്ട് മുറിവില്‍ തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്.

മൗത്ത് വാഷ് ആയി നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇത് വെള്ളത്തില്‍ നല്ലതു പോലെ കലര്‍ത്തി മൗത്ത് വാഷ് ആയി ദിവസവും മൂന്ന് നാല് പ്രാവശ്യം ഉപയോഗിക്കാവുന്നതാണ്.

ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച്‌ മിക്സ് ചെയ്ത് ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. ഇവ രണ്ടും നല്ലതു പോലെ പേസ്റ്റ് രൂപത്തിലാക്കി മുറിവില്‍ തേച്ച്‌ പിടിപ്പിക്കാം. ഇത് മൗത്ത് അള്‍സര്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍ബി അടങ്ങിയ മോര്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വായ്പ്പുണ്ണ് മാറ്റാന്‍ സഹായിക്കുന്നു.

വായ്പ്പുണ്ണിന് ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് തേന്‍. .  തേന്‍ ഉപയോഗിച്ച്‌ വെറും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വായ്പ്പുണ്ണിനെ ഇല്ലാതാക്കാം.

ശരീരം നന്നായി ചൂടാകുമ്പോഴാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നത്. ശരീരത്തെ തണുപ്പിക്കാന്‍ തേങ്ങാവെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് വായ്പ്പുണ്ണിനെ പെട്ടെന്ന് ഇല്ലാതാക്കുന്നു.

മാങ്കോസ്റ്റിന്‍റെ ആരോഗ്യ ഗുണങ്ങള്‍

നാ​ല്‍പതി​ല​ധി​കം സ്വാ​ഭാ​വിക രാ​സ​സം​യു​ക്ത​ങ്ങള്‍ അ​ട​ങ്ങി​യി​ട്ടു​ള്ള ഫ​ല​മാ​ണ് മാ​ങ്കോ​സ്​റ്റിന്‍..  വൈ​റ്റ​മി​നു​കള്‍ , ആ​ന്‍റി ഓ​ക്​സി​ഡ​ന്‍റുകള്‍ എ​ന്നി​വ​യാല്‍ സ​മ്പുഷ്​ട​മായ മാ​ങ്കോ​സ്​റ്റി​ന്‍റെ പു​റ​ന്തോ​ട് ഔ​ഷധ നിര്‍​മ്മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.

ഹൃ​ദ​യ​ത്തി​ന്‍റെ  ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് മി​ക​ച്ച​താ​ണെ​ന്ന് മാ​ത്ര​മ​ല്ല ഉ​ദ​ര​രോ​ഗ​ങ്ങള്‍ ഇ​ല്ലാ​താ​ക്കാനുള്ള ക​ഴി​വും മാ​ങ്കോ​സ്​റ്റി​നു​ണ്ട്. ക​ര​ളി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ശ​രീ​രം ത​ണു​പ്പി​ക്കാ​നും മാ​ങ്കോ​സ്​റ്റിന്‍ ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. കാര്‍​ബോ ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീന്‍, കാ​ത്സ്യം , ഫോ​സ്ഫ​റ​സ്, ഇ​രു​മ്പ്  എ​ന്നി​വ​യു​ടെ ക​ല​വ​റ​യാ​ണ് ഈ ഫലം. അള്‍​സര്‍, ര​ക്ത​സ​മ്മര്‍​ദ്ദം, അ​ലര്‍​ജി, ത്വ​ക് രോ​ഗ​ങ്ങള്‍ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാന്‍ മാ​ങ്കോ​സ്റ്റി​നില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള പോ​ഷ​ക​ങ്ങള്‍ സ​ഹാ​യി​ക്കും.മാ​ങ്കോ​സ്​റ്റിന്‍ പ​ഴ​ത്തി​ന്‍റെ തോ​ട് ഉ​ണ​ക്കി​പ്പൊ​ടി​ച്ച്‌ തൈ​രില്‍ ചേര്‍​ത്ത് ക​ഴി​ച്ചാല്‍ ഉ​ദ​ര​രോ​ഗ​ങ്ങള്‍ ശ​മി​പ്പി​ക്കാം. ദാ​ഹം, ക്ഷീ​ണം ഇവ അ​ക​ന്ന് ഉ​ന്മേ​ഷം കൈ​വ​രാന്‍ മാ​ങ്കോ​സ്റ്റിന്‍ പ​ഴ​ങ്ങള്‍ ക​ഴി​ച്ചാല്‍ മതി.

ചെവിയിലെ കാന്‍സര്‍

ശരീരത്തിന്‍റെ വിവിധഭാഗങ്ങളില്‍ കാന്‍സര്‍ ബാധിക്കാറുണ്ടെങ്കിലും ചെവിയിലെ കാന്‍സര്‍ വളരെ അപൂര്‍വ്വമാണ്. മാത്രമല്ല, ചെവിയുടെ പുറംതൊലിയില്‍ വളരുകയും ചെവിയിലെ മൂന്നു ഭാഗങ്ങളിലും ബാധിക്കുന്നതാണ് ഈ കാന്‍സറിന്‍റെ  പ്രത്യേകത.

ഈ മൂന്നുഭാഗങ്ങളില്‍ എവിടെയാണ് കാന്‍സറിന് കാരണമായ ട്യൂമര്‍ വളരുന്നത് എന്നതിനെ ആശ്രയിച്ചാണ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നത്.

പിങ്ക് നിറത്തിലുള്ള ഒരുതരം ശ്രവം ചെവിയില്‍ നിന്ന് പുറത്തുവരുന്നതാണ് കാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. മാത്രമല്ല ചെവിയുടെ മധ്യഭാഗത്ത് ബാധിക്കുന്ന കാന്‍സറിന്‍റെ മറ്റൊരു ലക്ഷണം കടുത്ത ചെവി വേദനയും ചെവിയില്‍ നിന്നുണ്ടാകുന്ന രക്തം പുറത്തേക്ക് വരുന്നതുമാണ്. ചെവിക്കുള്ളില്‍ എപ്പോഴും ഉണ്ടാകുന്ന മുഴക്കം, തലകറക്കം, കടുത്ത തലവേദന എന്നിവ ചെവി കാന്‍സറിനുള്ള ലക്ഷണങ്ങളാണ്.

കാന്‍സര്‍ രോഗനിര്‍ണയം സ്ഥിരീകരിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ചെവിയിലെ വേദനയുള്ള ഭാഗത്തുള്ള ടിഷ്യുവിനെ ബയോപ്സിക്ക് വിധേയമാക്കുകയെന്നതു മാത്രമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്.

പിസ്സ ആരോഗ്യകരമോ?

ജീവിതത്തിരക്കിനിടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആസ്വദിച്ചു കഴിക്കാവുന്ന രുചികരമായ ഭക്ഷണം. വളരെ ലളിതവും പ്രസിദ്ധിയാര്‍ജിച്ചതും സ്വാദിഷ്ഠവുമായ ഭക്ഷണം ഇതൊക്കെയാണ് പിസ്സയ്ക്കു നല്‍കാവുന്ന നിര്‍വചനം. ഒരു രാജ്യത്തിന്റേതു മാത്രമായ ദേശീയ ഭക്ഷണം ലോകം മുഴുവന്‍ കൈനീട്ടി സ്വീകരിക്കുന്നതു വളരെ അപൂര്‍വമാണ്. ഇറ്റലിയുടെ മാത്രമായ പാസ്തയും പിസ്സയും ഇന്ന് എല്ലാ രാജ്യക്കാരും ആസ്വദിക്കുന്നു.

എന്താണ് പിസ്സ എന്നു ചോദിച്ചാല്‍ ഒരു സംശയവും ഇല്ലാതെ തുറന്നു പറയാം വട്ടത്തിലുള്ള മൈദ ബേസിന്റെ മുകളില്‍ സോസും ചിക്കനും വെണ്ണയും തക്കാളിയും ചേര്‍ത്ത് ബേക്ക് ചെയ്ത് എടുക്കുന്നതാണെന്ന്. പക്ഷേ, പല പരിണാമദശകള്‍ കഴിഞ്ഞാണ് പിസ്സ ഇന്നത്തെ രൂപത്തില്‍ എത്തിയിരിക്കുന്നത്.

ഇന്നത്തെ നമ്മുടെ ജീവിതസാഹചര്യത്തില്‍ അധ്വാനം വളരെ കുറവും കൊഴുപ്പു കൂടിയ ഭക്ഷണത്തിന്‍റെ ഉപയോഗം കൂടുതലുമാണ്. പിസ്സ പോലുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നവര്‍ മടിയന്‍മാരായി മാറുന്നതായി പല പഠനങ്ങളും തെളിയിക്കുന്നു. പിസ്സ ഒരു മോശം ഭക്ഷണമാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ആവശ്യത്തിനുള്ള പോഷകങ്ങള്‍ അതിലുണ്ട്.

കൂടുതലായുള്ള കൊഴുപ്പാണ് പിസ്സയെ അനാരോഗ്യകരമാക്കുന്നത്. കൂടുതല്‍ ചീസും ഹാമും(പ്രോസസ് ചെയ്ത മാംസം) ഒക്കെ ചേര്‍ക്കുകയാണെങ്കില്‍ ഒരു പിസ്സസയുടെ ഊര്‍ജം 1000 മുതല്‍ 1200 കലോറി വരെയാകും. വെജിറ്റേറിയന്‍ ടോപ്പിങ്ങും ചീസിന്റെ അളവ് കുറവുമാണെങ്കില്‍ ആരോഗ്യകരമാണ്. എങ്കിലും മറ്റ് ഫാസ്റ്റ്ഫുഡുകളെപ്പോലെ പിസ്സയും വല്ലപ്പോഴും മാത്രം കഴിക്കേണ്ടതാണെന്ന് ഓര്‍ക്കുക.

കഴിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

  1. ചെറിയ അളവിലുള്ള പിസ്സ തിരഞ്ഞെടുക്കുക. കൂടുതലായിട്ടുള്ള ഫില്ലിങ് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
  2. വെജിറ്റേറിയന്‍ ടോപ്പിങ്ങിനു പ്രാധാന്യം കൊടുക്കുക. ഉള്ളി, കാപ്സിക്കം, ടുമാറ്റോ, മഷ്റൂം മുതലായവ കൂടുതലുള്ളത് തിരഞ്ഞെടുക്കാം.
  3. കൂടുതലായി ടോപ്പിങ് ഇടാന്‍ ആവശ്യപ്പെടാതിരിക്കുക. കൂടുതല്‍ ഊര്‍ജം അകത്താകുന്നതിന് അത് കാരണമാകും.
  4. രണ്ടു പീസില്‍ കൂടുതല്‍ കഴിക്കാതെ ശ്രദ്ധിക്കുക.
  5. ടുമാറ്റോ സോസും വെണ്ണയും അധികം ഉപയോഗിക്കാതിരിക്കുക.
  6. പിസ്സയ്ക്കൊപ്പം കോളകള്‍ ഒഴിവാക്കി സോഡ ചേര്‍ന്ന നാരങ്ങാവെള്ളം ഉപയോഗിക്കുക

മല്ലിയിലയുടെ ആരോഗ്യഗുണങ്ങള്‍

വി​ഭ​വ​ങ്ങള്‍​ക്ക് സ്വാ​ദും മ​ണ​വും നല്‍​കാ​നാ​ണ് സാ​ധാ​ര​ണ​യാ​യി മ​ല്ലി​യില ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാല്‍ പ​ല​ത​രം രോ​ഗ​ങ്ങള്‍​ക്കു​ള്ള ഉ​ത്തമ ഔ​ഷ​ധം കൂ​ടി​യാ​ണ് മ​ല്ലി​യി​ല. പൊ​ട്ടാ​സ്യം, വി​റ്റാ​മിന്‍ സി, ഇ​രു​മ്പ്, ഓ​ക്സാ​ലി​ക് ആ​സി​ഡ്, തി​യാ​മൈന്‍, ഫോ​സ്ഫ​റ​സ്, റി​ബോ​ഫ്ളാ​വിന്‍, സോ​ഡി​യം ക​രോ​ട്ടിന്‍, കാല്‍​സ്യം, നി​യാ​സിന്‍ തു​ട​ങ്ങി ധാ​രാ​ളം മി​ന​റ​ലു​ക​ളും വി​റ്റാ​മി​നു​ക​ളും അ​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​ല​ക്ക​റി​യാ​ണ് മ​ല്ലി​യി​ല. മ​ല്ലി​യി​ല​യില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള ലി​നോ​ലി​ക് ആ​സി​ഡ്, പാ​മി​റ്റി​ക് ആ​സി​ഡ്, ഒ​ലേ​യി​ക് ആ​സി​ഡ്, അ​സ്​കോര്‍​ബി​ക് ആ​സി​ഡ് തു​ട​ങ്ങി​യവ ശ​രീ​ര​ത്തി​ലെ കൊ​ള​സ്​ട്രോ​ളി​നെ​തി​രെ പ്ര​വര്‍​ത്തി​ച്ച്‌ ഹൃ​ദ​യാ​ഘാ​ത​ത്തില്‍ നി​ന്ന് ന​മ്മെ സം​ര​ക്ഷി​ക്കും.

ദ​ഹ​ന​പ്ര​ക്രിയ വേ​ഗ​ത്തി​ലാ​ക്കാ​ക്കി വി​ശ​പ്പ് വര്‍​ദ്ധി​പ്പി​ക്കാ​നും മ​ല്ലി​യി​ല​യ്ക്ക് ക​ഴി​യും. അ​ണു​ബാ​ധ​യെ ചെ​റു​ത്ത് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടു​ന്ന മ​ല്ലി​യില ചര്‍​മ്മ രോ​ഗ​ങ്ങള്‍​ക്കു​ള്ള ഉ​ത്തമ ഔ​ഷ​ധം കൂ​ടി​യാ​ണ്. വി​റ്റാ​മിന്‍ സി, വി​റ്റാ​മിന്‍ എ, ആ​ന്‍റി ഓ​ക്സി​ഡ​ന്റ്സ്, ഫോ​സ്​ഫ​റ​സ് പോ​ലു​ള്ള മി​ന​റ​ലു​കള്‍ അ​ട​ങ്ങി​യി​ട്ടു​ള്ള​തില്‍ ക​ണ്ണി​നു​ണ്ടാ​കു​ന്ന പ്ര​ശ്​ന​ങ്ങള്‍ ഒ​രു പ​രി​ധി​വ​രെ ത​ട​യാന്‍ മ​ല്ലി​യി​ല​യ്ക്ക് ക​ഴി​യും.

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നിത്യവും ഈന്തപ്പഴം കഴിക്കാം

ദി​വ​സ​വും ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോധ ശേ​ഷി വര്‍​ദ്ധി​പ്പി​ക്കും. ഈ​ന്ത​പ്പ​ഴ​ത്തില്‍ ധാ​രാ​ളം വൈ​റ്റ​മിന്‍ എ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഗര്‍​ഭി​ണി​കള്‍ ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് ഹീ​മോ​ഗ്ലോ​ബി​ന്‍റെ തോ​ത് ഉ​യര്‍​ത്താന്‍ സ​ഹാ​യി​ക്കും. കു​ഞ്ഞി​ന്‍റെ വ​ളര്‍​ച്ച​യ്ക്ക് വ​ള​രെ അ​ത്യാ​വ​ശ്യ ഘ​ട​ക​ങ്ങ​ളായ അ​യണ്‍, മാം​ഗ​നീ​സ്, സെ​ലേ​നി​യം, കാ​ത്സ്യം, ഫോ​സ്ഫ​റ​സ് എ​ന്നിവ ഈ​ന്ത​പ്പ​ഴ​ത്തില്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട് . കാ​ത്സ്യ​മ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ സ​ന്ധി​വേ​ദ​ന​യും എ​ല്ല് തേ​യ്മാ​ന​വും പ​രി​ഹ​രി​ക്കും. സ്ത്രീ​കള്‍ ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് ഓ​സ്റ്റി​യോ​പെ​റോ​സി​സ് പോ​ലു​ള്ള രോ​ഗ​ങ്ങ​ളെ അ​ക​റ്റാന്‍ സ​ഹാ​യി​ക്കും.

പ​ല്ലി​ന്‍റെ ആ​രോ​ഗ്യ​ത്തി​നും ഈ​ന്ത​പ്പ​ഴം ഉ​ത്ത​മ​മാ​ണ്. കൊ​ള​സ്​ട്രോള്‍ തീ​രെ​യി​ല്ലാ​ത്ത ഈ​ന്ത​പ്പ​ഴം ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താന്‍ സ​ഹാ​യി​ക്കും. ദ​ഹ​ന​പ്ര​ക്രിയ സു​ഗ​മ​മാ​ക്കാന്‍ അ​ത്യു​ത്ത​മ​മാ​ണ്. പാ​ലി​നൊ​പ്പം ക​ഴി​ക്കു​ന്ന​ത് ദ​ഹ​ന​സം​ന്ധ​മായ എ​ല്ലാ പ്ര​ശ്ന​ങ്ങ​ളെയും പ​രി​ഹ​രി​ക്കും.

നി​ശാ​ന്ധ​ത​യ്​ക്ക് ന​ല്ല മ​രു​ന്നു കൂ​ടി​യാ​ണി​ത്. ഈ​ന്ത​പ്പ​ഴ​ത്തില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള ഫ്ര​ക്ടോ​സും ഗ്ലൂ​ക്കോ​സും ശ​രീ​ര​ത്തി​ന് ന​ല്ല ഊര്‍​ജ്ജം നല്‍​കു​ന്നു. ചര്‍​മ്മ​സൗ​ന്ദ​ര്യം മെ​ച്ച​പ്പെ​ടു​ത്താന്‍ ഈ​ന്ത​പ്പ​ഴ​ത്തി​ന് ക​ഴി​വുള്ളതിനാല്‍ നി​ത്യേന ഭ​ക്ഷ​ണ​ത്തില്‍ ഉള്‍​പ്പെ​ടു​ത്ത​ണം.

കട്ടന്‍ കാപ്പികുടിച്ചാലുള്ള ഗുണങ്ങളറിയൂ.

ആരോഗ്യസംരക്ഷണത്തിനു സഹായിക്കുന്നരീതിയില്‍ കാപ്പിയില്‍ ധാരാളം പോഷകങ്ങളും നിരോക്സീകാരികളും അടങ്ങിയിട്ടുണ്ട്. അതേസമയം, ശരിയായ രീതിയില്‍, ശരിയായ അളവില്‍ വേണം ഇതിന്‍റെ ഉപഭോഗം നടത്തേണ്ടത്.

കട്ടന്‍ കാപ്പിയില്‍ പാന്തോതെനിക് ആസിഡ് ( വൈറ്റമിന്‍ ബി 5), റിബൊഫ്ളാവിന്‍ (വൈറ്റമിന്‍ ബി 2), നിയാസിന്‍ (വൈറ്റമിന്‍ ബി 3), മാംഗനീസ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു.  അതില്‍ കഫീനും അടങ്ങിയിട്ടുണ്ട്. കഫീന്‍ കൂടിയ അളവിലായാല്‍ ശരീരത്തിനു ദോഷകരവുമാണ്. അതിനാല്‍, ദിവസം രണ്ട് മുതല്‍ നാല് കപ്പ് കാപ്പിവരെ കുടിക്കുന്നതായിരിക്കും ആരോഗ്യകരം. കട്ടന്‍കാപ്പി കുടിച്ചാലുള്ള ഗുണങ്ങളറിയൂ.

ഊര്‍ജനില ഉയര്‍ത്തുന്നു:കട്ടന്‍ കാപ്പി കുടിക്കുന്നതു മൂലം ഊര്‍ജനിലയില്‍ പെട്ടെന്നുള്ള ഉയര്‍ച്ച ഉണ്ടാകുന്നു. ക്ഷീണം, ആലസ്യം തുടങ്ങിയവ കുറയ്ക്കാന്‍ കഫീനു കഴിയും. അല്‍പ്പം കട്ടന്‍ കാപ്പി കുടിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും അവബോധപരമായ കഴിവുകളെയും മെച്ചപ്പെടുത്താന്‍ സഹായിക്കും.

വിഷാദത്തിനും പിരിമുറുക്കത്തിനുമെതിരെ പ്രവര്‍ത്തിക്കുന്നു : പിരിമുറുക്കത്തിനടിമപ്പെട്ടവര്‍ അടിക്കടി കാപ്പി കുടിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. പിരിമുറുക്കം വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം. വെറും ഒരു കപ്പ് കാപ്പി കുടിക്കുന്നത് മനോനിലയില്‍ മാറ്റമുണ്ടാകുന്നതിനു സഹായിക്കും. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും മനോനിലയെ മെച്ചപ്പെടുത്തുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

ചില ക്യാന്‍സറുകളുടെ അപകടസാധ്യത കുറയ്ക്കുന്നു :കാപ്പി കുടിക്കുന്നത് രണ്ട് തരം ക്യാന്‍സറുകള്‍ക്കെതിരെയുള്ള സംരക്ഷണം നല്‍കും - കരള്‍ ക്യാന്‍സര്‍, കൊളോറെക്ടല്‍ ക്യാന്‍സര്‍. കാപ്പിയില്‍ ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള പോളിഫിനോലുകളും നിരോക്സീകാരി ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. കരള്‍ ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നതിനുപരിയായി, ഹെപ്പാറ്റൈറ്റിസ്, സിറോസിസ്, ഫാറ്റി ലിവര്‍ തുടങ്ങിയ കരള്‍ രോഗങ്ങളെയും ഇത് പ്രതിരോധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കും : അല്‍ഷിമേഴ്സ് കഴിഞ്ഞാല്‍ ഏറ്റവും സാധാരണമായ നാഡീക്ഷയ രോഗമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. ഈ രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കാത്തതിനാല്‍, ഇവ പ്രതിരോധിക്കുകയോ ലക്ഷണങ്ങള്‍ നിയന്ത്രിക്കുകയോ മാത്രമായിരിക്കും ചെയ്യാന്‍ സാധിക്കുന്നത്. കാപ്പി കുടിക്കുന്നതു മൂലം അല്‍ഷിമേഴ്സ് രോഗത്തിനുള്ള അപകടസാധ്യത 65% ഉം പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ളത് 60% കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു: കാപ്പി കുടിക്കുന്നത് മെറ്റാബോളിസത്തിന്‍റെ നിരക്ക് മൂന്ന് മുതല്‍ 11% വരെ വര്‍ദ്ധിപ്പിക്കുന്നു. ഒരു കപ്പ് കട്ടന്‍ കാപ്പിയില്‍ വെറും രണ്ട് കാലറിയാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ കൊഴുപ്പ് ഇല്ല! അതേസമയം, കേന്ദ്രനാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതു വഴി ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പ് വിഘടിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ടൈപ്പ് -2 പ്രമേഹമുള്ളവര്‍ക്ക് ഗുണകരം : കാപ്പി കുടിക്കുന്നത് മൂലം ഇന്‍സുലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും കോശങ്ങളുടെ ഇന്‍സുലിന്‍ സംവേദക്ഷമത ഉയര്‍ത്താന്‍ സാധിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു.

കിവി പഴത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

ചെറുതാണെങ്കിലും ധാരാളം ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് കിവി പഴം. സോഫ്റ്റും ക്രീമിയുമാണ് കിവി പഴം. അതുതന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകതയും. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഇതിലുണ്ട്.ഹൃദയാരോഗ്യം, ഉറക്കമില്ലായ്മ, പ്രമേഹം, ബിപി എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. പക്ഷാഘാതം വരെ പ്രതിരോധിക്കാനുള്ള ഒന്നാണ് കിവി.

വിറ്റാമിന്‍ മിനറല്‍സ് വിറ്റാമിന്‍സി വിറ്റാമിന്‍ എ ഫോളെറ്റ് മഗ്നീഷ്യം കാല്‍സ്യം ഫൈബര്‍ എന്നിവയുടെയെല്ലാം കലവറയാണ് കിവി. സാലഡിനോടൊപ്പവും ഡെസ്സേര്‍ട്ടിനൊപ്പവും ധാരാളം ഉപയോഗിക്കാവുന്ന ഒന്നാണ് കിവി. ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. കിവി പഴം ധാരാളം കഴിക്കുന്നതിലൂടെ ആരോഗ്യവും വര്‍ദ്ധിക്കുന്നു.

നല്ല ഉറക്കത്തിന് : ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്‍റി ഓക്സിഡന്റുകള്‍ തന്നെയാണ് നല്ല ഉറക്കത്തിന് സഹായിക്കുന്നത്. ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യം : ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നി കിവി പഴം. ഇത് ശരീരത്തില്‍ രക്തം കട്ട പിടിക്കുക എന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ധമനികളില്‍ ഇത്തരത്തില്‍ രക്തം കട്ട പിടിക്കാതിരിക്കുകയും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

അയേണ്‍ ആഗിരണം ചെയ്യുന്നു : അയേണ്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് കിവി. ശരീരത്തില്‍ അയേണ്‍ കുറയുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യാവസ്ഥകളെ തരണം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കിവി ഒരു ശീലമാക്കുക.

നല്ല ദഹനത്തിന് : ധാരാളം എന്‍സൈമുകള്‍ കിവിയില്‍ അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. ഇത് മലബന്ധത്തെ ഇല്ലാതാക്കി നല്ല ദഹനത്തിന് സഹായിക്കുന്നു.

മകുലാര്‍ ഡിജനറേഷന്‍ : കാഴ്ച സംബന്ധമായ പല വിധത്തിലുള്ള പ്രശ്നങ്ങളും ഇന്നത്തെ കാലത്ത് പലരും നേരിടാറുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ കിവി നല്ലതാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു ഇത്.

ഗര്‍ഭകാലത്തെ ആരോഗ്യം : ഗര്‍ഭകാലത്ത് സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിവി പഴം. ഇത് ഗര്‍ഭസ്ഥശിശുവിനും ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. കുഞ്ഞിന്‍റെ വളര്‍ച്ചക്കും ആരോഗ്യം സംരക്ഷിക്കുന്നതിനും കിവി നല്ലതാണ്.

ക്യാന്‍സറിനെ ഇല്ലാതാക്കുന്നു : ക്യാന്‍സറിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു കിവി. ഇതിലുള്ള ആന്‍റി ഓക്സിഡന്‍റ് വിറ്റാമിന്‍ ഫൈബര്‍ എന്നിവയെല്ലാം ധാരാളം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാര്‍ബുദം, വയറ്റിലെ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു കിവി.

രോഗപ്രതിരോധ ശേഷി : രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു കിവി പഴം. ഇത് ഓരോ കാലത്തും ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നല്ലതാണ് കിവി പഴം.

വിറ്റാമിന്‍ സി : കിവി പഴം എന്ന് പറയുന്നത് വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ്. ഇത് നല്ലൊരു ആന്‍റിഓക്സിഡന്‍റ് ആയി പ്രവര്‍ത്തിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

ആന്റി ഓക്സിഡന്റ് ധാരാളം : ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിന്‍ സി എന്നിവയെല്ലാം ധാരാളം കിവിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും ഡിഎന്‍എ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കിവി. രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പല വിധത്തിലുള്ള കാരണങ്ങളെ തടയുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ഗൗട്ട് രോഗത്തിനെതിരെ കരുതല്‍ വേണം

സന്ധികളില്‍ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതാണ് ഗൗട്ട് എന്ന ഇന്‍ഫ്ലമേറ്ററി ആര്‍ത്രൈറ്റിസ് രോഗത്തിന് കാരണം. യൂറിക് ആസിഡ് ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്നതാണ്. മൂത്രം വഴി ഇത് പുറത്തുപോകുന്നു. എന്നാല്‍ ചിലരില്‍ ഇത്തരത്തില്‍ പുറന്തള്ളാനുള്ള കഴിവ് കുറവായിരിക്കും. അത്തരം ആളുകളില്‍ രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നു. അവ സന്ധികളില്‍ ചെന്ന് അടിയുന്നു. ഇത് ഒരു പരിധിയില്‍ അധികമായാല്‍ സന്ധികളില്‍ നിന്നും സൈനോവിയത്തിലേക്ക് കടക്കുന്നു. അപ്പോള്‍ നീര്‍വീക്കവും വേദനയും ഉണ്ടാകുന്നു. ചിലപ്പോള്‍ യൂറിക് ആസിഡ് തൊലിക്കടിയില്‍ മുഴകളായി(ടോഫി) പ്രത്യക്ഷപ്പെടുന്നു.ചിലരില്‍ ഇത് മൂത്രത്തില്‍ കല്ലുകളായും അടിയാറുണ്ട്.

കാരണങ്ങള്‍
ജനിതകഘടകങ്ങളും ജീവിതശൈലിയും ഗൗട്ടിന് ഇടയാക്കാറുണ്ട്. ജനിതക കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ രോഗം കൗമാരപ്രായത്തില്‍ തന്നെ തുടങ്ങും. ജീവിതശൈലി മാറ്റങ്ങളാണ് ഗൗട്ടിന്റെ മറ്റൊരു കാരണം. അമിതമായ മദ്യ ഉപയോഗവും കൊഴുപ്പ് നിറഞ്ഞ ആഹാരവും വ്യായാമക്കുറവുമെല്ലാം ഇതിലേക്ക് നയിക്കുന്നു.
ബാധിക്കുന്നതെവിടെ
കാലിലെ തള്ളവിരലിലെ സന്ധികളെയാണ് ഗൗട്ട് പ്രധാനമായി ബാധിക്കുന്നത്.  പെരുവിരലും പാദം ചേരുന്ന ഭാഗവും ചുവന്നു തടിക്കും. ഈ ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കും. 
ലക്ഷണം
ഗൗട്ടിന്‍റെ ലക്ഷണം വളരെ പെട്ടന്നാണ് പ്രകടമാവുക. രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ കാലിലെ പെരുവിരലിലെ സന്ധിയില്‍ കഠിനമായവേദനയുണ്ടാകും. വേദനസംഹാരികളോ സ്റ്റിറോയിഡോ ഉപയോഗിക്കുന്നതോടെ വേദന കുറയും. ചികിത്സ തേടിയില്ലെങ്കില്‍ മാസങ്ങള്‍ കഴിഞ്ഞാല്‍ ഇത് ആവര്‍ത്തിക്കും. മറ്റേതെങ്കിലും ശരീരഭാഗങ്ങളില്‍ പിന്നെ സന്ധിവീക്കം പ്രത്യക്ഷപ്പെടാം.
രോഗനിര്‍ണയം
രോഗചരിത്രവും സന്ധികളിലെ വീക്കവും പ്രാഥമിക പരിശോധനയിലൂടെ മനസ്സിലാക്കുന്നു. ചിലപ്പോള്‍ രോഗം ബാധിച്ച സന്ധിയില്‍ നിന്നും സൈനോവിയല്‍ ദ്രവം കുത്തിയെടുത്ത് മൈക്രോസ്കോപ്പിന്റെ സഹായത്തോടെ പരിശോധിക്കും. യൂറിക് ആസിഡിന്റെ അംശം കണ്ടെത്തിയാല്‍ ഗൗട്ട് ഉറപ്പാക്കാം. എക്സറേയും അള്‍ട്രാ സൗണ്ട് സ്കാനിങ്ങും രോഗം സ്ഥിരീകരിക്കാന്‍ സഹായിക്കും. രക്തത്തിലെ യൂറിക് ആസിഡിന്‍റെ നിലയും പരിശോധിക്കും. ഗൗട്ട് ഉള്ളവരില്‍ യൂറിക് ആസിഡിന്റെ അളവ് ഏഴ് മില്ലി ഗ്രാമില്‍ കൂടുതലായിരിക്കും. 
ചികിത്സ
ചികിത്സിച്ച്‌ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് ഗൗട്ട്. സന്ധികളിലെ നീര്‍ക്കെട്ട് കുറയാനുള്ള മരുന്നുകള്‍ ഉപയോഗിച്ചാണ് ആദ്യ ചികിത്സ. വര്‍ഷത്തില്‍ ഒന്നിലധികം തവണ ഗൗട്ട് വേദന വന്നാല്‍ യൂറിക് ആസിഡ് കുറയ്ക്കാനുള്ള പ്രത്യേക മരുന്നുകള്‍ നിര്‍ദ്ദേശിക്കും. ഏറെക്കാലം തുടര്‍ച്ചയായി ഉപയോഗിക്കേണ്ട മരുന്നുകളാണ് ഇവ.

എന്താണ് ടെക്സ്റ്റ്നെക്ക്?

സ്മാര്‍ട്ട്ഫോണിലേക്ക് നോക്കി തലകുനിച്ചിരിക്കുന്നതു മൂലം കഴുത്തിനുണ്ടാവുന്ന വേദനയാണ് ടെക്സ്റ്റ് നെക്ക്. പുറംഭാഗത്തെ പേശികള്‍ക്കുണ്ടാവുന്ന വലിച്ചിലും വേദനയുമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. തുടര്‍ന്ന് കഴുത്തിലെയും ചുമലിലേയും പേശികള്‍ക്ക് ആയാസം, നാഡികളും പേശികളും വലിഞ്ഞു മുറുകല്‍ എന്നിവയുമുണ്ടാവും. ഇതോടെ കഴുത്തു വേദന, കൈവേദന. ചുമല്‍ വേദന, തലവേദന, പുറം വേദന എന്നിവ തുടങ്ങും. സ്ക്രീനിലേക്ക് നോക്കി കഴുത്തുവളച്ച്‌  ഇരിക്കുന്നതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്.  18നും 44നും മധ്യേ പ്രായമുള്ള 79 ശതമാനം പേര്‍ക്കും ഈ പ്രശ്നമുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമാവുന്നത്.

മുന്‍കരുതലാണ് പരിഹാരം

  • പരമാവധി കണ്ണിന്‍റെ അതേ നിരപ്പില്‍ ഫോണ്‍ ഉപയോഗിക്കുക. ഇതുവഴി കഴുത്ത് വളയുന്നത് ഒഴിവാക്കാം
  • സ്മാര്‍ട്ട്ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കാതെ ഓരോ മിനുട്ട് കൂടുമ്പോഴും ഇടവേളയെടുക്കുക
  • ദീര്‍ഘനേരം ഫോണ്‍ ചുമലുകൊണ്ട് താങ്ങി കഴുത്ത് ചെരിച്ച്‌ സംസാരിക്കരുത്.
  • ഗുണനിലവാരമുള്ള ഇയര്‍ഫോണ്‍ ഉപയോഗിക്കുക. സ്വകാര്യത പ്രശ്നമല്ലെങ്കില്‍ ലൗഡ് സ്പീക്കറിലിട്ട് സംസാരിക്കുക.
  • ദീര്‍ഘനേരം കുനിഞ്ഞിരുന്ന് ചാറ്റ് ചെയ്യരുത്.
  • കഴുത്തിന് ഉണ്ടാവുന്ന അസ്വസ്ഥകള്‍ അകറ്റാന്‍ കഴുത്തും താടിയും മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ഇളക്കുക.
  • തോളുകള്‍ ഘടികാര ദിശയിലും എതിര്‍ദിശയിലും ചലിപ്പിക്കുന്നതു വഴി ചുമലുകളുടെ അസ്വസഥകള്‍ അകറ്റാം.

പിയര്‍ പഴത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

വൈ​റ്റ​മിന്‍ സി, നാ​രു​കള്‍ എ​ന്നി​വ​യു​ടെ പ്ര​ധാന സ്രോ​ത​സാ​ണ് പി​യര്‍പ​ഴം. 12 ആ​ഴ്ച​ നി​ര​ന്ത​ര​മാ​യി പി​യര്‍ ക​ഴി​ച്ച​വ​രില്‍ രക്ത​സ​മ്മര്‍​ദ്ദം കു​റ​ഞ്ഞ​താ​യി പ​ഠ​ന​ങ്ങള്‍ പ​റ​യു​ന്നു. 45​നും 60​നും ഇ​ട​യില്‍ പ്രാ​യ​മു​ള്ള 50 ആ​ളു​ക​ളെ​യാ​ണ് പ​ഠനവി​ധേ​യ​മാ​ക്കി​യ​ത്. ന​മ്മു​ടെ ശ​രീ​ര​ത്തി​ന് ഒ​രു ദി​വ​സം ആ​വ​ശ്യ​മായ നാ​രു​ക​ളു​ടെ ന​ല്ലൊ​രു പ​ങ്കും പ്ര​ദാ​നം ചെ​യ്യാന്‍ ഒ​രു വ​ലിയ പി​യര്‍പ​ഴ​ത്തി​ന് ക​ഴി​യും.

മ​ദ്ധ്യ​വ​യ​സ്​ക​രി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ പ്ര​വര്‍​ത്ത​നം, ദ​ഹ​ന​പ്ര​ക്രിയ എ​ന്നി​വ​യ്ക്കും പി​യര്‍ പ​ഴ​ങ്ങള്‍ സ​ഹാ​യി​ക്കു​മെ​ന്ന് കൊ​ള​റാ​ഡോ സര്‍​വ​ക​ലാ​ശാ​ല​യില്‍ ന​ട​ന്ന പ​ഠ​ന​ത്തില്‍ തെ​ളി​ഞ്ഞു.അ​മിത വ​ണ്ണം നി​യ​ന്ത്രി​ക്കാന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ദി​വ​സേന പി​യര്‍ പ​ഴം ക​ഴി​ക്കു​ന്ന​ത് ഗു​ണം ചെ​യ്യും. പി​യര്‍ പ​ഴംക​ഴി​ക്കു​ന്ന​ത് ഹൃ​ദ​യാ​രോ​ഗ്യം നി​ല​നി​റു​ത്താ​നും ഉ​ത്ത​മ​മാ​ണ്.വേ​നല്‍​ക്കാ​ല​ത്ത് ക്ഷീ​ണ​മ​ക​റ്റാ​നും പി​യര്‍ പ​ഴം ക​ഴി​ക്കാം.

കരപ്പന് ഉടനടി പരിഹാരം ഇതാ

പലരും കുട്ടിക്കാലത്തെ നൊസ്റ്റാള്‍ജിയയ്ക്കൊപ്പമാണ് കരപ്പനെന്ന അസുഖത്തേയും കണക്കാക്കുന്നത്. അലര്‍ജിയായി തുടങ്ങി ചൊറിച്ചില്‍ മൂര്‍ച്ഛിച്ച്‌ വൃണത്തിലേക്കെത്തുന്ന കരപ്പനിലൂടെ കടന്നു പോയിട്ടാകും മിക്കവരുടേയും കുട്ടിക്കാലം.  സാധ്യത കൂടുതലും കുട്ടികളിലാണെങ്കിലും മുതിര്‍ന്നവരേയും ഇത് പിടികൂടാം. കയ്യിലും കാലിലും, കൈമുട്ടിലും കാല്‍മുട്ടിലുമെല്ലാം ചര്‍മം വരണ്ട് ചുവന്ന നിറത്തിലേക്കാകുന്നു. അസഹനീയമായ ചൊറിച്ചിലും. ചൊറിച്ചില്‍ സഹിക്കവയ്യാതെ അവിടം ചൊറിയുകയാണെങ്കില്‍ പിന്നെ പൊട്ടി വൃണമാകും.  ത്വക്ക് രോഗ വിദ്ഗധന്റെ സഹായം തേടുകയാണ് പിന്നെയുള്ള വഴി.

അലര്‍ജിയാണ് പലപ്പോഴും ഈ കരപ്പനിലേക്ക് നയിക്കുന്നതെന്ന് പറഞ്ഞല്ലോ. എങ്ങിനെയാണ് ഈ അലര്‍ജി ഉണ്ടാകുന്നത്? ഡിറ്റര്‍ജന്‍റുകള്‍, സോപ്പ്, അല്ലെങ്കില്‍ സമാനമായ ഘടകങ്ങള്‍ കൂടുതലളവില്‍ ചര്‍മത്തിലെത്തുകയും, നമ്മുടെ രോഗപ്രതിരോധ വ്യൂഹം(Immune System) ഇതിനെതിരെ അമിതമായി പ്രതികരിക്കുകയും ചെയ്യുമ്പോള്‍ കരപ്പനിലേക്ക് അതെത്തിപ്പെടുന്നു.

അത് മാത്രമല്ല, സമ്മര്‍ദ്ദവും കരപ്പന്‍ വരുന്നതിന് കാരണമാകാറുണ്ട്. വരണ്ട ചര്‍മത്തിനൊപ്പം വരണ്ട കാലാവസ്ഥ കൂടിയാവുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.  കരപ്പന് നിമിഷ പരിഹാരം കിട്ടാന്‍ ചില നാടന്‍വഴികളിതാ..

ഇന്തുപ്പ്

ഇന്തുപ്പ് എന്തിനാണെന്നല്ലേ? നിങ്ങളുടെ ശരീരത്തിനാവശ്യമായ മഗ്നേഷ്യം ഈ ഇന്തുപ്പില്‍ നിന്നും ലഭിക്കും. നേരിയ ചൂടുവെള്ളത്തില്‍ ഉപ്പിടുക. നേരിയ ചൂടു മാത്രമാണെന്ന് ഉറപ്പു വരുത്തണേ. ചൂടു കൂടിയ വെള്ളം നിങ്ങളുടെ ചര്‍മത്തെ വീണ്ടും അസ്വസ്ഥപ്പെടുത്തും. ഉപ്പ് ലയിപ്പിച്ച വെള്ളം ചര്‍മ്മത്തിലൊഴിച്ച്‌ കഴുകുക. അര മണിക്കൂര്‍ ഇത് തുടരണം.

ടീ ബാഗ്

ചര്‍മത്തെ സംരക്ഷിക്കുക, സമ്മര്‍ദ്ദം കുറയ്ക്കുക എന്നിങ്ങനെയുള്ള ചുമതലകള്‍ നിറവേറ്റാന്‍ ശക്തമാണ് ചമോമൈല്‍ ചായ. കരപ്പനും ഇത് ഉപയോഗിക്കാം. കുളിക്കാനുള്ള വെള്ളത്തില്‍ ഒരു അഞ്ച് ബാഗ് ചമോമൈല്‍ ടീ ബാഗ് ഇടുക. നേരിയ ചൂടുള്ള വെള്ളമായിരിക്കണം. ഈ വെള്ളമുപയോഗിച്ച്‌ കുളിക്കുക. അര മണിക്കൂറാണ് സമയം എന്നത് മറക്കേണ്ട.

വിറ്റാമിന് ഇ ഓയില്‍

ചൊറിച്ചില്‍ കുറയ്ക്കാനും, വ്രണങ്ങള്‍ രൂപപ്പെടുന്നത് ഒഴിവാക്കാനും വിറ്റാമിന്‍ ഇ ഓയില്‍ സഹായിക്കും. ഇത് ശരീരത്തില്‍ പുരട്ടി മസാജ് ചെയ്യുന്നതിലൂടെ വേഗത്തില്‍ സുഖപ്പെടാം. അതിനായി വിറ്റാമിന്‍ ഇ ഗുളിക മുറിക്കുക. അതിനുള്ളില്‍ ഓയില്‍ പുറത്തേക്കെടുത്ത് കാര്യം സാധിക്കാം.

ടീ ട്രീ ഓയില്‍

കീടാണുക്കളെ തുരത്താനും, അലര്‍ജി മൂര്‍ച്ഛിക്കാതിരിക്കാനും ടീ ട്രീ ഓയില്‍ സഹായിക്കും. ഒലിവ് ഓയിലോ സമാനമായ മറ്റ് പദാര്‍ഥത്തിന്‍റെയോ ഒപ്പം ചേര്‍ന്ന് ടീ ട്രീ ഓയില്‍ കരപ്പന്‍ പിടിപെട്ട ഭാഗത്ത് പുരട്ടാം. ചൊറിച്ചിലിനെ ഇത് ഫലപ്രദമായി പ്രതിരോധിക്കും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ചൊറിച്ചില്‍ മൂലം പൊട്ടി തുടങ്ങിയേക്കാവുന്ന ശരീര ഭാഗങ്ങളില്‍ ആപ്പിളില്‍ നിന്നുമുണ്ടാക്കുന്ന വിനാഗിരി ഉപയോഗിക്കാം. പഞ്ഞിയില്‍ മുക്കി നേരിട്ടു തന്നെ പ്രശ്നബാധിതമായ ഭാഗങ്ങളില്‍ ഇത് പുരട്ടാം. ഒരു അംശം വിനാഗരിക്ക് രണ്ട് അംശം വെള്ളം എന്ന അനുപാതത്തില്‍ എടുത്താല്‍ കൂടുതല്‍ നല്ലത്. ഒരു കാര്യം മറക്കേണ്ട, ഈ വിനാഗിരി ചോരയൊലിക്കുന്നതോ, പൊട്ടിയിരിക്കുന്നതോ ആയ ഭാഗത്ത് ഉപയോഗിക്കരുത്. അത് നിങ്ങളുടെ ചര്‍മത്തെ വീണ്ടും അസ്വസ്ഥമാക്കും.

ഒലീവ് ഓയില്‍

ഒമേഗ ഫാറ്റി ആസിഡില്‍ നിറഞ്ഞ ഓലീവ് ഓയിലിന്‍റെ നാച്ചുറല്‍ ഗുണങ്ങള്‍ കരപ്പനെ തുരുത്തുന്നതിനായി നമുക്ക് ഉപയോഗിക്കാം. വരണ്ട ചര്‍മത്തില്‍ നിന്നും വ്രണങ്ങള്‍ രൂപപ്പെടുന്നതില്‍ നിന്നും ഒലീവ് ഓയില്‍ പുരട്ടുന്നതിലൂടെ രക്ഷ നേടാം.

കറ്റാര്‍വാഴ

വ്രണാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനെ തടയാന്‍ ശക്തമാണ് നമ്മുടെ കറ്റാര്‍വാഴ. അലോവേര ജെല്‍ ചര്‍മത്തെ തണുപ്പിക്കുന്നു. വരണ്ട ചര്‍മത്തെ ഇത് ചൂടുപിടിപ്പിക്കുന്നതോടെ കരപ്പനും പറയും ബൈബൈ.

അപ്പക്കാരം

അപ്പക്കാരം വെള്ളത്തില്‍ ലയിപ്പിക്കുക. ഈറനുള്ള തുണി ഉപയോഗിച്ച്‌ കരപ്പന്‍ വന്ന ഭാഗങ്ങളില്‍ ഈ ലായനിയില്‍ മുക്കി തുടയ്ക്കുക.

തേങ്ങാവെള്ളവും ലെവാന്‍ഡര്‍ എസന്‍ഷ്യല്‍ ഓയിലും

കരപ്പനില്‍ നിന്നും മുക്തി തേടാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നിലുണ്ട് ലെവാന്‍ഡര്‍ എസന്‍ഷ്യല്‍ ഓയില്‍. തേങ്ങാ വെള്ളത്തില്‍ മിക്സ് ചെയ്ത് ഇത് ഉപയോഗിക്കാം. വരണ്ട ചര്‍മ്മത്തെ തണുപ്പിക്കുന്നതിന് പുറമെ ഇതിന്റെ സുഗന്ധം സമ്മര്‍ദ്ദത്തില്‍ നിന്നു നിങ്ങളെ മോചിപ്പിക്കുന്നു. സുഗമായി ഉറങ്ങുന്നതിനും ഇത് മതിയാവും.

കോള്‍ഡ് കംപ്രസ്

ചൊറിഞ്ഞു ചൊറിഞ്ഞു വശംകെട്ട് ഇരിക്കേണ്ട കാര്യമില്ല. സാങ്കേതിക വിദ്യ വളര്‍ന്നത് കരപ്പനെ നേരിടാനും കൂടിയാണ്. ചൊറിച്ചിലിനും ചൊറിഞ്ഞു പൊട്ടലിനുമെല്ലാം കോള്‍ഡ് കംപ്രസ് ഉപയോഗിക്കുന്നതിലൂടെ ആശ്വാസം ലഭിക്കും. ഒരു കാര്യം ശ്രദ്ധിക്കണേ, ചൊറിഞ്ഞു പൊട്ടിയ വരണ്ട ഭാഗങ്ങളില്‍ മാത്രമേ ഇത് ഉപയോഗിക്കാവു.

പോളി ആര്‍ത്രൈറ്റിസ് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഏതുപ്രായക്കാരിലും ഉണ്ടാകാവുന്ന രോഗമാണ് ആര്‍ത്രൈറ്റിസ്. രോഗകാരണങ്ങളുടെയും ലക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ പലതരത്തിലുണ്ട്. വാതരോഗങ്ങള്‍ അഞ്ചോ അതില്‍ കൂടുതലോ സന്ധികളില്‍ ഉണ്ടായാല്‍ അതിനെ പോളി ആര്‍ത്രൈറ്റിസ് എന്നു പറയാം. പോളി ആര്‍ത്രൈറ്റിസ് പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. അതുകൊണ്ട് തന്നെ രോഗികളില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ക്കും വ്യത്യാസമുണ്ടാകും. പോളി ആര്‍ത്രൈറ്റിസ് പ്രധാനമായും രണ്ട് തരത്തിലുണ്ടാകാം. പോളി ആര്‍ത്രൈറ്റിസ് ഒരു അക്യൂട്ട് എപ്പിസോഡായി പ്രത്യക്ഷപ്പെടാം.  അതായത് രണ്ട് ആഴ്ചയില്‍ കുറഞ്ഞ ദൈര്‍ഘ്യമാണ് അക്യുട്ട് എപ്പിസോഡില്‍ ഉണ്ടാകുക. അല്ലെങ്കില്‍ ക്രോണിക് എപ്പിസോഡായും പ്രത്യക്ഷപ്പെടാം. ഇത് ആറ് ആഴ്ചയില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളതായിരിക്കും.

  1. വേദന
  2. പിരിമുറുക്കം
  3. ആര്‍ത്രൈറ്റിസ് അനുഭവപ്പെടുന്ന ഭാഗങ്ങളില്‍ നീര്‍വീക്കം
  4. ഊര്‍ജം നഷ്ടപ്പെടുന്നതു പോലുള്ള തോന്നല്‍
  5. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുക
  6. വിയര്‍ക്കുക
  7. ചൊറിച്ചില്‍ അനുഭവപ്പെടുക
  8. അപ്രതീക്ഷിതമായി ശരീരഭാരം കുറയുക
  9. വിശപ്പില്ലായ്മ

പോളി ആര്‍ത്രൈറ്റിസ് മൂലം സന്ധികളില്‍ വേദന, നീര്‍ക്കെട്ട്, പിരിമുറുക്കം എന്നിവ ഉണ്ടാകാനിടയുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചില രോഗികള്‍ക്ക് സന്ധികളില്‍ ശക്തമായ പിരിമുറുക്കം ഉണ്ടായെന്നു വരാം. അത് രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാനും സാധ്യതയുണ്ട്.

ചില രോഗികളില്‍ സന്ധിവേദനയോടൊപ്പം പനി, വിശപ്പ് കുറവ്, ശരീരഭാരം കുറയുക എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. രോഗകാരണങ്ങള്‍ക്കനുസരിച്ച്‌ ഓരോ വ്യക്തിക്കും ലക്ഷണങ്ങളും ചിലപ്പോള്‍ വ്യത്യാസപ്പെടാം.

റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, എസ്‌എല്‍ഇ, പോളി മയോസൈറ്റിസ്, മിക്സ്ഡ് കണക്ടീവ് ടിഷ്യൂ ഡിസീസ്, ക്രോണിക് പോളി ആര്‍ട്ടികുലര്‍ ഗൗട്ട് തുടങ്ങിയവയും പോളി ആര്‍ത്രൈറ്റിസ് ഉണ്ടാകാന്‍ ഇടയാക്കും.

ജീവിതശൈലിയിലെ മാറ്റങ്ങളും ഒരു പരിധി വരെ പോളി ആര്‍ത്രൈറ്റിസിനു കാരണമാകുന്നുണ്ട്. പുകവലി, മദ്യപാനം, കഫൈന്‍ ഉത്പന്നങ്ങളുടെ അമിത ഉപയോഗം എന്നിവ പോളി ആര്‍ത്രൈറ്റിസിനു കാരണമാകാം. ജീവിതരീതിയിലെ മാറ്റങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളും പോളി ആര്‍ത്രൈറ്റിസിനുള്ള സാധ്യത വര്‍ധിപ്പിക്കും.

അഞ്ചില്‍ കൂടുതല്‍ സന്ധികളില്‍ വാതരോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. മുപ്പത് മിനിറ്റില്‍ കൂടുതല്‍ സന്ധികളില്‍ പിരിമുറുക്കം നിലനില്‍ക്കുകയാണെങ്കില്‍ പോളി ആര്‍ത്രൈറ്റിസിന്റെ ലക്ഷണമായി കണക്കാക്കാം. അതോടൊപ്പം സന്ധികളില്‍ നീര്‍വീക്കവും അനുഭവപ്പെട്ടാല്‍ തീര്‍ച്ചയായും ചികിത്സ തേടേണ്ടതുണ്ട്.

സന്ധികളിലെ വേദന ദൈനംദിന പ്രവര്‍ത്തനങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. ഇക്കാര്യങ്ങളെല്ലാം മൂന്നു ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉറപ്പായും ചികിത്സ ആവശ്യമാണ്. ചര്‍മ്മം, കണ്ണുകള്‍, ശ്വാസകോശം തുടങ്ങിയ മറ്റ് അവയവങ്ങളെയും പോളി ആര്‍ത്രൈറ്റിസ് ബാധിച്ചേക്കാം.

അതുകൊണ്ട് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പൂര്‍ണപരിശോധനയ്ക്ക് വിധേയമാകണം. രക്തപരിശോധന, എക്സറേ, സന്ധികളുടെ അള്‍ട്രാസൗണ്ട് എന്നിവ രോഗനിര്‍ണയത്തിനായി നിര്‍ദേശിക്കാറുണ്ട്. ഇവയിലൂടെ പോളി ആര്‍ത്രൈറ്റിസ് തിരിച്ചറിയാനാകും.

വൈറല്‍ ആര്‍ത്രൈറ്റിസ് ഉള്‍പ്പെടെയുള്ള ചില വാതരോഗങ്ങള്‍ കുറച്ചു ദിവസത്തെ ചികിത്സ കൊണ്ട് പരിഹരിക്കപ്പെട്ടെന്നു വരാം. എന്നാല്‍ ചില വാതരോഗങ്ങള്‍ ഉദാഹരണത്തിന് എസ്‌എല്‍ഇ . നീണ്ടകാലം മരുന്ന് കഴിക്കേണ്ടി വന്നേക്കാം. കൂടാതെ സന്ധികള്‍ക്ക് നീര്‍വീക്കമുണ്ടോ, സന്ധികള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയിലൂടെ കണ്ടെത്തേണ്ടതുണ്ട്.

നീര്‍വീക്കവും വേദനയും അനുഭവപ്പെടുന്നതിന്‍റെ കാരണം തിരിച്ചറിയുന്നതിന് എക്സറേ സഹായിക്കും. മരുന്നു ചികിത്സയോടൊപ്പം ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളും പോളി ആര്‍ത്രൈറ്റിസിനുള്ള ചികിത്സയില്‍ ഉള്‍പ്പെടുന്നു.

ഭക്ഷണക്രമം, വ്യായാമം, ജീവിതരീതി ഇവയിലൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടത് ചികിത്സയുടെ ഭാഗമാണ്. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നുകള്‍ നല്‍കുന്നതോടൊപ്പം ജീവിതശൈലി മാറ്റങ്ങളും സ്വീകരിക്കേണ്ടതുണ്ട്.

പോളി ആര്‍ത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദനയും സന്ധികളിലെ പിരിമുറുക്കവും കുറയ്ക്കാന്‍ ഫിസിയോതെറാപ്പി നല്‍കാറുണ്ട്. വ്യായാക്കുറവ് ഉള്ളവരില്‍ വ്യായാമം ശീലമാക്കുന്നതിനായി നടത്തം, നീന്തല്‍, സൈക്ലിങ് തുടങ്ങിയ വ്യായാമങ്ങളും നിര്‍ദേശിക്കാറുണ്ട്.

സന്ധികള്‍ക്ക് ദോഷം വരുത്താത്ത രീതിയിലുള്ള വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രോഗിയുടെ ആരോഗ്യസ്ഥിതിയും രോഗകാരണങ്ങളും ലക്ഷണങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള വ്യായാമമുറകള്‍ ആയിരിക്കണം.

ഇവയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ അല്ലെങ്കില്‍ ഫിസിയോതെറാപ്പിസ്റ്റ് നിര്‍ദേശിക്കുന്ന വ്യായാമങ്ങള്‍ ശീലമാക്കുന്നതാണ് ഉചിതം.

വ്യായാമങ്ങള്‍ ഓരോ വ്യക്തിയെ ആശ്രയിച്ച്‌ വ്യത്യാസപ്പെടാം. സ്വയം വ്യായാമങ്ങള്‍ സ്വീകരിക്കുന്നത് ഉചിതമല്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക.

ഏത് രോഗങ്ങള്‍ക്കും ശരിയായ രോഗനിര്‍ണയമാണ് ഏറ്റവും പ്രധാനം. അതുകൊണ്ട് ലക്ഷണങ്ങളിലൂടെ രോഗം തിരിച്ചറിഞ്ഞാലുടന്‍ ചികിത്സ ആരംഭിക്കാന്‍ ശ്രമിക്കുക.

ജീവിത ശൈലി രോഗങ്ങളകറ്റാന്‍ ചക്ക കഴിക്കാം

ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകള്‍ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വന്‍കുടലില്‍ ലൂബ്രിക്കേഷന്‍ (അയവ്)നിലനിര്‍ത്തുന്നു; മലബന്ധം തടയുന്നു. വന്‍കുടലില്‍ നിന്നു മാലിന്യങ്ങളെ പുറന്തളളുന്നതിനു സഹായകം.

കുടലില്‍ വിഷമാലിന്യങ്ങള്‍ ഏറെനേരം തങ്ങിനില്‍ക്കാനുളള സാഹചര്യം ഒഴിവാകുന്നു; കോളന്‍ കാന്‍സര്‍സാധ്യത കുറയ്ക്കുന്നു. ചക്കയിലുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഓക്സിജന്‍ ഫ്രീ റാഡിക്കലുകളില്‍ (ഓക്സിഡേറ്റീവ് സ്ട്രസ് മൂലം കോശങ്ങളില്‍ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകള്‍ ഡിഎന്‍എ ഘടന തകര്‍ക്കുന്നു; സാധാരണകോശങ്ങളെ കാന്‍സര്‍കോശങ്ങളാക്കി മാറ്റുന്നു) നിന്നു ശരീരകോശങ്ങളെ സംരക്ഷിക്കുന്നു.

ഫ്രീ റാഡിക്കലുകളെ നിര്‍നീര്യമാക്കുന്നു; കോശത്തിലെ ഡിഎന്‍എയ്ക്ക് സംരക്ഷണം നല്‍കുന്നു. ശരീരത്തിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. വന്‍കുടല്‍, ശ്വാസകോശം, അന്നനാളം എന്നിവയിലെ കാന്‍സര്‍സാധ്യത കുറയ്ക്കുന്നു.

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു ചക്കപ്പഴം ഗുണപ്രദം. വിറ്റാമിന്‍ സി സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനി, അണുബാധ എന്നിവയില്‍നിന്നു ശരീരത്തിനു സംരക്ഷണം നല്‍കുന്നു. വെളുത്ത രക്താണുക്കളുടെ പ്രവര്‍ത്തനത്തിനു സഹായകം.

ചക്കപ്പഴത്തിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകം. ടെന്‍ഷന്‍ കുറയ്ക്കുന്നതിനും രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും ഫലപ്രദം. കാന്‍സര്‍ തടയുന്ന നിരവധി ആന്‍റി ഓക്സിഡന്‍റുകള്‍ ചക്കയില്‍ അടങ്ങിയിരിക്കുന്നു.

ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്‍റുകളും ഫ്ളേവനോയ്ഡുകളും കാന്‍സര്‍ പ്രതിരോധത്തിനു ഫലപ്രദം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍ എന്നിവയും ചക്കപ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൊഴുപ്പിന്‍റെ അളവു കുറഞ്ഞ ഊര്‍ജദായകമായ ഫലമാണു ചക്കപ്പഴം.

ഉയര്‍ന്ന അളവില്‍ ഊര്‍ജവും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഫ്രക്റ്റോസ്, സൂക്രോസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പക്ഷേ, കൊളസ്ട്രോള്‍, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയില്ല. അതിനാല്‍ ആരോഗ്യഭക്ഷണമാണ് ചക്കപ്പഴം, തികച്ചും സുരക്ഷിതവും.

വിറ്റാമിനുകള്‍, ധാതുക്കള്‍, ഇലക്‌ട്രോളൈറ്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍, കാര്‍ബോഹൈഡ്രറ്റുകള്‍, നാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ തുടങ്ങി മനുഷ്യശരീരത്തിനാവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ചക്കപ്പഴത്തിലുണ്ട്. ചക്കപ്പഴത്തിലെ ഇരുമ്പ് വിളര്‍ച്ച തടയുന്നതിനു ഫലപ്രദം. തൈറോയ്ഡ് ഗ്രന്ഥിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനു ചക്കപ്പഴത്തിലെ കോപ്പര്‍ സഹായകം.

കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിന്‍ എ പോലെയുളള ആന്റി ഓക്സിഡന്റു.കള്‍ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമിരസാധ്യത കുറയ്ക്കുന്നു. മാകുലാര്‍ ഡിജനറേഷനില്‍ നിന്നു കണ്ണുകള്‍ക്കു സംരക്ഷണം നല്‍കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിര്‍ത്തുന്നു.

ആരോഗ്യഗുണങ്ങളേറെയുള്ള തേന്‍ നെല്ലിക്ക

തേന്‍ നെല്ലിക്ക കരളിന് വളരെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയാന്‍ സഹായിക്കും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക.

മുഖത്തു ചുളിവുകള്‍ വരുന്നതു തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയതു തന്നെയാണ് ഇതിനു കാരണം. ഇത് ലംഗ്സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു.

ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ഇതില്‍ അല്‍പം ഇഞ്ചി നീരു കൂടി ചേര്‍ത്താന്‍ ഗുണം ഇരട്ടിയ്ക്കുന്നു. ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലി മൂടിയാണ് തേനിലിട്ട നെല്ലിക്ക.

വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും തേനിലിട്ട നെല്ലിക്ക സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് വെറും വയറ്റില്‍ തേന്‍ നെല്ലിക്ക കഴിയ്ക്കുന്നത്. ഇതുവഴി തടി കൂടുക, ഹൃദയ രോഗങ്ങള്‍ തുടങ്ങിയവ പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.

ഗര്‍ഭധാരണത്തിനായി തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നതും നല്ലതാണ്. ആര്‍ത്തവസംബന്ധമായ വേദനകള്‍ക്കുള്ള പരിഹാരം കൂടിയാണ് തേന്‍ നെല്ലിക്ക.

വന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധം കൂടിയാണിത്. മുടി വളരാനുള്ള നല്ലൊരു വഴി കൂടിയാണ് തേനിലിട്ട നെല്ലിക്ക കഴിക്കുന്നത്. മുടി നര കുറയ്ക്കാനും തേനിലിട്ട നെല്ലിക്ക കഴിയ്ക്കുന്നതു നല്ലതാണ്.

വയറുവേദനയെ നിസ്സാരമായി കാണരുത്

കുട്ടികള്‍ പൊതുവേ വയറുവേദനയെന്ന് പറയുമ്പോള്‍ അത് നിസാരമാക്കുന്നവരാണ് മാതാപിതാക്കള്‍. പച്ചമാങ്ങ കഴിച്ചശേഷം തണുത്തവെള്ളം കുടിച്ചത് കൊണ്ടാണെന്നും ഒരുപാട് പച്ചചക്ക കഴിച്ചത് കൊണ്ടാണെന്നും വെള്ളം കുടിക്കാത്തത് കൊണ്ടാണെന്നുമൊക്കെയാണ് അന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.

എന്നാല്‍, ചെറിയ ഒരു വയറുവേദനയെ പോലും നിസ്സാരമാക്കി കാണരുതെന്ന് പഠനങ്ങള്‍ പറയുന്നു. വയറു വേദന കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും പ്രാധാന്യത്തോടെ തന്നെയാണ് എടുക്കേണ്ടതെന്ന് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചില ആളുകള്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാറുണ്ട്. ഇതിനെ പോലും സാധാരണ സംഭവമായി കാണരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഭക്ഷണം കഴിച്ചാല്‍ വയറിന്‍റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്നി സ്റ്റോണിന്‍റേയോ അപ്പെന്‍ഡിക്സിന്‍റെയോ വയറ്റിലെ അള്‍സറിന്‍റെയോ പ്രശ്നങ്ങളാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ വേദന ഇടതുഭാഗത്താണെങ്കില്‍ കുടലില്‍ ക്യാന്‍സറോ വയറിളക്കമോ മലബന്ധം മൂലമോ ആയിരിക്കാനും സാധ്യതയുണ്ട്.

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ തുടര്‍പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് കുടലിലാണ്. കുടലിന്‍റെ പ്രവര്‍ത്തനം ശരിയല്ലെങ്കിലും വയറുവേദന വരാറുണ്ട്. അടിവയറ്റിലാണ് വേദന വരുന്നതെങ്കില്‍ അതിനുള്ള കാരണം ദഹനപ്രക്രിയ ശരിയായിട്ടില്ലയെന്നതാണ്. കൂടാതെ ഗ്യാസ്, അസിഡിറ്റി എന്നീ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും ഭക്ഷണം കഴിച്ചാല്‍ വയറുവേദന വരാന്‍ സാധ്യതയുണ്ട്.

രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ വന്ന് അടയുന്നതു മൂലവും ദഹനത്തിന് ആവശ്യമായ രക്തം ലഭിയ്ക്കാത്തതിനാലും വയറുവേദന ഉണ്ടാകാറുണ്ട്. വളരെ ഗുരുതുരമായ ഒരു പ്രശ്നമാണ് ഇത്. കൂടാതെ ഗോള്‍ബ്ലാഡര്‍ സ്റ്റോണ്‍, പാന്‍ക്രിയാറ്റിസ് എന്നീ രോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും നാരുകളടങ്ങിയ ഭക്ഷണങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുന്നത് ഗുണകരമാണ്.

വയറുവേദനകളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്നത് ആമാശമത്തിലെയും കുടലിലെയും അള്‍സര്‍ മൂലമുള്ള വയറുവേദനയാണ്. മേല്‍ വയറ്റിലെ ഏതാണ്ട് മധ്യഭാഗത്തായിട്ടാണ് ഈ വേദന അനുഭവപ്പെടുന്നത്. വയര്‍ കാലിയായിരിക്കുമ്ബോള്‍ പുകച്ചില്‍ അനുഭവപ്പെടുന്നതും അതുപിന്നീട് വേദനയായി മാറുന്നതും ആമാശത്തിലെ അള്‍സറിന്‍റെ ലക്ഷണമാണ്. ഭക്ഷണം കഴിച്ചു കുറച്ചു സമയത്തിനുള്ളില്‍ത്തന്നെ വേദന അനുഭവപ്പെടുന്നതും ഛര്‍ദിക്കുന്നതും അള്‍സറിന്‍റെ ലക്ഷണങ്ങള്‍ തന്നെ.

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ വെള്ളക്കടല

പോഷകങ്ങള്‍ മാംസാഹാരികള്‍ക്ക് കിട്ടുന്നത് മീനില്‍ നിന്നും ഇറച്ചിയില്‍ നിന്നുമൊക്കെയാണ്. എന്നാല്‍ സസ്യാഹാരികള്‍ക്ക് ഇത് ലഭിക്കുന്നത് ഇലക്കറികളില്‍ നിന്നും കടലകളില്‍ നിന്നുമൊക്കെയാണ്. വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട് അവയെക്കുറിച്ച്‌ കൂടുതല്‍ അറിയാം.

ക്യാന്‍സറിനെ പ്രതിരോധിക്കുന്നു : ക്യാന്‍സറിനെ പ്രതോരോധിക്കുന്ന ഭക്ഷ്യ വസ്തുവാണ് വെള്ളക്കടല. ഇന്നത്തെ പച്ചക്കറികളിലും, പഴങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും ചേര്‍ക്കുന്നുണ്ട്. ഈ വിഷവസ്തുക്കളെ ശരീരത്ത് ബാധിക്കാതെ പ്രതിരോധിക്കുന്നു.

അസ്ഥികള്‍ക്ക് ബലം നല്‍കുന്നു : ഫോസ്ഫേറ്റ്, അയണ്‍, മഗ്നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യവും, വിറ്റാമിന്‍ കെ' യും അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കാന്‍ വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.

ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കുന്നു : ആന്‍റിഓക്സിഡന്‍റ്സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി' എന്നിവ കൊളസ്ട്രോളിനെ ക്രമീകരിക്കുന്നു.

തലച്ചോറിന്റെ വികസനം : ഇന്ത്യയിലെ പ്രശസ്തമായ ഭക്ഷണമാണ് വെള്ളക്കടല. നിങ്ങളുടെ തലച്ചോറിന്‍റെ വികസനത്തിന് സഹായിക്കുന്ന ഒന്നാണ് വെള്ളക്കടല.

ആരോഗ്യകരമായ മുടിയ്ക്ക് : സിങ്ക്, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് കടല. മുടി കൊഴിച്ചിലിനെ തടയാനും മുടി വളരുന്നതിനും കടല സഹായിക്കുന്നു

ലോഷന്‍റെ ഉപയോഗം പുകവലിയേക്കാള്‍ മാരകമായ ദോഷഫലങ്ങളുണ്ടാക്കും

സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നത് എല്ലാ സ്ത്രീകള്‍ക്കും സന്തോഷമേകുന്നതാണ്. വീട് തൂത്ത് തുടച്ച്‌ വൃത്തിയാക്കി വെക്കുന്നത് മിക്കപ്പോഴും വീട്ടിലെ സ്ത്രീകള്‍തന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഇടയ്ക്കിടെ അടിച്ച്‌ തുടച്ച്‌ വൃത്തിയാക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് തന്നെ രോഗം വരുത്തും എന്നാണ് നോര്‍വേയിലെ ബേഗന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. അടിക്കടി ഈ വൃത്തിയാക്കല്‍ ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനത്തില്‍ പറയുന്നത്.
വീടോ ഓഫിസോ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന കെമിക്കല്‍ ലോഷനുകള്‍ ആണ് ഇവിടെ വില്ലനാകുന്നത്. 34 വയസ്സിനുള്ളിലെ 6,235 സ്ത്രീകളില്‍ നടത്തിയ പഠനമാണ് ഗവേഷകരെ ഈ നിഗമനത്തില്‍ എത്തിച്ചത്. പുകവലിയെക്കാള്‍ മാരകമായ ദോഷഫലമാണ് ഇത് നല്‍കുക. വൃത്തിയാക്കല്‍ ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് മറ്റു സ്ത്രീകളെ അപേക്ഷിച്ചു ശ്വാസകോശത്തിന്‍റെ  പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു എന്നാണു പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ഒരു പ്രത്യേക സാമൂഹികവിഭാഗത്തില്‍ പെടുന്ന സ്ത്രീകള്‍ മാത്രമാണ് പൊതുവേ വീട്ടുജോലികള്‍ ചെയ്യാത്തതെന്നും ഗവേഷകര്‍ പറയുന്നു. അല്ലാത്ത ഒട്ടുമിക്ക സ്ത്രീകളും വീട്ടുജോലികള്‍ ചെയ്യുന്നവര്‍ ആണ്. തറവൃത്തിയാക്കാനും മറ്റും ഉപയോഗിക്കുന്ന കെമിക്കല്‍ വസ്തുക്കള്‍ ശ്വസിക്കുന്നത് ശരീരത്തിനു നല്ലതല്ല. ഇത് സ്ഥിരമായി ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കാന്‍ തുടങ്ങും. സ്ഥിരമായി വീട് വൃത്തിയാക്കുന്ന സ്ത്രീകളില്‍ 12.3 ശതമാനംപേര്‍ക്കും ആസ്മ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഓഫീസുകളില്‍ ക്ലീനിങ് ജോലികള്‍ ചെയ്യുന്ന സ്ത്രീകളില്‍ 9.6 ശതമാനം പേര്‍ക്കും ആസ്മ ഉണ്ടാകുന്നണ്ടത്രേ. ഇതേ പ്രശ്നം പുരുഷന്മാര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ക്ലീനിങ് ജോലികള്‍ ചെയ്യാനായി സ്ഥിരമായി ലോഷനുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇനി വൃത്തിയാക്കിയെ മതിയാകൂ എന്നാണെങ്കില്‍ ലോഷനുകളും മറ്റും ഒഴിവാക്കി തുണിയും വെള്ളവും മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ തീരെ വീര്യം കുറഞ്ഞ ലോഷനുകള്‍ വാങ്ങുക എന്നതായിരിക്കും ഉചിതമായ തീരുമാനം.

മാമ്പഴത്തിന്‍റെ ഗുണമറിഞ്ഞ് കഴിക്കാം

ന​മ്മു​ടെ നാ​ട്ടില്‍ യ​ഥേ​ഷ്ടം ല​ഭി​ക്കു​ന്ന ഫ​ല​വര്‍​ഗ​മാ​ണ് മാ​ങ്ങ. ഒ​രു ക​പ്പ് മാ​ങ്ങ​യില്‍ നി​ന്ന് ഒ​രു ദി​വ​സ​ത്തേ​ക്ക് വേ​ണ്ടവി​റ്റാ​മിന്‍ എ യു​ടെ 25 ശ​ത​മാ​നം കി​ട്ടും. വി​റ്റാ​മിന്‍ എ ന​മ്മു​ടെകാ​ഴ്ചശ​ക്തി​ വര്‍​ദ്ധി​പ്പി​ക്കു​ന്ന ജീ​വ​ക​മാ​ണ്.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വര്‍​ദ്ധി​​പ്പി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട് ഈ ഫ​ല​ത്തി​ന്. ജ​ല​ദോ​ഷ​വും ചു​മ​യും ത​ട​യാന്‍ പ​ച്ച​മാ​ങ്ങ ക​ഴി​ക്കാം. മാ​ങ്ങ​യി​ലെ വൈ​റ്റ​മിന്‍ സിയാ​ണ് ഇ​തി​നു​പ​ക​രി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ലെ ചീ​ത്തകൊ​ള​സ്​ട്രോള്‍ കു​റ​യ്ക്കാ​നും മാ​ങ്ങ​യ്ക്ക് ക​ഴി​യും.

മാ​ങ്ങ​യില്‍ ടാര്‍​ടാ​റി​ക് ആ​സി​ഡ്, മാ​ലി​ക് ആ​സി​ഡ് എ​ന്നിവ ധാ​രാ​ളംഅ​ട​ങ്ങി​യി​ട്ടു​ണ്ട്.ഇ​ത് ശ​രീ​ര​ത്തി​ലെ അ​സി​ഡി​റ്റി കു​റ​യ്ക്കാന്‍ സഹായകരമാണ്. മാ​ങ്ങ​യി​ലെനാ​രു​കള്‍ ദ​ഹ​ന​പ്ര​ശ്ന​ങ്ങള്‍ പ​രി​ഹ​രി​ക്കും. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്  മാങ്ങ ഏ​റെ ന​ല്ല​താ​ണ്. മാ​ങ്ങ​യില്‍ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകള്‍ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് മാ​ര​ക​രോ​ഗ​ങ്ങ​ളെ ത​ട​യും.

തൈരിന്‍റെ ആരോഗ്യഗുണങ്ങള്‍

തൈ​രില്‍ പോ​ട്ടാ​സ്യം, ഫോ​സ്ഫ​റ​സ്, വി​റ്റാ​മിന്‍ ബി5, സി​ങ്ക്, അ​യോ​ഡിന്‍, റി​ബോ​ഫ്ളാ​വിന്‍ തു​ട​ങ്ങിയ പോ​ഷ​ക​ങ്ങള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. തൈരിന് അമിതവ​ണ്ണം കു​റ​യ്ക്കാനുള്ള കഴിവുണ്ട്. തൈ​രില്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ബാ​ക്ടീ​രി​യ​കള്‍ ദ​ഹ​നം എ​ളു​പ്പ​മാ​ക്കു​ന്നു.

പ​തി​വാ​യി വ്യാ​യാ​മം ചെ​യ്യു​ന്ന​വര്‍ തൈ​ര് ശീ​ല​മാ​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്. തൈ​രില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള കാ​ത്സ്യ​വും വി​റ്റാ​മിന്‍ ഡി​യും എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യം നി​ല​നിറുത്തു​ന്ന​തി​ന് അ​ത്യാ​വ​ശ്യ​മാ​ണ്.
പാ​ലി​നേ​ക്കാള്‍ എ​ളു​പ്പ​ത്തില്‍ ദ​ഹി​ക്കു​ന്ന ആ​ഹാ​ര​വു​മാ​ണ് തൈ​ര്. തൈ​രില്‍ അട​ങ്ങി​യി​ട്ടു​ള്ള ബാ​ക്ടീ​രി​യ​കള്‍ കുടല്‍​സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങ​ളും ദ​ഹന പ്ര​ശ്ന​ങ്ങ​ളും അ​ക​റ്റു​ന്നു.  തൈ​ര് രോ​ഗ​പ്ര​തി​രോധ ശേ​ഷി വര്‍​ദ്ധി​പ്പി​ക്കും. തൈ​രില്‍ പൊ​ട്ടാ​സ്യം അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാല്‍ ര​ക്ത​സ​മ്മര്‍​ദ്ദം കു​റ​യ്ക്കാം.

ചര്‍​മ്മ സൗ​ന്ദ​ര്യം വര്‍​ദ്ധി​പ്പി​ക്കാന്‍ തൈ​രി​ന് ക​ഴി​യും. ഇ​തില്‍ അ​ട​ങ്ങി​യി​ട്ടു​ള്ള ലാ​ക്ടോ​സ് ആ​സി​ഡ് ചര്‍​മ്മ​ത്തി​ലെ മൃ​ത​കോ​ശ​ങ്ങ​ളെ നീ​ക്കം ചെ​യ്യും. അ​രുണ ര​ക്താ​ണു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും നാ​ഡീ​ശൃം​ഖ​ല​യു​ടെ പ്ര​വര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന വി​റ്റാ​മിന്‍ ബി 12 ഉം തൈ​രി​ലു​ണ്ട്.

വാര്‍ദ്ധക്യകാലത്തും ആരോഗ്യം നിലനിര്‍ത്താം

അറുപതു വയസ്സു കഴിഞ്ഞാല്‍ പൊതുവെ എല്ലാവരുടെയും അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാന്ദ്യം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. കരള്‍, ഞരമ്പ്, വൃക്ക, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങിയവ നേരത്തേപ്പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല. അത് കൊണ്ട് തന്നെ ഇവര്‍ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചെറുപ്പകാലത്തെ പോലെ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുകയും, ശരീരഭാരം കൂടുകയും ചെയ്യും. ഇത് ഹൈപ്പര്‍ ടെന്‍ഷനും ഹൃദ്രോഗങ്ങള്‍ക്കും വഴിതെളിക്കും. എല്ലുകളുടെ സാന്ദ്രതയും ശക്തിയും പ്രായവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാല്‍സ്യത്തിന്‍റെ കുറവാണ് എല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാക്കുന്നത്. അതിനാല്‍ കാല്‍സ്യത്തിന്‍റെ കലവറയായ പാല്‍ പ്രായമായവര്‍ ദിവസവും ഓന്നോ രണ്ടോ ഗാസ് കുടിക്കുന്നത് നല്ലതാണ്. മല്‍സ്യത്തിലും ധാരാളം കാല്‍സ്യമുളളതിനാല്‍ ഭക്ഷണത്തില്‍ ദിവസവും മീന്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വറുക്കാതെ മീന്‍ കറിവച്ചു കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. പ്രായമായവര്‍ ഉപ്പിന്‍റെ ഉപയോഗം നല്ലപോലെ കുറയ്ക്കണം.എണ്ണ, നെയ്യ്, വെണ്ണ, വനസ്പതി എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ദഹനശക്തി കുറയുന്ന പ്രായത്തില്‍ മസാല, കൊഴുപ്പുകള്‍ എന്നവയുളള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും യഥേഷ്ടം കഴിക്കാം. ധാരാളം വെള്ളം കുടിക്കണം ശരീരത്തിന്‍റെ പ്രായാധിക്യം മനസ്സിനെ ബാധിക്കാതെ നോക്കിയാല്‍ വാര്‍ദ്ധക്യത്തിലും ചുറുചുറുക്കും പ്രസരിപ്പും നിലനിര്‍ത്താം.

മുരിങ്ങയിലയുടെ ഔഷധഗുണങ്ങള്‍

നമ്മുടെ നാട്ടില്‍ സമൃദ്ധിയായി വളരുന്ന മുരിങ്ങയുടെ ഗുണഗണങ്ങള്‍ നിരവധിയാണ്. മുരിങ്ങയുടെ കായക്ക് പുറമേ ഇതിന്‍റെ ഇലയുടെ ഗുണവും നിരവധിയാണ്. വൈറ്റമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരിങ്ങയില. മുരിങ്ങയില നീര് രക്തസമ്മര്‍ദം സാധാരണ നിലയിലാക്കാന്‍നല്ലതാണ്. പഠിക്കുന്ന കുട്ടികള്‍ മുരിങ്ങയില കറിയായോ ഇറുത്തെടുത്ത ഇലയുടെമുകളില്‍ ചൂടു കഞ്ഞി ഒഴിച്ചു വാട്ടിയോ കഴിക്കുന്നതു നല്ലതാണ്. സ്ഥിരമായിഉപയോഗിച്ചാല്‍ ബുദ്ധിശക്തി കൂടുമെന്നും നാട്ടറിവ്. ഒരു കപ്പ് മുരിങ്ങയില സൂപ്പില്‍ എണ്‍പതു കപ്പ് പാലിനും 16 കിലോ ആട്ടിറച്ചിക്കും തുല്യമായ വൈറ്റമിന്‍ എയും 20 മാമ്പഴത്തിനും രണ്ടര കിലോ മുന്തിരിങ്ങയ്ക്കും ആറ് ഓറഞ്ചി നും തുല്യമായ വൈറ്റമിന്‍ സിയും അടങ്ങിയിരി ക്കുന്നു. ഇതു കൂടാതെ ഇരുപതു കോഴിമുട്ടയ്ക്കു തുല്യമായ കാല്‍സ്യവും 100ഗ്രാം മാട്ടിറച്ചിക്കും 100 ഗ്രാം കോഴിയിറച്ചിക്കും 120ഗ്രാം മല്‍സ്യത്തിനും രണ്ടര കപ്പ് പാലിനും രണ്ടു മുട്ടയ്ക്കും തുല്യമായ പ്രോട്ടീനുംഅടങ്ങിയിരിക്കുന്നു.

കണ്ണുകള്‍ സ്കാന്‍ ചെയ്ത് ഹൃദ്രോഗം കണ്ടെത്താം

ആരോഗ്യ പ്രശ്നങ്ങളില്‍ പ്രധാനമായ ഒന്നാണ് ഹൃദയാഘാതം അല്ലെങ്കില്‍ മറ്റു കാര്‍ഡിയോവാസ്കുലാര്‍ രോഗങ്ങള്‍. ഈ രോഗങ്ങള്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയുന്നത് അത്യപൂര്‍വ്വമാണ്. എന്നാല്‍ നേരത്തെ കണ്ടുപിടിച്ചാല്‍ ജീവന്‍ രക്ഷിക്കാനും സാധിക്കും.

എന്നാല്‍ ഒരു ചെറിയ ഐ ടെസ്റ്റിലൂടെ ഹൃദയാഘാതം വരുമോ അതല്ലെങ്കില്‍ അതിനെ സംബന്ധിച്ച്‌ മറ്റേതെങ്കിലും അസുഖങ്ങള്‍ വരുമോ ഇല്ലയോ എന്ന് അറിയാം. ഗൂഗിളിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്. റെറ്റിനല്‍ ഇമേജുകളിലൂടെ ഹൃദയമിടിപ്പിന്‍റെ സിഗ്നലുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ് ടെക്നിക്കുകള്‍ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

ഒരു വ്യക്തിയുടെ വയസ്സ്, ലിംഗം, ജീവിതശൈലി ഘടകങ്ങളായ പുകവലി, രക്തസമ്മര്‍ദ്ധം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ ഹൃദ്രോഗത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. 'Assessing Cardiovascular Risk Factors with Computer Vision' എന്ന രീതിയിലാണ് പഠനം. 'റെറ്റിനല്‍ ഇമേജുകളില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുളള കൂടുതല്‍ വഴികള്‍ ഞങ്ങള്‍ കണ്ടെത്തിയേക്കാം എന്നതിനാല്‍ ഈ കണ്ടെത്തല്‍ പ്രത്യേകിച്ചും ആവേശകരമാണ്' എന്ന് ഗൂഗിള്‍ അധികൃതര്‍ പറഞ്ഞു.

'റെറ്റിനല്‍ ഇമേജുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് ഹൃദ്രോഗവല്‍ക്കരണ ഫലങ്ങള്‍ മുന്‍കൂട്ടി തെളിയിച്ച്‌ പ്രോത്സാഹിപ്പിക്കുകയും, ഹൃദ്രോഗം തടയുന്നതിനുളള പുതിയ പരീക്ഷണ സാധ്യതകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നല്‍കുന്നു' എന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചയ് ട്വിറ്റിലൂടെ വ്യക്തമാക്കി.

കസ്തൂരിമഞ്ഞളിന്‍റെ ഔഷധ ഗുണങ്ങള്‍

നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന കസ്തൂരിമഞ്ഞളിന് നിരവധി ഗുണങ്ങള്‍ ഉണ്ട്. ഇതിന്‍റെ പ്രധാന ഗുണം രക്തശുദ്ധി വരുത്തുന്നതും ത്വക്ക് രോഗങ്ങള്‍, ശരീരത്തിലെ നിറഭേദങ്ങള്‍, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കാനുളള കഴിവാണ്. പുറംതൊലിക്കു മാര്‍ദ്ദവവും മേനിയും നിറവും വര്‍ധിപ്പിക്കാനും കൂടുതെ വിഷഹരവും വെളളപ്പാണ്ഡു മാറ്റുവാനും പ്രയോജനകരമാണ്.ശരീരത്തിലെമ്പാടും ദിവസവും കുളിക്കുന്നതിന് ഒരു മണിക്കൂറ് മുന്‍പ് കസ്തൂരിമഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി പുരട്ടി കുളിച്ചു കഴിഞ്ഞാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും.അഞ്ചാംപനി, ചിക്കന്‍പോക്സ് തുടങ്ങിയവ മൂലം ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരിമഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടി വെളളത്തിലരച്ചിടുന്നതു ഗുണപ്രദമാണ്. കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെളളത്തില്‍ കുഴച്ചു ശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുശല്യം നന്നായി കുറയും എന്നും കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാരുകളടങ്ങിയ ഭക്ഷണം ശീലമാക്കാം

നമ്മളെ അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നാരുകളടങ്ങിയ ഭക്ഷണത്തിന് വലിയ പങ്കു വഹിക്കാന്‍ കഴിയും.ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രശ്നമായ അമിതവണ്ണവും അതിനോടുബന്ധപ്പെട്ട രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കെതിരെ പ്രതിരോധിക്കാന്‍ കഴിവുളളവയാണ് നാരുകള്‍. ഇതിനു പുറമെ, മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനും ഇവ സഹായിക്കും.

ദഹിക്കാതെ വരുന്ന അന്നജത്തെയാണ് നാരുകള്‍ അഥവാ ഫൈബര്‍ എന്നറിയപ്പെടുന്നത്. തവിടു കളയാതെ ഉപയോഗിക്കുന്ന ധാന്യപ്പൊടികള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയിലെല്ലാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ ഉള്ള ഭക്ഷണം കഴിച്ചാല്‍ വയറു നിറഞ്ഞെന്ന പ്രതീതി ഉണ്ടാകുന്നു. അതുകൊണ്ട് കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടിവരില്ല. നാരുകളുളള ഭക്ഷണം കഴിച്ചാല്‍ ശരീരത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടിവരും.അതുകൊണ്ട്, ശരീരത്തിലുളള കൊഴുപ്പ് വിഘടിപ്പിച്ചു കളയാനും രക്തത്തിലെ കൊളസ്ട്രോള്‍ കുറയാനും പഞ്ചസാരയുടെ അളവ് കുറയാനും ഇടയാകും. ഇത് മൂലം തടികുറയ്ക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സാധിക്കും

പല്ലുകളുടെ ആരോഗ്യത്തിനായി ചില വഴികളിതാ

നിങ്ങളുടെ പല്ലുകള്‍ വെളുത്തതും ആരോഗ്യമുള്ളതുമാക്കുന്നതിന് ചില വഴികളിതാ...

ഒഴിവാക്കേണ്ട ഭക്ഷണങ്ങളും പാനീയങ്ങളും

മധുരമുള്ള പാനീയങ്ങള്‍ : വായയില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ പഞ്ചസാരയെ വിഘടിപ്പിക്കുന്ന അവസരത്തില്‍, ആസിഡുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ആസിഡുകള്‍ ഇനാമലിനെ നശിപ്പിക്കുകയും കുഴികള്‍ സൃഷ്ടിക്കുകയും പോടുകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു. കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, സ്പോര്‍ട്സ് ഡ്രിങ്കുകള്‍, ഫ്രൂട്ട് ജ്യൂസുകള്‍ തുടങ്ങിയവയിലെല്ലാം ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇവ സ്ട്രോ ഉപയോഗിച്ച്‌ കുടിക്കുകയാണെങ്കിലും ആസിഡ് നില ഉയരാന്‍ കാരണമാകും.

മധുരമുള്ള ലഘുഭക്ഷണങ്ങള്‍ : ഇവിടെയും പഞ്ചസാര തന്നെയാണ് വില്ലനാവുന്നത്. പല്ലില്‍ ഒട്ടിപ്പിടിക്കുന്ന തരത്തിലുള്ള മിഠായികള്‍ കഴിക്കുന്നത്, അവ കൂടുതല്‍ സമയം വായയില്‍ തങ്ങിനില്‍ക്കുന്നതിനും കൂടുതല്‍ തകരാറുകള്‍ സൃഷ്ടിക്കുന്നതിനും കാരണമാകും.

അന്നജം അടങ്ങിയ ചില ഭക്ഷണങ്ങള്‍ : പാസ്ത, ബ്രെഡ്, ഉരുളക്കിഴങ്ങ്, ചോറ് തുടങ്ങിയവ കഴിക്കുന്നതും വായിലെ ആസിഡിന്‍റെ നില ഉയരാന്‍ കാരണമാവുന്നു. ഇത് പല്ലിന്‍റെ ഇനാമല്‍ നഷ്ടമാകാന്‍ കാരണമാകുന്നു.

ചുവന്ന വൈന്‍, കാപ്പി, ചായ : ഈ പറഞ്ഞിരിക്കുന്ന മൂന്ന് പാനീയങ്ങളും പല്ലില്‍ കറയുണ്ടാക്കും. മധുരമുള്ള കാപ്പിയും ചായയും ആസിഡ് നില ഉയര്‍ത്തുന്നതുവഴി ഇനാമല്‍ നശിപ്പിക്കും.

വരുത്തേണ്ട മാറ്റങ്ങള്‍

പഴയ ടൂത്ത്ബ്രഷ് ദൂരെക്കളയൂ :എല്ലാ മൂന്ന് മാസം കൂടുമ്പോഴും ടൂത്ത്ബ്രഷ് മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ ബാക്ടീരിയകളെ വായിലേക്ക് ക്ഷണിച്ചുവരുത്തുകയായിരിക്കും ചെയ്യുന്നത്! വിദഗ്ധര്‍ പറയുന്നതു പ്രകാരം, മോണയില്‍ നിന്ന് 45 ഡിഗ്രി ചരിച്ചു വേണം ടൂത്ത് ബ്രഷ് പിടിക്കേണ്ടത്. ഒരു വശത്തു നിന്ന് മറുവശത്തേക്ക് ബ്രഷ് ചലിപ്പിക്കുന്ന സാധാരണ രീതി ഉപേക്ഷിക്കുക. വൃത്താകൃതിയില്‍ വേണം ബ്രഷ് ചലിപ്പിക്കേണ്ടത്.

ബ്രഷ് ചെയ്യുമ്പോള്‍ കൂടുതല്‍ ശക്തി പ്രയോഗിക്കാതിരിക്കുക : ഇത് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. ബ്രഷ് ഉപയോഗിച്ച്‌ ശക്തിയായി അമര്‍ത്തുന്നത് നിങ്ങളുടെ മോണയ്ക്കും ഇനാമലിനും കേടുവരുത്തും.

പല്ലിട വൃത്തിയാക്കുന്നത് നിര്‍ത്തരുത്: ബ്രഷുചെയ്യുന്നതുകൊണ്ടു മാത്രം പല്ല് വൃത്തിയാവില്ല. പല്ലിടയില്‍ കയറുന്ന ആഹാരപദാര്‍ത്ഥങ്ങളില്‍ ബാക്ടീരിയ പെരുകും. പല്ലിട വൃത്തിയാക്കുന്നത് പോടുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

പുകയില വേണ്ട: ദന്തക്ഷയത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് പുകയിലയുടെ ഉപയോഗം. ഇത് പല്ലുകള്‍ കേടാവുന്നതിനു മാത്രമല്ല, മോണരോഗങ്ങള്‍ക്കും വായിലെ ക്യാന്‍സറിനും കാരണമാകും.

പല്ല് 'ഓപ്പണര്‍' ആക്കരുത് : ഇത് പല്ലുകള്‍ക്ക് വളരെ ദോഷം ചെയ്യും. കുപ്പികള്‍ മാത്രമല്ല, പായ്ക്കറ്റുകളും ടാഗുകളും മറ്റും കടിച്ചു തുറക്കാന്‍ ശ്രമിക്കുന്നതും ദോഷകരമാണ്.

പല്ലിനു ഗുണകരമായ ആഹാരങ്ങളും പാനീയങ്ങളും

ഷുഗര്‍-ഫ്രീ ച്യൂയിംഗം : ച്യൂയിംഗം ഉപയോഗിക്കുന്നത് ഉമിനീരോട്ടം വര്‍ദ്ധിപ്പിക്കും. ഇത് ആസിഡുകളെ നിര്‍വീര്യമാക്കുന്നതിനും ഇനാമലിനെ സംരക്ഷിക്കുന്നതിനും സഹായിക്കും. വായയില്‍ തങ്ങിയിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളെ ഒഴുക്കികളയുന്നതിനും ഇത് സഹായിക്കും.

സിട്രസ് പഴങ്ങള്‍ : ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും ഉമിനീരിന്‍റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതു വഴി ഇനാമലിന് സംരക്ഷണം നല്‍കും. ഇവയില്‍ ഉയര്‍ന്ന തോതില്‍ ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ബാക്ടീരിയകളെ ഒഴുക്കി കളയുന്നതിനും സഹായകമാവും.

പാലും പാല്‍ക്കട്ടിയും : ഇവയില്‍ കാല്‍സ്യം, പ്രോട്ടീന്‍, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ആസിഡ് മൂലം ഇനാമലിനു കേടുവരുന്നതിനെ പ്രതിരോധിക്കുന്നു. ഇവ ഉമിനീരിന്‍റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഡിറ്റര്‍ജന്റ് ഭക്ഷണങ്ങള്‍ : ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പല്ല് വൃത്തിയാക്കപ്പെടും. ക്യാരറ്റ്, ആപ്പിള്‍, വെള്ളരിക്ക, പിയര്‍, പോപ്കോണ്‍ എന്നിവ ഇത്തരം ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവ അവസാനം കഴിക്കുകയാണെങ്കില്‍, പല്ലുകള്‍ വൃത്തിയാക്കപ്പെടുകയും വായയുടെ പി എച്ച്‌ നില പരമാവധി മികച്ച നിലയിലാക്കുകയും ചെയ്യും.

ഹാന്‍ഡ് സാനിറ്റൈസറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടകാര്യങ്ങള്‍

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിലാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് വളരെയധികം പ്രചാരം ലഭിക്കുന്നത്. ഇത് എവിടെവച്ച്‌ വേണമെങ്കിലും ഉപയോഗിക്കാം എന്നതും വെള്ളം വേണ്ടതില്ല എന്നതുമാണ് ഇതിന്‍റെ പ്രചാരം വര്‍ദ്ധിക്കാന്‍ കാരണം. പോരാത്തതിന്, ഇത് നിങ്ങളുടെ ചെറിയ ബാഗില്‍ പോലും ഒതുങ്ങാന്‍ പാകത്തിലുള്ളതുമാണ്.

ഫോം, ജെല്‍, ലിക്വിഡുകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാണ്. ഈതൈല്‍ ആല്‍ക്കഹോള്‍ പോലെയുള്ള ആല്‍ക്കഹോള്‍ അടിസ്ഥാനമായ ആക്ടീവ് ചേരുവകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ, ജലം, സുഗന്ധവസ്തുക്കള്‍, ഗ്ളിസറിന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഹാന്‍ഡ് സാനിറ്റൈസറുകള്‍ സോപ്പിനും വെള്ളത്തിനും പകരമാകുമോ

കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ 15-20 സെക്കന്‍ഡ് നേരം കഴുകുന്നതാണ് കൈകള്‍ വൃത്തിയാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം. വെള്ളവും സോപ്പും ഉപയോഗിച്ച്‌ കൈ കഴുകുന്ന അവസരത്തില്‍, കൈപ്പത്തികള്‍ പരസ്പരം ഉരസുകയും വെള്ളമൊഴിച്ചു കഴുകുകയും ചെയ്യുന്നതിലൂടെ മാലിന്യങ്ങളെയും അണുക്കളെയും നീക്കംചെയ്യാന്‍ സാധിക്കും.

ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഒരു ഹാന്‍ഡ് സാനിറ്റൈസര്‍ (60%-95% വരെ എഥനോള്‍ അല്ലെങ്കില്‍ ഐസോപ്രൊപനോള്‍ ആല്‍ക്കഹോള്‍ അടങ്ങിയത്) ഉപയോഗിക്കുകയാണ് മറ്റൊരു വഴി. ഇത് ഭൂരിഭാഗം ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാന്‍ സഹായിക്കും. ലഘുഭക്ഷണം കഴിക്കുന്നതിനു മുമ്പും യാത്രാവേളകളിലും ജോലിക്കിടയിലും മറ്റും കൈകള്‍ വൃത്തിയാക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണിത്. ഇതില്‍ ഗ്ളിസറിന്‍ അടങ്ങിയിരിക്കുന്നതിനാല്‍ കൈകള്‍ കഴുകിയതിനു ശേഷം മോയിസ്ചറൈസ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല.

എന്നാല്‍, അടുക്കളജോലി അല്ലെങ്കില്‍ തോട്ടത്തിലെ ജോലികള്‍ക്ക് ശേഷം കൈകള്‍ പ്രത്യക്ഷത്തില്‍ അഴുക്കും മെഴുക്കും നിറഞ്ഞതാണെങ്കില്‍, കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ വൃത്തിയാക്കുന്നതാവും കൂടുതല്‍ ഫലപ്രദം.

എങ്ങനെയാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ പ്രവര്‍ത്തിക്കുന്നത്?

ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ അണുനാശിനിയായി പ്രവര്‍ത്തിക്കുന്നു. ആല്‍ക്കഹോള്‍ പ്രോട്ടീനിന്‍റെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്തി സൂക്ഷ്മജീവികളുടെ കോശ സ്തരങ്ങളില്‍ വിള്ളലുണ്ടാക്കുന്നു. ഇത് അവയുടെ നാശത്തിനു കാരണമാകുന്നു.

എങ്ങനെയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത്?

ഒന്നുകില്‍ വളരെ കുറച്ച്‌ അല്ലെങ്കില്‍ വളരെ കൂടുതല്‍ ഉപയോഗിക്കുന്നതാണ് ഇതിന്‍റെ ഉപയോഗത്തില്‍ സാധാരണ വരുത്താറുള്ള ഒരു പിഴവ്.

ഒരു പയര്‍മണിയോളം ഹാന്‍ഡ് സാനിറ്റൈസര്‍ കൈവെള്ളയില്‍ എടുത്ത് ഇരു കൈവെള്ളകളും ചേര്‍ത്ത് ഉരസുക. ഇത് എല്ലായിടത്തും പുരണ്ടു എന്ന് ഉറപ്പുവരുത്തണം. ഏകദേശം 30 സെക്കന്‍ഡ് കഴിയുമ്പോഴേക്കും ഇത് നന്നായി ഉണങ്ങും. ഈ ഇടവേളയില്‍ ഭക്ഷണത്തിലോ മറ്റു പ്രതലങ്ങളിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഗുണങ്ങള്‍

  • സോപ്പും വെള്ളവും ഉപയോഗിക്കുന്നതിനു പകരം കൈകള്‍ ശുചിയാക്കുന്നതിനുള്ള ഒരു എളുപ്പവഴി
  • സൂക്ഷ്മജീവികളെ (ബാക്ടീരിയകളെ) വേഗം നശിപ്പിക്കാന്‍ സാധിക്കും
  • ചര്‍മ്മത്തില്‍ അസ്വസ്ഥതയും വരള്‍ച്ചയും ഉണ്ടാക്കില്ല
  • ഗ്യാസ്ട്രോഇന്‍റസ്റ്റൈനല്‍ രോഗങ്ങള്‍ ഉണ്ടാകുന്നതിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു

ദോഷഫലങ്ങള്‍

  • സോപ്പിനെക്കാള്‍ വില അധികമാണ്
  • ചില അവസരങ്ങളില്‍ കൈകള്‍ ശുചിയാക്കുന്നതിന് സോപ്പും വെള്ളവും തന്നെ വേണ്ടിവരുമെന്നതിനാല്‍ പരിപൂര്‍ണമായ ഒരു രീതിയായി കണക്കാക്കാനാവില്ല.
  • എല്ലാത്തരം വൈറസുകള്‍ക്കും ഫംഗസുകള്‍ക്കുമെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല.
  • കുട്ടികള്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. അബദ്ധത്തില്‍ വലിയ അളവ് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

എന്നാല്‍, കൈകള്‍ കഴുകാതിരിക്കുന്നതിനെക്കാള്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആശുപത്രികള്‍, കാന്‍റീനുകള്‍, കോളജുകള്‍, ഓഫീസുകള്‍ തുടങ്ങി അണുബാധകള്‍ പകരാന്‍ കൂടുതല്‍ ഇടയുള്ള സ്ഥലങ്ങളില്‍ ഇതിന്‍റെ ഉപയോഗം പ്രോത്സാഹിപ്പിക്കാവുന്നതാണ്.

ഉലുവ ഒരു ഔഷധകലവറ

കേരളം ,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുന്ന ഉലുവ അസാമാന്യമായ ഔഷധ മൂല്യത്തിന്‍റെ കലവറയാണ്.പയറുവര്‍ഗത്തില്‍പ്പെട്ട ഉലുവയില്‍ ദഹനത്തിനു സഹായകരമായ നാരുകള്‍ക്കൊപ്പം ഉയര്‍ന്ന തോതില്‍ പ്രോട്ടീനും ഉണ്ട് . ഇരുമ്പിന്‍റെ സാന്നിദ്ധ്യമുളളതു മൂലം രക്തക്കുറവ് അഥവാ വിളര്‍ച്ച നേരിടാന്‍ ഉലുവ കഴിക്കുന്നതു വഴി സാധിക്കും. കുട്ടികള്‍ക്ക് അവശ്യം വേണ്ടതായ കാല്‍സ്യവും ഉലുവ പ്രദാനം ചെയ്യുന്നു. എല്ലുകളുടെ ബലക്ഷയം തടയുന്നതു കൂടാതെ ആര്‍ത്തവത്തോടനുബ ന്ധിച്ചുളള വേദനയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നു. പ്രമേഹ രോഗികളില്‍ ഒരു ടീസ്പൂണ്‍ ഉലുവ ഔഷധമായി കഴിക്കുന്നതു കൊണ്ട് തന്നെ രക്തത്തിലെ പഞ്ചാസാരയുടെ തോതു ക്രമീകരിക്കാന്‍ കഴിയും. അധികമുളള കൊളസ്ട്രോള്‍ തോതു കുറയ്ക്കാന്‍ ഉലുവ സഹായിക്കും. ഉലുവ കുതിര്‍ത്ത് അരച്ചു തല കഴുകിയാല്‍ താരന്‍ ശമിക്കും. മുലയൂട്ടുന്ന അമ്മമാര്‍ ഉലുവായില കഴിക്കുന്നത് ഉത്തമമാണ്. പ്രസവശേഷം മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് അരിയോടൊപ്പം ഉലുവയും ചേര്‍ത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാല്‍ നല്ലതാണ്. നവജാത ശിശുക്കളുടെ തലച്ചോറിന്‍റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കുതകുന്ന ഫാറ്റി ആസിഡുകളാല്‍ ഉലുവ മുലപ്പാലിനെ സമ്പുഷ്ടമാക്കും.ഉലുവ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെയും കൊളസ്ട്രോളിന്‍റെയും അളവു കുറയ്ക്കും.

ഉലുവ പൊടിച്ച്‌ മോരില്‍ കലക്കി കുടിക്കുകയോ ദോശമാവില്‍ അരച്ചു ചേര്‍ക്കുകയോ ചെയ്യാം.ഉലുവ വറുത്തുപൊടിച്ച്‌ പഞ്ചാസരയും ചേര്‍ത്ത് കഴിച്ചാല്‍ ധാതുപുഷ്ടിയുണ്ടാകും.പ്രമേഹം ഉപ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് ഫലപ്രദമായ ഒരു ഔഷധമാണ് ഉലുവ.

അഴകിനും ആരോഗ്യത്തിനും ബ്രോക്കോളി

കാ​ബേ​ജ് കു​ടും​ബ​ത്തില്‍ പെ​ട്ട സ​​​സ്യ​​​മായ ബ്രോ​​​ക്കോ​​​ളി അഴകിനും ആരോഗ്യത്തിനും അത്യുത്തമമാണ്. ആ​​​രോ​​​ഗ്യ​​​മു​​​ള്ള ശ​​​രീ​​​ര​​​ത്തി​​​ന് വേ​​​ണ്ട ഗു​​​ണ​​​ങ്ങള്‍ പ്ര​​​ദാ​​​നം ചെ​​​യ്യാന്‍ ഇതിന് ക​​​ഴി​​​വു​​​ണ്ട് . ഫോ​​​ളി​​​ക് ആ​​​സി​​​ഡ്, വൈ​​​റ്റ​​​മിന്‍ കെ, വൈ​​​റ്റ​​​മിന്‍ സി എ​​​ന്നി​​​വ​​​യു​​​ടെ ക​​​ല​​​വ​​​റ​​​യാ​​​ണ് ബ്രോ​​​ക്കോ​​​ളി. ക​​​ണ്ണു​​​ക​​​ളി​​​ലെ കോ​​​ശ​​​ങ്ങ​​​ളു​​​ടെ ആ​​​യു​​​സ്സും ആ​​​രോ​​​ഗ്യ​​​വും സം​​​ര​​​ക്ഷി​​​ക്കു​​​ന്നു. ശ​രീ​ര​ത്തി​ന്‍റെ  പ്ര​തി​രോധ ശേ​ഷി വര്‍​ദ്ധി​പ്പി​ക്കാന്‍ ക​ഴി​വു​ണ്ട്. ചര്‍​മ്മം സം​ര​ക്ഷി​ക്കാ​നും വാര്‍​ദ്ധ​ക്യ​ത്തെ ത​ട​യാ​നു​മു​ള്ള ക​ഴി​വു​ണ്ട് ബ്രോ​ക്കോ​ളി​ക്ക്.

നാ​​​രു​​​ക​​​ളു​​​ടെ ക​​​ല​​​വ​​​റ​​​യാ​​​യ​​​തി​​​നാല്‍ ബ്രോ​​​ക്കോ​​​ളി ക​​​ഴി​​​ക്കു​​​ന്ന​​​ത് ദ​​​ഹന പ്ര​​​ക്രിയ സു​​​ഗ​​​മ​​​മാ​​​ക്കും. ബ്രോ​​​ക്കോ​​​ളി​​​യില്‍ അ​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ന്ന ഗ്ലൂ​​​ക്കോ​​​റ​​​ഫാ​​​നിന്‍ എ​​​ന്ന ഘ​​​ട​​​ക​​​ത്തി​​​ന് ര​​​ക്ത​​​ത്തി​​​ലെ ചീ​​​ത്ത കൊ​​​ള​​​സ്​​​ട്രോ​​​ളി​​​നെ അ​​​തി​​​വേ​​​ഗം അ​​​ലി​​​യി​​​ച്ചു ക​​​ള​​​യാന്‍ ക​​​ഴി​​​യും. ഇ​​​ങ്ങ​​​നെ ഹൃ​​​ദ​​​യാ​​​രോ​​​ഗ്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താം.

ത​​​ല​​​ച്ചോ​​​റി​​​ന്‍റെ  പ്ര​​​വര്‍​​​ത്ത​​​ന​​​ങ്ങള്‍​​​ക്കും പേ​​​ശി വ​​​ളര്‍​​​ച്ച​​​യ്​​​ക്കും ഉ​​​ത്ത​​​മമാ​​​ണ്. ഓ​​​സ്റ്റി​​​യോ പൊ​​​റോ​​​സി​​​സ് ത​​​ട​​​യാ​​​നും അ​​​സ്ഥി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ​​​ത്തി​​​നും ബ്രോ​​​ക്കോ​​​ളി ഭ​​​ക്ഷ​​​ണ​​​ത്തില്‍ ഉള്‍​​​പ്പെ​​​ടു​​​ത്താം. ബ്രോ​​​ക്കോ​​​ളി വേ​​​വി​​​ച്ചോ സാ​​​ല​​​ഡില്‍ ഉള്‍​​​പ്പെ​​​ടു​​​ത്തി​​​യോ ക​​​ഴി​​​ക്കാം.

ആരോഗ്യഗുണവും ഔഷധ ഗുണവും ഒത്തുചേര്‍ന്ന കറിവേപ്പില

കറിവേപ്പിന്‍റെ ഇലകളും വേരും തൊലിയുമെല്ലാം ഔഷധമൂല്യമുളളതാണ്. വയറുവേദന, അതിസാരം, അരുചി, കൃമിദോഷം, അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിവുള്ള അത്യപൂര്‍വ്വ ഔഷധ ചെടിയാണ് കറിവേപ്പില. വിറ്റാമിന്‍ എ കൂടുതല്‍ ഉള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഹൃദയപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനും ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതിനും കരള്‍ സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം നല്‍കുന്നതിനും കറിവേപ്പില സഹായകമാണ്.

ദഹന ശക്തി വര്‍ദ്ധിപ്പിക്കാനും, ഉദര രോഗങ്ങള്‍ ശമിപ്പിക്കുവാനും കറിവേപ്പില അത്യുത്തമമാണ്. ആസ്ത്മ രോഗികള്‍ ഒരു തണ്ടു കറിവേപ്പിലയും അല്‍പ്പം പച്ചമഞ്ഞളും നന്നായി അരച്ച്‌ നെല്ലിക്കാ വലിപ്പത്തില്‍ നിത്യേന കഴിക്കുന്നത് രോഗം ശമിക്കുവാന്‍ സഹായിക്കും

കറിവേപ്പിലയും മഞ്ഞളും കൂട്ടി കഴിക്കുന്നത് കൊളസ്ട്രോളിനും അലര്‍ജി തുമ്മല്‍ എന്നിവക്കും ഫലപ്രദമാണ്. കറിവേപ്പില പാലില്‍ അരച്ചു വേവിച്ച്‌ പുരട്ടിയാല്‍ ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റല്‍, വിഷാഘാതം എന്നിവക്ക് ശമനമുണ്ടാകും. ചിലതരം ത്വക്ക്രോഗങ്ങള്‍ വെളിച്ചെണ്ണയില്‍ കറിവേപ്പിലയും മഞ്ഞളും അരച്ചു തേച്ചാല്‍ ശമനമുണ്ടാകും.

സൗന്ദര്യസംരക്ഷണം

തലമുടി വളരാനുള്ള കൂട്ടുകളില്‍ കറിവേപ്പിലയ്ക്ക് വലിയ സ്ഥാനമുണ്ട്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചുകുളിക്കുന്നത് മുടി സമൃദ്ധമായി വളരുന്നതിനും മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കുന്നതിനും സഹായകമാണ്.

തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ മതിയാവും കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച്‌ തലയില്‍ തേച്ച്‌ അരമണിക്കൂറിന് കുളിച്ചാല്‍ പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം മാറിക്കിട്ടും.

കറിവേപ്പില അരച്ച്‌ പുളിച്ച മോരില്‍ കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ ശമിപ്പിക്കും. ഉപ്പൂറ്റി വിണ്ടു കീറുന്നതിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച്‌ തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ പുരട്ടിയാല്‍ മതി.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate