অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ ആരോഗ്യ സംരക്ഷണ വിവരങ്ങള്‍

വിവിധ ആരോഗ്യ സംരക്ഷണ വിവരങ്ങള്‍

കഴിക്കും മുമ്പ് അറിയു ഈ ഗുളിക ചെയ്യുന്ന ദ്രോഹം

എളുപ്പത്തിലുള്ള ഗര്‍ഭനിരോധനമാര്‍ഗമായി ഗുളികകളെ ആശ്രയിക്കുന്നവരാണ് അതികവും. എന്നാല്‍ ഈ ഗുളിക ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് പലരും ചിന്തിക്കാറില്ല. ഇത് ആരോഗ്യത്തിനും ശരീരപ്രവര്‍ത്തനങ്ങള്‍ക്കും വളരെയതികം ദോഷം ചെയ്യുമെന്നതാണു സത്യം. സ്ഥിരമായുള്ള ഉപയോഗം ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചറിയു.

ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണുകള്‍ യോനിഭാഗത്ത് യീസ്റ്റ് ഇന്‍ഫക്ഷനു കാരണമാകും.

ഇവ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നതിനാല്‍ ഡ്രൈ ഐ, കാഴ്ചയ്ക്ക് വ്യക്തതക്കുറവ്, കണ്ണില്‍ ചൊറിച്ചില്‍ എന്നിവയ്ക്കു കാരണമാകും.

പുകവലിക്കുന്ന സ്ത്രീകളിലും അമിതവണ്ണം ഉള്ള സ്ത്രീകളിലും ഇതു രക്തം കട്ടപിടിക്കാന്‍ ഇടയാക്കും.

ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം വരുത്തുന്ന മറ്റൊരു പ്രശ്‌നമാണ് മൈഗ്രേയന്‍. ഇത് ചിലര്‍ക്കു മാത്രം കണ്ടുവരുന്നതാണ്

ചില സ്ത്രീകളില്‍ ഈ ഗുളികയുടെ ഉപയോഗം ഡിപ്രഷന് ഇടയാക്കും.

കാലക്രമേണ ഇത്തരം ഗുളികള്‍ സ്ത്രീകള്‍ക്കു സെക്‌സില്‍ ഉള്ള താല്‍പ്പര്യം ഇല്ലാതാക്കും.

വെറുംവയറ്റില്‍ ജീരകവെള്ളം കുടിച്ചാല്‍…

വെറുംവയറ്റില്‍ ചിലതു കഴിക്കുന്നത് പലപ്പോഴും വളരെ ഗുണം ചെയ്യും. ചില കാര്യങ്ങള്‍ അമൃതിനു തുല്യമായി പോലും പ്രവര്‍ത്തിക്കുമത്രേ… അത്തരത്തില്‍ വെറുംവയറ്റില്‍ കഴിച്ചാല്‍ മികച്ച ഫലം ലഭിക്കുന്നവയെക്കുറിച്ചറിയു.

തടികുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള നാരങ്ങ വെള്ളത്തിനൊപ്പം തേന്‍ ചേര്‍ത്തു കഴിക്കുക.

വെള്ളത്തിലിട്ടു കുതിര്‍ത്ത ഈന്തപ്പഴം മൂന്നെണ്ണം വെറുംവയറ്റില്‍ കഴിക്കുന്നതു വിളര്‍ച്ച ഇല്ലാതാക്കും.

വെറും വയറ്റില്‍ ജീരകവെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കറിവേപ്പില കഴിക്കുന്നതു രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കും.

കറ്റാര്‍വാഴ ജ്യൂസ് ചൂടുവെള്ളത്തില്‍ കഴിക്കുന്നത് അമിതവണ്ണം കുറയാന്‍ നല്ലതാണ്.

ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നതു ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.

ദിവസവും ഒരു സ്പൂണ്‍ തേങ്ങപ്പാല്‍ കഴിക്കു…

നാളികേരം ഒഴിവാക്കി ഒരു പാചകം മലയാളിക്കില്ല. സ്ഥിരമായുള്ള ഉപയോഗം കൊളസ്‌ട്രോള്‍ ഹൃദ്രോഗം തുടങ്ങിയവയ്ക്കു കാരണമാകും എന്ന് അക്ഷേപിച്ച് തേങ്ങപ്പാലിനെ പലരും മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ ദിവസവും ഒരു സ്പൂണ്‍ തേങ്ങാപ്പാല്‍ കഴിച്ചാല്‍ എന്തായിരിക്കും ആരോഗ്യത്തിനുണ്ടാകുന്ന ഗുണങ്ങളെന്ന് അറിയാമോ..?

തേങ്ങാപ്പാലിലെ സെലേനിയം വാതവും മറ്റ് വേദനകളും മാറ്റും.

സ്ഥിരമായി കഴിക്കുന്നതു നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുകയും ചെയ്യും.

തേങ്ങപ്പാല്‍ കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും എന്ന് പറയുന്നു.

വൈറ്റമിന്‍ സി ധാരാളം അടങ്ങിട്ടുള്ളതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും.

ഇതിലെ കാല്‍സ്യവും ഫോസ്ഫറസും എല്ലുകള്‍ക്കും പല്ലുകള്‍ക്കും ശക്തികൂട്ടും.

തേങ്ങാപ്പാലിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ സഹായിക്കുന്നു.

ഇതിലെ ലോറിക് ആസിഡ് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.

ദിവസവും കഴിക്കുന്നത് അല്‍ഷിമേഴ്‌സ് വരാതിരിക്കാന്‍ സഹായിക്കും.

ഇരുമ്പിനാല്‍ സമ്പന്നമായ തേങ്ങാപ്പാല്‍ വിളര്‍ച്ചയെ അകറ്റും.

തിളപ്പിച്ചവെള്ളം വീണ്ടും ചൂടാക്കിയാല്‍ കാത്തിരിക്കുന്നത് അപകടം

വെള്ളം ചൂടാക്കി കുടിക്കുന്ന ശീലം ആരോഗ്യത്തിനു വളരെ നല്ലതാണ്. എന്നാല്‍ തിളപ്പിച്ച ശേഷം അതു വീണ്ടും വീണ്ടും ചൂടാക്കുന്നത് ആരോഗ്യത്തെ നശിപ്പിക്കുമത്രേ. തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കുമ്പോള്‍ ചില രാസമാറ്റങ്ങള്‍ സംഭവിക്കുന്നതാണ് ഈ അപകടത്തിനു പിന്നിലെ കാരണം.

തിളപ്പിച്ച വെള്ളം വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റ് നൈട്രോസാമിന്‍സ് ആയി പരിണമിക്കുന്നു. ഇത് ക്യാന്‍സറിന് പോലും കാരണമായേക്കാം. രക്താര്‍ബുദ്ദം, കുടല്‍, ആമാശയ, പാന്‍ക്രിയാസ് ക്യാന്‍സര്‍ എന്നിവയ്ക്ക് ഇത് കാരണമാകും.

ജലത്തില്‍ ഫ്‌ളൂറൈഡിന്റെ അംശ ഉണ്ട്. ഇത് വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ ന്യൂറോളജിക്കാല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു വിദഗ്ദര്‍ പറയുന്നു. കൂടാതെ ആര്‍സനിക് അടിഞ്ഞ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വരെ ഉണ്ടയേക്കാം.

സ്‌ട്രെച്ച് മാര്‍ക്ക് മാറ്റാന്‍ ഇതാ എളുപ്പവഴി

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളേയും മുതിര്‍ന്നവരുടെയും എന്നിങ്ങനെ പ്രായ വ്യത്യാസമില്ലാതെ നിരവധി ആളുകളുടെ ആത്മവിശ്വാസം കളയുന്നതാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍. മൂന്ന് കാരണങ്ങള്‍ മൂലമാണ് സ്‌ട്രെച്ച് മാര്‍ക്ക് ഉണ്ടാകുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍, ഗര്‍ഭകാലത്ത് ചര്‍മത്തിന് ഉണ്ടാകുന്ന വലിച്ചില്‍, വണ്ണം പെട്ടെന്ന് കുറയുക. തുടക്കത്തിലെ ശ്രദ്ധിച്ചാല്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാം.

അതിനു വീട്ടില്‍ തന്നെ ചില പൊടി കൈകള്‍ പരീക്ഷിക്കാം. പാല്‍പ്പാട ഉപയോഗിച്ച് ദിവസവും മസാജ് ചെയ്യുക. വിരലുകള്‍ സ്‌ട്രെച്ച് മാര്‍ക്കില്‍ വട്ടത്തില്‍ ചലിപ്പിക്കണം. ഇത് മൂന്നു മാസക്കാലം ചെയ്യണം. സിങ്ക് അടങ്ങിയ ആഹാരം ഉപയോഗിക്കുക. മാതളനാരങ്ങ, തണ്ണിമത്തന്‍, മത്തങ്ങ, ഇലക്കറികള്‍, ഇവയിലെല്ലാം സിങ്ക് അടങ്ങിയിട്ടുണ്ട്. കറ്റാര്‍ വാഴ നീര് ദിവസവും പുരട്ടുന്നത് മാര്‍ക്ക് മാറാന്‍ സഹായിക്കും. മില്‍ ക്രീം അടങ്ങിയ സോപ്പ് ഉപയോഗിക്കുക. ധാരാളം ശുദ്ധ ജലം കുടിക്കുന്നതും സ്‌ട്രെച്ച് മാര്‍ക്ക് മാറാന്‍ സഹായിക്കും.

ഈ പഴമൊന്ന് ജ്യൂസാക്കി ഉപയോഗിച്ചു നോക്കു

ചില പഴങ്ങളും പച്ചക്കറികളും അങ്ങനെയാണ് അവയ്ക്ക് വല്ലാത്ത ശക്തിയുണ്ട്. പോഷകസമ്പന്നമായ ഇവ നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുക മാത്രമല്ല വര്‍ധിപ്പിക്കുക കൂടി ചെയ്യും. ആ കൂട്ടത്തില്‍ പെട്ട ഒന്നാണ് അമ്പഴങ്ങ. ഇവയ്ക്ക് അമൃതിനു തുല്യമായ ഗുണങ്ങളുണ്ടത്രേ. സ്വാദിഷ്ടമായ അച്ചാറും ചമ്മന്തിയും ഒക്കെ അമ്പഴങ്ങകൊണ്ട് നമ്മള്‍ തെയാറാക്കാറുണ്ട്. അമ്പഴങ്ങ മാത്രമല്ല അമ്പഴവും ഔഷധ ഗുണമുള്ള മരം തന്നെ. ക്യാന്‍സറിനെ പ്രതിരോധിക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും അമ്പഴത്തിന് കഴിയും. അമ്പഴങ്ങ ജ്യൂസ് ആയി ഉപയോഗിച്ചാലുള്ള ഗുണങ്ങളറിയു.

അമ്പഴങ്ങയിലുള്ള ആന്റിഒക്‌സിഡന്റ് ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കും.

വിറ്റാമിന്‍ സി യാല്‍ സമ്പുഷ്ടമായ അമ്പഴങ്ങ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും പ്രതിരോധിക്കാന്‍ അമ്പഴങ്ങജ്യൂസ് കഴിക്കുന്നതു കൊണ്ട് സാധിക്കും.

അമ്പഴങ്ങയിലെ കാല്‍സ്യവും ഫോസ്ഫറസും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം വര്‍ധിപ്പിക്കും.

അണുബാധകളെ ഇല്ലാതാക്കാന്‍ ഈ പഴം സഹായിക്കും.

രക്തത്തിലെ ചുവന്ന രക്താണുക്കളെ വര്‍ദ്ധിപ്പിക്കാന്‍ ഈ പാനിയത്തിന് കഴിയും.

അമ്പഴങ്ങയിലെ നാരുകള്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ഇതില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍ എ കാഴ്ച ശക്തി വര്‍ധിപ്പിക്കും.

പ്രമേഹമുള്ളവര്‍ക്ക് അമ്പഴങ്ങ നല്ലതാണ്. ഇത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും.

അറിയുക ഇതാണ് അവളുടെ സമയം… നിങ്ങളുടെയും

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ സംശയങ്ങള്‍ ഒരിക്കലും അവസാനിക്കുന്നതല്ല. ഏതാണ് ഗര്‍ഭധാരണത്തിന് അനുയോജ്യമായ ദിവസം. എന്നാണു സാധ്യതകുറവ് തുടങ്ങി ആയിരം സംശയങ്ങള്‍ അവരുടെ മനസില്‍ ഉണ്ടാകും. പലപ്പോഴും ഈ സംശയങ്ങള്‍ക്ക് കൃത്യമായ ഉത്തരവും ലഭിക്കില്ല.

എന്നാല്‍ ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യതയുള്ള സമയമായി പറയുന്നത് ഓവുലേഷന്‍ ടൈം അല്ലെങ്കില്‍ അണ്ഡവിസര്‍ജന സമയമാണ്. സാധാരണയായി 28 ദിവസം ഉള്ള ആര്‍ത്തവചക്രത്തില്‍ 14-ാം ദിവസമായിരിക്കും ഓവുലേഷന്‍ നടക്കുക. അല്ലെങ്കില്‍ 12 മുതല്‍ 16 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ ഇത് സംഭവിക്കും.

ഈ സമയമാണ് ഏറ്റവും എളുപ്പത്തില്‍ ഗര്‍ഭധാരണം സാധ്യമാകുക. ക്രമം തെറ്റിയ ആര്‍ത്തവം ഉള്ളവര്‍ക്ക് ഓവുലേഷന്‍ കൃത്യമാകണമെന്നില്ല. എന്നാല്‍ ശരീരികമായ ലക്ഷണങ്ങളിലൂടെ ഇത് മനസിലാക്കാന്‍ സാധിക്കും.

ഈ സമയങ്ങളില്‍ സ്ത്രീ ശരീരത്തിന് ചൂടു കൂടുതലായിരിക്കും. ഏകദേശം രണ്ട് ഡിഗ്രിയോളം ചൂട് വര്‍ദ്ധിക്കും എന്നു പറയുന്നു.

സാധാരണ ഉണ്ടാകുന്ന ഡിസ്ചാര്‍ജിനേക്കാള്‍ കട്ടികൂടിയ ഡിസ്ചാര്‍ജായിരിക്കു ഈ സമയങ്ങളില്‍ അനുഭവപ്പെടുക. ഡിസ്ചാര്‍ജിനൊപ്പം വയറിന്റെ വലതുഭാഗത്ത് ശക്തമായ വേദനയും അനുഭവപ്പെടും.

ഈ സമയങ്ങളില്‍ വയറിന് കട്ടി കൂടുതലായും വയര്‍ വീര്‍ത്തുവരുന്നതായും അനുഭവപ്പെടും. ചിലര്‍ക്ക് സ്തനങ്ങളുടെ കട്ടി വളരെ കുറഞ്ഞതായി അനുഭവപ്പെടും.

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉറപ്പിക്കാം ഇത് നിങ്ങളുടെ ഓവുലേഷന്‍ ടൈം ആണ്. ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യതയുള്ള സമയം.

64 വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ ഇന്ത്യയിലേയ്ക്ക് തിരിച്ച് വരുന്നു; കടുത്ത ഭീക്ഷണിയുമായി

64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ജനതയെ ഭീതിയിലാഴ്ത്തിയ വില്ലന്‍ വീണ്ടും തിരിച്ചുവരുന്നു. മരുന്നോ വാക്‌സിനോ കണ്ട് പിടിച്ചിട്ടില്ലാത്ത ഈ രോഗം പൂനെയിലാണ് 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥിരീകരിച്ചത്. മനുഷ്യനെ കൊന്നൊടുക്കിയ ആ രോഗം ഇന്ത്യയില്‍ വീണ്ടും വരാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത വൈദ്യശാസ്ത്രത്തെ ഭീതിയിലാഴ്ത്തിരിക്കുന്നു.

സിക വൈറസ് ഉടന്‍ ഇന്ത്യയില്‍ എത്തും എന്നാണു വൈദ്യശാസ്ത്രം നല്‍കുന്ന മുന്നറിയിപ്പ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നു പടിച്ചിരിക്കുകയാണ്. ഈ സാഹചര്യം ഇന്ത്യയെ കൂടുതല്‍ ഭയപ്പെടുത്തുന്നു. വര്‍ഷത്തില്‍ 67,000 ആളുകള്‍ ഇന്ത്യയില്‍ നിന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേയ്ക്കു യാത്ര ചെയ്യുന്നുണ്ട്. ഇവരില്‍ നിന്ന് വൈറസ് ഇന്ത്യയില്‍ എത്താനുള്ള സാധ്യത 70 ശതമാനമാണെന്ന് വിദഗ്ധര്‍.

ലാറ്റിന്‍ അമേരിക്ക സന്ദര്‍ശിച്ച യുവാവില്‍ നിന്നാണു രോഗം ചൈനയില്‍ എത്തിയത്. നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള ചൈന, ഫിലിപൈന്‍സ്, ഇന്തോനേഷ്യ, തായ്‌ലന്റ് തുടങ്ങിയ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് യാത്രക്കാര്‍ കൂടുതലാണ് എന്നുള്ളതും ആശങ്ക പരത്തുന്നു.

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളാണു രോഗം പരത്തുന്നത്. ഈ കൊതുകുകള്‍ കേരളത്തിലും തമിഴ്‌നാട്ടിലും കൂടുതലായി കാണപ്പെടുന്നുണ്ട്. വൈറസ് ചെറിയ തോതില്‍ എത്തിയാല്‍ പോലും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ രോഗം എളുപ്പത്തില്‍ പടരും എന്നതും ഭീതിവര്‍ധിപ്പിക്കുന്നു.

സിക വൈറസ് സാന്നിധ്യം കണ്ണിലും

ബ്രസീല്‍ ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിക വൈറസ് ബാധ ഇപ്പോൾ ലോകരാജ്യങ്ങൾക്കാകെ ഭീഷണിയായിരിക്കുകയാണ്. സിക വൈറസ് ബാധയുടെ വ്യാപനത്തിൽ സുപ്രധാനമായ ഒരു കണ്ടെത്തലിലാണ് ഗവേഷക ലോകം.

സിക വൈറസ് ബാധിച്ച എലിയുടെ കണ്ണിൽ നിന്നുള്ള സ്രവങ്ങളിൽ സിക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യനിലേക്ക് അണുബാധ പകരുന്നതെങ്ങിനെയെന്നതിന്റെ ഉത്തരത്തിലേക്ക് ഈ പഠനം വഴിതുറക്കുമെന്ന് ഗവേഷകർ പറയുന്നു.

സെൽ റിപ്പോർട്ട് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എലിയുടെ കണ്ണുകളിൽ സിക വൈറസിന്റെ സാന്നിധ്യം എത്രകാലം ഉണ്ടായിരിക്കുമെന്നതിനെക്കുറിച്ച് പഠനം തുടരുകയാണെന്നു ഗവേഷകർ‌ പറയുന്നു. സിക വൈറസിന്റെ വ്യാപനം കണ്ണുനീർ പോലുള്ള ശരീര ദ്രവങ്ങളിലൂടെയായിരിക്കുമോയെന്നത് സിക വൈറസ് വ്യാപനം തടയുന്നതിന് നിർണ്ണായക വഴികാട്ടിയാവും.

വൈറസ് ബാധയുള്ള കൊതുകിന്റെ കടിയേല്‍ക്കുന്ന അമ്മയില്‍ നിന്ന് ഗര്‍ഭസ്ഥശിശുക്കളിലേക്ക് വൈറസ് പകരുമ്പോഴാണ് ഗുരുതര പ്രശ്നങ്ങളുണ്ടാകുന്നതെന്നാണ് നിലവിലെ നിഗമനം.ബ്രസീലിൽ അമ്മമാരിൽ സിക കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ലെങ്കിലും കുട്ടികളിൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കാനിടയാകുമെന്ന് ഡോക്ടർമാർ പറയുന്നു.

ഈഡിസ് ഇനത്തിൽപ്പെട്ട കൊതുകകളാണ്‌ രോഗം പരത്തുന്നത് .മൈക്രോ സാഫാലി എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ വളരെ പെട്ടന്ന് തന്നെ മരണത്തിനു കീഴടങ്ങും. ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോര്‍ വികാസം തടയുകയാണ് വൈറസ് ചെയ്യുന്നത്.

രാവിലെയുളള തുമ്മൽ അകറ്റാൻ?

രാവിലെ നിർത്താതെയുളള തുമ്മൽ എന്ന ലക്ഷണവുമായി വരുന്ന രോഗിയുടെ മാനസിക ശാരീരിക സ്ഥിതികളെ കൂടി പരിഗണിച്ചാണു മരുന്നു നിർദേശിക്കുന്നത്. ഒാരോരുത്തർക്കും നൽകുന്ന മരുന്നിന്റെ പൊട്ടൻസി അഥവാ വീര്യത്തിനും വ്യത്യാസം വരാം. ഡോക്ടറുടെ നിർദേശമനുസരിച്ചു മാത്രം മരുന്നു കഴിക്കുക.

ആഴ്സാൽബ് – രാവിലെ വാതിൽ തുറന്നു പുറത്തിറങ്ങുമ്പോൾ അനുഭവപ്പെടുന്ന നിർത്താതെയുളള തുമ്മലിന് ഇത് ഫലപ്രദമാണ്.

അമോണിയം കാർബ് – രാവിലെ എഴുന്നേറ്റ് മുഖം കഴുകുമ്പോൾ അനുഭവപ്പെടുന്ന തുമ്മലിന് ഇത് ഉത്തമമാണ്.

ഒാറം ട്രിഫിലിനം –രാവിലെയുളള തുമ്മലിനൊപ്പം ജലദോഷം കൂടിയുണ്ടാകുന്ന സാഹചര്യത്തിൽ ഈ മരുന്ന് ഗുണം ചെയ്യും. അനുബന്ധലക്ഷണമായി ശക്തമായ മൂക്കടപ്പും കാണാറുണ്ട്.

അച്ചാറിനുണ്ട് ഗുണവും ദോഷവും

നെപ്പോളിയന്റെ ആരോഗ്യത്തിന്റെ ഒരു രഹസ്യം എന്താണെന്നറിയോ? എലിസബത്ത് രാജ്ഞിയുടെ സൗന്ദര്യത്തിന്റെ ഒരു ഘടകവും ഇവനായിരുന്നു… ക്വിസ് മൽസരത്തിന്റെ തുടക്കമല്ല. പറഞ്ഞു വരുന്നതു നമ്മുടെ അച്ചാറിനെക്കുറിച്ചാണ്. നാലായിരം വർഷം മുൻപ് ടൈഗ്രിസിലേക്ക് ഇന്ത്യയിൽ നിന്നു കൊണ്ടുപോയ കക്കരിക്ക ഉപ്പ്, മുളക് എന്നിവ ചേർത്തു സൂക്ഷിക്കാൻ തുടങ്ങിയതോടെയാണു നാം ഇന്നു രുചിയോടെ തൊട്ടുകൂട്ടുന്ന അച്ചാറിന്റെ ആദ്യരൂപം തയാറാകുന്നത്.

അച്ചാർ വെറും തൊട്ടുകൂട്ടാനുള്ള വിഭവം മാത്രമാണോ? ആ ഒരു ധാരണയിൽ ഇനി അച്ചാർ കൂട്ടി ഊണുകഴിക്കേണ്ട. ആരോഗ്യപ്രദമായ നിരവധി ഗുണങ്ങൾ അച്ചാറിൽ അടങ്ങിയിട്ടുണ്ടെന്നാണു വിദഗ്ധർ പറയുന്നത്. ദീർഘകാലം സൂക്ഷിക്കുന്ന അച്ചാറിൽ ഉപകാരികളായ നിരവധി ബാക്ടീരിയകൾ വളരും. കുടലിലെ സൂക്ഷ്മ ജീവികളെ നശിപ്പിക്കാൻ ഈ ബാക്ടീരിയകൾക്കു കഴിയും. ഇരുമ്പിന്റെ ആഗിരണം വഴി ഹീമോഗ്ലോബിന്റെ അളവു കൂട്ടാനുമാകും. ഉപ്പിന്റെ സാന്നിധ്യമാണ് അച്ചാറിനു രുചി നൽകുന്നത്. ചേരുവകളുടെ വൈവിധ്യമാണ് അച്ചാറിന്റെ ഔഷധഗുണമേറ്റുന്നത്.

ഇന്ന് എന്തും അച്ചാറാണ്. മാങ്ങയും, ചെറുനാരങ്ങയും വെളുത്തുള്ളിയും മാത്രം അച്ചാറായിരുന്ന കാലം മാറി. മീനും ഇറച്ചിയും രുചികരമായ അച്ചാറുകളാണ്. വിപണിയിൽ ആവശ്യക്കാർ കൂടുതലും ഇതിനു തന്നെ. കറ്റാർവഴ, മുളങ്കുമ്പ്, മഹാഗണി മുതൽ മാങ്ങ, നാരങ്ങ വരെയുള്ളവ അച്ചാറുകളായി വിപണിയിൽ ലഭ്യമാണ്. അച്ചാറിനു ഗുണമുള്ളതുപോലെ ദോഷവും അനവധിയാണ്. ഊണിനൊപ്പം തൊട്ടുകൂട്ടാനുള്ള വിഭവമായി കണ്ടാൽ പ്രശ്നമുണ്ടാകുന്നില്ല. എന്നാൽ പ്രാതൽ മുതൽ രാത്രി ഭക്ഷണം വരെ അച്ചാർ കൂട്ടുന്നവരിലാണ് ആരോഗ്യപ്രശ്നങ്ങൾ കാണുന്നതെന്ന് എറണാകുളത്തെ ആയിർവൈദ് എന്ന ചികിത്സാകേന്ദ്രത്തിലെ ചീഫ് ഫിസിഷ്യൻ ഡോ. ബി. രാജീവ് പറഞ്ഞു.

കോടികളുടെ വിപണിയാണ് ഇന്ന് അച്ചാറിന്. ദീർഘകാലം കേടാകാതെ നിൽക്കാനും രുചി വർധിക്കാനും അജിനോമോട്ടോ വരെ ചിലർ ചേർക്കുന്നുണ്ട്. അച്ചാർ കഴിക്കുന്നതുകൊണ്ടുണ്ടാകുന്ന രോഗങ്ങളിൽ മുന്നിൽ അൾസർ, മലബന്ധം എന്നിവയാണ്. കൃത്രിമ ചേരുവകൾ വരുമ്പോൾ ചിലപ്പോൾ കാൻസർ വരെ ഉണ്ടാകുമെന്നു ഡോക്ടർമാർ പറയുന്നു.

സുഹൃത്തുക്കൾ ഇല്ലാത്തതു പുകവലിയെക്കാൾ മാരകം

സാമൂഹ്യമായ ഒറ്റപ്പെടൽ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നും സുഹൃത്തുക്കൾ ഇല്ലാത്ത അവസ്ഥ പുകവലിയെക്കാൾ മാരകമാണെന്നും ഹാർവാർഡ് സർവകലാശാല ഗവേഷകർ.

ഏകാന്തത സ്ട്രസ് സിഗ്നലിന് ആക്കം കൂട്ടുന്നു. ഇത് ഫൈബ്രിനോജൻ എന്ന മാംസ്യത്തിന്റെ അളവു കൂട്ടുന്നു. അപകടം സംഭവിക്കുമ്പോഴോ രക്തനഷ്ടം ഉണ്ടാകുമ്പോഴോ അളവു കൂടുന്ന മാംസ്യം ആണിത്.

ഫൈബ്രിനോജന്റെ അളവു വളരെയധികം കൂടുന്നത് ശരീരത്തിനു നല്ലതല്ല. ഇതു രക്തസമ്മർദ്ദം കൂട്ടുകയും ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുകയും ചെയ്യും.

ഫൈബ്രിനോജന്റെ അളവും ഒരു വ്യക്തിയുടെ സുഹൃത്തുക്കളുടെ എണ്ണവും അതായയത് സാമൂഹ്യബന്ധങ്ങളും ഗവേഷകർ താരതമ്യം ചെയ്തു. സാമൂഹ്യബന്ധങ്ങൾ കുറയുന്തോറും രക്തം കട്ടപിടിക്കുന്ന മാംസ്യത്തിന്റെ അതായത് ഫൈബ്രിനോജന്റെ അളവു കൂടുന്നതായി കണ്ടു.

വെറും അഞ്ചു പേരുമായി മാത്രം സൗഹൃദബന്ധം പുലർത്തുന്ന ആൾക്ക് 25 പേരുമായി സാമൂഹ്യബന്ധം പുലർത്തുന്ന ആളിനെ അപേക്ഷിച്ച് ഫൈബ്രിനോജന്റെ അളവ് 20 ശതമാനം കൂടുതലായിരിക്കും. പത്തോ പന്ത്രണ്ടോ സുഹൃത്തുക്കളിൽ കുറവു മാത്രം ഉള്ളവരിൽ പുകവലിക്കുന്നവരുടേതിനു തുല്യമായിരിക്കും ഫൈബ്രിനോജന്റെ അളവ്.

സാമൂഹ്യമായ ഒറ്റപ്പെടൽ ആളുകളെ ഭയത്തിലേക്കും വേഗം വികാരങ്ങൾ മുറിപ്പെടുന്ന അവസ്ഥയിലേക്കും നയിക്കും.

സാമൂഹ്യബന്ധത്തിനു ഫൈബ്രിനോജന്റെ അളവുമായി ബന്ധമുണ്ടെന്നു വ്യക്തമായതായി പഠനത്തിനു നേതൃത്വം നൽകിയ ഡേവിഡ് കിം പറയുന്നു.

മനുഷ്യജീവിതത്തിൽ സാമൂഹ്യബന്ധങ്ങൾ എത്രമാത്രം പ്രധാനമാണെന്നു ചൂണ്ടിക്കാട്ടുന്ന ഈ പഠനം പ്രൊസീഡിങ്സ് ഓഫ് ദ് റോയൽ സൊസൈറ്റി ബി എന്ന ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പൊണ്ണത്തടിയും നാരകഫലങ്ങളും തമ്മിലുള്ള ബന്ധം?

നാരകഫലങ്ങൾ ധാരാളം കഴിക്കുന്നത് പൊണ്ണത്തടിയുള്ളവരിൽ ഹൃദ്രോഗം, കരൾരോഗം, പ്രമേഹം ഇവ വരുന്നതു തടയുമെന്നു പഠനം. ഭാവിയിൽ പൊണ്ണത്തടി മൂലമുണ്ടാകുന്ന ഗുരുതര രോഗങ്ങളെ തടയാൻ ഒറഞ്ച്, ചെറുനാരങ്ങ മുതലായ നാരകഫലങ്ങളിൽ അടങ്ങിയ ആന്റിഓക്സിഡന്റുകളായ സിട്രസ്ഫ്ലേവനോളുകൾക്ക് കഴിയുമെന്ന് ഗവേഷകർ.

പൊണ്ണത്തടി ഉള്ളവരിൽ ഓക്സിഡേറ്റീവ് സമ്മർദ്ദവും ഇൻഫ്ലമേഷനും മൂലം ഹൃദ്രോഗം, കരൾരോഗം, പ്രമേഹം ഇവ വരാനുള്ള സാധ്യത കൂടുതലാണ്. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതുമൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് ഓക്സീകരണസമ്മർദ്ദം മൂലമുള്ള കോശങ്ങളുടെ നാശത്തിനു കാരണമാകും.

ഓറഞ്ചു പോലുള്ള നാരകഫലങ്ങളിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതിലൊരു വിഭാഗമായ സിട്രസ് ഫ്ലേവനോളുകളുടെ ഗുണഫലങ്ങൾ ഗവേഷകർ പരിശോധിച്ചു. ബ്രസീലിലെ ഒരുസംഘം ഗവേഷകർ അൻപതോളം എലികളിലാണു പഠനം നടത്തിയത്. ഹെസ്പെറിഡിൻ, എറിയോസിട്രിൻ, എറിയോഡിക്ടിയോൾ എന്നീ ഫ്ലേവനോണുകളുടെ ഗുണങ്ങളാണു പഠിച്ചത്.

ഒരുമാസക്കാലം സാധാരണ ഭക്ഷണം, കൊഴുപ്പു കൂടിയ ഭക്ഷണം, കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം ഹെസ്പെറിഡിൻ, എറിയോസിട്രിൻ, എറിയോഡിക്ടിയോൾ എന്നീ ഫ്ലേവനോണുകളിൽ ഏതെങ്കിലും എന്നിങ്ങനെ എലികൾക്കു നൽകി.

സാധാരണ ഭക്ഷണം നൽകിയ എലികളുമായി താരതമ്യപ്പെടുത്തിയാൽ ഫ്ലേവനോണുകളുടെ അഭാവത്തിൽ കൊഴുപ്പു കൂടിയ ഭക്ഷണം മാത്രം കൊടുത്ത എലികളിൽ കോശങ്ങളുടെ നാശസൂചകങ്ങളായ തയോബാർബിറ്റ്യൂറിക് ആസിഡ് റിയാക്ടീവ് സബ്സ്റ്റൻസ്(TBRS) ന്റെ അളവ് രക്തത്തിൽ 80 ശതമാനവും കരളിൽ 57 ശതമാനവും വർധിച്ചതായിക്കണ്ടു.

കൊഴുപ്പു കൂടുതൽ അടങ്ങിയ ഭക്ഷണത്തോടൊപ്പം ഫ്ലേവനോണുകൾ കൊടുക്കാതിരുന്ന എലികളെ അപേക്ഷിച്ച് ഹെസ്പെറിഡിൻ, എറിയോസിട്രിൻ, എറിയോഡിക്റ്റിയോൾ ഇവ നൽകിയവയിൽ കരളിലെ TBRS യഥാക്രമം 50, 51, 64 ശതമാനമായി കുറഞ്ഞു.

ഈ എലികളിൽ രക്തത്തിലെ ടിബിആർഎസ് ലെവൽ എറിയോസിട്രിൻ 48 ശതമാനവും എറിയോഡിക്ടിയോൾ 47 ശതമാനവും കുറച്ചതായിക്കണ്ടു. കൂടാതെ ഹെസ്പെറിഡിൻ, എറിയോഡിക്ടിയോൾ ഇവ നൽകിയ എലികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും കരളിലെ നാശവും കുറഞ്ഞതായും കണ്ടു. എന്നാൽ സിട്രസ് ഫ്ലേവനോണുകൾമൂലം ശരീരഭാരം കുറഞ്ഞതായി കണ്ടില്ല.

ശരീരഭാരം കുറഞ്ഞില്ലെങ്കിലും ഓക്സിഡേറ്റീവ് സമ്മർദ്ദം, കരൾനാശം, ബ്ലഡ് ലിപ്പിഡുകൾ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇവയെല്ലാം കുറച്ച് ആരോഗ്യമുള്ളവരാക്കാൻ സാധിച്ചു.

പൊണ്ണത്തടി ഇല്ലാത്തവർക്കും നാരകഫലങ്ങൾ പ്രയോജനകരമാണെന്നും അടുത്ത പടിയായി മനുഷ്യരിൽ പഠനം നടത്താനുള്ള ഒരുക്കത്തിലാണെന്നും പഠനത്തിനു നേതൃത്വം നൽകിയ തെയ്സ് ബി സെസാർ പറഞ്ഞു.

അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ നാഷണൽ മീറ്റിങ്ങിലാണ് ഈ പഠനം അവതരിപ്പിച്ചത്.

അലർജിയുണ്ടോ? കാരണം എന്തെന്നു കണ്ടുപിടിക്കാം

വളരെ സാധാരണമായി കാണപ്പെടുന്ന ഒരു രോഗമാണ് അലര്‍ജി. കുഴപ്പക്കാരായ കടന്നുകയറ്റക്കാർക്കെതിരെ ശരീരം പ്രതികരിക്കുന്നതിനാണ് അലർജിയെന്ന് പറയുന്നത്. ചെറുതും വലുതുമായ അലർജികളുണ്ടാവാൻ പല കാരണങ്ങളുമുണ്ട്.

പൊടി, ഭക്ഷ്യവസ്തുക്കൾ, ചില പൂമ്പൊടിയും മറ്റും, ചില രാസവസ്തുക്കൾ ഇവ അലർജിക്ക് കാരണമാകും. പലർക്കും തങ്ങൾക്ക് അലർജിയുണ്ടാകുന്ന വസ്തുക്കൾ കണ്ടെത്താൻ താമസിക്കാറുണ്ട്. എന്നാൽ നാം പ്രതീക്ഷിക്കാത്ത പല വസ്തുക്കളും നമുക്ക് അലർജിക്ക് കാരണമാകും. പലര്‍ക്കും പല തരത്തിലായിരിക്കും അലര്‍ജിയുണ്ടാകുന്നത്. കാരണക്കാരാകുന്നതും വ്യത്യസ്ത സാധനങ്ങളായിരിക്കും.

ആഭരണ അലർജി

സ്വർണം അധികം അലർജിയുണ്ടാക്കുകയില്ലെങ്കിലും മറ്റ് ചില ലോഹങ്ങളുപയോഗിച്ചുണ്ടാകുന്ന ആഭരണങ്ങൾ അലർജിക്ക് കാരണമാകും. പല ആഭരണങ്ങളിലും നിക്കൽ അടങ്ങിയിട്ടുണ്ട്. 17 ശതമാനം സ്ത്രീകൾക്കും 3 ശതമാനം യുവാക്കൾക്കും നിക്കൽ അലർജിയുണ്ട്. ചർമത്തിലെ ചുവന്ന പാടും തിണർപ്പുമാണ് അലർജിയുടെ പ്രധാന ലക്ഷണം. പലപ്പോഴും ധരിച്ച് കഴിഞ്ഞ് 12 മണിക്കൂറെങ്കിലും കഴിഞ്ഞാണ് അലർജി കാണാറുള്ളത്.

മൊബൈൽ അലർജി

സന്തതസഹചാരിയായ മൊബൈൽ അലർജിയുണ്ടാക്കിയാലോ? അതേ, കവിളിലും ചെവിയിലുമൊക്കെ മൊബൈൽ അലർജിയുണ്ടാക്കുമെന്ന് പറയുകയാണ് ഡോക്ടർമാർ. ചിലരിൽ മാത്രമാണ് ഈ പ്രശ്നം കാണപ്പെടുന്നത്. മൊബൈലിന്‍റെ നിക്കല്‍ ഭാഗങ്ങള്‍ ത്വക്കുമായി സമ്പര്‍ക്കത്തില്‍ വരുന്നിടത്താണ് അലര്‍ജി ഉണ്ടാവുക. മൊബൈല്‍ കവറുകൾ ഉപയോഗിക്കുന്നത് അലർജി ഒഴിവാക്കാൻ സഹായിക്കും.

പാന്റിന്റെ ബട്ടൺ

നിക്കലാണ് ഇവിടെയും പ്രശ്നക്കാരൻ. നമ്മുടെ വസ്ത്രത്തിലെ ബട്ടണുകളിൽ വരുന്ന നിക്കല്‍ പലപ്പോഴും വയറിന്റെ ഭാഗങ്ങളിൽ ചൊറിച്ചിലും തടിപ്പുമുണ്ടാകാൻ കാരണമാകും. ഷര്‍ട്ട് ടക്ക് ഇൻ ചെയ്യുന്നതും ബനിയൻ പാന്റിന്റെ അകത്തേക്ക് കയറി നിൽക്കുന്ന രീതിയിൽ ധരിക്കുന്നതും ഇത്തരം അലർജി ഒഴിവാക്കാനിടയാക്കും.

കമ്പിളി

കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്, മാത്രമല്ല ചെമ്മരിയാട് ഉത്പാദിപ്പിക്കുന്ന ലാനോലിൻ എന്ന മെഴുകും പലപ്പോഴും അലർജിക്ക് കാരണമാകാറുണ്ട്. ഇത് മാത്രമല്ല ലാനോലിൻ ലിപ് ബാമിലും ഷാംപൂവിലൊക്കെ ചേർക്കാറുണ്ട്. അതിനാൽ അത്തരം ചില വസ്തുക്കളും അലർജിക്ക് കാരണമാകും.

വളർത്തുമൃഗങ്ങൾ

വളര്‍ത്തുമൃഗങ്ങളില്‍ നിന്നുളള അലര്‍ജി സാധാരണ കണ്ടുവരാറുണ്ട്. പൂച്ചയില്‍നിന്നും പട്ടിയില്‍നിന്നും പലപ്പോഴും അലര്‍ജി രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇവയുടെ രോമവും മറ്റും ശരീരത്ത് വീഴുന്നതുകൊണ്ടോ ശ്വസിക്കുന്നതുകൊണ്ടോ ആണ് ഇത് സംഭവിക്കുന്നത്. വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്തശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക. വളര്‍ത്തുമൃഗങ്ങളെ ആഴ്ചയിലൊരിക്കലെങ്കിലും കുളിപ്പിക്കുക.

ഇരട്ടകൾക്ക് ആയുസ്സു കൂടും

ഇരട്ടകൾ എന്നും ഗവേഷകർക്കു കൗതുകമുള്ള വിഷയമാണ്. പ്ലസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ഇരട്ടകൾ മറ്റുള്ളവരെക്കാൾ അധികംകാലം ജീവിച്ചിരിക്കുമെന്നാണ്.

ഡെന്മാർക്കിൽ കഴിഞ്ഞ 140 വർഷത്തിനിടെ ജനിച്ച ഇരട്ടകളുടെ വിവരം ഉൾപ്പെടുന്ന ഡാനിഷ് ട്വിൻ റജിസ്ട്രിയാണ് പഠനത്തിനായി ഉപയോഗിച്ചത്. ഒറ്റയായി ജനിച്ച ആളുകളിൽ 100–ൽ 84 പേർ ദീർഘായുസ്സായിരുന്നെങ്കിൽ ഇരട്ടകളിൽ ഇത് 100–ൽ 90 ആയിരുന്നു.

ഒരേ പോലുള്ള ഇരട്ടകൾ അഥവാ ഐഡന്റിക്കൽ ട്വിൻസിനാണ് മറ്റ് ഇരട്ടകളെ അപേക്ഷിച്ച് ഈ പ്രത്യേകത കണ്ടത്. ജനനം മുതലേ സുഹൃത്തായും സഹചാരിയായും ഒരാൾ കൂടെയുള്ളത് മെച്ചപ്പെട്ട സാമൂഹികബന്ധം ഉണ്ടാകാനുള്ള ഘടകമാകാമെന്നു ഗവേഷകർ പറയുന്നു.

ആരെങ്കിലും മാനസികമായും ശാരീരികമായും നമുക്കൊപ്പമുണ്ടാകുന്നതും നമ്മെ പിന്തുണയ്ക്കുന്നതും ആയുർദൈർഘ്യം വർധിപ്പിക്കും. നമ്മുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുന്നുവെന്നതാവാം ഇതിനു കാരണം. ഇരട്ടകളല്ലെങ്കിൽക്കൂടി ആരോഗ്യവും ദീർഘായുസ്സും ലഭിക്കാൻ നമ്മൾ സാമൂഹികബന്ധങ്ങളിൽ ശ്രദ്ധിക്കുകതന്നെ വേണമെന്നും പഠനം പറയുന്നു.

സ്ത്രീകൾ സോയ കഴിച്ചാൽ?

സോയയുടെ പതിവായ ഉപയോഗം ആരോഗ്യത്തിനു വളരെ നല്ലതാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഹൃദയാരോഗ്യമേകാനും സോയയ്ക്കു കഴിയുമെന്നു പഠനം.

പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ബാധിച്ചവർക്ക് സോയ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. 70 ശതമാനം സ്ത്രീകളിലും വന്ധ്യതയ്ക്കു കാരണം പിസിഒഡി ആണ്. ഇത് ടൈപ്പ് 2 പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത കൂട്ടുന്നു.

പിസിഒഡി ബാധിച്ചവർക്ക് ആർത്തവം ക്രമം തെറ്റിയതും ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടുതലുമായിരിക്കും. ഗർഭം ധരിക്കേണ്ട പ്രായത്തിൽ അഞ്ചു മുതൽ 10 ശതമാനം വരെ സ്ത്രീകളിൽ പിസിഒഡി ബാധിക്കുന്നു. പിസിഒഡി ബാധിച്ച സ്ത്രീകളിൽ സോയ ഐസോഫ്ലേവനുകൾ ഏതു രീതിയിൽ പ്രയോജനപ്പെടുന്നുവെന്ന് പഠനം പരിശോധിച്ചു.

സോയാച്ചെടിയിൽ അടങ്ങിയിരിക്കുന്ന പ്ലാന്റ് ബേസ്ഡ് ഈസ്ട്രജൻ ആണ് ഐസോഫ്ലേവനുകൾ. സോയാമിൽക്കിലും ചില കൃത്രിമഭക്ഷണ പദാർഥങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്.

ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ, ഹൃദ്രോഗം, അർബുദം, ഓസ്റ്റിയോപെറോസിസ് മുതലായവയെ പ്രതിരോധിക്കാനുള്ള കഴിവ് ഈ ഐസോഫ്ലേവനുകൾക്കുണ്ട്. കുഷാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ മെഹ്റി ജാമിലീയന്റെ നേതൃത്വത്തിൽ, പിസിഒഡി ബാധിച്ച 70 സ്ത്രീകളിലാണു പഠനം നടത്തിയത്. 16 മുതൽ 40 വയസുവരെ പ്രായമുള്ളവരിലായിരുന്ന പഠനം.

പതിവായി സോയ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരിൽ, ശരീരം എത്രമാത്രം ഫലപ്രദമായാണ് ഇൻസുലിൻ ഉപയോഗിക്കുന്നത് എന്നതിനെ പ്രതിഫലിപ്പിക്കുന്ന ജൈവസൂചകങ്ങൾ മെച്ചപ്പെട്ടതായും ഉപദ്രവകരമായ കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞതായും പഠനത്തിൽ തെളിഞ്ഞു. ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തക്കാളി സൂപ്പിന്റെ മഹത്വം

പല തരം സൂ‍പ്പുകള്‍ ഉണ്ടെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ് തക്കാളി സൂപ്പ്. ഫുഡ് കളര്‍ പോലുള്ള പല കൃത്രിമ വസ്തുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ റെഡിമെയ്ഡ് ആയി വാങ്ങുന്ന സൂപ്പുകള്‍ ആരോഗ്യപ്രദമാണെന്ന് പറയാനാന്‍ സാധിക്കില്ല. തക്കാളി സൂപ്പ് ശരീരത്തിന് ആവശ്യമുള്ള പൊട്ടാസ്യം, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവ പ്രദാനം ചെയ്യുന്നതോടൊപ്പം ഭാരം കുറയ്ക്കാനും സഹായിക്കും. അതുപോലെ കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാനും തക്കാളി സൂപ്പിന് കഴിയും. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീനും കരോട്ടിനോയിഡുമാണ് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്.

നമ്മുടെ ശരീരത്തിലെ ചീത്തകൊളസ്ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിനുള്ള കഴിവ് തക്കാളിക്കുണ്ട്. അതുപോലെതന്നെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താനും ഇതുമൂലം കഴിയുന്നു. കൂടാതെ വിറ്റാമിന്‍ ബിയും പൊട്ടാസ്യവും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ് ഇതിന്റെ സ്ഥാനം. ദഹനത്തിന് സഹായിക്കുന്ന ഒന്നാണ് തക്കാളി സൂപ്പ്. അതുപോലെ മഞ്ഞപ്പത്തത്തില്‍ നിന്ന് ശരീരത്തിനെ സംരക്ഷിക്കുന്നതിലും തക്കാളി സൂപ്പിന് വലിയ സ്ഥാനമുണ്ട്. വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ ഒന്നാണ് തക്കാളി. അതിനാല്‍ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു, കൂടാതെ നിശാന്തതയില്‍ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിനു മാത്രമല്ല, അസുഖങ്ങള്‍ക്കും ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം സൂപ്പ് ഉത്തമമാണ്

കൊളസ്‌ട്രോൾ നേരിടാം: മരുന്നുകളില്ലാതെ

ജീവിതരീതികളിലെ മാറ്റമനുസരിച്ച് മനുഷ്യരുടെ ആരോഗ്യവും മാറിവരികയാണ്. കൊഴുപ്പും കൊളസ്ട്രോളും നിറഞ്ഞതാണ് ഇപ്പോള്‍ ഓരോരുത്തരുടെയും ശരീരം. മനുഷ്യരുടെ കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ്‌ കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ കൂടിയാലും കുറഞ്ഞാലും ആരോഗ്യത്തിന് മോശമാണ്. മെഡിസിന്‍ ഇല്ലാതെ ഇവ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയില്ല എന്ന് ചിന്തിക്കുന്നവരും ഉണ്ട്. എന്നാല്‍ മരുന്നുകളുടെ ഉപയോഗമില്ലാതെയും കൊളസ്ട്രോള്‍ കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയും.

എന്താണ് കൊളസ്ട്രോള്‍ ?

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തില്‍ നിശ്ചിതപരിധിയില്‍ കൂടിയാല്‍ മാരകമായ പല രോഗങ്ങള്‍ക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എല്‍ ഡി എല്‍ രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞു കൂടുകയും ഉള്‍വ്യാപ്തി കുറക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം.

വ്യക്തമായി പറഞ്ഞാല്‍ മനുഷ്യന് മരണഭീതി നല്‍കുന്ന ഒരവസ്ഥയാണ് ഈ കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പല മരുന്നുകളും ഇന്ന് വിപണിയില്‍ സുലഭ്യമാണ്. ഇവ ഉപയോഗിക്കുന്നതിലൂടെ മൂന്നോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ കൊളസ്ട്രോള്‍ ഗണ്യമായ തോതില്‍ കുറയും. എന്നാല്‍ മരുന്നുകള്‍ ഇല്ലാതെ ഇത് കുറയ്ക്കാന്‍ സാധിച്ചാല്‍ അതാണ് ഏറ്റവും അഭികാമ്യം. അതിനും വഴികള്‍ ഉണ്ട്. അന്വേഷിക്കുവിന്‍ കണ്ടെത്തും എന്നല്ലേ.

1. ഭക്ഷണത്തില്‍ മാറ്റം വരുത്തുക:

ദിവസേനയുള്ള ഭക്ഷണക്രമത്തിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയാല്‍ തന്നെ കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനായുള്ള ആദ്യപടി കടന്നുവെന്ന് പറയാം. ഇറച്ചിക്ക് പകരമായി പഴം, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവ കൂടുതലായി ചേര്‍ക്കുക. സ്വാഭാവികമായും കൊളസ്ട്രോളിന്റെ അളവ് കുറയും.

2. ഓട്സ് കഴിക്കുക:

സാധാരണ ദിവസം നിങ്ങളുടെ ഭക്ഷണം ആരംഭിക്കുന്നതെങ്ങനെയോ അതില്‍ നിന്നും കുറച്ച് മാറ്റം വരുത്തി എല്ലാ ദിവസവും രാവിലെ ഓട്സ് കഴിച്ചു തുടങ്ങുക. ആദ്യം കഴിക്കുന്ന ഭക്ഷണം ഓട്സ് ആക്കുവാന്‍ ശ്രദ്ധിക്കുക. ഓട്സ് ധാന്യങ്ങളും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതൊന്നു പരീക്ഷിച്ച് നോക്കുന്നത് നല്ലതായിരിക്കും.

3. വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കുക:

നിങ്ങളുടെ വൈറ്റമിന്‍ ഡിയുടെ ലെവല്‍ പരിശോധിക്കുക. കൂടിയ കൊളസ്ട്രോളും വിറ്റാമിന്‍ ഡിയും തമ്മില്‍ ഒരു ലിങ്ക് ഉണ്ട്. നിങ്ങളുടെ പ്രായത്തിനനുസരിച്ച് സൂര്യനില്‍ നിന്നും വിറ്റാമിന്‍ ഡി സ്വീകരിക്കുന്നുണ്ട്. ഇതിന്റെ അളവ് കുറയുകയാണോ കൂടുകയാണോ എന്നത് വ്യക്തമാക്കുക. രക്തം പരിശോധിച്ച് വിറ്റാമിന്‍ ഡിയുടെ അളവ് പാകമാണോ എന്ന് അറിയുക.

  • ഒരു ദിവസം രാത്രി കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങുക
  • നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക
  • കൊഴുപ്പില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുക
  • ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുക

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ടാഴ്ച അടുപ്പിച്ച് ചെയ്താല്‍ തീര്‍ച്ചയായും കൊളസ്ട്രോളിന്റെ അളവിലുണ്ടാകുന്ന മാറ്റം മനസ്സിലാകുന്നതാണ്. പഠനങ്ങള്‍ ഇത് ശരിവയ്ക്കുന്നു.

ആസ്മാരോഗിക്കും വ്യായാമം ചെയ്യാം

എല്ലാവർക്കും വ്യായാമം അനിവാര്യമാണ് ഏതു രോഗത്തിനും ഇത് പ്രസക്തമാണ്. എന്തൊക്കെ കാര്യങ്ങളാണ് ആസ്മ രോഗികൾ വ്യായാമത്തിലേർപ്പെടുമ്പോൾ അറിഞ്ഞിരിക്കേണ്ടത് എന്നു വളരെ പ്രധാനപ്പെട്ട കാര്യമാണ്. കരുത്തുറ്റ ഒരു ശരീരത്തിനു തന്നെയാണു രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുക. എന്നാൽ ചില ആസ്മ രോഗികള്‍ വ്യായാമത്തിലേർപ്പെടുമ്പോള്‍ ആസ്മ കൂടാറുണ്ട്. എക്സർസൈസ് ഇന്റ്യൂസ്ഡ് ബ്രോങ്കോകൺസ്ട്രിക്ഷൻ (EIB) എന്നാണ് ഈ അവസ്ഥയെ പറയുക. മുമ്പ് ഇതിനെ എക്സർസൈസ് ഇന്റ്യൂസ്ഡ് ആസ്മ എന്നാണു വിളിച്ചിരുന്നത്. ‌

പൊതുവെ വ്യായാമം ആരു ചെയ്താലും ഒാക്സിജൻ കൂടുതൽ വേണ്ടതുകൊണ്ട് ശ്വസനപ്രക്രിയ വേഗത്തിലാകുക, കിതപ്പ് കൂടി വരിക, ശ്വാസം എടുക്കാൻ പ്രയാസമാകുക എന്നീ കാര്യങ്ങൾ സ്വാഭാവികമാണ്. ഇതിനെ തെറ്റിദ്ധരിച്ചാണ് വ്യായാമം ആസ്മയ്ക്കു കാരണമാകും എന്നു പറഞ്ഞിരുന്നത്. ഇ.ഐ.ബി ലക്ഷണങ്ങൾ ഉളള 90 ശതമാനം ആളുകളിലും ഈ പ്രതിഭാസം പതിവാണ്. എന്നാൽ പ്രത്യേക മുൻകരുതലുകളും തയാറെടുപ്പുകളും ഉണ്ടെങ്കിൽ ഇത്തരം പ്രയാസങ്ങൾ ബാധിക്കാത്ത തരത്തിൽ ആസ്മാരോഗിക്കും വ്യായാമത്തിലേർപ്പെടാനാകും.

ഇ.ഐ.ബി കാരണമറിയാം

ചുമ, കുറുങ്ങൽ, നെഞ്ചിൽ കനം, ശ്വാസം വേണ്ടത്ര കിട്ടാതെ വരൽ(Shortness of breath) തുടങ്ങിയവായാണു സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. ഇത്തരക്കാരിൽ വ്യായാമം തുടങ്ങി അഞ്ചോ പത്തോ മിനിറ്റ് കഴിയുമ്പോൾ പതുക്കെ ഈ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. പിന്നീട് വ്യായാമം നിർത്തി അഞ്ചോ പത്തോ മിനിറ്റ് കഴിയുമ്പോൾ കൂടുതൽ വഷളാകാം. പലപ്പോഴും 20 മുതൽ 30 മിനിറ്റു വിശ്രമത്തിനുശേഷം ഇതു കുറഞ്ഞുവരുന്നതായും കാണാറുണ്ട്. എന്നാൽ ചില ആളുകളിൽ താൽക്കാലിക ശമനത്തിനുശേഷം വീണ്ടും പതുക്കെ കൂടി വരാറുണ്ട് ഇങ്ങനെ രണ്ടാമത് വരുന്നത് അരദിവസമോ ഒരു ദിവസമോ ഒക്കെ നീണ്ടു നിന്നതിനുശേഷമാണു കുറയുക.

വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്ന ആസ്മയുടെ പ്രധാനകാരണം വായിലൂടെയുളള ശ്വസനം ആണ്. കാരണം വായിലൂടെ ശ്വസിക്കുമ്പോൾ വായു ഡ്രൈ ആകാനും തണുക്കാനുമുളള സാധ്യത കൂടുതലാണ്. ഇങ്ങനെയാകുമ്പോൾ വായുസഞ്ചാരമാർഗം എളുപ്പത്തിൽ ചുരുങ്ങും (ബ്രോങ്കോ കൺസ്ട്രിക്ഷൻ). ഇത്തരക്കാർ തണുത്തതോ, ഡ്രൈ എയർ ഉളളതോ ആയ സ്ഥലങ്ങളിൽ വ്യായാമം ചെയ്യരുത്. പകരം ചൂടുളള വായു ലഭിക്കുന്ന സ്ഥലങ്ങളായിരിക്കണം വ്യായാമത്തിനായി തെരഞ്ഞെടുക്കേണ്ടത്.

അലർജി വഴിയുളള ആസ്മയുളള ആളാകുമ്പോൾ, സ്വാഭാവികമായും ഇടയ്ക്കു ചുമ, കുറുങ്ങൽ, നെഞ്ചിൽ കനം എന്നിങ്ങനെ ഒക്കെ ചില സമയങ്ങളിൽ ഉണ്ടായേക്കാം. അതുകൊണ്ട് വ്യായാമം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ട കാര്യമില്ല. അതു മറ്റു പല രോഗങ്ങൾക്കും കാരണമാക്കും. ആ സമയങ്ങളിൽ കൃത്യമായി മരുന്നുകൾ കഴിച്ച് ആശ്വാസം വരുമ്പോൾ വീണ്ടും വ്യായാമത്തിലേർപ്പെടുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്വാസംമുട്ടുവരാനിടയുളളവർ വ്യായാമത്തിൽ പ്രഗത്ഭ്യമുളള ഡോക്ടറുടെ ഉപദേശം ആദ്യമേ തേടണം. അദ്ദേഹം ആദ്യം നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തന പരിശോധന (Lung Function Test) വ്യായാമത്തിനു മുമ്പും ഇടയിലും ശേഷവും നടത്തി ഏത് അളവിൽ നിങ്ങൾ വ്യായാമത്തിൽ ഏർപ്പെടണം എന്നതടക്കമുളള ഒരു പ്ലാൻ രൂപപ്പെടുത്തിത്തരും. അതിലൂടെ വ്യായാമത്തിലിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.

വ്യായാമത്താൽ ആസ്മ വരുമെന്ന് ഭയക്കുന്ന എക്സർസൈസ് ഇന്റ്യൂസ്ഡ് ബ്രോങ്കോകൺസ്ട്രിക്ഷൻ (EIB) ഉളളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. കോള്‍ഡ്/ഡ്രൈ കാലാവസ്ഥയിൽ നിന്നുളള വ്യായാമം ഒഴിവാക്കണം.
  2. ദീർഘദൂരം ഒാട്ടം, ഫുട്ബോൾ പോലുളള കളികൾ നല്ലതല്ല. ഇൻഡോർ വ്യായാമങ്ങളാണ് ഉത്തമം.
  3. കഴിയുന്നതും തണുപ്പില്ലാത്തതും ആർദ്രത കൂടിയതുമായ (വാം /ഹ്യുമിഡ്) അന്തരീക്ഷത്തിലേ വ്യായാമം ചെയ്യാവൂ.
  4. ഇ.ഐ.ബി ലക്ഷണങ്ങൾ ഉളളപ്പോൾ വ്യായാമത്തിലേർപ്പെടരുത്.
  5. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ എപ്പോഴും കൈവശം വേണം.
  6. എപ്പോഴും ഒരു സഹായിയോടൊപ്പം വ്യായാമം ചെയ്യുന്നതായിരിക്കും നല്ലത്.
  7. ഇ.ഐ.ബി യുടെ ലക്ഷണങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിവുണ്ടായിരിക്കണം. അതിനനുലരിച്ചു വ്യായാമത്തിന്റെ തീഷ്ണത ലഘൂകരിക്കാനും വേണ്ടിവന്നാൽ നിർത്താനും കഴിയും.
  8. അലർജിക്ക് കാരണമാകുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ വ്യായാമത്തിനു മുമ്പും ഇടയിലും ശേഷവും കഴിക്കാൻ പാടില്ല. അത് ഏതെല്ലാമാണെന്ന് സ്വയം മനസ്സിലാക്കുകയോ അല്ലെങ്കിൽ ഒരു ന്യൂട്രീഷൻ എക്സ്പോർട്ടിന്റെ സഹായത്തോടെയോ അറിഞ്ഞിരിക്കണം.
  9. അതികഠിനമായ ചൂടുകാലത്തു വ്യായാമം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ ഇത്തരക്കാരുടെ കാര്യത്തിൽ ഉണ്ടായിരിക്കണം.
  10. ജലദോഷം, ചുമ, കഫക്കെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉളളപ്പോൾ വ്യായാമത്തിലേർപ്പെടരുത്.
  11. വ്യായാമവേളകളിൽ ഒരിക്കലും വായയിലൂടെ ശ്വാസം എടുക്കാൻ പാടില്ല. മൂക്കിലൂടെ മാത്രമേ പാടുളളൂ. ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ്.
  12. ഇ.ഐ.ബി യുളള കുട്ടികളെ സ്കൂളുകളിൽ വിടുമ്പോള്‍ മാതാപിതാക്കൾ അധ്യാപകരോടും കായിക പരിശീലകരോടും ആ വിവരം പ്രത്യേകം ധരിപ്പിക്കണം. ഇത്തരം കുട്ടികൾക്ക് കായിക പരിശീലനത്തിന് മുമ്പു ഡോക്ടറുടെ നിർദേശപ്രകാരം നിർബന്ധമായും മരുന്നുകൾ ആവശ്യമായിവരും.

വ്യായാമം എങ്ങനെ വേണം?

ആസ്മയുളളവർ വ്യായാമം ആരംഭിക്കുമ്പോൾ എയ്റോബിക് വ്യായാമങ്ങളിലൂടെ നല്ലൊരു വാം അപ്പു ചെയ്യണം. അതുപോലെ വ്യായാമം നിർത്തുമ്പോൾ നല്ലൊരു കൂൾഡൗണും ആവശ്യമാണ്. ഒാരോന്നും ഏകദേശം 15 മിനിറ്റ് വീതം ചെയ്യാം. ഇത് എക്സർസൈസ് ഇന്റ്യൂസ്ഡ് ആസ്മ ഉണ്ടാകാതിരിക്കാൻ സഹായിക്കും. ഒാട്ടം, സൈക്ലിങ്, ബാസ്കറ്റ്ബോൾ തുടങ്ങിയ വ്യായാമരീതികളൊന്നും ഇത്തരക്കാർക്കു യോജിച്ചതല്ല. ഇവ ആസ്മയ്ക്കു കാരണമാകും. റെസിസ്റ്റൻസ് ട്രെയിനിങ്, നീന്തൽ, ബെയ്സ് ബോൾ തുടങ്ങിയ വ്യായാമങ്ങളാണ് ഇത്തരക്കാർക്ക് അഭികാമ്യം. ക്രമേണ ക്ഷമത വർധിച്ചു വരുന്നതിനനുസരിച്ച് വ്യായാമം പരിശീലകന്റെ നിർദേശത്തോടെ അടുത്ത നിലകളിലേക്കു കടക്കാം.

രോഗത്തിനനുസരിച്ച് മാറണം

കാലം മാറി കഥ മാറി എന്നു പറയുന്നതുപോലെ ഇന്നു പല രോഗികളും ആശുപത്രികളെയും മരുന്നുകളെയും മാത്രമല്ല രോഗമുക്തിക്കായി ആശ്രയിക്കുന്നത്. ധാരാളം പേർ ഹെൽത് ക്ലബകളെയും അവിടുത്തെ വ്യായാമങ്ങളെയും നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്ന കാലം കൂടിയാണ് ഇന്ന്. ഇവരുടെ കാര്യത്തിൽ അതീവശ്രദ്ധയും ജാഗ്രതയും വളരെ ആവശ്യമാണ്. കാരണം പലരും ഗുരുതരമായ പല രോഗങ്ങൾക്കും അടിമപ്പെട്ടിട്ടുളളവരായിരിക്കും. സ്ട്രോക്ക്, ഹൃദയാഘാതം, സർജറി, ക്രോണിക് ഡയബറ്റിസ്, രക്താതിസമ്മർദം, കൊളസ്ട്രോൾ, സ്പോണ്ടിലോസിസ്, ബാക്ക്പെയിൻ, മുട്ടുവേദന തുടങ്ങിയ നിരവധി ചെറുതും വലുതുമായ രോഗങ്ങൾ ഉളളവർ പലരും ഇന്നു വ്യായാമത്തിലേർപ്പെടുന്ന കാലമാണ്. ഇവരിൽ പലർക്കും എല്ലാത്തരം വ്യായാമങ്ങളും യോജിക്കില്ല. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശം, പരിചയ സമ്പത്തും അറിവുമുളള ട്രെയ്നറുടെ നിർദേശം തുടങ്ങിയ കാര്യങ്ങളൊക്കെ ഇവരുടെ കാര്യത്തിൽ വളരെ പ്രാധാന്യമുളളതാണ്. ഇവരുടെ ഒാരോരുത്തരുടെയും രോഗസ്വഭാവം മനസ്സിലാക്കി മാത്രമേ ഇവർ ഏതു ഗണത്തിൽപ്പെടുന്ന വ്യായാമങ്ങൾ ചെയ്യണം എന്നു നിർദേശിക്കാനാകൂ.

ഒാസ്റ്റിയോപൊറോസിസ് തടയാൻ

കഷ്ടിച്ച് രണ്ടു വർഷമേ ആയിട്ടുളളു ഇടതുകൈയിൽ ഒടിവു വന്നിട്ട്. ഖദീജയ്ക്ക് വേദനയ്ക്കൊപ്പം വിഷമം തോന്നി. മുറി വൃത്തിയാക്കുന്നതിനിടെ തറയില്‍ തങ്ങിനിന്ന വെളളം ശ്രദ്ധിച്ചില്ല. തെന്നി വീണു. പിന്നീട് എഴുനേൽക്കാൻ കഴിയുന്നില്ല. ആശുപത്രിയിലെത്തിയപ്പോഴാണ് അറിയുന്നത് ഒടിവുണ്ടെന്ന്.

60 വയസ്സു കഴിഞ്ഞാൽ വീഴ്ചയും എല്ലുകളിലെ ഒടിവും സാധാരണ സംഭവമായിട്ടുണ്ട് മലയാളികൾക്കിടയിൽ. എന്താണ് ഒസ്റ്റിയോപെറോസിസ്? പ്രായമാകുമ്പോൾ എല്ലുകൾക്ക് ഉണ്ടാകുന്ന ബലക്ഷയമാണ് ഒാസ്റ്റിയോപൊറോസിസ്. ഒാസ്റ്റിയോപൊറോസിസിന്റെ ഗുരുതരാവസ്ഥയിൽ എല്ലുകള്‍ സ്പോഞ്ചു പോലെയാകും. ചെറുതായി ഒരു തട്ടുകിട്ടിയാൽ പെട്ടെന്നു പൊട്ടുകയോ ഒടിഞ്ഞുപോകുകയോ ചെയ്യും. എന്നാൽ ഒസ്റ്റിയോപൊറോസിസ് എല്ലാവര്‍ക്കും ഒരുപോലെ വരണമെന്നില്ല.

കാരണങ്ങൾ

ബോൺ മിനറൽ ഡെൻസിറ്റി അഥവാ അസ്ഥിയുടെ കനം 35 വയസ്സു കഴിയുമ്പോൾ തന്നെ ചെറുതായി ചെറുതായി കുറഞ്ഞുവരുന്നു. മാസമുറ തീർന്നതിനുശേഷം സ്ത്രീകളിൽ വേഗത്തിൽ അസ്ഥിക്കു കനം കുറയാം. ഒസ്റ്റിയോപൊറോസിസിന് പാരമ്പര്യസ്വഭാവമുണ്ട്. കൂടാതെ, രക്തത്തിൽ കാത്സ്യവും വിറ്റമിൻ ഡിയും കുറഞ്ഞുപോകുക, പുകവലി, അമിതമദ്യപാനം ഇവയെല്ലാം രോഗസാധ്യത ഇരട്ടിപ്പിക്കുന്നു.

എങ്ങനെ കണ്ടെത്താം?

ഒാസ്റ്റിയോപൊറോസിസിന് നിശ്ശബ്ദ സ്വഭാവമാണുളളത്. രോഗിക്ക് ഒരിക്കലും സ്വയം രോഗം കണ്ടെത്താൻ കഴിയില്ല. കാരണം എല്ലുകൾക്ക് ഒടിവു സംഭവിക്കുമ്പോൾ മാത്രമാണ് കലശലായ വേദന അനുഭവപ്പെടുക. ഒടിവുകളൊന്നും കൂടാതെ ഒാസ്റ്റിയോപൊറോസിസ് ഉണ്ടെങ്കിലും അതു നിരവധി വർഷങ്ങൾ അങ്ങനെ തന്നെ നിലനിൽക്കും.

ആരംഭഘട്ടത്തിൽ സാധാരണ എക്സറേ വഴി രോഗം കണ്ടെത്താൻ പ്രയാസമാണ്. ഇത് കൃത്യമായി കണ്ടെത്താനുളള റേഡിയേഷൻ തീരെക്കുറഞ്ഞ പരിശോധനാരീതിയാണ് ഡിഎക്സ്എ (ഡുവൽ എനർജി എക്സ്–റേ അബ്സോർപ്റ്റിയോമെട്രി). ഇതു വഴി പ്രധാനപ്പെട്ട ശരീരഭാഗങ്ങൾ, നട്ടെല്ല്, കൈപ്പത്തിക്ക് അടുത്തഭാഗം, ഇടുപ്പ് തുടങ്ങിയ ഇടങ്ങളിലെ ബോൺ മിനറൽ ഡെൻസിറ്റി കൃത്യമായി അളന്നുനോക്കാം. ഈ പരിശോധന വഴി ഒാസ്റ്റിയോപൊറോസിസ് പ്രാരംഭദിശയിലാണെങ്കില്‍ പോലും കണ്ടെത്താം. ഒാസ്റ്റിയോപീനിയ എന്നത് എല്ലിന്റെ സാന്ദ്രത കുറയുന്ന അവസ്ഥയാണ്. എന്നാൽ ഒാസ്റ്റിയോപൊറോസിസ് എന്നു പറയുമ്പോൾ ഒസ്റ്റിയോപീനിയ കഴിഞ്ഞ് എല്ലുകൾ പെട്ടെന്നു പൊട്ടുന്ന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു എന്നു തീരുമാനിക്കാം. ഈ പരിശേധനയിലൂടെ ചെറിയ വീഴ്ചകൾ സംഭവിച്ചാൽ എല്ലുകള്‍ പൊട്ടുവാനുളള സാധ്യത എത്രത്തോളമാണെന്നു നിർണയിക്കുവാനും അതനുസരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കാനും സാധിക്കും.

വാർധക്യത്തിലെ ഒടിവ്

ലോകാരോഗ്യസംഗടനയുടെ നിരീക്ഷണത്തിൽ ഒാസ്റ്റിയോപൊറോസിസ് ഗുരുതര ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ്. എന്നാൽ കാര്യമായി അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഇതു മൂലമുളള ഒടിവ് വാർധക്യത്തിലെ അതികഠിനമായ വേദനയ്ക്കു പ്രധാനകാരണമാണ്. വാർധക്യത്തിൽ ഇടുപ്പെല്ലിനു ക്ഷതം സംഭവിക്കുന്ന 70 ശതമാനം രോഗികൾക്കും കൃത്യമായ ചികിത്സ കിട്ടിക്കാണാറില്ല. 30–50 ശതമാനം രോഗികളും ഇത്തരം ഒടിവുകൾക്കു ശേഷം അവശരായി മാറുന്നു. ഒടിവുകൾ സംഭവിക്കുമ്പോൾ നട്ടെല്ലിനു ക്ഷതം ഏൽക്കുകയും അങ്ങനെ പൊക്കം കുറയുവാനും അല്ലെങ്കിൽ വശത്തേക്ക് ചരിയുവാനും സാധ്യതയുണ്ട്.

ഒരിക്കൽ ഒടിവു സംഭവിച്ചാൽ മറ്റൊരു വീഴ്ചയ്ക്കും ഒടിവിനുളള സാധ്യത ഇരട്ടിക്കുകയാണ് ചെയ്യുന്നത്. വീണു പോകുമോ, പിന്നെയും ഒടിവു സംഭവിക്കുമോ എന്ന ഭയം അവരെ മാനസികമായി തളർത്താം. യാത്ര ചെയ്യുവാനും ജോലികളിൽ ഏർപ്പെടാനും അതു തടസ്സമാകും.

എങ്ങനെ പ്രതികരിക്കാം?

  • പുകവലി പൂർണമായി നിർത്തുക. പുകവലിക്കാരുമായി അടുത്തിടപഴകിയാലും രോഗസാധ്യത വർധിക്കും. അമിതമദ്യപാനവും ആപത്താണ്. ഇതു വീഴ്ചകൾക്ക് സാധ്യത വർധിപ്പിക്കുന്നു.
  • നിത്യോന വ്യായാമം ചെയ്ത് അസ്ഥിസാന്ദ്രത വർധിപ്പിക്കുക.
  • സ്ത്രീകൾക്കും പുരുഷന്മാർക്കും ദിനംപ്രതി ഏകദേശം 1000 മി.ഗ്രാം കാത്സ്യം ആവശ്യമാണ്. രക്തത്തിൽ വിറ്റമിന്‍ ഡി കുറഞ്ഞാലും കാത്സ്യം ഉള്ളിലേക്ക് വലിച്ചെടുക്കാൻ ശരീരത്തിനു കഴിയില്ല.
  • കടുത്ത നിറമുളള പച്ചക്കറികൾ, ഒാറഞ്ച് ജ്യൂസ്, കൊഴുപ്പു കുറഞ്ഞ പാല് എന്നിവ പ്രതിദിനമുളള ഭക്ഷണത്തിലുൾപ്പെടുത്താം. ചൂര, കോര പോലുളള മത്സ്യങ്ങളാൽ വിറ്റമിൻ ധാരാളമുണ്ട്. ഒരു ദിവസം ഏകദേശം 10–15 ബദാം പരിപ്പു കഴിക്കുന്നത് എല്ലുകളുടെ ശക്തി കൂട്ടും.
  • ഡോക്ടർ നിർദേശിച്ചാൽ കാത്സ്യം ഗുളികകൾ കഴിക്കണം. എന്നാൽ കാത്സ്യം ഒൗഷധമായി കഴിക്കുമ്പോള്‍ അത് ഭക്ഷണം മറ്റു ഗുളികകൾ എന്നിവയെല്ലാം ചേർന്ന് ദിവസം 2000 മില്ലി ഗ്രാമിൽ കൂടുതലാവാൻ പാടില്ല. കാരണം കാത്സ്യം ഭക്ഷണത്തിൽ കൂടിപ്പോയാൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്

ഇന്റർനെറ്റ് ഓർമശക്തി നശിപ്പിക്കും

ഓർമയുടെ പ്രധാന ഉറവിടം തലച്ചോറല്ല, ഇന്റർനെറ്റ് ആണെന്നു പറയേണ്ടിയിരിക്കുന്നു. കംപ്യൂട്ടറിനു ഹാർഡ്ഡിസ്ക് എന്നതുപോലെയാണ് നമുക്ക് ഇന്റർനെറ്റ്. എന്തിനെപ്പറ്റി അറിയണമെങ്കിലും നാം ഉടൻ ഇന്റർനെറ്റിനെ ആശ്രയിക്കും.

ഇന്റർനെറ്റ് വ്യാപകമായതോടെ നമുക്ക് ആവശ്യമായ വിവരങ്ങളെല്ലാം വളരെ പെട്ടെന്ന് ലഭ്യമാകുന്ന അവസ്ഥ വന്നു. ഇതു നമ്മുടെ ചിന്താശക്തിയെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള കഴിവിനെയും ഓർമിച്ചെടുക്കാനും പഠിക്കാനുമുള്ള കഴിവിനെയും ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനം.

ഓർമിച്ചെടുക്കാൻ സഹായകമായ ഇന്റര്‍നെറ്റ് പോലുള്ളവയെ ആശ്രയിക്കാനുള്ള പ്രവണത ഓരോ ഉപയോഗശേഷവും കൂടുകയാണത്രേ. നാം കരുതിയിരുന്നത് ഓർമശക്തി എന്നത് തലയ്ക്കുള്ളിൽ നടക്കുന്ന എന്തോ ഒന്നാണെന്നാണ്. എന്നാൽ തലയ്ക്കു വെളിയിൽ ഏജന്റുകളുടെ സഹായത്താൽ സംഭവിക്കുന്ന ഒന്നായി ഇപ്പോൾ‌ അതു മാറിയിരിക്കുന്നു.

കലിഫോർണിയ സർവകലാശാലയിലെയും ഇല്ലിനോയ്സ് സർവകലാശാലയിലെയും ഗവേഷകരായ ബഞ്ചമിൻ സ്റ്റോം, സീൻ സ്റ്റോൺ, ആരോൺ ബഞ്ചമിൻ എന്നിവരാണു പഠനം നടത്തിയത്.

ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കംപ്യൂട്ടറിനെയോ സ്മാർട്ട് ഫോണിനെയോ എത്രമാത്രം ആശ്രയിക്കുന്നു എന്നറിയുകയായിരുന്നു പഠനോദ്ദേശം. പഠനത്തിൽ പങ്കെടുത്തവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. കഴിവു പരിശോധിക്കാനായി ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടു. ആദ്യഗ്രൂപ്പ് അവരുടെ ഓർമശക്തി ഉപയോഗിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് ഗൂഗിളും. അവരവരുടെ ഇഷ്ടമനുസരിച്ച് എളുപ്പമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടു.

വിവരങ്ങൾ അറിയാൻ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നവർ ഓർമശക്തിയെ ആശ്രയിക്കാതെ ഗൂഗിളിന്റെ സഹായം തേടി. മുൻപ് ഇന്റര്‍നെറ്റിനെ ആശ്രയിച്ചിരുന്നവരിൽ 30 ശതമാനം പേർക്കും ലളിതമായ ചോദ്യങ്ങൾക്കുപോലും ഓർമയിൽനിന്ന് ഉത്തരം കണ്ടെത്താൻ സാധിച്ചില്ല.

ഓർമശക്തി മാറുകയാണ്. നാം ഇപ്പോൾ ഇന്റർനെറ്റിനെ കൂടുതൽ ആശ്രയിക്കുകയാണ്. മുൻപ് നമ്മൾ ആലോചിച്ച് സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിക്കുമായിരുന്നു. സ്മാർട്ട്ഫോണുകളും മറ്റുള്ളവയും വഴി വിവരശേഖരണം വ്യാപകമായതോടെ ഇപ്പോൾ നാം അതിനു ശ്രമിക്കുന്നേയില്ല.

മനുഷ്യന്റെ ഓർമശക്തിയുടെ അപൂർണതയെക്കാൾ തീർച്ചയായും ആശ്രയിക്കാവുന്നതും വേഗതയുള്ളതും ഒതുക്കമുള്ളതുമാണ് ഇന്റർനെറ്റ്. അറിവിന്റെ ലോകം വിരൽത്തുമ്പിൽ ഉള്ളപ്പോൾ ചിന്തിക്കാൻ എവിടെ സമയം?

ഓൺലൈൻ വഴി അറിവു വളരെവേഗം ലഭ്യമാകും എന്നതിനാലും പ്രശ്നപരിഹാരത്തിന് ഇന്റർനെറ്റിനെ അമിതമായി ആശ്രയിക്കുന്നതിനാലും നമ്മുടെ ഓർമശക്തിയെ നാംതന്നെ നശിപ്പിക്കുകയാണെന്ന് ഈ പഠനഫലം വ്യക്തമായ സൂചന നൽകുന്നു.

ഒന്നും ഓർമിച്ചെടുക്കാൻ കഴിയാത്തവരായി മനുഷ്യർ മാറിക്കൊണ്ടിരിക്കുന്നുവെന്ന് മെമ്മറി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

സൗന്ദര്യം തിരികെ ലഭിക്കാൻ പുത്തൻ വഴികൾ

മുഖക്കുരു, മുഖക്കുരുവിന്റെയും മുറിവുകളുടെയും പാടുകൾ, പ്രായം വരുത്തിയചുളിവുകൾ ഇത്രയൊക്കെമതി ആത്മവിശ്വാസം നഷ്ടപ്പെടാൻ. ആത്മവിശ്വാസത്തിനു മുകളിൽ ജീവിതം കെട്ടിപ്പടുക്കുന്ന പുതിയ തലമുറയ്ക്കു കോസ്മറ്റിക് ചികിത്സകളാണു പ്രധാന ആശ്വാസം.

മുഖക്കുരുവിന് ആശ്വാസമേകാൻ ലേസർ

കൗമാരത്തിലെത്തുന്ന എല്ലാവരെയും ഒരിക്കലെങ്കിലും വിഷമിപ്പിച്ചിട്ടുളള പ്രശ്നമായിരിക്കും മുഖക്കുരു. എണ്ണമയം കൂടുതലുളള ചർമമാണെങ്കിൽ മുഖക്കുരു ഒരു സ്ഥിരം പ്രശ്നം തന്നെയായിരിക്കും. ഡെർമറ്റോളജിസ്റ്റുകൾ മുഖക്കുരുവിനെ മൂന്നായി തിരിച്ചിട്ടുണ്ട്. വൈറ്റ്ഹെഡുകൾ എന്നു വിളിക്കുന്ന മുഖക്കുരുവിന്റെ ആദിമരൂപമാണ് ആദ്യത്തേത്. ചെറിയ ചികിത്സകളിലൂടെ തന്നെ ഇതിനു പരിഹാരം ലഭിക്കും. അഞ്ചു ശതമാനം വരെ വീര്യമുളള ബെൻസോയിൽ പെറോക്സൈഡ് ഉപയോഗിക്കുന്നത് നല്ലതാണ്.

സാധാരണ മുഖക്കുരുവാണു രണ്ടാമത്തെ വിഭാഗം. മൂന്നാമത്തെ വിഭാഗം സിസ്റ്റിക് ആഗ്നെ എന്നറിയപ്പെടുന്നു. ഇവ രണ്ടിനും പുറമേ പുരട്ടാനുളള ബെൻസോയിൽ പെറോക്സൈഡ്, ടെറ്റിനോയിൻ, അഡാസിലിൻ തുടങ്ങിയ ക്രീമുകൾക്കു പുറമേ ഉളളിലേക്ക് ആന്റിബയോട്ടിക്കുകളും ആവശ്യമാണ്. രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗം മുഖക്കുരുവിന് കോസ്മറ്റിക് ചികിത്സയിൽ വ്യക്തമായ പ്രതിവിധികളുണ്ട്. ലേസർ ചികിത്സകൊണ്ട് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയ്ക്കുകയും മുഖക്കുരുവിനു കാരണമായ ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യാം.

മുഖക്കുരു മൂലമുണ്ടാക്കുന്ന പാടുകൾ

മുഖക്കുരു ചികിത്സിച്ചു മാറ്റിയാലും അതുമൂലമുണ്ടാക്കുന്ന പാടുകൾ പലർക്കും അസ്വസ്ഥതയുണ്ടാക്കാറുണ്ട്. മുഖക്കുരു മൂലമുണ്ടായ നിർജ്ജീവമായ കലകളെ നീക്കം ചെയ്തു മുഖത്തിനു മിനുസമുണ്ടാക്കുന്ന ചികിത്സയാണു മൈക്രോ ഡെർമാബ്രേഷൻ. അലുമിനീയം ഓക്സൈഡ് ക്രിസ്റ്റലുകൾ കൊണ്ടുരച്ചു ചർമത്തിന്റെ ഉപരിതലപാളികൾ നീക്കം ചെയ്യുകയാണ് ഈ ചികിത്സയിൽ ചെയ്യുന്നത്. സബ്മിഷൻ, കെമിക്കൽപീൽ, ഫില്ലറുകൾ എന്നിവയും മുഖക്കുരുവിന്റെ പാടകറ്റും. ചൂടാക്കിയ അലുമിനീയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ചു മുഖത്തെ കുഴികൾ നികത്തിയെടുക്കുന്ന ചികിത്സയാണു മൈക്രോ സേർച്ചബ്രേഷൻ. കരിമംഗല്യം, ചിക്കൻപോക്സ്, മറ്റു മുറിവുകൾ എന്നിവയുടെ പാടുകളകറ്റാനും ഈ മാർഗങ്ങളെല്ലാം ഫലവത്താണ്. ആഴ്ചയിൽ രണ്ടു വീതം നാലാഴ്ച ചികിത്സിച്ചാൽ പാടുകൾ അതിവേഗം അപ്രത്യക്ഷമാകും. ഒരു സിറ്റിംഗിന് 1200 രൂപയോളം വരും.

വെളളപ്പാണ്ടിനെ ഓർത്ത് വിഷമിക്കേണ്ട

ചില കോശങ്ങളിൽ ത്വക്കിനു നിറം നൽകുന്ന മെലാനിൻ നശിച്ചുപോകുന്ന അവസ്ഥയാണു വെളളപ്പാണ്ട്. കോസ്മറ്റിക് ടാറ്റൂയിംഗ്, സ്കിൻ ഗ്രാഫ്റ്റിംഗ്, ടാർജറ്റഡ് ഫോട്ടോ തെറാപ്പി എന്നീ മാർഗങ്ങളിലൂടെ ഇതിനു പരിഹാരം കാണാം. രോഗബാധിതമായ കലകളിൽ നാരോബാന്റ് അൾട്രാവയലറ്റ്—ബി രശ്മികൾ പതിപ്പിച്ചാണ് കലകളെ ചികിത്സിക്കുന്നത്. രോഗം ബാധിക്കാത്ത ത്വക്കിന്റെ കൊളാജിൻ വെളളപ്പാണ്ടുളള കലകളെ നശിപ്പിച്ച് അതിനു മുകളിൽ ഒട്ടിക്കുന്ന രീതിയാണ് മെലനോസിസ് ട്രാസ്പ്ലാന്റേഷൻ. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്കു പകരാത്തതാണെന്ന് ഉറപ്പുളള പാണ്ടിനു മാത്രമേ ഇതു ഫലപ്രദമാകൂ. പടരുന്ന പാണ്ടിന് ഫോട്ടോതെറാപ്പിയാണ് അനുയോജ്യം.

മുഖത്തെ നിറവ്യത്യാസവും മറുകുകളും

മാനസിക പിരിമുറുക്കം, കൂടുതൽ അധ്വാനം വേണ്ടിവരുന്ന ജോലികൾ, സൂര്യപ്രകാശം, ഗർഭനിരോധനഗുളികകൾ ഇവയെല്ലാം മുഖത്തെ നിറവ്യത്യാസത്തിനു കാരണമാകാം. ലേസർ ഉപയോഗിച്ച് ഇതിനു വ്യക്തമായ ചികിത്സയുണ്ട്. മൂന്നോ നാലോ സിറ്റിംഗിനുളളിൽ പാടുകൾ മാറ്റിയെടുക്കാം. പലതരം കെമിക്കൽ പീലുകൾ വളരെയധികം ഫലപ്രദമാണ്.

യൗവനത്തിന്റെ അവസാന ഘട്ടങ്ങളിലാണു മറുകുകളും സ്കിൻ ടാഗുകളും മുഖസൗന്ദര്യത്തിനെയും ശരീരസൗന്ദര്യത്തിനെയും പ്രധാനമായും വെല്ലുവിളിക്കുന്നത്. ഇവ വിവിധതരം കോട്ടറികളിലൂടെയും ലേസർ ചികിത്സകളിലൂടെയും നീക്കം ചെയ്യാം.

ചുളിവുകൾ അകറ്റാം

പ്രായം കൊണ്ടും പാരമ്പര്യം കൊണ്ടും മുഖചർമത്തിനുണ്ടാകുന്ന ചുളിവുകൾ അകറ്റാൻ ഉളള ചികിത്സകളാണ് ബോട്ടോക്സും ഫില്ലേഴ്സും. വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ മുഖചർമത്തിൽ പ്രത്യക്ഷപ്പെടുന്ന ചുളിവുകൾ അകറ്റാനാണ് ബോട്ടോക്സ് ചെയ്യുന്നത്. എന്നാൽ മുഖത്തു സ്ഥിരമായിത്തന്നെ ഉണ്ടാകുന്ന ചുളിവുകളെ ഫില്ലേഴ്സ് നീക്കം ചെയ്യും. ത്വക്കിലെ കൊളാജിനു തുല്യമായ പദാർഥം കുത്തിവയ്ക്കുന്നതാണു ഫില്ലേഴ്സിൽ ചെയ്യുന്നത്. പുരികങ്ങളുടെ ആകൃതി വ്യത്യാസം വരുത്തൽ, മുഖത്തെ ചുളിവകറ്റുന്ന ഫേസ്ലിഫ്റ്റ് തുടങ്ങിയ ചികിത്സകൾ ബോട്ടോക്സിൽ പെടും. കവിളിലെ മസിൽ മുറിച്ചെടുത്തും നൂൽ ഉപയോഗിച്ച് ചർമ്മം മുകളിലേയ്ക്കു വലിച്ചു കെട്ടിയും ഫേസ് ലിഫ്റ്റ് ചെയ്യാം.

അനാവശ്യരോമവും കളയാം

മുടി കൂടുതലുളള തലയുടെ ഭാഗത്തു നിന്ന് അല്പം തൊലിയോടു കൂടിയ മുടി പിഴുതെടുത്ത് മുടിയില്ലാത്ത ഭാഗത്തു പിടിപ്പിക്കുന്നതാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ. കഷണ്ടിയുളളവർക്ക് വലിയൊരാശ്വാസമാണീ ചികിത്സ.

കഷണ്ടി പോലെത്തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരവസ്ഥയാണ് അനാവശ്യരോമങ്ങൾ. അനാവശ്യരോമങ്ങളെ രണ്ടാക്കിത്തിരിച്ചാണു ഡോക്ടർമാർ ചികിത്സിക്കുന്നത്. സാധാരണവും ഹോർമോൺവ്യതിയാനം മൂലമുണ്ടാകുന്നതും. പലതരം ലേസറുകളുപയോഗിച്ച് മുടിയുടെ ഫോളിക്കിളിന്റെ വളർച്ച മുരടിപ്പിക്കുകയാണ് ചെയ്യുന്നത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രാം തുടങ്ങിയ അസുഖമുളളവർക്ക് രോഗത്തിന്റെ ചികിത്സ നൽകിയതിനു ശേഷമേ ഈ ചികിത്സ കൊണ്ടു കാര്യമുളളൂ. ഒരു സിറ്റിംഗിന് 1000—3000 രൂപ വരെ ചെലവു വരാം. ചികിത്സ ഇടയ്ക്കിടെ ആവർത്തിച്ചില്ലെങ്കിൽ രോമങ്ങൾ വീണ്ടുമുണ്ടാകാം.

മടി ബുദ്ധിമാന്റെ ലക്ഷണമോ?

മടിപിടിച്ച് ഒന്നും ചെയ്യാതിരിക്കുന്നവരെ പരിഹസിക്കാൻ വരട്ടെ. ഈ മടി ബുദ്ധിമാൻമാരുടെ ലക്ഷണമാണത്രേ.

മടിയൻമാരും കൂടുതൽ സമയം എന്തെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കുന്നവരും വളരെയധികം ബുദ്ധിശക്തി ഉള്ളവരായിരിക്കുമെന്നു പഠനം. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണു പഠനം നടത്തിയത്.

എളുപ്പം ബോറടിക്കുന്നതിനാലും ചിന്തയിൽ നിന്നു രക്ഷപ്പെടാനും മനസിനെ ഉണർവോടെ നിലനിർത്താനും മിക്കവരും എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടും. എന്നാൽ ഉയർന്ന ഐക്യു ഉള്ള ആളുകൾക്ക് പെട്ടെന്നൊന്നും ബോറടിക്കില്ല. അവർ എപ്പോഴും ചിന്തിച്ചുകൊണ്ടേയിരിക്കുന്നു.

പഠനത്തിന്റെ ഭാഗമായി ഒരുകൂട്ടം വിദ്യാർഥികൾക്ക് ഒരു ടെസ്റ്റ് നടത്തി. ഗവേഷകനായ മാക് എൽറോയ് ഈ കൂട്ടത്തിൽ നിന്ന് 30 ചിന്തകരെ കണ്ടെത്തി; കുറേയധികം ചിന്തിക്കാത്തവരെയും.

അടുത്ത ഒരാഴ്ചക്കാലം ഇവരുടെ കൈത്തണ്ടയിൽ ഒരുപകരണം ഘടിപ്പിച്ചു. ഇവരുടെ ചലനങ്ങളും പ്രവർത്തനങ്ങളും പിന്തുടർന്ന് തുടർച്ചയായ വിവരങ്ങൾ ലഭ്യമാക്കി. ഇവർ കായികമായി എത്രമാത്രം ആക്ടീവാണെന്നും പരിശോധിച്ചു.

ചിന്തിക്കാത്തവരുടെ ഗ്രൂപ്പിനെ അപേക്ഷിച്ച് ചിന്തകരുടെ ഗ്രൂപ്പ് വളരെക്കുറച്ചുമാത്രം ആക്ടീവാണെന്നു കണ്ടു. സ്റ്റാറ്റിസ്റ്റിക്കൽ ടോസ് അനുസരിച്ച് വളരെ അർഥപൂർണവും ശക്തവുമാണ് ഈ കണ്ടെത്തലെന്ന് ഗവേഷകർ പറയുന്നു.

ചിന്തിക്കാത്തവർക്ക് വളരെ വേഗം ബോറടിക്കുന്നുവെന്നും ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഇവർ സമയം ചെലവഴിക്കുന്നുവെന്നും കണ്ടു. എന്തുതന്നെയായാലും കുറച്ചു മാത്രം ആക്ടീവായ ആളുകൾ, അവരുടെ ബുദ്ധിശക്തി എത്രയെങ്കിലുമാകട്ടെ, അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനായി ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നു ഗവേഷകർ നിർദ്ദേശിക്കുന്നു. ജേണൽ ഓഫ് സൈക്കോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തുറിച്ചു നോട്ടം പെരുമാറ്റവൈകല്യമോ?

തുറിച്ചു നോട്ടം എന്നത് ഒരു ശരീരഭാഷയാണ്. ഇരയെ കീഴ്പ്പെടുത്തുന്നതിന്റെ ഒരു വിനിമയമാണത്. അതിനാൽ തുറിച്ചു നോട്ടത്തിന് അക്രമത്തിന്റേതായ ഒരു തലമുണ്ട്. ആദ്യകാലം മുതലേ പുരുഷന്മാർ പരസ്പരം അങ്കം വെട്ടിയും കായിക വിനോദങ്ങളും സുകുമാര കലകളും പ്രദർശിപ്പിച്ചുമാണ് തങ്ങൾക്കിഷ്ടപ്പെട്ട ഇണകളെ സ്വന്തമാക്കിയിരുന്നത്. ഇണകളെ കഴിയുന്നത്ര സംഘടിപ്പിച്ച് സ്വന്തം ജനിതകം ലോകത്തു പരത്തണം എന്ന ജീവശാസ്ത്രപരമായ പ്രേരണയാണിതിന് പിന്നിൽ. എന്നാൽ ചിലർ തുറിച്ചു നോട്ടത്തിലൂടെയും അക്രമത്തിന്റേതായ ശരീര ഭാഷയിലൂടേയും ഇരകളെ പീഡിപ്പിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യാറുണ്ട്. അശക്തനായ ഇര അത്തരം പ്രവർത്തികളിൽ കീഴ്‌പ്പെടാം. ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന് സഹായകരമായ പരസ്പര ബഹുമാനത്തോടെയും അനുതാപം (Empathy)പ്രകടിപ്പിക്കുന്നതുമായ നോട്ടവും ശരീര ഭാഷയുമെല്ലാം ഏതൊരു സമൂഹവും പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ സമാധാനം പ്രകടിപ്പിക്കുന്ന ശാന്തമായ നോട്ടത്തിന് സാമൂഹികമായ പ്രാധാന്യമുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്യ്രത്തെ ഹനിക്കുന്ന തുറിച്ചു നോട്ടം പരിഷ്കൃത സമൂഹം ഒരു ക്രിമിനൽ കുറ്റമായിത്തന്നെ കണ്ട് ശിക്ഷിക്കുന്നു.

തുറിച്ചു നോട്ടവും വ്യക്തിത്വ വൈകല്യങ്ങളും

തുറിച്ചു നോട്ടം വ്യക്തിത്വ വൈകല്യമുള്ളവരിൽ കാണാം. വിചിത്രങ്ങളായ സ്വഭാവങ്ങളും അതിവൈകാരികതയും നാടകീയതയുമെല്ലാം വ്യക്തിത്വ വൈകല്യമുള്ളവരുടെ പൊതുവായ ലക്ഷണങ്ങളാണ്. പാരനോയിഡ് വ്യക്തിത്വ വൈകല്യമുള്ളവർ (paranoid personality disorder) സംശയ സ്വഭാവം പ്രകടിപ്പിക്കുന്നു. തനിക്ക് അമിതപ്രാധാന്യം കൽപ്പിക്കുന്ന ഇത്തരക്കാർ ചിലരെ സംശയ ദൃഷ്ടിയോടെ തുറിച്ചുനോക്കാറുണ്ട്

ഹിസ്ട്രിയോണിക് വ്യക്തിത്വവൈകല്യമുള്ളവർ ( Hisstrionic Personality Disorder) മറ്റുള്ളവരിൽനിന്ന് ശ്രദ്ധ പ്രതീക്ഷിച്ച് പെരുമാറുന്നു. അനുചിതമായ വശീകരണ സ്വഭാവം പ്രകടിപ്പിക്കുന്ന ഇവർ തങ്ങൾക്കിഷ്ടപ്പെട്ടവരെ കണ്ടാൽ തുറിച്ചു നോക്കാം. പെരുമാറ്റത്തിൽ നാടകീയതയും എന്തുപറഞ്ഞാലും അത് ചിന്തിക്കാതെ ചെയ്യാനുള്ള പ്രവണതയും ഇവരിൽ കാണാം.

സാമൂഹിക വിരുദ്ധ വ്യക്തിത്വവൈകല്യമുള്ളവർ (Anti-social Personality Disorder) മിക്കവരോടും അമിത ദേഷ്യം പ്രകടിപ്പിക്കാറുണ്ട്. ഇത്തരക്കാർ മറ്റുള്ളവരെ ക്രൂരമായി നോക്കാറുണ്ട്. അമിതമായ ലൈംഗിക ആവേശം ഉള്ളവരും രതിജന്യ വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിലെ വൈകല്യങ്ങൾ ഉള്ളവരും (Paraphilias) സ്വജന മര്യാദകൾക്ക് നിരക്കാത്ത ശരീര ഭാഷ പ്രകടിപ്പിക്കാറുണ്ട്. അടിവസ്ത്രങ്ങൾ, ഷൂസ് തുടങ്ങി അചേതന വസ്തുക്കളെയും (Fetishism) കുട്ടികളെയും (Pedophilia) മൃത ശരീരത്തെയും (Necrophilia) മൃഗങ്ങളെയുമൊക്കെ (Bestiality) ലൈംഗിക ഉത്തേജനത്തിനായി തിരഞ്ഞെടുക്കുന്നവർ, ലൈംഗിക അവയവങ്ങൾ മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കുന്നവർ (Exsibitionalism) മറ്റുള്ളവരുടെ ശരീര ഭാഗങ്ങളും അവർ ഇണ ചേരുന്നതും മറ്റും ഒളിഞ്ഞു നോക്കുന്നവർ (Voyeurism) ലൈംഗിക പങ്കാളിയിൽ നിന്ന് ശാരീരിക പീഡനം ഏറ്റുവാങ്ങി ആനന്ദിക്കുന്നവർ (Masochism) മറ്റു വ്യക്തികളുടെ മേൽ തന്റെ ശരീരം ഉരസി (Frotteurism) ലൈംഗിക ആനന്ദം അനുഭവിക്കുന്നവർ പങ്കാളിയെ ഉപദ്രവിച്ച് (Sadism) ആനന്ദിക്കുന്നവരുമൊക്ക തുറിച്ചു നോട്ടവും അസാധരണമായ ഭാവാധികളും പ്രകടിപ്പിക്കാറുണ്ട് അമിത ലൈംഗികതയുള്ള സ്ത്രീ (Nymphomaniac) അമിത ലൈംഗികതയുള്ള പുരുഷൻ (Satyriasis) വികാരങ്ങളുടെ നിയന്ത്രണം നഷ്ടപെടുന്നതിനെ തുടർന്ന്‌ മര്യാദയില്ലാത്ത ശരീര ഭാഷ പ്രകടിപ്പിക്കുന്നു. അസാധരണമായി നോക്കുന്നു.

മലയാളി പരുഷന്മാരുടെ തുറിച്ചു നോട്ടത്തിന്റെ അടിവേരുകൾ

കേരളത്തിലെ പുരുഷന്മാർ സ്ത്രീകളെ കളിയാക്കി വിളിക്കാറുണ്ട് അവൾ ഒരു ചരക്കാണെന്ന്. ചരക്ക് ഒരു ജഡ വസ്തുവാണ്. അതിനൊരു പ്രത്യേകമായ ചിന്തയോ അഭിപ്രായമോ ഇല്ല. ചരക്ക് വിൽക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ തോന്നിയതുപോലെ ഉപയോഗിക്കപ്പെടുകയോ ചെയ്യാം. ഒരു ചരക്ക് അത് നല്ലതാണോ എന്നു പരിശോധിക്കുന്ന മനോഭാവത്തോടെ മലയാളി പുരുഷന്മാർ സ്ത്രീകളെ നോക്കുന്നു. പുരുഷന്മാർ പൊതു സ്ഥലത്തുവച്ചും ബസിനുള്ളിൽവച്ചും സാധ്യമാകുന്ന ഇടത്തൊക്കെവച്ചും തുറിച്ചു നോക്കി പീഡിപ്പിക്കുന്നുണ്ട് .

മൃഗങ്ങളെ പോലെ ലൈംഗിക തൃഷ്ണ പ്രകടിപ്പിക്കാൻ പലരും തയാറാകുന്നു. ലൈംഗികതയെക്കുറിച്ചുള്ള മലയാളികളുടെ കാഴ്ചപ്പാട് ആരോഗ്യകരമല്ല. ലൈംഗികതയുടെ പ്രാധാന്യമോ സന്തോഷമോ അവകാശ ബോധമോ മലയാളിക്ക് ഇല്ല. മലയാളിയുടെ സദാചാര ബോധം രഹസ്യമായി എന്തുമാകാം എന്നുള്ളതുള്ളതാണ്.

ഒന്നാം ക്ലാസ് മുതൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും രണ്ടുഭാഗത്തു ഇരുത്തി പഠിപ്പിക്കുന്നു. രണ്ടു വ്യത്യസ്ത ലിംഗവിഭാഗങ്ങളെ എത്രത്തോളം അകറ്റി നിർത്താമോ അത്രത്തോളം അകറ്റി നിർത്തുന്ന സദാചാരമാണ് സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നുന്നത്. സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് പലതരത്തിൽപ്പെട്ട അടിച്ചമർത്തൽ ഉണ്ടാവുകയും അതേസമയം ഇതിന്റെ ദുഷിച്ച കച്ചവടം മറ്റൊരു സാഹചര്യത്തിലൂടെ അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ വലിയ ആശയകുഴപ്പം ഉണ്ടാക്കും. കൗമാര പ്രായക്കാരിലും, പ്രത്യേകിച്ചു പാടില്ല എന്ന് പറയുന്നതിലേക്ക് സ്വാഭാവികമായും ആകർഷണം കൂടും.

മനുഷ്യരുടെ ലൈംഗിക വാസനയെ ആക്രമണ തലത്തിലേക്ക് ഉയർത്തി ലൈംഗികത മോശമാണെന്ന് അവരെ ബോധിപ്പിച്ചു ലൈംഗികതയെകുറിച്ചു തെറ്റായ വിവരങ്ങൾ നൽകി ലൈംഗിക വൈകൃതങ്ങൾക്കും അരാജകത്വത്തിനും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് അത് നടമാടുമ്പോൾ അതിനെതിരെ പ്രതികരിക്കുകയും ചെയുന്ന ഇരട്ടത്താപ്പാണ് കേരളീയ മനസുകൾക്കുള്ളത്.

ജൻഡർ സെൻസിബിലിറ്റി (Gender sensibility)

സ്ത്രീകളുമായി ആശയ വിനിമയം നടത്തുമ്പോൾ പുരുഷന്മാർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജൻഡർ സെൻസിബിലിറ്റി (Gender Sesnsibility) പ്രകടിപ്പിക്കണം. ജൻഡർ സെൻസിറ്റിറ്റീഷൻ (Gendersensititation)വളർത്തിയെടുക്കണം. സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാവുകയും ഈ വിവേചനങ്ങൾ സമൂഹത്തിന്റെ സൃഷ്ടിയാണെന്ന് മനസിലാക്കുകയുമാണ് വേണ്ടത്. സ്ത്രീ പുരുഷ തുല്യതക്ക് വേണ്ടിയുള്ള ബോധവൽക്കരണത്തിന്റെ മേഖലയാണിത്.

സ്ത്രീ പുരുഷ ലിംഗ വ്യത്യാസം (Sexual difference)ശാരീരികമായ ഒന്നാണ്. ജീവശാസ്ത്ര ലിംഗ വ്യത്യാസത്തെ സാമൂഹിക പദവിയിലുള്ള വ്യത്യാസമായി കണക്കാക്കപ്പെട്ട അവസ്ഥയെ ലിംഗ പദവി(Gender) എന്നുവിളിക്കുന്നു. ജീവശാസ്ത്രപരമായ വ്യത്യാസം മാറ്റത്തിന് വിധേയമല്ല. ലിംഗ പദവി സൃഷ്ടിക്കപ്പെട്ടതായതുകൊണ്ട് അതു മാറ്റത്തിന് വിധേയമാണ്.

ആശയ വിനിമയത്തിൽ ശരീര ഭാഷക്കാണ് മുഖ്യ സ്ഥാനം. രണ്ടാം സ്ഥാനം വാക്കുകളിൽ അടങ്ങിയിരിക്കുന്ന വൈകാരിക ഭാവത്തിനാണ്. അടുത്ത സ്ഥാനം വാക്കുകളുടെ അർത്ഥത്തിനാണ്. തുറിച്ചു നോട്ടം, ഉരുളക്കുപ്പേരി എന്ന പോലുള്ള മറുപടി, കൈ ചൂണ്ടി സംസാരിക്കൽ, പുച്ഛത്തോടെയുള്ള മുഖഭാവം പ്രകടിപ്പിക്കൽ, വിലക്കുകളും ആജ്ഞകളും പ്രകടിപ്പിക്കൽ എന്നിവയെല്ലാം വെറുപ്പ് ഏറ്റുവാങ്ങാൻ മാത്രമാണ് ഉപകരിക്കുക

പലതരത്തിൽ ആശയവിനിമയം നടത്താവുന്ന ഒരു അവയവമാണ് കണ്ണ്. നോക്കുന്നു എന്നതല്ല പ്രശനം. അപ്പുറത്ത് നിൽക്കുന്ന ആൾക്ക് അസ്വസ്ഥത ഉളവാക്കുന്നതോ ബുദ്ധിമുട്ട് ഉളവാക്കുന്നതോ ആയ നോട്ടങ്ങളാണ് പ്രശ്നം. ഇത് സ്ത്രീയുടെ മാത്രം പ്രശ്നമല്ല. മൃഗം ഇരയെ നോക്കുന്നത് പോലെയുള്ള നോട്ടം കുറ്റകരം തന്നെയാണ്. അത് 14 സെക്കന്റ് എന്നല്ല ഒരു സെക്കന്റ് ആയാലും.

എത്രനേരം നോക്കുന്നു എന്നതിൽ കാര്യമില്ല. പരസ്പരം ഇഷ്ടപ്പെടുന്നവർ എത്ര നോക്കിയാലും അതൊരു പ്രശ്നമായി പറയാറില്ല. ഒരു നോട്ടത്തിൽ എന്താണ് വിനിമയം ചെയുന്നുവെന്നതാണ് പ്രാധാന്യമർഹിക്കുന്നത്. മറ്റുള്ളവരിൽ ആത്മവിശ്വാസം ഉണർത്തുന്ന പരസ്പരബഹുമാനവും പുലർത്തുന്ന ഊഷ്മളമായ ഒരു നോട്ടം– അതാണ് വേണ്ടത്.

പുസ്തകവായന ആയുസ്സ് കൂട്ടും

പുസ്തകപ്പുഴുക്കൾക്ക് സന്തോഷവാർത്ത. പുസ്തകവായന ശീലമാക്കിയവർ കൂടുതൽകാലം ജീവിക്കുമെന്നു പഠനം. 50 വയസിനു മുകളിൽ പ്രായമുള്ള 3635 പേരിൽ നടത്തിയ വിശദമായ ആരോഗ്യപഠനത്തിലാണ് ഈ കണ്ടെത്തൽ. യുഎസിലെ യേൽ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്.

പഠനത്തിൽ പങ്കെടുത്തവരെ ഒന്നും വായിക്കാത്തവർ, ആഴ്ചയിൽ മൂന്നര മണിക്കൂർ വരെ വായിക്കുന്നവർ, മൂന്നര മണിക്കൂറിൽ കൂടുതൽ വായിക്കുന്നവർ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചു. പ്രായം, വർഗം, ആരോഗ്യം, വിഷാദം, ജോലി, വൈവാഹികാവസ്ഥ തുടങ്ങിയ ഘടകങ്ങളും ഗവേഷകർ പരിശോധിച്ചു.

ആഴ്ചയിൽ മൂന്നര മണിക്കൂറെങ്കിലും വായിക്കുന്നവർക്ക് ഒട്ടും വായിക്കാത്തവരെ അപേക്ഷിച്ച് മരണസാധ്യത 17 ശതമാനം കുറവാണെന്നും മൂന്നര മണിക്കൂറിലധികം വായിക്കുന്നവർക്ക് മരണസാധ്യത 23 ശതമാനം കുറവാണെന്നും കണ്ടു. വായനാശീലമുള്ള ഒരാൾക്ക് ഒട്ടും വായിക്കാത്തവരെക്കാൾ ശരാശരി രണ്ടു വർഷമെങ്കിലും കൂടുതൽ ആയുസ്സുണ്ടാകും. ദിനപത്രങ്ങളും ആഴ്ചപ്പതിപ്പുകളും വായിക്കുന്ന ആളുകളെ പഠനവിധേയരാക്കിയെങ്കിലും ഗുണഫലങ്ങൾ കണ്ടില്ല. സോഷ്യൽ സയൻസ് ആൻഡ് മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

വ​ള​ർ​ന്നു​ വ​ലു​താ​വാ​ൻ

നിങ്ങള്‍ എല്ലാം തികഞ്ഞ പുരുഷനോ സ്ത്രീയോ ആയി വളര്‍ന്നുവരണമോ എന്നു തീരുമാനിക്കുന്നതാരാണ്? ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കിടക്കുന്ന ചില ഗ്രന്ഥികള്‍ ഉത്പ്പാദിപ്പിക്കുന്ന ശ്രവങ്ങളാണ് ഇതെല്ലാം തീരുമാനിക്കുന്നത്. ഹോര്‍മോണുകള്‍ എന്നാണ് ഈ ശ്രവങ്ങള്‍ അറിയപ്പെടുന്നത്. ഞാന്‍ ഉത്തേജിപ്പിക്കുന്നു എന്നര്‍ഥം വരുന്ന ഹൊര്‍മാവോ എന്ന ഗ്രീക്ക് പദത്തില്‍ നിന്നുമാണ് ഹോര്‍മോണ്‍ എന്ന ഇംഗ്ലിഷ് പദം ഉണ്ടായത്. ഈ വാക്ക് അര്‍ഥമാക്കുന്നതുപോലെ വിവിധ കോശങ്ങളുടെ ഉത്തേജനമാണ് ഹോര്‍മോണുകളുടെ ധര്‍മം. ശരീരവളര്‍ച്ചയെ നിയന്ത്രിക്കുന്ന അന്തഃസ്രാവി ഗ്രന്ഥികളെയും അവ ഉത്പ്പാദിപ്പിക്കുന്ന ഹോര്‍മോണുകളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടാം.

മാസ്റ്റര്‍ ഗ്ലാന്‍ഡ്

അന്തഃസ്രാവി സമൂഹമാകുന്ന സംഗീതട്രൂപ്പിനെ നിയന്ത്രിക്കുന്ന കണ്ടക്റ്ററായാണ് ശരീരശാസ്ത്രജ്ഞര്‍ പിറ്റ്യൂറ്ററി ഗ്രന്ഥിയെ വിശേഷിപ്പിക്കുന്നത്. തലച്ചോറിന്‍റെ കീഴ്ഭാഗത്തായി എല്ലുകൊണ്ടു നിര്‍മിച്ചിരിക്കുന്ന ഒരു കുഴിയില്‍ സുരക്ഷിതമായി ഇതു സ്ഥിതിചെയ്യുന്നു. വിഭിന്നമായ ഗുണവിശേഷങ്ങളുള്ള രണ്ടു ഭാഗങ്ങളായാണ് ഇതിന്‍റെ ഇരിപ്പ്. ഒരു കൂട്ടം ഹോര്‍മോണുകളെ തന്നെ ഉത്പ്പാദിപ്പിക്കുന്ന മുന്‍പാളിയും തലച്ചോറിലെ ഹൈപ്പോതലാമസിനോട് തൊട്ടുകിടക്കുന്ന പിന്‍പാളിയും ആണ് ഇവ. ഹൈപ്പോതലാമസിലുള്ള നാഡീകേന്ദ്രത്തിന്‍റെ ഒരംശമായി ഈ പിന്‍പാളിയെ കണക്കാക്കാം. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ മുന്‍പാളി പ്രധാനമായും അഞ്ചുവിധം ഹോര്‍മോണുകളെ ഉത്പ്പാദിപ്പിക്കുന്നു. മറ്റു ഗ്രന്ഥികളെ പോഷിപ്പിക്കുക എന്നതാണ് ഈ ഹോര്‍മോണുകളുടെ ദൗത്യം. അതുകൊണ്ട് ഈ ഹോര്‍മോണുകള്‍ പോഷക ഹോര്‍മോണുകള്‍ (ട്രോഫിക് ഹോര്‍മോണുകള്‍ എന്നറിയപ്പെടുന്നു – ട്രോഫിക് എന്ന ലാറ്റിന്‍ പദത്തിന്‍റെ അര്‍ത്ഥം പോഷകം എന്നാണ്.) ശരീരത്തിലെ മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുടെ നിയന്ത്രണം നിര്‍വഹിക്കുന്ന ഈ ഭാഗമാണ് പിറ്റ്യൂറ്ററി ഗ്രന്ഥിക്ക് മാസ്റ്റര്‍ ഗ്ലാന്‍റ് എന്ന പേരു നേടിക്കൊടുത്തത്.

1. വളര്‍ച്ചയെ നിയന്ത്രിക്കുന്നത്

ശരീരത്തിന്‍റെ സാമാന്യമായ വളര്‍ച്ചയെ, പ്രത്യേകിച്ച് എല്ലുകളുടെയും മാംസപേശികളുടെയും വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണാണ് വളര്‍ച്ചാ ഹോര്‍മോണ്‍ (Growth Hormone). ലൈംഗികാവയവങ്ങളുടെ ഘടന, പക്വത എന്നിവ തീരുമാനിക്കുന്നത് ഈ ഹോര്‍മോണിന്‍റെ പ്രവര്‍ത്തനമാണ്.

അതികായനും കുള്ളനും

പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് വളര്‍ച്ചാഹോര്‍മോണ്‍ അധികമായി ഉത്പ്പാദിപ്പിക്കാന്‍ തുടങ്ങിയാലോ? എല്ലുകളുടെയും മാംസപേശികളുടെയും അമിത വളര്‍ച്ചയായിരിക്കും ഫലം. അയാള്‍ അതികായനായ ഒരു മനുഷ്യനായി മാറുന്നു. ഈ അവസ്ഥയാണ് ജൈജാന്‍റിസം. എന്തെങ്കിലും കാരണവശാല്‍ പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പ് ഈ ഹോര്‍മോണിന്‍റെ ഉത്പ്പാദനം കുറഞ്ഞാലോ? വളര്‍ച്ച മുരടിച്ച് ഒരു ശിശുവിന്‍റെ ശാരീരിക വളര്‍ച്ച മാത്രമുള്ള മനുഷ്യനായി തീരുന്നു. ഇതാണ് ഡ്വാര്‍ഫിസം. എന്നാല്‍ ഈ രണ്ട് അവസ്ഥകളിലും അയാളുടെ മാനസിക കഴിവുകള്‍ക്കോ ബുദ്ധിശക്തിക്കോ ഒട്ടും കുറവ് സംഭവിക്കുന്നില്ലതാനും. പൂര്‍ണ വളര്‍ച്ച എത്തിയ ശേഷമാണ് ഈ ഹോര്‍മോണുകളുടെ ഉത്പ്പാദനത്തില്‍ താളപ്പിഴകള്‍ വരുന്നത് എങ്കില്‍ അത് ഒരാളുടെ വളര്‍ച്ചയെ ഒരു തരത്തിലും ബാധിക്കുകയില്ല. എന്നാല്‍ അത് ചില രോഗാവസ്ഥകള്‍ ഉണ്ടാക്കാം.

അക്രോമെഗാലിയും സിമ്മണ്ട് രോഗവും

ഒരാള്‍ പൂര്‍ണവളര്‍ച്ച എത്തിയതിനു ശേഷം പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ തകരാറു മൂലം വളര്‍ച്ചാ ഹോര്‍മോണ്‍ അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുകയാണെങ്കില്‍ ഉണ്ടാകുന്ന അവസ്ഥയാണ് അക്രോമെഗാലി. ചില പ്രത്യേക ശരീര ഭാഗങ്ങളില്‍ മാത്രമാണ് ഇത് അമിത വളര്‍ച്ച ഉണ്ടാക്കുന്നത്. താടിയെല്ല് വീതി കൂടി വരിക, വലിയ മൂക്ക്, തുടയെല്ല് വളര്‍ന്ന് വളയുക, വീതികൂടിയ പാദം എന്നിവയാണ് അക്രോമെഗാലിയുടെ ലക്ഷണങ്ങള്‍. പ്രായപൂര്‍ത്തിയായ ശേഷം പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ വളര്‍ച്ചാഹോര്‍മോണിന്‍റെ പ്രവര്‍ത്തനശേഷി നശിച്ചാലോ? ശരീരം മെലിയുകയും ലൈംഗികാവയവങ്ങള്‍ ശൈശവാവസ്ഥയിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു. സിമ്മണ്ട് രോഗം (Simmonds disease) എന്നാണ് ഇത് അറിയപ്പെടുന്നത്.

2. തൈറോയിഡ് പോഷക ഹോര്‍മോണ്‍

പിറ്റ്യൂറ്ററി ഗ്രന്ഥി ഉത്പ്പാദിപ്പിക്കുന്ന ഈ ഹോര്‍മോണാണ് തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ഈ ഹോര്‍മോണ്‍ തൈറോയിഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ (Thyroid stimulating hormone) അഥവാ TSH എന്നു വിളിക്കുന്നത്. ഈ ഹോര്‍മോണ്‍ അമിതമായി ഉത്പ്പാദിപ്പിച്ചാലോ ഉത്പ്പാദനത്തില്‍ കുറവു വന്നാലോ പല പല രോഗങ്ങളും ഉണ്ടാകാം. തൈറോയിഡ് ഗ്രന്ഥിയുടെ അമിതമായ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന രോഗമാണ് എക്സോ താല്‍മിക് ഗോയിറ്റര്‍ (Exophthalmic goitre). കണ്ണുകള്‍ പുറത്തേക്ക് ഉന്തിനില്‍ക്കുക എന്നത് ഈ രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.

3. അഡ്രിനോകോര്‍ട്ടിക്കോട്രോഫിക് ഹോര്‍മോണ്‍

ശരീരത്തിലെ ഒരു വിധം എല്ലാ പ്രവര്‍ത്തനങ്ങളിലും കാര്യമായ പങ്കുവഹിക്കുന്ന ഒരു ഹോര്‍മോണാണ് അഡ്രിനോകോര്‍ട്ടിക്കോട്രോഫിക് ഹോര്‍മോണ്‍ (ACTH). ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിന്‍റെ ഉപയോഗം ഒരു പ്രധാന ചികിത്സാ മാര്‍ഗമായി മാറിയിട്ടുണ്ട്.

4. ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണും ലൂട്ടിനൈസിങ് ഹോര്‍മോണും

ലൈംഗികഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതിനും സ്ത്രീകളില്‍ അണ്ഡവും പുരുഷന്മാരില്‍ ബീജവും ഉത്പ്പാദിപ്പിക്കാനും സഹായിക്കുന്ന ഹോര്‍മോണുകളാണിത്. അണ്ഡാശയത്തെ ഉദ്ദീപിപ്പിക്കുവാനും അണ്ഡത്തെ സൃഷ്ടിക്കുവാനും വളര്‍ത്തുവാനും സഹായിക്കുന്നതും പുരുഷന്മാരുടെ പ്രത്യുത്പാദന പ്രക്രിയകളെ സഹായിക്കുന്നതുമെല്ലാം ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണാണ്. ലൂട്ടിനൈസിങ് ഹോര്‍മോണാകട്ടെ ഗര്‍ഭാശയത്തില്‍ ഭ്രൂണത്തെ ഉറപ്പിക്കുവാനും ഭ്രൂണത്തിന്‍റെ വളര്‍ച്ചയ്ക്കും സഹായകമാകുന്നു.

5. മുലപ്പാലുണ്ടാക്കുന്നത് പ്രോലാക്ടിന്‍

ഈസ്ട്രജൻ, പ്രോജസ്റ്ററോണ്‍ എന്നീ സ്ത്രൈണ ലൈംഗികഹോര്‍മോണുകളുടെ പ്രവര്‍ത്തന ശക്തികൊണ്ടാണ് സ്ത്രീകളില്‍ മുലപ്പാല്‍ ഉണ്ടാകുന്നത്. കുഞ്ഞുങ്ങള്‍ മുല കുടിക്കുമ്പോള്‍ പാല്‍ ചുരത്തുന്നതിനും ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ലാക്ടോജനിക് ഹോര്‍മോണ്‍ എന്നും ഇതിന് പേരുണ്ട്.

6.പ്രസവം എളുപ്പമാക്കുന്ന ഓക്സിടോസിന്‍

ഹൈപ്പോതലാമസില്‍ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളെ സ്വരൂപിച്ചു വയ്ക്കുക എന്നതാണ് പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പിന്‍പാളിയുടെ പ്രധാന ദൗത്യം. ഓക്സിടോസിന്‍ (Oxitocin), വാസോപ്രസിന്‍ (Vasopressin) എന്നിവയാണ് ഈ ഹോര്‍മോണുകൾ. പ്രസവസമയത്ത് ഗര്‍ഭപാത്രത്തെ ചുരുക്കി കുഞ്ഞിനെ പുറന്തള്ളാന്‍ സഹായിക്കുന്നത് ഓക്സിടോസിനാണ്.

ജലാംശം നിലനിര്‍ത്തുന്ന വാസോപ്രസിന്‍

വൃക്കയില്‍ നിന്ന് അധിക ജലം നഷ്ടപ്പെടാതെ അവയെ വീണ്ടും രക്തത്തിലേക്ക് അരിച്ചെടുക്കുന്നതിന് സഹായിക്കുന്നത് വാസോപ്രസിന്‍ എന്ന ഹോര്‍മോണാണ്. അതുകൊണ്ട് വാസോപ്രസിനെ ആന്‍റി ഡൈ യൂറെറ്റിക് ഹോര്‍മോണ്‍ എന്നും വിളിക്കുന്നു.

7.പഞ്ചസാര ഇല്ലാത്ത പ്രമേഹം

വാസോപ്രസിന്‍റെ അഭാവം കാരണം ധാരാളം ജലം മൂത്രം വഴി നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഈ രോഗാവസ്ഥയാണ് പഞ്ചസാര ഇല്ലാത്ത പ്രമേഹം (Diabetes insipidus).

8.തൈറോയിഡ് ഗ്രന്ഥി

കഴുത്തിന്‍റെ മുന്‍വശത്ത് ചിത്രശലഭാകൃതിയില്‍ രണ്ടു പാളികളായി സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയിഡ് ഗ്രന്ഥി. തൈറോയിഡ് ഗ്രന്ഥിയേയും അത് ഉത്പ്പാദിപ്പിക്കുന്ന ഹോര്‍മോണിനെയും പറ്റി ശാസ്ത്രലോകം ഇന്നും അന്വോഷിച്ചുകൊണ്ടിരിക്കുന്നു. തൈറോയിഡ് ഹോര്‍മോണായ തൈറോക്സിന്‍റെ നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ ഒരു വസ്തുവാണ് അയൊഡിന്‍. തൈറോയിഡ് ഹോര്‍മോണിന്‍റെ ഉല്പാദനത്തില്‍ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ രണ്ടാം പാളിക്ക് പ്രധാന പങ്കുണ്ട്. കടല്‍ മീന്‍ അടക്കമുള്ള ആഹാരവസ്തുക്കളിലൂടെ ശരീരത്തിലെത്തുന്ന അയഡൈഡും ഓക്സിജനും കൂടി ചേര്‍ന്നാണ് നമുക്ക് ആവശ്യമായ അയൊഡിന്‍ ഉണ്ടാകുന്നത്.

9.ഹൈപ്പര്‍തൈറോയിഡിസം

തൈറോയിഡ് ഹോര്‍മോണായ തൈറോക്സിന്‍റെ അധിക ഉല്പാദനം മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഹൈപ്പര്‍തൈറോയിഡിസം (Hyper Thyroidism). ശരീരത്തിന്‍റെ താപനില വർധിക്കുക, ഹൃദയമിടിപ്പ് കൂടുക, കുടലിലെ ഭക്ഷണത്തിന്‍റെ ഗതിവേഗം കൂടുക, കണ്ണ് പുറത്തേക്കു തള്ളുക തുടങ്ങിയവയെല്ലാം ഇതിന്‍റെ ഫലമായി ഉണ്ടാകുന്നു.തൈറോയിഡ് ഗ്രന്ഥിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ എടുത്തുകളഞ്ഞും അയൊഡിന്‍ ചികിത്സകൊണ്ടും ഹൈപ്പര്‍തൈറോയിഡിസം ഇല്ലാതാക്കാം.

10.പാരാതൈറോയിഡ് ഗ്രന്ഥി

പാരാതൈറോയിഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന പാരാതോര്‍മോണ്‍ എന്ന ഹോര്‍മോണ്‍ ആണ് ശരീരത്തിലെ കാല്‍സ്യനില ക്രമീകരിക്കുന്നത്. തൈറോയിഡ് ഗ്രന്ഥിയുടെ പിന്‍ഭാഗത്ത് ഒട്ടിച്ചുവച്ചതുപോലെയാണ് ഈ ഗ്രന്ഥിയുടെ സ്ഥാനം. പാരാതൈറോയിഡ് ഗ്രന്ഥിയുടെ നാശം ജീവനാശത്തിനു തന്നെ കാരണമാകാം. സൂക്ഷിപ്പുകേന്ദ്രമായ എല്ലുകളില്‍ നിന്നും കാല്‍സ്യം അയോണുകളെ വേര്‍പെടുത്തി രക്തത്തില്‍ ആവശ്യമുള്ള കാല്‍സ്യത്തിന്‍റെ അളവ് നിലനിര്‍ത്തുക എന്നതാണ് ഈ ഹോര്‍മോണിന്‍റെ പ്രധാന ചുമതല. 100 മി.ലി. രക്തത്തില്‍ 10 മി.ഗ്രാം. കാല്‍സ്യമെങ്കിലും ഉണ്ടായിരിക്കണം. ഇതില്‍ കുറവു വരികയാണെങ്കില്‍ അത് മാംസപേശികളില്‍ കോച്ചിവലിവുണ്ടാക്കുന്ന ടെറ്റനി എന്ന രോഗമുണ്ടാക്കുന്നു.

വിവാഹജീവിതത്തിൽ ഉറക്കത്തിന്റെ സ്ഥാനം?

മതിവരുവോളം ഉറങ്ങാനായി ഇതാ ഒരു കാരണവുംകൂടി. വിവാഹജീവിതത്തിലെ സംതൃപ്തിക്ക് ഉറക്കത്തിനും വലിയ ഒരു സ്ഥാനമുണ്ട്. നല്ല ഉറക്കം കിട്ടുന്ന ദമ്പതിമാരുടെ വൈവാഹിക ജീവിതം കൂടുതൽ സംതൃപ്തകരമായിരിക്കുമത്രെ. ഇത് പറയുന്നത് ഫ്ളോറിഡ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്.

ഉറക്കം നന്നായാൽ ദിനവും നന്നാവുമെന്ന അതേ നിയമമാണ് ഇക്കാര്യത്തിലുമുള്ളതെന്ന് ഗവേഷകർ പറയുന്നു. 68 നവ ദമ്പതിമാരെയാണ് ഗവേഷകർ 7 ദിവസത്തോളം നിരീക്ഷിച്ചത്. ഓരോ ദിവസത്തെയും ഉറക്കത്തിന്റെ അളവും അന്നത്തെ ദിവസത്തെ മൂഡും അളന്നാണ് ഗവേഷകർ നിഗമനത്തിലെത്തിയത്. ചോദ്യോത്തരാവലി നൽകിയാണ് ഗവേഷകർ ദമ്പതിമാരുടെ മൂഡ് അളന്നത്.

ഉറക്കത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ദിവസത്തെ വിവാഹജീവിതം എങ്ങനെയുണ്ടെന്ന് ഒന്നുമുതൽ ഏഴുവരെയുള്ള അടിസ്ഥാനത്തില്‍ റേറ്റിങ്ങും നൽകി. അപ്പോൾ ഓർത്തോളൂ ഉറക്കം നല്ലതാണ്. ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല. അതിനു ചില ഗുണങ്ങളുമുണ്ട്. എന്നുവെച്ച് ഏതുനേരവും ഉറങ്ങണമെന്നല്ല കേട്ടോ.

മുലപ്പാൽ ഐക്യു കൂട്ടും

വളർച്ച പൂർത്തിയാകും മുൻപേ ജനിക്കുന്ന കുട്ടികളിൽ മുലപ്പാല്‍ കുടിക്കുന്നവരിൽ ഐക്യു ലെവൽ കൂടുതലായിരിക്കുമെന്നു പഠനം. പൂർണവളർച്ച എത്തും മുൻപേ ജനിച്ച 180 കുഞ്ഞുങ്ങളിൽ ജനനം മുതൽ ഏഴു വയസുവരെയുള്ള കാലയളവിലാണു പഠനം നടത്തിയത്. ആദ്യത്തെ 28 ദിവസം മുലപ്പാൽ കുടിച്ച കുഞ്ഞുങ്ങളിൽ തലച്ചോറിലെ ചില ഭാഗങ്ങൾ കൂടുതൽ വ്യാപ്തമുള്ളതായി കണ്ടു. ഇവരിൽ ഐക്യു, അക്കാദമിക് നേട്ടങ്ങൾ, ഓർമശക്തി ഇവയെല്ലാം വളരെ ഉയർന്നതായിരിക്കും.

കുഞ്ഞുങ്ങൾ നിയോനാറ്റൽ തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) കഴിയുന്ന സമയത്തും മുലപ്പാൽതന്നെ കൊടുക്കണമെന്നു പഠനം നടത്തിയ അമേരിക്കയിലെ ബ്രിഘാം ആൻഡ് വിമൺസ് ഹോസ്പിറ്റലിലെ മാൻഡി ബ്രൗൺ ബെൽഫോർട്ട് പറഞ്ഞു.

2001–2003 കാലയളവിൽ വിക്ടോറിയൻ ഇൻഫന്റ് ബ്രെയ്ൻ സ്റ്റഡീസിൽ എൻറോൾ ചെയ്തിരുന്ന, 30 ആഴ്ച വളർച്ച എത്തുംമുൻപേ ജനിച്ച കുഞ്ഞുങ്ങളിലാണു പഠനം നടത്തിയത്.

ജനനം മുതൽ 28 ദിവസം വരെ ഈ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭിച്ച ദിവസങ്ങൾ കണക്കുകൂട്ടി. അൻപതു ശതമാനത്തിലധികം പോഷണങ്ങൾ മുലപ്പാലിലൂടെ ലഭിക്കുന്നു. എംആർഐ സ്കാനിങ് ഉപയോഗിച്ച് ഓരോ കുഞ്ഞിന്റെയും തലച്ചോറിന്റെ ചില പ്രത്യേക ഭാഗത്തെ വ്യാപ്തം അളന്നു. ഏഴു വയസായപ്പോൾ ഐക്യു, വായന, ഗണിതം, ശ്രദ്ധ, ഓർമ, ഭാഷ, ദൃശ്യബോധം എന്നീ അറിവുകളും അളക്കുകയും നാഡീപരിശോധന നടത്തുകയും ചെയ്തു.

എൻഐസിയുവിൽ ആയിരിക്കുമ്പോൾ മുലപ്പാൽ കുടിച്ച കുട്ടികൾക്ക് തലച്ചോറിൽ ഗ്രേമാറ്റർ അധികം ഉള്ളതായിക്കണ്ടു. ന്യൂറോ സിഗ്നലുകളെ പ്രോസസ് ചെയ്യുകയും തലച്ചോറിന്റെ മറ്റു ഭാഗങ്ങളിലേക്കു പ്രേക്ഷണം ചെയ്യുകയും ചെയ്യുന്ന ഭാഗമാണിത്. ദ് ജേണൽ ഓഫ് പീഡിയാട്രിക്സിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹൃ​ദ​യം സം​ര​ക്ഷി​ക്കാം താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ

ഹൃദ്രോഗ ചികിത്സയിൽ വൈദ്യശാസ്ത്രം വൻ പുരോഗതി കൈവരിച്ചിരിക്കുന്ന കാലഘട്ടമാണിത്. ഹൃദയമാറ്റ ശസ്ത്രക്രിയകൾ പോലും സ്വാഭാവിക ചികിത്സകളുടെ ഗണത്തിൽ ഇടം പിടിച്ചിരിക്കുന്ന കാലം. ചെറിയ മുറിവിലൂടെ ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്ന മിനിമലി ഇൻവാസീവ് കാർഡിയാക് സർജറിയാണ്(മിക്സ്) ഹൃദ്രോഗചികിത്സയിലെ നൂതന മാർഗങ്ങളിൽ ഒന്ന്. താക്കോൽദ്വാര ശസ്ത്രക്രിയയുടെ എല്ലാ ഗുണങ്ങളും ഹൃദ്രോഗചികിത്സയിൽ ഉപയോഗിക്കാൻ കഴിയുമെന്നതാണ് മിക്സിന്‍റെ ഗുണം. കേരളത്തിൽ ഈ ശസ്ത്രക്രിയ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നുമുണ്ട്.
സാധാരണ രീതിയിലുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് മിക്സിന്‍റെ ഗുണങ്ങൾ ഒട്ടേറെയാണ്. വേദന കുറവായിരിക്കും എന്നതു മുതൽ ത്വരിതഗതിയിൽ വൃണം കരിയുകയും രോഗവിമുക്തി വേഗം നേടാൻ കഴിയുമെന്നതു വരെ ഇക്കൂട്ടത്തിൽ പെടും. മിക്സിൽ സാധാരണ ശസ്ത്രക്രിയയിൽ നിന്നു വ്യത്യസ്തമായി ചെറിയ മുറിവിൽ കൂടി ശസ്ത്രക്രിയ ചെയ്യപ്പെടുന്നു. സാധാരണ ഹൃദയ ശസ്ത്രക്രിയയിൽ ഇത് ആറു മുതൽ 8 ഇഞ്ച് വരെ വ്യാസമുള്ള മുറിവായിരിക്കും.
ലാപ്രോസ്കോപ്പിക് അഥവാ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്കു സാധാരണ ശസ്ത്രക്രിയയെ അപേക്ഷിച്ച് പല മേന്മകളും ഉണ്ട്. സാധാരണ ശസ്ത്രക്രിയ ചെയ്യുമ്പോൾ ശരീരത്തിൽ വളരെ വലിയ മുറിവുണ്ടാക്കുന്നു. എന്നാൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിൽ ചെറിയ ദ്വാരങ്ങൾ ആയതിനാൽ കാണുവാനുള്ള അഭംഗി കുറയുന്നു. മാത്രമല്ല, വേദനയും നന്നേ കുറവായിരിക്കും. ചെറിയ മുറിവായതിനാൽ അണുബാധയുണ്ടാകുവാനുള്ള സാധ്യതയും കുറവായിരിക്കും. ശസ്ത്രക്രിയ സമയത്തുള്ള രക്തസ്രാവവും കുറയ്ക്കുന്നു.
ഹൃദയ വാൽവ് തകരാറുകൾ ശരിയാക്കുന്നതിനായുള്ളതും ഹൃദയ ധമനികളുടെ ബൈപ്പാസ് ശസ്ത്രക്രിയകളാണ് സാധാരണയായി മിക്സ് രീതിയിൽ ചെയ്യപ്പെടുന്നത്. മൂന്നു മുതൽ നാലിഞ്ചു വ്യാസമുള്ള മുറിവിനുള്ളിൽ കൂടി ശസ്ത്രക്രിയ ചെയ്യുന്നതിനാൽ നെഞ്ചിനുള്ളിലെ എല്ലുകൾക്ക് ക്ഷതം ഏൽപ്പിക്കാതെയാണ് മിക്സ് സർജറി ചെയ്യുക. ഇതാണ് മിക്സിന്‍റെ ഏറ്റവും വലിയ ഗുണം.
തോറാസിക് സർജറിയും ശ്വാസകോശ സർജറിയും ഇതേ രീതിയിൽ ചെറിയ മുറിവിലൂടെ ചെയ്യപ്പെടുന്നു.. ഇത്തരം ശസ്ത്രക്രിയ വാറ്റ്സ് എന്ന് അറിയപ്പെടുന്നു.
ഇതു വഴി ഹൃദയഭിത്തിയുടെയും ശ്വാസകോശത്തിന്‍റെയും നെഞ്ചിനുള്ളിലുള്ള മുഴകളുടെ മറ്റും ബയോപ്സിയും ചെയ്യപ്പെടുന്നു.‌ ദിനം പ്രതി നൂതന സാങ്കേതിക വിദ്യകൾ കണ്ടു പിടിക്കപ്പെടുന്ന മേഖലയാണ് ആരോഗ്യരംഗം. അത്യാധുനികമായ റോബോട്ടുപയോഗിച്ച് ഹൃദയശസ്ത്രക്രിയ ചെയ്യപ്പെടുന്ന റോബോട്ടിക് സർജറിയാണ് അതിലൊന്ന്.
ഇവയ്ക്കു പുറമേ കുടലിനുണ്ടാകുന്ന രോഗങ്ങൾ, അന്നനാളത്തിന്‍റെ അസുഖങ്ങൾ, പാൻക്രിയാസിനുണ്ടാകുന്ന രോഗങ്ങൾ, കരൾ, പ്ലീഹ, വൃക്കകൾ, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ വേണ്ടിവരുന്ന പല രോഗാവസ്ഥകളിലും താക്കോൽദ്വാരശസ്ത്രക്രിയ വിജയകരമായി ചെയ്യാം. സാധിക്കുമെങ്കിൽ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്റ്ററുടെ പരിചയസമ്പന്നതയും ഉപകരണങ്ങളുടെ ഗുണമേന്മയും നിർദ്ദിഷ്ട ലാപ്രസ്കോപി സെന്‍ററിന്‍റെ വിജയനിരക്കും മനസ്സിലാക്കി വേണം ശസ്ത്രക്രിയാ കേന്ദ്രം തിരഞ്ഞെടുക്കാൻ എന്നു മാത്രം.

അമൃതാണ് ഇൗ സ്നേഹപ്പാൽ

മുലയൂട്ടലിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ച് യുനിസെഫ് ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴു വരെ ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുകയാണ്. മുലയൂട്ടല്‍ :– സുസ്ഥിര വികസനത്തിലേക്കുള്ള താക്കോല്‍ എന്നതാണ് വാരാചരണത്തിന്‍റെ ഇത്തവണത്തെ വിഷയം. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുക, ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാലൊഴികെ മറ്റൊന്നും (വെള്ളം പോലും) നല്‍കാതിരിക്കുക, രണ്ടുവയസുവരെ കുഞ്ഞിന് മുലപ്പാല്‍ നല്‍കുക എന്നിവ കുഞ്ഞിന്‍റെ ആരോഗ്യത്തില്‍ നിര്‍ണായകമാണ്. മുലയൂട്ടലിനെ സംബന്ധിച്ച ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപടികളും ചുവടെ കൊടുത്തിരിക്കുന്നു.

ദിവസം എത്ര തവണ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണം?
ദിവസം എട്ടു മുതല്‍ 12 തവണ വരെ മുലപ്പാല്‍ കൊടുക്കണം. രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ ഇടവിട്ടാണ് മുലയൂട്ടേണ്ടത്. വൈകുന്നേരവും രാത്രിയും കൂടുതല്‍ പാല് ഉണ്ടാവുമെന്നതിനാല്‍ രാത്രിയിലെ മുലയൂട്ടല്‍ ഉറപ്പാക്കണം.

ഒരു തവണ എത്ര സമയം മുലയൂട്ടണം?
15 മുതല്‍ 20 മിനിട്ടുവരെയോ കുഞ്ഞ് ചപ്പിക്കുടിക്കുന്നത് നിര്‍ത്തുന്നതുവരെയോ മുലയൂട്ടാം. കുഞ്ഞ് ഏമ്പക്കം വിട്ടശേഷം ആവശ്യമെങ്കില്‍ കുഞ്ഞിന് രണ്ടാമത്തെ സ്തനത്തില്‍ നിന്ന് പാലുകൊടുക്കാം.

കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ കിട്ടുന്നുണ്ടെന്ന് എങ്ങനെ അറിയാം?
ദിവസവും ആറുമുതല്‍ എട്ടു തവണവരെ മൂത്രമൊഴിക്കുകയോ രണ്ടു മുതല്‍ നാലു തവണ വരെ മലവിസര്‍ജനം നടത്തുകയോ ചെയ്താല്‍ കുട്ടിക്ക് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കുന്നുവെന്നാണ് അര്‍ത്ഥം. ജനിച്ച് രണ്ടാഴ്ച്ചയ്ക്കുശേഷം ആഴ്ച്ചതോറും കുട്ടിക്ക് 150 മുതല്‍ 200 ഗ്രാം വരെ തൂക്കം കൂടുന്നുണ്ടെങ്കിലും കുട്ടിക്ക് ആവശ്യത്തിന് പാല് ലഭിക്കുന്നു എന്ന് ഉറപ്പാക്കാം.

കുഞ്ഞിന് വയറിളക്കമുണ്ടായാല്‍ എന്തു ചെയ്യണം?
കുഞ്ഞിന് വയറിളക്കമുണ്ടായാല്‍ കൂടുതല്‍ തവണ മുലയൂട്ടണം. നിര്‍ജലീകരണം തടയാനാണിത്. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കുഞ്ഞിന് ഒആര്‍എസും സിങ്കും നല്‍കണം.

പാല്‍ക്കുപ്പി ഉപയോഗിച്ച് കുഞ്ഞിന് പാലുകൊടുക്കാമോ?
നൽകരുത്

വേനല്‍ക്കാലത്ത് മുലപ്പാല്‍ കൊണ്ട് മാത്രം കുഞ്ഞിന് ദാഹം മാറുമോ?
കുട്ടിക്ക് ആവശ്യമുള്ളത്ര വെള്ളം മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുഞ്ഞിന് വെള്ളം വേറെ നല്‍കേണ്ട ആവശ്യമില്ല.

കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിലോ ആദ്യ ദിവസമോ സ്തനങ്ങളില്‍ പാല്‍ ചുരത്തുന്നില്ലെങ്കില്‍ എന്തു ചെയ്യണം ?
കുട്ടിയെ മുലയൂട്ടുക. കുഞ്ഞ് ചപ്പിക്കുടിക്കുന്നതോടെ സ്തനങ്ങളില്‍ തനിയെ പാല്‍ ചുരത്തിത്തുടങ്ങും.

എന്താണ് കൊളസ്ട്രം ? കുഞ്ഞിന് അത് കൊടുക്കാമോ?
കുട്ടിയുണ്ടായി ആദ്യ രണ്ടു മൂന്നു ദിവസത്തേക്ക് സ്തനങ്ങളിലുള്ള മഞ്ഞ കലര്‍ന്ന കട്ടിയുള്ള പാലാണ് കൊളസ്ട്രം. ഇതില്‍ കുഞ്ഞിന് അത്യാവശ്യമായ വിറ്റാമിന്‍ എ യും ആന്‍റിബോഡികളും അടങ്ങിയിരിക്കുന്നു. വയറിളക്കം, അഞ്ചാംപനി, അണുബാധ എന്നിവയില്‍ നിന്ന് കൊളസ്ട്രം കുഞ്ഞിന് സംരക്ഷണം നല്‍കുന്നു. കൊളസ്ട്രം കുട്ടിയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

എന്തുകൊണ്ടാണ് ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുത്താല്‍ മതിയെന്ന് പറയുന്നത്?
ആദ്യ ആറുമാസം കുഞ്ഞിന് ആവശ്യമായ പോഷകഘടകങ്ങള്‍ മുലപ്പാലിലൂടെ കിട്ടും. അതിനാല്‍ ഈ കാലയളവില്‍ വെളളം, ചായ, മറ്റ് പാല്‍, പഴച്ചാര്‍, തേന്‍ തുടങ്ങിയവയൊന്നും കുഞ്ഞിന് നല്‍കേണ്ടതില്ല

എപ്പോള്‍ മുതലാണ് കുട്ടിക്ക് വെള്ളം കൊടുത്ത് തുടങ്ങേണ്ടത്?
ആറുമാസത്തിനുശേഷം മാത്രമേ കുഞ്ഞിന് വെള്ളമോ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളോ കൊടുത്തു തുടങ്ങാവൂ. ഇതിന് മുമ്പ് വെള്ളം കൊടുക്കുന്നത് നല്ലതല്ല.

കുഞ്ഞിന് ആവശ്യമുള്ളത്ര മുലപ്പാല്‍ എനിക്ക് ഉണ്ടാകുന്നില്ല. അതിനാല്‍ പാലുല്‍പ്പന്നങ്ങളോ ബേബി ഫുഡോ കുഞ്ഞിന് കൊടുക്കാമോ?
കുഞ്ഞിന് ആവശ്യമുള്ളത്ര മുലപ്പാല്‍ ഏതാണ്ട് എല്ലാ അമ്മമാരിലും ഉണ്ട്. ആദ്യ ആറുമാസം പാലുല്‍പ്പന്നങ്ങളോ ബേബി ഫുഡോ കുഞ്ഞിന് കൊടുക്കരുത്.

പ്രസവത്തിനുശേഷമുള്ള ആദ്യ ആറുമാസത്തിനുള്ളില്‍ എനിക്ക് ജോലിക്ക് പോകേണ്ടതുണ്ട്. ഞാന്‍ എങ്ങനെ കുഞ്ഞിനെ മുലയൂട്ടും.
കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനുള്ള നഴ്സിങ് ബ്രേക്ക് എടുക്കുക. ഇത് സാധ്യമല്ലെങ്കില്‍ മുലപ്പാല്‍ പ്രത്യേക രീതിയിലുള്ള കുപ്പികളിലേക്ക് എടുത്ത് റഫ്രിജിറേറ്ററില്‍ ശീതീകരിച്ച് സൂക്ഷിക്കുക. കുഞ്ഞിനെ നോക്കുന്നവര്‍ക്ക് കുപ്പിയില്‍ നിന്ന് പാല്‍ എടുത്ത് സ്പൂണ്‍ ഉപയോഗിച്ച് കുഞ്ഞിന് ആവശ്യാനുസരണം നല്‍കാനാകും.

(വിവരങ്ങള്‍ക്ക് കടപ്പാട് : യുനിസെഫ് കേരള- തമിഴ്നാട് വിഭാഗം)

വ്യായാമത്തിനു പകരം ചൂടുവെള്ളത്തിൽ കുളി

വ്യായാമം ചെയ്യാൻ മടിയുള്ളവരാണോ നിങ്ങൾ? അതോ വീട്ടിലെയും ഓഫിസിലെയും ജോലിത്തിരക്കുകാരണം വ്യായാമം ചെയ്യാൻ നേരം കിട്ടാതെ ബുദ്ധിമുട്ടുന്നവരാണോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത. എല്ലാ ദിവസവും ചൂടുവെള്ളത്തിൽ കുളിച്ചാൽ ശരീരത്തിനു വ്യായാമം ചെയ്യുന്നതിനു സമാനമായ ഗുണം ലഭിക്കുമത്രേ. ലണ്ടനിലെ ഗവേഷകരാണ് ഈ കണ്ടെത്തലുമായി മുന്നോട്ടുവന്നിരിക്കുന്നത്.

കഠിനമായ വ്യായാമങ്ങളിൽ ഏർപ്പെടുമ്പോൾ ശരീരത്തിലെ താപനില ഉയരുന്നു. ചൂടുവെള്ളത്തിൽ കുളിക്കുമ്പോഴും ഏകദേശം ഇതുതന്നെയാണ് സംഭവിക്കുന്നത്. മധ്യവയസ്കരായ രണ്ടായിരത്തിമുന്നൂറോളം പേരെ 20 വർഷമായി തുടർച്ചയായി നിരീക്ഷിച്ചു നടത്തിയ പഠനത്തിൽനിന്നാണ് ഈ നിഗമനം.

സോണ (ചൂടുവെള്ളത്തിൽ കുളി) കേന്ദ്രങ്ങൾ പതിവായി സന്ദർശിക്കുന്നവരിലാണ് പഠനങ്ങൾ നടത്തിയത്. ആഴ്ചയിൽ ഒരിക്കൽ മാത്രം ചൂടുവെള്ളത്തിൽ കുളിക്കുന്നവരിൽ 50 ശതമാനം പേർ ഈ കാലയളവിനുള്ളിൽ മരണമടഞ്ഞു. എന്നാൽ ആഴ്ചയിൽ മൂന്നുതവണ ചൂടുവെള്ളത്തിൽ കുളിക്കുന്നവരിൽ 38 ശതമാനം പേർ മാത്രമാണ് മരണമടഞ്ഞത്. <br />
പതിവായി ചൂടുവെള്ളത്തിൽ കുളിക്കുന്നവർക്ക് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യതയും താരതമ്യേന കുറവാണ്. കാരണം ചൂടുവെള്ളത്തിൽ കുളിക്കുമ്പോൾ ഒരാളുടെ ശരീരത്തിലെ രക്തയോട്ടം വർധിക്കുന്നു, രക്തസമ്മർദം സാധാരണ ഗതിയിലാകുന്നു. സ്ഥിരമായി ചൂടുവെള്ളത്തിൽ കുളിക്കുന്നവർക്ക് അമിതരക്തസമ്മർദം മാത്രമല്ല, പ്രമേഹസാധ്യതയും കുറയുന്നു.

40 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിൽ സമയമെടുത്തുകൊണ്ടുള്ള കുളിയാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഇനി വ്യായാമം ചെയ്യാൻ പ്രയാസപ്പെടുന്നവർ ചൂടുവെള്ളത്തിൽ കുളി ശീലമാക്കാൻ മറക്കണ്ട.

ജീവിതം ടിവിക്കു മുമ്പിലാണോ? മരണം തൊട്ടടുത്തുണ്ട്

അമിതമായി ടിവി കാണുന്നത് നിങ്ങളെ വേഗം മരണത്തിലേക്കു നയിക്കും. ഒരു ദിവസം അഞ്ചു മണിക്കൂറോ അതിലധികമോ ടിവി കാണുന്ന മുതിർന്നവർക്കു ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചു മരിക്കാനുള്ള സാധ്യത രണ്ടര ഇരട്ടിയാണെന്ന് ജപ്പാനിലെ ഒസാക്ക സർവകലാശാലയിലെ ഒരുസംഘം ഗവേഷകർ കണ്ടെത്തി.

40 മുതൽ 79 വയസ്സുവരെ പ്രായമുള്ള 86024 പേരിൽ, 1988 മുതൽ 1990 വരെയുള്ള കാലയളവിലായിരുന്നു പഠനം. ഇവർ‍ എത്രസമയം ടിവി കാണുന്നതിനു ചെലവഴിക്കുന്നു എന്നതായിരുന്നു അന്വേഷിച്ചത്.

പഠനത്തിൽ പങ്കെടുത്ത 59 പേർ 19 വർഷത്തിനുള്ളിൽ പൾമണറി എംബോളിസം മൂലം മരണമടഞ്ഞു. ശ്വാസകോശധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. ഹൃദയം നിലച്ച് ഉടനടി മരണം സംഭവിക്കാൻ ഇതു കാരണമാകുന്നു.

ദിവസം രണ്ടര മണിക്കൂറിൽ കുറവുസമയം ടിവി കാണുന്നവരെ അപേക്ഷിച്ച് രണ്ടര മുതൽ മുതൽ അഞ്ചു മണിക്കൂർ വരെ ടിവി കാണുന്നവരിൽ പൾമണറി എംബോളിസം മൂലം മരിച്ചവരുടെ എണ്ണം 70 ശതമാനം വർധിച്ചു. ടിവി കാണുന്ന സമയത്തിൽ ഓരോ രണ്ടു മണിക്കൂറും കൂടുംതോറും മരണസംഖ്യയിൽ 40 ശതമാനം വര്‍ധനയും അഞ്ചോ അതിലധികമോ മണിക്കൂർ ടിവി കാണുന്നവരിൽ രണ്ടര ഇരട്ടി വർധനയുമുണ്ടായി.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിൽ പൾമണറി എംബോളിസം ബാധിച്ചവരുടെ എണ്ണം കുറവാണ്. എന്നാൽ ഇത് ഇപ്പോൾ ഉയർന്നു തുടങ്ങി. ഉദാസീനരും ദീർഘനേരം ഒരേയിരുപ്പ് ഇരിക്കുന്നവരുമായ ആളുകളുടെ എണ്ണം ജപ്പാനിലും കൂടുകയാണെന്ന് ഇക്കാര്യത്തിൽ പഠനം നടത്തിയ ഹിരോയാസു ഐസോ പറഞ്ഞു.

പഠനം പറയുന്നതിലും ഗുരുതരമാണ് കാര്യങ്ങളെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ശ്വാസകോശധമനികളിൽ രക്തം കട്ട പിടിച്ചുണ്ടാകുന്ന മരണം അധികം റിപ്പോർട്ട് ചെയ്യാറില്ല. കാരണം രോഗനിർണയം ബുദ്ധിമുട്ടാണ്. നെഞ്ചുവേദനയും ഹ്രസ്വമായ ശ്വാസോച്ഛ്വാസവുമാണ് ഇതിന്റെ പ്രകടമായ ലക്ഷണങ്ങൾ.

പൊണ്ണത്തടി, പ്രമേഹം, പുകവലി, രക്താതിമർദം മുതലായ ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നുണ്ട്. മണിക്കൂറുകളോളം ടിവി കാണുന്നതുമൂലം ഉണ്ടാകുന്ന പൊണ്ണത്തടിയും പൾമണറി എംബോളിസവും തമ്മിൽ ബന്ധമുണ്ട്.

ഇപ്പോൾ വീഡിയോ സ്ട്രീമിങ് വന്നതോടെ ടെലിവിഷൻ പരിപാടികളുടെ പല എപ്പിസോഡുകൾ ഒറ്റയിരുപ്പില്‍ കാണുന്നത് മിക്കവരുടെയും ശീലമായി മാറിക്കഴിഞ്ഞു.

ഒരുപാടുസമയം ടിവി കാണുന്നവർക്കായി ഗവേഷകർ ചില നിർദേശങ്ങൾ നൽകുന്നു. കാലിലും തുടർന്ന് ശ്വാസകോശങ്ങളിലും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനായി ചില എളുപ്പമാർഗങ്ങളുണ്ട്.

ഓരോ മണിക്കൂർ ഇടവിട്ട് എഴുന്നേറ്റു നിൽക്കുക, കയ്യും കാലും നിവർത്തുക, ചുറ്റും നടക്കുക, ടിവി കാണുമ്പോൾതന്നെ അഞ്ചു മിനിറ്റുനേരം കാലിലെ മസിലുകളെ റിലാക്സ് ചെയ്യിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്. നീണ്ട വിമാനയാത്ര ചെയ്യുന്നവർക്കും ഇതു ചെയ്യാം. ഇടയ്ക്ക് വെള്ളം കുടിക്കുന്നതും നല്ലതാണ്. ശരീരഭാരം കൂടി അമിതവണ്ണം വരാനുള്ള സാധ്യത കുറയ്ക്കാൻ ഇതു സഹായിക്കും. കംപ്യൂട്ടർ, സ്മാർട്ട്ഫോൺ, ടാബ്‌ലറ്റ് ഇവയുടെ ഉപയോഗവും ഗവേഷകർ പരിശോധിച്ചു.

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലായ സർക്കുലേഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കടപ്പാട് :malayalam.tipofindia.com

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate