অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുഖത്തെ കരുവാളിപ്പിനും കുഴികള്‍ക്കും പരിഹാരം

മുഖത്തെ കരുവാളിപ്പിനും കുഴികള്‍ക്കും പരിഹാരം

മുഖത്തെ കരുവാളിപ്പ് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. കറുപ്പു നിറം പടരുന്നതാണ് കരുവാളിപ്പ് എന്നു പറയുന്നത്. പ്രായമേറുമ്ബോള്‍, സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പല കാരണങ്ങളും മുഖത്തെ കരുവാളിപ്പിനു കാരണമായി പറയാം.മുഖത്തെ കരുവാളിപ്പു പ്രധാനമായും വേനല്‍ക്കാലത്താണ് കൂടുന്നത്. പ്രത്യേകിച്ചും സെന്‍സിറ്റീവായ ചര്‍മമമെങ്കില്‍ ഇതിനുളള സാധ്യത ഏറെ കൂടുതലുമാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് കിരണങ്ങളാണ് ഇതിനു കാരണമാകുന്നത്. വെളുപ്പു ചര്‍മമുള്ളവരില്‍ ഇത് തെളിഞ്ഞു കാണുകയും ചെയ്യാം.

കരുവാളിപ്പിന് ഏറ്റവും ഫലപ്രദം വീട്ടു വൈദ്യം തന്നെയാണ്. കൃത്രിമ മരുന്നുകള്‍ ഇതിനായി ഉപയോഗിയ്ക്കുന്നത് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തും. വീട്ടുവൈദ്യമാകട്ടെ, മിക്കവാറും നമ്മുടെ അടുക്കളയില്‍ നിന്നും ലഭിയ്ക്കന്ന വകകളാണ്. ഉണ്ടാക്കുവാനും പുരട്ടുവാനുമെല്ലാം വളരെ എളുപ്പം. ഇവ തയ്യാറാക്കാന്‍ പ്രത്യേകിച്ചൊരു സമയം കണ്ടെത്തുകയും വേണ്ട.

മുഖത്തെ കരുവാളിപ്പിന് പരിഹാരമായി തയ്യാറാക്കാവുന്ന അടുക്കളക്കൂട്ടുകള്‍, വീട്ടുവൈദ്യങ്ങള്‍ എന്തെല്ലാമെന്നറിയൂ,

കറ്റാര്‍ വാഴ

പല തരം ഗുണങ്ങള്‍ അടങ്ങിയ കറ്റാര്‍ വാഴ ചര്‍മത്തിനു സുഖം നല്‍കി കരുവാളിപ്പു മാറ്റാന്‍ സഹായിക്കുന്ന എളുപ്പ വഴിയാണ്.

കരുവാളിപ്പുള്ളിടത്തു കറ്റാര്‍വാഴയുടെ ജെല്‍ പുരട്ടുക. ഇത് അര മണിക്കൂര്‍ ശേഷം കഴുകിക്കളയാം. പിന്നീട് മോയിസ്ചറൈസര്‍ പുരട്ടാം. ഇത് ദിവസവും ചെയ്യുന്നതും നല്ലതാണ്. കറ്റാര്‍ വാഴ വരണ്ട മുഖത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. കറ്റാര്‍ വാഴയില്‍ നാരങ്ങാനീരു കലര്‍ത്തി പുരട്ടുന്നതും ഏറെ നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചര്‍മത്തിലുണ്ടാകുന്ന കരുവാളിപ്പിന് നല്ലൊരു വഴിയാണ്. ഇതു തനിയെ പുരട്ടി മസാജ് ചെയ്യാം നാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടാം. ഏറെ ഗുണങ്ങള്‍ ചര്‍മത്തിന് നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ, മഞ്ഞള്‍ കൂട്ട്. വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതില്‍ അല്‍പം നാരങ്ങാനീരു കലര്‍ത്തുന്നതു ഗുണം വര്‍ദ്ധിപ്പിയ്ക്കും.

മഞ്ഞള്‍

മഞ്ഞള്‍, പ്രത്യേകിച്ചും കസ്തൂരി മഞ്ഞളോ പച്ച മഞ്ഞളോ മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇത് പാലിലോ തൈരിലോ അരച്ചു കലക്കി പുരട്ടാം. നാരങ്ങാനീരു കലര്‍ത്തിയും ഉപയോഗിയ്ക്കാം. തൈരില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടും ഇതുകൊണ്ടു ലഭിയ്ക്കും. ഇത് മുഖത്തിന് നിറം നല്‍കും.

പുളിച്ച തൈര്

പുളിച്ച തൈര് മുഖത്തെ കരുവാളിപ്പിനുള്ള നല്ലൊരു പ്രകൃതിദത്ത വഴിയാണ് . ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. അല്‍പം പുളിച്ച തൈര് ഉപയോഗിയ്ക്കുന്നത് മുഖത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കും. തൈരില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരു ചേര്‍ക്കുന്നതും ഗുണം വര്‍ദ്ധിപ്പിയ്ക്കും.

പാല്‍പ്പൊടി, നാരങ്ങാ നീര്

പാല്‍പ്പൊടി കൊണ്ടു മുഖത്തെ കരുവാളിപ്പിന് പരിഹാരം കാണാം. 2 ടേബിള്‍ സ്പൂണ്‍ പാല്‍പ്പൊടി, 3 തുള്ളി ഗ്ലിസറിന്‍, , അല്‍പം നാരങ്ങാ നീര് എന്നിവ കൂട്ടിച്ചേര്‍ത്ത് മരത്തിന്റെ സ്പൂണ്‍ ഉപയോഗിച്ച്‌ നല്ലതുപോലെ മിക്‌സ് ചെയ്യുക. ക്രീം പരുവമാകുമ്ബോള്‍ അഞ്ച് മിനിട്ട് അനക്കാതെ വെയ്ക്കുക.മുഖം നല്ലതു പോലെ വൃത്തിയായി കഴുകുക. അതിനു ശേഷം ഈ ക്രീം രാത്രി മുഖത്ത് പുരട്ടി രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

കുക്കുമ്ബര്‍

കുക്കുമ്ബര്‍ കരുവാളിച്ച ചര്‍മത്തിനുള്ള നല്ലൊരു പരിഹാര വഴിയാണ്. ഇതിന് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും ചര്‍മത്തെ സുഖപ്പെടുത്താനും ഇതു സഹായിക്കും. കരുവാളിപ്പ് അകറ്റും. വെയില്‍ കൊണ്ടുള്ള ടാന്‍ മാറാനും വാടിയ ചര്‍മത്തിന് പുതുമ നല്‍കാനുമെല്ലാം കുക്കുമ്ബര്‍ ഏറെ നല്ലതാണ്. ഇത് അരച്ചു മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ഇതിന്റെ നീരു മുഖത്തു പുരട്ടാം. വെള്ളരിക്കയുടെ നീരായാലും മതിയാകും. ഇതിന് ബ്ലീച്ചിംഗ് ഇഫക്‌ട് നല്‍കാന്‍ സാധിയ്ക്കും.

ഓറഞ്ച്

ഓറഞ്ച് മുഖത്തെ പാടുകളും കരുവാളിപ്പുമെല്ലാം മാറ്റാനുള്ള നല്ലൊരു വഴിയാണ്. ഓറഞ്ചിന്റെ നീരില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടി കലക്കി മുഖത്തു പുരട്ടി അല്‍പം കഴിയുമ്ബോള്‍ കഴുകിക്കളയാം.

കുങ്കുമാദി തൈലം

ആയുര്‍വേദത്തില്‍ പറയുന്ന ഒന്നാണ് കുങ്കുമാദി തൈലം. സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണകരമായ ഒന്നാണിത്. ഒരു പിടി സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണിത്.മുഖത്തെ കരുവാളിപ്പിനുള്ള നല്ലൊരു പരിഹാരമാണ് ആയുര്‍വേദ തൈലമായ കുങ്കുമാദി തൈലം അടുപ്പിച്ചു പുരട്ടുന്നത്. സണ്‍ടാന്‍, സ്വിമ്മിംഗ് പൂളില്‍ നീന്തുമ്ബോള്‍ ഉള്ള ടാന്‍ എന്നിവ മാറാനുള്ള എളുപ്പ വഴി കൂടിയാണ് കുങ്കുമാദി തൈലം ഇത് അടുപ്പിച്ചു പുരട്ടുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. സ്വാഭാവിക ബ്ലീച്ച്‌ ഗുണം നല്‍കുന്ന തികച്ചും പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഒന്നാണിത്.

തക്കാളി ജ്യൂസ്, മോര്‌

തക്കാളി ജ്യൂസ്, മോര്‌ എന്നിവ മിക്സ് ചെയ്തുണ്ടാക്കുന്ന ക്രീം ഏറെ ഫലപ്രദമാണ്. നാല് ടേബിള്‍ സ്പൂണ്‍ മോര്‌ രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസുമായി മിക്സ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ തേച്ച്‌ പിടിപ്പിക്കുക. മോര് നല്ലൊരു ബ്ലീച്ചംഗ് ഏജന്റിന്റെ ഗുണം ചെയ്യും. ഇതിലെ ലാക്ടിക് ആസിഡ് ആണ് ഈ ഗുണം നല്‍കുന്നത്. തക്കാളിയ്ക്കും ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്.

ഉരുളക്കിഴങ്ങ്

മുഖത്തെ കരുവാളിപ്പിനുള്ള നല്ലൊരു പരിഹാരമാണ് ഉരുളക്കിഴങ്ങ് നീര് . ഇത് മുഖത്തു പുരട്ടാം. ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.

മുഖത്തെ ബാധിയ്ക്കുന്ന സൗന്ദര്യ പ്രശ്‌നങ്ങള്‍ പലതാണ്. നിറം മുതല്‍ മുഖക്കുരുവും കരുവാളിപ്പുമെല്ലാം ഇതില്‍ പെടും.

മുഖത്തുണ്ടാകുന്ന ചില ദ്വാരങ്ങള്‍ പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. ഇത്തരം ദ്വാരങ്ങളില്‍ എണ്ണയും അഴുക്കുമെല്ലാം അടിഞ്ഞു കൂടാനും സാധ്യത കൂടുതലാണ്. ഇത്തരം കുഴികള്‍ ബ്ലാക് ഹെഡ്‌സ്, മുഖക്കുരു പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. പ്രത്യേകിച്ചും എണ്ണമയമുള്ള ചര്‍മമെങ്കില്‍. ഇത്തരം ദ്വാരങ്ങളില്‍ ചര്‍മം ഉല്‍പാദിപ്പിയക്കുന്ന സെബം എന്നറിയപ്പെടുന്ന എണ്ണ അടിഞ്ഞു കൂടി ഇത്തരം കുഴികള്‍ വലിപ്പം കൂടുകയും അണുബാധ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.

അമിതമായ വെയിലേല്‍ക്കുന്നത് ഇത്തരം കുഴികള്‍ മുഖത്തു രൂപപ്പെടാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത് ചര്‍മകോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ എന്ന ഘടകത്തെ നശിപ്പിയ്ക്കും. ഇത് ഇത്തരം കുഴികള്‍ വലിപ്പത്തില്‍ കാണപ്പെടാന്‍ കാരണമാകുകയും ചെയ്യും.

പ്രായമേറുന്തോറും ഇത്തരം കുഴികളുടെ വലിപ്പം വര്‍ദ്ധിച്ചു വരും. പാരമ്ബര്യം, സ്‌ട്രെസ്, ചര്‍മ സംരക്ഷണത്തിലെ അപാകതകള്‍ എന്നിവ മുഖത്തെ ഇത്തരം കുഴികള്‍ക്കു കാരണമാകാറുണ്ട്.

ഇത്തരം കുഴികള്‍ക്ക് കൃത്രിമ പരിഹാരം തേടുന്നതിനു പകരം ചില സ്വാഭാവിക പരിഹാരങ്ങള്‍ തേടാം. ഇത് യാതൊരു വിധത്തിലുള്ള ദോഷങ്ങളും വരുത്താത്ത ഇത്തരം ചില സ്വാഭാവിക പരിഹാര വഴികളെക്കുറിച്ചറിയൂ,

ഐസ്

ഐസ് ഇതിനു ചേര്‍ന്ന സ്വാഭാവിക പരിഹാരമാണ്. ഇത് ചര്‍മത്തിലെ ദ്വാരങ്ങള്‍ ചുരുങ്ങാന്‍ സഹായിക്കുന്നു. വൃത്തിയുള്ള തുണിയില്‍ ഐസ് പൊതിഞ്ഞ് ഇത്രം കുഴികള്‍ക്കു മീതേ അല്‍പ സമയം മസാജ് ചെയ്യാം. ഇത് ദിവസവും അല്‍പകാലം അടുപ്പിച്ചു ചെയ്യുക. ഇതുപോലെ ഐസ് വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

മുട്ട

മുട്ട മുഖത്തെ ഇത്തരം ദ്വാരങ്ങള്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ്. പ്രത്യേകിച്ചും മുട്ടവെള്ള. മുട്ട വെള്ള നല്ലപോലെ ഉടച്ചിളക്കി മുഖത്തു പുരട്ടി അല്‍പം കഴിയുമ്ബോള്‍ കഴുകാം. മുട്ട വെള്ള മുഖത്തു പുരട്ടി മുകളില്‍ ടിഷ്യൂ പേപ്പര്‍ കൊണ്ടു കവര്‍ ചെയ്യുക. പിന്നീട് ഇത് ഉണങ്ങുമ്ബോള്‍ പൊളിച്ചെടുക്കുക. മുഖത്തെ ദ്വാരങ്ങള്‍ കുറയാന്‍ ഇത് ഏറെ നല്ലതാണ്.

മുട്ടയും നാരങ്ങാനീരും

ഇതുപോലെ മുട്ടയും നാരങ്ങാനീരും കലര്‍ത്തിയും ഇത്തരം മാസ്‌കുണ്ടാക്കാം. 1 മുട്ട വെള്ളയില്‍ പകുതി നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. ഇത് നല്ലപോലെ ഇളക്കി മുഖത്തു പുരട്ടി ഉണങ്ങുമ്ബോള്‍ കഴുകാം. ഇത് അടുപ്പിച്ച്‌ 1 മാസം ചെയ്യുക. ഗുണം ലഭിയ്ക്കും.

മുട്ടവെള്ളയും ഓട്‌സും

മുട്ടവെള്ളയും ഓട്‌സും കൂടി കലര്‍ത്തുക. ഓട്‌സ് വേണമെങ്കില്‍ പൊടിയ്ക്കുകയും ചെയ്യാം. ഇത് കലര്‍ത്തി മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകാം. ഇതും ആഴ്ചയില്‍ രണ്ടു തവണ അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം.

പഞ്ചസാര

പഞ്ചസാര കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ മുഖത്തെ കുഴികള്‍ നീക്കാന്‍ ഏറെ നല്ലതാണ്. 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 1 ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, ഏതാനും തുളളി നാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇത് നല്ലപോലെ ഇളക്കി മുഖത്തു പുരട്ടി സ്‌ക്രബ് ചെയ്യാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക

കഷ്ണം നാരങ്ങയില്‍ അല്‍പം പഞ്ചസാര ഇടുക

ഒരു കഷ്ണം നാരങ്ങയില്‍ അല്‍പം പഞ്ചസാര ഇടുക. ഇതുകൊണ്ട് മുഖത്തു മസാജ് ചെയ്യാം. ഇതിനു ശേഷം പത്തു മിനിറ്റു കഴിഞ്ഞ് മുഖം കഴുകാം. ഇതും മുഖത്തെ കുഴികള്‍ നീങ്ങാന്‍ സഹായിക്കും.

തേന്‍, നാരങ്ങാനീര്, പഞ്ചസാര

തേന്‍, നാരങ്ങാനീര്, പഞ്ചസാര എന്നിവ കലര്‍ന്ന മിശ്രിതവും ഉപയോഗിയ്ക്കാം. തുല്യമായ അളവില്‍ തേന്‍, നാരങ്ങാനീര് എന്നിവ കലര്‍ത്തുക. ഇതില്‍ അല്‍പം പഞ്ചസാര ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്ബോള്‍ കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ അല്‍പനാള്‍ അടുപ്പിച്ചു ചെയ്യാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മുഖത്തെ കുഴികളടയ്ക്കാന്‍ പറ്റിയ മറ്റൊരു നല്ല മിശ്രിതമാണ്. തുല്യ അളവി്ല്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും കലര്‍തതുക. ഇതു കുഴികളുള്ളിടത്തു പുരട്ടുക. അല്‍പം കഴിയുമ്ബോള്‍ കഴുകാം. രാത്രി കിടക്കും മുന്‍പ് ഇതു ചെയ്ത് മുഖം കഴുകി പിന്നീട് അല്‍പം മോയിസ്ചറൈസര്‍ പുരട്ടാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും അഴുക്കും അമിത എണ്ണമയവും നീക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇത് മുഖത്തെ പിഎച്ച്‌ തോത് ബാലന്‍സ് ചെയ്തു നിര്‍ത്തുകയും ചെയ്യുന്നു. 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും ഇത്ര തന്നെ ഇളംചൂടുവെള്ളവും കലര്‍ത്തുക. ഇൗ മിശ്രിതം മുഖത്തു പുരട്ടി സര്‍കുലാര്‍ മോഷനില്‍ മസാജ് ചെയ്യുക. പിന്നീട് കഴുകിക്കളയാം. ഇത് അടുപ്പിച്ച്‌ ഒരാഴ്ച ചെയ്തു നോക്കുക. പിന്നീട് ആഴ്ചയില്‍ 2-5 ദിവസം വരെയാകാം. ഇത് അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക.

2 സ്പൂണ്‍ തേനും 3 -4 തുള്ളി ടീ ട്രീ ഓയിലും

2 സ്പൂണ്‍ തേനും 3 -4 തുള്ളി ടീ ട്രീ ഓയിലും ചേര്‍ത്ത് മിക്സ് ചെയ്യുക.ഇത് ചെറുതായി നനവുള്ള മുഖത്തു പുരട്ടി 5 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയുക.

പഴുത്ത പഴം

പഴുത്ത പഴം നന്നായി ഉടച്ചു അതിലേക്ക് 1 സ്പൂണ്‍ ബദാം ഓയില്‍ ചേര്‍ക്കുക.ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകിക്കളയുക.

നാരങ്ങയിലെ സിട്രിക് ആസിഡ്

നാരങ്ങയിലെ സിട്രിക് ആസിഡ് കുഴികള്‍ ചുരുങ്ങാന്‍ സഹായിക്കുന്നു.ഇതിന്റെ ബ്ലീച്ചിങ് സ്വഭാവം ചര്‍മ്മത്തിലെ ഇരുണ്ട പാടുകള്‍ മേക്കുകയും ചെയ്യുന്നു.ഒരു നാരങ്ങാ പിഴിഞ്ഞ് നീര് കൈ കൊണ്ടോ ബ്രെഷ് ഉപയോഗിച്ചോ മുഖത്തു പുരട്ടുക.ഉണങ്ങിയ ശേഷം കഴുകിക്കളയുക.ഇത് വളരെ കുറച്ചു ആണെങ്കിലും മികച്ച ഫലം നല്‍കും.

തൈര്

തൈര് നല്ലൊരു വഴിയാണ്. ഇതിലെ ലാക്ടിക് ആസിഡ് മുഖത്തിന് ഏറെ നല്ലതാണ്. മുഖത്തെ അഴുക്കു നീക്കാനും ചര്‍മസുഷിരങ്ങളുടെ വലിപ്പം കുറയാനും ഇത് ഗുണം ചെയ്യും.

കടപ്പാട്:boldsky

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate