অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രക്തം ഒപോസിറ്റീവാണോ,ഈ മുന്നറിയിപ്പുകള്‍

വളരെയധികം കാണപ്പെടുന്ന ഒരു രക്ത ഗ്രൂപ്പാണ് ഒ പോസിറ്റീവ്. ഒരിക്കലും രക്തത്തിന് ക്ഷാമമില്ലാത്ത രക്തഗ്രൂപ്പാണ് ഇവര്‍. എങ്ങോട്ട് തിരിഞ്ഞാലും ഒ പോസിറ്റീവ് രക്ത ഗ്രൂപ്പുകാരെ കൊണ്ട് നിറഞ്ഞിരിക്കും. ഒ പോസിറ്റീവ് ഗ്രൂപ്പ് രക്തത്തിനാകട്ടെ ക്ഷാമവും ഇല്ല. എന്നാല്‍ ഇവരിലും അല്‍പം ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട്.
എല്ലാ രക്തഗ്രൂപ്പുകളേക്കാള്‍ അല്‍പം ആരോഗ്യം കൂടുതലുള്ളവരായിരിക്കും ഇവര്‍. എന്നാലും രോഗത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടവരും ആണെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ചില രക്തഗ്രൂപ്പുകള്‍ക്ക് ചില രോഗങ്ങള്‍ എന്ന് കണക്കാക്കിയിട്ടുണ്ടാവും.
ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാര്‍ക്ക് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന് നോക്കാം. ഇവര്‍ക്ക് രോഗത്തിനുള്ള സാധ്യത അല്‍പം കൂടുതലാണ്. ഓരോ ഗ്രൂപ്പുകാരും ശ്രദ്ധിക്കേണ്ട ആരോഗ്യശീലങ്ങളും ഡയറ്റും വ്യായാമവും ഉണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാര്‍ക്ക് വരുന്ന ചില രോഗങ്ങള്‍ ഉണ്ട്. രോഗങ്ങളേക്കാള്‍ മുന്‍പ് ലക്ഷണങ്ങളെയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് ആരോഗ്യപ്രതിസന്ധികളിലേക്ക് നയിക്കുന്നു.

ഹൈപ്പോതൈറോയ്ഡ് സാധ്യത

ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരില്‍ ഹൈപ്പോതൈറോയ്ഡിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്‌ ഗര്‍ഭാവസ്ഥയില്‍ ഇവരില്‍ തൈറോയ്ഡ് സാധ്യത വളരെ കൂടുതലായിരിക്കും. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധ അത്യാവശ്യമാണ്.

മദ്യപിക്കരുത്

ഒരു കാരണവശാലും ഒ പോസീറ്റീവ് രക്തഗ്രൂപ്പുകാര്‍ മദ്യപിക്കരുത്. മദ്യപാനം മാത്രമല്ല കാപ്പി കുടിക്കുന്നതും അല്‍പം കുറക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു. മദ്യപിക്കുമ്ബോള്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എല്ലാവരേക്കാളും അല്‍പം കൂടുതല്‍ പ്രശ്നങ്ങളാണ് ഇത് ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരില്‍ ഉണ്ടാക്കുന്നത്. കാരണം ഇവരില്‍ മദ്യപിക്കുമ്ബോഴും കാപ്പി കുടിക്കുമ്ബോഴും അഡ്രിനാലിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നു. അതുകൊണ്ടാണ് ഇത്തരം ഗ്രൂപ്പുകാര്‍ മദ്യപിക്കരുത് എന്ന് പറയുന്നത്.

അമിതവണ്ണം‌

എത്രയൊക്കെ നിയന്ത്രിച്ചാലും അമിതവണ്ണത്തിനുള്ള സാധ്യത ഇവരില്‍ വളരെ കൂടുതലാണ്. മാത്രമല്ല ആരോഗ്യത്തിനുണ്ടാവുന്ന പല അസ്വസ്ഥകളും അമിതവണ്ണത്തിലൂടെയാണ് ഇവരെ ബാധിക്കുന്നത്. ജീവിതത്തില്‍ ഭക്ഷണ നിയന്ത്രണം വളരെയധികം വേണ്ടവരാണ് ഇവര്‍. കാരണം ഇവരുടെ രക്തഗ്രൂപ്പിന്റെ സ്വഭാവമനുസരിച്ച്‌ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല പല വിധത്തിലുള്ള പ്രശ്നങ്ങളാണ് അമിതവണ്ണത്തിന്റെ ഭാഗമായി ഇവരെ കാത്തിരിക്കുന്നത്.

അള്‍സര്‍ സാധ്യത

വയറ്റില്‍ അള്‍സര്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരെ സംബന്ധിച്ചിടത്തോളം വളരെ കൂടുതലാണ്. കാരണം ഈ രക്തഗ്രൂപ്പുകാരില്‍ ആസിഡ് ഉത്പാദനം വളരെയധികം കൂടിയ അളവിലായിരിക്കും. ഇത് പലപ്പോഴും അള്‍സര്‍ സാധ്യതയെ വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് അള്‍സര്‍ എത്തുന്നതിന് മുന്‍പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ മനസ്സിലാക്കി നമുക്ക് ഇതിന് ചികിത്സ തേടാവുന്നതാണ്. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ സൃഷ്‌ടിക്കുന്നു.

അയഡിന്‍ പ്രശ്നങ്ങള്‍

ശരീരത്തില്‍ അയോഡിന്‍ അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമ്ബോള്‍ അത് അപകടത്തിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഒ പോസിറ്റീവ് രക്തഗ്രൂപ്പുകാരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നമ്മളെ എത്തിക്കുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

ക്ഷീണം കൂടുതല്‍

ക്ഷീണം ഇവരില്‍ കൂടുതലായിരിക്കും. ശാരീരികമായി ഊര്‍ജ്ജം ഉണ്ടാവുമെങ്കിലും ഇവരില്‍ ക്ഷീണം വളരെ കൂടുതലായിരിക്കും. ഏത് അവസ്ഥയിലും ഉറക്കം എന്ന ചിന്ത ഇവരെ അലട്ടുന്നു. കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്ബോള്‍ തന്നെ അത് പലപ്പോഴും ആരോഗ്യ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ക്ഷീണത്തെക്കുറക്കുന്നതിനുള്ള വഴികള്‍ നമ്മള്‍ എപ്പോഴും ആലോചിക്കാറുണ്ട്. എന്നാല്‍ ഒ പോസിറ്റീവ് ഗ്രൂപ്പുകാര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം എന്നതാണ്.

ദഹന പ്രശ്നങ്ങള്‍

വളരെയധികം ദഹന പ്രശ്നങ്ങളേയും ഇവര്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെ സെന്‍സിറ്റീവ് ആയി മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. ഏത് ആരോഗ്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. അതുകൊണ്ട് തന്നെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആണ് ആദ്യം പ്രാധാന്യം നല്‍കേണ്ടത്. ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒ പോസിറ്റീവ് ഗ്രൂപ്പുകാര്‍ അല്‍പം ബുദ്ധിമുട്ടും.
കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate