অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വണ്ണം കുറയാനും‍, നിറത്തിനും നെല്ലിക്കാ പാനീയം

വണ്ണം കുറയാനും‍, നിറത്തിനും നെല്ലിക്കാ പാനീയം

ഇന്നത്തെ കാലത്ത് നമ്മെ അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലതുണ്ട്. തൈറോയ്ഡ്, ക്യാന്‍സര്‍ പോലുള്ള ചില രോഗങ്ങള്‍, കൊളസ്‌ട്രോള്‍, പ്രമേഹം പോലുളള ആരോഗ്യ പ്രശ്‌നങ്ങള്‍. ഇവയ്ക്കിടയില്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ അലട്ടുന്ന അമിത വണ്ണവും വയറും.വണ്ണം കൂടുന്നതിന് പല കാരണങ്ങളുണ്ടാകാം. വെറുതെ ഭക്ഷണം അമിതമാകുന്നതു മാത്രമല്ല, സ്‌ട്രെസ്, ഉറക്കക്കുറവ്, ചില രോഗങ്ങള്‍, ചില മരുന്നുകള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകാറുണ്ട്.
വണ്ണം കൂടുന്നതും വയറു ചാടുന്നതുമെല്ലാം പലരും സൗന്ദര്യ പ്രശ്‌നമായാണ് കണക്കാക്കാറ് എങ്കിലും ഇതിനേക്കാളേറെ ഇതൊരു ആരോഗ്യ പ്രശ്‌നമായി വേണം, കാണാന്‍. കാരണം തടിയും വയറും പല അസുഖങ്ങള്‍ക്കും വഴിയൊരുക്കുന്ന ഒന്നാണ്.
തടി കുറയ്ക്കാന്‍ എളുപ്പ വഴികളില്ല. നല്ല ഭക്ഷണ നിയന്ത്രണവും വ്യായാമവും തന്നെ വേണം. തടി കുറയ്ക്കും, വയര്‍ കുറയ്ക്കും എന്നെല്ലാം അവകാശ വാദം ഉന്നയിച്ചു പല മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവ ഗുണം നല്‍കുമോയെന്ന കാര്യം സംശയം, നല്‍കിയാല്‍ തന്നെ പാര്‍ശ്വ ഫലങ്ങള്‍ ഉറപ്പിയ്ക്കുകയും ചെയ്യാം.
തടി കുറയ്ക്കാനും വയര്‍ കുറയാനുമെല്ലാം വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന വിദ്യകള്‍ ധാരാളമുണ്ട്. ഇത് പാര്‍ശ്വ ഫലങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പിയ്ക്കാം. മാത്രമല്ല, തടിയും വയറും കുറയ്ക്കുന്നതിനൊപ്പം മറ്റു പല ആരോഗ്യ പരമായ ഗുണങ്ങള്‍ കൂടി നല്‍കുന്നവയുമാണ് ഇവ പലതും. നമ്മുടെ അടുക്കളയിലെ നിസാര ചേരുവകളും.
നെല്ലിക്ക ശരീരത്തിന് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടം. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണിത്.
ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇതു ഗുണം ചെയ്യും. തടി കുറയ്ക്കാന്‍, കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്ന ഒരു നാച്വറല്‍ മരുന്നു കൂടിയാണ് നെല്ലിക്ക. നെല്ലിക്ക കൊണ്ട് ഒരു പ്രത്യേക ജ്യൂസ് ഉണ്ടാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാന് മാത്രമല്ല, ശരീരത്തിനും നിറം വയ്ക്കാനും സഹായിക്കുന്ന ഒന്നാണ്.എങ്ങനെയാണ് ഈ പ്രത്യേക നെല്ലിക്കാ ജ്യൂസ് ഉണ്ടാക്കുന്നതെന്നറിയൂ,

നെല്ലിക്ക

നെല്ലിക്കയിലെ വൈറ്റമിന്‍ സി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ദഹനത്തിന് സഹായിക്കുന്ന ഒന്നാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ മാറാനും ഇത് ഏറെ നല്ലതാണ.് ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കും.

നെല്ലിക്കയ്‌ക്കൊപ്പം മഞ്ഞളും

നെല്ലിക്കയ്‌ക്കൊപ്പം മഞ്ഞളും ഇതില്‍ ചേര്‍ക്കും. മഞ്ഞളും ശരീരത്തിന് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിലെ ചൂടു വര്‍ദ്ധിപ്പിച്ച്‌ അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു നീക്കാന്‍ ഇത് ഏറെ നല്ലതാണ്.

നാലോ അഞ്ചോ നെല്ലിയ്ക്ക

നാലോ അഞ്ചോ നെല്ലിയ്ക്കയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്. ഇത് ചെറുതായി അരിയുക. കുരു കളയാം. ഇത് മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കാം. ബ്ലെന്റര്‍ വേണ്ട. കാരണം ബ്ലെന്ററില്‍ ഇതിലെ നാരുകള്‍ വേര്‍തിരിക്കപ്പെടും. ഇത് നെല്ലിക്കയുടെ ഗുണം നഷ്ടപ്പെടുത്താന്‍ കാരണമാകുകയും ചെയ്യും. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തു വേണം, അടിച്ചെടുക്കാന്‍. കാരണം ഇത്രയും നെല്ലിക്കയില്‍ നിന്നും ജ്യൂസ് അടിച്ചെടുക്കുക ബുദ്ധിമുട്ടാകും.

ഈ ജ്യൂസ്

ഈ ജ്യൂസ് ഒരു ഗ്ലാസിലേയ്ക്കാക്കുക. ഇത് അരിച്ചെടുക്കാം. അതല്ല, നല്ലപോലെ അരഞ്ഞാല്‍ കുടിയ്ക്കുവാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ അങ്ങനെ തന്നെ എടുക്കാം. നെല്ലിക്കാ ജ്യൂസ് മാത്രം എടുക്കുന്നുവെങ്കില്‍ ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് കുടിയ്ക്കാം. നെല്ലിക്കാ ജ്യൂസ് ഫ്രഷായി എടുക്കുന്നതാണ് നല്ലത്. വേണമെങ്കില്‍ ഒരാഴ്ചയ്ക്കായി അടിച്ചെടുത്തു വയ്ക്കാം.

മഞ്ഞള്‍പ്പൊടി

ഈ നെല്ലിക്കാ ജ്യൂസില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം. നല്ല ശുദ്ധമായ, അതായത് വീട്ടില്‍ തന്നെ പൊടിച്ചെടുത്ത മഞ്ഞളാണെങ്കില്‍ ഏറെ ഗുണം കൂടും. അതല്ലെങ്കില്‍ ഓര്‍ഗാനിക് മഞ്ഞള്‍പ്പൊടി തന്നെ ഉപയോഗിയ്ക്കുക.

ഈ പാനീയം രാവിലെ വെറുംവയറ്റില്‍

ഈ പാനീയം രാവിലെ വെറുംവയറ്റില്‍ വേണം, കുടിയ്ക്കാന്‍. ഇതു കഴിഞ്ഞ് അര മണിക്കൂര്‍ ശേഷം മാത്രം മറ്റെന്തെങ്കിലും കുടിയ്ക്കുകയോ കഴിയ്ക്കുകയോ ചെയ്യുക. ഇത് അടുപ്പിച്ച്‌ ഒരു മാസമെങ്കിലും കുടിയ്ക്കുക. ഈ പാനീയം കുടിക്കുമ്ബോള്‍ ചുമയോ അങ്ങനെ എന്തെങ്കിലും പ്രശ്‌നമോ ഉണ്ടാകുന്നുവെങ്കില്‍ ഈ ജ്യൂസില്‍ ഇളംചൂടുവെള്ളം കലര്‍ത്തി കുടിയ്ക്കാം.

ചര്‍മത്തിന് നിറം

തടിയും വയറും കുറയ്ക്കുമെന്നു മാത്രമല്ല, ഇത് അടുപ്പിച്ച്‌ ഉപയോഗിയ്ക്കുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. മഞ്ഞള്‍ പുറമേ ഉപയോഗിച്ചാലും ഉള്ളിലേയ്ക്കു കഴിച്ചാലും നിറം വര്‍ദ്ധിപ്പിയ്ക്കും. വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്കയും നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

പ്രമേഹ രോഗികള്‍

തടിയും വയറും കുറയ്ക്കുക, നിറം വര്‍ദ്ധിപ്പിയ്ക്കുക എന്നിവയ്ക്കു പുറമേ മറ്റൊരു പിടി ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട്. പ്രമേഹത്തിനുളള നല്ലൊരു മരുന്നാണിത്. പ്രമേഹ രോഗികള്‍ ദിവസവും ഈ പാനീയം കുടിയ്ക്കന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കും. മഞ്ഞളും നെല്ലിക്കയിലെ ചവര്‍പ്പുമെല്ലാം പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നവയാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പാനീയം കൂടിയാണിത്. ശരീരത്തിലെ ദോഷകരമായ കൊളസ്‌ട്രോള്‍ ഒഴിവാക്കി രക്തധമനികള്‍ക്കുണ്ടാകുന്ന തടസം നീക്കി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാന്‍ ഇത് ഏറെ നല്ലതാണ്.

ക്യാന്‍സറിനെ തടയും

നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത് ക്യാന്‍സറിനെ തടയും.നെല്ലിക്കയിലെ വൈറ്റമിന്‍ സി, മഞ്ഞളിലെ കുര്‍കുമുന്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഇവ രണ്ടും ശരീരത്തിലെ ടോക്‌സിനുകളെ നീക്കം ചെയ്യും.ഇവ രണ്ടിലും ക്യാന്‍സറിനെ തടയാന്‍ ശേഷിയുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുമുണ്ട്.

ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും


ശരീരത്തിന് ചെറുപ്പവും സൗന്ദര്യവും നല്‍കാന്‍ കഴിവുള്ള നെല്ലിക്ക എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.നെല്ലിക്ക രക്തത്തിലെ ഫ്രീ റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു. ത്വക്കിനേയും സംരക്ഷിക്കുന്നു. മുടി നല്ല പോലെ വളരാനും അകാല നര നീക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്.
ശരീരത്തില്‍ രക്താംശം കൂട്ടുന്ന ഒന്നാണ് നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ദിവസേന കഴിക്കുന്നത്. ഇത് ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കും. അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് രക്തം ശുദ്ധീകരിയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. രക്ത ശുദ്ധീകരണത്തിന് മഞ്ഞളും ഏറെ നല്ലതാണ്

ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി

ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് നെല്ലിക്കാനീരില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വെള്ളം. ഇത് നല്ല ശോധന നല്‍കാനും സഹായിക്കും. വയറിനെ ആല്‍ക്കലൈനാക്കാന്‍ മികച്ച ഒന്നാണ് നെല്ലിക്ക ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കുകയും ചെയ്യും. മലബന്ധം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും ഇതൊരു പരിഹാരമാണ്.

ശരീരത്തിന് രോഗപ്രതിരോധ ശേഷി

ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന നല്ലൊരു പാനീയമാണ് നെല്ലിക്കവെള്ളത്തില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നത്. നെല്ലിക്കയിലെ വൈറ്റമിന്‍ സി പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. മഞ്ഞള്‍പ്പൊടിയും ശരീരത്തെ രോഗങ്ങളില്‍ നിന്നും പ്രതിരോധിയ്ക്കുന്നു. പ്രകൃതിദത്തമായി ശരീരത്തിന്റെ ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു.

ശരീരത്തിലെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന്

ശരീരത്തിലെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശരീരത്തിന് വേഗത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് നെല്ലിക്ക സഹായിക്കും. ഇതുകൊണ്ടുതന്നെ എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് മികച്ചതാണ്.സ്ത്രീകളിലെ ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. സന്ധിവേദന മാറാനും നീരു വറ്റാനുമെല്ലാം ഏറെ നല്ലതാണ് മഞ്ഞള്‍

മൗത്ത് അള്‍സറിനുള്ള നല്ലൊരു പരിഹാരമാണ്

മൗത്ത് അള്‍സറിനുള്ള നല്ലൊരു പരിഹാരമാണ് വൈററമിന്‍ അടങ്ങിയ നെല്ലിക്കയും അണുബാധ തടയുന്ന മഞ്ഞളും. വായയുടെ ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 5/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate