অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുഖക്കുരു മാറാന്‍ തുളസി

മുഖക്കുരു മാറാന്‍ തുളസി

മുഖക്കുരുവിന് മുകളില്‍ തുളസി അരച്ചിടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്. തുളസിയിലകള്‍ കടിച്ചു ചവച്ചു തിന്നാല്‍ രക്തം ശുദ്ധീകരിക്കപ്പെടുകയും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യും.ജലദോഷം, പനി എന്നി രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. തുളസി ഇലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച്‌ ആവശ്യത്തിന് ശര്‍ക്കരയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാല്‍ ജലദോഷം മാറും.കൃഷ്ണതുളസിയുടെ ഇല ചതച്ച്‌ നീര് ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദനനയ്ക്ക് ശമനമുണ്ടാകും.തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ച്‌ പുരട്ടിയാല്‍ പുഴുക്കടി മാറുന്നതാണ്.കൊതുക് ശല്യം കുറയ്ക്കാന്‍ വീടിനു ചുറ്റും തുളസി ചെടികള്‍ വളര്‍ത്തിയാല്‍ മതി. തുളസിയില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ ഹൃദയരോഗ്യത്തിനും ബി പി കുറയുന്നതിനും സഹായിക്കും.

അവസാനം പരിഷ്കരിച്ചത് : 5/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate