অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശരീരത്തിനും മനസിനും സൌഖ്യം

ആമുഖം

മനസിന്‍റേയും ശരീരത്തിന്‍റേയും വെല്‍നസ് -സൌഖ്യം- ആഗ്രഹിക്കാത്ത ആരുണ്ട്? അതുകൊണ്ട് കൂടുതല്‍ ആളുകള്‍ അതൊരു ജീവിതചര്യയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. സൌഖ്യം ശീലമാകുന്നതോടെ സൌഖ്യവിപ്ലവം വമ്പിച്ച വ്യവസായ സാദ്ധ്യത തുറക്കുമെന്ന് സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നു. രോഗി-േഡാക്ടര്‍-ആശുപത്രി-ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി-ഇന്‍ഷുറന്‍സ് എല്ലാംചേര്‍ന്ന് ലോകം അടക്കി വാഴുന്ന ഇന്നത്തെ ‘ഇല്‍നസ്’ ഇന്‍ഡസ്ട്രിയെ ഏറെ താമസിയാതെ ‘വെല്‍നസ്’ ഇന്‍ഡസ്ട്രി കീഴടക്കുമെന്നാണ് ഇവര്‍ നല്‍കുന്ന സൂചനകള്‍. 

ആരോഗ്യമാസികകളുടെ പ്രചാരം വര്‍ദ്ധിച്ചുവരുന്നതും ഹെല്‍ത്ത് ക്ലബുകളും ഫിറ്റ്നസ് ഉപകരണങ്ങളും ജനകീയമാകുന്നതും ആരോഗ്യസംരക്ഷണത്തില്‍ ജനങ്ങള്‍ കൂടുതല്‍ ശുഷ്കാന്തി കാണിക്കുന്നതും അതിന്‍റെ ലക്ഷണം തന്നെ. അതെല്ലാം ‘സൌഖ്യ’വിപ്ലവത്തിന് സാദ്ധ്യത വര്‍ദ്ധിപ്പിക്കു ന്നു. മിനറല്‍ വാട്ടര്‍ ജനങ്ങള്‍ പരക്കെ അംഗീകരിക്കപ്പെട്ട ഒരു വെല്‍നസ് പ്രൊഡക്ട് ആയിരിക്കുന്നു.  കുട്ടികളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്ന രക്ഷകര്‍ത്താക്കള്‍ ഭക്ഷണത്തിന് പുറമെ പോഷകാഹാരങ്ങള്‍ നല്‍കുന്നതും പതിവാക്കിത്തുടങ്ങിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ വെല്‍നസ് മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഡോ. എ. ശ്രീകുമാര്‍ എം. രാജശേഖര പണിക്കരോട് വെല്‍നസിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ശ്രദ്ധേയമായ വൈയക്തികനേട്ടങ്ങള്‍ക്കും രാജ്യത്തിന് നല്‍കിയ വ്യത്യസ്തമായ സംഭാവനകള്‍ക്കും ഈ വര്‍ഷത്തെ രാജീവ് ഗാന്ധി ശിരോമണി അവാര്‍ഡ് നേടിയ ഡോ. ശ്രീകുമാര്‍ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കോച്ചി, ചെന്നൈ എന്നീ കേന്ദ്രങ്ങളില്‍ ‘വെല്‍നസ് സോല്യൂഷ്യന്‍സ്’ സെന്‍ററുകള്‍ നടത്തുന്നു.  

വെല്‍നസ് എന്ന പദം വ്യാപകമായിരിക്കുന്നു. എന്താണത്?

വെല്‍നസ് ശാരിരികവും മാനസികവും സാമൂഹികവും ആത്മീയവുമായ തികഞ്ഞ ആരോഗ്യം (സൌഖ്യം) ലക്ഷ്യമാക്കുന്ന വ്യക്തിനിഷ്ഠമായ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ്. ഇത് അസുഖങ്ങള്‍ ഒഴിവാക്കാനും രോഗത്തെ ചികിത്സിക്കാനും അസുഖങ്ങള്‍ സങ്കീര്‍ണ്ണമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും അത്യന്താപേക്ഷിതമാണ്. സൌഖ്യം നല്‍കാന്‍ ആയുര്‍വേദത്തിന് കഴിഞ്ഞിരുന്നു. 30-40 വര്‍ഷംമുമ്പ് കഠിനാധ്വാനം ചെയ്യുന്ന മനുഷ്യന് ശാരീരിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു, പക്ഷെ, അവര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നില്ല. അതനുസരിച്ചുളള ജീവിതക്രമവും ഭക്ഷണവും അനുയോജ്യമായ ചികിത്സയും ഉണ്ടായിരുന്നു. ആയുര്‍വേദം അത് പ്രമോട്ട് ചെയ്തിരുന്നു. ഇന്ന് സാഹചര്യം വ്യത്യസ്തമാണ്. ജനങ്ങളുടെ ഗതിവേഗം കൂടി, ഹെല്‍ത്ത് പ്രമോഷന്‍ മാറി. 30-40 കൊല്ലത്തെ ട്രെയ്നിംഗ് മുഴുവന്‍ രോഗങ്ങളിലായിരുന്നു, ആരോഗ്യത്തിലായിരുന്നില്ല. എങ്ങനെ രോഗം കണ്ടു പിടിക്കാം, എങ്ങനെ നേരിടാം അതായിരുന്നു പരിഗണന. അസുഖങ്ങള്‍ കണ്ടുപിടിക്കുക, മരുന്നു കൊടുക്കുക, സര്‍ജറി നടത്തുക, ഇതായിരുന്നു വഴി. അന്ന് അതു മതിയായിരുന്നു. ഈ കാലഘട്ടത്തില്‍ അത് പോരാതെ വന്നു. ഇന്‍ഫര്‍മേഷന്‍ റെവല്യൂഷന്‍ വന്നപ്പോള്‍ ഏറ്റവും വലിയ അവയവം മനസായി. ഒരാള്‍ക്കും അതില്‍നിന്ന് മാറി നില്‍ക്കാനാവില്ല. എല്ലാവരും തിരക്കിലാണ്, അവരുടെ തലച്ചോറ് നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വാഹനം ഒടണമെങ്കില്‍ ഇന്ധനം വേണം. മനുഷ്യന്‍ എന്ന യന്ത്രം ഒടണമെങ്കില്‍ മനസായാലും ശരീരമായാലും ഇന്ധനം വേണം. അത് ഷുഗര്‍ ആണ്. പക്ഷെ ഇന്ന് ഷുഗര്‍ എന്ന് കേട്ടാല്‍ ഭയമാണ്. തലച്ചോറ് പ്രവര്‍ത്തിക്കുന്നതിനനുസരിച്ച് ആഹാരം കൂട്ടേണ്ടിവരും. ഷുഗര്‍ ആണ് ഫ്യുവല്‍. പ്രൊസസിംഗ് കൂടിക്കൂടി വന്നപ്പോള്‍ നമ്മുടെ ഭക്ഷണത്തില്‍ വേണ്ടത്ര നുട്രിയന്‍സ് ഇല്ലാതായി. കാര്‍ബോഹൈഡ്രേറ്റ് കിട്ടും, ഫാറ്റ് കിട്ടും, മൈക്രോ നുട്രിയന്‍സിന് ക്ഷാമമായി. അതുകൊണ്ട് കഴിക്കുന്ന ഫുഡ് ചെല്ലേണ്ടിടത്ത് ചെല്ലുന്നില്ല. വാസ്തവത്തില്‍ നമ്മുടെ ശരീരം പട്ടിണിയിലാണ്. പട്ടിണി എന്നാല്‍ മാക്രോ നുട്രിയന്‍സ് ഉണ്ട്, മൈക്രോ നുട്രിയന്‍സ് ഇല്ല. രാസവസ്തുക്കളും രാസവളങ്ങളും റോ മെറ്റീരിയല്‍സിനെ മാനിപ്പുലേറ്റ് ചെയ്തിരിക്കുന്നു. അതുകൊണ്ട് വേണ്ടത്ര പോഷകാഹാരം കിട്ടുന്നില്ല. പക്ഷെ ഇന്‍റേണല്‍ മെക്കാനിസം ഇപ്പോഴും പഴയതുതന്നെ. മനസ് വളരെയധികം വേഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മനസ് വേഗത്തില്‍ ചലിക്കുമ്പോള്‍ ശരീരവും അതനുസരിച്ച് മുന്നോട്ട് പോകണം. മനസിന് വേഗത്തില്‍ സഞ്ചരിക്കാം. മൂന്ന് ലക്ഷം മൈല്‍ ആണ് തലച്ചോറിന്‍റെ പ്രോസസിംഗ് സ്പീഡ്. അതുകൊണ്ടാണ് മനുഷ്യന്‍ പുതിയ പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നത്. ശരീരവും അതിനു പാകത്തില്‍ ഒടേണ്ടതാണ്. നിങ്ങള്‍ രോഗവുമായി ഡോക്ടറെ സമീപിക്കുന്നു. രോഗം ഭേദമാകുന്നില്ല. നിങ്ങളുടെ ശരീരത്തിന് വേണ്ടത്ര നുട്രിയന്‍സ് കിട്ടുന്നില്ല. പിന്നെ ഡോക്ടര്‍ക്ക് എന്തു ചെയ്യാനാകും?

മരുന്നുകള്‍കൊണ്ടല്ല ശരീരം ഉണ്ടാക്കിയിരിക്കുന്നത്. ആ സാഹചര്യത്തില്‍ മരുന്നുകള്‍ക്ക് സഹായിക്കാന്‍ മാt്രമ കഴിയു. ഹാര്‍ട്ട്, ഷുഗര്‍, കൊളസ്ട്രോള്‍ ഏതെങ്കിലും രോഗം ഉണ്ടാകും. 70-75 വര്‍ഷം ജീവിച്ചിരിക്കും. പക്ഷെ മരുന്നിലായിരിക്കും. ചികിത്സക്കുവേണ്ടിയാണ് നിയന്ത്രണങ്ങള്‍
വച്ചിരിക്കുന്നത്. ഒരു പ്രത്യേക മരുന്ന് കഴിക്കുമ്പോള്‍ പ്രത്യേകതരം ഭക്ഷണം കഴിക്കരുത്. നമുക്ക് ഷുഗറും കൊളസ്ട്രോളും അനിവാര്യമാണ്. ഇതില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവില്ല. ഏറ്റവും കൂടുതല്‍ വേണ്ട നുട്രിയന്‍സ് ഇവ രണ്ടുമാണ്. ഇവയെ പേടിച്ചാല്‍ നാം എങ്ങനെ ജീവിക്കും?
മെന്‍റല്‍ ആക്റ്റിവിറ്റിയും മെന്‍റല്‍ സ്ട്രെസും കൂടിയപ്പോള്‍ നാമെല്ലാം ഭയത്തിലാണ്. ഭയം ആര്‍ക്കാണ്? ശരീരത്തിനല്ല, മനസിലാണ്. മനസിന്‍റെ ഭയം മാറ്റണമെങ്കില്‍ മനസിനേയും ശരീരത്തെയും ശ്രദ്ധിക്കണം. മനസും ശരീരവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. കുറേക്കൂടി പോയാല്‍ എനര്‍ജിയും മാറ്ററും ഒന്നാണ്. ഒരു വശത്ത് എനര്‍ജി പോയാല്‍ ഒറ്റയടിക്ക് മാറ്ററും പോകും. 

അടുത്ത റെവല്യൂഷന്‍ വെല്‍നസ് റെവല്യൂഷന്‍ ആണ്. ആളുകള്‍ ഹാര്‍ഡ് വര്‍ക്ക്- അധ്വാനം ചെയ്യുന്നു, പക്ഷെ വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ല. സ്മാര്‍ട്ട് വര്‍ക്ക് ചെയ്യുന്നവര്‍ക്കാണ് നേട്ടങ്ങള്‍. സ്മാര്‍ട്ട് വര്‍ക് മനസിന്‍റെ അധ്വാനമാണ്. പി.ടി.ഉഷയും സച്ചിന്‍ തെണ്ടുല്‍ക്കറും തമ്മിലുളള വ്യത്യാസമെന്താണ്? ഉഷ ലോക റാങ്കിംഗില്‍ നമ്പര്‍ മൂന്ന് ആയിരുന്നിരിക്കാം. ഒരുപാട് മെഡലുകളും ലഭിച്ചിട്ടുണ്ട്. പക്ഷെ സച്ചിന് കിട്ടിയ സാമ്പത്തികനേട്ടം ഉണ്ടായില്ല. കാരണം ഉഷ കളിക്കുന്നത് ശാരീരിക ശക്തികൊണ്ടാണ്. സച്ചില്‍ കളിക്കുന്നത് 11 ബ്രെയ്നുകളോടാണ്. മെന്‍റല്‍ വര്‍ക്കും ഫിസിക്കല്‍ പവറും വേണം വിജയത്തിന്. മെന്‍റല്‍ വര്‍ക്കിന് - സ്മാര്‍ട്ട് വര്‍ക്കിനാണ് പണം കിട്ടുന്നത്. നിങ്ങള്‍ക്ക് സ്മാര്‍ട്ട് വര്‍ക്ക് ചെയ്യണമെങ്കില്‍ മാനസികമായി കരുത്ത് വേണം. നിങ്ങള്‍ മാനസികമായി ശക്തരാകണമെങ്കില്‍ ശാരീരികമായും ശക്തരാകണം. ഇന്ന് രണ്ടുമില്ല. ടെന്‍ഷന്‍ ഇല്ലാത്ത മനുഷ്യനില്ല. സ്s്രടസും ടെന്‍ഷനുമെന്നാല്‍ നിങ്ങളുടെ ശരീരത്തിന് വേണ്ടത്ര ഭക്ഷണമില്ലെന്നാണ്. ശരീരത്തിന് നല്ലവണ്ണം ഭക്ഷണം എത്തിക്കണം. ബ്രെയ്നിനെ നല്ലവണ്ണം സപ്പോര്‍ട് ചെയ്യണം. ശരീരത്തിന് ആവശ്യമുളള മിനറല്‍സിന്‍റെ അഭാവം വളരെയാണ്. ഇന്‍ഡ്യയില്‍ മാത്രമല്ല, ലോകത്തിലെവിടെയും. കേരളത്തില്‍ പ്രത്യേകിച്ചും. കേരളം എല്ലാ അസുഖങ്ങളുടെയും ഒരു കേന്ദ്രം ആയിരിക്കുന്നു. നമ്മുടെ ലൈഫ് സിസ്റ്റവും അവബോധം ഇല്ലായ്മയുമാണ് കാരണം. വികസിതരാജ്യങ്ങളിലെല്ലാം ഇതേക്കുറിച്ച് ബോധമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ചും. ആരോഗ്യം സൂക്ഷിക്കണമെന്ന ബോധം ഉണ്ടാക്കണം. ഒരു സര്‍ക്കാരിനും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാവില്ല. ഒരു എന്‍ജിഒക്കും കഴിയില്ല. നിങ്ങള്‍ക്ക് മാത്രമേ കഴിയൂ.

ലോകാരോഗ്യ സംഘടന പോലും കണ്‍വെന്‍ഷനല്‍ മെഡിക്കല്‍ രീതികളേക്കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ്. ഹെല്‍ത്ത് നിലനിര്‍ത്തുന്നതില്‍ കണ്‍വെന്‍ഷണല്‍ മെഡിസിനുകള്‍ പുറത്താണ്. വെല്‍നസ് മാനേജ്മെന്‍റ് സംഭവിച്ചേ മതിയാകു. ലോകം മുഴുവന്‍ അത് വേണം. വാക്സിനേഷന് ഒരു പകര്‍ച്ചവ്യാധിയും തടയാനാവില്ല. അത് ഓരോ വര്‍ഷവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു രോഗം മാറുമ്പോള്‍ മറ്റൊന്നു വരും. പുതിയ പുതിയ മരുന്നുകള്‍ വരുന്നു. എന്നിട്ടും അവ ഫലപ്രദമാകുന്നില്ല. ആന്‍റിബയോട്ടിക്സ് മാറ്റുന്നു. മൈക്രോണ്‍ അതിന്‍റെ സ്വഭാവം മാറുന്നു. ഒരു മെഡിസിനും പ്രതിരോധമരുന്നിനും ഇതിനെ നശിപ്പിക്കാനാവില്ല. പക്ഷെ, ശരീരത്തിന് കഴിയും. ഏറ്റവും പുതിയ വിപ്ലവം സമൂഹത്തിലുണ്ടാക്കിയത് ലൂയി പാശ്ചര്‍ ആണ്. അദ്ദേഹം തുടങ്ങിയേടത്തുനിന്ന് ആന്‍റിബയോട്ടിക്സ് വന്നു. മരണക്കിടക്കയില്‍വച്ച് അദ്ദേഹം പറഞ്ഞു, “കീപ് യുവര്‍ ടെറെന്‍ ക്ലീന്‍” ഇന്നത്തെ സ്റ്റെറിലൈസേഷന്‍ ഉള്‍പ്പെടെയുളള ഹൈജീനിക് മാര്‍ഗ്ഗങ്ങളെല്ലാം അതേത്തുടര്‍ന്നുണ്ടായതാണ്. അദ്ദേഹം മറ്റൊന്നുകൂടി പറഞ്ഞു, ‘യുവര്‍ ടെറെന്‍ ഈസ് യുവര്‍ ബോഡി’. ഈ പറഞ്ഞത് സാമ്പത്തികനേട്ടമുണ്ടാക്കാന്‍ പറ്റുന്ന കാര്യമല്ലാത്തതുകൊണ്ട് ആരും ചെവിക്കൊണ്ടില്ല. നിങ്ങളുടെ പുറമെയല്ല, ശരീരത്തിനകമാണ് ശക്തവും ശുചിയുമാക്കി വയ്ക്കേണ്ടത്. ഇന്നും നമ്മള്‍ പുറം മാത്രമാണ് വൃത്തിയാക്കുന്നത്. അകം വൃത്തിയാക്കാന്‍ ഒന്നും ചെയ്യുന്നില്ല. ഇന്ന് അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ ടെറെന്‍ - ഇന്‍റേണല്‍ മെക്കാനിസം- കറക്ട് ചെയ്യണം. സാധാരണക്കാരനായാലും പിച്ചക്കാരനായാലും ഇന്‍റേണല്‍ മെക്കാനിസത്തിന് മാറ്റമില്ല. അതുകൊണ്ട് അതിന് ഭക്ഷണം കൊടുത്തേ പറ്റു. വേണ്ടത്ര നുട്രീഷന്‍ നല്‍കിയേ മതിയാവു.  എന്നാല്‍ മാത്രമേ അത് സൂക്ഷിക്കാനാവു. ഇന്ന് പ്രശ്നങ്ങളെല്ലാം വരുന്നത് ലൈഫ് സ്റ്റൈല്‍ ഡിസീസസ് കൊണ്ടാണ്. ഞാന്‍ 2002ല്‍ വെല്‍നസ് സൊല്യൂഷന്‍സ് ആരംഭിച്ചപ്പോള്‍ കൂടുതല്‍ കൂടുതല്‍ ആരോഗ്യമുളളവര്‍ വരുമെന്നായിരുന്നു കരുതിയത്. പക്ഷെ, പല അസുഖങ്ങളും ഉളളവരാണ്  ഇവിടെ വന്നത്. ഞാന്‍ എന്നോട് തന്നെ ചോദിച്ചു “എന്തുകൊണ്ട്? ആളുകള്‍ അവരുടെ ആരോഗ്യത്തേക്കുറിച്ച് വ്യാകുലരല്ല?” പിന്നീട് എനിക്ക് അതിന് ഉത്തരവും കിട്ടി. പല ഘടകങ്ങളുണ്ട്. ഒരാള്‍ക്ക് കൂടുതല്‍ ആരോഗ്യമുണ്ടായാല്‍ എന്താണ് നേട്ടം? നിങ്ങള്‍ മെഡിക്ലെയിം പോളിസി എടുക്കുന്നു. വര്‍ഷം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ പ്രിമിയം വേണം. ഇവിടെ നോ ക്ലെയിം ബോണസില്ല. നിങ്ങള്‍ രോഗിയാണെങ്കിലേ നേട്ടമുളളു. ഇത് മറിച്ചായാലോ? കൂടുതല്‍ ആരോഗ്യമുളളവരെ റിവാര്‍ഡ് ചെയ്താലോ? ഒരാള്‍ കൂടുതല്‍ ആരോഗ്യവാനെങ്കില്‍ അയാള്‍ ചുറ്റും ആരോഗ്യം കൊണ്ടുവരുന്നു. അയാള്‍ ആരോഗ്യവാനെങ്കില്‍ കൂടുതല്‍ 10 പേര്‍ ആരോഗ്യവാന്മാരാകും. ആരോഗ്യമുളള തലമുറയെ സൃഷ്ടിക്കും. രാജ്യത്തിന് നേട്ടമുണ്ടാകും. അവരെ ആദരിക്കുക. പ്രമോഷന്‍, അനുമോദനം, റിസര്‍വേഷന്‍ അങ്ങനെ എന്തെങ്കിലും. ഇന്‍ഷുറന്‍സിന് പോകുന്നവര്‍ മെഡിക്കല്‍ പരിശോധന നടത്തണം. രോഗനിര്‍ണ്ണയത്തിനാണ്. എത്രമാത്രം ആരോഗ്യവാനാണ് അയാളെന്ന് ആരും വ്യാകുലപ്പെടുന്നില്ല. കൂടുതല്‍ ആരോഗ്യവാന്മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കണം. സാമ്പത്തിക റിവാര്‍ഡ് തന്നെ വേണമെന്നില്ല. അംഗീകാരം ആയാലും മതി. ധാരാളം അവാര്‍ഡുകള്‍ നമുക്കുണ്ടല്ലോ? എന്തുകൊണ്ട് ഇതിനായിക്കൂടാ? 

എനിക്ക് എയര്‍ഫോഴ്സില്‍ ഒരു സുഹൃത്ത് ഉണ്ട്. അവിടെ പ്രത്യേക ദൌത്യങ്ങള്‍ക്കയക്കുന്നവരെ ഒരു ഡോക്ടറെ ഏല്‍പിക്കും. അസുഖം വരാതെ നോക്കേണ്ടത് ആ ഡോക്ടറുടെ ഉത്തരവാദിത്വമാണ്. പല പുതിയ കാര്യങ്ങളും ചെയ്യേണ്ടിവന്നു അവരെ ആരോഗ്യവാന്മാരാക്കാന്‍. അസുഖം വന്നാല്‍ ഡോക്ടറോടാണ് ചോദിക്കുക. അയാള്‍ സമാധാനം പറയണം. അതിനായി എയര്‍ഫോഴ്സിന് ധാരാളം തുക ചെലവാകുമായിരുന്നു. പക്ഷെ സര്‍ക്കാരിന് സാധാരണക്കാര്‍ക്കുവേണ്ടി അത്രയും ധനം നിക്ഷേപിക്കാനാവില്ല.

ഹൈദരാബാദിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നുട്രീഷനില്‍നിന്ന് ഒരു ഡോക്ടര്‍ ഒരു സെമിനാറില്‍ പങ്കെടുക്കുകയുണ്ടായി. അദ്ദേഹം കേരളത്തില്‍ ഒരു സര്‍വേ നടത്തിയിരുന്നു. 35-40 വയസില്‍ താഴെയുളള ഒരു പ്രമേഹരോഗി ഒരു വര്‍ഷം 2 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടപ്പെടുത്തുന്നു. അതായത് രാജ്യത്തിന് 2 ലക്ഷം രൂപ നഷ്ടം. 50 ലക്ഷം പ്രമേഹരോഗികളുണ്ടെങ്കില്‍ നഷ്ടം എത്രയായിരിക്കും? ഒരു പ്രമേഹരോഗിക്ക് ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ട്. പരിപാടികളില്‍ നിയന്ത്രണം വേണ്ടിവരും. കാര്യക്ഷമതയില്‍ വ്യത്യാസം വരും. നിങ്ങള്‍ ബിസിനസ് കാരനാണെങ്കില്‍ നിങ്ങളുടെ ബിസിനസിനെ ബാധിക്കും. നിങ്ങള്‍ തൊഴിലാളിയാണെങ്കില്‍ തൊഴിലുടമയെ ബാധിക്കും. നിങ്ങളുടെ കുടുംബത്തെ  ബാധിക്കും. നിങ്ങളുടെ കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കും. മാറില്ല എന്ന് ഉറപ്പായിട്ടും മരുന്നിനുവേണ്ടി പണം ചിലവാക്കേണ്ടിവരും. പൊതുധാരണ പ്രമേഹം വന്നാല്‍ പ്രഷര്‍ വരും, കൊളസ്ട്രോള്‍ വരും, കിഡ്നി പ്രോബ്ലം വരും. അതെല്ലാം ജീവിതത്തിന്‍റെ ഭാഗമാവും. അങ്ങനെ നോക്കുമ്പോള്‍ അതില്‍ മുടക്കുന്ന പണം വളരെ കൂടുതല്‍ ആണ്. എന്നാല്‍ അസുഖം വരാതെ നോക്കിയാലോ? നിങ്ങള്‍ കൂടുതല്‍ ആരോഗ്യവാനാകുന്നു. നിങ്ങളുടെ വ്യക്തിപരമായ വരുമാനം കൂടും. ബന്ധുക്കള്‍ക്ക് നേട്ടമുണ്ടാകും. മാനസികമായി സുഖമുണ്ടാകും. കാരണം രോഗമില്ലെങ്കില്‍ ഉല്‍കണ്‍ഠയുടെ ആവശ്യമില്ല. ഫുഡ് പാടില്ല, ഷുഗര്‍ പാടില്ല എന്നൊക്കെയാണല്ലോ പ്രശ്നം. അത് പ്രശ്നമല്ലെന്ന് മനസിലാക്കിയാലോ? എല്ലാവരും പറയുന്നു ഷുഗര്‍ ആണ് പ്രശ്നമെന്ന്. ഡോക്ടര്‍മാര്‍ വരെ ഷുഗര്‍ പേഷ്യന്‍റ് എന്നാണ് പറയുക. അയാള്‍ ഷുഗര്‍ പേഷ്യന്‍റ് അല്ല. അത് പാന്‍ക്രിയാസിന്‍റെ ഡിസീസ് ആണ്. ഇത് തലയില്‍ കേറിയാല്‍ ഭയം പോയി.

ഏത് സിസ്റ്റം മെഡിസിനുമായാണ് വെല്‍നസിന് കൂടുതല്‍ അടുപ്പം?

അലോപ്പതിയില്‍ മാറ്റങ്ങള്‍ ഉണ്ടായി. ആയുര്‍വേദത്തില്‍ മാറ്റങ്ങള്‍ ഉണ്ടായില്ല. അലോപ്പതി ഹെര്‍ബല്‍ മെഡിസിനിലേക്കാണ് തിരിയുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ അലോപ്പതി ഗ്രാജുവേഷന് ഹെര്‍ബല്‍ മെഡിസിനിലെ അറിവ് ആവശ്യമാണ്. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്‍ഡ്യയില്‍ ആയുര്‍വേദ യൂണിവേഴ്സിറ്റികളില്‍ വേണ്ടത്ര റിസര്‍ച്ച് നടക്കുന്നില്ല. പാശ്ചാത്യരാജ്യങ്ങളില്‍ അലോപ്പതിക് സമ്പ്രദായങ്ങളിലും ഹെര്‍ബല്‍ മെഡിസിന് വളരെയേറെ പ്രാധാന്യമുണ്ട്. അവര്‍ ഇന്‍ഡ്യന്‍ സമ്പ്രദായം സ്വീകരിക്കുന്നില്ല. പ്രിപ്പറേഷന്‍റെയും പായ്ക്കിംഗിന്‍റെയും അപര്യാപ്തതയുണ്ട്. പ്ലാസ്റ്റിക് കവറില്‍ പായ്ക്ക് ചെയ്ത ആയുര്‍വേദ മരുന്നുകള്‍ കാണാം. അത് ശാസ്ത്രീയമല്ല. ശരിയായ റിസര്‍ച്ചില്ലാതെ പോകുന്നു. ഇന്ന് വ്യത്യസ്ത സമ്പദായങ്ങള്‍ തമ്മില്‍ വേര്‍തിരിക്കാനാകില്ല. ആയുര്‍വേദവും അലോപ്പതിയും നമുക്ക് മാറ്റി നിര്‍ത്താനാവില്ല. ആയുര്‍വേദത്തിന്‍റെ പുസ്തകങ്ങളും തിയററ്റിക്കല്‍ സപ്പോര്‍ട്ടും വളരെ ശക്തമാണ്. റിസര്‍ച്ച് വേണ്ടത്ര നടക്കുന്നില്ല. ഇപ്പോള്‍ ആയുര്‍വേദത്തില്‍പോലും വിദേശത്ത് പോയി റിസര്‍ച്ച് ചെയ്യുന്ന കാലമാണ്.

ഹോളിസ്റ്റിക് മെഡിസിനും സൌഖ്യവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഹോളിസ്റ്റിക് മെഡിസിന്‍ ശരിരത്തെ ഹോളിസ്റ്റിക് ആയി കണ്ട് സമീപിക്കുകയാണ്. മെഡിക്കല്‍ സിസ്റ്റത്തിന് പല സ്പെഷ്യലൈസേഷനുകളായി. ഓര്‍ഗന്‍ ഓരോന്നിനും സ്പെഷ്യലൈസേഷനായി. മനുഷ്യന്‍ എന്നാല്‍ ഓര്‍ഗനുകളുടെ കൂട്ടമാണ്. ഓര്‍ഗന്‍ ഉണ്ടാകുന്നത് കോശത്തില്‍നിന്നാണ്. സെല്ലുലാര്‍ ലെവലിലാണ്. ഞങ്ങള്‍ അവിടെയാണ് ശ്രദ്ധിക്കുന്നത്. സെല്ലിനുളളിലേക്ക് പോയാല്‍ എല്ലാം ഒന്നാണെന്ന് കാണാം. ഹോളിസ്റ്റിക് സമീപനമെന്നാല്‍ സെല്ലുലാര്‍ ലെവലിലേക്ക് പോയാലേ പറ്റു. നമ്മുടെ ശരീരത്തിന് 60 ട്രില്യന്‍ സെല്ലുകള്‍ ഉണ്ടെങ്കില്‍ ഇതെല്ലാം ഉണ്ടായത് ഒരു സെല്ലില്‍ നിന്നാണ്. അവിടിന്ന് എക്സാറ്റ് ഡൂപ്ലിക്കേഷന്‍ ആണ്. അതാണ് 60 ട്രില്യന്‍ ആകുന്നത്. ഓരോന്ന് ഓരോ സ്ഥലത്തേക്ക് മാറി. ഹാര്‍ട്ട്, ലിവര്‍, ബ്രെന്‍ ആയി പ്രവര്‍ത്തിക്കുന്നതെല്ലാം ഒരേ സെല്ലാണ്. പ്രവര്‍ത്തനത്തില്‍ മാത്രമാണ് വ്യത്യാസം.

വെല്‍നസില്‍ ഉപയോഗിക്കുന്ന മെഡിസിനുകള്‍?

നാച്ച്വറല്‍ വിറ്റാമിനുകളും മിനറലുകളുമാണ് ഞാന്‍ ഉപയോഗിക്കുന്നത്. സിന്തറ്റിക് മിനറലുകളും വിറ്റാമിനുകളും ലഭ്യമാണ്. അതില്‍ മൂല്യമില്ല. അതുകൊണ്ട് നാച്ച്വറല്‍ നുട്രിയന്‍സിനെയാണ് ആശ്രയിക്കുന്നത്. വാസ്തവത്തില്‍ നുട്രിയന്‍സ് അതിന്‍റെ ഒരു ഭാഗം മാത്രമാണ്. വ്യായാമം, റിലാക്സേഷന്‍, ഭക്ഷണം, സപ്ലിമെന്‍റേഷന്‍ എന്നിവ കൂടാതെ ചികിത്സയും ഉണ്ട്. നുട്രീഷണല്‍ മെഡിസിനേക്കൂടാതെ ചില അസുഖങ്ങല്‍ക്ക് ചികിത്സ ആവശ്യമാണ്. റിലാക്സേഷന് വ്യായാമം, യോഗ, സംഗീതം എന്നിവയും ഉപയോഗിക്കുന്നു. ആയുര്‍വേദം, അലോപ്പതി, നാച്ച്വറോപ്പതി, ഹോമിയോപ്പതി തുടങ്ങിയ എല്ലാ സമ്പദായങ്ങളും ഉപയോഗിക്കുന്നു.

വെല്‍നസിന് കേരളത്തിലെ വളര്‍ച്ച?
ഞാന്‍ 2002ലാണ് വെല്‍നസ് സൊല്യൂഷന്റ‍്സ് തുടങ്ങിയത്. സാമ്പത്തിക നഷ്ടത്തിനു പുറമേ ആദ്യകാലത്ത് എല്ലാവരുടെയും എതിര്‍പ്പുമുണ്ടായിരുന്നു. സുഹൃത്തുക്കള്‍പോലും പിന്തുണച്ചില്ല. പലരും വെല്ലുവിളിച്ചു. ഇതെന്താണ് എന്ന് ചോദിച്ചവരുണ്ട്. ഇന്ന് ആ പദം പോപ്പുലര്‍ ആണ്. കുറെക്കഴിഞ്ഞാല്‍ വെല്‍നസ് കാര്‍ഡിയാക് സെന്‍റര്‍ എന്നൊക്കെ വരാം. ഇന്ന് ഹെല്‍ത്ത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നമ്മള്‍ എത്ര ഫുഡ് കഴിക്കണം? എത്ര വളരണം എന്നതിനെ ആസ്പദിച്ചാണ്. ഓരോ ദിവസവും വ്യത്യാസമുണ്ടാകും. ശരീരത്തിന്‍റെ വ്യത്യാസമനുസരിച്ചാണ് കഴിക്കേണ്ടത്. മരണത്തിന്‍റെ വക്ത്രത്തില്‍നിന്ന് തിരിച്ചുവന്നവരുണ്ട്. വിറ്റാമിന്‍ കൊടുത്തതുകൊണ്ടാണ് എന്ന് ഞാന്‍ പറയില്ല. അത് ഒരു ട്രിഗറിംഗ് ഘടകമാണ്. എല്ലാ കൊംപ്ലിക്കേറ്റഡ് അസുഖങ്ങളും വിശകലനം ചെയ്യാന്‍ സംവിധാനമുണ്ട്. മനസിനെ ശക്തിപ്പെടുത്തുക. ആത്മവിശ്വാസം കൊടുക്കുക എന്നതാണ് പ്രധാനം. മനസ് വിചാരിക്കാതെ അസുഖം മാറില്ല. മനസ് മെച്ചപ്പെടാന്‍ തുടക്കത്തില്‍ ശരീരത്തിനെ സഹായിക്കും.. രോഗി നിരാശനാകുന്നത് എന്തുചെയ്താലും ശരീരം നന്നാകില്ല എന്ന തോന്നലുളളതുകൊണ്ടാണ്. ശരീരത്തിലാണ് വേദന. ശരീരം സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആത്മവിശ്വാസത്തിന്‍റെ തലം വര്‍ദ്ധിക്കും. കരുത്ത് കിട്ടുമ്പോള്‍ രോഗത്തിന്‍റെ എല്ലാ വിവരങ്ങളും നല്‍കുന്നു. യുദ്ധം ചെയ്യുന്നത് ഡോക്ടര്‍ അല്ല. ആശുപത്രിയല്ല, വ്യക്തിയാണ് മൈന്‍ഡ്സെറ്റ് പാകപ്പെടുത്താന്‍ കഴിയും.. ഉപദേശം കൊണ്ടൊന്നും ശരിയാവില്ല. ശരീരത്തിന് ബലമില്ലെങ്കില്‍ വേദം ഉപദേശിച്ചിട്ട് കാര്യമുണ്ടോ? അങ്ങനെയുളളവര്‍ക്ക് കോണ്‍ഫിഡന്‍സ് നല്‍കുകയാണ് പ്രധാനം. ഫിസിയോ തെറാപ്പി നല്‍കും. കൊടുക്കുന്നത് മെഡിസിന്‍ അല്ല എന്നവരോട് പറയും. ഭക്ഷണം ഗുളിക രൂപത്തില്‍ തരുന്നു എന്നു മാത്രം. ഗുളികയാണ്, മരുന്നാണ് എന്ന തോന്നല്‍ വേണ്ട. അവര്‍ നമ്മളെ വിശ്വസിക്കാന്‍ തുടങ്ങും. വിശ്വാസം വന്നാല്‍ അതിലൂടെ അവരുടെ ബ്രെയ്നില്‍ വര്‍ക്ക് ചെയ്യാം.

ഈ ലോകത്ത് കാണുന്നത് എല്ലാം സൃഷ്ടിച്ചത് മനുഷ്യന്‍റെ മനസാണ്. നിങ്ങളിലുളള രോഗവും നിങ്ങളുടെ മനസിന്‍റെ സൃഷ്ടിയാണ്.അത് കളയണമെങ്കിലും മനസിനേ പറ്റു. മനസിന് അതിന് കഴിയണമെങ്കില്‍ മനസിന് ബോധ്യപ്പെടണം. വാസ്തവത്തില്‍ മനസിനേക്കൊണ്ട് രോഗത്തെ നേരിടാന്‍ പരിശീലിപ്പിക്കുകയാണ്. മനസിന് ആന്‍റിബയോട്ടിക്സ് സൃഷ്ടിക്കാം. റോ മെറ്റീരിയല്‍സ് കൊടുത്താല്‍ മതി. അത് ചെയ്യേണ്ടത് മനസിന്‍റെ പണിയാണ്. മനസ് ഓപ്പണ്‍ ഓട്ട് ചെയ്ത് ലിബറേറ്റ് ചെയ്താല്‍ അതില്‍നിന്ന് അതിശയകരമായ ഫലങ്ങളുണ്ടാകും. 

ഞാന്‍ ഡയബറ്റോളജിസ്റ്റുകളുടെ ഒരു സെമിനാറില്‍ പങ്കെടുക്കുകയുണ്ടായി. അതില്‍ 55 പേര്‍ ഡയബറ്റിക് ആയിരുന്നു. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഡയബറ്റിക് ആയ 45 പേരുണ്ടായിരുന്നു. അഞ്ച് വര്‍ഷം മുമ്പുളള അവസ്ഥയില്‍നിന്ന് എല്ലാവരുടെ സ്ഥിതിയും കൂടുതല്‍ മോശമാണ്. മൂന്ന് പേര്‍ക്ക് ബൈപാസ് കഴിഞ്ഞു, എട്ട് പേര്‍ ആഞ്ചിയോ പ്ളാസ്റ്റിയ്ക്ക് വിധേയരായവരാണ്. ചിലര്‍ക്ക് കൊളസ്ട്രോളും മറ്റു പല കോംപ്ലിക്കേഷനുകളും ഉണ്ട്. രോഗം മാറിയില്ലെങ്കില്‍ വേണ്ട, കൂടാതെ നോക്കാനെങ്കിലും കഴിഞ്ഞില്ലെങ്കില്‍ എന്ത് ട്രീറ്റ്മെന്‍റ് ആണ് ചെയ്യുന്നത്? ആ ഡോക്ടര്‍മാരെ എങ്ങനെ ആളുകള്‍ വിശ്വസിക്കും? വേറെ മാര്‍ഗമില്ല എന്ന് അവര്‍ പറയുന്നു.

സ്പിരിച്ച്വല്‍ മെഡിസിന്‍ വെല്‍നസിന്‍റെ ഭാഗമാകുമോ?

ഒരാള്‍ ഹെല്‍ത്തി ആണെന്ന് പയണമെങ്കില്‍ ഏതു സിസ്റ്റത്തിലാണെങ്കിലും സ്പിരിച്വല്‍ ഹെല്‍ത്തില്ലാതെ നിവര്‍ത്തിയില്ല. സ്പിരിച്വല്‍ ഹെല്‍ത്തിന് മതവുമായി ബന്ധമില്ല. യേശുദാസിനെ നോക്കൂ. അദ്ദേഹം സംസാരിക്കുന്നത് നോക്കൂ. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നല്ലേ പ്രസംഗിച്ചു നടക്കുന്നത്? അദ്ദേഹം മതത്തിനപ്പുറത്തേക്കു പോയി. 

പ്രതീക്ഷ നല്‍കുക എന്നതാണ് പ്രധാനം. ഒരു തമിഴ്നാട്ടുകാരന്‍റെ അനുഭവം അത്ഭുതകരമാണ്. വയസ് 28. അയാള്‍ക്ക് കാന്‍സറായിരുന്നു. ഓപ്പറേഷന്‍ നടന്നില്ല. റേഡിയേഷന്‍ പ്രതികരിച്ചില്ല. കീമി കൊടുത്തു. ഇനി ഒന്നും ചെയ്യാനില്ല, ലാസ്റ്റ് സ്റ്റേജ് ആണെന്ന് പറഞ്ഞു വിട്ടു. എല്ലാ പ്രതീക്ഷകളും  കൈവിട്ടു. ബലമായി പൊക്കി എടുത്ത് ആംബുലന്‍സില്‍ കൊണ്ടുവന്നു. ഒരു ഹോപ്പുമില്ല. മരണനിമിഷങ്ങള്‍. ഞാന്‍ അയാളെ നോക്കി മടങ്ങുമ്പോള്‍ അയാള്‍ കൈയ്യില്‍ കയറി പിടിച്ചു. എന്നിട്ട് ചോദിച്ചു, “ഡോക്ടര്‍, എന്തങ്കിലും പ്രതീക്ഷയുണ്ടോ?” കണ്ണില്‍  നോക്കി പ്രതീക്ഷ ഇല്ല എന്ന് പറയാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞു, “യു ഹാവ് എവരി ഹോപ്.” എന്നിട്ട് ഒന്നുരണ്ട് മരുന്ന് കൊടുത്തു. ഒന്നര വര്‍ഷം കഴിഞ്ഞ് അയാള്‍ നടന്ന് എന്‍റെ മുറിയിലേക്ക് വന്നു. ഇപ്പോള്‍ നാലഞ്ചു വര്‍ഷമായി. ട്യൂമറില്ല. സുഖജീവിതം നയിക്കുന്നു. അയാളുടെ രണ്ടാം ജന്മം കാന്‍സര്‍ ഗോഗികള്‍ക്കായി സമര്‍പ്പിച്ചു. പ്രതീക്ഷയാണ് പ്രധാനം. മനസിന് അത്രയധികം കരുത്തുണ്ട്. നമ്മള്‍ മനസിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുകയാണ്. 

മറ്റു സമ്പ്രദായങ്ങളുമായി നോക്കുമ്പോള്‍ ഈ രീതി സാമ്പത്തികഭാരമുണ്ടാക്കുന്നതാണോ?

അല്ല. പണമുണ്ടാക്കാന്‍ അധ്വാനം വേണം. ആരോഗ്യമില്ലെങ്കില്‍ ജീവിതമില്ല. അസുഖങ്ങള്‍ക്ക്  മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നതും ആശുപത്രിച്ചിലവുകളും താരതമ്യം ചെയ്താല്‍ ഇത് ലാഭകരമാണ്. ആരോഗ്യത്തിന് ഇത് ആവശ്യമാണെന്ന് വന്നാല്‍ സാമ്പത്തികം ഒരു പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നില്ല.

വെല്‍നസിന്‍റെ പരിമിതികള്‍?
പരിമിതികള്‍ ഒന്നുമില്ല. ഇത് വളരുകയാണ്. അപ്പോളോയിലും ബ്രീച്ച് കാന്‍ണ്ടി ഹോസ്പിറ്റലുകളിലും ഇത് പ്രാക്ടീസ് ചെയ്യുന്നു. ഡോക്ടര്‍മാര്‍ പലരും നിരാശരാണ്. ആളുകളും. വെല്‍നസ് അവര്‍ക്ക് ഒരു പ്രതീക്ഷയാണ്. തായ്ലന്‍ണ്ടില്‍ മെഡിക്കല്‍ പ്രാക്ടീസ് തുടങ്ങുന്നതിന് മുമ്പ് ഡോക്ടര്‍മാര്‍ വെല്‍നസില്‍ ട്രെയ്നിംഗ് എടുത്തിരിക്കണം. ധാരാളം കാര്യങ്ങള്‍ കേരളത്തിലും സംഭവിക്കുന്നുണ്ട്. പല കേന്ദ്രസംസ്ഥാന മന്ത്രിമാരും എന്‍റടുത്ത് വരാറുണ്ട്. ഞാന്‍ അവരോട് പറയാറുളളത്, ആഗോഗ്യമേഖല ഹെല്‍ത്ത് കെയര്‍,  മെഡികെയര്‍ എന്ന രണ്ട് വകുപ്പുകളാക്കണമെന്നാണ്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate