অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വയറുവേദന അപകടമായ രോഗലക്ഷണമാകുമ്പോൾ

വയറുവേദന അപകടമായ രോഗലക്ഷണമാകുമ്പോൾ

വയറുവേദന അപകടമായ രോഗലക്ഷണമാകുമ്പോൾ
മനുഷ്യർക്കും രോഗങ്ങളും അപകടവുമൊന്നും പുതിയതല്ല അല്ലെ ?കാരണം കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ നമുക്ക് പല മുറിവും രോഗങ്ങളും ഉണ്ടാകാറുണ്ട്.എത്ര തവണ ഒരാൾ രോഗി ആകുന്നു എന്നത് പ്രശ്നമല്ല.എന്നാൽ ചില ലക്ഷണങ്ങളും വേദനയും നമ്മെ ദൈനം ദിന ജോലികൾ പോലും ചെയ്യുന്നതിനെ ബുദ്ധിമുട്ടിലാക്കും.ചെറിയ തലവേദനയോ സന്ധി വേദനയോ പോലും നമ്മെ എങ്ങനെ ബുദ്ധിമുട്ടിക്കും എന്ന് നിങ്ങൾക്കറിയാം .ഭക്ഷണം കഴിച്ചാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കുടലിലാണ്. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ വയറുവേദന വരുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വയറിന് പിടിക്കാത്ത ഭക്ഷണം കഴിയ്ക്കുക, ദഹനം ശരിയല്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍.
ഭക്ഷണം കഴിച്ചാല്‍ വയറിന്റെ വലതു ഭാഗത്താണ് വേദന അനുഭവപ്പെടുന്നതെങ്കില്‍ ഇത് കിഡ്‌നി സ്റ്റോണ്‍, അപ്പെന്‍ഡിക്‌സ്, വയറ്റിലെ അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടാവാം. എന്നാല്‍ വയറിന്റെ ഇടതു ഭാഗത്ത് വേദന അനുഭവപ്പെടുന്നത് കുടലിലെ ക്യാന്‍സര്‍, വയറിളക്കം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൊണ്ടാവാം.
അള്‍സര്‍ ബാധയുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയറുവേദന അനുഭവപ്പെടുന്നത് സാധാരണമാണ്. കുടലിലുണ്ടാകുന്ന ചെറിയ വ്രണങ്ങളാണ് അള്‍സര്‍ ബാധയ്ക്കു കാരണം. അള്‍സറുള്ളവര്‍ക്ക് ഭക്ഷണം കഴിച്ചാല്‍, പ്രത്യേകിച്ച് അല്‍പം കട്ടിയുള്ള ഭക്ഷണമായാല്‍ വയറ്റില്‍ പിടിയ്ക്കാതിരിക്കുകയും വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും.
വയറു വേദനയ്‌ക്ക് ചില വകഭേദങ്ങളുണ്ട്‌. പെട്ടെന്ന്‌ വരുന്ന വയറു വേദന, സ്‌ഥിരമായിട്ടുള്ള വയറുവേദന അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു .
കുട്ടികളില്‍ പല കാരണങ്ങള്‍ കൊണ്ട്‌ വയറു വേദന ഉണ്ടാകാം. പ്രായത്തിനനുസരിച്ചും വയറു വേദനയുടെ സ്വഭാവമനുസരിച്ചും കാരണങ്ങള്‍ വ്യത്യാസപ്പെടുന്നു. മഞ്ഞപ്പിത്തം മുതല്‍ ഡെങ്കിപ്പനി വരെ വയറു വേദനയോടെ ആരംഭിക്കാം.
അതുകൊണ്ട്‌ വയറു വേദനയെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല. വയറു വേദനയ്‌ക്ക് ചില വകഭേദങ്ങളുണ്ട്‌. പെട്ടെന്ന്‌ വരുന്ന വയറു വേദന, സ്‌ഥിരമായിട്ടുള്ള വയറുവേദന അതികഠിനമായ വയറുവേദന ഇങ്ങനെയെല്ലാം വയറുവേദന വ്യത്യാസപ്പെട്ടിരിക്കുന്നു.
ദഹനക്കേട്‌, വയറിളക്കം, ഛര്‍ദി, അതിസാരം, ബികോംപ്ലസിന്റെ കുറവ്‌ എന്നിവയെല്ലാം സാധാരണയായി കണ്ടുവരുന്ന വയറു വേദനയുടെ കാരണങ്ങളാണ്‌. നവജാതശിശുക്കളിലും വയറു വേദന സാധാരണമാണ്‌. എന്നാല്‍ എല്ലാ വയറു വേദനയെയും നിസാരമായി കരുതരുത്‌.

പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന വയറുവേദന. തീരെ ചെറിയ കുഞ്ഞുങ്ങളില്‍ മുലപ്പാല്‍ കുടിച്ചതിനു ശേഷം ഗ്യാസ്‌ തട്ടി കളയാതിരുന്നാല്‍ വയറുവേദനയും ഛര്‍ദിയും ഉണ്ടാകാം. എന്നാല്‍ പരിശോധന കൂടാതെ രോഗനിര്‍ണയം നടത്തരുത്‌.
കുടല്‍ മറിച്ചില്‍ ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ കുടലു കുരുക്കം അല്ലെങ്കില്‍ കുടലു മറിച്ചില്‍ ഉണ്ടാകാം. കുടലു മറിച്ചില്‍ ഉണ്ടാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ അസഹ്യമായ വേദന അനുഭവപ്പെടുന്നു. ചില കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നതും കാണാം.
കുഞ്ഞുങ്ങള്‍ ഭയന്നുകരയുന്നതു പോലെ ഉച്ചത്തില്‍ കരയുന്നത്‌ കുടലു കുരുക്കം മൂലമാകാം. ഈ ഭാഗത്തെ രക്‌തയോട്ടം നിലയ്‌ക്കുന്നതാണ്‌ ഇതിലെ അപകടാവസ്‌ഥ. സ്‌കാനിങ്ങിലൂടെ ഇത്‌ കണ്ടെത്താം. ചില കേസില്‍ സര്‍ജറി വേണ്ടി വരുന്നു. മറ്റു ചികിത്സകളും കുടല്‍ കുരുക്കത്തിനുണ്ട്‌.
ഫങ്‌ഷണല്‍ ഡയറിയ
മൂന്നും നാലും വയസുള്ള കുട്ടികളിലാണ്‌ ഫങ്‌ഷണല്‍ ഡയറിയ സാധാരണ കണ്ടുവരുന്നത്‌. ഭക്ഷണം കഴിച്ചാല്‍ ഉടനെ വയറു വേദന വരുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. പെട്ടെന്ന്‌ ഉണ്ടാകുന്നതും സഹിക്കാന്‍ കഴിയാത്തതുമായ വയറു വേദന നിസാരമാക്കരുത്‌.
ഫങ്‌ഷണല്‍ പെയിന്‍ സ്‌കൂള്‍ കുട്ടികളിലും ഉണ്ടാകാറുണ്ട്‌. ആറു വയസു മുതല്‍ എട്ട്‌, ഒന്‍പത്‌ വയസു വരെ സാധാരണ കുട്ടികളില്‍ ഫങ്‌ഷണല്‍ അബ്‌ഡോമിനല്‍ പെയിന്‍ കണ്ടു വരാറുണ്ട്‌.
എന്നാൽ പലരും ചെറിയ വേദനകൾ അവഗണിക്കുകയാണ് പതിവ്.തലവേദന,വയറുവേദന എന്നിവ ഭക്ഷണം ദഹിക്കാത്തതുകൊണ്ടോ സമ്മർദ്ദം കൊണ്ടോ എന്ന് കരുതി നാം അവഗണിക്കാറുണ്ട്.ശരീരത്തിൽ ഏതു ഭാഗത്തു വേദനയുണ്ടായാലും നാം അവഗണിക്കാൻ പാടില്ല.ചില ലക്ഷണങ്ങളോടൊപ്പമുള്ള മുകളിലത്തെ വയറുവേദന മറ്റു രോഗങ്ങളുടെ ലക്ഷണമാകാം.അവയെക്കുറിച്ചു താഴെ കൊടുക്കുന്നു.വായിക്കുക.
വിയർപ്പിനൊപ്പം മുകളിലത്തെ വയറിന് ഉണ്ടാകുന്ന കടുത്ത വേദന
മുകളിലത്തെ വയറിന്റെ ഭാഗത്തെ വേദനയ്‌ക്കൊപ്പം വിയർപ്പും ഉണ്ടെങ്കിൽ അത് അണുബാധയോ ഇൻഫ്ളമേഷനോ ആ ഭാഗത്തു ഉണ്ടാകാം.വയറിലെ അൾസർ,അസിഡിറ്റി,ക്യാൻസർ എന്നിവയുടെ ലക്ഷണവും ആകാം.അതിനാൽ ഇത്തരം ലക്ഷണങ്ങൾക്ക് ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
പ്രത്യേക കാരണമൊന്നും ഇല്ലാതെ ശരീരത്തിന്റെ ഏതു ഭാഗത്തു നിന്നും രക്തം വണ്ണം നാം ശ്രദ്ധിക്കണം.വയറുവേദനയ്‌ക്കൊപ്പം മാളത്തിൽ രക്തത്തിന്റെ അംശവും കണ്ടാൽ കൂടുതൽ ശ്രദ്ധിക്കണം.ഇത് കൂടുതൽ പരിശോധനയ്ക്ക് ശേഷമേ യഥാർത്ഥ കാരണം കണ്ടെത്താനാകൂ.
ഛർദ്ദിൽ
വയറുവേദനയും ഛർദ്ദിലും ഉണ്ടെങ്കിൽ ദഹനക്കേട് ആയിരിക്കും എന്നാണ് പ്രാഥമിക നിഗമനം.എന്നാൽ മുകളിലത്തെ വയറുവേദനയ്ക്ക് ഒപ്പം ഛർദ്ദിലും ഉണ്ടാകുന്നത് അൾസർ,കുടൽ ക്യാൻസർ എന്നിവയുടെ പ്രാഥമിക ലക്ഷണങ്ങളും ആകാം.അതിനാൽ ഡോക്ടറെ സമീപിക്കുക
വ്യാപിക്കുന്ന വേദന
നിങ്ങൾക്ക് തുടർച്ചയായ വയറുവേദനയും മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതുപോലുള്ള വേദന അനുഭവപ്പെടാറുണ്ടോ.അതായത് വശങ്ങളിൽ നിന്നും നെഞ്ചു,പിന്നിൽ അങ്ങനെ?എന്നാൽ അത് പാൻക്രിയാസിലെ കാൻസർ അല്ലെങ്കിൽ വീക്കം ആയിരിക്കും.ഇതിനും പെട്ടെന്ന് തന്നെ വൈദ്യസഹായം തേടേണ്ടതാണ്
പനി
സാധാരണ ഫ്ലൂ അല്ലെങ്കിൽ അണുബാധ കാരണം പനി ഉണ്ടാകാം.ജലദോഷം,തുമ്മൽ,ശ്വാസതടസ്സം എന്നിവ ഇതിനൊപ്പം ലക്ഷണങ്ങളായി കാണാം.എന്നാൽ വയറുവേദനയ്‌ക്കൊപ്പം പനിയും ഉണ്ടെങ്കിൽ അത് വൈറസ് ഉണ്ടാക്കുന്ന അണുബാധയാണ്.ഡോക്ടർമാർ നിർദ്ദേശിക്കുന്ന ആന്റിബയോട്ടിക് കഴിച്ചു പ്രശ്‌നം പരിഹരിക്കാവുന്നതാണ്
കീറുന്ന വേദന
ഒരാൾ അനുഭവിക്കുന്ന വേദനയുടെ ദൈർഖ്യം അനുസരിച്ചു രോഗനിർണ്ണയം നടത്താവുന്നതാണ്. വയറിന് മുകളിൽ കീറുന്നതുപോലുള്ള വേദന ധമനികളിൽ ഉള്ള മുറിവ് സൂചിപ്പിക്കുന്നു.പെട്ടെന്ന് ഇതിന് വൈദ്യസഹായം തേടുക
കത്തുന്ന വേദന
ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടുക്കുമ്പോഴോ കത്തുന്ന വേദന മുകളിലത്തെ വയറിന്റെ ഭാഗത്തു ഉണ്ടെങ്കിൽ അസിഡിറ്റിയെ സൂചിപ്പിക്കുന്നു.ജീവിതചര്യയിലെ മാറ്റം കൊണ്ടും ദീർഘകാല ചികിത്സ കൊണ്ടും ഇത് പരിഹരിക്കേണ്ടതാണ്.അല്ലെങ്കിൽ വയറിലെ ക്യാൻസർ,അൾസർ എന്നിവയിലേക്ക് നയിക്കും
നിലവിലുള്ള രോഗങ്ങൾ
നിങ്ങൾക്ക് പ്രമേഹം ,ഹൃദ്രോഗം എന്നിവ നേരത്തെ തന്നെ ഉണ്ടെങ്കിൽ അല്ലെങ്കിൽ വയറിൽ നേരത്തെ സർജറി ചെയ്തിട്ടുണ്ടെങ്കിൽ കഠിനമായ വയറുവേദന അവഗണിക്കരുത്.പെട്ടെന്ന് തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്
ചർമ്മത്തിലെ മഞ്ഞനിറം
വയറുവേദനയ്ക്ക് ഒപ്പം ചർമ്മത്തിന് മഞ്ഞ നിറവും ചെറിയ പണിയും ഉണ്ടെങ്കിൽ അത് കരൾ രോഗങ്ങളുടെ ലക്ഷണമാണ്.ഇവ ഒരിക്കലും അവഗണിക്കാൻ പാടില്ല.ഡോക്ടറെ സമീപിച്ചു പരിഹാരം തേടുക.
ആര്യ ഉണ്ണി
കടപ്പാട് :bold SKy

അവസാനം പരിഷ്കരിച്ചത് : 7/2/2020

© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate