অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മഴക്കാലത്തെ ആരോഗ്യ സംരക്ഷണം

മഴക്കാലത്തെ ആരോഗ്യ സംരക്ഷണം

കേരളത്തിലെ മഴക്കാലത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. മഴക്കാലം ആരോഗ്യസംരക്ഷണത്തിനുള്ള പ്രത്യേക കാലമാണ്.ആയുർവേദശാസ്ത്രത്തിലെ തിദോഷ സിദ്ധാന്തമാണ് ഇതിന്റെ അടിസ്ഥാനം.വേനൽക്കാലത്ത് വാതം കോപിക്കുമെങ്കിലുംചൂടിന്റെ കാഠിന്യത്താൽ രോഗകാരിയായി തീരുന്നില്ല.എന്നാൽ മഴക്കാലം ആരംഭിക്കുന്നതോടുകൂടി വാതദോഷം രോഗകാരിയായി തീരും. വാതദോഷത്തിന് അനുകൂലമായ പ്രകൃതിയിലെ തണുപ്പാണ് ഇതിന് കാരണം.ഭൂമിയിലേക്ക് മഴവെള്ളം വീഴു മ്പോൾ ഉണ്ടാകുന്നബാഷ്പവും തന്മൂലം പ്രകൃതിയിൽ ഉളവാകുന്ന അമ്ലാത്വസ്വഭാവവും പിത്തദോഷത്തെ രോഗകാരിയാകാൻ കാരണം.  വേനൽ കാരണം ചുട്ടുപൊള്ളിയിരുന്ന ഭൂമിതണുക്കുന്നു.മഴ ആരംഭി ച്ചു കഴിഞ്ഞാൽ  ഈർപ്പവും തണുപ്പും കഫദോഷം വർദ്ധിപ്പിക്കും.മൂന്നു ദോഷങ്ങളും രോഗകാരികളാകുന്ന കാലമാണ് മഴക്കാലം. ആരോഗ്യപരിപാലനത്തിന് ദഹനവ്യതമാണ്. വേനൽചൂടിന്റെ സ്വാധീനത്തിൽ തകരാറിലായി  ശരിയായ പ്രവർത്തനം അത്യന്താപേക്ഷിതീരും.ദഹനവ്യവസ്ഥ മഴക്കാലത്ത് വീണ്ടും മന്ദഗതിയിലായിതീരും. ദഹനപ്രക്രിയയെ വർദ്ധിപ്പിക്കുന്നതും ഒപ്പം

ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതുമായ ഒൗഷധകൂട്ടുകളാണ് കർക്കിടകമാസ ചികിത്സയുടെ ഭാഗമായി ഔഷ

ധക്കഞ്ഞിക്കുട്ടിൽ കേരളത്തിലെ വൈദ്യന്മാർ പ്രയോജനപ്പെടുത്തിയിരുന്നത്. ഇത് ഇന്നും തുടർന്നുപോരുകൂടി ഉണ്ട്.പണ്ട്  കേരളീയർ കർക്കിടകമാസം അവർക്ക് വിശ്രമകാലമായിരുന്നു.വിശ്രമകാലം ആയുർവേദവിധികളിലൂടെയുള്ള ആരോഗ്യസംരക്ഷണത്തിന് പൂർവ്വികർ പ്രയോജനപ്പെടുത്തിയിരുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുക.മന്ദമായ ദഹനശക്തി സംരക്ഷിക്കുകയാണ്.പ്രധാനമായും കർക്കിടക ചികിത്സയുടെ ലക്ഷ്യം. വർഷ ഋതുവിൽ മഴക്കാലം തുടങ്ങുമ്പോൾ തന്നെ ഭക്ഷണരീതിയിൽ  മാറ്റം ആവശ്യമാണ്. അവരവരുടെ ദഹനശക്തി അനുസരിച്ചുള്ള ഭക്ഷണവിഭവങ്ങൾ മാത്രം തെരഞ്ഞടുക്കാൻ ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും നിയന്ത്രിക്കണം. ഷഡ്രസങ്ങളിൽ മധുരവും ഉപ്പും, പുളിയും ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതാണ്. ഭക്ഷണത്തോടും ഈ രസങ്ങൾ ആവശ്യത്തിനുണ്ടാകണം.

മഴക്കാലത്ത് വാത ദോഷം വർദ്ധിക്കാനുള്ള സാഹചര്യം കാലാവസ്ഥാവശാൽ ഉള്ളതു കൊണ്ട്

അല്പം എണ്ണ വിഭവങ്ങളിൽ ചേർത്തുപാകപ്പെടുത്തിയാൽ വാത ദോഷത്തെ രോഗകാരിയാകാതെ നിയ

ന്തിച്ചു നിർത്താൻ കഴിയും.ആരോഗ്യത്തിനും രോഗാവസ്ഥയ്ക്കും അനുസരിച്ച് പ്രത്യേകം ഔഷധങ്ങളിട്ടു നല്ലവണ്ണം തിളപ്പിച്ച്തയാറാക്കിയ ചെറുചൂടുള്ള പാനീയങ്ങളാണ് മഴക്കാലത്ത്കുടിക്കാൻ . ഉപയോഗിക്കേണ്ടത് പുതിയതിനെക്കാളും നേരത്തെ സംഭരിച്ചിട്ടുള്ള പഴക്കം ചെന്ന ധാന്യങ്ങളാണ് മഴക്കാലവിഭവങ്ങൾക്ക് നല്ലത്.വർഷഋതുവിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് ആരോഗ്യം സംരക്ഷിക്കുന്നതാണ് കർക്കിടകകഞഞ്ഞിക്കുട്ടിലെ വിവിധ ചേരുവകൾ. ദഹനവ്യവസ്ഥ തകരാറിലാകാതെ സൂക്ഷിക്കാനും, വർദ്ധിച്ചിരിക്കുന്ന രോഗകാരികളായ തിദോഷങ്ങളെ നിയന്ത്രിക്കാനും കമേണശമിപ്പിക്കാനും ഇത് പര്യാപ്തമാണ്. പരിചയസമ്പന്നരായ വൈദ്യന്മാരുടെ ചികിത്സാനുഭവം മഴക്കാല ചികിത്സയ്ക്കും പത്ഥ്യകമങ്ങൾ മനസ്സിലാക്കാനും പ്രയോജനപ്പെടുത്തണം.ഞവര അരി, ഉണക്കലരി, സൂചിഗോതമ്പ് മുതൽ

ലായ ധാന്യങ്ങളാണ് മഴക്കാലത്തെ ഒൗഷധകഞ്ഞിയുടെപ്രധാന ചേരുവകൾ.

ഉലുവ, ഓരില, മൂവില, കുറുന്തോട്ടി, തവിഴാമ, ചുക്ക്, കുരുമുളക്, ജീരകം, ഏലക്കായ്, ഇലവർങം,പച്ചില, നാഗപ്പൂവ്, അയമോദകം, താമരവളയം തുടങ്ങിയ ഒൗഷധക്കൂട്ടുകളും ചേർക്കുന്നുണ്ട്.ഒൗഷധക്കഞ്ഞി മൺകലത്തിലോ ഓട്ടുപാതത്തിലോ സ്റ്റീൽ പാത്രത്തിലോ തയ്യാറാക്കാൻ ശ്രദ്ധിക്കണം. അലുമിനിയം പാത ഒഴിവാക്കണം.ക്ഷീണവും  ദഹനത്തിനനുസരിച്ച് ആട്ടിൻസൂ പ്പോ, ചെറു പയർ സൂപ്പോ കുടിക്കുന്നത്

ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.അമുക്കുരം ചൂർണ്ണവും, നായ്ക്കുരണപരിപ്പിന്റെ

ആരോഗ്യസംരക്ഷണത്തോടൊപ്പം സൗന്ദര്യവർദ്ധകചൂർണ്ണവും ധാതുപുഷ്ടിക്ക് പ്രയോജനം ചെയ്യും.ചികിത്സയ്ക്കും മഴക്കാലം ഉത്തമമാണ്. ശരീരചർമ്മത്തിന്റെ ആരോഗ്യപൂർണ്ണമായ പരിപാലനത്തിന് ദിവസവും ഏലാദി വെളിച്ചെണ്ണ ശരീരത്തിൽ പുരട്ടി കുളിക്കുന്നത് നന്ന്. ചർമ്മത്തിന്റെ മാർദ്ദവവും തിളക്കവും വർദ്ധിക്കും. മുഖകാന്തിയ്ക്ക് കുങ്കുമാദി തൈലം പാർശ്വദോഷങ്ങൾ ഇല്ലാത്ത ഉത്തമ ഔഷധക്കൂട്ടാണ്. സ്ത്രതീശരീരത്തിന്റെ ദൃഢതയും സൗന്ദര്യവും വർദ്ധിപ്പിക്കുന്നതിന് ഞാഴൽപൂവ്, വയമ്പ്, കടുക് രോഹിണി, മുക്കുറ്റി,വാട്ടുമഞ്ഞൾ, നല്ലെണ്ണ, നെയ്യ്, ശുദ്ധമായ പശുവിൻപാൽ ഇവയുടെ മിശ്രിതം പ്രയോജനം ചെയ്യും.തണുപ്പായാൽ വാതരോഗങ്ങൾ ശക്തിപാപി,ക്കും. സമാവസ്ഥയിൽ നിന്നു വ്യതിചലിച്ച രോഗകാരിയായ വാതദോഷത്തെ ഒൗഷധസേവ കൊണ്ടും പതറ്യാചരണം കൊണ്ടും 10മിപ്പിച്ച് രോഗശാന്തി വരുത്തണം.രോഗശമനത്തിനുള്ള ചികിത്സ ശരീരത്തിന്റെ ആരോഗ്യപ്തിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.  വർദ്ധിച്ചിരിക്കുന്ന ആരോഗ്യ ദോഷങ്ങള പഞ്ചകർമ്മ ചികിത്സ പരിഹരിക്കും.വ സ് തി, നസ്യം ഇവ യാണ് പഞ്ച കര്‍മ്മ ത്തിലെ വമനം, വിരേചനം, കഷായവസ്തി, നഹി.

ചികിത്സാവിധികൾ. രോഗിയുടെയും രോഗാവസ്ഥയുംകാലാവസ്ഥയും ശ്രദ്ധിച്ച് പരിചയ സമ്പന്നനായ വൈദ്യന്റെ മേൽനോട്ടത്തിൽ നടത്തുന്ന പഞ്ചകർമ്മചികിത്സ ഫലപ്രദമാണ്. വൈദ്യന്റെ ചികിത്സാപാണ്ഡിത്യവും, പരിചയനിപുണതയും ഇത്തരം പ്രധാന ചികിത്സയിൽ അവശ്യഘടകങ്ങളാണ്.കേരളീയ ചികിത്സകളായ പിഴിച്ചിൽ, ശിരോധാര, ഞവരക്കിഴി തുടങ്ങിയ ചികിത്സാരീതികൾ വാത

രോഗങ്ങൾക്ക് ഫലപ്രദമായിരിക്കും. മാത്രമല്ല ശരീരപുഷ്ടിക്കും മനസ്സിന്റെ സൈന്യത്തിനും പ്രയോജനം

മൂല്യമുള്ള സസ്യലതാദികൾ കേരളത്തിന്റെ പ്രത്യേകചെയ്യും. ഫലഭൂയിഷ്ഠമായ മണ്ണിൽ വളരുന്ന ഔഷധതയാണ്. നമുക്ക് ചുറ്റും വളർന്ന് പന്തലിക്കുന്ന സസ്യങ്ങളിൽ നിന്ന് സംഭരിച്ചെടുക്കുന്ന ആയുർവേദ വിധി പ്രകാരമുള്ള ഒൗഷധക്കട്ടുകളുടെ അറിവ് ആരോഗ്യരംഗത്ത് ലോകത്തിന് മുന്നിൽ തലയുയർത്തി നില്ക്കാൻ ഈ കൊച്ചുകേരളത്തെ എന്നും പ്രാപ്തയാക്കുന്നു.

കടപ്പാട്:കേരള കര്‍ഷകന്‍

 

അവസാനം പരിഷ്കരിച്ചത് : 6/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate