অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇന്ന് ലോക മാനസികാരോഗ്യ ദിനം

ഇന്ന് ലോക മാനസികാരോഗ്യ ദിനം

മനുഷ്യ മനസ്സ് എന്നത് ഏറെ സങ്കീർണ്ണമായ  പ്രതിഭാസങ്ങൾ നിറഞ്ഞതാണ്. അതിൽ നിമിഷാർദ്ധത്തിൽ മിന്നി മറയുന്ന ഭാവനക്കോ, ചിന്തക്കോ  പകരം വെക്കാൻ മനുഷ്യൻ കണ്ടുപിടിച്ച ഒരു ഉപകരണവും മതിയായെന്നുവരില്ല . അത്രയേറെ  സങ്കീർണമായ വൈകാരികതയും അർത്ഥ തലങ്ങളുമാണ് മനസ്സിനുള്ളത് . അങ്ങനെയുള്ള മനസ്സിന്റെ പരിചരണവും, സംരക്ഷണവും ആത്മീയ ഭൗതികതലങ്ങളെ ചൂഴ്ന്ന് നിൽക്കുന്ന ചിലതിനെ ആശ്രയിച്ചാണിരിക്കുന്നത് .എന്നാൽ ജീവിത യാഥാർത്ഥ്യങ്ങളെ വിവർണ്ണമായി ആഗിരണം ചെയ്യുമ്പോൾ ചിലപ്പോഴെക്കെ മനസ്സിന്റെ നിയന്ത്രണത്തിൽ താളപ്പിഴകൾ സംഭവിക്കും.ഈ താളപ്പിഴകൾ പരിഹരിക്കുന്നതിനോ, ലഘൂകരിക്കുന്നതിനോ സഹായകമായ പ്രതിവിധികളെ കുറിച്ചുള്ള അറിവില്ലായ്മ പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കുന്നു. ഇത് ലോകത്ത് മാനസിക രോഗികളുടെ എണ്ണം കൂടാൻ കാരണമാവുന്നുവെന്ന്  പഠനങ്ങൾ പറയുന്നു.ഇത്തരത്തിലുള്ള സാഹചര്യത്തിൽ മാനസികാരോഗ്യത്തെക്കുറിച്ചും അതിന് വഴിയൊരുക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഉള്ള ചർച്ചകൾ ഏറെ പ്രസക്തിയേറുമ്പോൾ ഒക്ടോബർ 10 എന്ന ദിവസം  നമ്മെ ഏറെ  സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഈ ദിവസത്തിന്  വളരെ പ്രാധാന്യം നൽകപ്പെടേണ്ടത്  അത്യാവശ്യമാണ്.
ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മനുഷ്യരെ ഒരുപോലെ അലട്ടികൊണ്ടിരിക്കുന്ന സുപ്രധാന പ്രശ്നങ്ങളിലൊന്നു തന്നെയാണ് മാനസികരോഗ്യത്തിന്റെ അഭാവം.ജീവിതം പുരോഗമിക്കുകയും സൗകര്യപ്രദമാക്കിത്തീർക്കുകയും ചെയ്യുന്നതിൽ മതിമറന്ന് സന്തോഷിച്ച പുതിയ തലമുറകൾ ചെന്നെത്തി നിൽക്കുന്നത് അശാന്തിയുടെ പർവ്വതത്തിലാണ് ഓരോ ദിവസവും ആത്മഹത്യകളുടെ എണ്ണവും പെരുകികൊണ്ടിരിക്കുന്നു. അതിൽ ഭീതിയോടെ കാണേണ്ട ഒന്നാണ് കേരളത്തിലെ  ആത്മഹത്യയുടെ  കണക്കുകൾ . ഇത് രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതാണ്. ലോകത്ത് തന്നെ ഏറ്റവും അധികം ആത്മഹത്യകൾ നടക്കുന്ന രാജ്യമെന്ന് ലോകാരോഗ്യ സംഘടന ഇന്ത്യയെ വിലയിരുത്തുമ്പോൾ ആ ആത്മഹത്യകളിൽ ഭൂരിഭാഗവും നടക്കുന്നത് നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണ്.
ഒരു ലക്ഷം പേരിൽ 20.9 ശതമാനം പേരും ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നുവെന്നാണ്‌ കണക്ക്. എന്നാൽ അതിൽ തന്നെ ദേശീയ ശരാശരി 10.7 ആണെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പറയുന്നത്.  ഇവിടെയാണ് കേരളത്തിന്റെ കണക്ക് നമ്മെ ന്തെട്ടിപ്പിക്കുന്നത് ,കേരളത്തിൽ 25.63 ആണ്   ആത്മഹത്യ നിരക്ക് .ദേശീയ ശരാശരിയെക്കാൾ ഏറെ ഉയരത്തിലാണ്‌  ഇത്..ഇതിലെല്ലാം  തന്നെ മനുഷ്യന്റെ മനസ്സുകൾ  വില്ലനായി നിലനിൽക്കുന്നുണ്ട് . എന്നാൽ മനസ്സിനെ ഒന്നും വകവെക്കാതെയുള്ള ജീവിതമാണ് സ്വയം ഇല്ലാതാക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് .
മാനസിക സംഘർഷത്തിന് അയവ് വരുത്തുന്നതിലും മാനസികാരോഗ്യം നിലനിർത്തുന്നതിലും ആത്മീയതയുടെ പങ്ക് അനിഷേധ്യമായ ഒന്നാണ്. എന്നാൽ ആത്മീയതയുടെ മറവിൽ പോലും വിശാലമായ വിശ്വാസങ്ങളും ധാരണകളുമാണ് ഉണ്ടാകുന്നത്. . ഓരോ വർഷവും ഒക്ടോബർ 10 ലോകാരോഗ്യ സംഘടനയും വേൾഡ് മെന്റൽ ഹെൽത്ത് ഫെഡറേഷനും മറ്റ് അനുബന്ധ സംഘടനകളും  സംയുക്തമായാണ്  ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യപരമായ നിലനിൽപ്പിന് മാനസികാരോഗ്യം നിലനിർത്തേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും സമ്മർദ്ദങ്ങളാൽ നടക്കുന്ന മാനസികാഘാതങ്ങൾക്ക് സാധ്യമായ പരിഹാരമാർഗ്ഗങ്ങളന്വേഷിക്കുന്നതിനും വേണ്ടിയാണ്.
ദാരിദ്യം, സാമൂഹ്യമായി ഒറ്റപ്പെടുമെന്ന തോന്നൽ, തനിച്ചാവുക, സ്വാതന്ത്ര്യം നഷ്ടപ്പെടൽ, വിവിധ തരം നഷ്ടങ്ങൾ, അൾഷിമേഴ്സ്, ശാരീരികവും മാനസികവുമായ വിഷമതകൾ മുതലായവയെല്ലാം മനുഷ്യന്റെ മനസ്സിനെ കൂടുതൽ ഗുരുതരമാക്കുന്നു. എന്നാൽ കുട്ടികളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം ദൃശ്യമാധ്യമങ്ങളുടെ അവിവേകമായ ഇടപെടൽ ആണ്. നമ്മുടെ കുട്ടികളുടെ സുന്ദരമായ ബാല്യവും യൗവ്വനവും ആരോഗ്യകരമായ അന്തരീക്ഷത്തിലൂടെ വളർന്ന് കൊണ്ട് വരുക എന്നതാണ്.
ഈ ദിനം ചർച്ചക്ക് വെക്കുമ്പോൾ അതിൽ പ്രധാനമായും വീടും ചുറ്റുപാടും സ്കൂളും, സാമൂഹ്യവും എന്നു വേണ്ട ജീവിതത്തിന്റെ എല്ലാ സമസ്ത മേഖലകളും ആരോഗ്യപരമായെങ്കിൽ മാത്രമാണ് വരും നമ്മുടെ തലമുറയെ ശരിയായ മാർഗ്ഗത്തിലൂടെ വാർത്തെടുക്കാൻ സാധിക്കു.ചുരുക്കത്തിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ശരിയായ അവബോധം ഉണ്ടാകേണ്ടത് ഓരോ മനുഷ്യന്റെയും ആവശ്യം തന്നെയാണ്.
അതിൽ   സമൂഹവും, മതവും നിർണ്ണായകമായ പങ്കും നിർവഹിക്കുന്നുണ്ട്. മനുഷ്യർ ശാസ്ത്രീയമായി പുരോഗതി പ്രാപിക്കാത്ത സമയത്ത് അവൻ അനുഭവിച്ച മിക്ക പ്രയാസങ്ങളും ശരിയായ മരുന്നും ലഭിക്കാത്തതു കൊണ്ടും, പകർച്ചവ്യാധി, അണുബാധ തുടങ്ങിയവ കൊണ്ടെല്ലാമായിരുന്നെങ്കിൽ സമകാലിക മനുഷ്യന്റെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും കാരണം ബിഹേവിയറൽ ഡിസ് ഓർഡറുകളും അശാസ്ത്രീയമായ ജീവിതരീതിയുമാണെന്നാണ് കണ്ടെത്തൽ. തന്റേയും സമൂഹത്തിന്റേയും ആരോഗ്യം നിലനിർത്താൻ ആരോഗ്യകരമായ ചിന്തയും ജീവിത ശൈലിയും നാം ഓരോരുത്തരും സ്വായത്തമാക്കിയെ  തീരൂ. .
അഹല്യ ഉണ്ണിപ്രവൻ

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate