অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഭക്ഷ്യ സംസ്ക്കരണ മേഖല

ഭക്ഷ്യ സംസ്ക്കരണ മേഖല

ആമുഖം

ഇന്ത്യയുടെ ഭക്ഷ്യമേഖലയില്‍   യുടെ ഓഹരി 32 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യയില്‍ ഭക്ഷ്യസംസ്ക്കരണ സാധ്യത വളരെ കൂടിയ സാഹചര്യത്തിലാണ് ഓഹരി 32 ശതമാനത്തിലേക്ക് ഉയര്‍ന്നത്. ഉത്പാദന ഉത്പാദന തലത്തിലും കയറ്റുമതിയിലും ഭക്ഷ്യസംസ്ക്കരണ മേഖല ഇന്ത്യയില്‍ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. ഇന്ത്യയുടെ    യുടെ 14 ശതമാനവും ഭക്ഷ്യമേഖലയില്‍ നിന്നാണ്. ഇന്ത്യയുടെ ഭക്ഷ്യമേഖല 2020 ഓടെ 3 മടങ്ങ്‌ വളര്‍ച്ചയാണ് ലക്‌ഷ്യം വയ്ക്കുന്നത്. 61 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് 2020 ഓടെ ഭക്ഷ്യ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഭക്ഷ്യ മേഖലയുടെ വളര്‍ച്ചക്കായി ഒട്ടനവധി കാര്യങ്ങളാണ് സര്‍ക്കാര്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഇന്ത്യയിലെ 5 തീര ദേശ സംസ്ഥാനങ്ങളില്‍ മത്സ്യ സംസ്ക്കരണത്തിനായി 1500 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. 2016 – 2017 യൂണിയന്‍ ബട്ജറ്റ് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് പ്രമോഷന്‍ ബോര്‍ഡ് വഴി ഭക്ഷ്യസംസ്ക്കരണത്തിനായി 100 ശതമാനം നിര്‍ദേശിച്ചിട്ടുണ്ട്.

വിശദ വിവരങ്ങള്‍

ലഘു നിലവാര ഉല്പന്നങ്ങളുടെ കയറ്റുമതിക്കും ഉയര്‍ച്ചക്കും വേണ്ടി    പുതിയ നിയമങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്നു.

-   ഭക്ഷ്യ സംസ്ക്കരണ മേഖലയില്‍     ക്കായി ഒരു പുതിയ വ്യവസ്ഥ      രൂപപ്പെടുത്തിയിട്ടുണ്ട്.

-   ഇതില്‍ ഭക്ഷ്യസംസ്ക്കരണ മേഖലയിലെ ഡിഗ്രി ഡിപ്ലോമ കോഴ്സുകള്‍ക്കായി ആന്തര ഘടനയുടെ രൂപീകരണം, സ്വയം- സംരംഭകത്വ വികസന പദ്ധതി, ഭക്ഷ്യ സംസ്ക്കരണ പരിശീലന കേന്ദ്രങ്ങള്‍, സംസ്ഥാന ദേശീയ തലത്തില്‍ പരിശീലന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

-   2017 ഓടു കൂടി 3 ബില്ല്യന്‍ യു എസ് ഡോളറിന്റെ സുഗന്ധ ദ്രവ്യ കയറ്റുമതിയാണ് സപൈസസ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.

-   ഈ വര്ഷം തന്നെ 5 മെഗാ ഫുഡ്‌ പാക്സിനുള്ള അനുവാദവും വരുന്ന നാല് കൊല്ലത്തിനുള്ളില്‍ ഇത്തരം 42 മെഗാ ഫുഡ്‌ കോര്‍ട്ട് ആരംഭിക്കണമെന്നും ഇന്ത്യ ഗവര്‍മെന്റ് അനുവദിച്ചു.

-   കഴിഞ്ഞ 2015- 2016 ബട്ജറ്റില്‍ ഭക്ഷ്യ സംസ്ക്കരണ വ്യവസായങ്ങളുടെ നിലനില്‍പ്പിനും ഉയര്‍ച്ചക്കുമായി 2000 കോടി രൂപ ദേശീയ കൃഷി ബാങ്കിലേക്കും ഗ്രാമീണ വികസന ഫണ്ടിലേക്കും ആയി നല്‍കി.

- എല്ലാ ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടുന്ന മേന്മയും സുരക്ഷാ മാനദണ്ഡവും      കഴിഞ്ഞ മാസങ്ങളില്‍ നിര്‍ദേശിക്കുക ഉണ്ടായി.

നിത എന്‍, അലന്‍ പീയൂസ്

കടപ്പാട് : NIFTEM KERALA VAP GROUP

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate