অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാര്‍ദ്ധക്യത്തില്‍ ശരീരത്തെ അലട്ടുന്ന രോഗങ്ങള്‍

ഐക്യരാഷ്ട്രസംഘടനയുടെ കണക്കു പ്രകാരം ലോകജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം ദിവസം തോറും കൂടി കൊണ്ടിരിക്കുകയാണ്.2050 ആകുന്നതോടെ ആ സംഖ്യ 2 ബില്ല്യണും കടക്കും എന്നാണ് സൂചന.

പ്രായമാകല്‍ ഒഴിവാക്കാന്‍ കഴിയാത്തതും അനിവാര്യമായതും ആയ ഒരു പ്രക്രിയയാണ്.ജീനുകള്‍, ജീവിതശൈലികള്‍, ഭക്ഷണക്രമം, പരിസ്ഥിതി തുടങ്ങി പല ഘടകങ്ങളും ദീര്‍ഘായുസ്സ് നിശ്ചയിക്കുന്നു.ആധുനിക കാലത്തു ജീവന്‍ നിലനിര്‍ത്താനും ആയുസ്സു നീട്ടാനും ശാസ്ത്രം,സാങ്കേതികവിദ്യ, മരുന്നുകള്‍ എന്നിവയുടെ മുന്നേറ്റങ്ങള്‍ക്കു സാധിക്കുന്നുണ്ടെങ്കിലും,ഓരോ ദിവസം കഴിഞ്ഞു പോകുമ്ബോഴും പ്രായം നമ്മളെ ഏതെങ്കിലും രീതിയില്‍ ബാധിക്കുക തന്നെ ചെയ്യും.

ഒരു വ്യക്തിയുടെ ശരീരം പ്രായമാകുമ്ബോള്‍ , ശാരീരിക അവസ്ഥകള്‍ പല രോഗങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിമാറുന്നു.പ്രായമായവരെ ബാധിക്കുന്ന ചില പൊതു ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.ഈ രോഗങ്ങള്‍ പ്രായമായവര്‍ക്ക് മാത്രം വരുന്നവയല്ല, എങ്കിലും പ്രായമായവരില്‍ ഇത് അധികമാണെന്ന് മാത്രം.

തിമിരം പോലുള്ള കണ്ണ് രോഗങ്ങള്‍

പ്രയമാകുമ്ബോള്‍ കണ്ണിലെ ക്രിസ്റ്റലിന്‍ ലെന്‍സ് വികസിക്കുകയും വെളിച്ചം കടന്നു പോകാന്‍ ബുദ്ധിമുട്ടുണ്ടാകുകയും ചെയുന്നു.

ശസ്ത്രക്രിയയിലൂടെ അല്ലെങ്കില്‍ ടോപ്പിക്കല്‍ ചികിത്സയിലൂടെ ഇത് ചികില്‍സിക്കാവുന്നതാണ്. പ്രായമാകുമ്ബോള്‍ കാഴ്ച മങ്ങാന്‍ തുടങ്ങുന്നത് ലൈറ്റ് സെന്‍സിറ്റീവ് കോശങ്ങള്‍ തളരുന്നത് കൊണ്ടാണ്.

അല്‍ഷിമേഴ്സ് രോഗം

ഒരിക്കല്‍ ഈ അസുഖം വന്നു കഴിഞ്ഞാല്‍ മാറുകയില്ല എന്നതാണ് വാസ്തവം.65 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ രോഗം വളരെ കൂടുതലാണ്.ഡിമെന്‍ഷ്യയുടെ മറ്റൊരു തലം പ്രകടമാക്കുന്ന ഈ രോഗം ലോകമെമ്ബാടുമുള്ള 3 ദശലക്ഷംആളുകളില്‍ കണ്ടു വരുന്നു. അല്‍ഷിമേഴ്സ് രോഗം ബാധിക്കുന്നത് ഒരു വ്യക്തിയുടെ വൈകാരികവും മാനസികവും പെരുമാറ്റശേഷിയുമുള്ള കഴിവുകളെയാണ്.

വിഷാദം

ജീവിത ശൈലിയിലെ മാറ്റം, പ്രിയപ്പെട്ടവരുടെ നഷ്ടം, ഒറ്റപ്പെടല്‍ തുടങ്ങിയവയുള്ള മാനസിക പിരിമുറുക്കത്തില്‍ നിന്നാണ് വിഷാദത്തിലെത്തിച്ചേരുന്നത്. ഓര്‍മക്കുറവ്, ക്ഷീണം, മറ്റ് ശാരീരിക പ്രശ്നങ്ങള്‍ എന്നിവയാണ് ലക്ഷണങ്ങള്‍

ഹൃദയ സംബന്ധമായ അസുഖങ്ങള്‍

ഹൃദയത്തിന്റെയും രക്ത കുഴലുകളുടെയും ക്രമക്കേട് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കിയേക്കാം . ലോകത്തു ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് .അറുപതുവയസ്സും അതില്‍ കൂടുതലും പ്രായമുള്ളവരില്‍ 87% ആളുകളിലും പലതരത്തിലുള്ള ഹൃദയ രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം, കൊറോണറി ഹൃദ്രോഗം, സെറിബ്രൊറസ്കുലര്‍ രോഗം, പെരിഫറല്‍ ആര്‍ട്ടറി രോഗം, റുമാറ്റിക് ഹൃദ്രോഗം, ഹൃദയാഘാതം, തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

സന്ധികളുടെ ബലക്കുറവ് / എല്ലു തേയ്മാനം

എല്ലുകളിലെ ഓസ്റ്റിയോപൊറോസിസ് (Bone mineral density) (BMD) കുറയുകയും ഇത് മൂലം ഇടയ്ക്കിടെ ഫ്രാക്ച്ചറുകള്‍ ഉണ്ടാകാനും ഇടയാകും. വിറ്റാമിന്‍ ഡി, കാല്‍സ്യം,തുടങ്ങിയവുടെ കുറവ്, ഹോര്‍മോണ്‍ മാറ്റങ്ങള്‍,ഹൈപ്പോത്രൈറോയിഡിസം, തുടങ്ങിയ രോഗങ്ങള്‍ കാരണവും ഇത് സംഭവിക്കാം.100 ഓളം ആര്‍ത്രൈറ്റിസ് രോഗങ്ങള്‍ ഉണ്ട് , അതില്‍ എല്ലു തേയ്മാനം ആണ് പ്രായമായവരില്‍ കൂടുതല്‍ കണ്ടു വരുന്നത് . ചെറിയ രീതിയില്‍ തുടങ്ങി വിട്ടു മാറാത്ത അവസ്ഥയില്‍ എത്തുന്ന രോഗമാണിത്.

പ്രോസ്ട്രേറ്റ് വലുതാവുക

പ്രായമായ പുരുഷന്മാരില്‍ പൊതുവായി കണ്ടു വരുന്ന രോഗമാണിത്. മൂത്രാശയ സംബന്ധമായ പല ബുദ്ധിമുട്ടുകളും ഇത് മൂലം ഉണ്ടാകാം. ഇടയ്ക്കിടെ ഉള്ള മൂത്ര ശങ്ക, മൂത്രം താനേ ഒഴിച്ച്‌ പോവുക, തുടങ്ങിയവയാണ് ലക്ഷണങ്ങള്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പിന്നീട് ഇത് മൂത്രനാളികളുടെ അണുബാധ, വൃക്ക രോഗങ്ങള്‍ എന്നിവയിലേക്ക് മാറുന്നു.

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹം എന്ന രോഗാവസ്ഥ. ശരീരം ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാത്തതോ, ഇന്സുലിനോട് പ്രതികരിക്കാത്തതോ ആണ് ഇതിനു കാരണം.പ്രമേഹ രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയാത്തതാണ്. മരുന്നിലൂടെയും, ചികിത്സയിലൂടെയും ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെയും നിയന്ത്രിക്കാം എന്ന് മാത്രം.

കാന്‍സര്‍

ക്രമരഹിതമായ സെല്‍ വളര്‍ച്ച മൂലം ഉണ്ടാകുന്ന നൂറിലധികം രോഗങ്ങളുള്ള ഒരു ഗ്രൂപ്പാണ് കാന്‍സര്‍. കാന്‍സര്‍ എല്ലാ പ്രായക്കാര്‍ക്കും ബാധകമാണെങ്കിലും,പ്രോസ്ട്രേറ്റ് കാന്‍സര്‍, ബ്രെസ്റ് കാന്‍സര്‍ തുടങ്ങിയവ പ്രായമായവരില്‍ ആണ് കൂടുതല്‍.

അനീമിയ

രക്തത്തിലെ കോശങ്ങളിലോ ഹീമോഗ്ലോബിനിലോ ഉണ്ടാകുന്ന കുറവാണു വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ.

ശരീരത്തിന് വേണ്ട ഓസ്‍യ്ഗന്‍ രക്തത്തിനു വഹിക്കാന്‍ കഴിയാതെ വരുമ്ബോഴാണ് അനീമിയ എന്ന അവസ്ഥ ഉണ്ടാകുന്നത് .സന്ധിവേദന, ക്ഷീണം, ബലഹീനത, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് അനീമിയയുടെ ലക്ഷണങ്ങള്‍.

സന്ധിവാതം

ഒന്നോ അതിലധികമോ സന്ധികളുടെ വീക്കം കൂട്ടുന്ന ഒരു അസുഖമാണ് സന്ധിവാതം. 100-ല്‍ അധികം വ്യത്യസ്ത സന്ധിവാതങ്ങള്‍ ഉണ്ട്.

സന്ധിവേദനയുടെ ഏറ്റവും സാധാരണമായ രൂപമാണ് സന്ധിവാതം അഥവാ ആസ്ട്രോ ആര്‍ത്രൈറ്റിസ്.സന്ധിയില്‍ ഉണ്ടാകുന്ന വീക്കം മൂലമുള്ള വേദനയാണ് ആദ്യ ലക്ഷണം.

ബാലന്‍സ് ഡിസോര്‍ഡര്‍

ബാലന്‍സ് ഡിസോര്‍ഡര്‍ എന്നത് ഒരു വ്യക്തിക്ക് അസ്ഥിരമായി തോന്നാന്‍ ഇടയാക്കുന്ന ഒരു അസ്വാസ്ഥ്യമാണ്, ഉദാഹരണത്തിന് നില്‍ക്കുകയോ നടക്കുകയോ ചെയ്യുമ്ബോള്‍. തല കറങ്ങുന്ന പോലെയോ, പൊങ്ങി കിടക്കുന്ന പോലെയോ തോന്നുന്ന അവസ്ഥ . ശരീരത്തിലെ നിരവധി അവയവങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമ്ബോഴാണ് ബാലന്‍സ് ലഭിക്കുക. ഏതെങ്കിലും ഒരവയവത്തിനു ചെറിയ തകരാറു സംഭവിച്ചാല്‍ പോലും ശരീരത്തെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നേക്കാം.

ശരിയായ അവബോധവും പരിചരണവും കൊണ്ട്, വാര്‍ദ്ധക്യത്തിലെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ആരോഗ്യകരമായതും സന്തുഷ്ടവുമായ ജീവിതം നയിക്കാനും കഴിയും.പ്രായമാകുന്ന അവസ്ഥ നമ്മളെയും നാളെ തേടി വരുമെന്ന് ഓര്‍ത്തുകൊണ്ട് വാര്‍ദ്ധക്യത്തില്‍ ബുദ്ധിമുട്ടുന്നവരെ പരിചരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate