অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൈഗ്രേൻ വേദനക്ക്​ ചില വീട്ടു വൈദ്യങ്ങൾ.

മൈഗ്രേൻ വേദനക്ക്​ ചില വീട്ടു വൈദ്യങ്ങൾ.

മൈഗ്രേനിനെ തലവേദനയുടെ ഗണത്തിൽ ​െപടുത്താം. എന്നാൽ എല്ലാ തലവേദനകളും മൈഗ്രേനല്ല. മൈഗ്രേനിനെ തലവേദനയെന്ന്​ തള്ളിക്കയാനും സാധിക്കില്ല. ദീർഘകാലം നീണ്ടു നിൽക്കുന്ന തലവേദനയാണിത്​. സാധാരണ തലവേദന പോലെയല്ല, അസഹനീയമാണ്​ മൈഗ്രേൻ. അതിശക്​തമായ തലവേദന, ഛർദി, കാഴ്​ച മങ്ങുക, തലചുറ്റുക, അപസ്​മാരം തുടങ്ങിയവ പല പ്രശ്​നങ്ങളും ഇതോടനുബന്ധിച്ച്​ ഉണ്ടാകാറുണ്ട്​.
പലപ്പോഴും ഇൗ അസുഖം പാരമ്പര്യമാണ്​. മൈഗ്രനി​​െൻറ യഥാർഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അമിതമായ വെളിച്ചം, ശബ്​ദം, ആൾക്കൂട്ടം, യാത്ര, വെയിലേൽക്കൽ, ചില ഭക്ഷണങ്ങൾ എന്നിവ പലരിലും മൈഗ്രേനിന്​ കാരണമാകുന്നു. വ്യക്​തികൾക്കനുസരിച്ച്​ രോഗ കാരണങ്ങളും മാറും.
മൈഗ്രേൻ വന്നാൽ എന്തുചെയ്യണമെന്നറിയാതെ വേദന സംഹാരികളും മറ്റും കഴിച്ച്​ ദിവസം തള്ളി നീക്കുന്നവരുണ്ട്​. അത്തരക്കാർ വീട്ടിൽ നിന്ന്​ ചെയ്യാവുന്ന ഇൗ വിദ്യകൾ ഒന്ന്​ പരീക്ഷിച്ച്​ നോക്കൂ.
മുന്തിരി ജ്യൂസ്​: ഫ്രഷായ മുന്തിരി വെള്ളത്തിൽ ചേർത്ത്​ ജ്യൂസുണ്ടാക്കി ദിവസം രണ്ടു നേരം കുടിക്കാം. ധാരാളം നാരംശമുള്ള ഇൗ ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവയും ആവശ്യത്തിന്​ കാർബോഹൈ​ഡ്രേറ്റും അടങ്ങിയിട്ടുണ്ട്​. ഇത്​ ​ൈമഗ്രേനി​​െൻറ വേദനക്ക്​ ശമനം നൽകും.
ഇഞ്ചി: ഇഞ്ചി ചതച്ച വെള്ളം, ഇഞ്ചി ചതച്ച്​ ​േചർത്ത നാരങ്ങാ ജ്യൂസ്​, ഇഞ്ചിച്ചായ എന്നിവയോ ഇഞ്ചി അരച്ച്​ കഴിക്കുകയോ ചെയ്യാം.
കറുവപ്പട്ട: കറുവ​പ്പട്ട ​െപാടിച്ച്​  വെള്ളത്തിൽ ചാലിച്ച്​ നെറ്റിക്കിരുവശവും പുരട്ടുക. 30 മിനുട്ടിനു ശേഷം ചുടുവെളളം ഉപയോഗിച്ച്​ കഴുകിക്കളയുക. ഇത്​ വേദനക്ക്​ ആശ്വാസം നൽകും.
അമിതമായ വെളിച്ചം ഒഴിവാക്കുക: മൈഗ്രേനുള്ള സമയത്ത്​ കൂടുതൽ വെളിച്ചമുള്ള ഇടങ്ങൾ ഒഴിവാക്കുക.  വെളിച്ചത്തിൽ ഇരിക്കുന്നത്​ വേദന വർധിക്കുന്നതിനിടയാക്കും.
തടവുക: മൈഗ്രേനി​​െൻറ വേദനയിൽ നിന്ന്​ രക്ഷനേടാനുള്ള ഏറ്റവും ലളിതമായ വഴി തലോടുകയാണ്​. വേദനയുള്ളവർ മറ്റാരെക്കൊണ്ടെങ്കിലും മസാജ്​ ചെയ്യിക്കുക. കഴുത്തി​േലക്കും തലയോട്ടിയിലേക്ക്​ ഇത്​ വ്യാപിപ്പിച്ചാൽ വേദന ശമിക്കുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.
ആര്യ ഉണ്ണി
കടപ്പാട്

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate