অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ രോഗ വിവരങ്ങള്‍

ഭക്ഷണവും ആരോഗ്യവും: അമ്മമാർ ശ്രദ്ധിക്കാൻ

നമ്മുടെ കുട്ടികളിൽ പ്രധാനമായും കണ്ടുവരുന്ന രണ്ട് പ്രശ്‌നങ്ങളാണ് അമിത വണ്ണവും ഭാരക്കുറവും. നമ്മുടെ തെറ്റായ ആഹാര ശീലങ്ങളുടെയും പോഷണ കാര്യങ്ങളിലെ അവബോധമില്ലായ്മയുടെയും നേർതെളിവുകളാണ് തളരുകയും വിളറുകയും ചെയ്യുന്ന ഈ ബാല്യങ്ങൾ.

തിരുവനന്തപുരം ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ നടത്തിയ ഒരു പഠന പ്രകാരം ഇന്ത്യൻ സ്റ്റാന്റേർഡ് വച്ചു നോക്കിയാൽ 13-നും 15-നുമിടയിൽ പ്രായമുള്ള 9.2 ശതമാനം പേർക്ക് പൊണ്ണത്തടിയുണ്ട്. തിരുവനന്തപുരത്തെ തന്നെ ആറു സ്‌കൂളുകളിലും ആറു കോളേജുകളിലുമായി നടത്തിയ ഒരു പഠനത്തിൽ 5.5 ശതമാനം കുട്ടികൾക്ക് പൊണ്ണത്തടിയുണ്ട്. അമിത വണ്ണമുള്ളവരിൽ 7.2 ശതമാനം പേർ പ്രൈവറ്റ് അൺ എയ്ഡഡ് സ്ഥാപനങ്ങളിലുള്ളവരും, 4.9 ശതമാനം പേർ സർക്കാർ സ്ഥാപനങ്ങളിലും പഠിക്കുന്നവരാണ്. നമ്മുടെ കൗമാരക്കാരിൽ 12 ശതമാനം പേർ മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. 74 ശതമാനം പെൺകുട്ടികളും വ്യായാമമോ കളികളിലോ ഏർപ്പെടാതെ വീട്ടിൽതന്നെ ചടഞ്ഞുകൂടുന്നു.

പോഷകങ്ങൾ തുലോം കുറഞ്ഞ പിസ്സയും ബർഗറും പോലുള്ള ഊർജ്ജസാന്ദ്രമായ റെഡിമെയ്ഡു ഭക്ഷണങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ പതിവായി കഴിക്കുന്നതും ശരീരമനങ്ങാതെയുള്ള ജീവിതവുമാണ് നമ്മുടെ കൗമാരക്കാരെ പൊണ്ണത്തടിയുടെ കെണിയിൽ വീഴ്ത്തുന്നത്. പത്തു വയസ്സുകാരന് ഒരു ദിവസം വേണ്ട ഊർജ്ജത്തിന്റെ 60 ശതമാനം ലഭിക്കേണ്ടത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്. കാർബോ ഹൈഡ്രേറ്റ് സ്രോതസ്സായ ഭക്ഷണങ്ങൾ മിക്കതും തന്നെ സസ്യങ്ങളിൽ നിന്നുള്ളതാണ്. അവയിൽ കാർബോ ഹൈഡ്രേറ്റിനൊപ്പം മറ്റു പോഷകങ്ങളും കൂടി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്നത്തെ പത്തു വയസ്സുകാരനു ലഭിക്കുന്ന ദൈനംദിനോർജ്ജത്തിന്റെ 50 ശതമാനവും ലഭിക്കുന്നത് കൊഴുപ്പും മധുരവും മാത്രം നിറഞ്ഞ പോഷകങ്ങളില്ലാത്ത വറപൊരികളിൽ നിന്നും ശീതള പാനീയങ്ങളിൽ നിന്നുമാണ്. ശരീരത്തിൽ ഇങ്ങനെ കുമിഞ്ഞുകൂടുന്ന കൊഴുപ്പിളക്കാൻ പ്രത്യേകിച്ചും ശരീരമനങ്ങിയുള്ള ജോലികളൊന്നുമില്ല താനും.

കേരളം മൊത്തത്തിൽ പരിശോധിക്കുമ്പോൾ അമിത ഭാരത്തെയും പൊണ്ണത്തടിയെക്കാളും വലിയ വിഷയമാണ് പോഷകാഹാരക്കുറവു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ ഇതിന്റെ കാരണം ശരിയായ പോഷകങ്ങളടങ്ങിയ ഭക്ഷണം കിട്ടാത്തതാണെങ്കിൽ സമ്പന്നരിലും മധ്യവർഗക്കാരിലും ശരിയായ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കാത്തതാണ് പ്രശ്‌നം. വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളുമില്ലാത്ത ഭക്ഷണം മാത്രം കഴിക്കുന്ന പൊണ്ണത്തടിയന്മാരായ കുട്ടികളിലും പോഷകാഹാരക്കുറവ് കണ്ടുവരുന്നുണ്ട്. 2011-ൽ ഇന്ത്യയിൽ നടത്തിയ നാഷണൽ ഹെൽത്ത് സർവെയിൽ ആറു മാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളിൽ 70 ശതമാനം പേരും പോഷകക്കുറവുള്ളവരാണെന്നു പറയുന്നു.

നഗരങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളിലെ പ്രശ്‌നം അമിത ഭാരമാണെങ്കിൽ നാട്ടുമ്പുറങ്ങളിലൊക്കെ ഹൈസ്‌കൂളിലെ കുട്ടികളെക്കണ്ടാൽ പ്രായത്തിനനുസൃതമായ വലുപ്പമില്ല എന്നതാണ്. പോഷകക്കുറവുള്ള കുട്ടികളിൽ കാണുന്ന പ്രധാന പ്രശ്‌നമാണ് വേണ്ടത്ര തൂക്കവും പൊക്കവുമില്ലാത്ത ‘സ്റ്റാണ്ടിങ്’ എന്ന ഈ അവസ്ഥ. എല്ലാ പ്രായത്തിലും കുട്ടികൾ വളരാറില്ല. കൈക്കുഞ്ഞായിരിക്കുമ്പോഴേ പോഷകക്കുറവു വന്ന കുട്ടിക്ക് അതു മറികടക്കാൻ അനുയോജ്യമായ സമയമാണ് കൗമാര വളർച്ചയുടെ ആദ്യഘട്ടം. ഈ സമയത്തു പോഷക സമൃദ്ധമായ ഭക്ഷണം ആവശ്യമുള്ള അളവിൽ കഴിച്ചാൽ വന്നുപോയ പോഷക നഷ്ടം ഒരു പരിധിവരെ പരിഹരിക്കാം.

തിരുവനന്തപുരം നഗരത്തിലെ കോളേജ് പെൺകുട്ടികൾക്കിടയിൽ നടത്തിയ ഒരു പഠനത്തിൽ 35 ശതമാനം പേർ വിളർച്ചാ രോഗമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. ഭക്ഷണ രീതികളിലെ അലംഭാവമാണ് വിളർച്ച രോഗത്തിനു കാരണം. ഇലക്കറികളിൽ നിന്നാണ് ഏറ്റവുമധികം ഇരുമ്പു ലഭിക്കുന്നത്. നമ്മുടെ നാട്ടിൽ ഏതാണ്ട് 45-ൽപരം ഭക്ഷ്യയോഗ്യമായ ഇല വർഗങ്ങൾ ഉണ്ട്. എന്നാൽ നമ്മൾ ആകെ ഉപയോഗിക്കുന്നത് വിപണിയിൽ ലഭ്യമായ ചീര, കാബേജ് എന്നിവ മാത്രം. കൗമാരക്കാരായ 1000 പെൺകുട്ടികളിൽ നടത്തിയ സർവ്വെയിലെ കണക്കനുസരിച്ച് ദിവസവും ഇലക്കറി കഴിക്കുന്നവർ ആരുമില്ല. രണ്ടു ശതമാനം പേർ മാത്രമാണ് ദിവസവും പയറും പരിപ്പും കഴിക്കുന്നത്. ക്ലാസിൽ ശ്രദ്ധിക്കാൻ പറ്റാതെ വരിക, അമിത ക്ഷീണം, പഠനശേഷി കുറയുക എന്നിവയാണ് വിളർച്ചയുടെ പ്രകട ലക്ഷണങ്ങൾ. രോഗലക്ഷണങ്ങളെ അത്ര ഗൗരവത്തിലെടുക്കാത്തതിനാൽ പലപ്പോഴും വിളർച്ചാ രോഗം തിരിച്ചറിയുന്നതുതന്നെ വൈകിയായിരിക്കും. അമിത വണ്ണമുള്ള കുട്ടികളിലും വിളർച്ചാ രോഗം കണ്ടുവരുന്നുണ്ട്.

നമ്മുടെ ആരോഗ്യത്തെ അപ്പാടെ തകരാറിലാക്കുന്ന ചില ഭക്ഷണ വിഭവങ്ങളുണ്ട്. അതിലൊന്നാണ് പൊറോട്ട. ഇപ്പോൾ മിക്ക ഹോട്ടലുകളിലും രാത്രി ഊണില്ല. ചപ്പാത്തിയും പൊറോട്ടയുമേയുള്ളൂ. പൊറൊട്ട ഉണ്ടാക്കാനുപയോഗിക്കുന്ന മൈദമാവ് ഗോതമ്പിന്റെ നാരുകളെല്ലാം നീക്കി അകത്തെ കാമ്പിൽ നിന്നെടുക്കുന്നതാണ്. ക്രീം ഓഫ് വീറ്റ് എന്നാണ് ഇതിന്റെ പേര്. വളരെ മൃദുവായ, നാരുകളില്ലാത്ത വിഭവമായതിനാൽ, ദഹനേന്ദ്രിയത്തിലൂടെ കടത്തിക്കൊണ്ടുപോകാൻ വളരെ സാഹസപ്പെടേണ്ടിവരുന്നു. ഇത് അസിഡിറ്റിക്കും ഗ്യാസിനും ഇടയാക്കുമെന്നു മാത്രമല്ല മലബന്ധത്തിനും വഴിതെളിക്കുന്നു. ഇതിന്റെ പാചകത്തിനുപയോഗിക്കുന്ന എണ്ണ ഏതാണെന്നു പാചകക്കാർക്കു പോലും അറിയില്ല. അസുഖങ്ങൾ വരുന്ന വഴി അറിയില്ലെന്നു സാരം.

മൈദകൊണ്ടുള്ള പല വിഭവങ്ങളും നമ്മുടെ ഭക്ഷണ ക്രമത്തിലുണ്ട്. അതിലൊന്നാണ് ന്യൂഡിൽസ്. പല പേരുകളിൽ പല ഫ്‌ളേവറുകൾ ചേർത്ത് കമ്പോളത്തിലെത്തുന്ന ഇവയെ രണ്ടു മിനുറ്റു വേവിച്ചാൽ മതി എന്നുള്ളത് അമ്മമാർക്കെളുപ്പം. കുട്ടികൾക്ക് പുതിയ രൂപത്തിലുള്ള ഒരു വിഭവം. പായസത്തിനെടുക്കുന്ന സേമിയ, പലതരം ബേക്കറി വിഭവങ്ങൾ മൈദമാവുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. പിന്നെ തേങ്ങാപ്പാലിനു പകരം പല കറികളിലും കൊഴുപ്പിനുവേണ്ടി ചേർക്കുന്നതും മൈദയാണ്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് നമ്മുടെ ഇടയിൽ കൂടിക്കൂടിവരികയാണ്. കുട്ടികളെ  സ്‌കൂളിൽ നിന്ന് വിളിച്ചു മടങ്ങിവരുമ്പോൾ വഴിയിലുള്ള ബേക്കറിയുടെ മുന്നിൽ സ്‌കൂട്ടറോ, കാറോ നിർത്തി പലഹാരങ്ങൾ വാങ്ങുക രക്ഷാകർത്താക്കൾ ഇന്ന് പതിവാക്കിയിരിക്കുന്നു. പൊരിച്ചതും വറുത്തതും മൊരിച്ചതുമായ വിഭവങ്ങളാവും വാങ്ങുക. രാവിലത്തെ നാമമാത്രമായ പ്രാതലും തിരക്കുപിടിച്ചു തിന്നുതീർക്കുന്ന ഉച്ചഭക്ഷണവും കഴിച്ച് വൈകിട്ട് വിശന്നിരിക്കുന്ന കുട്ടിയുടെ മുമ്പിൽ മുറുക്കോ അച്ചപ്പമോ മധുര സേവയോ, മിക്‌സറോ വണ്ടർകേക്കോ ഒക്കെയാവും നിരത്തുക. ഇവ കുട്ടിയുടെ വളർച്ചയെ വിപരീതമായി ബാധിക്കുന്നു. കൂടാതെ, കച്ചവടക്കാർ പലഹാരങ്ങൾ ഉണ്ടാക്കാൻ ഒരിക്കൽ ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു. ഇങ്ങനെയാവുമ്പോൾ രക്തധമനികളെ കട്ടപിടിപ്പിക്കുന്ന അക്രൊലിൻ എന്ന രാസവസ്തു ഉണ്ടാകുകയും പലഹാരത്തിലൂടെ ഉള്ളിൽ കടക്കുകയും ചെയ്യുന്നു. അതുപോലെത്തന്നെ കൂടുതൽ മൊരിച്ചു കഴിക്കുന്ന വിഭവങ്ങളിലും അർബുദകാരികളായ പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു.

നമ്മൾ ആധുനിക ഭക്ഷണ സംസ്‌കാരത്തിന്റെ സമ്മർദ്ദത്തിൽ മറന്നുപോകുന്ന ഇനമാണ് കേരളീയ പാരമ്പര്യ ഭക്ഷണം. കേരളത്തിന്റേതായ അവിയലും സാമ്പാറും തീയലും കൂട്ടുകറിയും പുഴുക്കും ഇഡ്ഡലിയും പുട്ടും ദോശയും തുടങ്ങി സമ്പുഷ്ടങ്ങളും സമ്പൂർണങ്ങളുമായ വിഭവങ്ങൾക്കു പകരം, പരിഷ്‌കാരത്തിന്റെ പേരു പറഞ്ഞ് റൊട്ടിയും വെണ്ണയും ജാമും കഴിക്കുന്നവർക്ക് അതിൽനിന്ന് ശരീരത്തിനാവശ്യമായ ഊർജ്ജമോ കുട്ടികളുടെ വളർച്ചക്കാവശ്യമായ മാംസ്യമോ മറ്റു പോഷകമൂല്യങ്ങളോ ലഭിക്കുന്നില്ല. സംസ്‌കരിച്ചു മാർദവപ്പെടുത്തിയ മാവുകൊണ്ടുണ്ടാക്കിയ റൊട്ടിയിൽ നിന്നും കൊഴുപ്പു മാത്രമുള്ള വെണ്ണയിൽ നിന്നും പഞ്ചസാര മുഖ്യഘടകമായ ജാമിൽ നിന്നും അതിവേഗം സ്വതന്ത്രമാക്കപ്പെടുന്ന ഗ്ലൂക്കോസ് ഒരു മണിക്കൂർ സമയത്തേക്കുപോലും തികയാതെ വരികയും പെട്ടെന്ന് വിശപ്പും ദാഹവും അനുഭവപ്പെടുകയും ചെയ്യുന്നു.

പലപ്പോഴും പട്ടണങ്ങളിലെ ചെറിയ കുട്ടികളുടെ പ്രാതലും ലഞ്ചും ഡിന്നറും എല്ലാം ഇതുതന്നെയാവും. അവരുടെ വളർച്ചക്കോ ആയാസകരമായ ദിനചര്യക്കോ ആവശ്യമായ പോഷണമൂല്യങ്ങളൊന്നും കിട്ടാത്തതിനാൽ കുട്ടികളുടെ വളർച്ച മുരടിക്കുന്നു.

കുട്ടികൾ കളിയിലേർപ്പെടാനുള്ള ഉത്സാഹം കാണിക്കുന്നില്ല. പഠിത്തത്തിൽ ശ്രദ്ധിക്കാനും കഴിയുന്നില്ല. ജീവിതത്തിലുടനീളം അനുകരിക്കേണ്ട ഒരു നല്ല ഭക്ഷണശീലം കരുപ്പിടിപ്പിക്കേണ്ട ഈ ഘട്ടത്തിൽ അവർക്ക് ശരിയായ ഭക്ഷണത്തിന്റെ പാഠങ്ങൾ നൽകുന്നതിൽ രക്ഷാകർത്താക്കൾ പരാജയപ്പെടുന്നു. ഫലമോ? കേരളീയ പാരമ്പര്യ ഭക്ഷണത്തിന് പിൻമുറക്കാരില്ലാതെ പോകുന്നു. കൂടാതെ, യുവത്വം വിടപറയുന്നതിനു മുമ്പേ വൃദ്ധരും രോഗികളുമായ ഒരു ജനതയെ നാം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഹൃദ്‌രോഗവും ഹൃദയാഘാതവും

എന്താണ് ഹൃദ്‌രോഗം?

– ഹൃദ്‌രോഗം എന്നു കേൾക്കുമ്പോൾ ആദ്യം ഓർക്കുന്നത് ഹൃദയ സ്തംഭനം അഥവാ ഹാർട്ട് അറ്റാക്കിനെക്കുറിച്ചാണ്. മരണ കാരണമാകുന്ന പ്രധാന ഹൃദ്‌രോഗം ഹാർട്ട് അറ്റാക്കാണ്. അതുകൊണ്ട് എല്ലാവർക്കും അതിനെയാണ് ഏറ്റവും പേടി എന്നുമാത്രം. ഏറ്റവും ഗുരുതരമായതും ഹാർട്ടറ്റാക്ക് തന്നെ. എങ്കിലും പലതരം ഹൃദ്‌രോഗങ്ങൾ വേറെയുമുണ്ട്.

? ഹൃദയാഘാതം എന്നാൽ എന്താണ്?

– ഹൃദയ പേശികളിലേക്കു രക്തം എത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പടിയുകയോ രക്തം കട്ടപിടിച്ച് തടസ്സ (ആഹീരസ)മുണ്ടാവുകയോ ചെയ്യുമ്പോൾ, വേണ്ടത്ര രക്തവും പ്രാണവായുവും ലഭിക്കാതെ ഹൃദയ പേശികളുടെ പ്രവർത്തനം മന്ദീഭവിക്കുന്നു. ചിലപ്പോൾ ഹൃദയ പേശികൾ പ്രവർത്തിക്കാതാവുക തന്നെ ചെയ്യും. ഈ അവസ്ഥയാണ് ഹൃദയാഘാതം.

? ഹൃദയാഘാതവും ഹൃദയ സ്തംഭനവും തമ്മിലുള്ള വ്യത്യാസമെന്ത്?

– രക്തധമനികളിൽ ബ്ലോക്കുണ്ടായി ഹൃദയ പേശികൾ പ്രവർത്തന രഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഈ ഹൃദയാഘാതത്തിന്റെ ഫലമായി ചിലരിൽ ഹൃദയത്തിന്റെ പ്രവർത്തനം ആകെ നിലച്ചുപോകും. അതിനെയാണ് ഹൃദയ സ്തംഭനം എന്നു പറയുന്നത്.

ഹൃദയാഘാതം വന്നവർക്ക് വളരെ വേഗം വൈദ്യസഹായം കിട്ടിയാൽ ഹൃദയ സ്തംഭനം വരാതെ അപകടത്തിൽ നിന്നു രക്ഷപ്പെടാനാവും. എന്നാൽ ഹൃദയാഘാതം ഹൃദയ സ്തംഭനമായി മാറി ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചുപോയാൽ പലപ്പോഴും രോഗി മരിച്ചുപോവും. ഹൃദയ ധമനികളിൽ തടസ്സമുണ്ടാവുകയും അതിന്റെ ഫലമായി ഹൃദയാഘാതമുണ്ടാകുകയും ചെയ്യുന്നവരിൽ 10 ശതമാനത്തോളം പേർക്ക് ഹൃദയ സ്തംഭനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.

? ഹൃദയ ധമനിയിൽ ബ്ലോക്കുണ്ടാകുന്നതെങ്ങനെ?

– ചുരുങ്ങുന്നതുകൊണ്ടും കൊഴുപ്പ് അടിയുന്നതുകൊണ്ടും ഹൃദയ ധമനികളുടെ ഉൾവ്യാസം കുറയും. രക്തത്തിലെ നിരവധി ഘടകങ്ങളുടെ കൂടുതൽ-കുറവുകൾ കൊണ്ടും ചില ഹോർമോണുകളുടെ സ്വാധീനം കൊണ്ടും ഹൃദയധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്കുണ്ടാകും. ചിലരിൽ കുറെ നാൾകൊണ്ട് പതുക്കെപ്പതുക്കെയാണ് തടസ്സം ഉണ്ടാവുക. ചിലപ്പോൾ കൊറോണറി ധമനിയുടെ ഉള്ളിലെ എൻഡോതീലിയം (ഋിറീവേലഹഹൗാ) എന്ന നേർത്ത സ്തരത്തിൽ നേരിയൊരു വിള്ളലുണ്ടാവുകയും അവിടെ രക്തം കട്ടപിടിച്ച് ബ്ലോക്ക് ഉണ്ടാവുകയും ചെയ്യും.

? പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഹൃദയാഘാതം വരുമോ?

– പ്രമേഹം, കൊളസ്‌ട്രോൾ, പുകവലി തുടങ്ങിയവയുള്ളവർക്ക് ഹൃദ്‌രോഗസാധ്യത കൂടുതലുണ്ട്. എന്നാൽ ഇപ്പറഞ്ഞ ഒരു കാരണവുമില്ലാത്തവർക്കും ഹൃദ്‌രോഗം വരാറുണ്ട്. അപകട കാരണങ്ങളുള്ളവർക്ക് സാധ്യത കൂടുമെന്നുമാത്രം.

? നെഞ്ചുവേദന ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?

– നെഞ്ചുവേദന ഹൃദയാഘാതമുണ്ടാക്കണമെന്നില്ല. ഹൃദയ പേശികൾക്കു രക്തമെത്തിക്കുന്ന കൊറോണറി ധമനികളിൽ കൊഴുപ്പ് അടിയുന്നതുകൊണ്ടോ ധമനി ചുരുങ്ങുന്നതുകൊണ്ടോ വേണ്ടത്ര രക്തം ഹൃദയ പേശികളിലെത്താതെ പോകുന്നു. ധമനികൾ ഇങ്ങനെ ചുരുങ്ങുന്നതിന് അതിറോസ് ക്ലീറോസിസ് എന്നു പറയും.

വേഗത്തിൽ നടക്കുക, കയറ്റം കയറുക തുടങ്ങി ഏതെങ്കിലും കായികാധ്വാനത്തിൽ ഏർപ്പെടുമ്പോൾ ഹൃദയത്തിന് കൂടുതൽ തീവ്രമായി പ്രവർത്തിക്കേണ്ടിവരും. ഇങ്ങനെ പ്രവർത്തിക്കാൻ ഹൃദയ പേശികൾക്ക് കൂടുതൽ രക്തവും പ്രാണവായുവും ആവശ്യമുണ്ട്. എന്നാൽ ധമനികൾ ചുരുങ്ങിയിരിക്കുന്നതുകൊണ്ട് വേണ്ടത്ര രക്തവും പ്രാണവായുവും ഹൃദയ പേശികളിലേക്ക് എത്താതെ പോകുന്നു. ഈ സമയത്ത്, കൂടുതൽ പ്രാണവായു കിട്ടിയേ തീരൂ എന്നുള്ള ഹൃദയ പേശികളുടെ കരച്ചിലാണ് നെഞ്ചുവേദനയായി അനുഭവപ്പെടുന്നത്. കായികാധ്വാനം നിർത്തി കുറച്ചു വിശ്രമിക്കുമ്പോൾ, ഇടുങ്ങിയ ധമനികളിലൂടെത്തന്നെ രക്തപ്രവാഹമുണ്ടായി ഹൃദയ പ്രവർത്തനം സാധാരണപോലെ നടക്കുന്നു. രണ്ടു മുതൽ പത്ത് മിനുറ്റുകളോളമേ ഈ വേദന നിലനിൽക്കാറുള്ളൂ. ഇത് അത്ര മാരകമല്ലെങ്കിലും യഥാസമയം ചികിത്സിച്ച് ഹൃദയാഘാത സാധ്യത തടഞ്ഞുനിർത്തണം.

? വേദനയില്ലാതെ ഹൃദ്‌രോഗം വരുമോ?

– നെഞ്ചുവേദനയില്ലാതെയും ഹൃദ്‌രോഗമുണ്ടാകാം. ഇതിനെ നിശബ്ദ ഹൃദയാഘാതം (ടശഹലി േമേേമരസ) എന്നാണ് പറയുക. ഇത്തരക്കാരിൽ 20-60 ശതമാനം പേരിലും ഹൃദയാഘാതമുണ്ടായത് മനസ്സിലാക്കുന്നത് പിന്നീടെപ്പോഴെങ്കിലും മറ്റെന്തെങ്കിലും ആവശ്യത്തിന് ഇ.സി.ജി. എടുക്കുമ്പോഴായിരിക്കും. നെഞ്ചുവേദന ഇല്ലാത്തതുകൊണ്ട് ഇവരിൽ പലരും ഹൃദ്‌രോഗവിവരം അറിഞ്ഞില്ലെന്നുവരാം. ചിലർക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഒക്കെ ഉണ്ടായി കുറച്ച് കഴിഞ്ഞ് അതു മാറി എന്നുവരാം. ഈ ലക്ഷണങ്ങൾ ഹൃദ്‌രോഗത്തിന്റേതാണെന്ന് പലരും തിരിച്ചറിയാറില്ല എന്നതാണ് ദുരന്തം. പ്രമേഹ രോഗികളിലും രക്തസമ്മർദ്ദമുള്ളവരിലുമാണ് നെഞ്ചുവേദനയില്ലാത്ത ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നത്. പ്രമേഹ രോഗികൾക്ക് ഹൃദ്‌രോഗമുണ്ടാകുന്നത് കൂടുതൽ അപായകരവുമാണ്.

? ഹൃദ്‌രോഗ വേദന എവിടെയാണ് അനുഭവപ്പെടുക?

– പലരിലും പല തരത്തിലാണ് നെഞ്ചുവേദന അനുഭവപ്പെടുക. നെഞ്ചിനകത്ത് വലിയൊരു ഭാരം കയറ്റിവച്ചതുപോലെ തോന്നുക, നെഞ്ചെരിച്ചിലുണ്ടാവുക, നെഞ്ച് വരിഞ്ഞുമുറുക്കുന്നതുപോലെ തോന്നുക, കത്തികൊണ്ട് കുത്തുംപോലെ തോന്നുക… ഇങ്ങനെയൊക്കെയാണ് അനുഭവപ്പെടുക. നെഞ്ചിനുള്ളിൽ നിന്നും വേദന പ്രധാനമായി തോളുകളിലേക്കു പടരും. ഇടത് കൈയിൽ വേദന വരുന്നത് ഹൃദ്‌രോഗവുമായി ബന്ധപ്പെട്ടതാണെന്നു മിക്കവർക്കും അറിയാം. നെഞ്ചുവേദനയോടൊപ്പം വലതു കൈയിലും താടിയിലും വേദനയുണ്ടാകുന്നതും പലപ്പോഴും ഹൃദ്‌രോഗവുമായി ബന്ധപ്പെട്ടിട്ടുതന്നെയാകാം.

നെഞ്ചിലും കൈയിലുമായി വേദന വരുന്ന 70 ശതമാനം പേരിലും അതിനു കാരണം ഹൃദ്‌രോഗമായിരിക്കും. 30 ശതമാനം പേരിൽ മറ്റ് കാരണങ്ങൾ കൊണ്ടും ഇടതു കൈയിൽ വേദന വരാം. ചിലപ്പോൾ പുറത്തും വേദന വരാം. ചിലർക്ക് നെഞ്ചുവേദനയ്ക്ക് പകരം വയറ്റിലാണ് അസ്വസ്ഥതയനുഭവപ്പെടുക. നെഞ്ചുവേദനയ്‌ക്കൊപ്പം ഓക്കാനവും ഛർദ്ദിയും ഉണ്ടാകാം. ശ്വാസം മുട്ടൽ, തലകറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാനിടയുണ്ട്.

? സ്ത്രീകൾക്കു ഹൃദ്‌രോഗ സാധ്യത കുറവാണോ?

– ഹൃദ്‌രോഗ സാധ്യത സ്ത്രീകളിൽ പൊതുവെ കുറവാണെന്ന് ഒരു പൊതുധാരണയുണ്ട്. ഇത് ശരിയല്ലെന്നും സ്ത്രീകളിൽ രോഗനിരക്ക് കൂടിവരികയാണെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. വീട്ടിലും സമൂഹത്തിലും പൊതുവെ അവഗണനയനുഭവിച്ചിരുന്ന സ്ത്രീകളുടെ ഹൃദ്‌രോഗം കാണാതെ കിടന്നതുകൊണ്ടാവാം അവരിൽ ഈ രോഗമുണ്ടാവില്ല എന്ന പൊതുധാരണയുണ്ടായത്.

അലംഭാവവും അശ്രദ്ധയും മൂലം പലപ്പോഴും സ്ത്രീകളിലെ ഹൃദ്‌രോഗ ലക്ഷണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതുകൊണ്ടുതന്നെ ആദ്യഹൃദയാഘാതത്തിൽ തന്നെ സ്ത്രീകൾ മരിച്ചുപോകുന്നത് വിരളമല്ല.

? സ്ത്രീകൾക്ക് ഈ രോഗം വരാൻ പ്രത്യേക കാരണങ്ങളുണ്ടോ..?

– ഇന്ന് ലിംഗവിവേചനം ഒരളവോളമെങ്കിലും ഇല്ലാതായിക്കഴിഞ്ഞു. ഭക്ഷണ ശീലങ്ങൾ, തൊഴിൽ പരവും മറ്റുമായ കാരണങ്ങൾ കൊണ്ടുള്ള മനസ്സമ്മർദ്ദം തുടങ്ങി പല ഘടകങ്ങളിലും സ്ത്രീകളുടെ അപകട സാധ്യത പുരുഷന്റേതിനു തുല്യമോ അതിലധികമോ ആവുകയും ചെയ്തു. ചിലേടത്തെങ്കിലും മദ്യപാനവും സ്ത്രീകളെ അപകടത്തിലാക്കുന്നുണ്ട്. ഒരു വിഭാഗം പേരിൽ വീട്ടുപണിയും ജോലിയുമൊക്കെക്കൊണ്ടുള്ള അമിതാധ്വാനം പ്രശ്‌നമാകുമ്പോൾ മറ്റൊരു വിഭാഗം പേരിൽ മെയ്യനങ്ങാ ജീവിതവും അമിത ഭക്ഷണവുമൊക്കെയാണ് പ്രശ്‌നം.

ആർത്തവ വിരാമമാകുന്നതോടെ സ്ത്രീകളിൽ ഹൃദ്‌രോഗ സാധ്യത പ്രകടമാംവിധം കൂടുന്നുണ്ട്. സ്‌ത്രൈണതയുടെ കവചമായി നിലനിൽക്കുന്ന ഈസ്ട്രജൻ ഹോർമോൺ കുറയുന്നതുമാണ് ഇതിനു കാരണം.

? എന്തുകൊണ്ടാണ് മധ്യവയസ്സിൽ കൂടുതൽ ഹൃദ്‌രോഗമുണ്ടാകുന്നത്?

– നമ്മുടെ നാട്ടിൽ കൂടുതൽ പേർക്കും ഹൃദ്‌രോഗമുണ്ടാകുന്നത് മധ്യവയസ്സിലാണ്. ചെറുപ്പക്കാർക്കും വൃദ്ധർക്കുമൊന്നും ഹൃദയാഘാതം വരാറില്ല എന്നല്ല. മധ്യവയസ്‌കരിൽ താരതമ്യേന കൂടുതലാണ് എന്നു മാത്രം. ഈ പ്രായത്തിലാണ് നമ്മുടെ നാട്ടിൽ പൊതുവെ ആളുകൾ വീടുനിർമാണം, മക്കളുടെ വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി പല പ്രധാന കുടുംബ കാര്യങ്ങളിലും പെട്ട് ഏറെ തിരക്കും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നത്. പലരിലും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടായെന്നുവരാം. ഇതൊക്കെക്കൊണ്ടാവണം മധ്യവയസ്‌കരിൽ താരതമ്യേന കൂടുതലായി ഹൃദ്‌രോഗം കാണുന്നത്.

? ഹൃദ്‌രോഗ സാധ്യതയുള്ളവർക്ക് ഇറച്ചിയും മീനും കഴിക്കാമോ?

– കഴിയുമെങ്കിൽ ഇറച്ചി ഒഴിവാക്കുക. പശു, കാള, പോത്ത് തുടങ്ങിയവയുടെ മാംസം തീർച്ചയായും ഒഴിവാക്കണം. ഇറച്ചി കൂടിയേ തീരൂ എന്നുള്ളവർക്ക് പക്ഷികളുടെ മാംസം കഴിക്കാം. കോഴി, താറാവ് എന്നിവ. എന്നാൽ ബ്രോയിലർ ചിക്കൻ അഥവാ ഇറച്ചിക്കോഴിയുടെ മാംസം മറ്റ് പലതരം പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.

ത്സ്യം പൊതുവെ നല്ലതാണ്. ഇറച്ചിയായാലും മീനായാലും കറി വെച്ചേ കഴിക്കാവൂ. ഒന്നും വറുത്തു കഴിക്കുന്നതു നല്ലതല്ല.

ഡോ. എൻ. സുദയകുമാർ

(കാർഡിയോളജി വിഭാഗം മേധാവി, മെഡിക്കൽ കോളേജ്, കോട്ടയം)

മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക്

എന്താണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം?

– തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൊടുന്നനെ മന്ദീഭവിക്കുകയോ ഭാഗികമായി നിലക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. സ്ട്രോക്ക് മൂലം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നതാണ് പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണം. ശരീരത്തിന്‍റെ ഒരു ഭാഗത്തിനോ ചിലപ്പോള്‍ ഇരുഭാഗങ്ങള്‍ക്കുമോ തളര്‍ച്ചയുണ്ടാകാറുണ്ട്. കാഴ്ച, സംസാരം തുടങ്ങിയവയ്ക്കൊക്കെ പ്രശ്നങ്ങളുണ്ടാകാം. തലച്ചോറിന്‍റെ ഏതു ഭാഗത്താണ് സ്ട്രോക്ക് ഉണ്ടാകുന്നത് എന്നതിനനുസരിച്ച് രോഗാവസ്ഥയ്ക്കു വ്യത്യാസം വരാം.

? എന്തുകൊണ്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്?

– തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് സ്ട്രോക്കിനു കാരണം. തലച്ചോറ് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ ഓരോ കോശത്തിനും വേണ്ടത്ര രക്തവും ഓക്സിജനും ലഭിച്ചേ തീരൂ. ഏതെങ്കിലും കാരണംകൊണ്ട് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തില്‍ കുറവു വരികയോ തലച്ചോറിലെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുകയോ ചെയ്യുന്നതാണ് സ്ട്രോക്കിനു കാരണം. ഏതു തരത്തിലാണ് രക്തപ്രവാഹം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ സ്ട്രോക്കിനെ പല വിഭാഗങ്ങളാക്കാറുണ്ട്.

? എന്താണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍?

– അകാരണമായ തലവേദന, തരിപ്പും ക്ഷീണവും, തലചുറ്റല്‍, കാഴ്ചയുടെ പ്രശ്നങ്ങള്‍, ബാലന്‍സ് നഷ്ടപ്പെടുക, ചിരിക്കാന്‍ വിഷമം തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. സ്ട്രോക്കിനോടൊപ്പം തന്നെയാണ് പലപ്പോഴും ലക്ഷണങ്ങള്‍ ഉണ്ടാവുക. അകാരണമായും പൊടുന്നനെയും ഇത്തരം ലക്ഷണങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ അത് സ്ട്രോക്കാണോ എന്ന് കണ്ടെത്തി കഴിവതും വേഗം ചികിത്സ തുടങ്ങുകയാണ് വേണ്ടത്.

? സ്ട്രോക്കു വന്നാല്‍ എന്തൊക്കെ പ്രഥമ ശുശ്രൂഷകളാണ് നല്‍കേണ്ടത്?

– മറ്റു രോഗങ്ങളില്‍ നിന്ന് സ്ട്രോക്കിനുള്ള വ്യത്യാസം അത് തികച്ചും അപ്രതീക്ഷിതമായി പെട്ടെന്നുണ്ടാകുന്നു എന്നതാണ്. ഹൃദയാഘാതമുണ്ടാകുന്നവര്‍ക്ക് പെട്ടെന്ന് ചില പ്രഥമ ശുശ്രൂഷകള്‍ നല്‍കാനാവും. എന്നാല്‍ സ്ട്രോക്കിന്‍റെ കാര്യത്തില്‍ അത്തരം പ്രഥമ ശുശ്രൂഷാരീതികളൊന്നും തന്നെയില്ല. പ്രഥമ ശൂശ്രൂഷയ്ക്കുവേണ്ടി സമയം കളയുന്നത് പലപ്പോഴും അപകടമാവുകയേ ഉള്ളൂ. സ്ട്രോക്ക് ചികിത്സിക്കാന്‍ സൗകര്യവും ന്യൂറോളജിസ്റ്റിന്‍റെ സേവനവും ലഭിക്കുന്ന മികച്ച ആശുപത്രിയില്‍ ഏറ്റവും നേരത്തെ എത്തിക്കുക എന്നതാണ് സ്ട്രോക്കിനുള്ള പ്രഥമ ചികിത്സയില്‍ ഏറ്റവും പ്രധാനം.

? പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം എന്ന് പറയാന്‍ കാരണം?

– സ്ട്രോക്കുണ്ടായിക്കഴിഞ്ഞാല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കും. മസ്തിഷ്ക കോശങ്ങള്‍ക്കുണ്ടാകുന്ന ഏറ്റവും ചെറിയ ക്ഷതം പോലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ഓരോ നിമിഷം കഴിയുന്തോറും കൂടുതല്‍ മസ്തിഷ്ക കോശങ്ങള്‍ക്ക് അപചയം സംഭവിക്കാം. അത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഏറ്റവും നേരത്തെതന്നെ സ്ട്രോക്ക് ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കണം എന്നു നിര്‍ദ്ദേശിക്കുന്നത്.

? എന്താണ് വിന്‍ഡോ പിരീയഡ്?

– സ്ട്രോക്ക് അനുഭവപ്പെട്ട് ആദ്യത്തെ മൂന്നു മണിക്കൂര്‍ വരെയുള്ള സമയത്തിനാണ് വിന്‍ഡോ പിരീയഡ് എന്നു പറയുന്നത്. ഈ സമയത്തിനകം ചികിത്സ ലഭിക്കുകയാണെങ്കില്‍ സ്ട്രോക്കുകൊണ്ടുള്ള പ്രശ്നങ്ങള്‍ വലിയൊരളവുവരെ പ്രതിരോധിക്കാനാവും.

? മസ്തിഷ്കാഘാതം വന്നയൊരാള്‍ക്ക് ആശുപത്രിയില്‍ ആദ്യം നടത്തുന്ന പരിശോധന എന്തൊക്കെയാണ്?

– സ്ട്രോക്കുമൂലം ആശുപത്രിയില്‍ എത്തുന്നയാളുടെ തലയുടെ സി.ടി. സ്കാന്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. സൗകര്യമുള്ള ആശുപത്രിയില്‍ രോഗി എത്തിക്കഴിഞ്ഞാല്‍ 10-20 മിനിറ്റിനകം സി.ടി. സ്കാന്‍ എടുക്കാന്‍ കഴിയും. ഇതിനായി രോഗിയെ ഒരുക്കുന്ന സമയത്തുതന്നെ ബി.പി. പരിശോധിക്കുക, പരിശോധനയ്ക്കു വേണ്ട രക്തം എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാവും. ഒപ്പംതന്നെ ശാരീരിക പരിശോധനകളും നടത്തും.

രോഗിക്ക് തന്‍റെ അവസ്ഥകളെയും അനുഭവങ്ങളെയും കുറിച്ച് കൃത്യമായി വിവരിക്കാന്‍ കഴിയുമെങ്കില്‍ അത് വലിയൊരു നേട്ടമായിരിക്കും. പലപ്പോഴും ഇതിനു കഴിഞ്ഞെന്നുവരില്ല. അപ്പോള്‍ ശാരീരിക പരിശോധനകള്‍, കാഴ്ച പരിശോധന, സംസാരിക്കാനാവുമോ എന്നു നോക്കുക, ചിരിക്കാന്‍ കഴിയുമോ എന്നു പരിശോധിക്കുക തുടങ്ങിയവയൊക്കെയാണ് ആദ്യം ചെയ്യാറുള്ളത്.

? എന്തിനാണ് സി.ടി. സ്കാന്‍ എടുക്കുന്നത്?

– തലച്ചോറിലെ രോഗാവസ്ഥ കൃത്യമായി മനസ്സിലാക്കാനുള്ള ഏറ്റവും മികച്ച പരിശോധനാരീതിയാണ് സി.ടി. സ്കാന്‍. മസ്തിഷ്ക കോശങ്ങള്‍ നശിച്ചിട്ടാണോ, തലച്ചോറിലെ ഞരമ്പു പൊട്ടി രക്തം പുറത്തുവന്നിട്ടാണോ സ്ട്രോക്കുണ്ടായത് എന്നറിയാനുമൊക്കെ സി.ടി. സ്കാന്‍ കൂടിയേ തീരൂ.

? മറ്റു പ്രധാന പരിശോധനകള്‍ എന്തൊക്കെയാണ്?

– സി.ടി. സ്കാന്‍ പോലെത്തന്നെ പ്രധാനമാണ് ഡോപ്ലര്‍ പരിശോധന. മസ്തിഷ്ക ധമനികളുടെ ആരോഗ്യാവസ്ഥ വിശകലനം ചെയ്യുന്നതിനുള്ള പ്രത്യേക പരിശോധനയാണ് ഡോപ്ലര്‍. കഴുത്തിന്‍റെ ഇരുവശത്തുകൂടിയും തലച്ചോറിലേക്കു പോകുന്ന കരോട്ടിഡ് ധമനികളുടെ പരിശോധനയാണ് ഇതില്‍ ഏറ്റവും പ്രധാനം. ധമനികളില്‍ കൊഴുപ്പടിഞ്ഞ് അതിറോഡ് ക്ലിറോസിഡ് ഉണ്ടായിട്ടുണ്ടോ, രക്തക്കട്ടകള്‍ ഉണ്ടായിട്ടുണ്ടോ എന്നെല്ലാം മനസ്സിലാക്കാന്‍ ഇതു സഹായിക്കുന്നു.

? ആശുപത്രിയില്‍ ആദ്യം നല്‍കുന്ന ചികിത്സകള്‍ എന്താണ്?

– സ്ട്രോക്കുമൂലം തലച്ചോറില്‍ നശിക്കുന്ന കോശങ്ങളുടെ എണ്ണം കഴിയുന്നത്ര കുറയ്ക്കുകയാണ് ചികിത്സയുടെ പ്രഥമ ലക്ഷ്യം. നശിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുകയില്ല. ഇതിന് ഏറ്റവും ആദ്യം വേണ്ടത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന്‍റെ നില ശരിയാക്കുകയാണ്. രക്തചംക്രമണം കൂട്ടാനും രക്തം കട്ടപിടിക്കുന്നതു തടയാനുമുള്ള മരുന്നുകള്‍ നല്‍കുന്നു.

? സ്ട്രോക്കിന് ശസ്ത്രക്രിയ ചികിത്സ വേണ്ടിവരാറുണ്ടോ?

– ധമനികളില്‍ ബ്ലോക്കുണ്ടാക്കുന്ന രക്തക്കട്ടകള്‍ നീക്കം ചെയ്യാനുള്ള ചില ശസ്ത്രക്രിയകള്‍ സ്ട്രോക്ക് ചികിത്സയില്‍ സ്വീകരിക്കാറുണ്ട്. ആന്‍ജിയോപ്ലാസ്റ്റി ഉപയോഗിച്ച് ഹൃദയ ധമനികളിലെ ബ്ലോക്ക് നീക്കുന്നതുപോലെ കരോട്ടീഡ് ധമനികളിലെയും തലച്ചോറിലെ വലിയ ധമനികളിലെയും ബ്ലോക്ക് നീക്കാനാവും. ധമനിയിലൂടെ കത്തീറ്റര്‍ കടത്തിവിട്ട് കരോട്ടിഡ് ധമനിയിലെ ബ്ലോക്കിനെ സവിശേഷമായൊരു ബാസ്കറ്റിനുള്ളിലാക്കി എടുത്തുകളയുന്ന ചികിത്സാരീതിയുമുണ്ട്. ചെറിയ ധമനികളിലെ ബ്ലോക്കുകളെ കത്തീറ്റര്‍ ഉപയോഗിച്ച് പൊട്ടിച്ചു പൊടിച്ചുകളയുന്ന ചികിത്സയും ചിലപ്പോള്‍ ചെയ്യാറുണ്ട്.

? ധമനിയിലെ ബ്ലോക്ക് മാറുന്നതോടെ സ്ട്രോക്ക് ഭേദമാകുമോ?

– ധമനിയിലെ ബ്ലോക്ക് നീക്കുകയും മസ്തിഷ്ക കോശങ്ങളെ കൂടുതല്‍ അപചയങ്ങളില്‍ നിന്ന് രക്ഷിക്കുകയുമാണ് സ്ട്രോക്ക് ചികിത്സയിലെ പ്രധാന കാര്യം. ബ്ലോക്ക് മാറി രക്തപ്രവാഹം സുഗമമാക്കുന്നതോടെ അപായനില തരണം ചെയ്തു എന്നു പറയാം.

? അപായനില തരണം ചെയ്തശേഷമുള്ള ചികിത്സ എങ്ങനെയായിരിക്കും?

– പലവിധ പരിചരണങ്ങള്‍ കൊണ്ടു മാത്രമേ രോഗിയുടെ ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഇതിന് സ്ട്രോക്ക് ചികിത്സിക്കുന്ന ന്യൂറോളജിസ്റ്റിന്‍റെ നേതൃത്വത്തില്‍ വിദഗ്ധരുടെ ഒരു സംഘം തികഞ്ഞ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. സൈക്യാട്രിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, സ്പീച്ച് തെറാപ്പിസ്റ്റ്, കൗണ്‍സിലര്‍, വൈദഗ്ധ്യമുള്ള നഴ്സുമാര്‍ എന്നിവരൊക്കെ ഈ ടീമില്‍ ഉണ്ടാവണം.

? പൊണ്ണത്തടി സ്ട്രോക്കിനു കാരണമാകുമോ?

– പൊണ്ണത്തടി ഉണ്ടാകുമ്പോള്‍ കൊളസ്ട്രോളും ബി.പിയും, പ്രമേഹവുമൊക്കെ അതിനു അനുബന്ധമായി വന്നുകൂടും. അവ സ്വാഭാവികമായും സ്ട്രോക്കിനു സാധ്യത കൂട്ടും.

? മാനസിക പിരിമുറുക്കവും, മാനസിക സമ്മര്‍ദ്ദവും സ്ട്രോക്കിനു കാരണമാവില്ലേ?

– ഇവ രണ്ടും രക്തസമ്മര്‍ദ്ദം കൂട്ടുന്നവയാണ്. സ്വാഭാവികമായും ഇത് സ്ട്രോക്കിനുള്ള സാധ്യതയും കൂട്ടും. നിരന്തരം സ്ട്രെസ്സും ടെന്‍ഷനുമായി കഴിയുമ്പോള്‍ രക്തസമ്മര്‍ദ്ദം സദാ ഉയര്‍ന്നുനില്‍ക്കുകയും മസ്തിഷ്കത്തിലെ ധമനികള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ സാധ്യത കൂടുകയും ചെയ്യുന്നു. ഇത് സ്ട്രെസ്സിലേക്കുള്ള വഴി തുറക്കും. ദേഷ്യം, അമിത ഉല്‍കണ്ഠ, അമിതമായ ഭയം, കടുത്ത മാനസിക വിഷമം എന്നിവയൊക്കെ പരമാവധി ഒഴിവാക്കുന്നത് സ്ട്രെസ്സ് മൂലമുള്ള അപകട സാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കും.

? ഒരിക്കല്‍ ചികിത്സിച്ചു ഭേദമാക്കിയ സ്ട്രോക്ക് വീണ്ടും വരുമോ?

– ഒരിക്കല്‍ സ്ട്രോക്ക് വന്ന് അതിന്‍റെ അപകട സാധ്യതകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടാലും രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം കൃത്യമായി നിയന്ത്രിച്ചുനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ വീണ്ടും അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. രക്തത്തിന്‍റെ പ്രശ്നങ്ങള്‍, ധമനീപ്രശ്നങ്ങള്‍ എന്നിവയ്ക്കൊക്കെ വിദഗ്ധ ചികിത്സ നല്‍കുകയും വേണം.

പ്രൊഫ. കെ. രാധാകൃഷ്ണന്‍

(അസോസിയേറ്റ് പ്രൊഫസര്‍, ശ്രീ ചിത്തിരതിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്നോളജി)

എന്താണ് ആസ്ത്മ?

എന്താണ് ആസ്ത്മ?

ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരവസ്ഥയാണ് ആസ്ത്മ. ശ്വാസോച്ഛ്വാസത്തിന് തടസ്സം നേരിടുന്നു, ചുമയുണ്ടാക്കുന്നു. ശ്വാസനാളികള്‍ സാമാന്യത്തിലേറെ ചുരുങ്ങുന്നതുകൊണ്ടാണിത്. ഇതിനു പ്രധാനമായി മൂന്നു ഘടകങ്ങളുണ്ട്.

ആദ്യം വായുനാളികളുടെ ചുവരുകളിലെ മാംസപേശികള്‍ മുറുകി ഉള്ളിലുള്ള സ്ഥലം കുറയുന്നു. കുറഞ്ഞ അളവിലേ വായു കടന്നുപോകൂ. അങ്ങനെ രോഗിക്ക് ശ്വാസോച്ഛ്വാസം ചെയ്യാന്‍ വിഷമമുണ്ടാകുന്നു. വായുനാളികളുടെ പാളികള്‍ നീരുവന്നു വീര്‍ക്കുന്നതാണ് മറ്റൊരു പ്രധാന അവസ്ഥ. ഉള്ളിലെ സ്ഥലം വീണ്ടും കുറയുന്നുവെന്ന് മാത്രമല്ല, വായുനാളികള്‍ക്ക് പ്രേരണാഘടകങ്ങള്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. അതുകൊണ്ടാണ് രോഗി ഇടയ്ക്കിടെ ചുമയ്ക്കുന്നത്. മൂന്നാമതായി, അസ്വസ്ഥത മൂലം വായുനാളികള്‍ അമിതമായ അളവില്‍ കഫം ഉല്‍പാദിപ്പിക്കുന്നു. അങ്ങനെ കഫക്കെട്ട് ഉണ്ടാക്കുന്നു.

? ഈ രോഗം ആരെയാണ് കൂടുതല്‍ ബാധിക്കുന്നത്?

ആസ്ത്മ സര്‍വസാധാരണമാണ്. ഇത് ഏതു പ്രായത്തിലും വരാം. സ്ത്രീയോ പുരുഷനോ വൃദ്ധരോ ചെറുപ്പക്കാരോ എന്നുവേണ്ട, വര്‍ഗ രാഷ്ട്ര ഭേദമന്യേ ഏവര്‍ക്കും ഇതുണ്ടാകാം. ആസ്ത്മ പാരമ്പര്യ രോഗമാണെങ്കിലും പലപ്പോഴും ഇത് ഏറെ തലമുറകള്‍ക്ക് ഭീഷണിയാകുന്നില്ല. അതുപോലെ, കുടുംബത്തില്‍ എല്ലാവരെയും ബാധിക്കുന്നുമില്ല. ആസ്ത്മ ബാധിതരായ കുട്ടികളില്‍ 5070 ശതമാനം ഭാവിയില്‍ അതില്‍നിന്ന് മുക്തരാകുകയും ചെയ്യും.

? ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?

ശ്വാസമെടുക്കാനുള്ള വിമ്മിട്ടം, ചുമ, കിരുകിരുപ്പ്, നെഞ്ചിനുള്ളില്‍ വീര്‍ത്തുകെട്ടല്‍ എന്നിവയാണ് മുഖ്യ ലക്ഷണങ്ങള്‍. ശ്വാസമെടുക്കുമ്പോള്‍ ചൂളമടിക്കുന്നതുപോലെയുള്ള സ്വരം ആസ്ത്മയുടെ പ്രധാന ലക്ഷണമാണ്. ഉറക്കത്തിന് തടസ്സമുണ്ടാകുകയും (പ്രധാനമായും രാത്രി സമയത്തും പുലര്‍ച്ചെയും) ചുമമൂലം രാത്രി മുഴുവന്‍ ഉറങ്ങാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് ആസ്ത്മ മൂലമാണെന്നു കരുതാം. വ്യായാമ സമയത്തുണ്ടാകുന്ന ശ്വാസതടസ്സവും വിട്ടുമാറാത്ത ചുമയും ജലദോഷവും ആസ്ത്മ രോഗികളില്‍ കണ്ടുവരുന്നു. ആസ്ത്മ ബാധിതര്‍ക്ക് രോഗം മാറിയശേഷവും ചുമയും ശ്വാസ തടസ്സവും ഉണ്ടാകാവുന്നതാണ്.

? ചികിത്സ വേണ്ട ഗുരുതരമായ രോഗമാണോ ആസ്ത്മ?

ആസ്ത്മ ഉണ്ടെന്ന കാര്യം സമ്മതിക്കാന്‍ ചിലയാളുകള്‍ തയ്യാറല്ല. രോഗം തനിയെ ഭേദമായിക്കൊള്ളും എന്നായിരിക്കും ഒരുപക്ഷെ അവരുടെ പ്രതീക്ഷ. നിങ്ങള്‍ക്കുള്ള ആസ്ത്മ നിസ്സാരമാണെങ്കിലും തുടക്കം മുതലേ അത് നിയന്ത്രിച്ചേ പറ്റൂ. ചികിത്സിക്കാതെ അവഗണിക്കുകയോ ശരിയായി ചികിത്സിക്കാതിരിക്കുകയോ ചെയ്താല്‍ അത് ശ്വാസകോശങ്ങള്‍ക്ക് സ്ഥിരമായ തകരാറുണ്ടാക്കാം.

? കുട്ടികള്‍ക്ക് ആസ്ത്മ വന്നാല്‍ എങ്ങിനെ മനസ്സിലാക്കാം?

പാലു കുടിക്കാന്‍ പറ്റാത്ത അവസ്ഥ, ശ്വാസം മുട്ടല്‍, നിര്‍ത്താത്ത ചുമ, ശ്വാസമെടുക്കുമ്പോള്‍ വിസില്‍ ശബ്ദം, സാധാരണ ജലദോഷം വന്നാല്‍ പോലും നീണ്ടുനില്‍ക്കുന്ന ചുമ തുടങ്ങിയവ കുട്ടികളിലെ ആസ്ത്മയുടെ ലക്ഷണങ്ങളാണ്. വളരെ ഗുരുതരമായ അവസ്ഥയില്‍, ദേഹത്ത് നീലനിറം അപൂര്‍വമായി കണ്ടേക്കാം. ശ്രദ്ധിക്കേണ്ട വസ്തുത, ഇതെല്ലാം ആസ്ത്മയുടെ മാത്രമല്ല, പല അസുഖങ്ങളുടെയും ലക്ഷണമായി കണ്ടേക്കാം.

? കാലാവസ്ഥ മാറുമ്പോള്‍ ആസ്ത്മ കൂടുന്നതെന്തുകൊണ്ട്?

ആസ്ത്മ പെരുപ്പിക്കുന്ന ഒരു പ്രേരക വസ്തുവാണ് കാലാവസ്ഥാ മാറ്റം. ചൂടു മാറി തണുപ്പു വരുമ്പോഴും മഞ്ഞുകാലം മാറി മഴ വരുമ്പോഴുമെല്ലാം ആസ്ത്മ കൂടാം. ഇതിനു പുറമെ ചില കാലാവസ്ഥയില്‍ അന്തരീക്ഷത്തില്‍ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നിരിക്കും. പൊടി, ഫംഗസ്, പൂപ്പല്‍, പൂന്പൊടി ഒക്കെ ചില സമയങ്ങളില്‍ അധികരിച്ചിരിക്കും. പാര്‍തീനിയം, അക്ക്യേ തുടങ്ങിയ വൃക്ഷങ്ങള്‍ ചില കാലത്ത് പൂവിടുമ്പോള്‍ അന്തരീക്ഷത്തില്‍ ഇവയുടെ പൂന്പൊടി വ്യാപിച്ച് ആസത്മ രോഗികള്‍ക്ക് ദുരിതമുണ്ടാക്കും.

? കുട്ടിക്കാലത്ത് ഉണ്ടാകുന്ന ആസ്ത്മ പ്രായമാകുമ്പോള്‍ മാറുമോ?

കുട്ടികളിലെ ആസ്ത്മ കൗമാരമെത്തുമ്പോള്‍ മാറാനുള്ള സാധ്യത 50% വരെയുണ്ട്. ശ്വാസകോശം പക്വത പ്രാപിക്കുന്ന സമയമാണിത്. പക്ഷെ, ഇങ്ങനെ മാറിയവരില്‍, ചെറിയൊരു പങ്കിന് (20 ശതമാനം) 30 വയസ്സു കഴിഞ്ഞാല്‍ ആസ്ത്മ തിരിച്ചുവരാന്‍ സാധ്യതയുണ്ട്.

? ആസ്ത്മ ചികിത്സിച്ചു ഭേദമാക്കാമോ?

ആസ്ത്മ മാറാരോഗമാണെന്ന ധാരണ വ്യാപകമാണ്. ആസ്ത്മ നൂറുശതമാനവും നിയന്ത്രണ വിധേയമാണ്. ഇത് പൂര്‍ണമായും ചികിത്സിച്ചു മാറ്റാനാവില്ലെന്നത് ശാസ്ത്രീയമായ ശരിയാണ്. കാരണം, അസുഖമില്ലാത്തപ്പോഴും ശ്വാസകോശം പരിശോധിച്ചാല്‍ രോഗത്തിന്റെ തെളിവുകള്‍ കണ്ടെത്താനാകും. പക്ഷെ, ലക്ഷണങ്ങളൊന്നും കാണുകയുമില്ല. ഇങ്ങനെ രോഗം മാറിയ ഒരാള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ വന്നാല്‍ (പൊടിയോ മറ്റോ) രോഗം വീണ്ടും പ്രത്യക്ഷപ്പെടാം.

ലക്ഷണങ്ങള്‍ പൂര്‍ണമായും മാറിയാല്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം പ്രതിരോധ മരുന്നുകള്‍ മതിയാകും. അപൂര്‍വം പേര്‍ക്ക് ജീവിതകാലം മുഴുവന്‍ ചെറിയ അളവില്‍ മരുന്നു തുടരേണ്ടി വന്നേക്കാം. പലര്‍ക്കും ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മരുന്നു നിര്‍ത്താനും സാധിക്കാറുണ്ട്.

? ചികിത്സാരീതികള്‍ ഏതൊക്കെയാണ്?

ഇന്‍ഹേലര്‍ ചികിത്സയാണ് ആദ്യഘട്ടം. വാതക രൂപത്തിലോ നേരിയ തന്മാത്രകളായി പൊടിച്ചോ ഔഷധങ്ങളെ നേരിട്ട് ശ്വാസകോശത്തിലേക്ക് ശ്വാസവായുവിലൂടെ കടത്തിവിടുന്ന രീതിയെയാണ് ഇന്‍ഹേലര്‍ ചികിത്സ എന്നു പറയുന്നത്. നേരിട്ട് ശ്വാസകോശത്തില്‍ കടന്നുചെല്ലുന്നതിനാല്‍ വളരെ ചെറിയ അളവിലുള്ള മരുന്നുപോലും വളരെ വേഗം രോഗശമനമുണ്ടാക്കുന്നു. ഗുളികകളോ കുത്തിവയ്പ്പോ സ്വീകരിച്ചാല്‍ 10 മുതല്‍ 30 മിനിട്ടിനുള്ളില്‍ മാത്രം ആശ്വാസം ലഭിക്കുമ്പോള്‍ ഇന്‍ഹേലര്‍ ചികിത്സ അതിവേഗം ആശ്വാസം തരുന്നു.

? ഇന്‍ഹേലര്‍ ചികിത്സ എത്രവിധമുണ്ട്?

മൂന്നുവിധം.

  1. മീറ്റേര്‍ഡ് ഡോസ് ഇന്‍ഹേലര്‍: സ്പ്രേ ഇന്‍ഹേലര്‍ എന്ന ഈ ഉപകരണമാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. മുകളിലത്തെ മരുന്നടങ്ങിയ കാനിസ്റ്ററും വായില്‍ വയ്ക്കേ ണ്ട മൗത് പീസും. കാനിസ്റ്റര്‍ അമര്‍ത്തുമ്പോള്‍ മരുന്ന് പുറത്തേക്ക് സ്പ്രേ ചെയ്യപ്പെടുന്നു.
  2. പൗഡര്‍ ഇന്‍ഹേലര്‍ അഥവാ റോട്ടോ ഹേലര്‍: കുറച്ചുകൂടി ലളിതമായ രീതിയില്‍ ഉപയോഗിക്കാവുന്ന ഇതില്‍ ഔഷധം പൊടിരൂപത്തില്‍ ക്യാപ്സൂളുകളില്‍ (റോട്ടോക്യാപ്) അടക്കം ചെയ്തിരിക്കുന്നു.
  3. നെബുലൈസര്‍: രോഗത്തിന്റെ കടുത്ത ആക്രമണമുണ്ടാവുമ്പോള്‍ കൂടുതല്‍ ഡോസില്‍ മരുന്ന് കൂടുതല്‍ ഫലപ്രദമായി ശ്വാസകോശത്തിലെത്തിക്കാനുതകുന്ന ഈ ഉപകരണം സാധാരണ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ പോലും ഇന്നു ലഭ്യമാണ്.

? ഇന്‍ഹേലര്‍ ചികിത്സ മാത്രം മതിയാകുമോ?

എല്ലാ ആസ്ത്മ രോഗികളെയും ഇന്‍ഹേലര്‍ ഉപയോഗിച്ച് മാത്രം ചികിത്സിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ളവര്‍ക്ക് ഗുളികകള്‍, സിറപ്പുകള്‍, കുത്തിവെപ്പുകള്‍ മുതലായവ വേണ്ടിവരാം. ആസ്ത്മയോടൊപ്പം പലപ്പോഴും അലര്‍ജിക്ക് റൈനൈറ്റീസ് നിയന്ത്രിച്ചാല്‍ മാത്രമേ ആസ്ത്മയും നിയന്ത്രണ വിധേയമാകൂ.

? ഗര്‍ഭിണികള്‍ക്ക് ആസ്ത്മ പ്രശ്നമാകില്ലേ?

ചില സ്ത്രീകളില്‍ ഗര്‍ഭകാലത്താണ് ആസ്ത്മ ആദ്യമായി ഉണ്ടാകുന്നത്. ചിലരില്‍ തുടര്‍ന്നുള്ള ഗര്‍ഭകാലങ്ങളിലും തുടര്‍ച്ചയായി ആസ്ത്മ ഉണ്ടാകാറുണ്ട്. സാധാരണയായി കൃത്യമായി ചികിത്സയെടുക്കുന്ന രോഗികളില്‍ ആസ്ത്മ ഗര്‍ഭി ണിയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ആരോഗ്യത്തെ കാര്യമായി ബാധിക്കാറില്ല. പക്ഷെ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ രോഗം ഗര്‍ഭിണികളില്‍ പല ഗുരുതരാവസ്ഥകള്‍ക്കും കാരണമാകും. ഗര്‍ഭമലസല്‍, അമിതമായ ഛര്‍ദ്ദി, രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവം, അമിത രക്തസമ്മര്‍ദ്ദം ഇവയൊക്കെ ആസ്ത്മ രോഗികളായ ഗര്‍ഭിണികളില്‍ കാണുന്ന ഗുരുതരാവസ്ഥകളാണ്.

ഡോ. പി. സുകുമാരന്‍

നെഞ്ചുരോഗ വിഭാഗം തലവന്‍, മെഡിക്കല്‍ കോളേജ്, കോട്ടയം

ചികിത്സ എങ്ങനെ?

രണ്ട് കൈകളും ചേര്‍ത്ത് പിടിച്ചാണ് ശംഖ്മുദ്ര ചെയ്യുന്നത്. ഇടത്തെ കൈയുടെ തള്ളവിരലില്‍ വലത്തെ കൈവിരലുകള്‍ ചുറ്റിപ്പിടിക്കുക. ഇടത്തെ നാല് കൈവിരലുകള്‍ വലത് കൈവിരലുകളുടെ മേലെ പതിച്ച് വെക്കുക. ഇനി ഇടത്തെ ചൂണ്ടാണി വിരലും വലത്തെ തള്ളവിരലും അഗ്രഭാഗം തൊടീച്ച് പിടിക്കണം. അപ്പോള്‍ കൈകള്‍ക്ക് ശംഖിന്റെ ആകൃതി വരുന്നു. കൈകള്‍ മാറ്റിപ്പിടിച്ചും ഇത് ചെയ്യാം.

ശംഖ്മുദ്ര ചെയ്യുമ്പോള്‍ തൊ ണ്ടയിലെ അസുഖങ്ങള്‍ മാറിക്കിട്ടും. ദഹനം വേണ്ടവിധത്തില്‍ നടക്കും. ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടി വരുന്നവര്‍ക്ക് ഈ മുദ്ര സഹായകമാകും. പ്രാസംഗികര്‍, അധ്യാപകര്‍, ഗായകന്മാര്‍ എന്നിവര്‍ക്കെല്ലാം ദിവസേന ചെയ്യാന്‍ പറ്റുന്ന മുദ്രയാണിത്.

മൃതസഞ്ചീവനി മുദ്ര

പേരുപോലെത്തന്നെ രക്ഷ നല്‍കുന്ന മുദ്രയാണിത്. വായുമുദ്ര, അപാന്‍ മുദ്ര എന്ന രണ്ട് മുദ്രകള്‍ ഒരുമിച്ച് ഒരേ പ്രാവശ്യം ചെയ്യുന്നതാണ് മൃതസഞ്ചീവനി മുദ്ര. അപാന്‍ വായുമുദ്ര എന്നും ഇതിന് പേരുണ്ട്.

ഇതിന്റെ ഗുണം മുഴുവന്‍ ലഭിക്കുന്നത് ഹൃദയത്തിനാണ്. ഹാര്‍ട്ട് അറ്റാക്ക് വരുന്ന നേരം ഈ മുദ്ര ചെയ്താല്‍ ഇഞ്ചക്ഷനേക്കാളും വേഗത്തില്‍ ഹാര്‍ട്ടിന്റെ തകരാറുകള്‍ മാറുമെന്നാണ് പറയുന്നത്.

രോഗിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമ്പോള്‍ രോഗിയുടെ രണ്ട് കൈകള്‍ കൊണ്ടും ഈ മുദ്ര ചെയ്യിക്കുകയാണെങ്കില്‍ അറ്റാക്കില്‍ നിന്നും രക്ഷപ്പെടാമെന്ന് പറയുന്നുണ്ട്.

ഗോവണിപ്പടികള്‍ കയറുമ്പോള്‍ കിതപ്പ് അനുഭവപ്പെടുന്നവര്‍ അഞ്ച് മിനിറ്റ് ഈ മുദ്ര ചെയ്ത ശേഷം കയറുകയാണെങ്കില്‍ കിതപ്പ് അനുഭവപ്പെടുകയില്ല.

ഗ്യാസ്ട്രബിള്‍ കൊണ്ടുള്ള ശരീര വേദനയാണെങ്കിലും മൃതസഞ്ചീവനി മുദ്ര ചെയ്താല്‍ ആശ്വാസം കിട്ടും.

രണ്ട് കൈകള്‍ കൊണ്ടാണ് മുദ്രകള്‍ ചെയ്യേണ്ടത്. നിയമപ്രകാരം ചെയ്യുകയാണെങ്കില്‍ ഏകാന്തതയില്‍ നിവര്‍ന്നിരുന്നാണ് മുദ്രകള്‍ ചെയ്യേണ്ടത്. ശരീരത്തിന് ഉഷ്ണം തരുന്ന മുദ്രകള്‍ മാത്രം പത്തു മിനിറ്റ് വരെ ചെയ്താല്‍ മതിയാകും. മറ്റുള്ളതെല്ലാം മുക്കാല്‍ മണിക്കൂര്‍ നേരം ചെയ്യാനാണ് പറയുന്നത്.

ചിന്‍മുദ്ര, പൃത്ഥ്വി, പ്രാണ്‍, അപാന്‍ എന്നീ മുദ്രകള്‍ സമയ പരിധി ഇല്ലാതെ എത്ര നേരം വേണമെങ്കിലും ചെയ്യാം. തിരക്കേറിയവര്‍ക്ക് ഏകാന്തതയിലിരുന്ന് മുദ്ര ചെയ്യാന്‍ സമയമുണ്ടാവുകയില്ല. അത്തരക്കാര്‍ക്ക് ഏത് പൊസിഷനിലും മുദ്ര ചികിത്സ ചെയ്യാം. മുഴുവന്‍ പ്രയോജനവും കിട്ടിയില്ലെങ്കിലും ഗുണമില്ലാതിരിക്കയില്ല.

ശരീരത്തെ വളരെ വേഗത്തില്‍ ഉഷ്ണിപ്പിക്കുന്ന ഒരു മുദ്രയുണ്ട്. ലളിതമായി ചെയ്യാവുന്ന ഈ മുദ്ര ജലദോഷം, തുമ്മല്‍, തണുപ്പേല്‍ക്കല്‍ എന്നീ സമയത്ത് ചെയ്യാന്‍ നല്ലതാണ്.

രണ്ട് കൈകളും പരസ്പരം വിരല്‍ കോര്‍ത്ത് ഏതെങ്കിലും ഒരു തള്ളവിരല്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ മാത്രം മതി. ഉയര്‍ത്തിപ്പിടിച്ച തള്ളവിരലില്‍ മറുകൈയിന്റെ തള്ളവിരലും ചൂണ്ടാണി വിരലും കൊണ്ട് ചുറ്റിപ്പിടിക്കണം. പത്ത് മിനിറ്റാവുമ്പോഴേക്കും ശരീര താപമാനം വര്‍ധിക്കാന്‍ തുടങ്ങും.

കൈകളില്‍ മാത്രം എന്തുമാത്രം അതിശയങ്ങളാണ് ഒളിഞ്ഞുകിടക്കുന്നത് എന്ന് അറിയാനാണ് മുദ്ര വിജ്ഞാനത്തെക്കുറിച്ച് ഉണര്‍ത്തിയത്.

കാന്ത ചികിത്സയില്‍ പലതരത്തിലുള്ള കാന്തങ്ങള്‍ കൈകളിലും കാലിന്നടിയിലും ഇരുപത് മിനിറ്റ് നേരം വെച്ചാണ് ചികിത്സിക്കുന്നത്. ഈ കാന്ത ശക്തി കൈകളിലൂടെ ചലിച്ച് രക്തത്തില്‍ ലയിക്കുന്നു. ഇരുമ്പും, കാന്തവും രക്തത്തിലുള്ള കാരണമാണ് കാന്ത ചികിത്സക്ക് ഫലം കാണുന്നത്.

അഞ്ച് തത്വങ്ങളെക്കുറിച്ച് നാം വിവരിച്ച് കഴിഞ്ഞല്ലോ? അതിന് സാമ്യമായ മറ്റൊരു അതിശയ കാര്യവും ഈ കൈപത്തിയില്‍ തന്നെയുണ്ട്. അതാണ് എന്‍ഡോ ക്രയിന്‍ ഗ്ലാന്‍റുകള്‍.

ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ച് ഡയറക്ട് സപ്ലെ ചെയ്യുന്ന ഗ്ലാന്‍റുകളാണിത്. ഇതിന്റെ ഇന്‍ബാലന്‍സ് രോഗമുണ്ടാക്കും. ഏറ്റക്കുറച്ചിലില്ലാതെ ഇവ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ സമനിലയിലാവുന്ന കാലത്തോളം രോഗമുണ്ടാവുകയില്ല. ഗ്ലാന്‍റുകളുടെ റിഫ്ളക്സ് പോയന്‍റുകള്‍ കൈകളിലും കാലുകളിലും വളരെ വ്യക്തമായി കൊടുത്തിട്ടുണ്ട്. അവിടെയെല്ലാം അമര്‍ത്തി ഉത്തേജിപ്പിച്ചാണ് ഹോര്‍മോണ്‍ ബാലന്‍സിലാക്കുന്നത്.

എന്‍ഡോ റുക്ഷന്‍ ഗ്ലാന്‍റുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

മസ്തിഷ്കത്തിനടുത്ത് വളരെ ചെറിയ രണ്ട് ഗ്ലാന്‍റുകളുണ്ട്. ഒന്ന് പിറ്റ്യൂട്ടറി, മറ്റൊന്ന് പിനിയല്‍. ശരീരത്തില്‍ ഇവയുടെ പ്രവര്‍ത്തനം വിലയേറിയതാണ്. മുഴുവന്‍ വിവരിക്കാന്‍ ഒരു പുസ്തകം തന്നെ വേണ്ടിവരും. പിറ്റിയൂട്ടറി പിനിയല്‍ എന്നീ ഗ്ലാന്‍റുകളുടെ റിഫ്ളക്സ് പോയന്‍റുകള്‍ കൊടുത്തിരിക്കുന്നത് തള്ളവിരലിന്റെ ഉള്‍വശം മുകളിലാണ്.

അടുത്തടുത്ത സ്ഥാനത്ത് സ്ഥിതിചെയ്യുന്ന കാരണം ഒരു പോയന്‍റില്‍ അമര്‍ത്തുമ്പോള്‍ ഈ രണ്ട് ഗ്ലാന്‍റുകളും ആക്റ്റിവേറ്റാകും.

അമര്‍ത്തുന്നത് തള്ളവിരലിലാണെങ്കിലും ഉടനെ അതിന്റെ ഫലം കിട്ടുന്നത് മസ്തിഷ്കത്തിനരികിലെ ഈ ഗ്ലാന്‍റുകള്‍ക്കാണ്.

അടുത്തത് തൈറോയ്ഡ് പാര തൈറോയ്ഡ് എന്ന ഗ്ലാന്‍റുകള്‍. കഴുത്തിന്റെ മധ്യഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവയുടെ റിഫ്ളക്സ് പോയന്‍റുകള്‍ കൈകളിലെ ശുക്രമണ്ഡലത്തിലാണ്. അതായത് തള്ളവിരലിന് അടിയിലെ മുഴച്ച് കാണുന്ന ഇടത്തില്‍.

ഇനി കിഡ്നികളുടെ അരികിലുള്ള അഡ്രേണല്‍ ഗ്ലാന്‍റാണ്. ഇതിന്റെ റിഫ്ളക്സ് പോയന്‍റ് ശുക്രമണ്ഡലത്തിന് മുകളില്‍ നടുവിരലിന്റെ നേരെ അടിയിലാണ്.

എന്‍ഡോക്രയിന്റെ അടുത്ത ഗ്ലാന്‍റ് ശ്വാസകോശങ്ങള്‍ക്കരികിലെ തൈമസ് ഗ്ലാന്‍റ് ആണ്. അതിന്റെ റിഫ്ളക്സ് പോയന്‍റുള്ളത് ശനിമണ്ഡലത്തിനും സൂര്യമണ്ഡലത്തിനും അടിയിലുള്ള ഹൃദയ രേഖക്ക് അടുത്താണ്.

ഇനി ആമാശയത്തിനരികിലെ പാന്‍ക്രിയാന്‍ ഗ്ലാന്‍റ്. ഇതിന്റെ റിഫ്ളക്സ് പോയന്‍റുള്ളത് മോതിര വിരലിന് താഴെ ചൊവ്വാ മണ്ഡലത്തിനരികിലാണ്. ഈ പോയന്‍റുകളെല്ലാം ചാര്‍ട്ട് നോക്കി കണ്ടുപിടിക്കേണ്ടതാണ്. (എന്‍ഡോക്രയിന്‍ ഗ്ലാന്‍റുകള്‍ എന്ന ചിത്രം ശ്രദ്ധിക്കുക).

ഇനിയുള്ളത് സെക്സ് ഗ്ലാന്‍റാണ്. പുരുഷന്മാര്‍ക്ക് ടെസ്റ്റസും, സ്ത്രീകള്‍ക്ക് ഓവറിയും. ഇതിന്റെ റിഫ്ളക്സ് പോയന്‍റ് കൈതണ്ടയുടെ മുകളില്‍ മണിബന്ധത്തിലാണ്. ചെറുവിരലിന് നേര്‍ക്ക് മണിബന്ധത്തില്‍ ഈ പോയന്‍റ് സ്ഥിതിചെയ്യുന്നു. ഈ പറഞ്ഞ പോയന്‍റുകളിലെല്ലാം ദിവസേന ഓരോ മിനിറ്റ് പ്രഷര്‍ കൊടുക്കുകയാണെങ്കില്‍ ഹോര്‍മോണുകള്‍ സമനിലയിലാകും. നടപ്പിലുള്ളതും വരാന്‍ പോകുന്നതുമായ അനേകം രോഗങ്ങളില്‍ നിന്ന് അങ്ങനെ രക്ഷപ്പെടാം.

കൈപത്തിയുടെ ഒത്ത നടുവില്‍ നാഭിയുടെ മറ്റൊരു പോയന്‍റ് കൂടിയുണ്ട്. വയറ് സംബന്ധമായ രോഗങ്ങള്‍ ഈ പോയന്‍റ് ഉത്തേജിപ്പിച്ച് മാറ്റിയെടുക്കാം.

നമ്മുടെ കൈകളിലെ നാഡി പിടിച്ച് നോക്കി രോഗസംബന്ധമായ എല്ലാ വിവരങ്ങളും വിവരിച്ച് തരുന്ന വ്യൈന്മാര്‍ ഇന്നും പലയിടങ്ങളിലും ജീവിച്ചിരിപ്പുണ്ട്.

ഈ ലേഖകന്റെ നിസ്സാരമായ അറിവില്‍ പെട്ട ചില മഹാത്മ്യങ്ങളാണ് കൈകളെപ്പറ്റി വിവരിച്ചത്. ഇനിയും എത്രയോ പ്രധാനപ്പെട്ട കാര്യങ്ങള്‍ കൈകളില്‍ ഒളിഞ്ഞ് കിടക്കുന്നുണ്ടാകും. കാരണം മനുഷ്യ ശരീരം അല്ലാഹുവിന്റെ സൃഷ്ടി ആയതുകൊണ്ട് അന്ത്യനാള്‍ വരെ അതിനെക്കുറിച്ച് പഠിച്ചാലും തീരുകയില്ല.

മനുഷ്യരെക്കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ. എത്രയോ കോടി ജനങ്ങള്‍ മണ്‍മറഞ്ഞ് പോയി. എത്രയോ കോടി ജനങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നു. എന്നിട്ടും ഒരാളുടെ അതേ രൂപത്തില്‍ മറ്റൊരാളില്ല. എന്തെങ്കിലും വ്യത്യാസം ഇല്ലാതിരിക്കുകയില്ല. ഒരാളുടെ സ്വരം മറ്റൊരാള്‍ക്കില്ല. സ്വഭാവവും അങ്ങനെത്തന്നെ.

വിമാനത്തില്‍ ബ്ലാക് ബോക്സ് എന്നൊരു സാധനം അതുണ്ടാക്കിയ കമ്പനിക്കാര്‍ വെച്ചിട്ടുണ്ട്. തീയിലും വെള്ളത്തിലുമൊന്നും അത് കേടാകുകയില്ല. അതിലുണ്ടാകുന്ന വിവരങ്ങള്‍ അതുണ്ടാക്കിയ കമ്പനിക്ക് മാത്രമേ തുറന്ന് കേള്‍ക്കാനും, പഠിക്കാനും ആകൂ.

അല്ലാഹുവിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് മനസ്സിലാക്കുകയാണെങ്കില്‍ ഇതൊന്നും ഒരു അതിശയമല്ല.

എല്ലാ മനുഷ്യ ശരീരത്തിലും നന്മതിന്മകള്‍ റിക്കാര്‍ഡ് ചെയ്യുന്ന രണ്ട് മലക്കുകളെയാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. വിമാനത്തിലെ ബ്ലാക് ബോക്സില്‍ ഏതാനും മിനിറ്റ് മാത്രം വിവരങ്ങള്‍ റിക്കാര്‍ഡ് ആകുമ്പോള്‍ മനുഷ്യ ശരീരത്തില്‍ ഒരായുസ് മുഴുവനും ചെയ്യുന്ന കാര്യങ്ങളാണ് റിക്കാര്‍ഡ് ആകുന്നത്. ചെറിയ കാര്യം പോലും അതില്‍നിന്ന് വിട്ടുപോവുകയില്ല.

അന്ത്യനാളില്‍ എല്ലാവര്‍ക്കും ഇത് നേരിട്ട് അനുഭവിക്കാം.

എല്ലാറ്റിനുമുപരിയായി അത്ഭുതവും അതിശയവുമായി ഇന്നും തോന്നുന്ന ഒരു സംഗതിയാണ് ശരീരത്തിനകത്ത് ഫിറ്റ് ചെയ്തിരിക്കുന്ന എയര്‍ കണ്ടീഷന്‍.

നമുക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത അതിശയത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എന്നും മുപ്പത്തേഴ് (ഉദ്ദേശം) ഡിഗ്രി താപമാനം എങ്ങിനെ ശരീരം നിലനിര്‍ത്തുന്നു എന്ന്.

നൂറ്റിപ്പത്ത് വര്‍ഷം മുമ്പ് അമേരിക്കയില്‍ കാറിയര്‍ എന്ന മഹാന്‍ ലോകത്തിലെ ആദ്യത്തെ എയര്‍കണ്ടീഷന്‍ മെഷീന്‍ കണ്ടുപിടിച്ചു. നോബ് തിരിച്ചുവെച്ചാല്‍ മാത്രം മതി ഉടമസ്ഥന് വേണ്ട താപമാനം ആ മുറിയിലുണ്ടാകും. എല്ലാവരും വരവേറ്റ ആ സംഭവം ഇന്ന് ലോകമെന്പാടും അനുഭവിക്കുന്നു.

പക്ഷേ ഈ എയര്‍കണ്ടീഷന്റെ പ്രവര്‍ത്തനത്തിന് പരിമിതികള്‍ ഉണ്ട്. മൈനസ് നൂറ്റിനാല്‍പത് ഡിഗ്രിയിലുള്ള ഓയില്‍ പാസാകുന്ന ചെമ്പ് കുഴലുകള്‍ക്കടുത്ത് തിരിയുന്ന ഫാനിലൂടെയാണ് തണുപ്പുള്ള കാറ്റ് വരുന്നത്. വളരെയധികം ഇലക്ട്രിക് കറന്‍റും ഇതിന് ചിലവാക്കണം. എല്ലാറ്റിനും പുറമെ കുറച്ച് കാലം കഴിഞ്ഞാല്‍ ഇത് കേടാകുകയും ചെയ്യും.

മനുഷ്യശരീരത്തില്‍ ഫിറ്റ് ചെയ്തിട്ടുള്ള എയര്‍ക്കണ്ടീഷന്‍ കേട് സംഭവിക്കാതെ മനുഷ്യായുസ്സ് മുഴുവന്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതിന് ഭാരമില്ല. പണച്ചിലവില്ല. ശരീരത്തോടൊപ്പം എവിടേക്കും യാത്ര ചെയ്യുന്നു. ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാകുമ്പോള്‍ ഈമാനുള്ളവരെല്ലാം സുജൂദില്‍ വീണുപോകും.

ജീവന്‍ നിലനിര്‍ത്തുവാന്‍ അന്തരീക്ഷത്തില്‍ നിന്നും എല്ലാ ജീവികളും ശ്വാസം വലിച്ചെടുക്കുന്നു. ഇതിനായി രണ്ട് നാസിക ദ്വാരങ്ങളാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. നാം ശ്വാസം വലിക്കുമ്പോള്‍ ശരീര സംവിധാനം കാരണം വലത്തെ നാസികയിലൂടെ ചൂടുള്ള കാറ്റും, ഇടത്തെ നാസിക ദ്വാരത്തിലൂടെ കുളിര്‍മയുള്ള കാറ്റുമാണ് ശരീരത്തിലേക്ക് എത്തുന്നത്. വലത്തെ നാസികക്ക് പിങ്ക്ല നാഡിസൂര്യനാഡി എന്നും ഇടത്തെ നാസികക്ക് ഇഡാനാഡിചന്ദ്രനാഡിയെന്നുമാണ് പേര്‍. ഇഡാ പിങ്ക്ലാ അല്ലെങ്കില്‍ സൂര്യചന്ദ്ര നാഡികളിലൂടെ വലിച്ചെടുക്കുന്ന ചൂടും, തണുപ്പുമുള്ള ശ്വാസത്തെ സുഷുമ്നാ എന്ന മറ്റൊരു നാഡി ശരീരത്തിലേക്ക് എത്തിക്കുന്നത് അതിനാവശ്യമായ താപമാനമാക്കിയിട്ടാണ്.

മൂക്കിന് താഴെ കൈവെച്ച് ശ്രദ്ധിച്ചാല്‍ നമുക്ക് അറിയാന്‍ കഴിയും, ശരീരത്തിന് ആവശ്യമായ താപമാനത്തിലാണ് ശ്വാസോഛാസം നടക്കുന്നതെങ്കില്‍ സുഷുമ്നാ നാഡിയാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ രണ്ട് നാസികയിലൂടെയും ശ്വാസോഛാസം നടക്കും.

ശരീരത്തില്‍ ഉഷ്ണം കൂടുമ്പോള്‍ ഉടനെ പിങ്ക്ല നാഡി താനെ പ്രവര്‍ത്തനം നിറുത്തുകയും ഇഡാനാഡീ മാത്രം ശ്വാസ പ്രവര്‍ത്തനം ഏറ്റെടുക്കുകയും ചെയ്യും. അപ്പോള്‍ നമ്മുടെ ഇടത്തെ നാസിക ദ്വാരത്തിലൂടെ മാത്രമായിരിക്കും ശ്വസനം നടക്കുക.

ശരീരത്തെ കാത്തുരക്ഷിക്കാനായി അനേക സംവിധാനങ്ങള്‍ ശരീരത്തിനകത്ത് തന്നെ ഫിറ്റ് ചെയ്തിട്ടുണ്ട്. എല്ലാം മനുഷ്യ രക്ഷക്കായി പ്രവര്‍ത്തിക്കുന്നവയാണ്. ആദ്യം പറയേണ്ടത് നട്ടെല്ലിനെക്കുറിച്ചാണ്. മനുഷ്യജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് നട്ടെല്ല്.

മുപ്പത്തി മൂന്ന് വിര്‍ത്തിബ്ര ജോയന്‍റുകള്‍ നട്ടെല്ലിനുണ്ട്. വളയാനും, നിവര്‍ന്ന് നില്‍ക്കാനും തിരിയാനുമെല്ലാം സഹായിക്കുന്നത് നട്ടെല്ലാണ്.

സര്‍വയിക്കല്‍തൊറാസിക്ക്ലംബര്‍സേക്രംകോക്സിക് എന്നിങ്ങിനെ അഞ്ച് ഭാഗമാക്കി മുഴുവന്‍ ശരീരത്തെയും അടിമുതല്‍ മുടി വരെ നട്ടെല്ല് സംരക്ഷിക്കുന്നു.

ഏഴ് വെര്‍ത്തിബ്രകള്‍ അടങ്ങുന്ന സര്‍വയിക്കല്‍ ഭാഗം കഴുത്തിനെ രക്ഷിക്കുന്നു.

പന്ത്രണ്ട് വെര്‍ത്തിബ്രകള്‍ അടങ്ങുന്ന തൊറാഡിക്ക് ഭാഗം കഴുത്തിന് താഴെ വയര്‍ വരെയുള്ള ഭാഗത്തെ രക്ഷിക്കുന്നു.

അഞ്ച് വെര്‍ത്തിബ്രകളുള്ള ലംബര്‍ ഭാഗം കുടല്‍ മുതല്‍ കാല്‍ഭാഗം വരെ രക്ഷിക്കുന്നു.

അഞ്ച് ഭാഗങ്ങളുള്ള സാക്രം ഭാഗവും നാല് ജോയന്‍റുകളുള്ള കോക്ഡ്ക് ഭാഗങ്ങളും നിതംബം മുതല്‍ മലാശയം വരെയുള്ള ഭാഗങ്ങളെ കാത്തുരക്ഷിക്കുന്നു. ഇതുകാരണം അക്യുപ്രഷര്‍ ചികിത്സയില്‍ മറ്റ് ഗ്ലാന്‍റുകളെ അക്യുപ്രഷര്‍ കൊടുത്ത് ഉത്തേജിപ്പിക്കുന്നതോടൊപ്പം നട്ടെല്ലിന്റെ പോയന്‍റുകളിലും പ്രഷര്‍ കൊടുക്കുമ്പോള്‍ രോഗം എളുപ്പം മാറിക്കിട്ടുന്നു.

മറ്റൊരതിശയം ഏഴ് ചക്രങ്ങള്‍, ശരീരത്തിലുള്ളതാണ്. നട്ടെല്ല് പോലെ ഈ ഏഴ് ചക്രങ്ങളും ഏഴ് തരത്തില്‍ ശരീരത്തെ കാത്തുരക്ഷിക്കുന്നുണ്ട്.

ശിരസിലുള്ള സഹസ്രചക്രം, പുരികങ്ങള്‍ക്കിടയിലുള്ള ആജ്ഞാചക്രം, കഴുത്തിലുള്ള വിശുദ്ധ ചക്രം, ഹൃദയത്തിനരികിലുള്ള അനാഹത് ചക്രം, നാഭിയില്‍ സ്ഥിതിചെയ്യുന്ന മണിപ്പൂര്‍ ചക്രം, അതിന് താഴെ സ്വ്ദിഷ്ഠാന്‍ ചക്രം, വൃഷണത്തിന് താഴെ മൂലാധാര്‍ ചക്രം.

ഇവയാണ് ഏഴ് ഭാഗമാക്കി ഹരിച്ച് ശരീരത്തെ കാത്തുരക്ഷിക്കുന്നത്.

മനുഷ്യ ശരീരത്തിലെ കളറുകളെല്ലാം സോലാര്‍ ശക്തികൊണ്ട് ചാര്‍ജ്ജ് ആയിക്കൊണ്ടിരിക്കുന്നുണ്ട്. അതില്‍നിന്നുമാണ് കളര്‍ തെറാപ്പി, സൂര്യകിരണ ചികിത്സ, ക്രോമോ തെറാപ്പി എന്നീ ചികിത്സാ രീതികള്‍ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്തത്.

സൂര്യവെളിച്ചം കൊണ്ട് കളര്‍ ഏല്‍പിച്ച് അനേകം രോഗങ്ങള്‍ മാറ്റാന്‍ കഴിയുന്നുണ്ട്. വെയില് കൊള്ളുന്നവര്‍ക്ക് ആരോഗ്യ രക്ഷ കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇനി ശരീരത്തിലെ ജലാംശത്തെക്കുറിച്ചാണ് അറിയേണ്ടത്. ശരീരത്തില്‍ മുക്കാല്‍ ഭാഗവും ജലം തന്നെയാണ്. അത് കാരണമായി പ്രകൃതി ചികിത്സക്കാര്‍ ചെയ്യുന്ന ജലചികിത്സ വളരെ ഫലം ചെയ്യുന്നുണ്ട്.

നട്ടെല്ല് സ്നാനം, കടിസ്നാനം, പാദസ്നാനം, വയര്‍ സ്നാനം എന്നിങ്ങനെ ശരീരത്തിന്റെ ഓരോ അവയവങ്ങള്‍ക്കും ജലം കൊണ്ടുള്ള ചികിത്സ കൊടുക്കുന്നുണ്ട്.

ശരീരത്തിലെ ചില രഹസ്യങ്ങള്‍

എത്ര പഠിച്ചാലും മനുഷ്യര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തത്ര അനേക രഹസ്യങ്ങള്‍ ഇനിയും മനുഷ്യശരീരത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മുപ്പതു വര്‍ഷം മുമ്പ് കൊറിയയിലെ പാര്‍ക്ക് ജെ.വ്യൂ. എന്ന് പേരുള്ള ഒരു പ്രൊഫസര്‍ അതുവരെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു ശരീര രഹസ്യം മനസ്സിലാക്കി.

മനുഷ്യരുടെ കൈകളിലും കാലുകളിലും ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സാമ്യമുണ്ടെന്നായിരുന്നു അത്. പ്രൊഫസറുടെ ഇരുപത് വര്‍ഷത്തോളമുള്ള ഗവേഷണങ്ങള്‍ക്കൊടുവിലായിരുന്നു ഈ കണ്ടെത്തല്‍.

കൂടുതല്‍ പരീക്ഷിച്ച്, ആ സാമ്യമുള്ള കൈകാലുകളിലെ മൈക്രോ പോയന്‍റുകളില്‍ ചില പൊടിവിദ്യകള്‍ ചെയ്ത് ഏത് രോഗങ്ങളെയും മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ആ ഗവേഷകന്‍ കണ്ടെത്തി.

നിമിഷങ്ങള്‍ കൊണ്ട് രോഗശമനം തരുന്ന ആ പദ്ധതിക്ക് അദ്ദേഹം “സുജോക് തെറാപ്പി’ എന്ന് നാമകരണം ചെയ്തു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സ്വീകരിച്ചു കഴിഞ്ഞ ആ പദ്ധതി ഇന്ന് ലോകമെന്പാടും പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു.

സുജോക് എന്ന വാക്ക് കൊറിയന്‍ ഭാഷയിലെ രണ്ട് പദങ്ങളാണ്. സു എന്നാല്‍ കൈ, ജോക് എന്നാല്‍ കാല്‍. ഈ പദ്ധതി അനുസരിച്ച് കൈകളിലെ ചെറുവിരലും ചൂണ്ടാണി വിരലും കൈകളാണ്. മോതിര വിരലും നടുവിരലും കാലുകളാണ്. തള്ളവിരല്‍ കഴുത്തും തലയും.

പഠിക്കാന്‍ വളരെ എളുപ്പവും ഉത്സാഹവും തരുന്ന ഈ ചികിത്സാരീതിയെക്കുറിച്ചുള്ള അനേകം പുസ്തകങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്.

വിരലുകളിലുള്ള മൈക്രോ പോയന്‍റുകളില്‍ ഉലുവ വെച്ച് കെട്ടിയും വളരെ ചെറിയ കാന്തങ്ങള്‍ വെച്ച് പേപ്പര്‍ ടേപ്പ് ചുറ്റി വെച്ചുമാണ് ചികിത്സ നടത്തുന്നത്. (കൂടുതല്‍ അറിയാനായി ലേഖകന്റെ “നിങ്ങള്‍ക്കും ചികിത്സകനാകാം’ എന്ന ഗ്രന്ഥം വായിക്കുക.)

ചികിത്സാരംഗത്ത് അത്ഭുതം സൃഷ്ടിക്കുകയാണ് സുജോക് ചികിത്സ ഇപ്പോള്‍.

കൈകളില്‍ മാത്രം എന്തെല്ലാം രഹസ്യങ്ങളാണ് അല്ലാഹു ഉള്‍പ്പെടുത്തിയിരിക്കുന്നത്?

കൈകളിലെ രേഖകള്‍ നോക്കി ലക്ഷണം പറയുന്നവരുടെ കണക്കനുസരിച്ച് മനുഷ്യരുടെ എല്ലാ രഹസ്യങ്ങളും കൈകളില്‍ കുറിച്ചിട്ടുണ്ടെന്ന് പറയുന്നു.

കൈകളുടെ ആകൃതിയും വിരലുകളുടെ രൂപവും മാത്രം നോക്കി ആള്‍ ഏത് തരക്കാരനാണെന്ന് ഊഹിക്കാന്‍ ഈ ശാസ്ത്രം പഠിച്ചവര്‍ക്ക് കഴിയുമെന്ന് വാദിക്കുന്നവരുണ്ട്. ആള്‍ തെമ്മാടിയാണോ കൊലപ്പുള്ളിയാണോ എന്ന വിവരവും കൈകള്‍ ശ്രദ്ധിച്ച് അവര്‍ക്ക് പറയാന്‍ കഴിയും.

ശരീരത്തിനകത്തുള്ള ഓരോ ഗ്ലാന്‍റുകളുടെയും ഓരോ റിഫ്ളക്സ് പോയന്‍റുകള്‍ കൈകളിലും കാലുകളിലും ഉണ്ടെന്ന് പ്രാചീന ചികിത്സയായ അക്യുപ്രഷര്‍ പദ്ധതിയില്‍ പറയുന്നുണ്ട്.

പണച്ചിലവും, പരസഹായവും സമയനിഷ്ഠയും ആവശ്യമില്ലാത്ത ഈ പദ്ധതി ആര്‍ക്കും സ്വയം ചെയ്യാം. ഓപ്പറേഷന് തിയ്യതി നിശ്ചയിച്ച് കഴിഞ്ഞ രോഗികള്‍ വരെ അക്യുപ്രഷര്‍ ചെയ്ത് സുഖം പ്രാപിച്ച അനേകം ഉദാഹരണങ്ങള്‍ ഉണ്ട്.

കൈകള്‍ മേലോട്ടുയര്‍ത്തി അന്തരീക്ഷത്തില്‍ നിന്നും ഊര്‍ജ്ജം വലിച്ചെടുക്കുന്ന ഒരു പദ്ധതിയും വികസിപ്പിച്ചെടുത്തിട്ടുണ്ട് മനുഷ്യരിപ്പോള്‍. വിരലുകളിലെ നഖങ്ങള്‍ ആന്‍റിനയുടെ ജോലി ഏറ്റെടുക്കുമെന്നാണ് അവര്‍ പറയുന്നത്.

റെക്കി, ഹ്രാണിക് ഹീലിംഗ് എന്ന ചികിത്സാരീതികളും അന്തരീക്ഷോര്‍ജ്ജം കൈകളില്‍ ആവാഹിച്ചെടുത്ത് രോഗിക്ക് നല്‍കി രോഗശാന്തി വരുത്തുന്നവയാണ്.

ഈ വിദ്യകള്‍ കൊണ്ടും അനേകം പേര്‍ക്ക് ആശ്വാസം ലഭിക്കുന്നുണ്ട്.

ഒരു മഹാന്‍ ഉദാഹരണസഹിതം പറഞ്ഞത് ട്രേഡ് മാര്‍ക്ക് പോലെ അല്ലാഹുവിന്റെ പേര് രണ്ട് കൈകളിലും ഉണ്ട് എന്നാണ്. വലത്തെ കൈ ചൂണ്ടാണി വിരലും തള്ളവിരലും അഗ്രഭാഗം തൊടീച്ച് പിടിച്ചാല്‍ അറബി ഭാഷയിലെ ഹ എന്നാകും. മറ്റ് മൂന്ന് വിരലുകള്‍ അറബിയിലെ അലിഫ്, ലാമ് എന്ന് വായിക്കാം. വിരലുകള്‍ മുഴുവന്‍ നിവര്‍ത്താതെ പിടിച്ചാല്‍ അല്ലാഹു എന്ന് വായിക്കാനാകും. വളരെ അതിശയം തന്നെയാണിത്. ഇതനുസരിച്ച് ഏതെങ്കിലും ഒരു വസ്തു സൂപ്പറായിരിക്കുന്നു എന്നറിയിക്കാന്‍ പൊതുവെ എല്ലാവരും ആംഗ്യം കാണിക്കുന്നത് ഈ മുദ്രയാണ്.

മുദ്ര വിജ്ഞാനം

മനുഷ്യശരീരത്തില്‍ അഗ്നി, വായു, ആകാശം, പൃത്ഥ്വി, ജലം എന്നിങ്ങനെയുള്ള അഞ്ച് തത്വങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഈ അഞ്ച് തത്വങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് ആയുര്‍വേദത്തിലെ വാതം, പിത്തം, കഫം എന്ന തൃദോഷങ്ങളും.

ആകാശവും, വായുവും ചേര്‍ന്നതിന് വായു എന്ന് പറയുന്നു.

അഗ്നിയെയാണ് പിത്തം എന്ന് പറയുന്നത്.

പൃത്ഥ്വിയും, ജലവും ചേര്‍ന്നതിന് കഫം എന്ന് പറയുന്നു.

ഈ അഞ്ച് തത്വങ്ങള്‍ ശരീരത്തില്‍ സമനിലയിലായിരിക്കുന്നിടത്തോളം കാലം ആ ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാവുകയില്ല. ഇതിന്റെ ഏറ്റക്കുറച്ചിലാണ് എല്ലാ രോഗങ്ങള്‍ക്കും കാരണമാകുന്നത്.

വളരെ എളുപ്പമായ രീതിയില്‍ കൈവിരലുകള്‍ ചേര്‍ത്തു പിടിച്ച് ഈ അഞ്ച് തത്വങ്ങളെ സമനിലയിലാക്കാന്‍ കഴിയും. ആ പദ്ധതിക്ക് മുദ്ര ചികിത്സ എന്നാണ് പറയുന്നത്. ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് നോക്കാം.

യോഗ ശാസ്ത്രപ്രകാരം അഞ്ച് വിരലുകളിലാണ് ഈ അഞ്ച് തത്വങ്ങള്‍ സ്ഥിതിചെയ്യുന്നത്:

തള്ള വിരലില്‍ അഗ്നി.

ചൂണ്ടാണി വിരലില്‍ വായു.

നടുവിരലില്‍ ആകാശം.

മോതിര വിരലില്‍ പൃത്ഥ്വി

ചെറുവിരലില്‍ ജലം.

ഇത് മനസ്സിലാക്കിയ പണ്ഡിതന്മാര്‍ പണ്ടുകാലം മുതലേ മുദ്ര വിജ്ഞാനം ആവിഷ്കരിച്ചെടുത്തു. വിരലുകള്‍ പലതരതത്തില്‍ ചേര്‍ത്ത് കുറെ നേരം പിടിച്ചിരുന്നാല്‍ അപാര ശക്തി ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത് തുടരുമ്പോള്‍ രോഗശാന്തിയും ഉണ്ടാകുന്നു.

ഇതനുസരിച്ച് തണുത്ത് വിറക്കുന്ന ശരീരത്തില്‍ അഞ്ച് മിനുറ്റ് കൊണ്ട് ഹീറ്റര്‍ കത്തിച്ച് വെച്ചാലെന്ന വണ്ണം ചൂടേല്‍പിക്കാന്‍ കഴിയും.

ചൂട് പിടിച്ചിരിക്കുന്ന ശരീരത്തെ കുളിര്‍മപ്പെടുത്തുവാനും മുദ്രയുണ്ട്.

അനേകം മുദ്രകള്‍ പണ്ഡിതന്മാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിനെല്ലാം പേരും നല്‍കിയിട്ടുണ്ടവര്‍. പ്രധാനപ്പെട്ട ചിലത് ഇവിടെ വിവവിക്കാം.

ചിന്‍മുദ്ര

ചൂണ്ടാണി വിരലും തള്ളവിരലും അഗ്രഭാഗം മാത്രം ചേര്‍ത്തു പിടിക്കുന്നതാണ് ചിന്‍മുദ്ര. ഇതിന് പല പേരുകള്‍ ഉണ്ട്. ഓരോ ഭാഷയിലും വേറെ വേറെ പേരുകളാണ് പറയുന്നത്.

ചൂണ്ടാണി വിരലും തള്ളവിരലും അഗ്രഭാഗം ചേര്‍ത്തു പിടിക്കുമ്പോള്‍ ഉടനെത്തന്നെ ഫലം കണ്ടുതുടങ്ങും. ഇതിന്റെ പ്രവര്‍ത്തനം നേരിട്ട് മസ്തിഷ്കത്തിലേക്കാണ് എത്തുന്നത്. പിരിമുറുക്കമുള്ളവര്‍ ചെയ്യുമ്പോള്‍ ഉടനെ ശാന്തി ലഭിക്കുന്നു. മനസ്സമാധാനത്തിനായി ഇത് ചെയ്യുന്നവരുണ്ട്. മുന്‍കോപക്കാരുടെ കോപം മാറുന്നു.

ഉറക്കമില്ലാതെ കഷ്ടപ്പെടുന്നവര്‍ ദിവസേന ചെയ്താല്‍ ഉറക്കം കിട്ടുന്നു. ഓര്‍മശക്തിയും ബുദ്ധിവര്‍ദ്ധനവും ഉണ്ടാകും. മാനസികമായ മറ്റനേകം ഗുണങ്ങള്‍ ഈ മുദ്രകൊണ്ട് ലഭിക്കും എന്ന് യോഗ ശാസ്ത്രത്തില്‍ അവകാശപ്പെടുന്നു.

വായുമുദ്ര

ചൂണ്ടാണി വിരല്‍ മടക്കിപ്പിടിച്ച് നഖത്തിന് താഴെയുള്ള ആദ്യത്തെ മടക്കില്‍ തള്ളവിരല്‍ വെക്കുന്നതാണ് വായുമുദ്ര. അധികം അമര്‍ത്തുകയൊന്നും വേണ്ട. തള്ളവിരല്‍ വെച്ചാല്‍ മാത്രം മതിയാകും.

ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിനുള്ളില്‍ മെറീഡിയന്‍ പോയന്‍റുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സര്‍ക്കുലേഷന്‍ നോര്‍മലാകുന്നു. വാതസംബന്ധമായ എല്ലാ വിഷമങ്ങള്‍ക്കും ഈ മുദ്രകൊണ്ട് ആശ്വാസം ലഭിക്കും. വേദനകള്‍ മാറാന്‍ ഉപകരിക്കും. പേശീവേദനയുള്ളവര്‍ക്കെല്ലാം ചെയ്യാം.

ശൂന്യമുദ്ര

വായുമുദ്ര ചെ യ്യാന്‍ ചൂ ണ്ടാണി വിര ല്‍ മടക്കിപ്പിടിച്ച പ്രകാരം നടുവിരല്‍ മടക്കിപ്പിടിച്ച് നഖത്തിന് താഴെയുള്ള ആദ്യത്തെ മടക്കിന് മേലെ തള്ളവിരലിന്റെ മുകള്‍ഭാഗം പതിപ്പിച്ച് വെച്ചാല്‍ ശൂന്യമുദ്രയായി. കാത് വേദന മാറ്റാനായി ചെയ്യുന്ന മുദ്രയാണിത്. ചെറുതും വലുതുമായ കാതിലെ എല്ലാ രോഗങ്ങളും ഈ മുദ്രകൊണ്ട് മാറ്റാന്‍ കഴിയുമെന്നാണ് പറയുന്നത്. തലചുറ്റല്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളിലും ശൂന്യ മുദ്രകൊണ്ട് ശമനം കിട്ടും.

സൂര്യമുദ്ര

മോതിരവിരല്‍ വളച്ചുവെച്ച് ആദ്യത്തെ മടക്കില്‍ തള്ളവിരല്‍ പതിപ്പിച്ചാല്‍ സൂര്യമുദ്രയായി.

ഇത് ശരീരത്തിലേക്ക് ഉഷ്ണം കയറ്റും. അനാവശ്യ കൊളസ്റ്റ്രോള്‍ ഉരുക്കിക്കളയുവാന്‍ കഴിവുള്ള മുദ്രയാണിത്. പൊണ്ണത്തടിയന്മാര്‍ക്ക് തടി കുറക്കാനായി ചെയ്യാം.

പൃത്ഥ്വി മുദ്ര

ചിന്‍മുദ്ര ചെയ്തതുപോലെ മോതിര വിരല്‍ വളച്ച് ഉള്‍ഭാഗം മുകളറ്റം ചേര്‍ത്തുപിടിച്ചാല്‍ പൃത്ഥ്വി മുദ്രയായി. ക്ഷീണിതന്മാര്‍ക്ക്, രോഗികള്‍ക്ക്, കിടപ്പിലായവര്‍ക്കെല്ലാം ഈ മുദ്ര ചെയ്താല്‍ ആശ്വാസം കിട്ടും. ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ട വിറ്റാമിനുകളെല്ലാം തിരിച്ചുകിട്ടുമെന്ന് പറയുന്നു.

തുടര്‍ന്ന് ചെയ്യുന്നവര്‍ക്ക് ശരീര രക്ഷ ലഭിച്ച് ഉത്സാഹവും രോഗശമനവും ലഭിക്കുമത്രേ.

പ്രാണമുദ്ര

രോഗികള്‍ക്കായി ആശ്രയിക്കാവുന്ന മഹത്വമേറിയ മറ്റൊരു മുദ്രയാണ് പ്രാണമുദ്ര. മൂന്ന് വിരലുകളുടെ സഹായത്താലാണ് ഈ മുദ്ര ചെയ്യുന്നത്. ചെറുവിരലും മോതിര വിരലും ഒരുമിച്ചു വളച്ച് രണ്ടിന്റെയും ഉള്‍ഭാഗത്ത് മുകളില്‍ തള്ളവിരല്‍ ചേര്‍ത്തു പിടിക്കുക.

പേരുകൊണ്ട് തന്നെ ഈ മുദ്രയുടെ മഹത്വം ഊഹിക്കാം. പ്രാണശക്തിയെ ശരീരത്തില്‍ നിറക്കുവാന്‍ കഴിവുള്ള മുദ്രയാണിത്. കിടപ്പിലായ രോഗികള്‍ രണ്ട് കൈകള്‍ കൊണ്ടും ഈ മുദ്ര കഴിയുന്നത്ര നേരം ചെയ്താല്‍ വളരെ ഗുണം കിട്ടും. ശരീര രക്ഷക്കും കാഴ്ചശക്തി വര്‍ധിപ്പിക്കാനും ഈ മുദ്ര ചെയ്യാം.

ജീവിതനിരാശ വന്ന രോഗികള്‍ക്ക് ചേതന കിട്ടും.

അപാന്‍ മുദ്ര

ഇതും മൂന്ന് വിരലുകളുടെ സഹായത്താല്‍ ചെയ്യേണ്ട മുദ്രയാണ്. ഈ മുദ്ര ചെയ്യുന്നത് ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ടോക്സിനുകള്‍ പുറംതള്ളാനാണ്.

വിയര്‍പ്പില്ലാത്തവര്‍ക്ക്, മൂത്ര തടസ്സമുള്ളവര്‍ക്ക്, മലബന്ധമുള്ളവര്‍ക്കെല്ലാം ഇതു ചെയ്താല്‍ അത്തരം രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കും.

മോതിര വിരലും, നടുവിരലും ഒരുമിച്ച് മടക്കി ഉള്‍ഭാഗം മുകളില്‍ തള്ളവിരല്‍ ചേര്‍ത്തു പിടിക്കുന്നതാണ് അപാന്‍ മുദ്ര. എത്ര നേരം ഇത് ചെയ്യുന്നുവോ അതനുസരിച്ച ഗുണം ശരീരത്തിന് ലഭിക്കും.

മലബന്ധക്കാര്‍ ദിവസേന രണ്ട് കൈ കൊണ്ടും അപാന്‍ മുദ്ര ചെയ്യണം. തുടര്‍ന്ന് ചെയ്യുമ്പോള്‍ വിയര്‍പ്പ്, മലം, മൂത്രം എന്നിവയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടിയ അഴുക്കുകളെല്ലാം പുറത്തുപോകും.

വരുണ്‍ മുദ്ര

ചെറുവിരലും, തള്ളവിരലും ഉള്‍ഭാഗം മുകളില്‍ ചേര്‍ത്ത് പിടിക്കുന്നതാണ് വരുണ്‍ മുദ്ര. ഇതിന് ജലമുദ്ര എന്നും പേരുണ്ട്. ശരീരത്തിനകത്തെ ജലം സമനിലയിലാക്കാന്‍ ഈ മുദ്രക്ക് കഴിയും. ഡിഹൈഡ്രേഷന്‍ രോഗികള്‍ക്കിത് വളരെ ഉപകരിക്കും. ഇതു ചെയ്യുന്നവരുടെ ചര്‍മ്മം അഴകുള്ളതായി വരും. ചര്‍മസൗന്ദര്യം കാംക്ഷിക്കുന്നവര്‍ക്കും വരുണ്‍മുദ്ര ഗുണം ചെയ്യും.

തൈറോയ്ഡ് ഭയക്കേണ്ട

എന്താണ് തൈറോയ്ഡ്?
നമ്മുടെ ശരീരത്തിലെ സുപ്രധാനമായ ഹോര്‍മോണ്‍ ഗ്രന്ഥിയാണ് തൈറോയ്ഡ്. തൊണ്ടയില്‍ കാണുന്ന ആഡംസ് ആപ്പിള്‍ എന്ന മുഴയ്ക്കു തൊട്ടു താഴെയായി തൈറോയ്ഡ് ഗ്രന്ഥി സ്ഥിതിചെയ്യുന്നു. ഈ ഗ്രന്ഥിക്ക് ചിത്രശലഭത്തിന്റെ ആകൃതിയാണ്. ചിത്രശലഭത്തിന്‍റേതുപോലെ രണ്ട് ചിറകുകളും അവയെ കൂട്ടിയോജിപ്പിക്കുന്ന തൈറോയ്ഡ് കലകളുമുണ്ട്. 2550 മില്ലിമീറ്റര്‍ വലിപ്പമാണ് ഇതിനുണ്ടാവുക.
?എങ്ങനെയാണ് തൈറോ യ്ഡ് ഗ്രന്ഥി പ്രവര്‍ത്തിക്കുന്നത്?
മസ്തിഷ്കത്തിലെ പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് തൈറോ യ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനുള്ള പ്രത്യേക ഹോര്‍മോണ്‍ പിറ്റ്യുറ്ററിയില്‍ ഉണ്ടാകുന്നു. രക്തത്തില്‍ ഈ തൈറോയ്ഡ് ഉദ്ദീപക ഹോര്‍മോണിന്റെ അളവ് എത്ര എന്നു നോക്കി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസ്സിലാക്കാനാവും.
? തൈറോയ്ഡ് ഹോര്‍മോണുകളുടെ ധര്‍മമെന്ത്?
ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോര്‍മോണാണ്. ആഹാരത്തില്‍ നിന്ന് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന ജൈവരാസ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതാണ് മുഖ്യ ധര്‍മം. ശരീരകോശങ്ങളുടെ വിഘടനയും വളര്‍ച്ചയും നിയന്ത്രിക്കുന്നതും ഈ ഹോര്‍മോണുകള്‍ തന്നെ. നമുക്ക് ഉന്മേഷവും ഊര്‍ജസ്വലതയും നല്‍കുന്നതും തൈറോ യ്ഡ് ഹോര്‍മോണുകളാണ്.
? തൈറോയ്ഡ് രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ ഏവ?
അയഡിന്റെ കുറവും പാരമ്പര്യവുമാണ് രോഗത്തിനു പ്രധാന കാരണം. തൈറോയ്ഡ് രോഗം വരാനുള്ള മുഖ്യ ഹേതു ആഹാര രീതിയാണ്. ഈ രോഗത്തിന്റെ കാര്യത്തില്‍ പാരമ്പര്യം അതിപ്രധാനമാണെന്നും കണ്ടിട്ടുണ്ട്. കൗമാര പ്രായത്തില്‍ വലിയൊരു വിഭാഗം പേര്‍ക്ക് തൊണ്ട മുഴകള്‍ ഉണ്ടാകുന്നതായി കാണാറുണ്ട്. പലപ്പോഴും അതു തനിയെ മാറുന്നതായും കാണുന്നു. ഗര്‍ഭകാലത്തു കാണുന്ന തൈറോയ്ഡും സാധാരണമാണ്. ഇതും പലപ്പോഴും തനിയെ മാറുന്നതായാണ് കണ്ടിട്ടുള്ളത്.
? തൈറോയ്ഡിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍?
ഹൈപ്പര്‍ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം, ഗോയിറ്റര്‍, ക്രെട്ടിനിസം, ഗ്രേവ്സ് രോഗം തുടങ്ങിയവയൊക്കെയാണ് പ്രധാന രോഗങ്ങള്‍.
? ഈ രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?
തൈറോയ്ഡ് പ്രശ്നങ്ങള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെടാം. ക്ഷീണം, മന്ദത, ആലസ്യം, വിഷാദം, തൂക്കക്കൂടുതല്‍, തൊണ്ടയില്‍ മുഴ തുടങ്ങി ഒട്ടനവധി ലക്ഷണങ്ങള്‍ ഇവയ്ക്കുണ്ടാവാം. എങ്കിലും പലപ്പോഴും പ്രത്യക്ഷ ലക്ഷണങ്ങള്‍ വെച്ച് തൈറോയ്ഡ് രോഗങ്ങളെ മനസ്സിലാക്കാനായെന്നു വരില്ല. പലപ്പോഴും വളരെ വൈകി മാത്രമേ ഈ രോഗങ്ങള്‍ കണ്ടെത്താറുള്ളൂ.
? ഇത്തരം രോഗങ്ങള്‍ എങ്ങനെ തിരിച്ചറിയാം?
തൊണ്ടയില്‍ വലിയ മുഴ വന്ന് ഗോയിറ്റര്‍ ആയാല്‍ മാത്രമേ മുമ്പ് തൈറോയ്ഡ് പ്രശ്നങ്ങളെ തിരിച്ചറിഞ്ഞിരുന്നുള്ളൂ. ഇപ്പോള്‍ രക്തപരിശോധനകളിലൂടെയും മറ്റും തൈറോയ്ഡ് പ്രശ്നങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കാന്‍ കഴിയുന്നുണ്ട്. ക്ഷീണം, തണുപ്പ്, ആലസ്യം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുമ്പോള്‍ രക്തപരിശോധന നടത്തി തൈറോയ്ഡ് രോഗങ്ങളും കണ്ടെത്താം. ഏതെങ്കിലുമൊക്കെ അസ്വസ്ഥതകളോ അസുഖങ്ങളോ അനുഭവപ്പെടുമ്പോള്‍ നടത്തുന്ന പരിശോധനകള്‍ക്കിടയിലാണ് തൈറോയ്ഡ് പ്രശ്നങ്ങളും കണ്ടെത്തുക പതിവ്.
? എന്താണ് ഗോയിറ്റര്‍?
തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കമുണ്ടായി കഴുത്തില്‍ മുഴ വരുന്ന രോഗാവസ്ഥയാണ് ഗോയിറ്റര്‍ അഥവാ കണ്ഠവീക്കം. ഒരു ചെറിയ മുഴ മാത്രമായും പല മുഴകളായും ഇത് ഉണ്ടാവാം. പലപ്പോഴും ഇത്തരം ചെറിയ മുഴകള്‍, വലിയ പ്രശ്നമൊന്നും ഉണ്ടാക്കണമെന്നില്ല. ഒട്ടുമിക്കവരിലും, പ്രത്യേകിച്ച് സ്ത്രീകളില്‍ നേരിയ ചില മുഴകള്‍ കാണാറുണ്ട്. ഇത് വലിയ പ്രശ്നമൊന്നുമല്ല. മുഴകള്‍ പ്രകടമായവിധം വലുതാവുകയും മറ്റ് അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്താല്‍ മാത്രമേ പ്രശ്നമാവുകയുള്ളൂ.
? എന്താണ് ഹൈപ്പര്‍ തൈറോയ്ഡിസം?
തൈറോയ്ഡ് ഗ്രന്ഥി അമിതമായി പ്രവര്‍ത്തിക്കുന്ന രോഗാവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം അഥവാ തൈറോടോക്സിക്കോസിഡ്. തൈറോയ്ഡിന്റെ പ്രവര്‍ത്തനാധിക്യം കൊണ്ട് കൂടുതല്‍ ഹോര്‍മോണ്‍ ഉണ്ടാകും. നെഞ്ചിടിപ്പ് കൂടുക, അമിത വിയര്‍പ്പ്, അമിത വിശപ്പ്, മെലിച്ചില്‍, കൈകാല്‍ വിറയല്‍, കണ്ണു തുറിച്ചു നില്‍ക്കല്‍ തുടങ്ങിയ പല ലക്ഷണങ്ങളും ഇതിനുണ്ടാകാം. സ്ത്രീകളില്‍ പലതരം ആര്‍ത്തവ പ്രശ്നങ്ങള്‍ ഇതുകൊണ്ടുണ്ടാകാറുണ്ട്. ആര്‍ത്തവം വല്ലാതെ താമസിക്കുക, ആര്‍ത്തവമില്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍. ഗര്‍ഭകാലത്ത് പലതരം അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാനും ഇത്തരം പ്രശ്നങ്ങള്‍ കാരണമാകും.
? ഇതെങ്ങനെ പരിഹരിക്കാം?
അയഡിന്റെ അളവ് കൂടുന്നതാണ് പലപ്പോഴും ഹൈപ്പര്‍ തൈറോയ്ഡിസത്തിനു കാരണം. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ വൈകല്യവും കാരണമാകാം. യഥാസമയം രോഗം കണ്ടെത്തിയാല്‍ ഔഷധ ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാനാവും. ആന്‍റി തൈറോയ്ഡി മരുന്നുകളും റേഡിയോ ആക്ടീവ് അയഡിനുമാണ് പ്രധാന ചികിത്സാ സങ്കേതങ്ങള്‍. ചില സാഹചര്യങ്ങളില്‍ മാത്രമേ ശസ്ത്രക്രിയ വേണ്ടിവരാറുള്ളൂ.
? ഹൈപ്പോ തൈറോയ്ഡിസം എന്നാല്‍ എന്ത്?
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കുറവുമൂലം ഹോര്‍മോണിന്റെ കുറവ് അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം അഥവാ മിക്സഡിമ. മാനസിക ക്ഷീണം, മന്ദത, ആലസ്യം, തണുപ്പ് അനുഭവപ്പെടല്‍, മലബന്ധം, ദുര്‍മേദസ്സ്, മുടികൊഴിച്ചില്‍ തുടങ്ങി പല ലക്ഷണങ്ങളും ഈ രോഗം മൂലമുണ്ടാവാം. ഓര്‍മക്കുറവ്, ഉല്‍കണ്ഠ, വിഷാദം തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇതു വഴിവെക്കാറുണ്ട്. തൈറോയ്ഡ് ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കുന്നതിലൂടെ ഈ പ്രശ്നം പൂര്‍ണമായും ഭേദമാക്കാനാവും. അയഡിന്റെ കുറവാണ് രോഗകാരണമെങ്കില്‍ വേണ്ടത്ര അയഡിന്‍ നല്‍കുന്നതും ഗുണം ചെയ്യും.
? തൈറോയ്ഡ് മുഴകള്‍ കാന്‍സറിന്റെ ലക്ഷണമാണോ?
തൈറോയ്ഡിനെ ബാധിക്കുന്ന മിക്ക രോഗങ്ങളും തൊണ്ടയില്‍ വീക്കമോ മുഴയോ ഉണ്ടാക്കാറുണ്ട്. ഇതില്‍ വളരെ ചുരുക്കം ചില മുഴകള്‍ മാത്രമേ കാന്‍സറായി കാണാറുള്ളൂ.
? എന്താണ് ക്രെട്ടിനിസം?
ശിശുവിന്റെ വളര്‍ച്ച മുരടിച്ചുപോകുന്ന രോഗാവസ്ഥയാണ് ക്രെട്ടിനിസം. ഗര്‍ഭസ്ഥ ശിശുവിന്റെ മസ്തിഷ്ക വളര്‍ച്ച കുറഞ്ഞുപോകുന്നു. ജനനശേഷം ശിശുവിന് തലച്ചോറിന് വികാസം കുറയും. ഉയരക്കുറവും മറ്റു പല പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകാം. ഗര്‍ഭകാലത്ത് അമ്മ നേരിടുന്ന ഹോര്‍മോണ്‍ അപര്യാപ്തതയാണ് ക്രെട്ടിനിസത്തിനു മുഖ്യ കാരണം. ഗര്‍ഭകാലത്ത് പരിശോധന നടത്തി ഹോര്‍മോണ്‍ അപര്യാപ്തതകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും.
? തൈറോയ്ഡ് രോഗങ്ങള്‍ മാരകമായി മാറുമോ?
തൈറോയ്ഡിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ മാരകമല്ല. എങ്കിലും തൈറോയ്ഡ് രോഗങ്ങളുടെ അനന്തരഫലങ്ങള്‍ പലപ്പോഴും ഗുരുതരമാവാറുണ്ട്. പ്രമേഹം മൂലം ആരും മരിക്കാറില്ല. എന്നാല്‍ പ്രമേഹത്തിന്റെ അനന്തര ഫലങ്ങള്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. ഇതേ അവസ്ഥ തന്നെയാണ് തൈറോയ്ഡിന്റെ കാര്യത്തിലും.
? ഓപ്പറേഷന്‍ ചെയ്യുന്നതാണോ പരിഹാരം?
ആദ്യം മറ്റ് ചികിത്സാ മാര്‍ഗങ്ങളിലൂടെ രോഗം ഭേദമാക്കാനാണ് ശ്രമിക്കുക. ഭക്ഷണ ക്രമീകരണം, അയഡിന്‍ നല്‍കല്‍, ഗുളികകള്‍, റേഡിയേഷന്‍ ചികിത്സ എന്നിവയിലൂടെ മിക്ക രോഗങ്ങളും ഭേദമാക്കാനാകും. വളരെ ചുരുക്കം രോഗികള്‍ക്കേ ശസ്ത്രക്രിയ വേണ്ടിവരാറുള്ളൂ.
ഡോ. കെ.പി. പൗലോസ് (കണ്‍സള്‍ട്ടന്‍റ് ഫിസിഷ്യന്‍, എസ്.യു.ടി. ഹോസ്പിറ്റല്‍, തിരുവനന്തപുരം)

എബോള എന്ന വില്ലന്‍

ലോകത്തെ നടുക്കിയ ബ്ലാക്ക് ഡെത്ത് (കറുത്ത മരണം) എന്ന പ്ലേഗിനും ഇന്ത്യയെ പിടിച്ചുലച്ച മലേറിയയ്ക്കും ശേഷം ലോകം ഭീതിയോടെ നോക്കിക്കാണുന്ന രോഗമാണ് എബോള വൈറസ് രോഗം. ചികിത്സയോ പ്രതിരോധ മരുന്നോ ഇല്ലാത്ത ഈ രോഗം കാരണം നാലു പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലായി 1500ഓളം ആളുകള്‍ മരണമടയുകയുണ്ടായി. ഇതിലേറെ ആളുകള്‍ ഈ രോഗം കാരണം ചികിത്സയിലുമാണ്.
മനുഷ്യന്‍റെ രക്തവ്യൂഹത്തെ ബാധിക്കുന്ന വൈറസ് ആക്രമണമാണ് എബോള. രോഗബാധിതര്‍ക്ക് ആന്തരികമായും ബാഹ്യമായും രക്തസ്രാവമുണ്ടാവും. ഈ രോഗം ബാധിക്കുന്നവരില്‍ 90 ശതമാനം ആളുകളും മരിക്കുന്നു എന്നതാണ് ഈ ഇതിനെ ഇത്രയും ഭീതിതമാക്കുന്നത്.
1976ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോ, സുഡാന്‍ എന്നിവിടങ്ങളിലാണ് ആദ്യം ഈ രോഗം തലപൊക്കിയത്. കോംഗോയിലെ എബോള നദിയുടെ തീരത്തെ ഗ്രാമങ്ങളിലാണ് ഈ രോഗം പടര്‍ന്നു പിടിച്ചത്. അതുകൊണ്ടുതന്നെ എബോള നദിയുടെ പേരുതന്നെ രോഗത്തിനു ചാര്‍ത്തപ്പെട്ടു.
ശരീര സ്രവങ്ങളായ രക്തം, വിയര്‍പ്പ്, ഉമിനീര്‍, ശുക്ലം മുതലായവയിലൂടെയാണ് രോഗം പകരുന്നത്. രോഗം ബാധിച്ച കുരങ്ങുകള്‍, മാന്‍, വവ്വാല്‍, ചിമ്പാന്‍സി, ഗറില്ല, മുള്ളമ്പന്നി എന്നിവയുടെ രക്തം, ശരീര സ്രവങ്ങളിലൂടെയാണ് രോഗം മനുഷ്യനിലേക്ക് എത്തിയത്. വായുവിലൂടെ പകരുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം ബാധിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍തന്നെ മരണവും സംഭവിക്കും. വൈറസ് ശരീരത്തിലെത്തിയാല്‍ രണ്ട് മുതല്‍ 21 വരെ ദിവസത്തിനിടയില്‍ രോഗലക്ഷണങ്ങള്‍ കാണും. പെട്ടെന്നുള്ള ശക്തമായ പനി, തൊണ്ടവേദന, പേശീവേദന, തളര്‍ച്ച, ഛര്‍ദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, മനംപുരട്ടല്‍, അമിതമായ ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ ചൊറിഞ്ഞുപൊട്ടല്‍, വൃക്കകരള്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറാകല്‍, പിത്തരസങ്ങളുടെ വര്‍ധന, ശ്വേതരക്താണു, പ്ലേറ്റ്ലെറ്റ് എന്നിവയുടെ എണ്ണത്തിലെ കുറവ്, ആന്തരികമോ, ബാഹ്യമോ ആയ രക്തസ്രാവം തുടങ്ങിയവയും കാണാം. എബോളയുടെ രോഗലക്ഷണങ്ങള്‍ക്ക് മലേറിയയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ രോഗം തിരിച്ചറിയാനെടുക്കുന്ന താമസവും ഇതിനെ അപകടകാരിയാക്കുന്നു.
എബോളയ്ക്കു മാത്രമായി മരുന്നോ ഈ വൈറസിനെ തടയുന്ന പ്രതിരോധ മരുന്നോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്. ധാരാളം വെള്ളം നല്‍കുക, നിരന്തര പരിചരണം, രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെട്ടവയ്ക്കുള്ള ചികിത്സ തുടങ്ങിയവയിലൂടെ ജീവന്‍ രക്ഷിക്കാനായേക്കുമെന്നാണ് പ്രതീക്ഷ. ഇതേ രോഗലക്ഷണങ്ങളുള്ള മലമ്പനി, കോളറ, ടൈഫോയ്ഡ്, വൈറല്‍പനി, പ്ലേഗ് തുടങ്ങിയ മറ്റു രോഗങ്ങളൊന്നുമല്ലെന്നു സ്ഥിരീകരിക്കുമ്പോഴാണ് എബോളയാണെന്ന് വ്യക്തമാവുക.
രോഗബാധിതമായ പ്രദേശത്തുകൂടെ യാത്ര ചെയ്യേണ്ടിവന്നവര്‍ക്ക് മോണ, നാസാദ്വാരം എന്നിവയിലൂടെയുള്ള രക്തസ്രാവം, കണ്ണിലെ ചുവപ്പ്, ശരീരത്തിലെ ചുവന്ന പാടുകള്‍, രക്തം/കറുപ്പ് നിറം കലര്‍ന്ന മലം, രക്തം ഛര്‍ദ്ദിക്കല്‍ എന്നീ ലക്ഷണങ്ങളോടുകൂടി പനി ഉണ്ടെങ്കില്‍ അവര്‍ രോഗബാധിതരെന്ന് സംശയിക്കുന്നവരുടെ കൂട്ടത്തില്‍ പെടും. രോഗബാധ സ്ഥിരീകരിച്ചാല്‍ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തി മാറ്റിപ്പാര്‍പ്പിക്കുകയാണ് രക്ഷാമാര്‍ഗം. രോഗലക്ഷണമുള്ളവരുമായി മൂന്നാഴ്ചക്കിടയില്‍ ഒരേ മുറി/കിടക്കയില്‍ കഴിയുക, രോഗികളെ ശുശ്രൂഷിക്കുക, ശരീര സ്രവങ്ങളില്‍ സ്പര്‍ശിക്കുക, രോഗം ബാധിച്ചവരുടെ മൃതദേഹത്തില്‍ സ്പര്‍ശിക്കുക എന്നിവ രോഗം പകരാനുള്ള സാധ്യത കൂടുതലാക്കുന്നു.
ഇതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് ലൈബീരിയയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുകയായിരുന്ന ഡോക്ടര്‍ കെന്‍റ് ബാന്‍റലി, മിഷ്നറി സംഘാംഗം നാന്‍സി റൈറ്റ് ബോള്‍ എന്നീ യു.എസ്. പൗരന്മാര്‍ക്ക് എബോള ബാധിച്ചത്. രണ്ടുപേരെയും വെവ്വേറെ പ്രത്യേക വിമാനങ്ങളിലായി ജോര്‍ജിയ തലസ്ഥാനമായ അറ്റ്ലാന്‍റിയിലെത്തിച്ചാണ് ചികിത്സ നല്‍കിയത്. നൈജീരിയയിലെ തുറമുഖ നഗരമായ പോര്‍ട്ഹര്‍ കോര്‍ട്ടില്‍ എബോള രോഗിയെ ചികിത്സിച്ച ഡോക്ടറുടെ മരണം ആരോഗ്യ പ്രവര്‍ത്തകരെ ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്തെ മുഖ്യ എണ്ണ ഉല്‍പാദന കേന്ദ്രമായ പോര്‍ട്ട് ഹര്‍കോര്‍ട്ടില്‍ വിദേശികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ഡോക്ടറുടെ മരണം രാജ്യത്താകെ ആശങ്ക പടര്‍ത്തുകയാണ്. ഒട്ടേറെ ആരോഗ്യ പ്രവര്‍ത്തകരെ രോഗം ബാധിച്ചുവെന്നത് ലോകാരോഗ്യ സംഘടന വളരെ ഗൗരവമായാണ് കാണുന്നത്. 170 ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരാവുകയും 80 പേര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തുവെന്നതാണ് വസ്തുത.
ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നുപിടിക്കുന്ന എബോള വൈറസ് രോഗത്തെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. രോഗം പടരുന്നത് നിയന്ത്രിക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കുമെന്നാണ് സംഘടന പറയുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. 2009ല്‍ എച്ച് 1, എന്‍ 1 ബാധ, കഴിഞ്ഞ വര്‍ഷത്തെ പോളിയോയുടെ രണ്ടാം വരവ് എന്നീ ഘട്ടങ്ങളില്‍ മാത്രമാണ് ഇത്തരത്തിലൊരു പ്രഖ്യാപനം സംഘടന നടത്തിയിട്ടുള്ളത്.
എബോള വൈറസ് രോഗം കാരണം പശ്ചിമാഫ്രിക്കയിലെ പത്തു ലക്ഷത്തിലേറെ പേര്‍ ദുരിതത്തിലകപ്പെട്ടതായാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അതീവ ഗുരുതരമായ ഈ സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും സമയം വേണ്ടിവരുമെന്നും രോഗം പടരുന്നത് തടയാന്‍ അസാധാരണ നടപടികളെടുക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ അറിയിക്കുകയും ചെയ്തു.
എബോള ബാധിത രാജ്യങ്ങളായ നൈജീരിയ, ലൈബീരിയ, ഗിനി, സിയറലിയോണ്‍ എന്നിവിടങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കര്‍ശന മുന്‍കരുതലുകള്‍ വേണമെന്നാണ് നിര്‍ദേശം. ഈ രാജ്യങ്ങളുടെ അതിര്‍ത്തിയാണ് രോഗബാധയുടെ അതീവ തീവ്ര മേഖലയായി കണക്കാക്കപ്പെടുന്നത്. ലോകത്ത് രാജ്യാന്തര വിമാനത്താവളം സ്ഥിതിചെയ്യുന്ന ഏതു നഗരവും എബോള രോഗബാധയുടെ ഭീഷണിയിലാണ്. രോഗം ബാധിച്ച ഒരു യാത്രക്കാരന്‍ മറ്റൊരു രാജ്യത്തുനിന്ന് ഏതു നിമിഷവും ഏതു വിമാനത്താവളത്തിലുമെത്താമെന്നതാണ് കാരണം.
ഇന്ത്യയില്‍ ഇതുവരെ എബോള രോഗബാധ ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത് നമുക്കാശ്വാസം നല്‍കുന്നുണ്ട്. എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമുണ്ട്. എന്നാല്‍ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ 45,000 ഇന്ത്യക്കാരുണ്ട്. രോഗം നിയന്ത്രണാതീതവും അതീവ ഗുരുതരവുമാവുകയാണെങ്കില്‍ ഇവരെ ഇന്ത്യയിലേക്കു തിരിച്ചു കൊണ്ടുവരേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. എന്നാല്‍ അതീവ മുന്‍കരുതലുകളില്ലാതെയാണ് ഈ പ്രവൃത്തിയെങ്കില്‍ ഇന്ത്യയില്‍ എബോള പടര്‍ന്നുപിടിക്കാന്‍ അധിക നാളുകള്‍ വേണ്ടിവരില്ല.
എബോള രോഗത്തെ പ്രതിരോധിക്കാന്‍ ശരിയായ അറിവും കരുതലുമാണ് വേണ്ടത്. മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വളര്‍ത്തുമൃഗങ്ങളെ പുക കൊള്ളിച്ച് രോഗാണുക്കളെ നശിപ്പിക്കുകയും അവ മറ്റു മൃഗങ്ങളുമായി ഇടപഴകാതെ നോക്കുകയും വേണം. എലി, തുരപ്പന്‍ മുതലായ കരണ്ടുതിന്ന് ജീവിക്കുന്ന ജീവികള്‍, വവ്വാല്‍ എന്നിവ രോഗവാഹകരാകാന്‍ സാധ്യതയുണ്ട്. അവയില്‍ നിന്ന് അകലം പാലിക്കണം. ജന്തുക്കളുടെ ശവം, മാലിന്യങ്ങള്‍, ജീര്‍ണിച്ച വസ്തുക്കള്‍ എന്നിവ ശ്രദ്ധാപൂര്‍വം നിര്‍മാര്‍ജനം ചെയ്യണം. രോഗബാധിതമായ ശവശരീരത്തിനു രോഗം പരത്താന്‍ കഴിയുമെന്നതിനാല്‍ ഗ്ലൗസോ സുരക്ഷാ ഉപകരണങ്ങളോ കൂടാതെ ഇത്തരം സാഹചര്യങ്ങളില്‍ ശവശരീരം നിര്‍മാര്‍ജനം ചെയ്യാന്‍ ശ്രമിക്കരുത്. വീടും പരിസരവും പുകകൊള്ളിക്കുന്നതും നല്ല മാര്‍ഗമാണ്. ചൂട്, സൂര്യപ്രകാശം, അണുനാശിനികള്‍, സോപ്പ്, അഴുക്ക് കളയുന്ന വസ്തുക്കള്‍ എന്നിവയെ മറികടക്കാന്‍ വൈറസിന് കഴിയില്ല. അതിനാല്‍ ചുറ്റുപാടുകള്‍ എപ്പോഴും അണുവിമുക്തമായി സൂക്ഷിക്കണം.
ആര്‍ക്കെങ്കിലും രോഗമുള്ളതായി സംശയം തോന്നുന്നുവെങ്കില്‍ ആരോഗ്യ വകുപ്പിനെ ഉടനെ വിവരമറിയിക്കണം. താമസിക്കുന്ന ഓരോ നിമിഷവും രോഗിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ അപകടകരമാണ്. എബോളയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധം എന്നിവ കഴിയുന്നത്ര ആളുകള്‍ക്ക് പറഞ്ഞുകൊടുക്കണം. ആവശ്യമില്ലാത്ത പരിഭ്രമത്തിനും ആകുലതകള്‍ക്കും ഇടം നല്‍കാതെ വേണം നിജസ്ഥിതി മനസ്സിലാക്കിക്കൊടുക്കാന്‍. സമൂഹം എത്രത്തോളം ബോധവാന്മാരാകുന്നുവോ അത്രത്തോളം സുരക്ഷിതരാവും ഓരോ വ്യക്തിയും.
എബോള വൈറസിന്‍റെ പ്രതിരോധമരുന്നു കണ്ടെത്താന്‍ ശാസ്ത്രലോകം തീവ്ര യജ്ഞത്തത്തിലാണ്. കുരങ്ങന്മാരില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്നത് പ്രതീക്ഷക്കു വകനല്‍കുന്നു. മനുഷ്യരിലും ഇത് വിജയപ്രദമാകും എന്നുള്ളതാണ് പുതിയ വിവരം.

അവസാനം പരിഷ്കരിച്ചത് : 5/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate