অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാമ്പഴം കഴിച്ചാല്‍ ഈ രോ​ഗങ്ങള്‍ അകറ്റാം

മാമ്പഴം കഴിച്ചാല്‍ ഈ രോ​ഗങ്ങള്‍ അകറ്റാം

ദിവസവും മാമ്പഴം  കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല. വിറ്റാമിന്‍ സി, എ, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ധാരാളം മാമ്ബഴത്തില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോ​ഗികള്‍ ദിവസവും മാമ്ബഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാന്‍ മാമ്ബഴത്തിന് കഴിവുണ്ട്. ധാരാളം ആന്റിഒാക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മാമ്ബഴം കഴിക്കുന്നത് സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും.

ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ മാമ്ബഴം കഴിക്കുന്നത് വളരെ ​നല്ലതാണ്. ദിവസവും മാമ്ബഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം.

ഒരു ബൗള്‍ മാമ്ബഴത്തില്‍ ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ് മാമ്ബഴം. കാഴ്ച്ചശക്തി വര്‍ധിപ്പിക്കാന്‍ ദിവസവും ഒാരോ മാമ്ബഴം കഴിക്കുന്നത് ഗുണം ചെയ്യും.

വിളര്‍ച്ച തടയാന്‍ ഏറ്റവും നല്ലതാണ് മാമ്ബഴം. കുട്ടികള്‍ ദിവസവും മാമ്ബഴം ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ​നല്ലതാണ്. മാമ്ബഴത്തിന്റെ ഫേഷ്യല്‍ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും. മാമ്ബഴ ഫേഷ്യല്‍ ഏത് പ്രായക്കാര്‍ക്കും ഏത് കാലാവസ്ഥയിലും തൊലിക്ക് ഉണര്‍വേകുന്നതോടൊപ്പം മുഖത്തെ ചുളിവുകള്‍, പാടുകള്‍, മുഖക്കുരു എന്നിവയും അകറ്റാന്‍ ഉത്തമമാണ്.

മാമ്ബഴം തേന്‍ ഫേഷ്യല്‍ ഉണ്ടാക്കാം...

മാമ്ബഴം( പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്തത്) 1/2 കപ്പ്

തേന്‍ 1 ടീസ്പൂണ്‍

​ഗോതമ്ബ് പൊടി 2 ടീസ്പൂണ്‍

പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത മാമ്ബഴവും തേനും ​ഗോതമ്ബ് പൊടിയും ഒരുമിച്ച്‌ ചേര്‍ത്ത് മുഖത്തിടുക. 20 മിനിറ്റ് മുഖത്തിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളമോ ചെറുചൂടുവെള്ളമോ ഉപയോ​ഗിച്ച്‌ കഴുകുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു എന്നിവ മാറാന്‍ ഈ ഫേഷ്യല്‍ സഹായിക്കും.

കടപ്പാട് ഇപേപ്പർ

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate